പരദൂഷണം പാരവെപ്പ് തുടങ്ങിയ നാടന്‍ കലകള്‍ അന്യം നിന്നുപോകാതിരിക്കാന്‍ നിരന്തരം ഇടക്കിടെ നാട്ടിലുള്ള ചുള്ളന്മാരുമായും മോഹനേട്ടനുമായൊക്കെ (പുള്ളിയെ ഇനിയും ചുള്ളനായി അംഗീകരിച്ചിട്ടില്ല നട്ടുകാര്‍, മാത്രമല്ല അക്ഷരപദ്ധതിയില്‍ കക്ഷി ഇനിയും ചേര്‍ന്നിട്ടില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ വിജ്ഞാനം നഹി) ഇടക്കിടെ ഈ-മെയില്വാദികള്‍ വഴി വിവരം കൈമാറാറുണ്ട്. നാട്ടിലേക്ക് ഫോണ്‍ വിളിക്കാതെ കഴിച്ചുകൂട്ടുവാന്‍ ഉള്ള ഒരു മാര്‍ഗ്ഗമെന്നനിലക്കും വിവരങ്ങള്‍ കുറഞ്ഞചിലവില്‍ വിശദമായി എത്തുമെന്നതിനാലും ഒരു അനുഗ്രഹം ആയിരുന്നു ഈ-മെയില്‍. ഒരുത്തന്റെ പ്രേമം ഉണ്ടാക്കിയ പുലിവാലുമൂലം ഇനി ഈ മെയില്‍ അയക്കണേല്‍ റേഷങ്കാര്‍ഡ്,തിരിച്ചറിയല്‍കാര്‍ഡെന്ന പേരുള്ളതും എന്നാല്‍ അവനവനുപോലും സ്വന്തം ഫോട്ടോ തിരിച്ചറിയാന്‍ കഴിയാത്തതുമായ കാര്‍ഡും, വീടിന്റെ ആധാരം, നികുതിയടച്ച് രസീത്,സഹകരണ ബാങ്കിന്റെ തിരിച്ചറിയല്‍കാര്‍ഡ്,s.s.l.c ബുക്കിന്റെ അറ്റസ്റ്റുചെയ്തകോപ്പി,തുടങ്ങി ഒരുപാട് രേഖകള്‍ ഹാജരാക്കി സത്യവാങ്മൂലം നല്‍കിയാലേ ഇനി ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാനാകൂന്നാ അവന്മാര്‍ പറയുന്നെ. ഇതില്‍ എത്രമാത്രം കഴുമ്പുണ്ടെന്ന് ആര്‍ക്കറിയാം. അങ്ങിനെ ഇന്നത്തെ വിവരങ്ങള്‍ അറിയുവാനായി പ്രതിയെന്ന ചുള്ളന്റെ മൊബെയിലില്‍ രാവിലെ തന്നെ വിളിക്കുന്നു.
"അടിച്ചവന്റെ പല്ലെടുക്കെടാ.....കൂമ്പിടിച്ച് കലക്കടാ...."
ഫോണില്‍ മറുതലക്കല്‍ നിന്നും ഒരു ആക്രോശം.വന്‍ ബഹളവും കേള്‍ക്കുന്നു. ഞാന്‍ ചുറ്റും നോക്കി ഇവിടെ ആരുടെ പല്ല് എടുക്കും ആരുടെ കൂമ്പിടിച്ച് കലക്കും. അവനിവിടെ ആരാ ശത്രുക്കള്‍ തുടങ്ങിയ ചോദ്യങ്ങള്‍ നിമിഷനേരംകൊണ്ട് എന്റെ മനസ്സിലൂടെ കടന്നുപോയി.
നാട്ടില്‍ ഇമ്മാതിരി സംഭാഷണങ്ങള്‍ പൂരങ്ങള്‍ പല്ലിപ്പെരുന്നാള് തുടങ്ങിയവൗണ്ടാകുമ്പോ മാത്രമേകേള്‍ക്കാറുള്ളൂ.
"ഹലോ ആര്‍ടെ കൂമ്പിടിക്കുന്ന കാര്യാടാ" ഞാന്‍ ചോദിച്ചു.
"ഇവിടെ ബസ്സ് സമരാടാ" മറുതല
"അതിനു നീയെന്തിനാ കൂമ്പിടിച്ചുകലക്കുന്നെ"
"അതെ ചക്കേമ്മെ ഈച്ചപൊതിയുന്ന മാതിരി കിട്ടിയവണ്ടിക്ക് ആളുകള്‍ പൊത്തിപ്പിടിച്ച് കയറി പോയ്കൊണ്ടിരിക്കാ അതിന്റെടേല് ഒരു ജോസഫ് ഗ്രൂപ്പുകാരന്‍."
"ബസ്സുസമരത്തിന്റെടേല്‍ ജോസഫ് ഗ്രൂപ്പോ. അവര്‍ക്കെന്തോന്ന് ഇതില്‍ കാര്യം"
" ടാ മബു (മന്ദബുദ്ധിയുടെ ലോപിച്ച രൂപം) ഒരു മാമ്മന്‍ ഇമ്മടെ ഒരു ചുള്ളിയെ ഒന്ന് ഞോണ്ടി" മറുതല.
"എന്നിട്ട് വേഗം പറ" ഇത്തരം കാര്യങ്ങളില്‍ ഒരു മലയാളിയുടെ ആകാംഷ എനിക്കും ഉണ്ടായി.മരുതലക്കല്‍ നിന്നും ഒരുപാടു പേരുടെ ആക്രോശം ഒരാളുടെ ദയനീയമായ ന്യായീകരണങ്ങള്‍.
"അവള്‍ ബഹളം ഉണ്ടാക്കി.ഇമ്മടെ ഗട്യോള്‍ ഇടപെട്ടപ്പോ ചുള്ളന്‍ ന്യായീകരിക്കാന്‍ നിക്കാ.നല്ല വിളക്ക് വിളക്കുന്നുണ്ട്.. നീ പിന്നെ വിളി കുറച്ചുനാളായി ഒരുത്തനിട്ട് കീറീട്ട്"
അവന്‍ ഫോണ്‍ കട്ടു ചെയ്തു. ഞാനാ ജോസഫ് ഗ്രൂപ്പുകാരന്റെ പുറത്ത് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണശേഷിയുള്ള നാട്ടുകാര്‍ പൂരം നടത്തുന്നതും ആലോചിച്ച് ഇരുന്നുപോയി.
ഒപ്പം മലയാളഭാഷയില്‍ പുതിയ ഒരു പദോദയവും.
Monday, October 30, 2006
Subscribe to:
Post Comments (Atom)
2 comments:
ബസ്സ് സമരത്തിന്റെടേല്‍ "ഗ്രൂപ്പുകളി..."
"മലയാളഭാഷയില്‍ പുതിയ പദോദയം:... പുതിയ പോസ്റ്റുണ്ടേ!
ജോസഫ് ഗ്രൂപ്പുകാര്‍ക്കു ബസ്സിനുള്ളിലും കളീച്ചു തുടങ്ങിയോ? ഞാന്‍ കരുതി പ്ലെയിനില്‍ മാത്രമെ ഇവര്‍ ഉള്ളു എന്നു.
Post a Comment