Wednesday, November 08, 2006

കാടുമാന്തികളും പുതിയ വനം നിയമവും

പ്രകൃതിസേഹികള്‍ക്കും പരിസ്തിതി സംരക്ഷണത്തിനായി നിരന്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ബഹുമാനപ്പെട്ട മന്ത്രി ബിനോയ്‌ വിശ്വം കൊണ്ടുവരുന്ന പുതിയ പരിഷ്ക്കാരങ്ങള്‍ ആശ്വാസകരമാണ്‌. സുഗതകുമാരിടീച്ചര്‍ വനസംരക്ഷണത്തെക്കുറിച്ചും നിയമങ്ങളെകുറിച്ചും ഒരു ലേഖനം മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു. കെ.എം. കള്‍ (കാടു മാന്തികള്‍) ഇന്ന് മന്ത്രി ബിനോയ്‌വിശ്വത്തിനെതിരെ ഉന്നയിക്കുന്ന ആരോപണം പൊള്ളയാണെന്ന് വളരെ കൃത്യമായി അതില്‍ പറഞ്ഞിരിക്കുന്നു. ബഹുമാനപ്പെട്ട വനം മന്ത്രി ബിനോയ്‌ വിശ്വം കാടുമാന്തികളുടേയും കള്ളപ്പട്ടയം മാഫിയായുടേയും നേര്‍ക്ക്‌ ശക്തമായ നടപടിയെടുക്കും എന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതം കറപുരളാത്തതും *മതമാഫിയാക്ക്‌ അടിയറവെക്കാത്തതുമായതിനാല്‍ ആശ്വാസത്തിനു വകയുണ്ട്‌! കാടുമാന്തിയും കള്ളപ്പട്ടയം നല്‍കിയും കേരളരാഷ്ടീയത്തില്‍ ഇടം കണ്ടെത്തേണ്ട ഗതികേട്‌ അദ്ദേഹത്തിനില്ലല്ലോ?


*മത മാഫിയാ ആണല്ലോ കോടതി പറഞ്ഞാല്‍പോലും നടപടിയെടുക്കുന്ന സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നത്‌. കിരണ്‍തോമാസിന്റെ ബ്ലോഗ്ഗില്‍ ഇത്തരത്തില്‍ ചില ലേഖനങ്ങള്‍ കണ്ടിരുന്നു,ഇവിടെ പോയാല്‍ ആ ലേഖനം വായിക്കാം.http://www.mathrubhumi.com/php/showArticle.php?general_links_id=128

2 comments:

paarppidam said...

കാടുമാന്തികളും പുതിയ വനം നിയമവും

........................... said...

അല്ലെ ഈ സംഭവം ഞാന്‍ കേട്ടതിനേലും അടിപൊളിയാണല്ലോ ? ഞാന്‍ തുടക്കക്കാരനാണു തെറ്റുകള്‍ കാണും തിരുത്താന്‍ സഹായിക്കണം. സമയം വളരെ കുറവാണു ലാല്‍സലാം