Tuesday, January 16, 2007

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടു.

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടു.


ലാവ്‌ലിന്‍ ഇടപാട്‌ സംബന്ധിച്ച കേസ്‌ സി.ബി.ഐ. അന്വേഷണത്തിനുവിടുവാന്‍ ഹൈക്കോടതി ഉത്തരവായതായി ദീപികയില്‍ ന്യൂസ്‌ വന്നിരിക്കുന്നു.

ഒരു പക്ഷെ ഈ അന്വേഷണത്തിലൂടെ ലാവ്‌ലിന്‍ ഇടപാടുകളെ സംബന്ധിച്ചുള്ള ദീര്‍ഘകാലമായ അവ്യക്തതയും ആരോപണങ്ങളും ഇതോടെ അവസാനിച്ചേക്കാം.മറ്റൊരു രാജ്യത്തുകൂടെ ഉള്ള സ്ഥാപനവും ഉള്‍പ്പെട്ട കേസായിട്ടുപോലും സി.ബി.ഐ ഇടതുപക്ഷം അന്വേഷണത്തെ എന്തുകൊണ്ട്‌ എതിര്‍ത്തുവെന്നുള്ളതിനു സാമാന്യബുദ്ധിക്കുനിരക്കുന്ന ന്യായം ഒന്നും ഇടതുപക്ഷത്തിനില്ലായിരിക്കും. എന്തായാലും കോടതി വിധിയെ സാധാരണക്കാര്‍ സ്വാഗതം ചെയ്യും എന്നതില്‍ തര്‍ക്കമില്ല.

ചര്‍ച്ചകളും ആരോപണങ്ങളുമായി മാധ്യമങ്ങള്‍ രംഗം കൊഴുപ്പിക്കുവാന്‍ തുടങ്ങുകയായി.വാര്‍ത്തകളിലൂടെ മലയാളിക്കിനി അത്‌ ആവോളം ആസ്വദിക്കാം.

3 comments:

paarppidam said...

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടു.

Anonymous said...

എസ്സ് എഫ് ഐ ക്ക് ന ന്നി. (അവര്‍ ഇപ്പോള്‍ നട ത്തിക്കൊടിരിക്കുന്ന കോടതിക്കെതിരായ സമരംങള്‍).

Anonymous said...

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടാല്‍ കള്ളന്‍ പുറത്തു വരുമെന്നു കരുതാമോ ജനാധിപത്യ ഇന്ത്യയിലെ ഒരു സാദാ പൌരന്?
ഇന്ന് ആര് ആരെ നന്നാക്കും? ലക്ഷങ്ങള്‍ കോഴ വാങ്ങി തൂക്കിക്കൊല്ലേണ്ടവനെ വെറുതേ വിട്ടും വെറുതേ വിടേണ്ടവനെ തൂക്കിക്കൊന്നും നീതിയുടെ ഉത്തമ മാതൃകള്‍ ഉയര്‍ത്തിപ്പിടീക്കുന്ന നമ്മുടെ മഹത്തായ കോടതികള്‍ മകന്‍ ചത്താലും മരുമോടെ കണ്ണീരു കണ്ടാ മതി എന്ന വിചാരത്തോടെ കോടികള്‍ കട്ട് നാടിനെ മുച്ചൂടും മുടിപ്പിക്കുന്ന രാഷ്ട്രീയക്കാരെ വരച്ച വരയില്‍ നിര്‍ത്തുമെന്നോ? ആ...