കേരളത്തെ ഇന്ത്യയിലെ ടൂറിസത്തിന്റെ "ഹബ്" ആക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയാണല്ലോ കേരളാ ഗവണ്‍മന്റ്.അതിനായി നിരവധി പ്രസംഗമാമാംഗങ്ങളും മറ്റും ഇവിടെ നടക്കുന്നുമുണ്ട്.ഇവിടേക്കുവരാന്‍ പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണവും അതിലൂടെ ഒഴുകിവരാന്‍പോകുന്ന കോടികളും ഒക്കെ ചാനലുകളിലെ വാര്‍ത്താപ്രോഗ്രാമ്മുകളിലൂടെ ഒഴുകിയെത്തുന്നു.
ഗവണ്മെന്റു ആദ്യം ചെയ്യേണ്ടത് ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ്.സ്വീഡങ്കാരിയായ ഇവാകോസ്റ്റരും അവരുടെ ഭര്‍ത്താവും ആക്രമിക്കപ്പെട്ടത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ചുതന്നെ.ഇവിടത്തെ കാഴ്ചകള്‍ കണ്‍നിറയെകാണുവാന്‍ വന്ന അവര്‍ക്ക് തിരികെപോകുമ്പോള്‍ ഒരു കണ്ണ്‍ നഷ്ടപ്പെട്ടു.എന്നിട്ടും പോകുമ്പോള്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും ക്ഷണിച്ചാല്‍ ഇനിയും വരുമെന്നും ഉള്ള ആ ദമ്പദിമാരുടെ വാക്കുകള്‍ക്കുമുമ്പില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.
വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെപറ്റി മദ്യപാനിയും ലഹരിയുടെ ഉപയോഗം ഉള്ളവനാണെന്നും ഒക്കെയാണ്.എന്താ മദ്യപിച്ചാല്‍ എന്തും ചെയ്യുവാനുള്ള ലൈസന്‍സ് ലഭിച്ചൂന്നാണോ? കേസ് കോടതിയില്‍ എത്തുമ്പോള്‍ വാദിയില്ലാ എന്നകാരണത്താല്‍ പ്രതി ശിക്ഷിക്കപ്പെടാതെ പോകരുത്. ഇയാളെ മാതൃകാപരമായി ശിക്ഷിക്കുകയും അത് പുറം ലോകം അറിയുകയും വേണം.കാരണം ഈ സ്ത്രീ ആക്രമിക്കപ്പെട്ടവിവരം ഇതിനോടകം ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു. തുടര്‍ന്ന് കേരളത്തിലെത്തുന്നവര്‍ സുരക്ഷിതരല്ലാ എന്ന ഒരു ഭീതിയും ഉടലെടുക്കാനുള്ള സാധ്യതയുണ്ട്.
ഗോവയില്‍ മദ്യപിച്ച് ടൂറിസ്റ്റുകള്‍ക്കെതിരെ ആരും ആക്രമണം നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.മദ്യപിച്ച് ആക്രമണങ്ങളും മറ്റും നടത്തുന്നവര്‍ക്ക് ശിക്ഷ കൂടുതല്‍ നല്‍കുന്ന സംവിധാനം ഇവിടെ ഉണ്ടായേപറ്റൂ.
മറ്റൊരു കാര്യം ഇവിടെനടത്തുന്ന ഹര്‍ത്താലുകളും ബന്ധുകളും അന്തര്‍ദേശീയതലത്തില്‍ നമ്മുടെ ടൂറിസം ഐ.ടി മേഘലകളെ വലിയതോതില്‍ ദോഷകരമായി ബാധിക്കുന്നു എന്നതാണ്.പല വിദേശികളും ഒരു നിശ്ചിത ദിവസം ഇവിടെ ചിലവഴിക്കുവാനും അതിനിടയില്‍ പലസ്ഥലങ്ങളൂം സന്ദര്‍ശിക്കുവാനും മുങ്കൂട്ടി ചാര്‍ട്ടുചെയ്തിട്ടായിരിക്കും വരിക. ഇവിടെയ്ത്തിയിട്ട് ഉണ്ടാകുന്ന ഇന്‍സ്റ്റന്റ് ഹര്‍ത്താലുകള്‍ പലപ്പോഴും അവരുടെ ആ വര്‍ഷത്തെ ടൂര്‍ പ്രോഗ്രാമ്മിനെ തന്നെ ഭാധിക്കും.ലോകം മാറുകയാണെന്ന കാര്യം ഈ പ്രാകൃതസമരമുറകളില്‍ ഇന്നും ആവേശം കൊള്ളുന്ന രാഷ്ടീയക്കാര്‍ അറിയുന്നില്ല.
ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുവാന്‍ ഭരണകക്ഷിയോളം പറ്റിയ പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഇല്ല.
ഇവിടത്തെ രാഷ്ടീയക്കാരും ആദ്യം ചെയ്യേണ്ടത് അനാവശ്യമായി നടക്കുന്ന ബന്ദുകളും ഹര്‍ത്താലുകളും നിര്‍ത്തലാക്കുക എന്നതുതന്നെയാണ്.
----------------------------
അദിഥി ദേവോ ഭവ എന്നൊക്കെ പണ്ടുള്ളവര്‍ പറഞ്ഞതും പിന്നെ ദൈവത്തിന്റെ സ്വന്തം നാടെന്നു ലോകം മുഴുക്കെയുള്ള പരസ്യം കണ്ടിട്ടുമൊക്കെയാവും അവര്‍ ഇവിടെ എത്തുന്നത്.എത്തിയാലോ ചെകുത്താന്റെ സ്വന്തം ജനങ്ങളുടെ കൈയ്യില്‍നിന്നുമുണ്ടാകുന്നതിക്താനുഭവങ്ങളൊരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കുവാനും ഉണ്ടാകും.
കളരിയെയും കളരിപ്പയറ്റിനെയും കുറിച്ച് കെട്ടവര്‍ ഇവിടെ വന്നപ്പോള്‍ വെട്ടുകത്തിപ്രയോഗം നേരിട്ടനുഭവിച്ചു.
കോവളത്തെ ന്യൂയിയര്‍ പ്രോഗ്രാമ്മിനിടയില്‍ കേരളീയയുവത്വം കാട്ടിക്കൂട്ടുന്നത് ടി.വിയില്‍ കണ്ടതാണല്ലോ?
Sunday, January 28, 2007
Subscribe to:
Post Comments (Atom)
4 comments:
അദിഥി ദേവോ ഭവ എന്നൊക്കെ പണ്ടുള്ളവര്‍ പറഞ്ഞതും പിന്നെ ദൈവത്തിന്റെ സ്വന്തം നാടെന്നു ലോകം മുഴുക്കെയുള്ള പരസ്യം കണ്ടിട്ടുമൊക്കെയാവും അവര്‍ ഇവിടെ എത്തുന്നത്.എത്തിയാലോ ചെകുത്താന്റെ സ്വന്തം ജനങ്ങളുടെ കൈയ്യില്‍നിന്നുമുണ്ടാകുന്നതിക്താനുഭവങ്ങളൊരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കുവാനും ഉണ്ടാകും.
oru pOstuNte...
ഈ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്നതു കേരളീയരായ നമ്മളുടെ രണ്ടു ന്യൂനതകളെ കുറിച്ചാണു - പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍, സ്വകാര്യമായി എന്നെ വല്ലാതെ അലട്ടുന്ന ന്യൂനതകള്‍...
ഒന്നു: സ്വതവെ, മലയാളിക്കു അപരനെയോ, അവന്റെ സംസ്കാരത്തെയൊ ഒരു ബഹുമാനമില്ല എന്നു തന്നെ. അതു വിദേശി ആകട്ടെ, മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആകട്ടെ, ഇനി അയല്‍ വാസി തന്നെ ആണെങ്കിലും ഒരു പോലെ. ആരെയും അംഗീകരിക്കാന്‍ ഒരു ബുദ്ധിമുട്ട്. ഇതില്‍ നിന്നും ഉടലെടുക്കുന്നതാണു അക്രമങ്ങളും മറ്റും. എന്റെ അഭിപ്രായത്തില്‍ ഇവിടെ വരുന്ന ഓരൊ വിദേശിയും എതെങ്കിലും രീതിയില്‍ ഒരു അക്രമം സഹിക്കുന്നുണ്ടാവും - തുറിച്ചു നോട്ടം എന്ന രൂപത്തിലെങ്കിലും. അതല്ലെങ്കില്‍ കച്ചവടക്കാരുടെ കഴുത്തറുപ്പന്‍ വിലയീടാക്കലിലും.
രണ്ടാമത്തേതു ബന്ദ്, അല്ല, ഹര്‍ത്താല്‍ എന്ന പ്രതിഭാസം. റൗഡി പിന്തുന്നയുള്ള ആരക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാം. മറു ചോദ്യമില്ലാതെ നാം അനുസരിക്കുകയും ചെയ്യും. ഇതു എന്തു മാത്രം വൃത്തിക്കെട്ട പ്രവണതയാണെന്നു എനിക്കു ഈ കമെന്റില്‍ വിശദീകരിക്കാന്‍ വയ്യ, എനാല്‍ ഒന്നു മാത്രം പറയട്ടെ - മലയാളിയായി ജനിച്ചല്ലൊ എന്നു ഞാന്‍ വിലപിക്കുന്ന ഈ അവസരങ്ങളിലാണു
നമ്മുടെ സമരമുറകളില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമാണ് എന്നു തന്നെയാണ് എന്റെയും വ്യക്തി പരമായ അഭിപ്രായം.
ജീവിക്കുവാനുള്ള സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമല്ല സഞ്ചാരസ്വാതന്ത്ര്യം എന്ന് ബൂലോകത്താരും പറയാനിടയില്ല എന്നു കരുതുന്നു.
എന്നിട്ടും ലോകം ഉറ്റുനോക്കുന്ന ഭാരതത്തില്‍, ഐക്യരാഷ്ട്രസഭയടക്കം ലോകോന്നതസ്ഥാനമാനങ്ങളിലേക്കു നിര്‍ദ്ദേശിക്കപ്പെടുന്ന മലയാളിയുടെ( നമ്മുടെ)നാട്ടില്‍ എന്തിന്റെ പേരില്‍ ആരു ചെയ്യിക്കുന്നതായാലും ഹര്‍ത്താലുകളുടെയും ബന്ദുകളുടെയും പേരില്‍ നടക്കുന്ന നഗ്നമായ മനുഷ്യാവകാശലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കാനും കണ്ണടച്ചിരുട്ടാക്കാനും ഇനിയുമെത്ര നാള്‍ നമുക്കൊക്കെ കഴിയും?.
ഇതും അരാഷ്ട്രീയ വാദമായിക്കാണുന്നവര്‍ കാണുമായിരിക്കും അല്ലേ?:)
ക്ഷമിക്കുക.
ടുറിസം, ടുറിസം എന്നുള്ള അമിതമായ വിളികളും മന്ത്രിയുടെ പുതിയ പ്രസ്തവനയും ചേര്‍ത്തു വായിച്ചാല്‍ നാം എവിടെ എന്നു മനസിലാകും. "പുതിയ സ്കൂളുകള്‍ ഇല്ല.പുതിയ തസ്തികകള്‍ ഇല്ല.. അടുത്ത മാസത്തൊടെ ട്രഷറികള്‍ പൂട്ടെണ്ടിവരും(തോമസ് ഐസക് ഇന്നലെ പറഞ്ഞത്) പൊള്ളയായ സ്വപ്നങ്ങളും, വാണിഭങ്ങളും ആയി പിച്ച നീട്ടാനാണു നമുക്കു വിധി
Post a Comment