Friday, April 06, 2007

ഇ.എം.എസ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികവും ധൂര്‍ത്തും.

ഇ.എം.എസ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികം ഇന്നത്തെ ഗവണ്‍മന്റ്‌ വളരെയധികം ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണല്ലോ? ഇതിനായി ചിലവിടുന്നത്‌ ഗവണ്‍മന്റ്‌ ഖജനാവില്‍ നിന്നും ഉള്ള പണമാനെന്നത്‌ നാം മറന്നുകൂട. പല യോഗങ്ങളിലും നടക്കുന്നതാകട്ടെ സമീപകാല കോടതിവിധിയുടേയും മറ്റും വിശദീകരണമാണ്‌. ജനങ്ങളുടെ ചിലവില്‍ പാര്‍ട്ടിവിശദീകരണവും മറ്റും നടത്തുന്നത്‌ അനുയോജ്യമാണോ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു.

57-ലെ ഇ എം എസ്‌ മന്ത്രിസഭയുടെ തുടര്‍ച്ചയാണെന്നൊക്കെ ചില മാധ്യമ ചര്‍ച്ചകളിലും മറ്റും ഉയര്‍ന്നു വരുന്നുണ്ട്‌. എന്ത്‌ അടിസ്ഥാനത്തിലാണിതെന്ന് മനസിലാകുന്നില്ല. അന്നത്തെ മന്ത്രിസഭയും ഇടതുപക്ഷവും തമ്മില്‍ പേരിലല്ലാതെ വേറേ എന്തെങ്കിലും ബന്ധമുണ്ടോ?ഇടതുപക്ഷത്തിനു വന്നിട്ടുള്ള മൂല്യശോഷണത്തിന്റെ ഉത്തമ ദൃഷ്ടാന്തമല്ലെ ബങ്കാളിലെ സംഭവ വികാസങ്ങള്‍. ഭൂമി ജന്മികളില്‍ നിന്നു പിടിച്ചെടുത്ത്‌ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും നല്‍കാന്‍ നടപടിയെടുത്ത ഇടതുപക്ഷം ഇന്നു അതു തിരികെപിടിച്ച്‌ ബഹുരാഷ്ട്രകുത്തകകള്‍ക്ക്‌ നല്‍കുവാന്‍ കര്‍ഷകരെ വെടിവെച്ച്‌ കൊല്ലുന്ന ചിത്രം നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. കേരളത്തില്‍ എ.ഡി.ബിക്കെതിരെ സമരവും ബന്ധും നയിച്ചവര്‍ തെരുവില്‍ തല്ലുകൊണ്ടും വാഹനങ്ങള്‍ തല്ലിപ്പൊളിച്ചും പ്രതിഷേധിച്ചവര്‍ പിന്‍വാതിലിലൂടെ എ.ഡി.ബിക്ക്‌ പരവതാനി വിരിച്ചു.വിദ്യഭ്യാസരംഗത്ത്‌ ഇന്നു കുത്തകകളും കച്ചവടക്കാരും കൊടികുത്തിവാഴുന്നു.

എന്തിനീ ആഘൊഷങ്ങള്‍?യദാര്‍ത്തത്തില്‍ ഈ പ്രകടങ്ങള്‍ അന്നത്തെ സര്‍ക്കാരിനു അപമാനമല്ലെ എന്ന് തോന്നിപ്പോകുന്നു.ഇതിനു മുമ്പുള്ള സര്‍ക്കാരുകള്‍ ഒന്നും ഇത്തരത്തില്‍ ആഘോഷങ്ങള്‍ നടത്തിയിട്ടില്ല. മറ്റൊന്ന് കേരളപ്പിറവിപോലെ സാധാരണക്കാര്‍ക്ക്‌ ഇതു വലിയ സംഭവം ഒന്നും അല്ലെന്നിരിക്കെ എന്തോന്ന് ഇത്ര ആഘോഷിക്കുവാന്‍. ഇത്‌ പാര്‍ട്ടി സ്വന്തം നിലയില്‍ ചെയ്യേണ്ട ആഘോഷമാണ്‌.(അയ്യോ ഇനി ഇതിന്റെ പേരിലും ബക്കറ്റുപിരിവുണ്ടാവോ?)

NB:ലോകത്താദ്യമായി ബാലറ്റുപെട്ടിയിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭ 57-ലെ ഇ.എം.എസ്‌ മന്ത്രിസഭയല്ല എന്ന് ഇടതുനേതാക്കള്‍ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. ഇതേകുറിച്ച്‌ സഖാവുതന്നെ പറഞ്ഞതായിട്ടാണ്‌ അറിവ്‌.

1 comment:

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

എന്റെമാഷേ ഇതൊക്കെ എന്തിനാ വെറുതെ ചര്‍ച്ചചെയ്യുന്നെ?വേറേ പണിയൊന്നും ഇല്ലേല്‍ കലുങ്കിന്റെ അവിടേ വന്നിരിക്ക്‌ പത്തുമിനിറ്റുനേരം വല്ല ശാന്തയുടേയും ഭാനുവിന്റേയും കാര്യങ്ങള്‍ പറഞ്ഞിരിക്കാം. ഇതൊക്കെ എഴുതിയും വായിച്ചും വെറുതെ തലച്ചോര്‍ നാശമാക്കണ്ട ചെറുപ്പത്തിലേ അല്‍ഷിമേഴ്സ്‌ വരും.


ഇടതുപക്ഷവും വലതുപക്ഷവും അവരുടെ പണിചെയ്തോളും,ഹര്‍ത്തല്‍ ഒന്നും ഇല്ലാതെയിരിക്കുന്നതുതന്നെ ഭാഗ്യം.