അനന്ദപത്മനാഭൻ എന്നാണത്രെ ഇവന്റെ പേർ... ഇവനാണിത്തവണ വിഷ്ണുവും,പാർഥനും,വിനായകനും ഒക്കെ ഉള്ളിടത്തേക്ക് മത്സരത്തിനിറങ്ങുന്നതന്ന് കേൾക്കുന്നു.....
കടപ്പാട്: പടം എടുത്തവർക്കും അയച്ചുതന്നെ ജെ.പി (ജീവിച്ചുപൊക്കോട്ടെ) എന്ന സുഹൃത്തിനും...
എന്റെ ഓര്‍മ്മകളിലേക്ക്... ഭാവനകളിലേക്കും പിന്നെ ഇന്നിന്റെ സത്യങ്ങളിലേക്കും
7 comments:
ഇവൻ ചെവി വിടർത്തി നിന്നിരുന്ന പടം ആയിരുന്നേൽ കൂടുതൽ നന്നായേനേ അല്ലെ?
നന്ദി...
1960കളില്‍ കോടനാട് ആന പരിശീനനകേന്ദ്രത്തില് “അനന്ദപത്മനാഭന്‍” എന്നൊരു ആനയുണ്ടായിരുന്നു. ഒരിക്കല്‍ പോലും ഞാന്‍ അവനെ ചങ്ങലയോടുകൂടി പകല്‍ സമയങ്ങളില്‍ അക്കാലത്തു കാണാറുണ്ടായിരുന്നില്ല. കുട്ടികളോടു പ്രത്യേക വാത്സല്യം കാണിക്കുമായിരുന്നു അവന്. വലുപ്പത്തിലും, ബുദ്ധിയിലും, സൌന്ദര്യത്തിലും അവന് മുന്പില് തന്നെ ആയിരുന്നു. ഈ ഫോട്ടോയും, പേരും കണ്ടപ്പോള്‍ ഞങ്ങളുടെ ചെറുപ്പത്തിലെ ആ വലിയ കുട്ടുകാരന്റെ ഓര്‍മ്മ വന്നുപോയി! ചിത്രങ്ങള്‍ക്കു നന്ദി!!!
ഒരു ദേശാഭിമാനിയേ ഇനി ഇവൻ ആണോ അവൻ
? കാരണം ഈ ആനയെ കൊണ്ടുവന്നപ്പോൾ ചുറ്റുവട്ടത്തുള്ള കുഞ്ഞുകുട്ടികൾ പോലും അവന്റെ കൊമ്പു പിടിച്ചു നിന്നു ഫോട്ടം എടുത്തിട്ടുണ്ട്. ഞാൻ ആ ഫോട്ടോസ് ഇവിടെ ഇട്ടില്ലാ എന്നേ ഉള്ളൂ..വളരെ സൌമ്യനായാണിവൻ പെരുമാറുന്നതത്രെ!
പണ്ട് എന്റെ അനിയൻ അന്തിക്കാട്ടെ ഒരു ഉത്സവത്തിനു തെച്ചിക്കോട്ടുക്കാവിന്റെ പുറത്തുകയറി . തിടമ്പു കിട്ടിയ ആഹ്ലാദത്തിൽ ചുള്ളൻ മേളിൽ ഇരുന്ന് ഒന്ന് ആർമാദിച്ചു.
മെല്ലെ പാപ്പാൻ കക്ഷിയെ തോട്ടികൊണ്ട് ഒന്ന് ഞോണ്ടീട്ട് പറഞ്ഞു.
“ആനേ നീരീന്ന് അഴിച്ചിട്ട് അധികം നാളായിട്ടില്ല.മേളിൽ ഇരുന്ന് ബഹളം വെക്കരുത്”.
പിന്നെ ഇറങ്ങുന്നതുവരെ കക്ഷി ഒരക്ഷരം മിണ്ടുകയോ,എന്തിനു ഇരുന്നിടത്തുനിന്ന് അനങ്ങുകയോ ചെയ്തിട്ടില്ല.ഹ്ഹഹഹ്
നല്ല ഭംഗി
എനിക്കും ഇഷ്ടമാ ഈ ആനകളെ.....
Post a Comment