Friday, January 23, 2009

കഥയുടെ ഗന്ധർവ്വനു ഓർമ്മാഞ്ജലി...

മലയാളസിനിമയ്ക്കും കഥാ-നോവൽ എന്നിവക്കും ഭാവനയുടെ മാന്ത്രികസ്പ്രർശം നൽകിയ മഹാനായ ആ കലാകാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ടു വർഷങ്ങളായി.പത്മരാജന്റെ തൂലികയിൽ നിന്നും പിറന്ന പ്രണയവും ജീവിതയാദാർത്ഥ്യങ്ങളും ഇഴചേർന്ന ഭാവനാ സമ്പുഷ്ടമായ തിരക്കഥകളോടു കിടപിടിക്കുവാൻ പിന്നെ വന്നവർക്കായില്ല എന്ന സത്യം നമ്മുടെ സിനിമയ്ക്കുണ്ടായ നഷ്ടത്തെ വിളിച്ചോതുന്നു. മിഴിവുള്ള ചിത്രങ്ങളായി ഗന്ധവർവ്വനോ,തൂവാനത്തുമ്പികളിലെ ക്ലാരയോ മനസ്സിൽ തങ്ങിനിൽക്കുമ്പോൾ കഴിഞ്ഞവർഷം ഇറങ്ങിയ ചിത്രത്തിലെ കഥാപാത്രങ്ങളെ പോലും നാം മറന്നുകഴിഞ്ഞു. ഇലക്ട്രോണിക്‌ പ്രണയത്തിന്റെ നിർജ്ജീവതയിൽ ശ്വാസം മുട്ടുന്ന ഈ യുഗത്തിൽ ഹരിതാഭമായതും ജീവസ്സുറ്റതുമായ പ്രണയത്തിന്റെ മയിൽപ്പീലിസ്പർശമുള്ള പത്മരാജന്റെ കഥാപാത്രങ്ങളുടെ പ്രണയം നമ്മെ വല്ലാതെ ആകർഷിക്കുന്നു.....മേഘപാളികൾക്കിടയിൽനിന്നും ആ കഥയുടെ ഗന്ധർവ്വൻ ഒരിക്കൽ കൂടെ അനശ്വരപ്രണയകഥകൾ പറയുവാൻ ഇറങ്ങിവരുമോ?

2 comments:

വികടശിരോമണി said...

സ്മരണകൾക്കു മുന്നിൽ ശിരസ്സുകുനിക്കുന്നു.
“കന്യകേ,നിന്നിൽ‌പ്പിറക്കാൻ പുളഞ്ഞിടി-
മിന്നലിൽ നിന്നും തെറിച്ചവിത്താണുഞാൻ”

അനീഷ് രവീന്ദ്രൻ said...

അവൾ വന്നപ്പോഴൊക്കെയും മഴ പെയ്തിരുന്നു...
da..da..da..di...da...

ശ്രദ്ധാഞ്ജലികൾ!