Wednesday, January 28, 2009

തിരഞ്ഞെടുപ്പും ലാവ്ലിൻ വർത്തമാനവും

മലയാളമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്‌ ലാവ്ലിൻ ഇടപാടിലെ അഴിമതിവർത്തമാനവും പ്രതിസ്ഥാനത്തു നിൽക്കുന്നവരെ പ്രോസിക്യൂട്ടുചെയ്യുവാൻ അനുമതി ചോദിച്ചുകൊണ്ടുള്ള സി.ബി.ഐ നടപടിയും ആണ്‌.രാഷ്ടീയനേതാക്കളുടേ നിരവധി അഴിമതി-ലൈംഗീക കേസുകൾ നാം ഇതിനോടകം കണ്ടുകഴിഞ്ഞു.പലതിലും അന്വേഷണങ്ങളും കോടതിനടപടികളും ദശകങ്ങളായി തുടരുകയും ചെയ്യുന്നു.ഇതിനിടയിൽ ധാർമ്മികമായ ഉത്തരാവാദിതത്തിന്റെ പേരിലോ,പാർട്ടിയുടെ "ആദർശം/പ്രതിച്ചായ" പൊതുസമൂഹത്തിൽ നിലനിർത്തുവാനോ,പൊതുജന സമ്മർദ്ധത്താലോ പലരും സ്ഥാനമാണങ്ങൾ രാജിവെച്ച്‌ ഒഴിയുകയോ നിർബന്ധിതമായി ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്‌.പതിവുപോലെ ഇത്തവണയും മണിക്കൂറുകൾ നീളുന്ന ചർച്ചകൾ ആരോപണങ്ങൾ എന്നിവ കൊഴുക്കുന്നു.യദാർത്ഥത്തിൽ ഒരു പാർട്ടിനേതാവിനെതിരെ ഉയർന്നുവന്ന അഴിമതിയാരോപണം മാത്രം ഇത്രമേൽ ചർച്ച ചെയ്യുവാൻ ഉണ്ടോ?

അഴിമതിക്കെതിരെ ഗിരിപ്രഭാഷണം നടത്തുന്നവർ തങ്ങളുടേ രാഷ്ടീയ എതിരാളിൾക്കെതിരെ സി.ബി.ആയോ അതുപോലുള്ള രാജ്യത്തെ മറ്റു ഏജൻസികളോ കേസെടുക്കുമ്പോൾ അതിനെ അനുകൂലിക്കും തങ്ങൾക്കെതിരയ അന്വേഷങ്ങളെ അല്ലെങ്കിൽ പരാമർശങ്ങളെ അതു തെളിവുകളുടെ അടിസ്ഥാനത്തിൽ ആണെങ്കിൽ പോലും അസഹിഷ്ണുതയോടെ കാണുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടേണ്ട കാര്യം ഇല്ല. ജനാധിപത്യക്രമത്തിൽ മാധ്യമങ്ങൾക്ക്‌ വലിയ സ്ഥാനമാണുള്ളത്‌. പൊതുസമൂഹത്തിൽ മാധ്യമങ്ങൾ പ്രത്യേകിച്ച്‌ ദൃശ്യമാധ്യമങ്ങൾ നിർണ്ണായക സ്വാധീനവും ചലുത്തുന്നുണ്ട്‌.എന്നാൽ ഈ തിരഞ്ഞെടുപ്പുവേളയിൽ മധ്യമങ്ങളൂടെ അന്നാന്നത്തെ ന്യൂസവർ ചർച്ചക്കപ്പുറം പോകുവാൻ ജനത്തിനാകണം.മുൻ കാല അനുഭവങ്ങളൂടേ വെളിച്ചത്തിൽ ഉടനെ ലാവ്ലിൻ ചർച്ചകൾക്കുമപ്പുറം ചർച്ച ചെയ്യുവാൻ മറ്റൊരു വിഷയം വരാനുള്ള സാധ്യത കൂടുതൽ ആണ്‌.(പ്രത്യേകിച്ച്‌ വി.എസ്‌ നിർണ്ണായകമായ ഒരു നിലപാടിൽ നിൽക്കുമ്പോൾ അതിനുള്ള സാധ്യത കൂടുന്നു.അപ്പോൾ വി.എസ്‌ പറയുന്ന ഒരു വാക്കോ അദ്ദേഹത്തിന്റെ ഒരു കത്തോ മതി ചർച്ചയുടെ ഗതിമാറുവാൻ) അതോടെ ഇതു സ്മൃതിയുടെ ശീതീകരണമുറിയിലേക്ക്‌ തള്ളപ്പെടും.

അതുകോണ്ടാണ്‌ കേവലം ഏതാനും ദിവസത്തെ ഒരു കോലാഹലങ്ങൾക്കപ്പുറം രാജ്യത്തിന്റെ ജനാധിപത്യപ്രക്രിയയിൽ നിർണ്ണായകമാകുന്ന പൊതു തിരഞ്ഞെടുപ്പിൽ ജനം ജാഗ്രതയോടെ ഇടപെടേണ്ടിയും വോട്ടുചെയ്യേണ്ടിയും വരുന്നത്‌.പാർളമെന്റ്തിരഞെടുപ്പിൽ ഇന്നത്തെ സാഹചര്യം വച്ചുനോക്കുമ്പോൾ കേരളത്തിലെ പ്രതിപക്ഷം കേവലം ഈ ഒരു വിഷയത്തിൽ ഒതുക്കി തങ്ങളുടെ കക്ഷിയുടേ കേന്ദ്രഭരണത്തിലെ പോരായ്മകളെ മറക്കുവാൻ ശ്രമിക്കും,ഇടതുപക്ഷത്തെ പ്രമുഖകക്ഷിയായ മാർക്കിസ്റ്റുപാർട്ടി തങ്ങളുടെ സമുന്നതനായ നേതാവിനെ ന്യായീകരിക്കുവാനും ശ്രമിക്കും. എസ്‌.എൻ.സി ലാവ്ലിൻ കേസിൽ മാത്രം ഒതുക്കി നിർത്തേണ്ട ഒന്നല്ല ഒരു പാർളമന്റ്‌ തിരഞ്ഞെടുപ്പ്‌. കഴിഞ്ഞ അഞ്ചുവർഷം കേന്ദ്രഗവൺമന്റും,അതാതു മണ്ടലങ്ങളെ പ്രതിനിധീകരിച്ച്‌ പാർളമന്റിൽ പോയ വ്യക്തികളും അവരുടെ പ്രസ്ഥനങ്ങളും ജനങ്ങൾക്ക്‌ വേണ്ടി എന്തുചെയ്തു,അവരുടേ പ്രകടനപട്ടികയിൽ അക്കമിട്ടുനിരത്തിയിരുന്ന വാഗ്ദാനങ്ങളിൽ എത്രയെണ്ണം നിറവേറ്റി എന്നെല്ലാം പരിശോധിക്കുകയും അടുത്ത അഞ്ചുവർഷത്തേക്കു തങ്ങളുടെ പ്രതിനിധിയാകുവാൻ ആരെ തിരഞ്ഞെടുക്കണം എന്നും തീരുമാനിക്കേണ്ട സന്ദർഭം ആണീത്‌.

ആണവകരാർ നമുക്ക്‌ എന്തുനേട്ടം ഉണ്ടാക്കി?അടിക്കടി രാജ്യത്തെ പലയിടങ്ങളിലും ഉണ്ടാകുന്ന സ്ഫോടനങ്ങളെയും, തീവ്രവാദി ആക്രമണത്തെയും അടിച്ചമർത്തുവാൻ എന്തുചെയ്യുന്നു? ഭക്ഷണം,തൊഴിൽ,പാർപ്പിടം,വെള്ളം,റോഡ്‌,കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ അടിസ്ഥാനകാര്യങ്ങൾ ഈ രാജ്യത്തെ സാധാരണക്കാരനു ലഭ്യമാക്കുവാൻ കഴിഞ്ഞ അഞ്ചുവർഷം എന്തുചെയ്തു തുടങ്ങിയ നിർണ്ണായക കാര്യങ്ങളിൽ എന്താണ്‌ ചെയ്തത്‌ തുടങ്ങിയവയും സഗൗരവം ചർച്ചചെയ്യേണ്ടതുണ്ട്‌. തങ്ങളുടേ സ്ഥാനാർത്ഥികളുടെ കഴിവും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ നിലപാടും നോക്കി അതേകുറിച്ച്‌ ചർച്ച ചെയ്തു കഴിവില്ലാത്തവരേയും ഒഴിവാക്കേണ്ടവരേയും ഒഴിവാക്കി ഉള്ളതിൽ കൊള്ളാവുന്നവരെ തിരഞ്ഞെടുത്ത്‌ പാർളമന്റിലേക്ക്‌ അയക്കുവാൻ ശ്രമിക്കുകയാണ്‌ നമുക്ക്‌ നല്ലത്‌.അല്ലാതെ ഇന്നുവരെ ഉള്ള ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ടീയനേതാക്കന്മാർ ഉൾപ്പെടുന്ന കേസുകളുടേ ഗതിവിഗതികൾ അറിയാവുന്നവർ അതിനു പുറകെ പോയി സമയം കളയുക അല്ല വേണ്ടത്‌.


പിന്മൊഴി: തൃശ്ശൂരിലെ കോൺഗ്രസ്സ്‌ സ്ഥാനാർത്ഥിയെ കുറിച്ച്‌ ചൂടേറിയ ചർച്ചനടക്കുന്നു. ത്രിശ്ശൂരിൽ വോട്ടാവകാശം ഉള്ള ഒoരു വ്യക്തിയെന്ന നിലയിൽ പറയട്ടെ വല്ലപ്പോഴും വടക്കും നാഥന്റെ തെക്കേനടക്കൽ പോസ്റ്ററിലും ഫക്സിലും പ്രത്യക്ഷപ്പെടുന്ന ആളുകളെ ഒഴിവാക്കി വി.എൻ. സുധീരനെപ്പോലെ കഴിവ്ം ജനസമ്മതിയുമുള്ള ഒരാളെ കൊണ്ടുവരികയാണ്‌ വേണ്ടത്‌.എനിക്ക്‌ തോന്നുന്നു കഴിഞ്ഞ തവണ അദ്ദേഹം ആലപ്പുഴയിൽ നിന്നും ജയിച്ചിരുന്നെങ്കിൽ തീർചയായും ഒരു കേന്ദ്രമന്ത്രിയായേനെ, കാര്യങ്ങൾ ചെയ്യുവാൻ കഴിവും ഉള്ള വ്യക്തിയാണ്‌.അന്തിക്കാട് ആശുപത്രിയ്ക്ക് അദ്ദേഹം എം.എൽ.എ ആയിരുന്ന കാലത്ത് പല നല്ല കാര്യങ്ങളുംചെയ്തിട്ടുണ്ടെന്ന് കേൾക്കുന്നു.ഇന്നത്തെ അവസ്ഥ പറയുന്നില്ല....

ഇടതുപക്ഷത്തെ കുറിച്ചാണേൽ വി.വിയുടേ വിയോഗത്തിനു ശേഷം കൊണ്ടുവന്ന സി.കെ.സി നല്ല നേതാവുതന്നെ ആണ്‌. പക്ഷെ നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ്സ്‌ ഭരണത്തിൽ പക്ഷെ അദ്ദേഹത്തിനു വേണ്ടത്ര പെർഫോം ചെയ്യാൻ കഴിഞ്ഞില്ലെന്ന് വരാം...

രാജ്യസഭാസീറ്റ്‌ പണക്കാർക്കും,ജനം തിരസ്കരിച്ചവർക്കും,എഴുന്നേറ്റുനടക്കാൻ പോലും ആവതില്ലാത്ത അത്തോ പിത്തോ പറയുന്നവർക്കും കൊടുക്കുന്ന പ്രവണത സ്വതന്ത്ര ജനാധിപത്യപ്രകൃയയിൽ മോശം തന്നെ ആണ്‌.

3 comments:

N.J Joju said...

നല്ല ഓര്‍മ്മപ്പെടുത്തല്‍

ajeeshmathew karukayil said...

രാജ്യസഭാസീറ്റ്‌ പണക്കാർക്കും,ജനം തിരസ്കരിച്ചവർക്കും,എഴുന്നേറ്റുനടക്കാൻ പോലും ആവതില്ലാത്ത അത്തോ പിത്തോ പറയുന്നവർക്കും കൊടുക്കുന്ന പ്രവണത സ്വതന്ത്ര ജനാധിപത്യപ്രകൃയയിൽ മോശം തന്നെ ആണ്‌. you said it

paarppidam said...

ഇടതുപക്ഷ നേതാവിന്റെ അഴിമതിയെ കുറിച്ച്‌ ഒരു പൊതുസമൂഹം ചർച്ചചെയ്യാൻ പാടില്ലേ എന്ന് ഈ കുറിപ്പ്‌ വായിച്ച്‌ ഒരു സുഹൃത്ത്‌ ചോദിക്കുകയുണ്ടായി.
ഇടതുനേതാവിന്റെ അഴിമതി പൊതുസമൂഹം ചർച്ചചെയ്യരുതെന്ന് പറയുവാൻ ഞാൻ പ്രത്യയശാസ്ത്രമൗലീകവാദിയല്ല. ആ ചർച്ചയെ ദിശതിരിച്ചുവിടുവാൻ അല്ല ഞാൻ ഇത്തരം ഒരു പോസ്റ്റിട്ടതെന്നും പറഞ്ഞുകൊള്ളട്ടെ. ഇതു തീർച്ചയായും ചർച്ചചെയ്യേണ്ട വിഷയം ആണ്‌.എന്നാൽ ലോകസഭാതിരഞ്ഞെടുപ്പ്‌ വരുന്ന ഈ വേളയിൽ ഇതിൽ മാത്രം ഒതുക്കിനിർത്താതെ മറ്റു വിഷയങ്ങളിലേക്ക്‌ കൂടെ പൊതുജനത്തിന്റെയും മാധയമങ്ങളുടേയും ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നു എന്ന് ഊന്നിപ്പറയുവാനാണ്‌ ഞാൻ ശ്രമിച്ചത്‌.

അഴിമതി നമ്മുടെ സമൂഹത്തെ എത്രമത്രം ബാധിച്ചിരിക്കുന്നു എന്നതിനു ദിനം തോറും പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നു.അഴിമതിക്കെതിരെ പൊരുതുവാൻ ജനം മുനോട്ടുവരികതന്നെ വേണം.അതോടൊപ്പം അഴിമതിക്കാർക്കെതിരെ പൊരുതുന്ന വ്യക്തികൾക്ക്‌ കരുത്തും പകരണം.അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയർത്തുന്ന സ്ഖാവ്‌ വി.എസ്‌ പോലും ലാവ്ലിൻ വിഷയത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ടു എന്നവാർത്തകളിൽ നിന്നും സാധാരണക്കാർ അസ്വസ്ഥരാണ്‌.്.ഏതെങ്കിലും സ്ഥാനത്തിരിക്കുന്ന ഒരു പാർട്ടി അംഗം കോടതിമുമ്പാകെ ഇരിക്കുന്ന ഒരു അഴിമതികേസിൽ പെട്ടാൽ അതിന്റെ അന്വേഷണം കഴിയുന്നതുവരെ ആ സ്ഥാനങ്ങളിൽനിന്നും മാറിനിൽക്കണം എന്ന സാമാന്യമര്യാദ സാധാരണ പൗരന്മാർക്കുപോലും തോന്നുമ്പോൾ പാർട്ടിയുടെ സമുന്നത നേതാവിനു അതു തോന്നുന്നില്ല.

അഴിമതിക്കെതിരെ പോരാടുന്ന, ജനങ്ങളുടെ പിന്തുണയുള്ള സ്ഖാവ്‌ വി.എസിനെതിരെ ആരെങ്കിലും പറയുന്ന ജൽപനങ്ങൾ കേട്ട്‌ അവരുടേ കോലം കത്തിച്ച്‌ നാം പ്രതിഷേധിക്കേണ്ടതില്ല,കാരണം അവർ അതിലൂടേ നാലാളുകൾ അറിയുന്നവരാകും....സാധാരണ ജനത്തിനൊപ്പമോ അവരുടെ വീക്ഷണങ്ങൾക്കൊപ്പമോ സഞ്ചരിക്കുവാൻ അക്കാദമിക്ക്‌ വേദികളിൽ ഇരിപ്പിടം തേടിനടക്കുന്നവർക്ക്‌ പ്pഅലപ്പോഴും കഴിയില്ല.

പണ്ടാരോ പറഞ്ഞതു ഓർമ്മവരുന്നു... കൂരിരുട്ടിൽ അപം പ്രകാശമെങ്കിലും പകരുന്ന നക്ഷത്രങ്ങളെ നോക്കി അന്യന്റെ എച്ചിൽ തിന്നുന്ന നായ്ക്കൾ ഓരിയിടുന്നത്‌ കാര്യമാക്കരുത്‌.....(മനുഷ്യനെ നായയോടുപമിക്കുന്നത്‌ നായ്ക്ക്‌ അപമാനകരമാണ്‌...)