Tuesday, March 03, 2009

തെച്ചിക്കോട്ടുകാവ്‌ തിരിച്ചെത്തിയിരിക്കുന്നു..

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട്‌,ആയിരക്കണക്കിനു വരുന്ന ആനപ്രേമികളുടെ പ്രാർത്ഥനകൾക്ക്‌ ഫലം കണ്ടു. ഒരു ഇടവേളക്ക്‌ ശേഷം ഇന്ന് തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ ആയിരംകണ്ണി‍ൂത്സവത്തിൽ പങ്കെടുക്കുന്നു. ആവേശഭരിതരായ ആഹ്ലാദാരവങ്ങളിൽ മുങ്ങിയ ആരാധകരെ ആണത്രെ രാവിലെ ആനകളുടെ ഉയരം അളക്കുന്നസമയത്ത്‌ കാണുവാൻ കഴിഞ്ഞത്‌.
ഉത്സവപ്പറമ്പുകളിൽ നിറസാന്നിദ്ധ്യമാകുവാൻ, ഉത്സവപ്രേമികളുടെ ആരവങ്ങളിൽ തലയെടുപ്പോടെ നിലകൊള്ളുവാൻ. കേരളക്കരയിലെ ഗജരാജന്മാരിൽ തലയെടുപ്പിന്റെ അവസാനവാക്കായ തെച്ചിക്കോട്ടുകാവ്‌ തിരിച്ചെത്തിയിരിക്കുന്നു...

തെച്ചേക്കോട്ടുകാവില്ലാതെ നമുക്കെന്ത്‌ ആഘോഷം?

3 comments:

sHihab mOgraL said...

ആനകള്‍ മനുഷ്യന്റെ വികാരമനുസരിച്ച് പെരുമാറണമെന്ന് വിചാരിക്കുന്നത് എത്ര ബാലിശം.. എന്നിട്ടും നമുക്കവയെ പ്രയാസപ്പെടുത്തണം.. സഹികെടുമ്പോള്‍ അവയുടെ പ്രതികരണവും പ്രഹരവുമേറ്റ് മരിക്കുകയും വേണം..

Anonymous said...

thechikkottu kaavu ramachandran poorathinu undaayilla maashe.raavile vannu madangi.

paarppidam said...

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇക്കഴിഞ ആശ്ചയിൽ വാടാനപ്പള്ളി ഗണേശമംഗലം ക്ഷേത്രത്തിൽ തിടമ്പേറ്റിയതായി കേട്ടു....ആരുടെ കയ്യിലെങ്കിലും ഇതിന്റെ ഫോട്ടോ ഉണ്ടെങ്കിൽ അയച്ചുതരിക....