ലിപ്സ്റ്റിക്കിട്ട ചുണ്ടുകളിൽ നിന്നും ഉതിരുന്ന നുണക്കഥകളും,അറുവഷളൻ "കോമെഡി"യും,ചവറുസിനിമകളും നിറഞ്ഞ ചാനൽ കാഴ്ചകൾക്കു മുമ്പിൽ ചിലവിടാതെ കുടുമ്പാംഗങ്ങൾക്കൊപ്പം ഓണത്തിന്റെ ആഹ്ലാദാരവങ്ങളിൽ പങ്കാളികളാകുവാൻ ശ്രമിക്കുക. പ്ലാസ്റ്റിക്ക് പൂക്കളങ്ങളും,ഹോട്ടൽ ഭക്ഷണവും നൽകുന്ന റെഡിമേഡ് ഓണത്തിനു വിടപറയുവാൻ നാം ശീലിക്കുക. ഓണദിവസം നാം വരവേൽക്കുന്നതും ആദരിക്കുന്നതും വാമനനെ അല്ല മറിച്ച് കേരളം ഭരിച്ചിരുന്ന മഹാബലിയെ ആണ്.സന്തോഷപൂർണ്ണമായ ഒരു കാലഘട്ടത്തെ കുറിച്ചുള്ള മിത്തിന്റെ മധുരതരമായ ഓർമ്മപുതുക്കൽ ഗുണ്ടകൾ വാഴുന്ന,ചിക്കൻ ഗുനിയയും മഞ്ഞപ്പിത്തവും,പട്ടിണിനിറഞ്ഞ ആദിവാസി ഊരുകളും ഉള്ള വ്യാജമദ്യവും,മായം ചേർത്ത പാലും ലഭിക്കുന്ന സമകാലിക ജീവിതത്തിൽ അൽപം അൽപസമയം എങ്കിലും കള്ളവും ചതിവും കള്ളപ്പറയും ഇല്ലാതിരുന്ന എല്ലാവരും ഒരേമനസ്സോടെ കഴിഞ്ഞിരുന്ന ആ നല്ലനാളുകളെ സമരിക്കാം. ഓണം മലയാളിയുടെ സ്വന്തമാണ് അത് കീഴാളന്റെ മേൽ മേലാളന്റെ വിജയമോ അല്ലെങ്കിൽ ഹിന്ദുക്കളുടെ മാത്രമോ ആയി ചുരുക്കുന്ന, സകലതിലും വർഗ്ഗെയതയുടെ സാധ്യതകൾ തിരയുന്ന ആളുകളെ ജാഗ്രതയോടെ അവഗണിച്ച് നമുക്കെല്ലാം ചേർന്ന് ആഘോഷിക്കാം കേരളത്തിന്റെ സ്വന്തം ദേശീയോത്സവത്തെ.
എല്ലാ മലയാളികൾക്കും,തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തുടങ്ങുന്ന മലയാളക്കരയിലെ മുഴുവൻ ഗജവീരന്മാർക്കും എന്റെ ഓണാശംശകൾ....
Wednesday, September 02, 2009
Subscribe to:
Post Comments (Atom)
1 comment:
സന്തോഷത്തിന്റെയും സമാധാനത്തിന്റെയും
സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും
ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള
അതിരുകള്‍ ഇല്ലാത്ത നല്ല നാളെയുടെ മഹാസങ്കല്‍പ്പം, ഓണം.
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍... :)
Post a Comment