ഈ ലിങ്കിൽ ഉള്ള ചിത്രം
പൂരങ്ങളുടെ പൂരത്തിനെത്തുന്ന ആനക്കമ്പക്കാരെ ആവേശം കൊള്ളിക്കുവാൻ തെക്കൻ നാട്ടിൽ നിന്നും തലയെടുപ്പിന്റെ മറ്റൊരു അവതാരം എത്തുന്നു "തൃക്കടവൂർ ശിവരാജു". തെക്കൻ കേരളത്തിൽ ഏറെ പേരും പ്രശസ്ഥിയും ഉള്ള ഇവൻ പക്ഷെ പൂരങ്ങളുടെ നാട്ടിൽ അധികം എത്താറില്ല. മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞ് പൂരത്തിന്റെ തലസ്ഥാനത്ത് ഇവന് ധാരാളം ആരാധകർ ഇതിനോടകം തന്നെ ഉണ്ട്. ഇത്തവണ പാറമേക്കാവ് വിഭാഗത്തിന്റെ ആനചന്തങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റുക ഇവൻ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. തിരുവിതാം കൂർ ദേവസ്വത്തിന്റെ ഏറ്റവും തലയെടുപ്പുള്ള കൊമ്പൻ.ഇന്നിപ്പോൾ പത്തടിക്ക് മേളിൽ ഉയരം ഉള്ള കാട്ടിലെ ഒരു കുഴിയിൽ വെണ് ഒടുവിൽ നാട്ടുകാരും ഫോറസ്റ്റുകാരും കരയ്ക്കുകയറ്റി കോന്നിയിലെ ആനക്കൂട്ടിൽ എത്തിപെട്ട ഇവനെ പിന്നീട് തൃക്കടവൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയതാണ്.
ഏറ്റുത്ത് പിടിച്ച തലക്കുന്നിയും നീണ്ട കൊമ്പും വലിയ ചെവികളും നല്ല കറുപ്പുമാണിവന്റെ ഒറ്റനോട്ടത്തിൽ എടുത്തുപറയാവുന്ന പ്രത്യേകത.പൊതുവിൽ ശാന്തസ്വഭാവക്കാരനായ ഇവനാണ് കൊല്ലം ഉമയണല്ലോൂർ ക്ഷേത്രത്തിലെ "ആനവാലിൽ പിടിച്ചോട്ടം" എന്ന വിചിത്രമായ ചടങ്ങിൽ സ്ഥിരമായി പങ്കെടുക്കാറ്. ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിവിധ കരകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ക്ഷേത്രത്തിനു സമീപം ഉള്ള പന്തലിൽ നിന്നും ക്ഷേത്രനടവരെ ആനയുടെ വാലിൽ പിടിച്ച് ഓടും. ഉണ്ണിഗണപതിയുടേയും ബാലസുബ്രമണ്യന്റേയും ബാലലീലകളേ സമരിച്ചുകൊണ്ടാണത്രെ ഈ ചടങ്ങ്.
Subscribe to:
Post Comments (Atom)
2 comments:
ഈ ആശാനെ അത്ര പരിചയം പോരാ
തെച്ചികോട്ടു രാമചന്ദ്രന്റെ അത്ര അങ്ട് വരില്ല്യാലോ
Post a Comment