തൃശ്ശൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച കയ്പമംഗലം മണ്ഡലത്തില്‍ ഇത്തവണ ഏറ്റുമുട്ടുന്നത് സി.പി.ഐയുടെ യുവ നേതാവും ചേര്‍പ്പ് എം.എല്‍.എയുമായ വി.എസ് സുനില്‍ കുമാറും യു.ഡി.എഫ് ഘടക കക്ഷിയായ ജെ.എസ്.എസ് നേതാവും മുന്‍ എം.എല്‍.എയുമായ ഉമേഷ് ചള്ളിയിലും തമ്മിലാണ്. ജെ.എസ്.എസിനെ സംബന്ധിച്ച് യു.ഡി.എഫ് ഘടക കക്ഷിയെന്ന നിലയിലല്ലാതെ കാര്യമായ സ്വാധീനം മണ്ഡലത്തിലില്ല. ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് കയ്പമംഗലം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ മൂലം സ്ഥാനാര്‍ഥി നിര്‍ണ്ണയം വൈകിയത് സുനില്‍ കുമാറിന് കൂടുതല്‍ ഗുണകരമായി മാറി. പുതിയ മണ്ഡലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാനും മറ്റും അദ്ദേഹത്തിനു കൂടുതല്‍ അവസരം ലഭിച്ചു.
യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവെന്ന നിലയില്‍ വി.എസ്.സുനില്‍ കുമാര്‍ മണ്ഡലത്തില്‍ വലിയ ചലനമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അന്തിക്കാട്-ചേര്‍പ്പ് പ്രദേശങ്ങളില്‍ നിന്നും വലിയ ഒരു യുവനിരതന്നെ സുനില്‍ കുമാറിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. രാഷ്ടീയത്തിനതീതമായി പൊതു പ്രശ്നങ്ങളെ നോക്കികാണുകയും ഇടപെടുകയും ചെയ്യുന്നതു കൊണ്ട് തന്നെ ജനകീയ പിന്തുണ ആര്‍ജ്ജിക്കുന്നതില്‍ അദ്ദേഹം ഏറെ വിജയിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ എം.എല്‍.എ എന്ന നിലയിലും യുജന നേതാവെന്ന നിലയിലും സുനില്‍ കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചേര്‍പ്പ് മണ്ഡലത്തിന്റെ വികസനത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് എം.എല്‍.എ എന്ന നിലയില്‍ സുനില്‍ കുമാര്‍ കാഴ്ചവെച്ചത്. കൃഷിയും, ഫര്‍ണ്ണീച്ചര്‍, സ്വര്‍ണ്ണപ്പണി എന്നിവയാണ് മണ്ഡലത്തില്‍ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. നെല്ലിന്റെ താങ്ങു വില ഉയര്‍ത്തിയതിലും നെല്ല്സംഭരണം കൃഷിക്കാവശ്യമായ മറ്റു സൌകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയില്‍ എം.എല്‍.എയുടെ നേരിട്ടുള്ള കാര്യക്ഷമമായ ഇടപെടല്‍ പലപ്പോഴും പ്രശംസിക്കപ്പെട്ടു. അനധികൃതമായ വയല്‍ നികത്തലുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് ഭൂമാഫിയകളെ നിയന്ത്രിക്കുന്നതിലും ശക്തമായ നിലപാടാണ് അദ്ദേഹം എന്നും എടുത്തുവരുന്നത്.
വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് എന്നും ഊര്‍ജ്ജം പകര്‍ന്ന അന്തിക്കാട്ടെ ഒരു സാധാരണ കുടുമ്പത്തിലാണ് വി.എസ്.സുനില്‍ കുമാറിന്റെ ജനനം. കൊലമുറിക്കേസെന്ന് പിന്നീട് പ്രസിദ്ധിയാര്‍ജ്ജിച്ച ചെത്തുതൊഴിലാളി സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന അന്തരിച്ച സഖാവ് സുബ്രമണ്യനും ചന്ദ്രമതിയുമാണ് മാതാപിതാക്കള്‍. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് വി.എസ്.സുനില്‍ കുമാര്‍ പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നത്. വിദ്യാര്‍ഥി രാഷ്ടീയത്തിന്റെ ഈറ്റില്ലമായ കേരള വര്‍മ്മ കോളേജും തുടര്‍ന്ന് തിരുവനന്തപുരത്തെ ലോകോളേജിലെ പഠനവും കൂടാതെ അന്തരിച്ച സി.പി.ഐ നേതാവും മുന്‍ കൃഷിമന്ത്രിയുമായ വി.കെ. രാജനെ പോലുള്ളവരുമായി പുലര്‍ത്തിയിരുന്ന അടുത്ത ബന്ധവും സുനില്‍കുമാര്‍ എന്ന രാഷ്ടീയക്കാരനെ രൂപപ്പെടുത്തിയതില്‍ കാര്യമായ പങ്കുവഹിച്ചു. കേരളത്തില്‍ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസ മേഘലയേയും ബാധിക്കുന്ന നിരവധി സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച് തന്റെ രാഷ്ടീയ ദൌത്യം പലകുറി തെളിയിച്ചു. നിരാഹാര പന്തലില്‍ അടക്കം നിരവധി തവണ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ചേര്‍പ്പ് മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിച്ചത് വി.എസ്.സുനില്‍ കുമാറിനെയായിരുന്നു. കന്നിയങ്കത്തില്‍ തന്നെ പതിനാലായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ചേര്‍പ്പിലെ വോട്ടര്‍മാര്‍ ഈ യുവനേതാവിനെ വിജയിപ്പിച്ചത്. തന്നില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ വിജയം കണ്ട എം.എല്‍.എയെ ഒരിക്കല്‍ കൂടെ തങ്ങളുടെ തട്ടകത്തിലെക്ക് ക്ഷണിച്ചെങ്കിലും മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ നാട്ടികയായി മാറിയ ചേര്‍പ്പ് സംവണമണ്ഡലമായതിനാല്‍ ഇക്കുറി മറ്റൊരിടത്തേക്കായി അദ്ദേഹത്തിന്റെ നിയോഗം.
അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചും ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ നടപടികളെ മുന്‍ നിര്‍ത്തിയാണ് സുനില്‍ കുമാറിന്റെ വോട്ടഭ്യര്‍ഥന. ഇന്നും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായിരിക്കുമ്പോല്‍ കേരളത്തില്‍ അതില്ലാ എന്നത് ഇടതു ഗവണ്മെന്റിന്റെ നേട്ടമായി എടുത്തുകാണിക്കപ്പെടുന്നു.പെട്രോളിയം വിലനിയന്ത്രണവും സബ്‌സിഡിയും എടുത്തുകളഞ്ഞതടക്കം തെറ്റായ കേന്ദ്ര നയങ്ങളുടെ ഭാഗമായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതി മുട്ടുന്നതിന്റെ ഇരകളായ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് യു.ഡി.ഫ് നിരത്തുന്ന കള്ളക്കണക്കുകളും വ്യാജ വാര്‍ത്തകളും തിരിച്ചറിയുക വളരെ എളുപ്പമാണ്. ഈ പശ്ചാത്തലത്തില്‍ ചെര്‍പ്പിലെ വിജയം കൂടുതല്‍ ഭൂരിപക്ഷത്തോടെ കയ്‌പമംഗലത്തും ആവര്‍ത്തിക്കും എന്ന് തന്നെയാണ് സുനില്‍ കുമാറിന്റെ ഉറച്ച വിശ്വാസം. ആവേശം പകര്‍ന്ന് അദ്ദേഹത്തോടൊപ്പം അണിനിരക്കുന്ന നൂറുകണക്കിനു സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരും പൊതു ജനവും ഇത് ശരിവെക്കുന്നു.
Showing posts with label രാഷ്ടീയം. Show all posts

Thursday, April 07, 2011
Wednesday, February 09, 2011
സഖാവ് വി.എസ്സിനു അഭിവാദ്യങ്ങള്‍
ഇടമലയാര്‍ കേസില്‍ മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്സ് ബി. നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കെതിരെ സുദീര്‍ഘമായ നിയമ യുദ്ധം നടത്തി അദ്ദേഹത്തിനു ഒരുവര്‍ഷത്തെ എങ്കില്‍ ഒരു വര്‍ഷത്തെ ശിക്ഷ വാങ്ങിക്കൊടുത്ത സഖാവ് വി.എസ് അച്യുതാനന്ദനു അഭിവാദ്യങ്ങള്‍. പ്രതിസന്ധികള്‍ക്കിടയിലും പ്രതിയോഗികളുടെ പാരകള്‍ക്കിടയിലും പതറാതെ സുധീരം മുന്നോട്ടു പോകുന്ന സഖാവ് വി.എസ്സിന്റെ ഒറ്റയാന്‍ പോരാട്ടങ്ങളെ ഒരു പക്ഷെ സഹയാത്രികര്‍ക്കടക്കം പലര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടക്കുവാന്‍ പോന്നതാണ്.
ഇടമലയാര്‍ കേസില്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സഖാവ് വി.എസ്സ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ പതിനായിരം രൂപ പിഴയും ഒരുവര്‍ഷം തടവുമാണ് സുപ്രീം കോടതി വിധിച്ചത്. ഹൈക്കോടതി വിധിയെ സുപ്രീം കോടതി തള്ളുകയും ചെയ്തു. മാര്‍ക്കിസ്റ്റു പാര്‍ടിയുടെ ആദ്യ പോളിറ്റ് ബ്യൂറോ മുതല്‍ അംഗമായിരുന്ന വി.എസ്സ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്നും തരം താഴ്ത്തിയ സമയത്ത് തന്നെ ആയിരുന്നു ഈ കേസുമായി അദ്ദേഹം മുന്നോട്ടു പോയത്. കേസില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ചില വീഴ്ചകള്‍(അങ്ങിനെ പറയാമോ) അന്ന് ഏറേ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
വി.എസ്സിനു വേണ്ടി സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷന്‍ അടക്കം പ്രമുഖര്‍ ഹാജരായി.
ഓഫ്: മുഖ്യമന്ത്രിയായിരിക്കെ “ആലോചിക്കാതെ” മികച്ച അഭിഭാഷകരെ മുന്‍ നിര്‍ത്തി കേസു ജയിച്ച് ബാലകൃഷ്ണപിള്ളക്ക് ശിക്ഷവാങ്ങിക്കൊടുത്ത്, ഇനി ഇതിന്റെ പേരില്‍ അച്ചടക്ക നടപടി ഉണ്ടാകുമോ ആവോ കാത്തിരുന്നു കാണാം...

Friday, December 03, 2010
എം.കെ. ഗാന്ധിയും ഗോഡ്സേയും “ഹിന്ദു“ക്കളായിരുന്നു എന്ന് മദനിവാദികള്‍ പറയില്ലേ?
ഷാഹിന ഏഷ്യാനെറ്റ് ന്യൂസ്..... എന്ന് പറഞ്ഞ അവസാനിപ്പിക്കുന്ന വാചകത്തിനു മുമ്പായി നിലവാരമുള്ള ഒരു വാര്‍ത്ത എന്നും ഉണ്ടായിരുന്നു. ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മറ്റു പലരില്‍ നിന്നും കേരളത്തിന്റെ ദൃശ്യമാധ്യമരംഗത്ത് ഇത്രമാത്രം ശ്രദ്ദേയമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ഒരു മാധ്യമപ്രവര്‍ത്തക ഉണ്ടോ എന്ന് സംശയമാണ്. പലപ്പോഴും ഇവര്‍ അവതരിപ്പിച്ച വാര്‍ത്തകളിലൂടെ ഭരണകൂടങ്ങളുടേയും ഉദ്യോഗസ്ഥ വൃന്ദങ്ങളുടേയും കാണാക്കളികളും കൊള്ളരുതായ്മകളും മലയാളി പ്രേക്ഷകന്‍ തിരിച്ചറിഞ്ഞു. ധീരമായ പല നിലപാടുകളും ഷാഹിന തന്റെ കരിയറില്‍ നിലനിര്‍ത്തിപ്പോന്നു.
തീര്‍ച്ചയായും ഇതിനു വേണ്ടി അവര്‍ ഒത്തിരി ത്യാഗങ്ങളും ബുദ്ധിമുട്ടുകളും സമ്മര്‍ദ്ധങ്ങളും സഹിച്ചിട്ടുണ്ടാകണം. സാമാന്യ ബോധം ഉള്ള ഒരു പ്രേക്ഷകനും അവരെ ഒരു “മുസ്ലീം” അവതരിപ്പിക്കുന്ന വാര്‍ത്തയെന്ന് ഇടുങ്ങിയ കോളത്തില്‍ തളച്ചിട്ടില്ല. സജീവമായി നില്‍ക്കുന്ന സമയത്താണ് ഷാഹിന ദൃശ്യമാധ്യമ രംഗത്തുനിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്. ഞാനടക്കം ഉള്ള പല പ്രേക്ഷകനും അതില്‍ നിരാശരായി.കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തിനും അതൊരു കനത്ത നഷ്ടം തന്നെ ആയിരുന്നു.
പിന്നീട് അറിയുന്നത് ഷാഹിന കേരളം വിട്ടു എന്നാണ്. ഇടയ്ക്കു ഷാഹിനയുടെ ചില ഇംഗ്ലീഷ് കുറിപ്പുകള്‍ വെബ്സൈറ്റുകളില്‍ നിന്നോ പല ഫോര്‍വേഡുകളിലൂടെ ഈ.മെയില്‍ ആയോ വന്നിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വാദകോലാഹലങ്ങള്‍ക്ക് ശേഷം കര്‍ണ്ണാടക പോലീസ് അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ കേസുമായി ബന്ധപ്പെട്ട് ചില
അന്വേഷണങ്ങള്‍ നടത്തുവാന്‍ ഷാഹിന കര്‍ണ്ണാടകത്തില്‍ എത്തുന്നു. അവിടെ ഉണ്ടാകുന്ന ചില സംഭവങ്ങള്‍ അവര്‍ക്കെതിരെ മദനി കേസില്‍ ഉള്‍പ്പെട്ട ചില സാക്ഷികളെ ബലമായി/ഭീഷണിപ്പെടുത്തി സ്വാധീനിക്കുവാന്‍ ശ്രമിച്ചു എന്ന് പറഞ്ഞു പോലീസ് കേസെടുത്തു (കേസെടുത്തു എന്ന് ചില റിപ്പോര്‍ടുകളില്‍ നിന്നും മനസ്സിലാക്കുന്നത്) ആണ് ഷാഹിനയെ കുറച്ചു കാലത്തിനു ശേഷം വീണ്ടും മാധ്യമങ്ങളില്‍ നിറയ്ക്കുന്നത്. മാധ്യമങ്ങളില്‍ മാത്രമല്ല ബ്ലോഗ്ഗിലും ബസ്സിലും ഇന്റര്‍ നെറ്റിലെ സാമൂഹിക കൂട്ടായ്മകളിലും ഷാഹിന ചര്‍ച്ചയാകുന്നു.
ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മദനിയുടെ കേസുമായി ബന്ധപ്പെട്ട ചിലരുമായി സംസാരിക്കുവാന്‍ എത്തുന്ന ഷാഹിനയെ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ചോദ്യം ചെയ്യുന്നു. തീവ്രവാദക്കേസുമായി ബന്ധപ്പെട്ട്ക ര്‍ണ്ണാടകയിലെ ജയിലില്‍ കഴിയുന്ന മദനിയെന്ന വ്യക്തിയുടെ ട്രക് റെക്കോര്‍ഡ് വച്ചു നോക്കുമ്പോള്‍ അയാളുമായി ബന്ധപ്പെട്ട് ഒരു സംഭവം പോലീസ് ജാഗ്രതയോടെയോ സംശയത്തോടെയോ കൈകാര്യം ചെയ്യുക
സ്വാഭാവികം. താഴെ തട്ടിലുള്ള ഒരു പോലീസുകാരന്‍ എപ്രകാരം പെരുമാറും എന്ന് പ്രത്യേകിച്ച് പെരുമാറേണ്ട കാര്യം ഇല്ലല്ലോ? ആ നിലക്ക് “ ആര്‍ യു എ ടെററിസ്റ്റ്?” എന്ന ഒരു ചോദ്യം അയാളില്‍ നിന്നും വന്നതില്‍ അല്‍ഭുതപ്പെടുകയും വേണ്ട.(അതയാളുടെ അബദ്ധം ഒരു ടെററിസ്റ്റ് താന്‍ ടെററിസ്റ്റ് ആണെന്ന് ചുമ്മ സമ്മതിക്കുമോ?)
പല തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ അകമ്പടിയായി വന്നിരിക്കാം.
ഷാഹിനയ്ക്ക് ഈ അനുഭവം ഉണ്ടായത് കേരളത്തില്‍ അല്ല. കര്‍ണ്ണാടകത്തില്‍ ആണ്. കര്‍ണ്ണാടക പോലീസിനു ഷാഹിനയെ പരിചിതയായിരിക്കണം എന്നില്ല. ആനിലക്ക് സംശയകരമായി തോന്നിയതിനാല്‍ “ അല്‍ഭുതപ്പെടാനാവില്ല" എന്നാല്‍ ഐഡി കാണിച്ചിട്ടും അത് സ്ഥാപനത്തിലെ സീനിയറുമായി ചോദിച്ച് ഉറപ്പിച്ചിട്ടും വീണ്ടും മോശമായി പെരുമാറിയത് ശരിയല്ല. തികച്ചും അപലപനീയം തന്നെ ആണ്.
ഇപ്പോള്‍ ഷാഹിനയ്ക്കെതിരായി ഉണ്ടായ ഈ പോലീസുകാരന്റെ നിലപാടില്ല് പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നുണ്ട്. തീര്‍ച്ചയായും അത് വേണ്ടതു തന്നെ. ഇതിനിടയില്‍ ഷാഹിന എന്ന “മുസ്ലിം സ്ത്രീയേയും” മദനിയേയും തുല്യപ്പെടുത്തുവാനും അതു വഴി മുസ്ലീങ്ങള്‍ക്കെതിരെ പീഠനം നടത്തുന്നു എന്നു പറയുവാനും ചിലര്‍ ഇറങ്ങി തിരിച്ചു. തീര്‍ച്ചയായും ഇക്കൂട്ടര്‍ ഷാഹിനയെ ചതിയില്‍ പെടുത്തിയേക്കും എന്നാണ് എനിക്ക് പറയുവാന്‍ ഉള്ളത്. ഷാഹിന എന്ന ധീരയായ മാധ്യമ പ്രവര്‍ത്തകയേയും സമൂഹത്തില്‍ വാര്‍ത്തകളിലൂടെ ഉള്ള അവരുടെ ഇടപെടലുകളും നമുക്ക് അന്യമല്ല. ഒരിക്കലും ഷാഹിനയുടെ ഇത്തരം ഇടപെടലുകള്‍ സമൂഹത്തില്‍ അരാജകത്വവും വര്‍ഗ്ഗീയ വിദ്വേഷവും പരത്തുകയല്ല ചെയ്തിട്ടുള്ളത്.മറിച്ച് മാധ്യമ പ്രവര്‍ത്തനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് മതികെട്ടാനില്‍ അടക്കം കയറിയിറങ്ങി വാര്‍ത്തയുടെ നേര്‍ക്കാഴ്ച്ചകള്‍ പ്രേകഷകനും ലോകത്തിനും മുമ്പില്‍ എത്തിച്ച ചരിത്രമാണ് ഷാഹിനയ്ക്കുള്ളത്. അതൊരു ചരിത്ര ദൌത്യമായി എന്നും മിഴിവോടെ നില നില്‍ക്കും.
മദനിയുടെ ചരിത്രം മറക്കാത്തവര്‍ ഇന്നും കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്. അങ്ങേരു നടത്തിയ പ്രസംഗങ്ങള്‍ നടത്തിയെന്ന് പറയപ്പെടുന്ന പ്രവര്‍ത്തികള്‍ ഒക്കെ എന്തായിരുന്നു കേരളത്തിനും ഇന്ത്യയ്ക്കും സമ്മാനിച്ചത്?
മദനിയ്ക്കൊപ്പം വേദി പങ്കിട്ടും സഹകരിച്ചും കഴിഞ്ഞ പാര്‍ളമെന്റ് തിരെഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയില്‍ മാര്‍ക്കിസ്റ്റു പാര്‍ടി മറ്റൊരു ചരിത്രം സൃഷ്ടിക്കുവാന്‍ ശ്രമിച്ചു എങ്കിലും ജനാധിപത്യ ബോധമുള്ള അവിടത്തെ ജനങ്ങള്‍ ആ കൂട്ടുകെട്ടിനെ തിരസ്കരിച്ചു. പാര്‍ടിക്ക് സംഭവിച്ച മറ്റൊരു ചരിത്ര പരമായ മണ്ടത്തരം എന്നു വേണമെങ്കില്‍ ചിലര്‍ അതിനെ വിശേഷിപ്പിച്ചേക്കാം. ഇന്നിപ്പോള്‍ മദനിവാദികള്‍ മഹത്വ വല്‍ക്കരിക്കുന്ന “മുസ്ലീം” ആയ മദനിയെ മലപ്പുറത്തു പോലും തിരസ്കരിച്ചു എങ്കില്‍ അത് വ്യക്തമാക്കുന്നതെന്ത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ചില മദനി ആരാധകരും മതത്തിന്റെ പേരില്‍ മദനിയെ സപ്പോര്‍ട് ചെയ്യുന്നവരും ഷാഹിന എന്ന പേരും ജനിച്ച മതവും ചേര്‍ത്ത് മദനിയ്ക്കൊപ്പം കൂട്ടിവെക്കുന്നതിന്റെ അജണ്ട ഷാഹിനയും അവര്‍ക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറാകുന്നവരും ദയവായി തിരിച്ചറിയുക. എന്തിനെ പേരിലായാലും മദനിയ്ക്കൊപ്പം ചേര്‍ത്തുവെക്കുവാന്‍ ഉള്ളതല്ല ഷാഹിനയെന്ന മാധ്യമപ്രവര്‍ത്തകയുടേയും വ്യക്തിയുടേയും പേര്. ഇക്കാര്യത്തില്‍ മറ്റാരേക്കാളും ഷാഹിനയാണ് ജാഗ്രത പാലിക്കേണ്ടത്. മ്ദനിയെ മോഹന്‍ ദാസ് കരം ചന്ദ് ഗാന്ധിയോട് ഉപമിച്ച വിഭാഗം ഒരു പക്ഷെ അവസരം ഒത്തുവന്നാല്‍ എം.കെ. ഗാന്ധിയും ഗോഡ്സേയും ഹിന്ദുക്കള്‍ ആയിരുന്നു എന്നും പറഞ്ഞേക്കാം. മദനിയേയും ഷാഹിനയേയും “മുസ്ലീം“ എന്ന ഒരു ഘടകത്തിലൂടെ ഉപമിക്കുവാന്‍ ശ്രമിക്കുന്നത് മേല്പറഞ്ഞ ഉപമയ്ക്കും അതീതമായിരിക്കും.
തനിക്ക് പിന്തുണ നല്‍കുന്നവര്‍ മദനിയ്ക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറാകുമോ എന്ന് ഷാഹിന ചോദിക്കണം എന്ന അഭിപ്രായം ഒരിടത്ത് ജി.പി രാമചന്ദ്രന്‍ രേഖപ്പെടുത്തി കണ്ടു. മദനിയെന്ന വ്യക്തിയെയും ഷാഹിനയെന്ന വ്യക്തിയേയും പൊതുജനം രണ്ടു രീതിയില്‍ ആണ് കാണുക എന്ന സാമാന്യ യുക്തി ജി.പിക്ക് ഇല്ലാതെ പോകുന്നത് ഒരു പക്ഷെ മദനിയോടുള്ള വ്യക്തിപരമായ താല്പര്യം മൂലമാകാം. തീര്‍ച്ചയായും അങ്ങിനെ ഒരു ചോദ്യം ഉന്നയിച്ചാല്‍ ഷാഹിനയ്ക്കൊപ്പം ഇന്ന് നില്‍ക്കുന്നവര്‍ പലരും പിന്‍ വാങ്ങേണ്ടി വരും. അത് അവരുടെ സാമാന്യ യുക്തി ഒന്ന് കോണ്ട് മാത്രമാണ്. ഐ.എസ്.എസ് കേരളത്തില്‍ ആരംഭിച്ച് നമ്മുടെ മണ്ണില്‍ ചില സംഗതികള്‍ക്ക് വിത്തുപാകിയ മ്ദനിയെപോലെ ഒരു വ്യക്തിയോട് അയാളുടെ പ്രസ്ഥാനത്തോട് അവരുടെ നിലപാടിന്റെ പേരില്‍ തുടങ്ങി ഒരു നിലക്കും യോജിക്കുവാന്‍ ആകില്ല.
“ഒരുത്തന്‍ ചെയ്യുന്ന കൊള്ളരുതായ്മയുടെ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും” എന്ന് ഒരു വാചകം മഹാഭാരതത്തില്‍ പറയുന്നുണ്ട്. ഏതാനും ചിലര്‍ ചെയ്യുന്ന കൊള്ളരുതായ്മയുടെ ഫലമാണ് പലപ്പോഴും ഷാഹിനയെ പോലുള്ള മികച്ച വ്യക്തിത്വങ്ങളെ പോലും പോലീസിന് സംശയത്തോടെ വീക്ഷിക്കുവാന്‍ ഇടവരുത്തുന്നത്.
സ്ഫോടനങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ഒരു സമൂഹം സമാധാനപരമായ ജീവിതം കാംഷിക്കുന്നവര്‍ക്ക് ഒരിക്കലും ഇഷ്ടപ്പെടില്ല. ഭീകരവാദത്തെ സാധാരണക്കാര്‍ ഭീതിയോടെ ആണ് കാണുന്നത്. കാരണം കലാപങ്ങലീലായാലും സ്ഫോടനങ്ങളീല്‍ ആയാലും അവരുടെ ജീവനും സ്വത്തുക്കളുമാണ് എന്നും നഷ്ടപ്പെടുന്നത്. ഒരിക്കലും ഭരണകൂടത്തിന്റെ ഉത്തുംഗങ്ങളില്‍ വിരാജിക്കുന്നവരും മത മേലധ്യക്ഷന്മാരും ബുദ്ധിജീവികളും ഇതിനു ഇരകളക്കപ്പെടുന്നില്ല.

Tuesday, November 16, 2010
എന്തിനു ഇങ്ങനെ ഒരു കേന്ദ്ര സഹകന്ത്രി?
മനുഷ്യരുടെ ദുരിതത്തെയും വികാരത്തെയും മനസ്സിലാക്കാതെ അവരുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരു മന്ത്രിയെ നമുക്കു വേണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വര്‍ഷങ്ങളായി എന്റോ സള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി നമ്മുടെ സഹജീവികളെ നിരന്തരം നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആ ദുരിതത്തിന്റെ ഒരു ഇരയെ (കെ.ഈ.എന്നിന്റെയും സമാനരുടേയും ഇരയല്ല) എങ്കിലും നേരിട്ടു കാണുകയോ മാധ്യമങ്ങളില്‍ വരുന്നത് കാണുകയോ ചെയ്തിരുന്നെങ്കില്‍ ഒരിക്കലും മനുഷ്യത്വം ഉള്ള ഒരു ആള്‍ക്കും ആ കീടനാശിനിയെ ന്യായീകരിക്കുവാന്‍ ആകില്ല. മനുഷ്യര്‍ക്ക് അടക്കം ജീവജാലങ്ങള്‍ക്കൊക്കെ ഇത്രയധികം ദുരിതം നല്‍കുന്നു എന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടും അതിനെ നിരോധിച്ചുകൊണ്ട് ഗൌരവപൂര്‍വ്വം ഒരു നടപടിയിലേക്കു നീങ്ങുവാന്‍ ഭരണകൂട തമ്പുരാക്കന്മാര്‍ക്ക് ആകുന്നില്ല എങ്കില്‍ ഒരു നിമിഷം പോലും അവര്‍ ഈ ജനങ്ങളുടെ പ്രതിനിധിയായിരിക്കുവാന്‍ അര്‍ഹരല്ല എന്ന് നിസ്സംശയം പറയുവാന്‍ ആകും.
വിദ്യാഭ്യാസം ഇല്ലാത്ത വങ്കന്മാര്‍ക്കു പോലും എന്‍ഡോസള്‍ഫാനെ നിരോധിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാകും എന്നിരിക്കെ കെ.വി തോമസിനെ പോലെ ഒരു കെമിസ്ട്രി അദ്യാപകന്‍ ഇതിനെ ന്യായീകരിച്ച് സംസാരിച്ചതിന്റെ ചേതോവികാരം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. കുത്തകകളുടെ കുഴലൂത്തുകാരായി അധ:പതിച്ച രാഷ്ടീയ കോമാളികള്‍ക്കും കിങ്കരന്മാര്‍ക്കും സാമാന്യജനത്തിന്റെ ദുരിതങ്ങള്‍ എക്കാലത്തും ഒരു തമാശയാണ്. അധികാരത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോള്‍ ആ തമാശയുടെ ആസ്വാദ്യത അവര്‍ക്ക് കൂടിക്കൊണ്ടിരിക്കും. അധികാരത്തിനും അതു നല്‍കുന്ന പലവിധത്തിലുള്ള സുഖസൌകര്യങ്ങള്‍ക്കും കാരണം ഈ ദുരിതമനുഭവിച്ച് നരകതുല്യമായ ജീവിതം നയിക്കുന്നവരുടെ വിയര്‍പ്പും കണ്ണീരും രക്തവും ആണെന്ന് അവര്‍ സൌകര്യപൂര്‍വം മറക്കും. അന്തപുരങ്ങളില്‍ വിരുന്നു സല്‍ക്കാരങ്ങളും വങ്കിട ഡീലുകളുമായി കഴിയുന്ന മന്ത്രിപുംഗവന്മാര്‍ ഒരു നിമിഷം എങ്കിലും ഈ ജനങ്ങളെ ഓര്‍ക്കുക. ജനാധിപത്യം എന്നത് ജനങ്ങള്‍ അവരുടെ ജീവിതത്തെ സുഖകരമായി നടത്തിക്കൊണ്ടുപോകുവാനായി ഉണ്ടാക്കിയ ഒരു സംവിധാനമാണെന്നും ജനപ്രതിനിധി അതിന്റെ പേരില്‍ അവരുടെ കയ്യില്‍ നിന്നും ശമ്പളം പറ്റുന്ന ഒരു “രാഷ്ടീയ തൊഴിലാളി” മാത്രമാണെന്നും തിരിച്ചറിയുക. (ജനസേവനം ഒരു സേവനമായി കൊണ്ടു നടന്നവര്‍ ദയവായി ക്ഷമിക്കുക. ഇന്ന് കൂലിപറഞ്ഞുവാങ്ങുന്ന തെണ്ടിക്കൂട്ടങ്ങളായി അതില്‍ ഭൂരിപക്ഷവും അധ:പതിച്ചിരിക്കുന്നു)
കെ.വി തോമാസിനെ പോലെ മനുഷ്യത്വം ഇല്ലാതെ പ്രസ്താവനയിറക്കുന്നവരെയും, ജനഹിതത്തിനു അനുസരിച്ചു പ്രവര്‍ത്തിക്കാത്തവരെയും, രാജയെ പോലെ ഉള്ള അഴിമതി ആരോപണവിധേയവരെയും നമുക്കു വേണ്ട.
ഇനിയെങ്കിലും അഴിമതിക്കാര്‍ക്ക് ഒരിക്കലും അവസരം ലഭിക്കാത്തതും ജനഹിതം മാനിക്കാത്തവരെ തിരിച്ചു വിളിക്കുവാന്‍ അധികാരമുള്ളതുമായ ഒരു ജനാധിപത്യ സംവിധാനത്തെ പറ്റി ഉറക്കെ ചിന്തിക്കുവാന്‍ ഉള്ള സമയം ആയിരിക്കുന്നു.

Subscribe to:
Posts (Atom)