സംസ്ഥാനത്തെ എഴുന്നൂറില്‍ പരം നാട്ടാനകള്‍ ഉള്ളതില്‍ തൊണ്ണൂറുശതമാനത്തോളം എണ്ണത്തിനും മൈക്രോചിപ്പ് പിടിപ്പിച്ചതായി വാര്‍ത്തകണ്ടു. ഒരു ആനയെകുറിച്ച് സമഗ്രമായ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റ ഗവണ്‍മെണ്റ്റിണ്റ്റെ കൈയ്യില്‍ ഉണ്ടാകേണ്ടത് അത്യാവശ്യം തന്നെയാണ്.ഇക്കാര്യങ്ങള്‍ ഉള്പ്പെടുത്തിയിട്ടുള്ളതാണത്രെ ഈ ചിപ്പ്. ചെറിയ ഒരു ചിപ്പ് ആനയുടെ ചെവിയുടെ പുറകിലായി തൊലിക്കുള്ളില്‍ സ്ഥാപിക്കുന്നു.പ്രത്യേകം തയ്യാറാക്കിയ ഒരു ഉപകരണം ചിപ്പു ഘടിപ്പിച്ച ആനയുടെ അടുത്തുകൊണ്ടുചെന്നാല്‍ ആ ആനയെ സംബന്ധിച്ച് ചിപ്പിലുള്ള വിവരങ്ങള്‍ ഈ ഉപകരണത്തിണ്റ്റെ മോണിട്ടറില്‍ ലഭ്യ്മാകും. ഭീഹാറില് നിന്നും മറ്റും ഇനി ആനയെ കള്ളക്കടത്തുനടത്തിക്കൊണ്ടുവരുവാന് സാധിക്കില്ല എന്ന് കരുതാം.
ഇനി വേണ്ടത് ആനകള്‍ക്ക് ഉത്സവകാലങ്ങളില്‍ വേണ്ടത്ര വിശ്രമം ഉറപ്പുവരുത്തുവാന്‍ ഉള്ള ശ്രമമാണ്.കേരളത്തില്‍ സമീപകാലത്ത് ആനകള്‍ ഇടയുന്നത് ഒരു നിത്യസംഭവം ആയിരിക്കുന്നു.പലപ്പോഴും വേണ്ടത്ര വിശ്രമം ഇല്ലാത്തതും അടിക്കടിമാറിവരുന്ന പാപ്പന്മാരുമായുള്ള "അഭിപ്രായ വ്യത്യാസവും"ആണ് ഭൂരിപക്ഷം ആനയിടയലിണ്റ്റേയും പുറകിലെ കാരണം.ഒരു സീസണില്‍ ഒരു ആനക്ക് എടുക്കാവുന്ന ഏക്കത്തിണ്റ്റെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും വേണം.ഉദാഹരണമയി ഫോറസ്റ്റുഡിപ്പാര്ട്ടുമെണ്റ്റില് ആനയുടമയും ഉത്സവക്കമ്മറ്റിയും സംയുക്തമായി ഒരു അപേക്ഷനല്‍കി അതിന് പ്രകാരം എഴുന്നള്ളിപ്പിനു അനുമതി നല്കുന്ന സമ്പ്രദായം കൊണ്ടുവരിക.കൃത്യമായി കമ്പ്യൂടറൈസ് ചെയ്തുമാത്രം ഇതു നടപ്പിലാക്കുക.ഒരിക്കല്‍ തിയതി എണ്ട്രി ചെയ്താല്‍ ആ ഓഫീസില്‍ തിരുത്തല്‍ അനുവദിക്കാത്തരീതിയില്‍ ആയിരിക്കണം ഇതിണ്റ്റെ സംവിധാനം.ഒരു നിശ്ചിത ദിവസം കൂടുമ്പോള്‍ ആനക്ക് ഒരു ദിവസത്തെ ഇടാവേള നല്കുന്ന രീതിയില്‍ ആയിരിക്കണം ടൈംഷെഡ്യൂള്‍ തയ്യാറാക്കാന്‍. .ഭൂരിപക്ഷം ഉടമകളും തങ്ങളുടെ ആനകളെ പരമാവധി ശ്രദ്ധിക്കുന്നവരാണെങ്കിലും പലപ്പോഴും പാട്ടത്തിനെടുക്കുന്നവര്‍ പരമാവധി ലാഭം ഉണ്ടക്കാനായി ആനകളെ വിശ്രമം ഇല്ലാത്തെ എഴുന്നള്ളിപ്പുകള്‍ക്ക് അയക്കുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്.കേരളത്തിലെ തലയെടുപ്പുള്ള ഒരു കൊമ്പന് നിയരന്തമായി ഉത്സവങ്ങള്‍ക്ക് പങ്കെടുത്ത് ക്ഷീണീതനായി തലകുമ്പിട്ടുനില്ക്കുന്ന കാഴ്ച ഇന്നും മനസ്സില്‍ നിന്നും മാറുന്നില്ല.
ലോറികളില്‍ കയറ്റി ആനകളെ കൊണ്ടുപോകുമ്പോള്‍ പലപ്പോഴും അവ താഴെ വീണ് അപകടം സംഭവിക്കാറുണ്ട്. ഇക്കാര്യത്തിലും ചില നിയന്ത്രണങ്ങളൂം നിര്‍ദ്ദേശങ്ങളും ഗവണ്‍മണ്റ്റ് കൊണ്ടുവരേണ്ടതുണ്ട്
Tuesday, July 01, 2008
Subscribe to:
Post Comments (Atom)
2 comments:
നമുക്ക് ഇതുപോലെ സുരക്ഷിതസ്ഥലങ്ങളിലിരുന്ന് പ്രതികരിക്കാം..
സസ്നേഹം,
ശിവ
ഉത്സവപ്പറമ്പുകളിൽ മുൻ നിരയിൽ നിന്നുകൊണ്ട് ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. എന്നും ഉത്സവങ്ങൾ എനിക്കൊരു ലഹരിയായിരുന്നു.അടുത്ത സുഹൃത്ത് കരിപ്പ ഫോറസ്റ്റുഡിപ്പാർട്ടുമന്റിൽ ഈ വിഭാഗത്തിൽ ജോലിചെയുന്നതും ആനകളെ അടുത്തറിയുവാൻ പലപ്പോഴും സഹായിച്ചിട്ടുമുണ്ട്.
Post a Comment