പൂരനഗരിയിലെ സൗഹൃതങ്ങള്‍ക്ക് താല്‍ക്കാലിക വിടചൊല്ലി ജീവിതത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പ്രവാസലോകത്ത് എത്തിപ്പെട്ട ഒരു മലയാളി..പ്രണയവും കഥകളും മനസ്സിലൊതുക്കി അഞ്ജാതരായ ആര്‍ക്കൊക്കെയോ വേണ്ടി വ്യാപാര പാര്‍പ്പിട സമുച്ചയങ്ങള്‍ രൂപപ്പെടുത്തുവാന്‍ ഭാവനയെ വിനിയോഗിക്കുന്നവന്.....
നാട്ടില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി കഴിയുന്ന സാദാരണക്കാര്ക്കായി അല്‍പ്പം അറിവുപകരുവാനുള്ള ഒരു എളിയ ശ്രമമാണിത്.പോരായ്മകള്‍ ഉണ്ടാകാം.
"സ്വപ്നഗൃഹങ്ങള്‍"ക്കുവേണ്ടി അനാവശ്യമായി പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുമ്പോള്‍ ഓര്‍ക്കുക പ്രകൃതിവിഭവങ്ങള്‍ മനുഷ്യന് മാത്രമല്ല അവയുടെ അവകാശികള്‍.
മലയാളിയുടെ വീണ്ടുവിചാരമില്ലാത്ത നിര്മ്മാണഭ്രമം നമ്മെ എവിടെയാണ് കൊണ്ടെത്തിക്കുക?നിറഞ്ഞൊഴുകുന്ന നിള ഒരു ഓര്മ്മയാകരുത്... ഓര്‍ക്കുക വര്‍ഷങ്ങള്‍ക്കുമുമ്പെ ഭൂമിക്കൊരു ചരമഗീതം കവിയെക്കൊണ്ട് എഴുതിച്ചവരാണ് നമ്മള്....
No comments:
Post a Comment