Tuesday, December 02, 2008

എന്തോവിഷൻ അത്താഴവാർത്തകൾ

നമസ്കാരം ഞാൻ സുകേഷ് ,എന്തോവിഷൻ അത്താഴവാർത്തകളിലേക്ക് സ്വാഗതം.

ഇന്നത്തെ പ്രധാന വാർത്ത.

നഗരത്തിൽ ഒരു പാർപ്പിടസമുച്ചയത്തിൽ നുഴഞ്ഞുകയറിയവർ പരിഭ്രാന്തിപരത്തുന്നു..എക്സ്ക്ലൂസീവ്...
ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാം.ഇന്ന് വൈകീട്ട് എട്ടുമണിയോടെ ആണ് ഇവർ കെട്ടിടത്തിൽ പരിഭ്രാന്ത്രി സൃഷ്ടിക്കുവാൻ തുടങ്ങിയയ്ത് ഇതേ കുറിച്ച് സംഭവ സ്ഥലത്തുനിന്നും രാജപ്പൻ റിപ്പോർട് ചെയ്യുന്നു.

രാജപ്പൻ കേൾക്കാമോ?കേൾക്കാമെങ്കിൽ പറയൂ എന്താണ് അവിടെ നടക്കുന്നത്? എപ്പോഴാണ് സംഭവം തുടങ്ങിയത്? എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്?
(റോഡിൽ മൈക്കുമായി കിടക്കുന്ന ഒരു പയ്യൻ.അവനു പുറകിൽ ദൂരെ ആയി ഒരു കെട്ടിട സമുച്ചയം)

രാജപ്പൻ:സുകേഷ് ഏതാണ്ട് എട്ടുമണിയോടെ ആണ് സംഭവം.എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം പറയുക പ്രയാസം എങ്കിലും എനിക്ക് തോന്നുന്നത് നുഴഞ്ഞുകയറിയവർക്ക് പ്രത്യ്യേക ലക്ഷ്യം ഒന്നും ഉണ്ടയിരുന്നില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്.
സുകേഷ്: അങ്ങിനെ പ്രത്യേകിച്ച് ലക്ഷ്യം ഒന്നും ഇല്ലാതെ നഗരത്തിലെ ഇത്രയും വലിയ ഒരു കെട്ടിടത്തിൽ അതും ജനവാസകേന്ദ്രമായ ജന നിബിഡമായ ആളുകൾ തിങ്ങിത്താമസിക്കുന്ന ഒരുപാട് വി.ഐ.പികൾ വന്നുപോകുന്ന,വെള്ളവും വെളിച്ചവും കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു കെട്ടിടത്തിൽ നുഴഞ്ഞുകയറി എന്നത് നിസ്സാരമാണോ?

രാജപ്പൻ: (പറഞുതുടങ്ങുന്നു എങ്കിലും സുകേഷ് ഇടപെടുന്നു)
ഒരു നിമിഷം തിരിച്ചുവരാം ഇതേകുറിച്ച് പ്രതികരിക്കുവാൻ പ്രമുഖ വാചകാവകാശ പ്രവർത്തകൻ ആ‍.ഈ.ഊ കുഞ്ഞൻ, ഭരണകക്ഷി നേതാവ് ബഓറടിയൻ പിള്ളയും സ്റ്റുഡിയോയിൽ ഉണ്ട്.

ആ‍.ഈ.ഊ കുഞ്ഞൻ: ഇത് ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഇരകളുടെ പ്രതിരോധമാണ്.ഇതിന്റെ രീതികൾ വച്ചുനോക്കുമ്പോൾ ഇരകൾ വേട്ടക്കാരന്റെ താവളം തേടിവരുന്നു എന്നാൺ ആധുനീകസമൂഹത്തിന്റെ വൈതാളിക മാനവ സംഘർഷത്തിൽ ഊന്നിയ കീഴാള പ്രത്യയശാസ്ത്ര പരിണാമങ്ങളിൽ ഊന്നിക്കൊണ്ടുവ്വെണം ഈ വിഷയത്തെ നാം കാണേണ്ടത്. ഉപരിപ്ലവമായ ഉട്യോപ്യൻ സങ്കൽ‌പ്പങ്ങളിൽ ആണിന്നും മനുഷ്യാന്തരാളങ്ങൾ....

സുകേഷ്(ഒന്നും മനസ്സിലായില്ലെങ്കിലും മേശയിൽ കൈമുട്ട് ഊന്നി മുഖത്തെ കീഴ്ത്താടി ചുളുക്കി ഒന്നുകൂടെ മുന്നോട്ട് ആഞ്ഞുക്കൊണ്ട്) ആ‍.ഈ.ഊ കുഞ്ഞൻ പറയുന്നു ഇര വേട്ടക്കാരൻ കീഴാളൻ.ഇതിൽ ഏതാണെന്ന് നമുക്ക് പരിശോധിക്കാം അതിനു മുമ്പ്
പാരപ്പടയുടെ സംസ്ഥാന നേതാവ് പാരജാതൻ ലൈനിൽ ഉണ്ട്.പാരജാതൻ എന്താണ് താങ്കൾക്ക് തോന്നുന്നത്?എങ്ങിനെ ഇതു സംഭവിച്ചു?

പാരജാതൻ: ഇത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള വീഴ്ച തന്നെ ആണ് ആഭ്യന്തരമന്ത്രി രാജിവെക്കണം.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത് നാളെയും തുടരും...

സുകേഷ്: ഒരു നിമിഷം താങ്കളിലേക്ക് തിരിച്ചുവരാം. ശ്രീ പാരജാതൻ പറയുന്നു സർക്കാരിന്റെ വീഴ്ചയാണെന്ന്.ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന്.എന്തു പറയുന്നു ഈ നിരീക്ഷണത്തോട്?
(സ്റ്റുഡിയോയിൽ ഇരിക്കുന്ന താടിക്കാരൻ സ്കീനിൽ)
ബോറടിയൻ പിള്ള: ശുദ്ധ അസംബന്ധം.വിവരം കേട്ട ഉടനെ മന്ത്രി വേണ്ടനടപടി എടുത്തുകഴിഞ്ഞു.മാത്രമല്ല ഇതേകുറിച്ച് പഠിച്ച് വിവരം ധരിപ്പിക്കുവാൻ ആനവിഴുങ്ങി ദാമുവിനെ ചെയർമാനാക്കി ഒരു കമ്മറ്റിയെ നിയോഗിച്ചു.ഇനി എന്താണ് വേണ്ടത്.പാരജാതനെപ്പോലുള്ളവരുടെ നേതാക്കളല്ല പൊട്ടകുളം സംസ്ഥാനം ഭരിക്കുന്നത്.2995-ൽ ഇത്തരം ഒരു വിഷയം ഉണ്ടായപ്പോൾ ഇയ്യാളുടെ പാർട്ടിക്കാർ രാജിവെച്ചോ?..ഇവനൊക്കെ അന്ന് എന്താണ് ചെയ്തത്....

സുകേഷ് : (ഇടപെട്ടുകൊണ്ട് )അതേ മിസ്റ്റർ ബോറടിയൻ പിള്ളയുടെ ചോദ്യം പാരജാതനോടാണ്..അദ്ദേഹം ചോദിക്കുന്നു ഈ ചെറ്റയൊക്കെ അന്ന് എന്താണ് ചെയ്തത് എന്ന്...
പരജാതൻ: ചെറ്റ അവന്റെ കുടുമ്മത്തുള്ളവർ ആണ്.ഞാനല്ല...പിന്നെ ബോറടിയന്റെ ബാലിശമായ ചോദ്യങ്ങളെ ഞാൻ അവഗണിക്കുന്നു...ഈ സർക്കാർ നിഷ്ക്രിയമാണ്......

സുകേഷ്: ബോറടിയൻ പാ‍രജാതൻ പറയുന്നു താങ്കളുടെ പിതവ് ചെറ്റയാണെന്ന്.ആണോ? ആണെങ്കിൽ എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു? ഒരുകുടുമ്പം ചെറ്റയാണെന്ന് ഇങ്ങനെ പരസ്യമായിപറയുമ്പോൾ അതിനോട് പ്രതികരിക്കേണ്ടതില്ലേ?

ബോറടിയൻ പിള്ള: ചെറ്റ അവന്റെ അപ്പൂപ്പനാണ് നാറി......**##@@@
പരജാതൻ: എന്റെ അല്ലെടാ നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പനാ....%$@@@000**&@###
സുകേഷ്:അവർ പരസ്പരം പഴിക്കുന്നു അല്ലെങ്കിൽ തെറിവിളിക്കുന്നു.അത് അവരുടെ വിഷയം പക്ഷെ ഇതിനെ താങ്കൾ എങ്ങിനെ നോക്കിക്കാണുന്നു?

ആ‍.ഈ.ഊ കുഞ്ഞൻ:ഞാനിതിനെ മറ്റൊരു രീതിയിൽ ആണ് നോക്കിക്കാണുന്നത്. പ്രമുഖ തീവ്ര ചിന്തകനായ ഗ്രാസ്പറിമോസണോവ്സ്കിയുടെ ..... എന്ന പ്രുസ്തകത്തിൽ ഇതേ കുറിച്ച് പരാമർശം ഉണ്ട്....... പുരവെട്ടുമ്പോൾവാഴകത്തുക എന്ന് അതിനെ ചുരുക്കിപ്പറയാം പിന്നീട് അത് മേലാളന്മാരായ ആളുകൾ അതിനെ പുരകത്തുമ്പോൾ വാഴവെട്ടുക എന്നാക്കി സവർണ്ണവൽക്കരിച്ച് മാറ്റി തങ്ങളുടെ സ്വന്തമാക്കി.“പിടിക്കപ്പെടുന്ന തീവ്രവാദിയുടെ മനുഷ്യാവകാശ സംഹിത“ എന്ന എന്റെ വരാനിരിക്കുന്ന പുസ്തകം ഇതേ കുറിച്ച് സംസാരിക്കും. ...

(ഇതിനിടയിൽ വീണ്ടും രാജപ്പൻ) അവിടെ പതിനാലാം നിലയിൽ നിനും പതിനചാം നിലയിലേക്ക് സംഘത്തിലെ ഒരാൾ പോയതായി അറിയുന്നു.ഇതിനിടയിൽ ഒരു കുട്ടി ബാൽകണിയിൽ വന്നു നിന്ന് ആകാശത്തേക്ക്കൈ വീശൂന്നുണ്ട്.ഒരു പക്ഷെ സഹായം അഭ്യർഥിച്ചാകാം.

സുകേഷ്:ആളുകൾ പരിഭ്രാന്തരാണോ? ആണെങ്കിൽ എന്തുകൊണ്ട്..കെട്ടിടത്തിലേക്ക് ഇനിയും ആളുകൾ കടന്നുപോകുന്നത് കാ‍ണാം. എന്തുകൊണ്ട് അവർ കയറിപ്പോകുന്നു.?നുഴഞ്ഞുകയറിയവർ എന്തെങ്കിലും ആവശ്യങ്ങളുന്നയിച്ചിട്ടുണ്ടൊ? കെട്ടിടത്തിൽ നിന്നും പുക വരുന്നതായി ദൃശ്യങ്ങളിൽ കാണുന്നു എന്താണത്?

രാജപ്പൻ: സുകേഷ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തിരക്കുപിടിച്ച് നടക്കുന്നുണ്ട്,സ്മോളടിച്ച ചിലർ വാളുവെക്കുന്നുണ്ട്. ഇപ്പോൾ ഇതാ ആകെട്ടിടത്തിന്റെ അടുത്താണ് ഞാൻ നിൽക്കുന്നത്.നമ്മളുടെ ചാനൽ അല്ലാതെ മറ്റു ചാനലുകാ‍ാർ ഒന്നും ഇതുവരെ എത്തിയിട്ടില്ല. ദാ ഈ കെട്ടിടത്തിന്റെ സെക്യൂരിറ്റിയോട് ചോദിക്കാം എന്താണെന്ന്.

ഒരു മീശക്കാരൻ: ഉം എന്താകാര്യം? ഇവിടെ എന്താ ക്യാമറയൊക്കെ ആയിട്ട്?
ഞങ്ങൾ ടി.വിക്കാർ ആണ്. കെട്ടിടത്തിന്റെ മുകൾ നിലയിൽ തീവ്രവാദികൾ കയറിയതായി കേൾക്കുന്നു.എത്ര തീവ്രവാദികൾ ഉണ്ട്. എന്താണവരുടെ ഡിമാന്റ്? ആളുകളെ ഒഴിപ്പിക്കുന്നില്ലെ?കെട്ടിടത്തിൽ നിന്നും പുക ഉയരുന്നുണ്ടല്ലോ?

സെക്യൂരിറ്റികാരൻ: ഏയ് അത് തീവ്രവാദികൾ ഒന്നും അല്ല.വൈനേരം ആയാൽ ഇവിടെ താമസിക്കുന്നന്വർ കൊതുകിനെ പുകക്കും അതിവിടെ പതിവാണ്‌. അപ്പൊൾ എലികൾ ഒരു ഫ്ലോറീന്ന് അടുത്ത ഫ്ലോറിലേക്ക് പോകും.അതിനെന്തിനാ ആളോളെ ഒഴിപ്പിക്കുന്നെ?നിങ്ങ്ക്കെന്താ പ്രാന്തുണ്ടോ?

രാജപ്പൻ:അപ്പോൾ കുട്ടി കൈവീശിയതോ?
സെക്യൂരിറ്റിക്കാരൻ: അതു ആകാശത്തുക്കൂടെ എയർ ഇന്ത്യാ എക്സ്പ്രസ്സ് കൃത്യസമയത്തുപോണകണ്ട് സന്തോഷം കൊണ്ട് കൈവീശിയതാടോ മണ്ടാ...

രാജപ്പൻ: പണിപാളി സുകേഷ്.
ഇളിഞ്ഞ ചിരിയോടെ സുകേഷ്: നന്ദി ബോറടിയൻ പിള്ള&പാരാജാതൻ അവിടെ ഒരു തെവ്രവാദി ആക്രമണത്തിന്റെ രീതിയിൽ ആയിരുന്നു കാര്യങ്ങൾ പക്ഷെ അത് എലികൾ ആയിരുന്നു എന്നാണിപ്പോൾ കിട്ടിയ വിവരം. എന്തായാലും നമുക്കിനി മറ്റൊരു വിഷയവുമായി നാളെ വൈകീട്ട് വരാം.

പിന്മൊഴി:ഞാനൊരു കാർടൂണിസ്റ്റല്ല അല്ലെങ്കിൽ ഇതു കാർടൂൺ ആക്കാമായിiരുന്ന്നു. വരികൾക്ക് വരയുടെ ശക്തിയും ഇല്ല. ഇത് തികച്ചും നർമ്മം നിറഞ്ഞ ഭവനയാണ്.ജീവിച്ചിരിക്കുന്നവരുമായോ അല്ലെങ്കിൽ ഇന്നു നടക്കുന്ന സംഭവങ്ങളുമായോ ഒരു ബന്ധവും ഇല്ല.ഇനി സ്തിരമായി ടി.വി കാണുന്ന നിങ്ങൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ ഞാനല്ല നിങ്ങളുടെ ബുദ്ധിയാണ് അതിന്റെ ഉത്തരവാദി എന്ന് പറഞാൽ കുഴപ്പം ആകുമൊ?

17 comments:

paarppidam said...

പിന്മൊഴി:ഞാനൊരു കാർടൂണിസ്റ്റല്ല അല്ലെങ്കിൽ ഇതു കാർടൂൺ ആക്കാമായിiരുന്ന്നു. വരികൾക്ക് വരയുടെ ശക്തിയും ഇല്ല. ഇത് തികച്ചും നർമ്മം നിറഞ്ഞ ഭവനയാണ്.ജീവിച്ചിരിക്കുന്നവരുമായോ അല്ലെങ്കിൽ ഇന്നു നടക്കുന്ന സംഭവങ്ങളുമായോ ഒരു ബന്ധവും ഇല്ല.ഇനി സ്തിരമായി ടി.വി കാണുന്ന നിങ്ങൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ ഞാനല്ല നിങ്ങളുടെ ബുദ്ധിയാണ് അതിന്റെ ഉത്തരവാദി എന്ന് പറഞാൽ കുഴപ്പം ആകുമൊ?

Vadakkoot said...

കൊള്ളാം, നന്നായിട്ടുണ്ട് :)

-: നീരാളി :- said...

കോപ്രായങ്ങളിലൂടെ അതിരു കടക്കുന്നുണ്ട്‌ ചില മാധ്യമങ്ങള്‍. വിഭവങ്ങള്‍ ഒരുക്കാനുള്ള വെപ്രാളത്തില്‍ കാട്ടികൂട്ടുന്നതാവാം ഇതൊക്കെ. കോഴിക്കോട്‌ മാറാട്‌ സംഭവം നടന്നപ്പോള്‍ ഇവര്‍ കാട്ടി കൂട്ടിയ തോന്ന്യാസങ്ങള്‍ ചില്ലറയൊന്നുമല്ല. ഭയപ്പാടുണ്ടാക്കാന്‍, പരസ്‌പരം കത്തിക്കാന്‍ സമര്‍ത്ഥരാണ്‌ ഇവരില്‍ ചിലര്‍.
എന്നാല്‍ മാധ്യമങ്ങളേയും രാഷ്ട്രീയക്കാരേയും അടച്ചാക്ഷേപിക്കുന്നത്‌ അപകടം വരുത്തി വെക്കും. ചില കോമാളി, അളിഞ്ഞ രാഷ്ട്രീയക്കാര്‍ വിവരക്കേടു കാണിക്കുന്നതിന്റെ പേരില്‍, അരാഷ്ട്രീയത ഉയര്‍ത്തിപ്പിടിക്കുന്നത്‌ കുഴപ്പമാവും.

Anonymous said...

ആളുകൾക്ക് രാഷ്ടീയത്തോടുള്ള വെറുപ്പ് ബോംബെയിൽ അവരുടെ പ്രതികരണത്തിൽ നിന്നും നാം കണ്ടതാണ്‌.തീവ്രവാദികൾ അനസ്യൂതം ബോംബ് സ്ഫോടനങ്ങൾ നടത്തുമ്പോൾ, മുകൾ തട്ടിലെ കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ, കഴിവുകെട്ടവർ ഭരിക്കുമ്പോൾ ആളുകൾ ചിന്തിക്കും എന്തിനിങ്ങനത്തെ രാഷ്ടീയം? എന്തിനു ഇങ്ങ്ഗനത്തെ മാധ്യമ പ്രവർത്തനം?

Anonymous said...

ഞാനിതിനെ മറ്റൊരു രീതിയിൽ ആണ് നോക്കിക്കാണുന്നത്. പ്രമുഖ തീവ്ര ചിന്തകനായ ഗ്രാസ്പറിമോസണോവ്സ്കിയുടെ ..... എന്ന പ്രുസ്തകത്തിൽ ഇതേ കുറിച്ച് പരാമർശം ഉണ്ട്....... പുരവെട്ടുമ്പോൾവാഴകത്തുക എന്ന് അതിനെ ചുരുക്കിപ്പറയാം പിന്നീട് അത് മേലാളന്മാരായ ആളുകൾ അതിനെ പുരകത്തുമ്പോൾ വാഴവെട്ടുക എന്നാക്കി സവർണ്ണവൽക്കരിച്ച് മാറ്റി തങ്ങളുടെ സ്വന്തമാക്കി.“പിടിക്കപ്പെടുന്ന തീവ്രവാദിയുടെ മനുഷ്യാവകാശ സംഹിത“ എന്ന എന്റെ വരാനിരിക്കുന്ന പുസ്തകം ഇതേ കുറിച്ച് സംസാരിക്കും. ...

ഹഹ അങ്ങേർക്ക് വായതുറന്നാൽ ഇതു പതിവാണ്......

കുഞ്ഞന്‍ said...

ഹഹ..

ഒന്നൊന്നര ആക്ഷേപ ഹാസ്യം. ടിവിയൊക്കെ കണ്ടു ബുദ്ധിപോയവര്‍ പിന്നെ എവിടെ കുഴപ്പം..!

കുഞ്ഞന്‍ എന്നപേരുള്ളവര്‍ ബുദ്ധിജീവികളാണൊ, അപ്പോള്‍ ഞാനും..?

paarppidam said...

കുഞ്ഞന്റെ ബുദ്ധി സാധരണക്കാരന്റെ ബുദ്ധിയല്ലെ? ഇതു ബുദ്ധിജീവികളുടെ ബുദ്ധി.

അതിനെ കടത്തിവെട്ടും മാധ്യമ ബുദ്ധി.ദാ കണ്ടില്ലേ വി.എസ്സിന്റെ പട്ടി പ്രയോഗം ഉണ്ടായിരുന്നില്ലെൽ ഇന്നലെ മാധ്യമങ്ങൾ കന്യാസ്ത്രീയുടെ കന്യകാത്വ പരിശോധനയെ യും “അതിന്റെ(തെട്ടിധരിക്കല്ലേ അങ്ങിനെ ചെയ്തതിന്റെ ശരിതെറ്റുകൾ) ആഴവും പരപ്പും അളക്കുന്നവിദഗ്ദന്മാരെ വച്ച്” അത്താഴവാർത്തയിൽ ചർച്ചക്ക് വെച്ചേനെ.

കണ്ടില്ലേ ഇന്ന് പള്ളീലച്ചന്മാരുടെ വാർത്തക്ക് പകരം പട്ടിയുടെയും പട്ടി പ്രയോഗം നടത്തിയവരുടേയും വാർത്ത്കൾ ആഘോഷിക്കുന്നെ..കുഞ്ഞാ നമ്മളോക്കെ വെറും കുഞ്ഞുങ്ങൾ...

Kaippally said...

"ജീവിച്ചിരിക്കുന്നവരുമായോ അല്ലെങ്കിൽ ഇന്നു നടക്കുന്ന സംഭവങ്ങളുമായോ ഒരു ബന്ധവും ഇല്ല.ഇനി സ്തിരമായി ടി.വി കാണുന്ന നിങ്ങൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ ഞാനല്ല നിങ്ങളുടെ ബുദ്ധിയാണ് അതിന്റെ ഉത്തരവാദി എന്ന് പറഞാൽ കുഴപ്പം ആകുമൊ?"



മരണമടഞ്ഞവരുടെ ചിത ആറുന്നതിനുമുംബുതന്നെ ഇതുപോലൊരു സാദനം എഴുതിയിട്ട് യാതോരു ബന്ധവും ഇല്ല എന്നു പറയുന്നതു് വായനക്കാരന്നെ വിഡ്ഢിയാക്കുന്നതിനു തുല്യമാണു്. എന്തെഴുതിയാലും ആരെയും ഭയക്കാതെ എഴുതാൻ ആദ്യം പഠിക്കുക. പക്ഷെ എഴുതിയാൽ പ്രതികരണവും പ്രതീക്ഷിക്കണം.

ഇതാ എന്റെ പ്രതികരണം:
മുമ്പൈ ആക്രമണത്തെ ആസ്പദമാക്കി mimicryപരിപാടികളും, comedy(കോമാളി) showകളും പ്രതീക്ഷിച്ചതാണു് ബ്ലോഗ് post പ്രതീക്ഷിച്ചില്ല. കാരണം bloggerനു് ticket വില്ക്കേണ്ട കാര്യമില്ല, Viewership Rating Sponsorsനെ കാണിച്ചു് കാശു വാങ്ങണമെന്നില്ല. അച്ചടി പത്ര മാദ്ധ്യമത്തിൽ എഴുതുന്ന കൂലി എഴുത്തുകാർക്കില്ലാത്ത സ്വാതന്ത്ര്യം താങ്കൾക്കുണ്ടു്. അതായതു് Financial pressure ഇല്ലായിരുന്നിട്ടും താങ്കൾ വീരമൃത്യു വരിച്ചവരെ കുറിച്ചും നിരപരാധികളുടെ മരണത്തെ കുറിച്ചും ഇങ്ങനെ ചിന്തിച്ചു.

മലയാളിയിൽ നിന്നും ഇക്കാലത്തു് ഇതിനപ്പുറം ഒരു പ്രതികരണം പ്രതീക്ഷിക്കാൻ കഴിയില്ല. കാരണം അവന്റെ ചിന്താശേഷി കച്ചവട മാദ്ധ്യമത്തെ അനുഗരിക്കാനെ കഴിയൂ. Telivisionൽ കാണുന്ന വിഷയങ്ങൾ മാത്രം വിശകലനം ചെയ്യാനും, ചർച്ച ചെയ്യാനും ശേഷിയുള്ള ഒരു ജനത. അതിനപ്പുറവും ഒരു ലോകമുണ്ടു് എന്നു് പലരും മനസിലാക്കുന്നില്ല.

സ്വന്തക്കാരും,ബന്ധക്കാരും ദുരന്തത്തില്‍ പെടാത്തതിനലാവണം താങ്കള്‍ ഇങ്ങിനെ ചിന്തിക്കുന്നത്,. താങ്കളുടെ പക്ഷപാതിത്വമാണ് ഇവിടെ തെളിയുന്നത്. ചില ദൃശ്യമാദ്ധ്യമങ്ങൾ ഈ ദുരന്തം ചൂഷണം ചെയ്തിട്ടുണ്ടെങ്കിൽ താങ്കളും ഈ postലൂടെ അതെ ചൂഷണം ചെയ്തൂ എന്നാണു് എന്റെ അഭിപ്രായം.

arivu thedi said...

മലഗോവ് ബോംബ് സ്ഫോടനത്തിന്റെ പേരില്‍ ഏ ടി എസ് അറസ്റ്റ് ചെയ്തവരെയും പീടിപ്പികുന്നു എന്ന് നിലവിളികണ്ട. അവര്‍ക്കും തീവ്രവാദികളുടെ 'മനുഷ്യാവകാശം' തന്നെ ഉള്ളു എന്ന് സമ്മതിച്ചാല്‍ പാര്പിടതിന്റെ കമന്റ് ഉഗ്രന്‍. അല്ലാതെ ഹിന്ദു തീവ്രവാദത്തെ വെള്ള പൂശുകയും മറ്റുള്ള എല്ലാവരും (അവര്‍ നിരപരടികലനെന്കിലും, കോടതി വെറുതേ വിട്ടാലും) അവര്‍ക്ക് ഒരു മനുഷ്യാവകാശവും പാടില്ല എന്നത് ഹിന്ദു തീവ്രദ് വാദത്തിന്റെ രോഗ ലഖ്ഷണം തന്നെയാണ്. പാര്പിദത്തിനു ഒരികലും ഗുജറാത്തിലെ ഏകപക്ഷീയമായ ആക്രമണമോ, ഒറിസയിലെ നരാധമ പ്രവൃതികാലോ വിശയെമേ അല്ലന്നു മാത്രമല്ല അവിടെ സന്ധ്വനിപ്പികാന്‍ ചെല്ലുന്നവരേ ക്രുരമായി പരിഹസികുന്നുമുണ്ട്. പാര്പിടതിന്റെ ഫാസിസ രോഗമുള്ള മനസ്സിന് ഉടനെ ചികിത്സ വേണ്ടതുണ്ട് അല്ലന്കില്‍ ബ്ലോഗ്കള്‍ മുഴുവന്‍ വിഷമയംയിതീരും.

paarppidam said...

മനൂ.

ഫാസിസത്തിന്റെ അപകടത്തെ കുറിച്ച് കൃത്യമായ ബോധം ഉള്ള ഒരാളാണ് ഞാൻ.ഫാസിസം മാത്രമല്ല സാസ്ക്കാരിക മുഖം മൂടിയണിഞ്ഞും മറ്റും സാവധാനത്തിൽ നടക്കുന്ന മതവൽക്കരണവും അപകടകരമാണ്.

മലേഗാവ് സ്ഫോടനക്കേസില്ലെ ഇപ്പോൾ പിടിയിലായ പ്രതികൾക്ക്(സഭയുടെ ഭാഷയൈൽ കുറ്റാരോപിതർക്ക്) വേണ്ടിവാദിക്കുന്നത് പരിവാറ് ആണ്.ഞാൻ ആരെയും വെള്ളപൂശി എഴുതിയിട്ടില്ല.അല്ല.എന്നാൽ മറ്റു വിഭാഗത്തിൽ പെട്ടവർ പിടിക്കപ്പെടുമ്പോൾ ബുദ്ധിജീവി/സാംസ്കാരിക തൊഴിലാളികൾ അവരെ ന്യായീകരിക്കുവാൻ മത്സരിക്കുന്നത് കാണാം.

പാർപ്പിടത്തിനു ആകെ മൂന്നു ബ്ലോഗ്ഗേ ഉള്ളൂ.ഇതിൽ എവിടാ മാഷേ ഞാൻ മാലേഗാവ് പ്രതികളെ ന്യായീകരിച്ചോ അല്ലെങ്കിലവരെ എ.ടി.എസ് പീഠിപ്പിക്കുന്നു എന്നോ എഴുതിയിട്ടുള്ളത്?പാർപ്പിടം എഴുതിയാൽ ബൂലോ‍ാകത്ത് ഫാസിസം ഉണ്ടാകും എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് വ്യകത്മാക്കിയാൽ കൊള്ളാം.

ബ്ലോഗ്ഗിൽ പച്ചക്ക് വർഗ്ഗീയത എഴുതുന്ന കോമാളികളേയുമ്മറ്റും കാണാറില്ലെ സുഹൃത്തേ.നിങ്ങളുടെ അസുഖം എന്താണെന്ന് മനസ്സിലായി.


പിന്നെ കേരളത്തിലെ പരിവാറിനെ കുറിച്ച്.ഭക്തരിൽ നിന്നും കോടികൾ പിരിച്ച് പൊതു ഖജനാവിലേക്കും,സ്വന്തം ഖജനാവിലേക്കും രാഷ്ടീയക്കർ വിഴുങ്ങുമ്പോൾ ഭകതർക്ക് വേണ്ടത്ര സൌകര്യങ്ങൾ ഒരുക്കാതെ.ശരിയാം വണ്ണം ക്ഷേത്രാചാറന്ന്ങ്Gൾ പോ‍ാലും നടത്താതെ,തോന്യാസം കാണിക്കുന്നവർക്കെതിരെ പ്രതികരിക്കുവാൻ പോലും കഴിയാത്ത ആണത്വം ഇല്ലാത്ത,ആത്മാഭിമാനം ഇല്ലാത്ത ഒരു വിഭാത്തിന്റെ ഭാഗമാണ് ഞാൻ എന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ അതു നിങ്ങളുടെ കുഴപ്പം ആണ്‌.

ബോംബ് വച്ച് രാജ്യം തകർത്തും, മറ്റുള്ളവരെ ജീവൻഹനിക്കുന്നതോ,നാലാ‍ൾക്കു മുമ്പിൽ മൈക്ക് വച്ച് പരസ്പരം പഴിപറഞ്ഞും ഗ്രൂപ്പുതിരിഞ്ഞും,കുറേ സന്താനങ്ങളെ ഉണ്ടാക്കിയും നിലനിർത്ഥേണ്ടതല്ല മതവിശ്വാസം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

കേരളത്തിൽ ആര്ര്.എസ്.എസ് സി.പി.എം സംഘർഷത്തിൽ ആയുധങ്ങൾ ഉപയോഗിക്കൂന്നതും,നാടൻ ബോംബ് പൊട്ടിക്കുന്നഥും പോലെ നിസ്സാരമല്ല പാക്കിസ്ത്Hആനിൽ നിന്നും നുഴഞ്ഞുകയറി ഇവിടെ ഇന്ത്യൻ മണ്ണിൽനടത്തുന്ന ആക്രമണം.അത് തിരിച്ചറിയാതെ നിങ്ങൾ കേവല ജല്ല്പനം ആണ് .ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും നടത്തുന തീവ്രവാദം ചെറുക്കേണ്ടത്താണ്.

പാർപ്പിടത്തിന്റെ ഫാസിസത്തിനു ചികിത്സിക്കുന്നതിനു മുമ്പ് ഭൂലോകത്ത് ആരൊക്കെ എന്തൊകെ എഴുതുന്നു എന്ന് വായിച്ചുനൊക്കിയതിനു ശേഷം മത്രം എന്റെ ഫാസിസ്റ്റ് മനസ്സിനു ചികിത്സിക്കുവാൻ വരിക. പർപ്പിടം എന്ന ബ്ലോഗ്ഗിൽ വീട്റ്റുകളെ കുറിച്ച് എഴുതുന്നത് ഫാസിസമണോ,അടിസ്ഥാന വർഗ്ഗത്തെ കുറിച്ച്കും അവരുടെ പ്രശനങ്ങളെ കുറ്ച്ചും എഴുതുന്നത് ഫാസിസമാണോ? നായ്ക്കൾ എന്ന ബ്ലോഗ്ഗിൽ നായ്ക്കളെ കുറിച്ച് എഴുതുന്നത് ഫാസിസമാണോ? ദർപ്പണത്തിലെ വ്വിടെ ആണ് ഹിന്ദു വർഗ്ഗീയതയെ പുകഴ്ത്തിയിട്ടുള്ളത്?

രാഷ്ടീയമായ എതിർപ്പുകൾ അല്ലെങ്കിൽ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഒരു ഇന്ത്യൻ പൌരൻ എന്ന നിലയിലെനിക്ക് അവകാശം ഉണ്ട്. ചുരുങ്ങിയ പക്ഷം ഇന്ത്യ ഏകാതിപത്യ അവസ്ഥയിൽ അല്ലാത്തോടത്തോളം കലം.

അടിസ്ഥാനമില്ലാതെ പ്രതികളെ വെള്ളപൂശാൻ ഞാൻ ശ്ശ്റമിച്ചു എന്ന് വിളിച്ചുപറയാൻ താങ്കൾക്കെന്താ മാനസീക രോഗം ഉണോ?

arivu thedi said...

മുംബൈ ആക്രണം തീവ്രവാദി ആക്രമണമല്ല അത് ആര്‍ എസ് എസ് കാര്‍ കൊതുകിനെ പുകച്ചതാണ്!!!

arivu thedi said...

"മലേഗാവ് സ്ഫോടനക്കേസില്ലെ ഇപ്പോൾ പിടിയിലായ പ്രതികൾക്ക്(സഭയുടെ ഭാഷയൈൽ കുറ്റാരോപിതർക്ക്)" പര്പിടതിന്റെ കമന്റ് ഉഗ്രന്‍. എന്ത് കൊണ്ടാണ് താങ്കള്‍ ഈ കാര്യത്തില്‍ മാത്രം സഭയുടെ വാക്കുകള്‍ എടുകുന്നത്. താങ്കള്‍ അദ്വാനിയുടെ വാക്കുകള്‍ എടുക്കൂ "പിടിയിലായ ഭീകരരെ" എന്ന് വിശേഷിപ്പികാന്‍ എന്താണ് അറച്ചു നില്കുന്നത് (ഇപ്പോള്‍ പിടിയിലായവര്‍ ഏതെങ്കിലും ന്യനപക്ഷ സമുദയകര്നനെന്നു സങ്കല്‍പികുക) എന്തായിരികും പുകില്. പാര്‍പ്പിടം ഉള്‍പെടെ ഉള്ളവര്‍ ഗീര്‍വാണം എഴുതും ഭീകരവാദി, കശ്മീര്‍ തീവ്രവാദി, മുസ്ലിം ഭീകരന്‍ അതും അല്ലങ്കില്‍ ഐ എസ് ഐ . ഈത്‌ സത്യമല്ലേ, അല്ലങ്കില്‍ പാര്‍പ്പിടം എന്തുകൊണ്ടാണ് നേരെത്തെ 'പ്രതികള്‍' എന്ന് മാത്രം പ്രയോഗിച്ചത്. ഈ വക എഴുതുകലെയാണ് ഞാന്‍ വിമര്‍ശിച്ചത് രണ്ടും വിഭാഗത്തിലും തീവ്രവാദികളും ഭീകരരും ഉണ്ടെന്നുള്ളത് കണ്ണടച്ച് ഇരുട്ടകിയതുകൊണ്ട് കാര്യമില്ല. മനുഷ്യ സ്നേഹി ചമയാതെ രണ്ടിനെയും ഒരു പോലെ വിമര്‍ശികണം.

paarppidam said...

പാർപ്പിടത്തെ ഒരു പരിവാറുകാരൻ ആക്കുവാനുള്ള മനുവിന്റെ ശ്രമങ്ങൾ കൊള്ളാം.ജോസഫ് ഗീബത്സിന്റെ ആരാധകൻ എന്നേ കരുതുന്നുള്ളൂ.സ്വന്തം മതത്തേക്കാൾ വലുതു രാജ്യതാല്പര്യമാണെന്നും കരുതുകയും,സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടനയെ മാനിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് നിങ്ങളെപോലുള്ളവരുടെ താല്പര്യങ്ങൾ തിരിച്ചറിയുവാൻ ബുദ്ധിമുട്ടില്ല.

നടക്കട്ടെ മോഡിയെയും പരിവാറിനെയും കുറിച്ച് എഴുതുന്ന ബ്ലോഗ്ഗുകൾ വായിച്ച് കോൾമയിർ കൊള്ളുക.പിന്നെ ഞാൻ ഒരിടത്തും മുസ്ലീം ഭീകരൻ,കാശ്മീർ തീവ്രവാദി എന്നോ മറ്റോ പരാമർശിച്ചിട്ടില്ല. വി.എസ്സിന്റെ പ്രസ്ഥാവനയുമായി ഭന്ധപ്പെട്ടുള്ള വിവാദങ്ങളുടെ ഇടയിൽ കാലികമായ ഒരു വിഷയം ഹാസ്യത്തിൽ എഴുതുവാൻ ശ്രമിച്ചതാണ് ഈ പോസ്റ്റ്.

എന്റെ മുഖം മൂടിയെ കുറിച്ച് താങ്കൾ വേവലാതിപ്പെടുന്നു എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.ഞാൻ പൊതുഖജനാവിൽ നിന്നോ,ശംബളം പറ്റിയോ അല്ല ബ്ലോഗ്ഗെഴുതുന്നത്.എന്റെ ബ്ലോഗ്ഗ് വായിക്കുവാൻ താങ്കളെ ഞാൻ നിർബന്ധിച്ചിട്ടില്ല.എന്റെ ബ്ലോഗ്ഗിൽ എന്റെ ചിന്തയിൽ വരുന്ന കാര്യങ്ങൾ ആയിരിക്കും പ്രസിദ്ധീകരിക്കുക. കമന്റ് ഇടുവാൻ അനുവദിക്കുന്നത് എന്നെ രാജ്യദ്രോഹിയെന്നോ ഞാൻ ഇന്നത് എഴുതണം എന്നോ പറയുവാൻ ഉള്ള സ്വാതന്ത്രമായി കരുതരുത്.

arivu thedi said...

സുഹൃത്തേ, താങ്കളെ പരിവാരമോ, മുസ്ലിമോ, കമ്മു‌നിസ്ടോ ഒന്നും ആകാന്‍ ഉദ്ദേശമില്ല. താങ്കള്‍ നായകളെ കുറിച്ചും, ആനകളെ കുറിച്ചു മാത്രമല്ല സമകാലിന രാഷ്ട്രീയ മത സംഭവങ്ങളെ കുറിച്ചും എഴുതിയത് കണ്ടു. പക്ഷെ, ഇന്ത്യയ്ക് ഭീഷണിയായ സന്ഘ്പരിവരതിനെതിരില്‍ ഒരു തവനയെങ്ങിലും എഴുതിയത് കണ്ടില്ലെന്നു മാത്രമല്ല പരിവാറിന്റെ ആക്രമനങ്ങല്ക് ഇരയായവരെയും അവരെ ആശ്വസിപികുന്നവരെയും സഹായമെത്തികുന്നവരെയും പരിഹസികാന്‍ മറകുന്നുമില്ല. ഇത് ആരും തിരിച്ചരിയുന്നില എന്ന് വിചാരികരുത്. മുഖം മൂടി വലിചെരിന്ന്‍ മനുഷ്യനകനും നല്ല ഇന്ത്യ കുവേണ്ടി എഴുതാനും ശ്രമികണമെന്നു വിനീതമായ് പറയുന്നു.

paarppidam said...

കൈപ്പിള്ളീ ഞാൻ ഉത്തരവാദിത്വത്തിൽ നിന്നും മറുന്നില്ല.പിന്നെ ഇത്രയും വലിയ ഒരു ഭീകരാക്രമണം ഉണ്ടയപ്പോൾ അതിനെ മാധ്യമങ്ങൾ കൈകാര്യം ചെയ്തതിനെ കുറിച്ച് ഉള്ള വിമർശനം എഴുതി എന്നേ ഉള്ളൂ.മാത്രമല്ല കേരള ആഭ്യന്തര മന്ത്രി ഒരു ഭീകരനൊപ്പം വേദിപങ്കിട്ടു എൻnൻ ഗുരുതരമായ ഒരു ആരോപണം ഉയർത്തിവിടുകയുuം,അതിന്റെ അടിസ്ഥാൻnഅത്തിൽ ബി.ജെ.പി നേതവ് രമേഷ് പ്രസ്ഥവനനടത്തുകയും ചെയ്യുകയ്yഉം എന്നാൽ അത് പിന്നീട് തെറ്റാണെന്ന് തെളിയുകയും ചെയ്ത സംഗതി കൂടെ പരിഗണിക്കുക.

കേരള സർക്കാരിന്റെ അവഗണനയെകുറിച്ചും,മുഖ്യന്റെ പ്രസ്ഥവനയിലെ അപാകതയെകുറിച്ചും ഞാൻ എഴുതിയിരുന്നു എന്നത് കണ്ടിരിക്കുമല്ലോ? പിന്നെ എനിക്ക് ഒരു ദുരൻnതത്തെ ചൂഷണം ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തങ്കളെ പോലെ ഒരാൾ കരുതുന്നത് ദുഖ്:കരമാണ്.

മുഖ്യൻ ഖേദം പ്രകടിപ്പിച്ച സ്ഥിതിക്ക് ഈ ചർച്ച നമുക്കിവിടെ നിർത്താം. പ്രതികരിച്ച എല്ലാവർക്കും നന്ദി.എന്നെ രാജ്യദ്രോഹിയെന്നു വീളിച്ച ബോധമില്ലാത്ത, അഞ്ജാതനു ഇതു ബധകം അല്ല.

യാമിനിമേനോന്‍ said...

പാര്‍പ്പിടം ഇതൊരു കെണിയാണ്.മനു എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ല അല്ല?
നിങ്ങള്‍ എഴുതുന്നതു പലതും പലര്‍ക്കും കൊള്ളുന്നു.അത് ഒഴിവാക്കണ്മ്.അതിനു വേണ്ടി ഉള്ള ഗൂഡശ്രമമാണ് ഈ ഫാസിസ്റ്റാക്കല്‍.കഷ്ടം അതു നിങ്ങള്‍ തിരിച്ചറിഞ്ഞില്ല.ഇങ്ങനെ പറഞ്ഞാല്‍ നിങ്ങള്‍ പ്രതിരോധിക്കുവാനും സ്വയം ഒഴിഞ്ഞുമാറാനും ശ്രമിക്കും.ഇതു തന്നെ ആണ് മനു എന്ന മുഖം മൂടി ഉദ്ദേശിക്കുന്നത്.ഇങ്ങനെ ഫാസിസ്റ്റെന്ന് മുദ്രകുത്തി നിങ്ങളെ നിശ്ശബ്ദരാക്കുക.

ഈ തന്ത്രം തന്നെ ആണ് മറ്റു പലതിലും ഉപയോഗിക്കുന്നത്.മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കുക മതവിശ്വാസങ്ങളില്‍ നിന്നും ഭൂരിപക്ഷത്തെ അകറ്റിനിര്‍ത്തി സ്വയം പുരോഗമനവാദിയായി പ്രക്യാപിക്കുവാന്‍ ഉള്ള ത്വരയില്‍ അവന്‍ സ്വന്തം മതത്തെ ഭത്സിക്കുവാന്‍ തയ്യാറാകുന്നു.എന്നാല്‍ ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ തങ്ങളുടെ മതവിശ്വാസത്തെ മുറുകെ പെടിക്കുകയും.ഒറ്റക്കെട്ടായി നിന്നുകൊണ്ട് വോട്ടുബാങ്കിന്റെ പേറില്‍ രാഷ്ടീയക്കാരെ വിരല്‍ത്തുമ്പില്‍ ഇട്ട് അമ്മാനമാടുകയും ചെയ്യുന്നു.

ഭൂരിപക്ഷമാകട്ടെ താങ്കളെപ്പോലെ സ്വയം പിന്വാങ്ങുകയും,സ്വന്തം മതത്തെ തള്ളിപ്പറഞ്ഞും സ്വന്തം അവകാശങ്ങളെ നേടിയെടുക്കാതെ കേവലം വോട്ടുചെയ്യുവാന്‍ ഉള്ള അവകാശങ്ങളെകുറിച്ച് ആവശ്യങ്ങള്‍ ഉന്നയിക്കുആന്‍ കഴിയാത്ത മണ്ടന്മാരായി തീരുന്നു.ഇത് ഒരു അജണ്ടയുടെ ഭാഗമാണ്.

ഒരു ആള്‍ക്ക് ലീഗ് കാരനാകാമെകില്‍ എന്തുകൊണ്ട് ഒരു ഹിന്ദുവിനു ആര്‍.എസ്.എസ് കാരനായിക്കൂടാ?പറ്റില്ല നിങ്ങള്‍ക്ക്.കാര ണം നിങളില്‍ അറിയാതെ ഒരു അപകര്‍ഷത ഉണ്ടാക്കിയെടുക്കുന്നതില്‍ ഇവിടത്തെ രാഷ്ടീയ/സാസ്കാരിക കൂട്ടങ്ങള്‍ വിജയിച്ചിരിക്കുന്നു.അതണ് സത്യം.

പാര്‍പ്പിടം നിങ്ങള്‍ “മനുഷ്യനാകാന്‍“ നിങ്ങളുടെ സ്വത്വം നശിപ്പിക്കുവാന്‍ പറയുന്ന മനുവിനെപോലുള്ളവര്‍ നിങ്ങളെ മണ്ടനാക്കുകയാണ്.നിങള്‍ ഒരു നല്ല മനുഷ്യസ്നേഹിയാണെന്നും സാധരണക്കാരായ പ്രവാസികളോട്,വി.എസ്സിനെ.പോലുള്ള ജനനേതാക്കളോട് ഒകെ വളരെ സ്നേഹവും ആദരവും ഉള്ള ആളാണെന്നും നിങ്ങളുടെ കുറിപ്പുകള്‍ വ്യക്തമാക്കുന്നു.

ഓര്‍ക്കുക നിങ്ങള്‍ ആരുടേയും ശബളത്തില്‍ അല്ല ബ്ലോഗ്ഗ് എഴുതുന്നത്.അതുകൊണ്ട് തന്നെ നിങ്ങള്‍ എന്തെഴുതണം എന്ന് നിശ്ചയിക്കേണ്ടത് ഈ ചാവാലിക്കൂട്ടങ്ങള്‍ അല്ല. ഒന്നുകില്‍ നിങ്ങള്‍ എഴുത്തു തുടരുക.

arivu thedi said...

"ഒരു ആള്‍ക്ക് ലീഗ് കാരനാകാമെകില്‍ എന്തുകൊണ്ട് ഒരു ഹിന്ദുവിനു ആര്‍.എസ്.എസ് കാരനായിക്കൂടാ?" യാമിനി മേനോന്റെ വാക്കുകള്‍ ശ്രദ്ധിക്കുക. എന്താണ് അവര്‍ ഉദ്ദെശികുന്നത്? ഒരാള്‍ കള്ള് കുടിയനാനെങ്ങില്‍ നാമും അവനേകാള്‍ വലിയ കുടിയന്‍ അല്ലെങ്ങില്‍ ഒന്നു കൂടി ഉഷാറായി വലിയ പെണ്ണ് പിടിയന്‍ ആകുന്നതില്‍ തെറ്റില്ല!! ബ്ലോഗാണെന്ന് കരുതി മനസ്സില്‍ തോനുന്നെതെന്തും എഴുതരുത് എന്ന് അപേക്ഷിക്കുന്നു. പിന്നെ ലീഗ് കാരന്റെ കാര്യം ഇന്നേ വരെ ഒരു ലീഗ് കാരനും ഹിന്ദുവായ ഗര്‍ഭിണിയെ ശൂലം കൊണ്ടു വയര്‍ പിളര്‍തുകയോ, ഏതെങ്കിലും കന്യാസ്ത്രീയെ കൂട്ടമായോ, ഒറ്റക്കോ ബലാല്‍സന്ഘം ചെയ്യുകയോ മറ്റു മിഷനറി പ്രവര്‍ത്തകരെ ആക്രമിക്കുകയോ അതും അല്ലെങ്ങില്‍ കാശി, വാരാണസി വേണ്ട കേരളത്തിലെയെങ്ങിലും ഒരു അമ്പലമോ ക്ഷേത്രമോ പോളികുകയോ പോളികാന്‍ പറയുകയോ ഒന്നും ചെയ്തതായി എന്റെ അറിവിലില്ല. അവര്‍ വല്ല അഴിമതിയും മറ്റും കാണിച്ചു ജീവികുന്നത് പോലെയാണോ നമ്മുടെ ഗാന്ധിയെ കൊന്ന ആര്‍ എസ് എസ് ആകുന്നതു. ആര്‍ എസ് എസും ലീഗിനെ പോലെ മനുഷ്യ കുലത്തിനു ഭീഷനിയല്ലാത്ത ഒരു പശു മാര്‍ക്ക് സംഘടനയായിരുനെങ്ങില്‍ പ്രശ്നമില്ലായിരുന്നു. പിന്നെ 'പാര്‍പ്പിടതിനോട്' ഞാന്‍ ഒരികലും എഴുത്ത് നിര്‍ത്താനൊന്നും പറഞ്ഞിട്ടില്ല പിന്നെയോ എല്ലാത്തിനെകുറിച്ചും എഴുതുന്ന ആള്‍ വര്‍ത്തമാനകാലത്തെ മഹാ ഭീഷണിയായ സംഘപരിവാര ഫാസിസത്തെ കുറിച്ചു എവിടെയും ഒരു അക്ഷരവും അറിയാതെ പോലും വരാത്തത് കണ്ടപ്പോള്‍ അതൊന്നു സൂചിപിചെന്നു മാത്രം. .
ബ്ലോഗ് ആരും കാശ് തന്നിട്ടല്ല എഴുതുന്നെത് പറഞ്ഞല്ലോ . മനുഷ്യ കുലത്തിനു നല്ലത് വരാനും അവരുടെ നന്മാകുവേണ്ടിയും മതങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഒഴിവാകുന്നതിനും വേണ്ടി എഴുതാന്‍ ആരും കാശ് തരുകയോന്നും വേണ്ട. ഒരു ആര്‍ എസ് എസുകരനൊ ലീഗ് കാരനോ ആകുന്നതിനു പകരം എല്ലാ വിഭാകം മനുഷ്യര്‍കും ഉപകരാപെടുന്ന കാര്യങ്ങള്‍ എഴുതുവാനും ചെയ്യുവാനും എല്ലാവര്‍ക്കും കഴിയെട്ടെ എന്ന് ആശംസിക്കുന്നു.
പിന്‍കുറി : അഭയ കേസിലെ കന്യാസ്ത്രീയുടെ കന്യകതോ പരിശോദന മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയോ അത് ആഘോഷിക്കുകയോ ഉണ്ടാകതിരുന്നതില്‍ കുണ്ടിതപെടുന്നവരെയും നമുക്ക് ചുറ്റുമുള്ള 'മനുഷ്യ സ്നേഹികളുടെ' ബ്ലോഗ്കളില്‍ കാണാം. വി എസിന്റെ പട്ടി പ്രസ്താവന അതേ സമയത്തു മാധ്യമങ്ങളില്‍ നിറഞ്ഞത്‌ കാരണം അവര്‍ക്ക് അത് എന്‍ജോയ് ചെയ്യാന്‍ പറ്റിയ്യില്ലത്രേ!!.