നക്ഷത്രപ്രഭയാൽ പ്രകാശപൂരിതമായ മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ ലോകത്ത് പുതിയ ഒരു ദർശനത്തിനു ജന്മം നൽകിയ പുണ്യപുരുഷൻ ഒരു പുൽക്കൂട്ടിൽ പിറവിയെടുത്തു.ആ പുണ്യദിനം സമാധാനകാംഷികളായവർ ലോകമെന്നും സന്തോഷത്തോടെ ക്രിസ്തുമസ്സായി കൊണ്ടാടുന്നു. അദ്ദേഹം നിയോഗിക്കപ്പെട്ടത് സ്നേഹവും സഹനവും ലാളിത്യവും ഉള്ള ഒരു ലോകത്തിനായി പ്രവർത്തിക്കുവാൻ ആയിരുന്നു.തന്റെ അനുയായികളെ അതായിരുന്നു അദ്ദേഹം ഉപദേശിചതും, അസഹിഷ്ണുക്കളും അക്രമോത്സുകരുമായ ഒരു കൂട്ടത്തിനു മുമ്പിൽ ആദർശങ്ങൾക്കുവേണ്ടി തന്റെ ജീവിതം ബലിനൽകിയതും. മഹത്തയ ആ ദർശനത്തിന്റെ പ്രചാരകർ ഇന്ത്യയിലും എത്തി. ആ ദർശനങ്ങളിൽ ആകൃഷ്ടരായവർ പിന്നീട് പരിവർത്തനം ചെയ്തു ക്രിസ്ത്യാനികളുമായി. രാഷ്ടീയ ഘടന മതാതിഷ്ഠിതമായി രുന്നില്ലാതിരുന്നതിനാൽ കാര്യമായ എതിർപ്പുണ്ടായിരുന്നില്ലെന്ന് മാത്രമല്ല അന്നത് ഒരു വ്യവസായമോ നിർബന്ധിത/പ്രലോപനങ്ങളില്ലൊടെ ഉള്ള പരിവർത്തനമോ ആയിരുന്നില്ല.അതിനാൽ തന്നെ സംഘർഷങ്ങളും കുറവയിരുന്നു.ഇന്നതിന്റെ രൂപവും ഭാവവും മാറിയതോടെ നിർഭാഗ്യവശാൽ മതം ഒരു വ്യവസായ-രാഷ്ടീയ വിപണനചരക്കായി അധ:പതിചതോടെ സംഘർഷങ്ങൾ ഉടലെടുത്തു, തലപര കക്ഷികൾ സംഘർഷങ്ങൾ വർഗ്ഗീയതയായി മാറ്റി.ഒറീസ്സകൾ ഉണ്ടായി.
സമാധാനത്തിന്റെയും സഹനത്തിന്റേയും പാതയിലൂടെ മാനവമോചനത്തിനായി ത്യാഗം അനുഷ്ഠിച ഒരു മഹാത്മാവിന്റെ ജന്മദിനത്തെ ഹർത്താലിലൂടേ തടയുവാനും ക്രിസ്തുമസ്സ് ആഘോഷങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് അവഹേളിക്കുവാനും ശ്രമിക്കുന്നവർ സ്വയം അവഹേളിതരാകുക മാത്രമല്ല രാജ്യത്തിനു തന്നെ അപമാനവുമാണ്.ഒറീസ്സയിൽ എന്തായാലും ക്രിസ്തുമസ്സ് ദിനത്തിൽ ബന്ധ്/ഹർത്താൽ നടത്തുവാൻ ഉള്ള തീരുമാനത്തിൽ നിന്നും സംഘടനകൾ പിൻവാങ്ങി എന്നവാർത്തകൾ ആശ്വാസം നൽകുന്നു. പരിവാർ ആയാലും പരിവാർ സഹയാത്രികരായാലും ഓർക്കേണ്ട ഒന്നുണ്ട് ഇതൊരു ജനാധിപത്യ രാജ്യമാണ്.രാഷ്ട്രീയ ലാഭങ്ങൾക്കായി നടത്തുന്ന വൃത്തികെട്ട പ്രീണനങ്ങൾക്കപ്പുറം ചിന്തിക്കുവാൻ കഴിയുന്നവർ കൂടെ സമത്വത്തോടേയും സാഹോദര്യത്തോടെയും ജീവിക്കുന്ന ഒരു രാജ്യത്ത് ഇത്തരം ശിലായുഗനിയമങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും.ഇന്ത്യയൊട്ടുക്കും ആഘോഷിക്കുന്ന ഗണപതി ആഘോഷവും,കുംഭമേളയും തുടങ്ങി കേരളത്തിലെ ഉത്സവാഘോഷങ്ങൾ വരെ അരെങ്കിലും തടസ്സപ്പെടുത്തുവാൻ തുനിഞ്ഞാൽ എങ്ങനെ ഇരിക്കും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.( ഉദാ:കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നത് മൃഗസ്നേഹത്തിന്റെ പേരിലും,വെടിക്കെട്ട് അപകടത്തിന്റെ പേരിലും,ബോധപൂർവ്വം ഉണ്ടാക്കുന്ന സംഘർഷങ്ങളിലൂടെയും ദീർഘവീക്ഷണത്തോടെ അട്ടിമറിക്കുവാൻ(?) ഉള്ള ശ്രമങ്ങൾ ..)
ക്രിസ്തുമസ്സിനു മാറ്റു നൽകുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് പുൽക്കൂടും നക്ഷത്ര ദീപാലങ്കാരങ്ങളും. ചിലർ ഇതിനെതിരെ വൈദ്യുതി ദൂർത്തെന്ന് പറഞ്ഞ് മുറവിളികൂട്ടുന്നു.തീർച്ചയായും വൈദ്യുതി വിലപ്പെട്ടതാണ് എങ്കിലും വർഷത്തിൽ ഒന്നോരണ്ടോ ദിവസം ഇത്തരം ആഘോഷത്തിനായി ചിലവിടുന്ന വൈദ്യുതിയെകുറിച്ച് ആകുലരാകുന്നവർ പകൽ മുഴുവൻ കത്തിനിൽക്കുന്ന പൊതുലൈറ്റുകളെ കുറിച്ചും,ആഡംബര ജീവിതം നയിക്കുന്നവരു എ.സിപോലുള്ള ആഭാഡങ്ങൾ ദിവസവും ഉപയോഗിക്കുന്നതിനെയും, കെട്ടിടനിർമ്മാണവേളയിൽ ഉപയോഗിക്കുവാനായും മറ്റും മോഷ്ടിക്കുന്ന വൈദ്യുതിയെകുറിച്ചും നിശ്ശബ്ദമാകുന്നത് മറക്കാതിരിക്കുക.
തീവ്രവാദികളുടേയും വർഗ്ഗീയവാദികളുടേയും അവരുടെ മനുഷ്യാവകാശങ്ങളെ കുറിച് വാചാലരാകുന്നവരുടേയും നടുവിൽ നിന്ന് ആഘോഷിക്കുന്ന ക്രിസ്തുമസ്സിനു പുറം മാറ്റുകുറയും എങ്കിലും എല്ലാ ക്രിസ്ത്യാനികളും മറ്റു സമാനചിന്താഗതിക്കാരും ഈ ക്രിസ്തുമസ്സും ആഘോഷപൂർവ്വം സന്തോഷത്തോടെ കൊണ്ടാട്ടെ എന്ന് ആശംസിക്കുന്നു.
ഓർക്കുക ആഘോഷങ്ങളെയും ആചാരങ്ങളെയും തടസ്സപ്പെടുത്താതിരിക്കുക പറ്റുമെങ്കിൽ അതിൽ പങ്കാളികളാകുക എന്നതാണ് ഒരു പരിഷ്കൃതസമൂഹത്തെ തയുയർത്തിപ്പിടിച് മുന്നോട്ടുനയിക്കുന്നതിനു പര്യാപ്തമാക്കുന്നത്.
എല്ലാ വായനക്കാർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ.
Thursday, December 25, 2008
Subscribe to:
Post Comments (Atom)
7 comments:
Dear friend,
Happy new year.
"തീവ്രവാദികളുടേയും വർഗ്ഗീയവാദികളുടേയും അവരുടെ മനുഷ്യാവകാശങ്ങളെ കുറിച് വാചാലരാകുന്നവരുടേയും " വരികള്കിടയില് വിഷം ഇല്ലേ എന്ന് നോം സംശയിക്കുന്നു. ഏഭ്യന് വെറും സംശയം അല്ല അത് തന്നെ. സംശയമുള്ളവര്‍ മുഴുവന്‍ പിടികപെടുംപോഴെകും അവര്‍ തീവ്ര വാദികളും ഭീകരരും ആകുന്നത് എങ്ങിനെ എന്ന് വിശദീകരിച്ചാല്‍ കൊള്ളാം. അങ്ങിനെയാനെങ്ങില് നമ്മുടെ സന്യസിനിയെ പീടിപ്പികുന്നെ എന്ന് നമ്മുടെ അദ്വാനിജി പറയുമ്പോള്‍ അതില്‍ എന്തോ പിശകില്ലേ (ഏഭ്യന് പ്രധാനമാത്രി കുപ്പായം തുന്നി നടക്കുകയാണെന്ന് നോം അങ്ങ് മറന്നു). അദ്വാനിജി നമ്മുടെ എ ടി എസിന്റെ കസ്ടടിയിലുള്ള സന്യാസിനിയുടെ മനുഷ്യാവകാശത്തെ കുറിച്ച് എന്തിന് വേവലാതി പെടുന്നു. എ ടി എസ് ഒന്നു സുരേഷ് ഗോപി സ്റ്റൈലില്‍ ചോദ്യം ചെയ്താല്‍ പല വമ്പന്മാരുടെ പേരും വരും എന്ന് കരുതിയിട്ടാകും. കൂട്ടത്തില്‍ നോം പറയുന്നു പിടികപെടുന്നവരുടെ മനുഷ്യാവകാശം സംരഷികപെടനം. എന്താച്ചാ അല്ലെങ്കില്‍ പല നിരപരാധികളും ഭീകര വേട്ടയില്‍ കുടുങ്ങുകയും ശരിയായ ഭീകരര്‍ പുറത്തുനിന്നു ആക്രമണം തുടരുകയും ചേയ്യും. ഉവ്വല്ലേ. ഒരു ഉദാഹരണം നോക്ക് , ആസ്ട്രേലിയന്‍ പോലീസ് 'ഭീകരനാണെന്നു' പറഞ്ഞു പിടി കൂടിയ പാവം ഇന്ത്യന്‍ ഡോക്ടര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നിരന്തരം അഭ്യര്‍ഥന മാനിച്ച് ആസ്ട്രേലിയ അന്യേഷണ കമിഷനെ വെക്കുകയും നമ്മുടെ ഡോക്ടര്‍ നിരപരാധിയാണെന്ന് തെളിയുകയും ചെയ്തു. മന്ശ്യാവകാശത്തിന്റെ ഓരോ ഗുണങ്ങള്‍ നോക്കണേ. നമ്മുടെ ഏഭ്യന് ആ എന്താ അവന്റെ പേരു ആ പാര്‍പ്പിടം പറയുന്നതനുസരിച്ചു അദ്ധേഹത്തിനു ഒരു മനുഷ്യാവകാശവും അനുവധിചില്ലാച്ചാല് എന്താണ് ഉണ്ടാവുക അദ്ദേഹം പിന്നീട് ഈ ലോകം കാണുമോ? തീവ്രവാദി എന്ന ലേബലില്‍ നിന്നും പുറത്തു വരുമോ? ഒന്നും നിരീന്ചാണ്ട് അങ്ങട് വിഡ്ഢിത്തം പറയാമോ ഉവ്വോ? ഏഭ്യന്! ബാകി മറ്റുള്ള കര്യങ്ങലോടോക്കെ നോം യോജിച്ചിരിക്കുന്നു. ഇതും കൂടി അങ്ങോട്ട് ശരിയാകിയാല്‍ മതി.
എല്ലാവര്ക്കും നമ്മുടെ വിശാലമായ ക്രിസ്തുമസ് ആശംസകള്‍
ആശംസകൾ!
ആരുടെ ആഘോഷവും തടസ്സപ്പെടുത്തരുതെന്ന അഭിപ്രയത്തോട് യോജിക്കുന്നൂ.മതസ്വാതന്ത്രം നമ്മുടെ നാട്ടിൽ അനുവദിച്ചിട്ടുള്ളതാണ്.ജനാധിപത്യ മര്യാദ്ദകൽ ഇല്ലാത്ത രാജ്യങ്ങളിലെ അവസ്ഥയല്ല ഇന്ത്യയിൽ, ഇന്ത്യേയ് മതരാഷ്ട്രമാക്കി മാറ്റുവാനും മുഴുവൻ ഇന്ത്യയിലും പറ്റിയില്ലേലും ചില സംസ്ഥാനങ്ങളിൽ എങ്കിലും അത്തരം രീതികൊണ്ടുവരുവാന്നും ശ്റമിക്കുന്നവരെ തിരസ്കരിക്കുക തന്നെ വേണം.
പിന്നെ തീവ്രവാദീ എന്നത് എല്ലാ മതതീവ്രവാദിക്കും ബാധകമല്ലേ?അല്ല അനോണി സഹോദരന്റെ വാക്കുകൾ വായിച്ചപ്പോൾ നിങ്ങൾപരിവാറുകാരനാണെന്ന് തോന്നുന്നു?
മനുഷ്യാവകാശ സംഘടനകൾ അനിവാര്യമാണ് എന്നാൽ വ്യ്ക്തമായ പിടിക്കപ്പെടുന്ന തീവ്രവാദികളുടെ കാര്യത്തിൽ ഇതിനു യാതൊരു പരിഗണയും വേണ്ടതില്ല.ആയിരം ജീവൻ രക്ഷപ്പെടുത്തുവാൻ ഒരു പക്ഷെ സംശയത്തിന്റെ പേരിൽ ചിലരെ ചോദ്യം ചെയ്യുന്നതിലും കരുതൽ തടങ്കലിൽ വെക്കുന്നതിലും തെറ്റില്ല.
അപ്പോൾ ആദ്യ അനോണിയുടെ ഭാഷാപ്രയോഗത്തിൽ നിന്നും പഴ്യ ആഡ്യന്മാർ ഇപ്പോഴും നാടൊട്ടുക്ക് അനോണികളെ ഉണ്ടാക്കുന്നുണെന്ന് മനസ്സിലക്കണം അല്ലെ?സാമാന്യക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ ഇതെഴുതിയിട്ടും ജാരസന്തതിയുടെ രൂപത്തിൽ വന്ന് കമന്റിടുന്ന ഈ ഭാഷയുടെ അർഥം അതല്ലണ്ടെ വേറെ എന്താ?
ക്രിസ്തുമസ്സ് കഴിഞ്ഞു എന്നാലും അതുകൂടെ ചേറ്ത്ത് ഒരു ന്യൂ ഇയർ ആശംസ.
"ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കാന്‍ (പീഡിപ്പിക്കാന്‍) പാടില്ല " ഇങ്ങിനെയാണ് നോം കേട്ടിരികുന്നത്. എഭ്യന്മാര് ഒന്നും അങ്ങട്ട് നിരീചാതെ വിഡ്ഢിത്തം എഴുനല്ലും. രാമ രാമ.
"ജനാധിപത്യ മര്യാദ്ദകൽ ഇല്ലാത്ത രാജ്യങ്ങളിലെ അവസ്ഥയല്ല ഇന്ത്യയിൽ, ഇന്ത്യേയ് മതരാഷ്ട്രമാക്കി മാറ്റുവാനും മുഴുവൻ ഇന്ത്യയിലും പറ്റിയില്ലേലും ചില സംസ്ഥാനങ്ങളിൽ എങ്കിലും അത്തരം രീതികൊണ്ടുവരുവാന്നും ശ്റമിക്കുന്നവരെ തിരസ്കരിക്കുക തന്നെ വേണം".
വേണം വേണം. ഇന്ത്യയിലെ ചില സംസ്ഥാനങളിലെങ്ങിലും എന്ന് ഉണ്ധേശിച്ചത് ഗുജറാത്തിനെ കുറിച്ചാണോ?
Post a Comment