Saturday, February 07, 2009

പൂരപടങ്ങൾ-1

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും,തിരുവമ്പാടി ശിവസുന്ദറും,പാമ്പാടിരാജനും, മന്ദലാംകുന്ന് കർണ്ണനും,വിഷ്ണുശങ്കറും,ചെർപ്ലശ്ശേരി പാർത്ഥനും,ഈരാറ്റുപേട്ട അയ്യപ്പനും അടങ്ങുന്ന ഗജകേസരികൾ അണിനിരക്കുകയും മാറ്റുരക്കുകയും ചെയ്യുന്ന പൂരങ്ങൾ നേരിൽകാണുവാൻ ഈ വർഷം കഴിയില്ല.സാമ്പത്തീകപ്രതിസന്ധികാലത്ത്‌ പൂരംകാണുവാൻ പോയാൽ പിന്നെ തിരിച്ചുവരേണ്ടിവരില്ല അതോണ്ടെ ഈവർഷം ഡിജിറ്റൽ പൂരം കാണ്ട്‌ ആശതീർക്കാം.....

തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ മാംമ്പിള്ളിക്കാവ്‌ ക്ഷേത്രോത്സവത്തിൽ നിന്നും ചില ചിത്രങ്ങൾ.. ചിത്രങ്ങൾക്ക്‌ കടപ്പാട്‌ മിസ്റ്റർ:വിലാഷ്‌&മിസിസ്സ്‌ വിനി.എസ്‌.കുമാർ

9 comments:

paarppidam said...

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും,തിരുവമ്പാടി ശിവസുന്ദറും,പാമ്പാടിരാജനും, മന്ദലാംകുന്ന് കർണ്ണനും,വിഷ്ണുശങ്കറും,ചെർപ്ലശ്ശേരി പാർത്ഥനും,ഈരാറ്റുപേട്ട അയ്യപ്പനും അടങ്ങുന്ന ഗജകേസരികൾ അണിനിരക്കുകയും മാറ്റുരക്കുകയും ചെയ്യുന്ന പൂരങ്ങൾ നേരിൽകാണുവാൻ ഈ വർഷം കഴിയില്ല.സാമ്പത്തീകപ്രതിസന്ധികാലത്ത്‌ പൂരംകാണുവാൻ പോയാൽ പിന്നെ തിരിച്ചുവരേണ്ടിവരില്ല അതോണ്ടെ ഈവർഷം ഡിജിറ്റൽ പൂരം കാണ്ട്‌ ആശതീർക്കാം.....

പ്രയാസി said...

നല്ല ആനപ്പടങ്ങള്‍..:)

അനില്‍@ബ്ലോഗ് // anil said...

ഡിജിറ്റലെങ്കില്‍ ഡിജിറ്റല്‍.
കാണാമല്ലോ.
പിന്നെ ആനയുടെ ചവിട്ടും കൊള്ളണ്ട.
:)

പകല്‍കിനാവന്‍ | daYdreaMer said...

സംഭവം കൊള്ളാം.. പിന്നെ അനില് പറഞ്ഞപോലെ എത്ര ചവിട്ടു കൊണ്ടാലും പഠിക്കില്ല..!
:D

Thaikaden said...

Kollam ketto.

വികടശിരോമണി said...

ഇതു നല്ല പരിപാടീയാ,പാർപ്പിടം.
ചവിട്ടേൽക്കില്ലെന്ന ഉറപ്പോടെ കാണാലോ.
ഇനി,പൂരപ്പാട്ടുകൾ പോസ്റ്റ് ചെയ്യാമോ?:)

paarppidam said...

പൂരങ്ങൾ ഇഷ്ടമാണ്.ആനകളേയും....

പകൽ കിനാവോ
ചവിട്ടുകൊണ്ടാലും നങ്ങൾക്ക് ഇതു ഒരു അഘോഷം തന്നെ.
ഇനീം പടന്ന്ങൾ വരുന്നുണ്ട്.....

വികടോ എനിക്കീ പൂരപ്പാട്ടുകേട്ടിട്ടോ പാടീട്ടോ പരിചയം ഇല്ല മാഷേ..

കമന്റിയവർക്ക് നന്ദി...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ അടുത്ത് ഇത്തിരി സൂക്ഷിച്ച് നിന്നാല്‍ ആയുസ്സിനു നല്ലത്.

തലയെടുപ്പിന് പ്രസിദ്ധനെന്നപോലെ ആളെക്കൊല്ലാനും മിടുക്കനാണ്.

paarppidam said...

പ്രിയ ആനപ്രേമികളേ തെച്ചിക്കോട്ടുകാവ്‌ ഫാൻസുകാരെ...ഒടുവിൽ അതു സംഭവിച്ചിരിക്കുന്നു...അത്യധികം വ്യസനം ഉണ്ടക്കുന്ന ആ വാർത്തയുടെ ലിങ്ക്‌ മാതൃഭൂമിയിൽ .

നിരവധി ആനകൾ ഇത്തരത്തിൽ ഒറ്റക്കണ്ണും ഇരുകണ്ണും ഇല്ലാതെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നുണ്ട്‌ എങ്കിലും തെച്ചിക്കോട്ടുകാവിന്റെ കാര്യത്തിൽ ഉള്ള വനം വകുപ്പിന്റെ ഈ "ശുഷ്കാന്തിയെ" കുറിച്ച്‌, കോടതിയുടെ ഉത്തവരായതിനാൽ തൽക്കാലം അതിൽ അഭിപ്രായം പറയുന്നില്ല..

തെച്ചിക്കോട്ടുക്കാവിനു മദപ്പാടില്ല എന്ന്ഡോക്ടർ സർട്ടിഫിക്കേറ്റ് നൽകിയിട്ടുമുണ്ട് എന്ന് വാർത്തയിൽ പറയുന്നു.

അവൻ തലയെടുപ്പോടെ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ......