ജനാധിപത്യവും സ്വാതന്ത്രവും ഒരു ജനതക്ക് ലഭിക്കാവുന്ന അമൂല്യമായ അനുഗ്രഹമാണ്,ഇതു തിരിച്ചറിയുവാൻ തൊട്ടയൽ രാജ്യങ്ങളിൽ നിന്നും വരുന്ന വാർത്തകളിലേക്ക് ഒരുനിമിഷം കണ്ണൊടിച്ചാൽ മതി..ഒരുപാട് ത്യാഗികൾ ജീവൻ വെടിഞ്ഞും മർദ്ധനങ്ങൾ അനുഭവിച്ചുമാണ് നമുക്ക് ഈ സ്വാതന്ത്രം നേടിത്തന്നത്.അവർ ജാതിയും മതവും നോക്കാതെ മുഴുവൻ ഇന്ത്യൻ ജനതയ്ക്കുവേണ്ടിയാണ് പോരാടിയത്.അങ്ങിനെ നേടിത്തന്ന സ്വാതന്ത്രം കേവലം വർഗ്ഗീയ-രാഷ്ടീയ-വ്യക്തിതാൽപര്യങ്ങൾക്കു വേണ്ടി നഷ്ടപ്പെടുത്തുവാനോ, മറ്റുള്ളവർക്ക് അടിയറവുവെക്കുവാനോ നമുക്ക് അവകാശമില്ലെന്ന് ഓർക്കുക.ഓരോതിരഞ്ഞെടുപ്പും നമ്മുടെ രാജ്യത്തിന്റെ ഭാവിനിർണ്ണയിക്കുന്നതിൽ നിർണ്ണായകമാണ്.ശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കുവാൻ നമ്മുടെ രാജ്യത്തിന്റെ പരമാധികാരം നിലനിർത്തുവാൻ ജാതിമത സങ്കുചിതത്വത്തിനതീമായി വോട്ടവകാശം വിനിയോഗിക്കുക.
ജനകീയപ്രശ്നങ്ങളെ വെടിഞ്ഞ് വോട്ടുനേടുവാനും അധികാരത്തിലെത്തുവാനും ഉള്ള എളുപ്പവഴിയായി ജാതിവികാരത്തെ ഉപയോഗപ്പെടുത്തുവാൻ രാഷ്ടീയക്കാർ ആരംഭിച്ചതോടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ അഭിശപ്തദിനങ്ങൾ ആരംഭിച്ചു എന്ന് പറയാം.ജനാധിപത്യക്രമത്തിൽ മതവും രാഷ്ടീയവും രണ്ടാണ്.രണ്ടും ഒരു പൗരന്റെ ജീവിതത്തിൽ നിർണ്ണായകമായ ഘടകം ആണെങ്കിലും ഇവരണ്ടും പരസ്പരം നിയന്ത്രണങ്ങളോ സ്വാധീനങ്ങളോ ഉണ്ടാക്കുവാൻ തുടങ്ങിയാൽ അത് ചില ഘട്ടങ്ങളിലെങ്കിലും വ്യക്തിയെ തെറ്റായ തീരുമാനങ്ങളിലേക്കും നിഗമനങ്ങളിലേക്കും കൊണ്ടെത്തിച്ചേക്കാം. മതവും രാഷ്ടീയവും രണ്ടായിക്കാണുവാൻ കഴിയുന്നവനേ ഒരു നല്ല പൗരനാകാൻ പറ്റൂ.ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് തന്റെ മതം മാത്രമല്ല മറ്റുള്ള മതങ്ങൾക്കും മതവിശ്വാസികൾക്കും തന്റേതുപോലെ തുല്യമായ ഒരു ഇടം ഉണ്ടെന്ന് തിരിച്ചറിയുകയും തന്റെ മതവിശ്വാസം ഒരിക്കലും തന്റെ രാജ്യത്തിന്റെ താൽപര്യങ്ങളെ ഹനിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് ഒരു ഉത്തമ പൗരന്റെ കടമയായി കാണുക. ജനാധിപത്യത്തിന്റെ കാവലാളാകുന്നതിലൂടെ സ്വന്തം സ്വാതന്ത്രവും രാജ്യത്തിന്റെ സുരക്ഷിതത്വവും ആണ് നാം ഓരോരുത്തരും ഉറപ്പുവരുത്തുന്നത്.
മതവിശ്വാസം എന്നത് തീവ്രവാദികൾക്കും രാജ്യദ്രോഹികൾക്കും ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് കയറുവാനുള്ള കുറുക്കുവഴിയാകരുത്. ഒരാൾ ഇന്ന ജാതിയിൽ/പാർട്ടിയിൽ പെട്ടവനാണ് എന്നത് മാത്രമാകരുത് തിരഞ്ഞെടുക്കപ്പെടുവാൻ ഉള്ള യോഗ്യത.അയാളുടെ സാമൂഹ്യപ്രതിബദ്ധതയും,വർഗ്ഗീയത/തീവ്രവാദത്തോടുള്ള സമീപനം, ജനകീയവിഷയങ്ങളിൽ എപ്രകാരം ഇടപെടുന്നു, കാര്യങ്ങളെ എങ്ങിനെ വിശകലനം ചെയ്യുന്നു,തീരുമാനങ്ങൾ എടുക്കുവാനും അവനടപ്പിലാക്കുവാനും ഉള്ള ആർജ്ജവം എത്രമാത്രം ഉണ്ട് തുടങ്ങി പല കാര്യങ്ങളെ ശരിയാം വണ്ണം വിശകലനം ചെയ്തുവേണം ഒരാൾക്ക് വോട്ടുനൽകുവാൻ.
പ്രീണനരാഷ്ടീയക്കാർക്ക് സംസാരിക്കുവാൻ ചില സംഘടിതവിഭാഗങ്ങളെ കുറിച്ച് മാത്രമാണുള്ളത്. അവഗണിക്കപ്പെടുന്ന ആദിവാസികളും കുടിയിറക്കപ്പെട്ടവരും ഇവരുടെ ചർച്ചകളിലോ മാധ്യമ റിപ്പോർട്ടുകളിലോ കാര്യമായി ഇടംപിടിക്കുന്നില്ല എന്നത് അങ്ങേയറ്റം ദു:ഖകരമാണ്.അസംഘടിതരും നയിക്കപ്പെടുവാൻ ശക്തരായ നേതാക്കന്മാരു ഇല്ലാത്തതാകാം ഒരു പക്ഷെ ഇവരുടെ ഈ ദുരവസ്ഥക്ക് കാരണം.ഇക്കൂട്ടർ കൂടെ ഉൾപ്പെടുന്നതാണ് ജനാധിപത്യ ഇന്ത്യയെന്നത് പ്രീണനത്തിനായി മതമേലധ്യക്ഷന്മാരുടെ കൊട്ടാരങ്ങളിലേക്കും,അരമനകളിലേക്കും വോട്ടുറപ്പിക്കുവാനുള്ള പരക്കം പാച്ചിലിൽ രാഷ്ടീയക്കാർ മറന്നാലും നാം മറക്കാതിരിക്കുക.വോട്ടുചോദിച്ചെത്തുന്നവരോട് ഒരിക്കലെങ്കിലും അവഗണിക്കപ്പെട്ട് കിടക്കുന്നവരെ കുറിച്ച് ഓർമ്മപ്പെടുത്തുക.
---------------------------------------------------------------------------------------------
ജനങ്ങളുടെ പ്രതിനിധിയായി അവർക്കുവേണ്ടി നിലകൊള്ളും എന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നവരിൽ പലപ്രസ്ഥാനക്കാരും ഉണ്ടാകും.എന്നാൽ അവരിൽ വ്യക്തിപരമായി ചിലരുടെ വിജയവും മറ്റു ചിലരുടെ പരാജവും നാം ആഗ്രഹിക്കാറുണ്ട്.ഇന്ന് മൽസര രംഗത്തുള്ളവരിൽ ഞാൻ ഇഷ്ടപ്പെടുന്ന ചിലർ ഇവരാണ്(ഇതെന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണ്)
സഖാവ്.സി.എൻ ജയദേവൻ- തൃശ്ശൂരിന്റെ സ്വന്തം സ്ഥാനർത്ഥിയായി വരുന്ന സി.എൻ.എം.എൽ എ എന്ന നിലയിൽ കഴിവു തെളിയിച്ചിട്ടുള്ള ആളാണ്.അരമനയിലെ വാറൊലകളായിരിക്കരുത് സ്ഥാനാർത്ഥിനിർണ്ൺനയത്തിന്റെ മാനദണ്ടം.ജനാതിപത്യപ്രക്രിയയിൽ ജനങ്ങളുടെ വാക്കിനും വികാരത്തിനു ആയിരിക്കണം മുൻ തൂക്ക.തൃശ്ശൂരുകാർ ഇത് മനസ്സിലാക്കി പെരുമാറും എന്ന് പ്രതീക്ഷിക്കാം.സ്ഖാവിനു എല്ലാവിധ വിജയാശംശകളും.
എ.സമ്പത്ത്,ചുറുചുറുക്കുള്ള രാഷ്ടേീയ പ്രവർത്തകൻ.
സുരേഷ് കുറുപ്പ്-മിതമായ സംസാരമെങ്കിലും പ്രവർത്തനങ്ങളിലെ ഊർജ്ജസ്വലത സ്ഖാവിനെ വേറിട്ടു നിർത്തുന്നു. മക്കൾ-സമുദായ സമവാക്യങ്ങളെ കേരളം തിരസ്കരിക്കേണ്ട കാലം ആയിരിക്കുന്നു.
കെ.സി വേണുഗോപാൽ-മന്ത്രിയെന്ന നിയലയിൽ ഈ യുവാവ് തന്റെ കഴിവു തെളിയിച്ചിട്ടുള്ളതാണ്.അപരസ്ഥാനാർത്ഥിക്ക് വോട്ടുചെയ്ത് അബദ്ധം പിണഞ്ഞവർക്ക് ഇത്തവണ മാറിചിന്തിക്കുവാൻ കഴിയും.അപരനെ മുൻ നിർത്തി തിരഞ്ഞെടുപ്പ് ജയിച്ച അവസ്ഥ ഇത്തവണ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു.
സി.കെ പത്മനാഭൻ-സങ്കുചിത രാഷ്ടീയത്തിനപ്പുറം വിശാലമായ കാശ്ചപ്പാടുള്ള വ്യക്തിയാണ് സി.കെ.പി എന്ന് കരുതുന്നു.
ടി.കെ ഹംസ-ഇത്തവണ മലപ്പുറത്ത് ഒരു അട്ടിമറി കൂടെ പ്രതീക്ഷിക്കുന്നു.
റഹ്മത്തുള്ള-വയനാട്, ആദ്യമായി വയനാടിനു ഒറ്റക്ക് പാർളമന്റ്മണ്ടലം എന്ന പദവി ലഭിച്ചിരിക്കുന്നു.തീർച്ചയായും ഒരു വയനാട്ടുകാരൻ തന്നെ വേണം പ്രതിനിധിയായി ഡെൽഹിയിൽ ചെല്ലുവാൻ. ആമസോണിനെ കുറിച്ച് വ്യാകുലനാകുന്ന വീരൻ സ്വന്തം നാട്ടിൽ നിൽക്കാഞ്ഞത് ഒരു പക്ഷെ അത്രക്ക് "നല്ലപേരുള്ളതുകൊണ്ടാകും".എന്തേ ആദിവാസികളെയും ആത്മഹത്‌യ ചെയ്യുന്ന ജീവിതം വഴിമുട്ടിയ കർഷകരെയും പ്രതിനിധീകരിക്കുവാൻ തയ്യാറാകാഞ്ഞത്?
മുല്ലപ്പിള്ളി രാമചന്ദ്രൻ-വടകര
പി.കരുണാകരൻ-കാസർഗോഡ്
ഈ.ടി മുഹമ്മദ് ബഷീറ-രാഷ്ടീയപരമായി ശക്തമായി വിയോജിപ്പുണ്ടെങ്കിലും പൊന്നാനിയിലെ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തേണ്ടത് കേരളത്തിന്റെയും ഇന്ത്യയുടേയും ആവശ്യമാണ്.അക്കാരണം കൊണ്ട് പ്രത്യേകിച്ചും പ്രൽഭനായ സാമാജികൻ എന്ന നിലയിൽ വ്യക്തിപരമായും ഈ.ടി മുഹമ്മദ് ബഷീറിനു പ്രത്യേകം വിജയാശംസകൾ.
----------------------
മല്യാളം അരിയാം...സീ...ത്രിശ്ശൂരിനെ സേവിക്കാൻ എന്റെ മനസ്സ് വെമ്പുകയാണ് ഷാനീ...കുറ്റികൾക്ക് അരിയില്ല്...ഇമ്മാതിരി ഇറക്കുമതിയൊന്നും തൃശ്ശൂരിനു വേണ്ടേ!!!
Monday, April 13, 2009
Subscribe to:
Post Comments (Atom)
16 comments:
ഈ.ടി മുഹമ്മദ് ബഷീറ-രാഷ്ടീയപരമായി ശക്തമായി വിയോജിപ്പുണ്ടെങ്കിലും പൊന്നാനിയിലെ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തേണ്ടത് കേരളത്തിന്റെയും ഇന്ത്യയുടേയും ആവശ്യമാണ്.അക്കാരണം കൊണ്ട് പ്രത്യേകിച്ചും പ്രൽഭനായ സാമാജികൻ എന്ന നിലയിൽ വ്യക്തിപരമായും ഈ.ടി മുഹമ്മദ് ബഷീറിനു പ്രത്യേകം വിജയാശംസകൾ.
കോരന്‍, കഞ്ഞി, കുമ്പിള്‍...,
ഈ വാക്കുകള്‍
ഈ അവസരത്തില്‍
ഓര്‍ത്തു പോകുന്നു.. :)
:)നല്ല പോസ്റ്റ്!
പ്രബുദ്ധരായ മലയാളി വോട്ടര്‍മാര്‍ക്ക്
ഐശ്വര്യസമൃദ്ധമായ വിഷു ആശംസകള്‍...!!"
പൊന്നാനിയിലെ നേതാവിനെ നിശ്ചയിക്കുന്‍ബ്ബൊള്‍ അമേരിക്ക,ഇസ്രായേല്‍, ബന്ധം എന്നൊക്കെ പറഞ്ഞ് ഇന്നാട്ടിലെ പട്ടിണി ,അഴിമതി, വിലക്കയറ്റം മറന്നു പുരോഗതിയെ പിന്നോട്ട് വലിക്കുന്നതിനെതിരെ…..
അക്രമ രാഷ്ട്രീയത്തിനെതിരെ. തത്വശാസ്ത്രത്തിനു വേണ്ടി രാജ്യതാല്പര്യം ബലികഴിക്കാതിരിക്കാന്‍.സങ്കുചിതമായ ചിന്താഗതിയും ഹ്രസ്വകാല പദ്ധതികള്‍ക്കുമെതിരെ.പാവങ്ങളുടെ പാര്‍ട്ടിയെന്നും അവരുടെ കൂടെയെന്നും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരെ.
അഴിമതിയെ കുറിച്ചു പറയുംബൊള്‍ സ്വന്തം നേതാവിന്റെ അഴിമതിയെ കുറിച്ചു ഒരക്ഷരം മിണ്ടാത്ത മൂരാച്ചികള്‍ക്കെതിരെ,
കേരളത്തെ ഭൂമാഫിയക്കും ലൊട്ടറി മാഫിയക്കും തീറെഴുതുന്നതിനെതിരെ, കേരള ത്തിലെ ന്യുനപക്ഷത്തിനെ ആക്രമിച്ചു അവരുടെ സ്വത്തെല്ലാം സ്വന്തമാക്കുന്നതിനെതിരെ…
പാവങ്ങളുടെ പാര്‍ട്ടിയെന്നും അവരുടെ കൂടെയെന്നും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരെ.
വോട്ട് ചെയ്യുക.........
"അൽപം ലോകവിവരം ഉള്ള ഒരു വ്യക്തിയെന്ന നിലയിലും, അന്താരാഷ്ടെ നിലവാരത്തിൽ ഉള്ള പ്രവർത്തന പരിചയത്തിലും ശശി തരൂർ വേറിട്ടുനിൽക്കുന്നു."
ലോകവിവരം മാത്രം മതിയോ? എന്താണ് ശശിതരൂരിന്റെ രാഷ്ടീയ പ്രോഫൈൽ? പാലസ്തീൻ വിഷയത്തിൽ നിലപാട് എന്താണ്? ഇതൊന്നും പരിശോധിക്കാതെ തരൂരിനെ സപ്പോർട്ടുചെയ്യുന്നത് ശരിയാണോ?
എന്തുകൊണ്ട് മുഴുവൻ ഇടതു സ്ഥാനർത്ഥികളെ സപ്പോർട്ടുചെയ്യുന്നില്ല? ബഷീർ,കെ.സി വേണുഗോപാൽ എന്തിനു സി.കെ.പത്മനാഭനെ വരെ സപ്പോർട്ട് ചെയുന്നു. ഇതൊരു നിലപാടില്ലായ്മയല്ലേ?
താങ്കൾ പരിവാറുകാരൻ ആണോ?
"ഈ.ടി മുഹമ്മദ് ബഷീറ-രാഷ്ടീയപരമായി ശക്തമായി വിയോജിപ്പുണ്ടെങ്കിലും................" ഇതില്‍ നിന്നും പാര്‍പ്പിടത്തിന്റെ രാഷ്ട്രീയം വളരെ വ്യക്തമാണ്. ബഷീറിന്റെ രാഷ്ട്രീയത്തോട് ശക്തിയായി വിയോജികുന്ന പാര്‍പ്പിടത്തിനു സി കെ പടമനഭാനെ പോലുള്ള വര്‍ഗീയ വാദിയോടു ഒരു വിയോജനവും ഇല്ല എന്നുള്ളത് ശ്രദ്ദേയമാണ്. തന്റെ സംഘ പരിവാര്‍ രാഷ്ട്രീയം പതുക്കെ പതുക്കെ ഉറപ്പിക്കാന്‍ വേണ്ടി ഒരു ഇടതുപക്ഷ മേലന്കി എപ്പോഴും എടുത്തണിയാന്‍ പ്രത്യാകം ശ്രദ്ടികുന്നത് ആര്‍കും തിരിച്ചറിയാന്‍ കഴിയില്ല എന്ന് കരുതിയോ? എന്തായാലും ഭൂരിപക്ഷ വര്‍ഗീയതയോടുള്ള ഈ കടുത്ത വിധേയത്തം കേരളത്തെ എവിടെയാണാവോ എത്തിക്കുക?
സുഹൃത്തേ രാഷ്ടീയകര്യങ്ങളിൽ അഭിപ്രായം പറയണമെങ്കിൽ ഏതെങ്കിലും ഒരു രാഷ്ടീയപ്രസ്ഥാനത്തിന്റെ അനുഭാവി ആകണമെന്ന് നിർബന്ധം പിടിക്കുന്നത് ചിലരുടെ വിവർക്കേടാണ്.ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന പൗരൻ എന്ന നിലയിൽ ഇക്കാര്യങ്ങളിൽ ആർക്കും അഭിപ്രായം പറയാവുന്നതാണ്.
പിന്നെ പരിവാറുകാരൻ ആണോ എന്ന ചോദ്യം. അതു ചില വിഷയങ്ങളിൽ മാർക്കിസ്റ്റുപാർട്ടിയുടെ നിലപാടുകളെ അവർക്കനുകൂലമല്ലതെയും എന്നാൽ ഒരു സാധാരണ മനുഷ്യന്റെ സാമാന്യയുക്തിക്ക് നിരക്കുന്ന രീതിയിലും വിലയിരുത്തുമ്പോൽ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ്. അതിന്റെ കൂടെ ചില വർഗ്ഗീയവാദികളും കൂടുമ്പോൾ ഉണ്ടാകുന്ന കമന്റുകൾ കണ്ട് താങ്കൾക്കും അങ്ങിനെ തോന്നാം. ഒരോ വിഷയത്തിലും എന്റെ കാശ്ചപ്പാടാണ് ഞാൻ പോസ്റ്റായും കമന്റായും പ്രസിദ്ധീകരിക്കുന്നത്.
മദനിക്കും മത്തായിക്കും തന്റെ മതത്തെ കുറിച്ച് പറയാം,മതവിശ്വാസം കൊണ്ടുനടക്കാം എന്നാൽ മനോജ് പറഞ്ഞാൽ അതു ഭൂരിപക്ഷവർഗ്ഗീയതയാകും അവൻ സംഘപരിവാറുകാരൻ ആകും എന്ന് വരുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.ഇത് ബോധപൂർവ്വം വ്യപകമയി നടത്തുന്ന പ്രചരണത്തിന്റെ ഭാഗമാണ്.പലരും ഇതിൽ ഭയപ്പെട്ട് "പുരോഗമനവാദിയാകുവാനും,മതേതരക്കാരനാകുവാനും" സ്വന്തം വിശ്വാസത്തെ തള്ളിപ്പറയുന്നു.
ഇടതുപക്ഷം ഇന്ന് അടിസ്ഥാനവർഗ്ഗങ്ങളെ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാൽ ഉടനെ കോൺഗ്രസ്സുകാരനായും, കാശ്മീരിൽ പിടിക്കപ്പെട്ടമലയാളി തീവ്രവാദികളെ കുറിച്ച് പറഞ്ഞാൽ ഉടനെ സംഘപരിവാറുകാരനും ആക്കി ചിത്രീകരിക്കുക എന്നത് ചിലരുടെ രീതിയാണ്.എന്റെ രാജ്യത്തെ ആക്രമിക്കുന്ന ശത്രുവിന്റെ മനുഷ്യാവകാശത്തെ കുറിച്ചല്ല മറിച്ച് അവരെ തുരത്തുവാൻ ജീവൻ നൽകുന്ന ജവാന്മാരെ കുറിച്ചാണ് ഞാൻ വ്യാകുലപ്പെടുന്നത്.അങ്ങിനെ ആകണം ഓരോ ഇന്ത്യക്കാരനും എന്ന് കരുതുന്നവനാണ് ഞാൻ.
പിന്നെ പാർട്ടിനോക്കിയല്ല വ്യക്തികളെ നോക്കിയാണ് ഞാൻ എന്റെ അഭിപ്രായം പറഞ്ഞത്. ഇന്ത്യൻ പാർളമന്റിലേക്കു ഇലക്ഷൻ നടക്കുമ്പോൾ നാം ചർച്ച ചെയ്യേണ്ടത് പാലസ്ഥീനെ കുറിച്ചല്ല.ഇന്ത്യൻ ജനങ്ങളുടെ തൊഴിലില്ലായ്മയെയും പട്ടിണിയേയും മറ്റു പ്രശ്നങ്ങളെയും കഴിഞ്ഞ ഗവൺമന്റ് എങ്ങിനെ കൈകാര്യം ചെയ്തു ഇനി വരാൻ പോകുന്നവർ എന്തു ചെയ്യും എന്നൊക്കെയാണ്.വിലക്കയറ്റത്തെയും,വികസനത്തെയും,വികസനത്തിന്റെ പേരിൽ കുടിയിറക്കിയവരെയും കുറിച്ചാണ്. കലാപങ്ങളിൽ ജീവനും സ്വത്തും സ്വസ്ഥതയും നഷ്ടപ്പെട്ടവരെ കുറിച്ചാണ്. അകത്തുനിന്നും പുറത്തുനിന്നും വർദ്ധിച്ചുവരുന്ന തീവ്രവാദത്തെ കുറിച്ചാണ്.ഇതുപറയുമ്പോൾ വായടപ്പിക്കുവാൻ പരിവാറുകാരനാക്കുന്നവർക്ക് വേറേ അജണ്ടയുണ്ട്.
പരിവാറുകാരൻ പാലക്കാടുമാത്രമല്ലല്ലോ മൽസരിക്കുന്നേ രണ്ടാം അനോണിയേ. പാലക്കാട്ടേക്കാൾ വോട്ട് ഒരുപക്ഷെ കൃഷണദാസിനും,സുരേന്ദ്രനും കിട്ടിയേക്കാം. ഈ.ടിയെ തീർച്ചയായും ഞാൻ മാനിക്കുന്നു അദ്ദേഹത്തിന്റെ വിജയം ആഗ്രഹിക്കുകയും ചെയ്യുന്നു.
ഇടതു ബുദ്ധിജീവി ചമഞ്ഞ് മറവിൽ വർഗ്ഗീയതക്ക് വളം പകരുന്ന ഊശാന്താടിക്കാരെ കണ്ടുശീലിച്ചതുകൊണ്ട് മറ്റുള്ളവരെയും അതുപോലെ കാണുന്നത് സ്വാഭാവികം മാത്രം.എനിക്ക് "ഇന്ന് ആഘോഷിക്കപ്പെടുന്ന കപടൈടതിന്റെ" മേലങ്കി വേണ്ട.ഇത്തരം "സവർണ്ണ" ഇടതന്മരായി ജീവിക്കുന്നതിൽ അർത്ഥമില്ല.യദാർത്ഥ ഇടതുകാരനു വർഗ്ഗീയവാദികളുമായി വേദിപങ്കിടുവാൻ കഴിയില്ല.
ഈ നില്പാടിനെ ആണ് സുതാര്യം, ക്രിസ്റ്റല്‍ ക്ലിയര്‍ എന്നൊക്കെ പറ യുന്നത്.
1)പൊന്നാനിയില്‍ ആര് ജയിക്കണം -ഇ.ടി.മുഹമ്മദ് ബഷീര്‍.
2)കാരണമെന്താ?? പൊന്നാനിയിലെ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തേണ്ടത്‌കേരളത്തിന്റെയുംഇന്ത്യയുടേയും ആവശ്യമാണ്...
ചെഗ വേരയ്ക്കു സമനാണ് ബിന്‍ ലാദനെന്നു പറയുകയും അത് സ്വന്തം മുഖ പത്രത്തില്‍ ലേഖനത്തിലൂടെ തുറന്നു അറിയിക്കുകയും ചെയ്ത, പച്ചയായി മനുഷ്യനെ കൊല്ലുകയും ചെയ്യുന്ന എന്‍.ഡി.എഫ് പിന്തുണയ്ക്കുന്ന ഇ.ടി ബഷീര്‍ (എം.കെ മുനീറിനെ ഒഴിവാക്കാന്‍ ലീഗിനോടു ആവശ്യപ്പെട്ടത് തന്നെ എന്‍.ഡി.എഫാണ്.ചെമ്പട എന്ന സിനിമയില്‍ മുനീര്‍ പാടി അഭിനയിച്ചത് രൂക്ഷമായി,വിമര്‍ശിച്ചു സിനിമയില്‍ നിന്ന് ആ ഭാഗം മുറിച്ചു മാറിയത്, ലീഗിലെ എന്‍.ഡി.എഫ് കാരായിരുന്നു.യൂത്ത് ലീഗ് പ്രസിഡന്റ്റ് ഷാജിയുടെ മാതൃഭൂമിയിലെ ഈയടുത്തു വന്ന ലേഖനത്തില്‍ നോക്കിയാല്‍ മതി)
പാര്‍പ്പിടം,ഒരു നിഷ്പക്ഷന്‍ മാത്രമല്ല ഒരു പ്രസ്ഥാനം കൂടിയാണ്..എന്തൊരു ലോജിക്കാണ്.
ലീഗിന്റെ രാഷ്ടീയ നിലപാടിനോടുള്ള ശക്തമായ പ്രതിഷേധം ...എന്ന് രേഖപ്പെടുത്തിയതു കണ്ടില്ലേ മാഷേ?
പിന്നെ മാർക്കിസ്റ്റുപാർട്ടിയടക്കം ഉള്ള ഇടതു പക്ഷ പ്രസ്ഥാനങ്ങൾ വർഗ്ഗീയ കൂട്ടുകെട്ടിലേക്ക് നീങ്ങിയാൽ അതു സമൂഹത്തിൽ വലിയ തോതിൽ ഉള്ള വർഗീയ ദ്രുവീകരണത്തിനു വഴിവെക്കും എന്ന് താങ്കൾ മനസ്സിലാക്കുക. മാർക്കിസ്റ്റു പാർട്ടിയിലെ അണികളിൽ ഭൂരിഭാഗവും ഹിന്ദുസമുദായത്തിൽ നിന്നുള്ളവരും എന്നാൽ രാഷ്ടീയത്തെ വർഗ്ഗീയമായി കാര്യങ്ങളെ കാണാൻ ഇഷ്ടപ്പെടാത്തവരുമാണ്. എന്നാൽ അവരിലേക്ക് ഇത്തരം ഒരു ചിന്ത കടന്നുവന്നാൽ അത് ഒരു സാമൂഹിക ദുരന്തം തന്നെ ആയിരിക്കും കേരളത്തിനു സമ്മാനിക്കുക.
"മാർക്കിസ്റ്റു പാർട്ടിയിലെ അണികളിൽ ഭൂരിഭാഗവും ഹിന്ദുസമുദായത്തിൽ നിന്നുള്ളവരും എന്നാൽ രാഷ്ടീയത്തെ വർഗ്ഗീയമായി കാര്യങ്ങളെ കാണാൻ ഇഷ്ടപ്പെടാത്തവരുമാണ്"
ഇവര്‍ തന്നെയാണ് മാഷേ മദനിയുമായും രാമന്പില്ലയുമായും സഖ്യത്തില്‍ ഏര്‍പെട്ടത്. അല്ലാതെ മാര്‍കിസ്റ്റ് പാര്‍ടിയില്‍ ജാതിയും മതവും നോക്കിയല്ല ഓരോരുതരുമായും സഖ്യം ഉണ്ടാകിയത്. പാര്പിടതിന്റെ അഭിപ്രായത്തില്‍ മദനിയ്മായി പാര്‍ടിയിലെ മുസ്ലിങ്ങളും രാമന്‍ പിള്ളയുമായി പാര്‍ടിയിലെ ഹിന്ടുകലുമാണ് സഖ്യം ഉണ്ടാകിയത്? . എല്ലാം വര്‍ഗീയതയിലൂടെ കാണുന്ന പാര്‍പ്പിടത്തിന്റെ ഇടുങ്ങിയ മനസ്സുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. അതോ ഇനിയും വിരിയാത്ത താമര ഒന്ന് വിരിഞ്ഞു കാണാന്‍ മാര്‍കിസ്റ്റ് പാര്‍ടിയെയും ജാതിയും മതവും പറഞ്ഞു ഗ്രൂപ്പ് ഉണ്ടാക്കാം എന്നാ കുടില ബുദ്ധിയോ?!! ക്രിസ്ത്യന്‍ സ്മുടായതോടുള്ള ഈര്‍ഷ്യയും പാര്പിടതിന്റെ പോസ്റ്റില്‍ ഉണ്ട്. ഒന്നേ പറയാനുള്ളൂ ഇത് കേരളമാണ് വര്‍ഗീയത എത്ര മറച്ചു വെച്ചാലും ഇതുപോലുള്ള വര്‍ഗീയ വാദികളെ തിരിച്ചറിയാന്‍ കേരള ജനതയ്ക്ക് ഒരു പ്രയാസവുമില്ല. അത് ഇടതു പക്ഷ /വലതു പക്ഷ മേലന്കി അനിഞ്ഞിട്ടായാലും അല്ലെങ്ങിലും.
ജനാധിപത്യപ്രക്രിയയിൽ ഇന്നിന്ന ഇടങ്ങളിൽ ഇന്ന പാർട്ടി ഇന്നയാളെ സ്ഥാനാർത്ഥിയായി നിർത്തണം എന്ന് സമുദായങ്ങൾ നിർദ്ദേശിക്കുന്നതിനെ താങ്കൾ അനുകൂലിക്കുന്നുവോ?
പിന്നെ മദനിയുമായി പാർട്ടിയ്‌ലെ മുസ്ലീങ്ങലൂം, രാമൻപിള്ളയുമായി പാർട്ടിയിലെ ഹിന്ദുക്കളും ആണ് സഖ്യം ഉണ്ടക്കിയതെന്ന് പാർപ്പിടം ഒരിടത്തും അഭിപ്രായപ്പെട്ടിട്ടില്ല.താങ്കളുടെ കുരുട്ട് വരികൾ എന്റെ അഭിപ്രായമായി രേഖപ്പെടുത്തരുത്.
പിന്നെ എവിടെയാണ് ക്രിസ്ത്യാനികൾക്കെതിരെ ഈർഷ്യപ്രകടിപ്പിച്ചത്.ഒരു സമുദായത്തേയും ഈ പോസ്റ്റിൽ ഞാൻ അനാവശ്യമായി പരാമർശിച്ചിട്ടില്ല.താങ്കൾ ആണ് അനോണിയായി വന്ന് അനാവശ്യങ്ങൾ വിളമ്പുന്നത്.
എവിടെ ആണ് ഞാൻ വർഗീയെ അനുകൂലിക്കുന്നതെന്ന് വ്യക്തമാക്കിയാൽ കൊള്ളാം.താങ്കൾ ആദ്യം ചെയ്യേണ്ടത് സ്വന്തം മേൽ വിലാസം വ്യക്തമാക്കിക്കോണ്ട് പ്രതികരിക്കുകയാണ്.അല്ലാതെ അനോണിയായി വന്ന് ഇല്ലാകാര്യങ്ങൾ പറയുകയല്ല.
കൊണ്ഗ്രെസ്സ്കാരനോ, ബി.ജെ.പി കാരനോ പാര്‍പിടത്തിന്‍റെ തലയില്‍ കാഷ്ടിച്ചാലും നോപ്രോബ്ലം. ബട്,മാര്‍ക്കിസ്ടുകാര്‍, അവര്‍ പരിശുദ്ധ കന്യക, അവളെ,ആരും നോക്കരുത്,അവള്‍ക്കു എന്നും പ്രായം പതിനെഴാ,അവള്‍ മുഖം മാത്രല്ല,നഖം പോലും പറ്ധക്കുള്ളില്‍ ആവണം.അല്ലെങ്കി പിഴച്ചു പോവില്ലേ, മാര്‍ക്കിസ്ടുകാര്‍ എന്നും പരിശുദ്ധരായി നില്‍ക്കണ്ടേ. ഒന്ന് പോ മാഷേ... .ആരോടാ നിങ്ങള്‍ വിഷത്തില്‍ പൊതിഞ്ഞ ഈ വര്‍ഗ്ഗീയ, മാര്‍ക്കിസ്റ്റു വിരുദ്ധത വിളമ്പുന്നത്..എന്താണ് നിങ്ങള്‍ കരുതുന്നത്,ഈ വായിക്കുന്നവരെല്ലാം പൊട്ടന്മാരാണോ,...യു.ഡി.എഫ് മുരത്ത വര്‍ഗ്ഗീയക്കാരായ,കാശ്മീര്‍ തീവ്രവാദി ബന്ധം ആരോപിക്കപെട്ട എന്‍.ഡി.എഫ് മായി കൂട്ട് കെട്ടുണ്ടാക്കിയാല്‍,'സമൂഹം, ഓ.കെ'....അല്ലെങ്കി സമൂഹത്തില്‍ അഭീകരത,വിളയാടി, അഴിഞ്ഞു, പുഴുത്തു പോകും സമൂഹം..കൊണ്ഗ്രെസ്സും ബി.ജെ.പിയു മായാല്‍ നോ.പ്രോബ്ലം..ഏയ് അവരങ്ങനെയാ, അവര്‍ ട്രൌസര്‍ ഇടാണ്ട് നടുറോട്ടില്‍ നടന്നൂന്നു വരും..മാക്കിസ്റ്റുകാര്‍,അവര്‍ക്ക് മൂക്ക് ചീറ്റാന്‍ പോലും ഞങ്ങള്‍ സമയം കുറിച്ചുവെച്ചിട്ടുണ്ട്. അല്ലെങ്കില്‍ 'പരിശുദ്ധത' ഊര്‍ന്നു പോവില്ലേ.
അതോണ്ട്, അതോണ്ട്, അതോണ്ട്....നിങ്ങള്‍ എന്‍.ഡി.എഫ്,മായി കൂടു കെട്ടുള്ള യു.ഡി.എഫിനെ ,ബഷീരിനെ ജയിപ്പിക്കണം...അമ്പോ തല വെയില് കൊള്ളിക്കല്ലേ.. ഇനിയും ഈ ജാതി ഉപദേശം വേണം ഞങ്ങള്‍ക്ക്.
സ്വന്തം നിലക്ക് വർഗ്ഗീയനിലപാടോ വർഗ്ഗീയതയുമായി നീക്കുപോക്കോ ഉള്ളവരോ ആയ പ്രസ്ഥാനങ്ങളെ കുറിച്ച് അല്ല ചർച്ച. ഇവിടെ ചർച്ച വർഗ്ഗീയതക്കും സാമ്രജ്യത്വത്തിനും എതിരെ നിലകൊള്ളുന്നു എന്ന് നിരന്തരം വിളിച്ചുകൂവുകയും വർഗ്ഗീയതയും സാമ്രാജ്യത്വവും അഴിമതിയുമായി സന്ധിചെയ്യുകയും ചെയ്യുന്നതിനെ തുറന്നു കാണിക്കുകയോ അല്ലെങ്കിൽ അതേ കുറിച്ചു ചർച്ച ചെയ്യുകയോ ആണ് ഞാൻ പലപ്പോഴും ചെയ്യാറുള്ളത്. മാത്രമല്ല ഞാൻ മുന്നോട്റ്റുവെക്കുന്ന സന്ദേഹങ്ങൾ സമീപഭാവിയിൽ തന്നെ താങ്കൾക്ക് മനസ്സിലാകും. പൊന്നാനി ബാന്ധവം വിജയിച്ചാൽ പരിവാറിനു കേരളത്തിൽ ഇനി ശക്തികൂടും. ശ്രീരാമസേന പോലുള്ള സംഘങ്ങൾ മലയാളിയുടെ ജീവിതത്തിലേക്ക് ശിലായുഗനിയമങ്ങളുമായി കടന്നുവരും.അതുനമ്മുടെ ജീവിതത്തെ അസ്വാതന്ത്രത്തിന്റെ മതിൽക്കെട്ടുകൾക്കുള്ളിൽ തളച്ചിടുവാൻ ശ്രമിക്കും. അനുഭവം കൊണ്ടെ പഠിക്കൂ എന്ന് ശാഠ്യം പിടിക്കരുത് സുഹൃത്തേ!!
സ്വാനുഭവത്തിന്റെ ഓർമ്മകളിൽ താങ്കൾ ആദ്യവരികളിൽ പരാമർശിച്ച കാര്യങ്ങൾക്ക് മോശം ഭാഷയിൽ മറുപടിപറയുവാൻ തൽക്കാലം മുതിരുന്നില്ല. ക്രിയാതമകമായ വിമർശനങ്ങൾക്ക് ശ്രമിക്കൂ.
സ്വന്തം നിലക്ക് വർഗ്ഗീയനിലപാടല്ലതിനാല്‍ സി.കെ.പദ്മനാഭന് വോട്ടു ചെയ്യണം."ശ്രീരാമസേന പോലുള്ള സംഘങ്ങൾ മലയാളിയുടെ ജീവിതത്തിലേക്ക് ശിലായുഗനിയമങ്ങളുമായി" കടന്നുവരുന്ന ആ കഠോര കാലന്‍കോഴി കരച്ചില്‍ ഓര്‍ക്കുമ്പോ,ഹോ,എന്തൊരു ഭീതി,ഇനിയിപ്പോ പോയി പപ്പേട്ടന് കൊടു വോട്ട്, പിന്നെ 'ശിലായുഗ നിയമങ്ങളുമായി'ആരും വരില്ല.
..... "ചർച്ച വർഗ്ഗീയതക്കും സാമ്രജ്യത്വത്തിനും എതിരെ നിലകൊള്ളുന്നു എന്ന് നിരന്തരം വിളിച്ചുകൂവുകയും വർഗ്ഗീയതയും സാമ്രാജ്യത്വവും അഴിമതിയുമായി സന്ധിചെയ്യുകയും ചെയ്യുന്നതിനെ തുറന്നു കാണിക്കണമല്ലോ,കാരണമെന്താ?
കൊണ്ഗ്രെസ്സ് എന്നാല്‍,ഗാന്ധിസം പറഞ്ഞു
നടന്നവരോ,നടക്കുന്നവരോ,അതിനെ(ഗാന്ധിജിയെയും ഗാന്ധിസത്തെയും)വ്യഭിച്ചരിക്കുന്നവരും അല്ലല്ലോ, ഏയ് തീരെ അല്ല,അതുകൊണ്ടോ, നമ്മള്‍ പോയി കാശ്മീര്‍ തീവ്രവാദത്തിന് സപ്പോര്‍ട്ട് ചെയ്യുന്ന, ചെഗുവരയും ബിന്‍ലാദനും ഒരു പോലെ എന്നു പറയുന്ന എന്‍.ഡി.എഫിന്‍റെ സ്വന്തം ബഷീറിനും വോട്ട് ചെയ്യണം.ചേട്ടന്‍ ഒരൊന്നൊന്നര അല്ല, രണ്ടു രണ്ടേമുക്കാല്‍ സംഭവാ കേട്ടോ.പിന്നെ എപ്പോഴും ഈ 'തൊരന്നു' കാട്ടല്‍ ശ്ശെ,തുറന്നുകാട്ടല്‍ ഇങ്ങനെ തന്നെ വേണം,അല്ലാതെ ചില 'നിഷ്പക്ഷ' ഇടതു മുഖംമൂടികളെ പോലെ അധികം ബുദ്ധി മുട്ടിയില്ല.
ഞാൻ വേറെ ഒരു അനോണിയാണ്.ബ്ലോഗ്ഗറല്ലാത്തോണ്ട് അയ്ന്റെ മേല്വിലാസം ഇല്ല.
ഈടെ എന്ത്ന്നാ വിഷയം.പാർപ്പിടം അയാൾക്കിഷ്ടപ്പെട്ട ചില വ്യക്തികളുടെ പേരു വെളിപ്പെടുത്തി. അതിൽ അയാൾ പ്രസ്ഥാനത്തിന്റെ പേരോ കൊടിയുടെ നിറമോ അല്ല നോക്കിയത്. അയാൾടെ സ്വാതന്ത്രം അയ്നു ചിലർ അയാളെ പള്ള് വിളിക്കാന്ന് വെച്ചാൽ.
വന്നുവന്ന് രാഷ്ടീയക്കാർക്കു അധികാരം വേണം അന്നന്നത്തെ കാര്യം കഴിഞ്ഞുകൂടണം എന്ന സ്ഥിതിയാണിപ്പോ. അതിനു അവർ ആരുമായും കൂട്ടുകൂടും ആരെയും പുകഴ്ത്തും അതുപോലെ അവസരം വരുമ്പോൾ മറിച്ചും പറയും.പത്രക്കാരിൽ പലർക്കും അന്നന്നത്തെ വാർത്തക്ക് ഒരു വിഷയം. അതിനു ചിലർ ആടിനെ പട്ടിയാക്കാനും..പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനും മാത്രമല്ല പേപ്പട്ടിയെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനും ആടിനെ കുഞ്ഞാടാക്കാനും കുഞ്ഞാടിനെ കുഞ്ഞോമനയാക്കാനും ഒക്കെ പത്രക്കാർക്ക് കഴിയും.
ചീത്തവിളിക്കുന്ന അനോണിയുടെ വിഷയം എന്താണ്.പൊന്നാനിയിലെ ഇടപാട് ഒന്ന് വിജയിക്കണം.അയ്നെതിരെ ആരെന്തു എഴുതിയാലും പറഞ്ഞാലും ഉടനെ അതിനെ എതിർക്കാൻ കുറച്ചാളുകൾ.ആരാ ഈ ആളുകൾ എന്ന് വല്ല പിടിയുമുണ്ടോ? എന്താ അവരുടെ ലക്ഷ്യം എന്ന അറിയുമോ? മാർക്കിസ്റ്റുപാർട്ടിയിൽ നുഴഞ്ഞുകയറി അതിനെ ചൊൽപ്പടിയിലാക്കുവാൻ ആളോൾ ശ്രമിക്കുന്നുന്ന് പറഞ്ഞാൽ ഇക്ക് ഭ്രാന്താന്ന് പറയും.കാത്തിരിന്ന് കാണുക എന്നേ പറയാനുള്ളൂ.
ഇനി പത്രക്കാരുടെ കാര്യം പറയാണേൽ കണ്ടില്ലേ ഇലക്ഷന്റെ തലേന്നത്തെ ഇന്റർവ്വ്യൂ. ജോൺബ്രിട്ടോയുടെ ഇന്റർവ്വ്യൂ ഈയ്നു മുമ്പും കണ്ടിരിക്കണ്.ഓരു ആളു കേമനാ കേട്ടാ.ഫാരീസിന്റെ ഇന്റർവ്വ്യൂ കണ്ടിരുന്നില്ലേ? നികേഷിപ്പോൾ ജയ്‌രാജന്റെ മോൻ പടക്കം പൊട്ടിച്ചതിന്റെ വിശേഷത്തിലും ഉമ്മൻ ചാണ്ടിയുടേ കണ്ണൂർ യാത്രയെകുറിച്ചു ചോയ്യ്തോണ്ടിരിക്കുന്നു. അവർ ഇനിയും കാര്യമായ വിഷയത്തിലേക്ക് കടന്നിട്ടില്ല
പാർപ്പിടം ഒരു കാര്യം ചോയ്ക്കട്ടെ.നിങ്ങൾ സത്യത്തിൽ ഒരു അരാഷ്ടീയവാദിയല്ലേ?രാഷ്ടീയക്കാരോട് തീരെ താൽപര്യം ഇല്ലെന്നുമാത്രമല്ല ഇന്നത്തെ വ്യവസ്ഥിതിയിൽ അസംതൃപ്തനുമാണെന്ന് തോന്നുന്നു.പഴയ തീവ്രവിപ്ലവം ഒക്കെ ഒരിക്കലും തിരിച്ചുവരും എന്ന് കരുതരുത്.അത് അന്നും ഇന്നുമൊരു സ്വപനം മാത്രം. സാധാരണക്കാരുടെ ജീവിതം രക്ഷപ്പെടുക ബുദ്ധിമുട്ടാണ് മാഷേ.രാഷ്ടീയം കോടികളുടെ ബിസിനസ്സായി മാറിയിരിക്കുന്നു.
"രാജ്യത്തിന്റെ പരമാധികാരം നിലനിർത്തുവാൻ ജാതിമത സങ്കുചിതത്വത്തിനതീമായി വോട്ടവകാശം വിനിയോഗിക്കുക" സാധിക്കുമോ സുഹ്രത്തേ,ബേലറ്റ് പേപ്പറിൽ സ്വന്തം ജാതിക്കാരനുണ്ടോ എന്ന് നോക്കി വോട്ട് ചെയ്യുന്ന ജാതികോമരങ്ങൾ രാഷട്രിയത്തെ/പാർട്ടികളെ നയിക്കുന്ന ഈ നാട്ടിൽ??ഒരോ സീറ്റിലും ആരോക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്ന ജാതി സംഘടനകൾ-കേരളത്തിലെ ഓരോ സീറ്റിലെയും സ്ഥാനാർത്തികളെയും എടുത്ത് പരിശോധിച്ചാൽ മനസ്സിലാവും.തിരുവന്തപുരം-നായർ,എറണാങ്കുളം-ലത്തീൻ കത്തോലിക്ക(മാധ്യമ സിന്റിക്കേറ്റില്ലാന്ന് പറഞ്ഞതുകൊണ്ട് ലത്തീൻ കത്തോലിക്കകാരൻ പോളിന് സീറ്റില്ല.പകരം, മുദ്രാവാക്ക്യം വിളി മാത്രമല്ല,ക്രിസ്തീയ ഭക്തിഗാനങ്ങളും തന്റെ നാക്കിനു വഴങ്ങുമെന്ന് തെളിയിച്ച സുറിയാനി പെൺകുട്ടി),കോട്ടയം,ത്രിശൂർ- കത്തോലിക്ക,മലപ്പുറം-മുസ്ലിം,പിന്നെ ബാക്കിയുള്ള സീറ്റിൽ മറ്റ് ജാതിക്കാർ...
രാഷ്ട്രം നേരിടുന്ന കാതലായ പ്രശ്നങ്ങളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാതെ പ്രദേശികമായ കൂട്ടുകെട്ടിന്റെ ഗുണ-ദോഷങ്ങളെ കുറിച്ച് ചർച്ചകൊണ്ടെത്തിച്ച രാഷ്ട്രിയക്കാരന്റെ കുബുദ്ധി കൊള്ളാം.
ശശി തരൂരിന്റെ കാര്യത്തിൽ പാർപ്പിടം തെറ്റ് തിരുത്തിയതിൽ സന്തോഷം,ലോക വിവരമാണ് mpയുടെ മാനദണ്ഡമെങ്കിൽ എല്ലാ സീറ്റും മാർക്സിസ്റ്റ്കാർക്ക് കൊടുക്കണം,കാരണം ആകാശത്തിനു താഴെയുള്ള എന്തിനെ കുറിച്ചും ആധികാരികമായി സംസാരിക്കാനുള്ള ‘കഴിവ്/വിവരം’ അവർക്കാണല്ലോ
16-നു ശേഷം നമ്മുക്ക് ഈ ചർച്ച തുടരാം
Post a Comment