കർക്കിടക മഴയിൽ നനഞ്ഞു നിൽക്കുന്ന നിരവധി ഗജരാജന്മാർ.അവർക്കായി അവിലും,ശർക്കരയും,കരിമ്പും,ചോറും എല്ലാം നൽകുന്നത് നല്ല ഒരു കാശ്ചയാണ്.നമ്മുടെ നാട്ടിൽ കർക്കിടകമാസത്തിൽ വിവിധ ക്ഷേത്രങ്ങളിൽ ഗണപതിപൂജയും ആനയൂട്ടും പതിവാണ്.കാലങ്ങളായി ഇതു നടത്തുന്ന ശ്രീ വടക്കുന്നാഥക്ഷേത്രം പോലുള്ള ക്ഷേത്രങ്ങളെ കൂടാതെ പുതുതായി ചില ക്ഷേത്രങ്ങളിലും ആനയൂട്ട് നടത്തുവാൻ ആരംഭിച്ചിരിക്കുന്നു.എന്നാൽ മുറപ്രകാരം ഉള്ള ആഹാരവും മറ്റും അറിയാതെ ശർക്കരയും നെയ്യും കൊട്ടത്തേങ്ങയും ധാരാളം ആനകൾക്ക് നൽകിയാൽ അത് അവയുടെ ദഹനപ്രകൃയക്ക് ഗുരുതരമായ തകരാറുണ്ടാക്കും.എരണ്ടക്കെട്ട് എന്ന പേരിൽ അറിയപ്പെടുന്ന ഇത് പിന്നീട് ഒരു പക്ഷെ ആ ആനയുടെ മരണത്തിനു തന്നെ കാരണമായേക്കാം.എരണ്ടക്കെട്ട് അതും മുങ്കെട്ട് വന്നാൽ രക്ഷപ്പെടുക ബുദ്ധിമുട്ടാണ്.
പാമ്പാടിരാജൻ എന്ന കേരളത്ഥിലെ ആനകളിലെ മുൻ നിരനായകൻ ഇത്തരത്തിൽ എരണ്ടക്കെട്ട് വന്ന് രക്ഷപ്പെട്ട ആനകളിൽ ഒരുവനാണ്. ആനയൂട്ടുമായി ബന്ധപ്പെട്ട് എരണ്ടക്കെട്ടുണ്ടായി ജീവൻ വെടിഞ്ഞതിൽ എടുത്തുപറയാവുന്ന സാജ്പ്രസാദ്.വളർന്നുവരുന്ന ഗജരാജന്മാരിൽ പ്രമുഖനായിരുന്നു ഇവൻ.ഇന്നും മനസ്സിൽ അവന്റെ ചെവിയാട്ടി വിരിഞ്ഞതലയുയർത്തിനിൽക്കുന്ന രൂപം മനസ്സിൽ ഉണ്ട്.
ഇത്തരത്തിൽ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ഗജരാജന്മാർക്ക് ജീവൻ വെടിയുന്നതിനുള്ള കാരണമായി മാറിയ ആനയൂട്ട് പ്രത്യേകം ശ്രദ്ധയോടെ നടത്തുവാൻ അതുമായി ബന്ധപ്പെട്ടവരും ആനയുടമകളും പാപ്പാന്മാരും ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.ആനയൂട്ടിനെ ആഘോഷമാക്കാതെ നിർബന്ധമാണെങ്കിൽ അത് ചടങ്ങിനു നടത്തിക്കൊണ്ട് ആനക്ക് മറ്റു ആഹാരപദാർത്ഥങ്ങൾ നൽകുക എന്നതായിരിക്കണം സംഘാടകർ അനുവർത്തിക്കേണ്ട രീതി.
ആനയൂട്ടെന്നത് ഒരിക്കലും ആയുടെ കൊലച്ചോറാകാതിരിക്കട്ടെ!!
Friday, July 17, 2009
Subscribe to:
Post Comments (Atom)
5 comments:
ആനയൂട്ട് എരണ്ടക്കെട്ടിന് കാരണമാകുമെന്നറിയില്ലായിരുന്നു. പാവം ആനകള്‍.
ഞങ്ങളുടെ നാട്ടിലെ അമ്പലത്തില്‍ ഒന്ന് രണ്ടു തവണ ആന ഊട്ടു നടത്തിട്ടുണ്ട് പക്ഷെ ആനക്ക് ഭക്ഷണം ലിമിറ്റ് ചെയ്താണ് നല്കിരുന്നത്
കുടാതെ ദഹനത്തിന് വേണ്ടി അഷ്ട്ട ചുരണ പൊടിയും കൊടുത്തു ആന ഊട്ടിനു ശേഷം !
ഫോട്ടോക്കും പേരിനും പ്രശസ്തിക്കും
വേണ്ടിയല്ലാതെ ശരിക്കുള്ള സ്നേഹത്തോടെ അവയെ നോവിക്കാതെ വേദനിപ്പിക്കതെ ആണ്ടുവട്ടം മുഴുവന്‍ കരുതിയിരുന്നെങ്കില്‍ എത്ര നന്നായേനെ!....
"ആനയൂട്ട് പ്രത്യേകം ശ്രദ്ധയോടെ നടത്തുവാന്‍ അതുമായി ബന്ധപ്പെട്ടവരും ആനയുടമകളും പാപ്പാന്മാരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്..."
നല്ല അഭ്യര്‍ത്ഥന .
ശരിയായ അര്‍ത്ഥത്തില്‍ വേണ്ടപ്പെട്ടവര്‍ ഇതു മനസ്സിലാക്കട്ടെ.......
നാട്ടാനകളുമായി പരിചയമില്ലാത്തവരാണു ഞങ്ങൾ വയനാട്ടുകാർ;
കാട്ടാനകൾക്കും എരണ്ട കെട്ടു വരാറുണ്ട്.ഇതിനെന്താവും കാരണം
അതേ കുറിച്ച് എനിക്ക് കൃത്യമായി അറിയ്ല്ല വയനാടാ.പിന്നെ കുറച്ചു വർഷം വയനാട്ടിൽ ഉണ്ടായിരുന്നതുകൊണ്ട് പറയുകയാണ് ഏതായാലും അതിനു മാത്രം ആനകൾ എരണ്ടക്കെട്ടുകൊണ്ട് കാട്ടിൽ ചെരിഞ്ഞതായി അറിയില്ല.
ചുള്ളിക്കൊമ്പനെ വെടിവെച്ചു കൊന്നതും,വേറേ ഒരു കുട്ടിക്കൊമ്പന്റെ വായിൽ പടക്കം പൊട്ടിച്ചതും (പൈനാപ്പിളിലോ ചക്കയിലോ പടക്കം ഒളിപ്പിച്ചു വെക്കുകയും അതു കടിച്ച് വായ പിളർന്ന് ആനമരിക്കുകയും ഉണ്ടായതായി കേട്ടിട്ടുണ്ട്)ആനയെ കൊന്നതായി കേട്ടിട്ടുണ്ട്..
അത്യാവശ്യം പുൽപ്പള്ളീ മൂന്നാനക്കുഴി ഭാഗങ്ങളിലും മൈസൂർ റോഡിലും മാനന്തവാടിലെ പനവല്ലിയിലും ഒക്കെ പോയപ്പോൾ ആനകളെ കണ്ടിട്ടുണ്ട്.വടക്കനാടും ,പനവല്ലിയിലും വച്ച് കാട്ടാന ഓടിച്ചിട്ടും ഉണ്ട്.ഇപ്പോൾ അതൊരു ഓർക്കുമ്പോൾ രസം എന്നാൽ ഇല്ലിമുള്ള് കൊണ്ട് മേലാകെ പൊളിഞ്ഞു കിടപ്പിലായ ദിവസങ്ങളീൽ ഒരു രസവും ഉണ്ടയിരുന്നില്ലാ റ്റാ...
ബിന്ദു ഉണ്ണിയേ ആനയൂട്ടിനൊപ്പം നൽകുന്ന ശർക്കര്യും,നെയ്യും,കൊട്ടത്തേങ്ങയും ഒക്കെയാണ് ആനയുടെ വയറ്റിൽ കിടന്ന് ദഹിക്കാതെ പ്രശ്നം ഉണ്ടക്കുന്നെ.
അതെന്തായാലും നന്നായി രമണിഗെ.
മാണിക്യോ ആനയൂട്ടും ഒരു വരുമാനമാർഗ്ഗമാക്കിയവർ ഉണ്ട്.അതിന്റെ പേരിൽ പിരിവുനടത്തും.
Post a Comment