മലയാളിയെ കാണുവാൻ മഹാബലി വരുന്ന മഹത്തായ ഉത്സവമായിരുന്ന ഓണത്തെ കുടിയുടെ മഹോത്സവമാക്കി മലയാളി മാറ്റിയ സാഹചര്യത്തിൽ ബീവറേജസ് കോർപ്പറേഷനു സമർപ്പിക്കുന്ന തുറന്ന അപേക്ഷ.
കോർപ്പറേഷൻ എന്നാൽ ഖജനവ് മുടിക്കാൻ ഉള്ള ഒരു ഏർപ്പാടാണെന്ന് പണ്ടെ പല കോർപ്പറേഷനുകളും പൊതുജനത്തിനു നല്ല നിലക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ട്. കെ.എസ്.ആർ.ടി സിയെ പോലെ ഒക്കെ പേരിനോടു കൂറുള്ള സ്ഥാപനങ്ങൾ ഇവിടെ ഒത്തിരിയുണ്ട്. എന്നാൽ ഈ ബീവറേജസ് കോർപ്പറേഷൻ കഴിഞ്ഞ നാലുവർഷമായി അന്യായ ലാഭമാണ് ഉണ്ടാക്കുന്നത്. ലാഭം ഉണ്ടാക്കുന്ന ഒരു സ്ഥാപനം എന്ന നിലക്ക് തന്നെ കോർപ്പറേഷൻ എന്ന പേരു ഇതിനു യോജിക്കുന്നതല്ല. അപ്പോൾ പിന്നെ കോടികളുടെ തന്നെ ലാഭം ഉണ്ടാക്കിയാലോ? അതോണ്ടെ ആദ്യം തന്നെ ഈ പേരിലെ കോർപ്പറേഷൻ എന്നത് മാറ്റുക.
1.കുടിയന്മാർക്ക് അവാർഡ് ഏർപ്പെടുത്തണം.
മികച്ച കുടിയൻ, മികച്ച രണ്ടാമത്തെ കുടിയൻ, സഹകുടിയൻ, മികച്ച കുടിയത്തി, രണ്ടാമത്തെ കുടിയത്തി, മികച്ച ഹാസ്യ കുടിയൻ (കുടിച്ച് പൂസായാൽ തമാശപറയുന്നവൻ), മികച്ച കുടിയൻ പാമ്പ്, മികച്ച ബാലകുടിയൻ എന്നിങ്ങനെ അവാർഡുകൾ നൽകി അവരെ പ്രോത്സാഹിപ്പിക്കണം. ഇനിയും ഇങ്ങനെ കുടിയന്മാരെ അവഗണിക്കരുത്. ആജീവനാന്ത കുടിയന്മാരെ പ്രത്യേകം ആദരിക്കണം.
2.കോർപ്പറേഷന്റെ ജനങ്ങളുമായുള്ള ഇടപെടലിനും കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തണം. കുടിയന്മാർക്ക് മദ്യം വീട്ടിൽ സപ്ലൈ ചെയ്യുവാൻ ഉള്ള സൌകര്യം ഏർപ്പെടുത്തണം. മിസ്സ്ഡ് അടിച്ചാൽ തിരിച്ചു വിളിച്ച് ഏതു പാതിരാത്രിയിലും പതിനഞ്ചു മിനിറ്റിനകം മദ്യം സപ്ലൈ ചെയ്യുവാൻ ഉള്ള സൌകര്യം അടിയന്തിരമായി ഏർപ്പെടുത്തണം.
3.ക്യൂ നിന്ന് കാലുകഴച്ച് കഷ്ടപ്പെടുന്നവർക്ക് ഉന്മേഷം പകരുവാൻ ചെറുത് സൌജന്യമായി വിതരണം ചെയ്യുക.
4.ബ്രാന്റ് അമ്പാസിഡറായി അയ്യപ്പ ബൈജുവിനെ നിയമിക്കുക. പ്രതിഫലം മദ്യമായി നൽകുക.
5.സംസ്ഥാനത്ത് ജോലിക്ക് പകരം മദ്യം എന്ന നയം ഉടനെ നടപ്പിലാക്കുവാൻ ബന്ധപ്പെട്ടവരുമായി ആലോചിച്ച് വേണ്ട ശ്രമങ്ങൾ ചെയ്യുക.
6.സ്തീകൾക്കായി പ്രത്യേകം ഉല്പന്നങ്ങൾ വിപണിയിൽ ഇറക്കുക.
7.വിദ്യാർഥികൾ ചെറുപ്പക്കാർ എന്നിവർക്ക് പ്രത്യേകം ബ്രാന്റും അതിനു വിലയിൽ ഇളവും നൽകുക. ഒരു കെയ്സ് എടുക്കുന്നവനു ഒരു ടീഷർട് ഫ്രീ.
8.കുടിയന്മാർക്ക് കൂപ്പൺ നൽകുക. വിജയിക്ക് ഒരു വർഷത്തെക്ക് ആവശ്യമായ മദ്യം സമ്മാനമായി നൽകുക.
9.കുടിച്ച് കച്ചറയുണ്ടാക്കി പോലീസ് കേസായാൽ അതിന്റെ ഫൈൻ അടക്കുവാൻ സംവിധാനം ഉണ്ടാക്കുക.
10.മദ്യപിച്ച് വാഹനമോടിക്കുന്നത് നിയമ വിധേയമാക്കുവാൻ വേണ്ട നടപടികൾക്ക് ശുപാർശ ചെയ്യുക.
11. ഒണത്തിനും വിഷുവിനും ക്രിസ്തുമസ്സിനും “കുടുമ്പം കലക്കി“ എന്ന സ്പെഷ്യൽ ബ്രാന്റ് ഇറക്കുക.ന്യായമായ വിലക്ക് വിതരണം ചെയ്യുക.
12. ഫുൾ ബോട്ടിൽ സ്ഥിരമായി വാങ്ങുന്ന കുടിയന്മാർക്ക് കാമിലാരി ഫ്രീ നൽകുക.
ഇനി വല്ലതും ഉണ്ടേൽ വായനക്കാർ പറയുക.
Saturday, August 21, 2010
Subscribe to:
Post Comments (Atom)
2 comments:
മദ്യപാനികളുടെ ഉന്നമനത്തിനായി കുറച്ചു കാലം മുന്‍പ് ഞങ്ങള്‍ അഖില കേരള മദ്യപാനി അസോസിയേഷന് എന്നാ പേരില്‍ ഒരു വലിയ സംരഭം തുടങ്ങുകയും ഇത് പോലെ വേറെ കുറെയധികം ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. അവന്‍ ദേ ഇവിടെ കിടപ്പുണ്ട്. വേണേല്‍ ഒന്ന് നോക്കിക്കോളൂ..
ആലോചിക്കേണ്ട കാര്യമാണ്....
Post a Comment