ദര്‍പ്പണം
കേരളത്തില്‍ വിവിധ രാഷ്ടീയ കക്ഷികളും വ്യാപാരികള്‍ വാഹന ഉടമകള്‍ എന്നിവരെകൂടാതെ സാമുദായിക സംഘടനകളും ഹര്‍ത്താലുമായി രംഗത്തുവരുന്നു. ആലുവ തൃക്കുന്നത്ത് സെമിനാരി യാക്കോബായ വിഭാഗത്തിനു തുറന്നുകൊടുത്തതില്‍ പ്രതിഷേധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭനടത്തിയ പ്രതിഷെധമാര്‍ച്ച് അക്രമാസക്തമാകുകയും പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തതു.ഇതില്‍ പ്രതിഷേധിച്ചാണത്രെ നാളെ ഹര്‍ത്താലിനു പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂര്‍ ജില്ലയില്‍ ഒരു രാഷ്ര്ടീയകൊലപാതകത്തില്‍പ്രതിഷെധിച്ച് ഇന്ന് ഹര്‍ത്താലാണ്. ഇനി നാളെയും ഹര്‍ത്തലായാല്‍?
സഭകളുടെ തര്‍ക്കങ്ങള്‍ ഒരു ചെറുവിഭാഗത്തെ ബാധിക്കുന്ന പ്രശ്നമാണ്.പരസ്പരം സ്നേഹിക്കുവാന്‍ പറഞ്ഞ മഹാത്മാവിന്റെ അനുയായികള്‍ ദേവാലയത്തിന്റെ പേരില്‍ പരസ്പരം ഏറ്റുമുട്ടുന്ന വൈരുധ്യം!
ഇനി കേരളത്തിലെ വിവിധ സാമുദായിക സംഘടനകളും അവരുടെ നേതാക്കന്മാരും സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി ഈ സമര മാര്‍ഗ്ഗം സ്വീകരിച്ചുതുടങ്ങിയാല്‍ എന്താവും സ്ഥിതി.പ്രത്യെകിച്ച് പല സാമുദായിക നേതാക്കന്മാര്‍ക്കും എതിരെ അന്വേഷണങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍.
ഒരു ആധുനിക സമൂഹത്തിനു പറ്റിയ സമ്പ്രദായമല്ല ഈ പണിമുടക്കുകളും ഹര്‍ത്താലുകളും.മറ്റുള്ളവരുടെ അടിസ്ഥാന സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റങ്ങളാണിവയൊക്കെ.
Tuesday, February 13, 2007
Sunday, February 11, 2007
വരൂ നമുക്ക് തമിഴ്‌നാട്ടുകാരനാകാം!
രാഷ്ടീയ പ്രബുദ്ധരാണ് മലയാളികളെന്നും മറ്റും നാം സ്ഥാനത്തും അസ്ഥാനത്തും അഭിമാനപൂര്‍വ്വം പറയാറുണ്ട്. എന്നാല്‍ ഈവക പ്രബുദ്ധതയൊന്നും തൊട്ടടുത്ത സംസ്ഥനമായ തമിഴന്‍ പറയാറില്ല. അവരെ സംബന്ധിച്ചേടത്തോളം മക്കള്‍ രാഷ്ടീയമാണ് പ്രധാനം.നമ്മള്‍ മതേതരത്വം മണ്ണാംങ്കട്ടയെന്നൊക്കെ പ്രസംഗിച്ചും എഴുതിയും കഴിയുമ്പോള്‍ അവര്‍ വികസനം ആനുകൂല്യങ്ങള്‍ തുടങ്ങിയവ പരമാവധി നേടിയെടുക്കുവാന്‍ ശ്രമിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നു.കേന്ദ്രത്തില്‍ ഏതു ഗവണ്മെന്റു വന്നാലും തമിഴ്‌നാട് തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ നെടുന്നതില്‍ വിജയിക്കാറുണ്ട്.
കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുമ്പോഴൊഴികെ കേന്ദ്രഗവണ്മെന്റില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള സംസ്ഥനമായിരുന്നു കേരളം. എന്നാല്‍ അതിനു അനുസൃതമായ ഒരു വികസനമോ ആനുകൂല്യങ്ങളോ കേരളത്തിനു നേടിത്തരുവാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കായില്ല. തമിഴ്‌നാടാകട്ടെ തങ്ങളുടെ ജനങ്ങളില്‍ നിന്നും ഉള്ള ആവശ്യങ്ങള്‍ പരിഗണിച്ച് അതിനനുസൃതമായ സമ്മര്‍ദ്ധം കേന്ദ്രത്തില്‍ ചലുത്തി കാര്യങ്ങള്‍ നേടിക്കൊണ്ടിരുന്നു.അന്താരാഷ്ട്ര കമ്പനികളുടെ പുതുസംരംഭങ്ങളും കേന്ദ്രഗവണ്മെന്റിന്റെ പങ്കാളിത്തമുള്ള വ്യവസായങ്ങളുമെല്ലാം തമിഴ്‌നാട്ടിലേക്ക് അവര്‍ കൊണ്ടുവരുന്നു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് മുന്തൂക്കം ലഭിച്ചുകൊണ്ടിരിക്കുന്നു കൂടാതെ ഏറ്റവും ഒടുവില്‍ പാലക്കാട്ടെ ഒലവക്കോട് ഡിവിഷന്‍ ഭാഗിച്ച് തമിഴ്‌നാട്ടിലെ സേലത്തു പുതിയ ഡിവിഷന്‍ തുടങ്ങി. വെറും നാലു എം.പി മാരുടെ സമ്മര്‍ദ്ധവും ഒരു സഹമന്ത്രിയും കൂടെ അതങ്ങട് നേടിയെടുത്തു. നമുക്കിവിടെ പ്രതിരോധ മന്ത്രിയും സഹമന്ത്രിമാരടക്കം ഇരുപതു എം.പി മാര്‍ അതും കേന്ദ്രഭരണത്തെ താങ്ങിനിര്‍ത്തുന്ന ഇടതുപക്ഷത്തുനിന്നുതന്നെ പത്തൊമ്പതുപേരുണ്ടായിട്ടും പാലക്കാട് ഡിവിഷന്‍ വിഭജനത്തെ തടയാനായില്ല.
പാര്‍ളിമെന്റിനകത്ത് ഗവണ്മെന്റിനെ അനുകൂലിച്ച് കൈപൊക്കുകയും പുറത്ത് ശക്തമായ പ്രക്ഷോഭപരിപാടികളും ഒക്കെയായി "വൈരുദ്ധ്യാത്മക ജനാധിപത്യം" നടപ്പാക്കുന്ന ഇടതുപക്ഷംകേരളഭരണം കയ്യാളുക കൂടിചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സംഭവം തികച്ചും നാണക്കേടുതന്നെയാണ്.പലപ്പോഴും ഇടതുപക്ഷം പറയാറുള്ളത് കേന്ദ്രഗവണ്മെന്റിന്റെയും ഇവിടെനിന്നും ഉള്ള കോണ്‍ഗ്രസ്സ് എം.പി മാരുടേയും പിടിപ്പുകേടാണ് ഇവിടേക്ക് വികസനം എത്താത്തതിന്റെ കാരണം എന്ന്. ഇപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തെ കേരളത്തിലും കേന്ദ്രത്തിലും ആവശ്യത്തിലധികം അംഗങ്ങളെ തിരഞ്ഞെടുത്ത് അയച്ചു. ഇനിയെന്നാണാവോ കേരളത്തിലെ ജനപ്രധിനിധികള്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി ശബ്ദിക്കുവാന്‍ അവസരം ലഭിക്കുക.ഇല്ലാത്ത ആദര്‍ശം പറഞ്ഞ് കേന്ദ്രഭരണത്തില്‍ പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുന്നതുകൊണ്ട് നമുക്കെന്തു പ്രയോജനം?
ഇടതുപക്ഷം ഇടക്കിടെ പറയുന്ന ഒരു കാര്യമുണ്ട് കേന്ദ്രഗവണെമെന്റിനുള്ള പിന്തുണയെകുറിച്ച് പുനരാലോചനനടത്തുമെന്ന്. ഭരിക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും അറിയാം ഇതൊന്നും സംഭവിക്കില്ലാന്ന്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സ് ഗവണ്‍മന്റ് അവരുടെ നയങ്ങളുമായി മുന്നോട്ടുപോകുന്നു.പിന്തുണപിന്‍ വലിച്ച് രാജ്യത്ത് മറ്റൊരു തിരഞ്ഞെടുപ്പിനു സാഹചര്യം ഒരുക്കിയാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് നിലവില്‍ ഉള്ള സീറ്റുകളില്‍ പകുതിപോലും ജയിക്കുവാന്‍ കഴിയില്ല എന്നത് ഒരു രാഷ്ട്രീയസത്യമാണ്.ഇടതുപക്ഷം നടത്തുന്ന രാഷ്ടീയസമരങ്ങള്‍ അതിലേറെ രസകരമാണ്. രാവിലെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പങ്ങള്‍ക്ക് വിലവര്‍ദ്ധനവു വേണമെന്ന് പറഞ്ഞ് സമരം നടത്തുന്നവര്‍ ഉച്ചക്ക് റോഡുപരോധിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെ കൂലിവര്‍ദ്ധനവിനായും വൈകീട്ട് സായാഹ്നധര്‍ണ്ണയിലാകട്ടെ കേന്ദ്രഗവണ്‍മന്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ചതിലെ പ്രതിഷേധവും. ഇതിലും വലിയ തമാശ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ നടത്തുന്ന ജാഥകള്‍ ചങ്ങലകള്‍ ട്രെയിന്‍ തടയല്‍ എന്നിവയോക്കെ ഒരു വഴിക്ക് നടക്കുന്നതും മറ്റൊരു വഴിക്ക് സംസ്ഥാനത്തു പത്തുപേര്‍ക്ക് തൊഴില്‍ നല്‍കുന്ന കമ്പനികളുടെ മുമ്പില്‍ സമരം നടത്തുന്നതും തുടര്‍ന്ന് അവ അനിശ്ചിതകാലത്തേക്കോ എന്നെന്നേക്കുമായോ അടച്ചുപൂട്ടുന്നതും. വൈരുദ്ധ്യങ്ങള്‍ക്ക് ഇനിയും പഞ്ഞമില്ല കമ്പൂട്ടറിനെതിരെ സമരം നടത്തി ഒരുകാലത്ത് പിന്നീട് അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ നെട്ടോട്ടം, കോളാകമ്പനിക്ക് അനുമതികൊടുക്കുന്നു പിന്നീട് അതിനെതിരെ സമരം നടത്തുന്നു!
കേരളത്തെ സംബന്ധിച്ചേടത്തോളം വളരെപ്രധാനപ്പെട്ട ഒരു സംഗതിയാണ് പ്രവാസികളും അവരുടെ കുടുമ്പങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഇത്രയധികം നേട്ടങ്ങള്‍ക്ക് പ്രധാന കാരണം പ്രവാസികളാണെന്നതില്‍ സംശയമില്ല. എന്നാല്‍ വിമാനയാത്രാക്കൂലിയടക്കം പ്രവാസികള്‍ നെരിടുന്ന പ്രശ്നങ്ങളില്‍ ഇനിയും ഇടതും വലതും ഒളിച്ചുകളി നടത്തുകയാണ്.ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫ് മേഘലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ ഏറ്റവും അധികം കേരളീയരാണ്. നല്ലൊരു വിഭാഗം മലയാളി കുടുമ്പങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ വിദേശമലയാളികളെ ആശ്രയിക്കുന്നു. എന്നിട്ടും അവര്‍ക്ക് അവഗണനമാത്രം. ഒരുപക്ഷെ ഇത്രയധികം പ്രവാസികള്‍ തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരായിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം സംഭവങ്ങള്‍ നടക്കുമായിരുന്നു.
പ്രവാസികാര്യവകുപ്പും അതിനു മന്ത്രിയും എല്ലാം ഉണ്ട് എന്നിട്ടും പ്രവാസികള്‍ക്കും കുടുമ്പത്തിനും പല നിസ്സാരകാര്യങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കെണ്ടിവരുന്നു.പ്രവാസികളുടെ പ്രധാന ആവശ്യങ്ങളീല്‍ ഒന്നായ വിമാനയാത്രാക്കൂലി കുറക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല എന്നാല്‍ ദൂരക്കൂടുതല്‍ ഉള്ള അമേരിക്കന്‍ സെക്ടറില്‍ യാത്രാ കൂലി താരതമ്യേന കുറവും ആണെന്നത് ഗള്‍ഫ് മലയാളികളോടുള്ള ഗവണ്‍മന്റ് നിലപാടിനെ വ്യക്തമാക്കുന്നു. ചില പ്രവാസി വ്യവസായികള്‍ ചെര്‍ന്ന് ഒരു കമ്പനി രൂപീകരിച്ച് വിമാനസര്‍വ്വീസ് നടത്താനുള്ള അനുമതിക്ക് സമീപിച്ചപ്പോളാകട്ടെ അതിനു നിരവധി "സാങ്കേതിക" തടസ്സങ്ങളും. എന്നാല്‍ തമിഴന്മാരായിരുന്നു ഇത്തരം ഒരു ശ്രമത്തിനു മുതിര്‍ന്നതെങ്കില്‍ തീര്‍ച്ചയായും അതു യാദാര്‍ത്ഥ്യമായേനേ.
കേരളത്തിലെ എം.പിമാരില്‍ ഒരാള്‍ പാര്‍ളിമെന്റില്‍ കയറിയതിനു പതിനൊന്നു ദിവസം അതിനു പത്തുലക്ഷം അനൂകൂല്യങ്ങളും ഭത്തയുമൊക്കെയായി വാങ്ങുകയും ചെയ്തു എന്ന് അറിയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത നമുക്ക് മനസ്സിലാക്കവുന്നതേയുള്ളൂ.നാം എന്തിനിവരെപ്പോലുള്ളവരെ ചുമക്കണം? പ്രവാസികളേ നിങ്ങള്‍ക്ക് വോട്ടവകാശം ഇല്ലെങ്കിലും നിങ്ങളുടെ കുടുമ്പത്തിനു വോട്ടവകാശം ഉണ്ടെന്നും അതു നിര്‍ണ്ണായകമാണെന്നും അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ രാഷ്ടീയനേതൃത്വത്തെ ഓര്‍മ്മിപ്പിക്കുവാന്‍ ഉപയോഗപ്പെടുത്തുക. വാര്‍ഡുതലത്തില്‍ വരെ പ്രവാസ സംഘടനകള്‍ നമുക്കുണ്ട് എന്തിനുവേണ്ടിയെന്ന് സ്വയം ഒരു പുനര്‍ ചിന്തനടത്തുക!
ഇനിയിപ്പോ ഒരു രക്ഷയെയുള്ളൂ നമ്മുടെ എം.പിമാര്‍ക്കും എം.എല്ലെമാര്‍ക്കും നല്‍കുന്ന സ്വീകരണവും മറ്റും തമിഴ്‌നാട്ടിലെ എം.എല്‍ എല്ലെമാര്‍ക്കും എം.പിമാര്‍ക്കും നല്‍കി നോക്കാം അവര്‍ വിചാരിച്ചാല്‍ എന്തെങ്കിലും ഒക്കെ നേടിത്തരും.

Friday, February 09, 2007
പത്മപ്രിയ അവാര്‍ഡ് കളഞ്ഞുകുളിച്ചതോ?
കേരളാ ഗവണ്‍മെണ്റ്റിണ്റ്റെ ൨൦൦൬-ലെ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ പതിവുപോലെ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഇത്തവണത്തെ വിവാദങ്ങള്‍ക്കുള്ള സ്കോപ്പ് നല്‍കുന്നത് അവാര്‍ഡുകളില്‍ അധികവും ഇടതുപക്ഷ അനുകൂലികളോ അല്ലെങ്കില്‍ കാഴ്ചപ്പാടുള്ളവര്‍ക്കോ ലഭിച്ചു എന്നാണത്രെ! സൂക്ഷ്മമായി നോക്കിയാല്‍ അതില്‍ കഴമ്പില്ലാ എന്ന് പറയാനും പറ്റില്ല.എന്നാല്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നു എന്നതാണ് പലരുടേയും നിരീക്ഷണം. ഇതിനു മുമ്പും ഒരു ചിത്രത്തിനു തന്നെ നിരവധി അവാര്‍ഡുകള്‍ ലഭിച്ച്ച്ച ചരിത്രം ഉണ്ട് അതുകൂടാതെ പ്രേക്ഷകര്‍ കണ്ടില്ലെങ്കിലും രാത്രിമഴയുടെ സംവിധായകന്‍ ഇതിനു മുമ്പും നിരവധി അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള കലാകാരനാണ്.
മികച്ച നടിക്കുള്ള അവാര്‍ഡ് ശ്രീമതി ഉര്‍വ്വശിക്ക് അവാര്‍ഡുലഭിച്ച്ച്ചത് അതും മധുചന്ദ്രലേഖപോലുള്ള ഒരു ചിത്രത്തിലെ അഭിനയത്തിനു അല്‍പ്പം കടന്നകയ്യായില്ലെ എന്നു സംശയിക്കുന്നത് സ്വാഭാവികം.(നിലവാര്‍ക്കൂടുതല്‍കാരണം മധുചന്ദ്രലേഖ മുഴുവന്‍ കാണാന്‍ ഉള്ള ക്ഷമയില്ലാതെ അതിനു മുമ്പു ഞാനും ഇറങ്ങിപ്പോന്നു എന്നതാണ് വാസ്തവം.) വളരെ മികച്ച അഭിനയം കാഴ്ച്ചവെച്ച്ച പത്മപ്രിയ രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ടത് അവര്‍ അടുത്ത ദിവസം ചെന്നു ചാടിയ ഡബ്ബിങ്ങ് ആര്‍ടിസ്റ്റുകളുമായി ബന്ധപ്പെട്ട വിവാദവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? ആവോ ആര്‍ക്കറിയാം! കറുത്തപക്ഷികളിലെ കഥാപാത്രത്തിനു അവര്‍ തന്നെയാണ് ഡബ്ബുചെയ്തിരിക്കുന്നത്. എന്തായാലും ബുദ്ധിജീവികളുടെ കാഴ്ച്ചപ്പാടല്ലല്ലോ പ്രേക്ഷകര്‍ക്ക് തീര്‍ച്ച്ച്ചയായും ഇത്തവണത്തെ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ച്ച്ചാല്‍ പ്രേക്ഷകര്‍ നിസ്സംശയം തിരഞ്ഞെടുക്കുക പത്മപ്രിയയെ തന്നെയായിരിക്കും എന്നതില്‍ യാതൊരു സംശയവും ഉണ്ടാകില്ല.കറുത്തപക്ഷികളിലും മറ്റും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സമീപകാല മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.അര്‍ഹതയുള്ള പലരേയും രണ്ടാം സ്ഥാനത്തേക്ക് തള്ളിയെന്ന നടന്‍ ജഗതിശ്രീകുമാറിണ്റ്റെ പരാമര്‍ശത്തെ ആര്‍ക്കും തള്ളുവാന്‍ കഴിയില്ല.പ്രത്യേകിച്ചും പത്മപ്രിയയുടെ കാര്യത്തില്‍.
ക്ളാസ്‌മേറ്റ്‌സിനെ കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തെ തിരഞ്ഞെടുത്തതില്‍ അപാകതയില്ലെന്ന് കരുതാം.കാരണം ഇതല്ലാതെ ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ മറ്റൊരു ചിത്രം കഴിഞ്ഞ വര്‍ഷം ഉണ്ടായോ എന്നത് സംശയം.വ്യത്യസ്ഥമായ പ്രമേയവും അതു കൈകാര്യം ചെയ്ത രീതിയും ക്ളാസ്മേറ്റ്‌സിനെ ശ്രദ്ധേയമാക്കി.
ഒരു വേഷത്തെ ഒരു നടന്‍ എങ്ങനെ അവതരിപ്പിച്ചൊ എന്നാണ് പരിഗണിച്ചതെന്ന ജൂറിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. മിമിക്രികാട്ടിയും മേക്കപ്പ്‌മാണ്റ്റെ മാത്രം കഴിവിലും അവാര്‍ഡുവാങ്ങിയവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്ഥനാണ് പ്രിഥിരാജ്.മനോജ് കെ ജയനു ശേഷം യുവത്വം നിറഞ്ഞ ആണ്‍കരുത്തിണ്റ്റെ ഒരു ഭാവം മലയാളസിനിമയില്‍ കണ്ടത് പ്രിഥ്വീരാജിണ്റ്റെ വരവോടെ തന്നെയാണ്. പല മികച്ച സംവിധായകരുടേയും തിരക്കഥാക്ര്‍ഹ്ത്തുക്കളുടേയും ചിത്രങ്ങളില്‍ അദ്ദേഹത്തിനു എന്തുകൊണ്ടോ അവസരം ലഭിക്കുന്നില്ല എന്നത് ഒരു വാസ്തവമാണ്. ഒരു നടന്‍ എന്ന നിലയില്‍ പ്രിഥിയുടെ കഴിവുകള്‍ പ്രകടമാക്കാന്‍ ഇനിയും അവസരങ്ങള്‍ വരാന്‍ ഇരിക്കുന്നേ ഉള്ളൂ എന്ന് കരുതാം.
തിരക്കഥയില്‍ കമലിണ്റ്റെ കറുത്തപക്ഷികളും ബ്ളെസ്സിയുടെ പളുങ്കും പിന്തള്ളപ്പെട്ടത് തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി എന്നേ പറയാന്‍ പറ്റൂ. എന്തായാലും ഭാഗ്യം കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രമായോ മികച്ച രണ്ടാമത്തെ ചിത്രമായൊന്നും മധുചന്ദ്രലേഖയെ തിരഞ്ഞെടുക്കാഞ്ഞത്!

കാടാമ്പുഴയും കൊടിയേരിയും.
കാടാമ്പുഴ ക്ഷേത്രത്തില്‍ ബഹുമാനപ്പെട്ടമന്ത്രി കൊടിയേരി ബാലക്ര്‍ഹ്ഷ്ണ്റ്റെ ഭാര്യയും മകനും പൂമൂടല്‍ നടത്തിയെന്ന രൂപേണ ഒരു പ്രസിദ്ധീകരണം വാര്‍ത്തകൊടുക്കുകയും അത് വിവാദമാകുകയും ചെയ്തിരിക്കുകയാണല്ലോ. തണ്റ്റെ കുടുമ്പം ഇത്തരം ഒരു വഴിപാടുനടത്തിയിട്ടില്ലെന്ന് മന്ത്രിയും എന്നാല്‍ നടത്തിയെന്ന് ക്ഷേത്രം അധിക്ര്‍ഹ്തരും തറപ്പച്ച്ച്ചുപറയുന്നു. പിന്നീടുവന്ന ചില വാര്‍ത്തകളില്‍ അവിടെ മന്ത്രിയുടെ ഭാര്യയോ മകനോ അങ്ങിനെ ഒരു പൂമൂടല്‍ നടത്തിയിട്ടില്ലെന്നും അതു കണ്ണൂറ്‍ ജില്ലയില്‍ കോടിയേരിയുടെ സമീപത്തുള്ള ഒരു മറ്റൊരു വ്യക്തിയാണെന്നും അദ്ദേഹം ഒരു അദ്യാപകനാണെന്നും വ്യക്തമാകുന്നു. അദ്ദേഹത്തിണ്റ്റെ മകണ്റ്റെ പേര്‍ ബിജോയ് ആണെന്നും പിന്നീട് അറിയിക്കുകയുണ്ടായി. ബാലക്ര്‍ഹ്ഷ്ണനെന്നപേരും ബിജോയ് എന്ന പേരും എടുത്തുപറയുന്ന മാധ്യമങ്ങള്‍ വിട്ടുപോയ മറ്റൊരു സംഗതി മന്ത്രിയുടെ മകണ്റ്റെ പേര്‍ ബിനീഷ് എന്നാണ് എന്നതാണ്.
ഇവിടെ ബഹു:കൊടിയേരിയുടെ കുടുമ്പം ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതോ വഴിപാടു നടത്തുന്നതോ അല്ല. ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുക എന്നത് ആര്‍ക്കും നിഷിദ്ധമല്ല. ചിലയിടങ്ങളില്‍ അന്യമതസ്ഥര്‍ക്ക് വിലക്കുണ്ട് എന്നത് അങ്ങീകരിക്കുന്നു. കാടാമ്പുഴക്ഷേത്രത്തില്‍ ഏതാണ്ട് നാല്‍പ്പതു വര്‍ഷത്തേക്കുള്ള പൂമൂടല്‍ ടോക്കണുമായി ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ വി. ഐ. പി കള്‍ക്ക് അനായാസം അവിടെ പൂമൂടല്‍ നടത്താം എന്നതു തന്നെയാണ്. എന്താണീ പൂമൂടലിനു വി. ഐ. പി പരിഗണക്ക് ആധാരം? മന്ത്രിമാരും മറ്റും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിയോഗിക്കപ്പെട്ട ആളുകളാന്. അതിനവര്‍ ക്ര്‍ഹ്ത്യമായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാങ്ങുന്നുമുണ്ട്.അവരുടെ തിരക്കു പരിഗണിച്ച്ച്ച് ചിലയിടങ്ങളില്‍ അവര്‍ക്കു പ്രത്യേക പരിഗണന നല്‍കേണ്ടതാണ്. ക്യൂവിലും മറ്റും കൂടുതല്‍ സമയം കാത്തുനില്‍ക്കുന്നതില്‍ അവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്നത് അംഗീകരിക്കുന്നു പക്ഷെ പൂമൂടലിനു അതുവേണോ?
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ പ്രസ്തുത വഴിപാടുനടത്തിയെന്ന് അവകാശപ്പെടുന്ന അധ്യാപകനുമായി ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ പറയുന്നത് അദ്ദേഹത്തെ ക്ഷേത്രദര്‍ശനത്തിനിടയില്‍ പരിചയപ്പെട്ട ഉദ്യോഗസ്ഥനും അതുവഴി ഈ പൂമൂടല്‍ തരപ്പെടുത്തിയെന്നും ആണ്. അപ്പോള്‍ കേവലം ഒരു അധ്യാപകനു അവിടെ പരിചയം ഉണ്ട് എന്ന ഒറ്റക്കാരണത്തല്‍ ഇത്രയും ആളുകളെ വഞ്ചിച്ച്ച്ച് പിന്‍ വാതിലിലൂടെ പൂമൂടല്‍ നടത്താം, ഇങ്ങനെ നടത്തുന്ന വഴിപാട് ദേവി കൈകൊള്ളുമോ എന്നത് തീര്‍ച്ച്ച്ചയായും സംശയമാണ്. വി.ഐ.പി എന്ന പരിഗണന ലഭിക്കുവാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത വ്യക്തിക്ക് ഇത്തരത്തില്‍ ഒരു വഴിപാടുനടത്തുവാന്‍ അവസരം ഒരുക്കിയ അധിക്ര്‍ഹ്തരെ സര്‍ക്കാര്‍ ഉടന്‍ സസ്പെണ്റ്റ് ചെയ്ത് നടപടിയെടുക്കുകയാണ് വേണ്ടത്.നടപടിയെടുക്കുവാന്‍ പുറപ്പെട്ടാല്‍ അവരെ സംരക്ഷിക്കുവാന്‍ രാഷ്ട്രെയപാര്‍ട്ടിക്കാരും അല്ലെങ്കില്‍ ജോലിക്കാരുടെ സംഘടനകളും ഒക്കെയുണ്ടാകും എന്നതിനെ വിസ്മരിക്കുന്നില്ല. ഭക്തരോടും മറ്റു വിശ്വാസികളോടും വാന്‍ വഞ്ചന നടത്തിയ ഉദ്യോഗസ്ഥന്‍മാരെ ഇനിയും തുടരുവാന്‍ അനുവദിക്കുന്നതിണ്റ്റെ അനൌചിത്യം മനസ്സിലാകുന്നില്ല്.
ഈ അവസരത്തില്‍ വഴിപാടുനടത്തുവാന്‍ ടോക്കണുമായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ജനങ്ങള്‍ അവരെ കൈകാര്യം ചെയ്യുകയല്ലെ വേണ്ടത്? ജനകീയവിചാരണകള്‍ തിരികെവരേണ്ടതിണ്റ്റെ അനിവര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇത്തരം സംഭവങ്ങള്‍. തീവ്രവാദപ്രമായ ഒരു നിലപാടല്ല എടക്ക് ചില ചെരുപ്പുമാലകള്‍ ഇത്തരക്കാര്‍ക്ക് ലഭിച്ചാലേ കാര്യങ്ങള്‍ ശരിയാകൂ.

Sunday, January 28, 2007
ടൂറിസവും കേരളമോഡല്‍ വെട്ടലും.
കേരളത്തെ ഇന്ത്യയിലെ ടൂറിസത്തിന്റെ "ഹബ്" ആക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയാണല്ലോ കേരളാ ഗവണ്‍മന്റ്.അതിനായി നിരവധി പ്രസംഗമാമാംഗങ്ങളും മറ്റും ഇവിടെ നടക്കുന്നുമുണ്ട്.ഇവിടേക്കുവരാന്‍ പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണവും അതിലൂടെ ഒഴുകിവരാന്‍പോകുന്ന കോടികളും ഒക്കെ ചാനലുകളിലെ വാര്‍ത്താപ്രോഗ്രാമ്മുകളിലൂടെ ഒഴുകിയെത്തുന്നു.
ഗവണ്മെന്റു ആദ്യം ചെയ്യേണ്ടത് ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ്.സ്വീഡങ്കാരിയായ ഇവാകോസ്റ്റരും അവരുടെ ഭര്‍ത്താവും ആക്രമിക്കപ്പെട്ടത് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ചുതന്നെ.ഇവിടത്തെ കാഴ്ചകള്‍ കണ്‍നിറയെകാണുവാന്‍ വന്ന അവര്‍ക്ക് തിരികെപോകുമ്പോള്‍ ഒരു കണ്ണ്‍ നഷ്ടപ്പെട്ടു.എന്നിട്ടും പോകുമ്പോള്‍ തങ്ങള്‍ക്ക് പരാതിയില്ലെന്നും ക്ഷണിച്ചാല്‍ ഇനിയും വരുമെന്നും ഉള്ള ആ ദമ്പദിമാരുടെ വാക്കുകള്‍ക്കുമുമ്പില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.
വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെപറ്റി മദ്യപാനിയും ലഹരിയുടെ ഉപയോഗം ഉള്ളവനാണെന്നും ഒക്കെയാണ്.എന്താ മദ്യപിച്ചാല്‍ എന്തും ചെയ്യുവാനുള്ള ലൈസന്‍സ് ലഭിച്ചൂന്നാണോ? കേസ് കോടതിയില്‍ എത്തുമ്പോള്‍ വാദിയില്ലാ എന്നകാരണത്താല്‍ പ്രതി ശിക്ഷിക്കപ്പെടാതെ പോകരുത്. ഇയാളെ മാതൃകാപരമായി ശിക്ഷിക്കുകയും അത് പുറം ലോകം അറിയുകയും വേണം.കാരണം ഈ സ്ത്രീ ആക്രമിക്കപ്പെട്ടവിവരം ഇതിനോടകം ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു. തുടര്‍ന്ന് കേരളത്തിലെത്തുന്നവര്‍ സുരക്ഷിതരല്ലാ എന്ന ഒരു ഭീതിയും ഉടലെടുക്കാനുള്ള സാധ്യതയുണ്ട്.
ഗോവയില്‍ മദ്യപിച്ച് ടൂറിസ്റ്റുകള്‍ക്കെതിരെ ആരും ആക്രമണം നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.മദ്യപിച്ച് ആക്രമണങ്ങളും മറ്റും നടത്തുന്നവര്‍ക്ക് ശിക്ഷ കൂടുതല്‍ നല്‍കുന്ന സംവിധാനം ഇവിടെ ഉണ്ടായേപറ്റൂ.
മറ്റൊരു കാര്യം ഇവിടെനടത്തുന്ന ഹര്‍ത്താലുകളും ബന്ധുകളും അന്തര്‍ദേശീയതലത്തില്‍ നമ്മുടെ ടൂറിസം ഐ.ടി മേഘലകളെ വലിയതോതില്‍ ദോഷകരമായി ബാധിക്കുന്നു എന്നതാണ്.പല വിദേശികളും ഒരു നിശ്ചിത ദിവസം ഇവിടെ ചിലവഴിക്കുവാനും അതിനിടയില്‍ പലസ്ഥലങ്ങളൂം സന്ദര്‍ശിക്കുവാനും മുങ്കൂട്ടി ചാര്‍ട്ടുചെയ്തിട്ടായിരിക്കും വരിക. ഇവിടെയ്ത്തിയിട്ട് ഉണ്ടാകുന്ന ഇന്‍സ്റ്റന്റ് ഹര്‍ത്താലുകള്‍ പലപ്പോഴും അവരുടെ ആ വര്‍ഷത്തെ ടൂര്‍ പ്രോഗ്രാമ്മിനെ തന്നെ ഭാധിക്കും.ലോകം മാറുകയാണെന്ന കാര്യം ഈ പ്രാകൃതസമരമുറകളില്‍ ഇന്നും ആവേശം കൊള്ളുന്ന രാഷ്ടീയക്കാര്‍ അറിയുന്നില്ല.
ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുവാന്‍ ഭരണകക്ഷിയോളം പറ്റിയ പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഇല്ല.
ഇവിടത്തെ രാഷ്ടീയക്കാരും ആദ്യം ചെയ്യേണ്ടത് അനാവശ്യമായി നടക്കുന്ന ബന്ദുകളും ഹര്‍ത്താലുകളും നിര്‍ത്തലാക്കുക എന്നതുതന്നെയാണ്.
----------------------------
അദിഥി ദേവോ ഭവ എന്നൊക്കെ പണ്ടുള്ളവര്‍ പറഞ്ഞതും പിന്നെ ദൈവത്തിന്റെ സ്വന്തം നാടെന്നു ലോകം മുഴുക്കെയുള്ള പരസ്യം കണ്ടിട്ടുമൊക്കെയാവും അവര്‍ ഇവിടെ എത്തുന്നത്.എത്തിയാലോ ചെകുത്താന്റെ സ്വന്തം ജനങ്ങളുടെ കൈയ്യില്‍നിന്നുമുണ്ടാകുന്നതിക്താനുഭവങ്ങളൊരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കുവാനും ഉണ്ടാകും.
കളരിയെയും കളരിപ്പയറ്റിനെയും കുറിച്ച് കെട്ടവര്‍ ഇവിടെ വന്നപ്പോള്‍ വെട്ടുകത്തിപ്രയോഗം നേരിട്ടനുഭവിച്ചു.
കോവളത്തെ ന്യൂയിയര്‍ പ്രോഗ്രാമ്മിനിടയില്‍ കേരളീയയുവത്വം കാട്ടിക്കൂട്ടുന്നത് ടി.വിയില്‍ കണ്ടതാണല്ലോ?

Tuesday, January 16, 2007
ലാവ്‌ലിന്‍ കേസ് സി.ബി.ഐക്ക് വിട്ടു.
ലാവ്‌ലിന്‍ കേസ് സി.ബി.ഐക്ക് വിട്ടു.
ലാവ്‌ലിന്‍ ഇടപാട് സംബന്ധിച്ച കേസ് സി.ബി.ഐ. അന്വേഷണത്തിനുവിടുവാന്‍ ഹൈക്കോടതി ഉത്തരവായതായി ദീപികയില്‍ ന്യൂസ് വന്നിരിക്കുന്നു.
ഒരു പക്ഷെ ഈ അന്വേഷണത്തിലൂടെ ലാവ്‌ലിന്‍ ഇടപാടുകളെ സംബന്ധിച്ചുള്ള ദീര്‍ഘകാലമായ അവ്യക്തതയും ആരോപണങ്ങളും ഇതോടെ അവസാനിച്ചേക്കാം.മറ്റൊരു രാജ്യത്തുകൂടെ ഉള്ള സ്ഥാപനവും ഉള്‍പ്പെട്ട കേസായിട്ടുപോലും സി.ബി.ഐ ഇടതുപക്ഷം അന്വേഷണത്തെ എന്തുകൊണ്ട് എതിര്‍ത്തുവെന്നുള്ളതിനു സാമാന്യബുദ്ധിക്കുനിരക്കുന്ന ന്യായം ഒന്നും ഇടതുപക്ഷത്തിനില്ലായിരിക്കും. എന്തായാലും കോടതി വിധിയെ സാധാരണക്കാര്‍ സ്വാഗതം ചെയ്യും എന്നതില്‍ തര്‍ക്കമില്ല.
ചര്‍ച്ചകളും ആരോപണങ്ങളുമായി മാധ്യമങ്ങള്‍ രംഗം കൊഴുപ്പിക്കുവാന്‍ തുടങ്ങുകയായി.വാര്‍ത്തകളിലൂടെ മലയാളിക്കിനി അത് ആവോളം ആസ്വദിക്കാം.

Thursday, January 04, 2007
മലയാളി അമേരിക്കന്‍ വിരുദ്ധനോ?
സദ്ദാമിന്റെ വധശിക്ഷയും അതുമായി ബന്ധപ്പെട്ട് കേരളീയര്‍കാട്ടിക്കൂട്ടിയ "കോപ്രായങ്ങള്‍"ഉമാണീതരത്തിലൊരു ചിന്തക്ക് പ്രേരകമായത്. എന്തിനായിരുന്നു നമ്മുടെ കൊച്ചുകേരളത്തില്‍മാത്രം ഇത്രവലിയ പ്രതിഷേധം? ആരെകാണിക്കാന്‍. ഇതേകുറിച്ച് കിരണ്‍ തോമാസിന്റെ ബ്ലോഗ്ഗില്‍ ഇതിന്റെ ചര്‍ച്ച സജീവമായി മുന്നേറുന്നുന്നതിനാല്‍ പറയുന്നില്ല.
എന്റെ ചോദ്യം മറ്റൊന്നാണ് യദാര്‍ഥത്തില്‍ മലയാളി അമേരിക്കന്‍ വിരുദ്ധനോ? അല്ലെന്നാണ് ഈയുള്ളവന്റെ നിരീക്ഷണം. അമേരിക്ക എന്നത് മലയാളിയുടെ സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗരാജ്യമാണ്.മകനോ മകളോ അമേരിക്കയില്‍ സെറ്റില്‍ ചെയ്തവരെ കല്യാണം കഴിക്കണം അല്ലെങ്കില്‍ അവരെ അമേരിക്കയില്‍ അയച്ചുപഠിപ്പിക്കണം ഒത്താല്‍ നാട്ടിലെ തെങ്ങും റബറും ഒക്കെ വല്ലവരെയും ഏല്‍പ്പിച്ചോ വിറ്റോ വയസ്സുകാലത്ത് മക്കളുടെ കൂടെ അമേരിക്കയില്‍ താമസമാക്കണം.
ഇതൊക്കെയല്ലെ മലയാളിയുടെ സ്വപ്നങ്ങള്‍. ചികിത്സിക്കുവാന്‍ വിപ്ലവകാരിയും-ബൂര്‍ഷ്വാസിയും ഒരുപോലെ കക്ഷിവ്യത്യാസമില്ലതെ അമേരിക്കക്ക് പറക്കുന്നു. ജോലിസാധ്യതകള്‍ തേടി പറക്കുന്നു/പറക്കാന്‍ ഒരുങ്ങുന്നു.നേഴ്സിങ്ങ് രംഗത്തെ വന്‍ തൊഴില്‍ സാധ്യത കണ്ട് പുരുഷന്മാര്‍ വരെ അത്തരം കോഴ്സുകളിലേക്ക് തിരിയുന്നു.ഐടി രംഗത്തുനിന്നും ആരോഗ്യരംഗത്തുനിന്നും തൊഴില്‍ചെയ്ത് മലയാളിയയക്കുന്ന അമേരിക്കയില്‍ നിന്നുവരുന്ന ഡോളറുകള്‍ കൈപറ്റുന്നു.
മറ്റൊന്ന് ഔട്ട് സോഴ്സിങ്ങും കോള്‍സെന്ററുകളുമാണ്.കേരളത്തിനു വന്‍ സാധ്യതയാണീരംഗത്തുള്ളത് നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ 5 വര്‍ഷം സമരത്തിനായും ഭരണംകിട്ടിയാല്‍ 5 വര്‍ഷം എതിര്‍ത്തതൊക്കെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുവാനും മാത്രം അറിയാവുന്ന കക്ഷികളുടെ പിടുത്തത്തില്‍ നിന്നും കുതറിമാറാന്‍ മലയാളിക്കാവുന്നില്ല.ടെക്നോളജിയെകുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും യാതൊരു വിവരവും ഇല്ലാത്ത രാഷ്ടീയക്കാര്‍ കേരളത്തില്‍ അനാവശ്യസമരങ്ങള്‍ നമ്മുടെ വികസനത്തെ തടസ്സപ്പെടുത്തുന്നു,നമ്മുടെ ചെറുപ്പക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ ചേക്കേറി അന്യായ വാടകയും കൊടുത്ത് ഇതേ തൊഴില്‍ തന്നെ ചെയ്യേണ്ടിവരുന്നു.അവരയക്കുന്ന കാശുകൊണ്ട് സമരക്കാര്‍ ഉണ്ടുറങ്ങുന്നു.പ്രതികരിക്കേണ്ടത് ഇവിടത്തെ ബോധമുള്ള പുതുതലമുറയാണ് അവരുടെ ഭാവിയാണിത്തരക്കാര്‍ കുളംതോണ്ടുന്നത്.
ഇവിടെ സമരാഹ്വാനം ചെയ്യുന്നവരുടെമക്കള്‍ സ്വാശ്രയകോളേജില്‍ പഠിക്കുന്നു, ചിലര്‍ അമേരിക്കയിലും യൂറോപ്പിലും ജോലി ചെയ്യുന്നു.(അതു അവരുടെ വ്യക്തി സ്വാതന്ത്രം എന്ന് പറഞ്ഞേക്കാം, അപ്പോള്‍ നാട്ടുകാര്‍ക്കും ഇല്ലെ ഈ വ്യക്തി സ്വാതന്ത്രം) ഏകാദിപത്യപ്രവണതയെകുറിച്ച് പറയുവാന്‍ ധാര്‍മ്മികമായി അവകാശമുള്ള ആളുകള്‍ തന്നെയാണോ ഈ സമരങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നത്. രാഷ്ട്രീയക്കാര്‍ ആത്മപരിശോധന നടത്താറില്ലല്ലോ അല്ലെ?
മലയാളിക്ക് ടെക്നോളജിയും മറ്റും അമേരിക്കന്‍ ആയാല്‍ കൊള്ളാം.അമേരിക്കന്‍ നിര്‍മ്മിതം എന്ന് പറഞ്ഞാല്‍ മനം നിറഞ്ഞു,അമേരിക്കന്‍ ലാബില്‍ പ്രൂവ് ചെയ്തത്,അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്നത് എന്നൊക്കെ കേട്ടാല്‍ രോമാഞ്ചം വരും. ഒരുകാലത്തിവിടെ വന്‍ പ്രചാരം നേടിയിരുന്ന ഒരു സംഗതിയാണല്ലോ ആംവേ.ഇവരുടെ പ്രോഡക്ട്സ് വിറ്റിരുന്നത് അമേരിക്കന്‍ നിര്‍മ്മിതമാണെന്ന ലേബലിലല്ലെ?പേസ്റ്റു മുതല്‍ പേന്‍ ഈരുന്ന ചീര്‍പ്പ് വരെ!
മാധ്യമങ്ങളെ സമ്പന്തിച്ചേടത്തോളം അന്നന്നത്തേക്കുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുക എന്നതാണ് അവരുടെ അന്നന്നത്തേക്കുള്ള അരിക്കുള്ള വക.മാധ്യമങ്ങള്‍ ഇത്തരം കാട്ടിക്കൂട്ടലുകളെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തേണ്ടിയിരിക്കുന്നു.
അമേരിക്കക്ക് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കാം അവര്‍ മറ്റുപലയിടങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ടായിരിക്കാം എന്ന് കരുതി പ്രതികരിക്കേണ്ടതിനു പ്രതികരിക്കാതെ ചില പിന്തിരിപ്പന്‍ രാഷ്ട്രീയക്കാര്‍ സങ്കുചിതതാല്‍പര്യാര്‍ഥം നടത്തുന്ന ചെയ്തികള്‍ക്ക് പുറകെ നാമും കോപ്രായങ്ങള്‍ക്ക് നിന്നുകൊടുക്കണോ?
മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ (ചില മന്ത്രിമാര്‍ അറിഞ്ഞില്ലാ എന്ന് പറയുന്നില്ല,മുഖ്യമന്ത്രി പറയുന്നത് അദ്ദേഹം അറിഞ്ഞില്ലാന്നാണ്) എ.ഡി.ബി കരാര്‍ ഒപ്പിട്ടവര്‍ക്ക് എന്ത് ജനകീയതാല്‍പര്യമാണുള്ളത്. എന്ത് സാമ്രാജ്യത്വ വിരുദ്ധനിലപാടാണുള്ളത്?
മറ്റൊന്ന് നമ്മുടെ പ്രധാനമന്ത്രി അമേരിക്കയില്‍ പോകുമ്പോ പൊക്കുമ്പോ ഓരോ കരാറില്‍ ഒപ്പുവേക്കുന്ന സ്ഥിതിയാണുള്ളത്.പാര്‍ലമെന്റില്‍ പരഞ്ഞതുപ്രകാരമല്ല അദ്ദേഹം ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട് അത് ചോദ്യം ചെയ്യുവാനും തിരുത്തുവാനും ഇടതുകള്‍ക്ക് കഴിയുന്നില്ല.യദാര്‍ഥത്തില്‍ ഇവരും ഇതില്‍ പങ്കാളികളാണ്. അകത്തുകൈപൊക്കി പുറത്ത് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത് സാമാന്യഭാഷയില്‍ പറഞ്ഞാല്‍ ....യില്ലായമയാണ്. ഇവരെയാണ് യദാര്‍ഥത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ കാണേണ്ടത്.
ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ട് നമ്മുടെ സ്വാതന്ത്രം അവര്‍ക്ക് അടിയറവെക്കണമെന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ വസ്തുനിഷ്ടമായി നോക്കിയാല്‍ മലയാളി ഒരിക്കലും അമേരിക്കന്‍ വിരുദ്ധചേരിയില്‍ നില്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ചിലര്‍ രാഷ്ട്രീയ താല്‍പര്യാര്‍ത്ഥം അങ്ങനെ നടിക്കുന്നു എങ്കിലും.സാഹചര്യങ്ങള്‍ക്കനുസരിച്ച് മുഖം മൂടിയണിയുവാന്‍ മലയാളികള്‍ക്ക് ഒരു അഭിവാഞ്ചകൂടുതലാണ്.അതുകൊണ്ടുതന്നെയാണ് ചന്ദ്രനില്‍ ചെന്നാലും ചായക്കടനടത്തുന്ന മലയാളിയെ കാണാമെന്ന് മറ്റുള്ളവര്‍ തമാശയായിപറയുന്നതും.

Thursday, December 21, 2006
അള്‍ദൈവങ്ങളും പ്രവചനക്കാരും
കേരളത്തില്‍ ഏതാനും വര്‍ഷം കൊണ്ട് വന്തോതില്‍ വളര്‍ന്നുവരുന്ന ഒരു വ്യവസായമാണ് ഭക്തി.ട്രേഡ് യൂണിയനുകളുടെ ശല്യം ഇല്ലാതെ ഒരുപക്ഷെ കേരളത്തില്‍ നടത്താവുന്ന അപൂര്‍വ്വം സംരഭങ്ങളില്‍ ഒന്നാണിതെന്നും പറയാം. യോഗയുടെ മെമ്പൊടിയോടെയും മന്ത്രവാദത്തിന്റെ അകമ്പടിയോടെയും ധ്യാനം പ്രാര്‍ത്ഥനതുടങ്ങിയവയുടെ പേരിലും അതു കേരളത്തിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ കീഴടക്കിക്കൊണ്ടിരിക്കുന്നു.മാധ്യമങ്ങളില്‍ വന്‍ പരസ്യവും നഗരങ്ങളില്‍ ഉത്സവങ്ങളും സ്വീകരണങ്ങളും ഒക്കെയായി ഇത് കേരളീയന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിക്കൊണ്ടിരിക്കുന്നു. ഇന്നു നാം അന്ധവിശ്വാസത്തിന്റെയും ദുരാചാരങ്ങളുടേയും കൂത്തരങ്ങായിരുന്ന പഴയ ശിലായുഗത്തിലേക്ക് അതിവേഗം സഞ്ചരിക്കുകയാണെന്ന യാദാര്‍ഥ്യം മറന്നുകൂട. നമ്മുടെ സാമൂഹ്യപരിഷ്ക്കര്‍ത്താക്കളും വിപ്ലവകാരികളും (ശത്രുസംഹാര പൂജയും, മറ്റുഹോമങ്ങളും നടത്തുകയും,വാസ്തുദോഷവും രാഹുവും നോക്കി വീടുപണിയുകയും താമസിക്കുകയും ചെയ്യുന്ന ഇന്നത്തെ ഡ്യൂപ്ലിക്കേറ്റ്/ചൈനാ വിപ്ലവകാരികളല്ല)നടത്തിയ പ്രവര്‍ത്തനങ്ങള്‍ എല്ലാം പാഴായിക്കൊണ്ടിരിക്കുന്നു.
ഇന്ന് അന്ധവിശ്വാസത്തിന്റെ പടുകുഴിയിലേക്ക് അതിവേഗം പതിച്ചുകൊണ്ടിരിക്കുന്ന മലയാളി ഒരു കാലത്ത് ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരിരുന്നവര്‍ ഇന്ന് നിലവിലുള്ളവരെപോരാതെ പുതിയ ആള്‍ദൈവങ്ങള്‍ക്കായി പരക്കം പായുകയാണ്.എന്താണ് മലയാളിക്ക് പറ്റിയത് ഒരുപക്ഷെ ധാരാളം പണം കൈകളില്‍ എത്തുകയും കൂട്ടുകുടുമ്പ വ്യവസ്തിതി തകര്‍ന്ന് അണുകുടുമ്പങ്ങള്‍ ധാരാളം ഉണ്ടാകുകയും ചെയ്തതായിരിക്കാം.പുതിയ ജീവിത സാഹചര്യങ്ങള്‍ പലര്‍ക്കും മാനസീകമായ പ്രശ്നങ്ങള്‍(ആത്മവിശ്വാസക്കുറവ്, അപകര്‍ഷത,)വര്‍ദ്ധിക്കുവാന്‍ തുടങ്ങി.കുടുമ്പം ഭാഗംവെക്കല്‍ പലപ്പോഴും നല്ല രീതിയില്‍ ആയിരിക്കില്ല നടക്കുക. സഹോദരങ്ങളും മാതാപിതാക്കളും ഇതിന്റെ ഫലമായി പരസ്പരം അകലുന്നു. തുടര്‍ന്ന് ഓരോരുത്തര്‍ക്കും തങ്ങള്‍ ഒറ്റപ്പെട്ടു എന്ന ഒരു തോന്നല്‍ ഉണ്ടാകുകയും അതിന്റെ ഫലമായി മാനസ്സീക സംഘര്‍ഷം ഉടലെടുക്കുന്നു. ഭര്‍ത്താക്കന്മാര്‍ ജോലിസംബന്ധമായി മറ്റു സ്ഥലങ്ങളില്‍ ഉള്ള സ്ത്രീകളില്‍ ഇതിന്റെ ആഘാതം കൂടുന്നു. പലപ്പോഴും സ്ത്രീകളാണിതിന്റെ ഇരകളാകുന്നത്.
ഇതിനിടയില്‍ ജീവിതത്തില്‍ എന്തെങ്കിലും വിധത്തിലുള്ള വിഷമതകള്‍ ഉണ്ടാകുകകൂടി ചെയ്താല്‍ അവര്‍ ഏതെങ്കിലും ജ്യോല്‍സ്യന്മാരെയോ മറ്റു പ്രവചനക്കാരെയോ സമീപിക്കുന്നു. ഇരകളെ എങ്ങിനെ കൈകാര്യം ചെയ്യണം എന്നതില്‍ വളരെ വിദഗ്ദരായ പ്രവചനക്കാര്‍ ഇത് ശത്രുക്കള്‍ ചെയ്ത ദുഷ്കര്‍മ്മത്തിന്റെ ഫലമാണെന്നും വന്‍ ദോഷമാണ് നിങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാകുകയെന്നും പറയുന്നു.പ്രത്യേകിച്ചും ഭര്‍ത്താവിനു വലിയപത്തുവരുന്നു എന്നൊക്കെ പറയുമ്പോള്‍ അതില്‍ ഒരു ഭാഗ്യപരീക്ഷണത്തിനു ഒരിക്കലും ഭാര്യമാര്‍ മുതിരില്ല ഇത്തരത്തില്‍ സ്ത്രീകളെ എളുപ്പത്തില്‍ മാനസീകമായി പിരിമുറുക്കത്തില്‍ എത്തിക്കുകയാണ് ആദ്യ ഘട്ടം. മാനസീകമായ പിരിമുറുക്കം അനുഭവിക്കുന്ന അവസ്ഥയില്‍ ഉള്ള ആളുകളെ എളുപ്പത്തില്‍ ഇവര്‍ പാട്ടിലാക്കുന്നു. പിന്നെ നിരവധി പരിഹാരക്രിയകള്‍ അവര്‍ നിര്‍ദ്ദേശിക്കുകയായി. ഇതിനായി അവര്‍ ഏതെങ്കിലും മന്ത്രവാദി/പൂജാരി/ദിവ്യന്‍/സ്ദിദ്ധന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആളുകളുടെ പേരും മേല്‍ വിലാസവും പറഞ്ഞുകൊടുക്കുന്നു. ഇതിനുപുറകില്‍ പലപ്പോഴും പരസ്പരം ഉള്ള ഒരു അഡ്ജസ്റ്റുമെന്റാണെന്ന് പലരും തിരിച്ചറിയപ്പെടാതെപോകുന്നു. പരിഹാരക്രിയകള്‍ക്കു ശേഷം താല്‍ക്കാലികമായ ഒരുമാറ്റം ജീവിതത്തില്‍ ഉണ്ടാകുന്നു എന്നാല്‍ അധികം താമസിക്കാതെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കുന്നു (തങ്ങള്‍ ചെയ്ത പരിഹാരക്രിയ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും എന്ന വിശ്വാസത്തില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു, ആദ്യദിവസങ്ങളില്‍ ഒരു പക്ഷെ ഉണ്ടാകുന്ന ചില അനുഭവങ്ങള്‍ അവരെ സ്വാധീനിക്കുകയും ചെയ്യും. യദാര്‍ത്ഥത്തില്‍ ഇത് ഒരു മാനസീക അവസ്തയാണ്) വീണ്ടുപ്രശ്നങ്ങള്‍ ഉണ്ടാകുന്നതോടെ അവര്‍ പഴയമന്ത്രവാദിയെയോ അല്ലെങ്കില്‍ മറ്റൊരാളെയോ തേടിപ്പോകുന്നു. ശത്രു വീണ്ടും കടും പ്രയോഗം നടത്തിയെന്നും കൂടിയ പ്രയോഗമായതിനാല്‍ പ്രതിവിധിയും അതിനു അനുസൃതമായിരിക്കണം എന്ന ഉപദേശമാണ് മിക്കവാറും അവിടെ നിന്നും ലഭിക്കുക.
അടുത്തകാലത്തുണ്ടായ ശബരിമലവിവാദം പലവസ്തുതകളും പുറത്തുകൊണ്ടുവന്നു.ഒരു വ്യക്തി തന്റെ പ്രശസ്തിക്കുവേണ്ടി ചിലകാര്യങ്ങള്‍ ചെയ്തു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പലതരത്തിലുള്ള അന്വേഷണങ്ങള്‍ക്കും ഇതു ഇടവെച്ചു.മുന്‍ അനുഭവം വച്ചുനോക്കുമ്പോള്‍ ഒരു പക്ഷെ മറ്റുപല വിവാദവിഷയങ്ങളുടേയും അന്വേഷണഫലങ്ങള്‍ പോലെ ഉള്‍പ്പെട്ട ആര്‍ക്കും പരിക്കുണ്ടാക്കാത്തവിധത്തില്‍ ഉള്ളതാകാമെങ്കിലും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും സാമാന്യജനത്തിനു കാര്യങ്ങള്‍ ബൊധ്യമായിട്ടുണ്ട്.
മാധ്യമങ്ങള്‍ ഇത്തരം പല തട്ടിപ്പുകളും പുറത്തുകൊണ്ടുവരാറുണ്ടെങ്കിലും അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ് ചില ടി.വി പരിപാടികള്‍.ഫോണ്‍ ചെയ്താല്‍ ജാതകഫലവും ദോഷനിവാരണവും പ്രവചിക്കുന്ന വിദ്വാനു പക്ഷെ ഇന്ത്യന്‍ ദേശീയരാഷ്ട്രീയത്തിലെ ചില കാര്യങ്ങള്‍ പ്രവചിച്ച് അബദ്ധം പറ്റിയതില്‍ പിന്നെയാണോ എന്നറിയില്ല ഇപ്പോള്‍ അധികം കാണാറില്ല.അങ്ങേരുടെ പ്രോഗ്രാം പലപ്പോഴും കൊള്ളാവുന്ന കോമഡിപ്രോഗ്ഗാമ്മുകളേക്കാളും നിലവാരമുള്ള നര്‍മ്മം പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നു എന്നത് സത്യമാണ്. ഇതിലും അപ്പുറമാണ് ടി.വിയില്‍ക്കൂടെ നേരിട്ടു കാണിക്കുന്ന ചില "ഇന്‍സ്റ്റന്റ്" അല്‍ഭുത രോഗശാന്തി.ദീര്‍ഘകാലമായി മാറാത്ത രോഗങ്ങള്‍ നിമിഷനേരം കൊണ്ട് മാറ്റുന്ന അല്‍ഭുതവിദ്യ പലപ്പോഴും നമ്മുടെ സാമാന്യ ബുദ്ധിയെ ചോദ്യം ചെയ്യുകയും ശാസ്ത്രത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു. ഹിപ്നോട്ടിസം കൊണ്ട് അതും മാസ്സ് ഹിപ്നോട്ടിസം കൊണ്ട് അല്‍ഭുതങ്ങള്‍ കാണിക്കാമെന്ന് പല മാന്ത്രികരും അവരുടേ പ്രോഗ്രാമ്മുകളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും അതിനെ തട്ടിപ്പായും ദൈവീകപരിവേഷത്തിന്റെ അകമ്പടിയുള്ളതുകൊണ്ട് ഇത് ചോദ്യം ചെയ്യപ്പെടാതെയും ഇരിക്കുന്നു. ഇനി അതവാ ഇത്തരം ഇടങ്ങളില്‍ നിയമവ്യവസ്തയോ പോലീസോ ഇടപെട്ടാല്‍ അതു മത സാമുദായിക തലത്തിലേക്ക് മാറ്റി വിശ്വാസികളെ രംഗത്തിറക്കി രക്ഷപ്പെടുവാനും നടത്തിപ്പുക്കാര്‍ക്ക് നന്നായറിയാം. ഇത്തരം ഒരു സംഭവം അടുത്തകാലത്തുണ്ടായത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നതാണല്ലോ?ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാമുദായികശക്തികളുടെ വളര്‍ച്ചയും അതിലൂടെ ജനാധിപത്യവ്യവസ്ഥയില്‍ നടത്തുന്ന ഇടപെടലുകളും കേരളസമൂഹത്തെ എവിടെകൊണ്ടെത്തിക്കും?
മലയാളിയുടെ മാനസീകനിലവാരത്തിലുള്ള പോരായമയാണ് പലപ്പോഴും ഇത്തരം അനാരോഗ്യപ്രവണതകള്‍ സമൂഹത്തില്‍ വേരുറപ്പിക്കുവാനുള്ള പ്രധാനകാരണം. ആധുനീക ജീവിതത്തെ പുണരാനും എന്നാല്‍ പാരമ്പര്യത്തെവിടുവാനും സാധിക്കാത്ത ഒരു മനസ്സാണ് ഒരു ശരാശരിമലയാളിയുടേത്. ഇതുണ്ടാക്കുന്ന മാനസീക സംഘര്‍ഷങ്ങളിലേക്കാണ് ഇത്തരം തട്ടിപ്പുകാര്‍ കടന്നുവരുന്നത്. പിന്നെ ചില ദിവ്യന്മാരുടെ അനുയായി എന്നുപറയുന്നത് ഒരു സോഷ്യല്‍ സ്റ്റാറ്റസ് സിംബലായിമാറിയിരിക്കുന്നു. വീണ്ടും ഒരു സാസ്കാരിക/ശാസ്ത്ര വിപ്ലവം ഉണ്ടാകേണ്ടിയിര്‍ക്കുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസികളുടെ ഒരു സമൂഹമായി അതിവേഗം മലയാളി അധ:പതിക്കുന്നു എന്നതാണ് യാദാര്‍ത്ഥ്യം.
സ്വാമി വിവേകാനന്ദന്റെ "കേരളം ഒരു ഭ്രാന്താലയമാണെന്ന്" ഐത്തവും ജാതിവ്യവസ്തയും നടമാടിയിരുന്ന കേരളത്തെക്കുറിച്ച് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ പ്രസിദ്ധമായവാക്കുകള്‍ കേരളത്തെ സമ്പന്തിച്ചിടത്തോളം അനുദിനം പ്രസക്തി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

Sunday, December 10, 2006
തൃശ്ശൂര്‍കാരുടെ സ്വന്തം റപ്പായേട്ടന്‍.
ഏതാള്‍ക്കൂട്ടത്തിനിടയിലും ആകാരംകൊണ്ട് പെട്ടെന്നുതന്നെ ശ്രദ്ധപിടിച്ചുപറ്റുന്ന ഒരാളായിരുന്നു ശ്രീ റപ്പായേട്ടന്‍.ഒരു കാക്കിഷര്‍ട്ടും ഒറ്റമുണ്ടും കൈയ്യില്‍ ഒരു സഞ്ചിയുമായി സ്വരാജ് റൗണ്ടിന്റെ ഏതെങ്കിലും ഭാഗത്ത് അദ്ദേഹത്തെ കണ്ടുമുട്ടാം. നിഷ്ക്കളങ്കതയോടെയുള്ള ചിരിയും സംസാരവുമായി പരിചയക്കാരോട് കുശലാന്വേഷണവുമായി അങ്ങിനെ നടന്നു നീങ്ങുന്ന ഒരു മനുഷ്യന്‍.
എണ്‍പതുകളില്‍ തൃശ്ശൂരിലേക്കുള്ള യാത്രകള്‍ തുടങ്ങിയ സമയത്ത് ഒരിക്കല്‍ ഒരു ഹോട്ടലിന്റെ മുമ്പില്‍ വെച്ചാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്താണ് "ഇതാണ്ടാ തീറ്ററപ്പായേട്ടന്‍" എന്ന് പറഞ്ഞു കാണിച്ചുതന്നത്. ഒരല്‍പ്പം കൗതുകത്തോടെ അങ്ങേരെ നോക്കിനിന്നു. പിന്നീട് അദ്ദേഹത്തിന്റെ തീറ്റവിശേഷങ്ങള്‍ പലരില്‍ നിന്നും അറിന്‍ഞ്ഞു. ഒരുപക്ഷെ ആദ്യമായി ആളുടെ പ്രകടനം കാണുന്നത് അന്തിക്കാട് ഒരു ചടങ്ങില്‍ വെച്ചായിരുന്നു. കൂടെയിരുന്നു കഴിക്കുവാന്‍ പലരെയും കക്ഷി ക്ഷണിച്ചു. ചിലര്‍ ഒരു ആവേശത്തിനു കൂടിയെങ്കിലും അധികം വൈകാതെ കൈകഴുകി.
"മദ്യം കഴിക്കാന്‍ പലരും വാതുവെക്കും പക്ഷെ അതുമാത്രം എനിക്കിഷ്ടമല്ല" പല വേദികളിലും റപ്പായേട്ടന്‍ പറയാറുല്ലകാര്യം.തൃശ്ശൂരിലെ ചില ഹോട്ടലുകാര്‍ ഡൊക്ടര്‍മാര്‍ മറ്റു ഉദ്യോഗസ്ഥന്മാര്‍ സഹൃദയര്‍ എന്നിവര്‍ പലനേരങ്ങളിലായി റപ്പായേട്ടനുള്ള ഭക്ഷണം നല്‍കിയിരുന്നു. ജോലിക്കുപകരം ഭക്ഷണം ഇതായിരുന്നു റപ്പായേട്ടന്റെ പോളിസി. ഒരിക്കല്‍ ഫുള്‍ശാപ്പാട് ടിക്കറ്റ് എടുത്ത് ഊണിനിരുന്ന റപ്പായേട്ടന്റെ ഇലയില്‍ വിളമ്പി കൈകഴച്ചതും ഹോട്ടലുടമവന്ന് ആദ്യം "ഡാവിട്ടു"നോക്കി പിന്നെ അനുനയത്തില്‍ റപ്പായേട്ടനെ കാര്യങ്ങള്‍പറഞ്ഞുമനസ്സിലാക്കിയതും എല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികളില്‍ ഒന്നുമാത്രം.
"പണിയെടുത്തുകിട്ടുന്നകാശോണ്ട് എനിക്കുതന്നെ ഭക്ഷണം കഴിക്കാന്‍ തികയില്ല അതോണ്ട് ഞാന്‍ കല്യാണം വേണ്ടാന്ന് വെച്ചു" അവിവാഹിതനായിതുടരുന്നതിനെകുറിച്ച് റപ്പായേട്ടന്‍ പറയും.
കുട്ടികളുമായി ചങ്ങാത്തംകൂടുമ്പോള്‍ ഈ വലിയ മനുഷ്യന്‍ അവരില്‍ ഒരാളായിമാറും. ചിലര്‍ക്ക് റപ്പായേട്ടന്റെ ആ വയറില്‍ ഒന്നു തൊടണം, ചില കുസൃതികള്‍ക്ക് അതില്‍ ഒന്ന് ഇടിച്ചുനോക്കണം."ഇടിക്കണോണ്ട് വിരോധം ഒന്നും ഇല്ല്യ പക്ഷെ ഞാനും ഒന്ന് തിരിച്ചിടിക്കും" കുട്ടിക്കുറുമ്പന്മാരോട് അതേകുസൃതിയോടെ തന്നെ മറുപടിയും.
ഒടുവില്‍ ഗിന്നസ്സ്ബുക്കിലും ഒരുപാട് പേരുടെമനസ്സിലും തന്റെ ഓര്‍മ്മകള്‍ ഭാക്കിയാക്കി റപ്പായേട്ടന്‍ യാത്രയായിരിക്കുന്നു.

Wednesday, December 06, 2006
ജനപ്രതിനിധികളെ മുങ്കൂര്‍ അനുമതിയില്ലാതെ വിചാരണചെയ്യാം
ജനപ്രതിനിധികളെ മുങ്കൂര്‍ അനുമതിയില്ലാതെ വിചാരണചെയ്യാം എന്ന മാതൃഭൂമിയിലെ വാര്‍ത്ത വളരെയധികം സന്തോഷകരമാണ്.അഴിമതിക്കേസില്‍ പഞ്ചാബ് മുന്‍ മുഖ്യകന്ത്രി പ്രകാശ് സിംഗ് ബദലിനെ വിചാരണചെയ്യുന്നതിന് സ്പീക്കറുടെ അനുമതിവേണോ എന്നകേസിലാണ് ഈ ഉത്തരവെന്നും മാതൃഭൂമി എഴുതിയിരിക്കുന്നു.പല അഴിമതിവീരന്മാരും രക്ഷപ്പെട്ടിരുന്നത് ഈ പഴുത് ഉപയോഗിച്ചായിരുന്നു. അഴിമതിവീരന്മാര്‍ക്കെതിരെ നിരന്തരമായി നിയമയുദ്ധം നടത്തിയിരുന്ന അന്തരിച്ച ശ്രീ നവാബ് രാജേന്ദ്രന്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോകുകയാണ്. അദ്ദേഹത്തിന്റെ പലകേസുകളും ഈ സാങ്കേതിക കാരണത്താല്‍ വൈകുകയോ തടസ്സപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
രാഷ്ട്രീയത്തിന്റെ മറവില്‍ ജനപ്രതിനിധിയെന്ന സ്ഥാനത്തിന്റെ തണലില്‍ അഴിമതിയും തന്നിഷ്ട്ടവും കാട്ടിക്കൂട്ടുന്നവര്‍ക്ക് ഈ സുപ്രധാന വിധി ഒരു താക്കീതാണ്.പൈപ്പും ഇടമലയാറും അങ്ങിനെ അങ്ങിനെ എത്രകേസുകള്‍. ലാവ് ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ട എന്ന് പറയുന്നതിന്റെ പുറകിലെ രഹസ്യം എന്താണെന്ന് ഊഹിക്കുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കും. ഇത്തരം പിന്തിരിപ്പന്‍ തീരുമാനങ്ങളില്‍ ഇടപെടുവാന്‍ കൂടെ കഴിയുന്ന സംവിധാനം കൂടെ വന്നാല്‍ സാധാരണക്കാര്‍ രക്ഷപ്പെടും. അതുപോലെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ നീണ്ടുപോകുന്നതും തടയണം.

Monday, December 04, 2006
സംവരണ പഠന കമ്മറ്റികളും കുട്ടികളും
ചൈനയില്‍ ഓരോ ദമ്പതിമാര്‍ക്കും ഒന്നിലധികം കുട്ടികള്‍ പാടില്ല എന്നും ഒന്നിലധികം കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക് പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമെന്നും ഒരു സുഹൃത്ത് പറയുന്നതുകേട്ടു. സംഗതി സത്യമാണെങ്കില്‍ അത് ഒരു നിലക്ക് നല്ലതു മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ അവിടത്തെ ആളുകളുടെ മാനസീകനിലയില്‍ വളരെയധികം പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണ്. ഉദാഹരണമായി ഒരു ദമ്പതികള്‍ക്ക് ഒരു പെണ്‍കുട്ടിയാണുള്ളതെന്നിരിക്കട്ടെ വിവാഹശേഷം അവള്‍ ഭര്‍ത്താവിനോടൊപ്പം താമസമാക്കുമ്പോള്‍ ഒന്നുകില്‍ അയാളുടെ വീട്ടില്‍ അല്ലെങ്കില്‍ മറ്റൊരു വീടെടുത്ത് അവിടെ. രണ്ടായാലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒറ്റപ്പെടില്ലെ? അവിടെയുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ജോലിചെയ്യുമെങ്കിലും രക്ഷിതാക്കള്‍ക്ക് ജോലിചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ മകന്‍/മകള്‍ ഒറ്റക്ക് ആ കുടുമ്പത്തിന്റെ ഉത്തരവാധിത്വം ഏറ്റെടുക്കേണ്ടിവരില്ലെ? ഇതേക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുണ്ട് അറിയുന്നവര്‍ എഴുതുമല്ലോ?
ഇന്ത്യയും ജനസംഖ്യയുടെ വന്തോതിലുള്ള വര്‍ദ്ധനവിനാല്‍ പുരോഗതി മന്തീഭവിക്കുന്ന രാജ്യങ്ങളില്‍ മുന്‍ നിരയിലാണ്. കേരളത്തിലും അതിന്റെ പ്രത്യക്ഷമായ പ്രശ്നങ്ങള്‍ കാണാം. ഒറ്റപ്പെണ്‍കുട്ടിയുള്ളവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റും നല്‍കുന്ന രാജ്യത്ത് രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല.രണ്ടിലധികം കുട്ടികള്‍ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യുവാന്‍ പ്രീണനരാഷ്ട്രീയക്കാര്‍ക്ക് മടിയുണ്ടാകും എന്നാല്‍ സമ്പൂര്‍ണ്ണസാക്ഷരര്‍ ഉള്ള കേരളത്തില്‍ ഇന്ന് ചിലയിടങ്ങളില്‍ അതും വിദ്യാസമ്പന്നര്‍ക്കിടയില്‍ പോലും 3-5 വരെ കുട്ടികള്‍ ഇന്നും കാണാം. ഇതിന്റെ പുറകിലെ അജണ്ട വേറെയാണെങ്കിലും നമ്മുടെ രാജ്യത്തോടു ചെയ്യുന്ന ദ്രോഹമായി ആരും ഇതു ഗണിക്കുന്നില്ല. കൂടുതല്‍ കുട്ടികള്‍ നാളത്തെ കൂടുതല്‍ വോട്ടുകളായി മാറും എന്ന് കരുതിയിരിക്കുന്ന രാഷ്ട്രീയ വ്യാപാരികള്‍ നാളയെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ചില കമ്മറ്റികളും കമ്മീഷനുകളും കണക്കെടുപ്പ് നടത്തുമ്പോള്‍ അവഗണിക്കപ്പെട്ടു എന്ന നിഗമനത്തില്‍ എത്തും പക്ഷെ അവര്‍ ഒരു വീട്ടിലെ കുട്ടികളുടെ എണ്ണം കണക്കിലെടുക്കാനും അതു പ്രസിദ്ധീകരിക്കുവാനും എന്തെ മടിക്കുന്നു.പക്ഷെ പിന്നെ ആകമ്മറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഒഴിവുനികത്തണം ആനുകൂല്യം നല്‍കണം എന്നൊക്കെ പറഞ്ഞു ജാഥയും തിരഞ്ഞെടുപ്പില്‍ വിലപേശലും നടക്കും
രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്. മേല്‍ജാതി വിഭാഗത്തില്‍ പെട്ടുപോയി എന്ന ഒറ്റക്കാരണംകൊണ്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മറ്റുള്ളവരോട് നീതിപുലര്‍ത്തുവാന്‍ കൂടെ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.അസംഘടിതരും താരതമ്യേന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ഒരു വിഭാഗത്തെ സവര്‍ണ്ണര്‍ എന്ന് മുദ്രകുത്തി തിരസ്കാരിക്കുന്നത് നീതിയാണോ? ഒരുകാലത്ത് അവരുടെ കൈയ്യില്‍ ഉണ്ടായിരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയും മറ്റുള്ളവര്‍ക്ക് വീതം വെച്ചും അവരെ ഇന്നത്തെ സ്ഥിതിയില്‍ ആക്കിയത് ആരാണ്.അവരെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചതില്‍ ഇവിടത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക് ഉത്തവാദിത്വം ഇല്ലെ?ഇവിടെ കരയുന്നകുഞ്ഞിനേപാലുള്ളൂ എന്ന തത്വം ശരിയാണെന്ന് സമര്‍ഥിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍. തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച് മാത്രമേ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യുന്നുള്ളൂ. ഭൂരിപക്ഷത്തിനോ അവരിലെ ന്യൂനപക്ഷമായ നായര്‍ നമ്പൂതിരി മേനോന്‍ തുടങ്ങിയ വിഭാഗത്തിനോ എന്തെങ്കിലും പ്രാധാന്യം ഈ ചര്‍ച്ചകളില്‍ കാണുന്നില്ല. ആരാണ് അതിനു ഉത്തരവാധികള്‍?

Wednesday, November 15, 2006
തിരുവമ്പാടിയും അന്താരാഷ്ട്ര പ്രശ്നങ്ങളും!
മത്തായിചാക്കോയെപ്പോലെ കഴിവുറ്റ ഒരു ജനകീയ നേതാവിന്റെ അകാല വിയോഗമാണ് അപ്രതീക്ഷിതമായ ഒരു തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഇന്ന് തിരുവമ്പാടി തിരഞ്ഞെടുപ്പ് ഇരു മുന്നണികള്‍ക്കും വളരെയധികം അഭിമാനപ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ്.എങ്കിലും ഇടതുപക്ഷത്തിനാണ് ഈ തിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാകുന്നത്. തോറ്റാലും ജയിച്ചാലും എന്‍.സി.പി വഴിയുള്ള കരുണാകരന്റെ നുഴഞ്ഞുകയറ്റം ഇടതുമുന്നണിയെ പ്രതികൂലമായി ഭാധിക്കും. ഇതിനെ പ്രതിരോധിക്കുവാനും കഴിയാത്ത ഒരു അവസ്ഥയിലാണ് ഇടതുപക്ഷം. അടവു നയം തന്നെ പയറ്റുകയേ നിര്‍വ്വാഹമുള്ളൂ. ഇടതുപക്ഷം തോറ്റാല്‍ ബിജെപിയെയും മറ്റും പതിവുപോലെ പഴിക്കാമെങ്കിലും ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ആദ്യം വരുന്ന തിരഞ്ഞെടുപ്പാണിത്. തീര്‍ച്ചയായും ഇവിടെ ജനകീയ പ്രശ്നനങ്ങളും പുതിയ സര്‍ക്കാരിനോടുള്ള ജനങ്ങളുടെ നിലപാടും ആണ് പ്രതിഫലൈക്കുക. ഇവിടെ സദ്ദാം പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഇന്ത്യയെടുക്കുന്ന നിലപാടിനോടുല്ല വിയോജിപ്പ് പ്രകടിപ്പിക്കാനല്ല ജനങ്ങള്‍ മുതിരേണ്ടത് ഇവിടെ തങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ കേരളത്തിലെ ഇടതു ഗവണ്‍മന്റ് എന്ത് നിലപാടാണെടുക്കേണ്ടതെന്നും ഇതുവരെയുള്ള നിലപാടിലെ പോരായമകള്‍ ചൂണ്ടിക്കാണിക്കുവാനും ഉള്ള ഒരു അവസരമാണ്.
പ്രതിപക്ഷത്തെ ചിലരെ ഒഴിവാക്കിയാല്‍ ഭരണപക്ഷത്ത് പതിവിലധികം പുതുമുഖങ്ങള്‍ ഉള്ള ഒരു നിയമസഭയാണ് ഇന്നു കേരളത്തില്‍ ഉള്ളത്. സ്വാഭാവികമായും പതിവില്‍ നിന്നും വ്യത്യസ്ഥമായ ഒരു ഭരണം കേരളജനത പ്രതീക്ഷിക്കുന്നുമുണ്ട്. ഓരോ ജനപ്രതിനിധിയും അതിനായി പ്രയത്നിക്കേണ്ടിയിരിക്കുന്നു.ഒരു നിയമസഭാതിരഞ്ഞെടുപ്പില്‍ സദ്ദാമിന്റെ വിഷയം ഉന്നയിക്കുന്നത് ജനങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുവാനുള്ള ഒരു തന്ത്രം മാത്രമല്ലെ? ഉന്നത വിദ്യാഭ്യാസ മേഘലയില്‍ പ്രശ്നന്നളില്‍ ഇനിയും ശ്വാശ്വത പരിഹാരം ആയിട്ടില്ല. കര്‍ഷകരുടെ ആതമഹത്യകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിടത്ത് അന്താരാഷ്ട്ര പ്രശ്നന്നളും മറ്റും ഉന്നയിക്കുന്നത് തികച്ചും അപ്രസക്തമാണ്. ഇന്ത്യ അന്താരാഷ്ട്ര കാര്യങ്ങളില്‍ എടുക്കേണ്ട നിലപാടിനെകുറിച്ച് യു.പി.എ ഏകോപന സമിതിയില്‍ ഉന്നയിക്കാം, നിര്‍ണ്ണായക സ്വാധീനം ഉള്ള പാര്‍ലിമെന്റിലോ അതുമല്ലെങ്കില്‍ പൊതു വേദികളില്‍( ഇന്ത്യാമഹാരാജ്യത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പില്ലാത്ത സ്ഥലങ്ങള്‍ ഉണ്ട്) ഇതിനിടയില്‍ വര്‍ഗ്ഗീയ തയുടെ ഒരു തലം കൂടി കടന്നുവരുന്നുണ്ട്. തിരുവമ്പാടിയില്‍ ന്യൂനപ്ക്ഷങ്ങളുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്. ഇപ്പോള്‍ അവിടെ മാറാട് റിപ്പോര്‍ട്ടും ചര്‍ച്ചാവിഷയമാകുന്നു. നമുക്കറിയാം നേതാക്കന്മാരുടെ പ്രസ്ഥാവനകളും പ്രസംഗങ്ങളൂം പലപ്പോഴും ജനങ്ങള്‍ ക്കിടയില്‍ പ്രശ്നന്നളും തര്‍ക്കങ്ങളും ഉണ്ടാക്കാറുണ്ട്. മാറാട് റിപ്പോര്‍ട്ട് പോലെ എളുപ്പം പ്രശ്നന്നള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പ്രസ്താനങ്ങള്‍ മാറിനില്‍ക്കണം. തിരഞ്ഞെടുപ്പുകഴിഞ്ഞും അവിടത്തെ ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കേണ്ടതാണ്. താല്‍ക്കാലിക രാഷ്ട്രീയ വിജയത്തിനായി എന്തായുധവും എടുത്തുപ്രയോഗിക്കുന്ന ശൈലി നമുക്ക് ഭൂഷണമല്ല. ഇക്കാര്യത്തില്‍ മുന്നണികള്‍ ഒരു പുനര്‍ചിന്തനം നടത്തേണ്ടതുണ്ട്.

Wednesday, November 08, 2006
കാടുമാന്തികളും പുതിയ വനം നിയമവും
പ്രകൃതിസേഹികള്‍ക്കും പരിസ്തിതി സംരക്ഷണത്തിനായി നിരന്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ബഹുമാനപ്പെട്ട മന്ത്രി ബിനോയ് വിശ്വം കൊണ്ടുവരുന്ന പുതിയ പരിഷ്ക്കാരങ്ങള്‍ ആശ്വാസകരമാണ്. സുഗതകുമാരിടീച്ചര്‍ വനസംരക്ഷണത്തെക്കുറിച്ചും നിയമങ്ങളെകുറിച്ചും ഒരു ലേഖനം മാതൃഭൂമിയില്‍ എഴുതിയിരിക്കുന്നു. കെ.എം. കള്‍ (കാടു മാന്തികള്‍) ഇന്ന് മന്ത്രി ബിനോയ്‌വിശ്വത്തിനെതിരെ ഉന്നയിക്കുന്ന ആരോപണം പൊള്ളയാണെന്ന് വളരെ കൃത്യമായി അതില്‍ പറഞ്ഞിരിക്കുന്നു. ബഹുമാനപ്പെട്ട വനം മന്ത്രി ബിനോയ് വിശ്വം കാടുമാന്തികളുടേയും കള്ളപ്പട്ടയം മാഫിയായുടേയും നേര്‍ക്ക് ശക്തമായ നടപടിയെടുക്കും എന്ന് പ്രതീക്ഷിക്കാം. അദ്ദേഹത്തിന്റെ രാഷ്ടീയ ജീവിതം കറപുരളാത്തതും *മതമാഫിയാക്ക് അടിയറവെക്കാത്തതുമായതിനാല്‍ ആശ്വാസത്തിനു വകയുണ്ട്! കാടുമാന്തിയും കള്ളപ്പട്ടയം നല്‍കിയും കേരളരാഷ്ടീയത്തില്‍ ഇടം കണ്ടെത്തേണ്ട ഗതികേട് അദ്ദേഹത്തിനില്ലല്ലോ?
*മത മാഫിയാ ആണല്ലോ കോടതി പറഞ്ഞാല്‍പോലും നടപടിയെടുക്കുന്ന സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നത്. കിരണ്‍തോമാസിന്റെ ബ്ലോഗ്ഗില്‍ ഇത്തരത്തില്‍ ചില ലേഖനങ്ങള്‍ കണ്ടിരുന്നു,ഇവിടെ പോയാല്‍ ആ ലേഖനം വായിക്കാം.http://www.mathrubhumi.com/php/showArticle.php?general_links_id=128

Sunday, November 05, 2006
മദ്യത്തിനു സബ്‌സീഡി.
കേരളത്തിലെ കുടുമ്പസമേതമുള്ള ആത്മഹത്യാനിരക്കുകൂടുന്നതിനെകുറിച്ചും കര്‍ഷക ആത്മഹത്യയെകുറിച്ചും ഒക്കെ വിവിധ പഠനങ്ങളും ചര്‍ച്ചകളും പലവഴിക്ക് നടന്നുകൊണ്ടിരിക്കുകയാണല്ലോ.ഫലിതപ്രിയരായ ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ കര്‍ഷക ആത്മഹത്യക്ക് "പ്രോതസഹനം" മാധ്യമ കവറേജും സര്‍ക്കാരില്‍ നിന്നുകിട്ടുന്ന കുറച്ച് സാമ്പത്തികസഹായവുമാണെന്ന് പറയാം.എന്നാല്‍ ഇത്തരം ചര്‍ച്ചകളില്‍ എന്തുകൊണ്ട് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിയെകുറിച്ച് ഉള്‍പ്പെടുത്തുന്നില്ല.ലഭ്യമായകണക്കനുസരിച്ച് നോക്കിയാല്‍ കേരളം അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ "സമ്പൂര്‍ണ്ണ മദ്യപ"സംസ്ഥാനമാകും എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.വിവിധ ഉത്സവങ്ങള്‍ക്കും വിവാഹങ്ങള്‍ തുടങ്ങി വിശേഷാവസരങ്ങളില്‍ മാത്രം മദ്യം കഴിച്ചിരുന്നസംസക്കാരത്തില്‍നിന്നും ഇന്ന് നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കൊണ്ടിരിക്കുന്നു.മദ്യപാനം ഇന്ന് കേരളത്തില്‍ ഒരു ജ്വരമായി മാറിയിരിക്കുന്നു.അരിമേടിക്കാന്‍ പത്തുര്‍പ്യക്ക് ഗതിയില്ലേലും വൈകീട്ട് ഒരു ചെറുതടിക്കാനുള്ള വക മലയാളി ഉണ്ടാക്കിയിരിക്കും.സമ്പൂര്‍ണ്ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ആദ്യപടിയായി ചാരായഷാപ്പുകള്‍ നിര്‍ത്തിയ ആന്റണിയും പിന്തുടര്‍ച്ചക്കാരും ബീവറേജുവഴി കൂടുതല്‍ വിലക്ക് മദ്യം വിറ്റ് കുടിയന്മാരെ കൂടുതല്‍ ദരിദ്രരാക്കി.ദിനം പ്രതി കുടിയന്മാരുടെ എണ്ണം കൂടുകയും കുടിക്കുന്ന മദ്യത്തിന്റെ അളവുകൂടുകയും ചെയ്തു.യുവാക്കളിളില്‍ നിന്ന് കൗമാരക്കാരിലേക്കും പിന്നെ ചെറിയ അളവില്‍ ബിയറിന്റെ രൂപത്തില്‍ തുടങ്ങി യുവതികളിലേക്കും എത്തിനില്‍ക്കുന്നു നമ്മുടെ മദ്യത്തിന്റെ ഉപയോഗം. മദ്യപിക്കുവാത്തവന്‍ ഇന്ന് പലപ്പൊഴും അടിച്ചുപൊളി ടീമില്‍ ഇടംകണ്ടെത്താനാവാതെ പുറത്തുനില്‍ക്കേണ്ട സ്ഥിതിയാണ്.ചാരായനിരോധനംകൊണ്ട് കേരളത്തില്‍ യാതൊരു ഗുണവും ഉണ്ടായിട്ടില്യാന്നുമാത്രമല്ല വ്യാജന്മാര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. ചാരായതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ട്ടപ്പെട്ടതും പുനരധിവാസം പ്രസ്താവനയില്‍ ഒതുങ്ങിയതും മാത്രം മിച്ചം!കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതലുള്ള വയനാട്ടില്‍ ബത്തേരി മീനങ്ങാടി കല്‍പ്പറ്റ മാനന്തവാടി എന്നിവടങ്ങളിലെ റോഡരികുകളില്‍ കുടിച്ച് ബോധം ഇല്ലാതെ കിടക്കുന്നവരുടെ എണ്ണംകണ്ടാല്‍ നാം അതിശയിച്ചുപോകും.കര്‍ഷകരോ കര്‍ഷകത്തൊഴിലാളികളോ ആയ ഇവര്‍ക്കൊക്കെ എവിടെനിന്നും ഇത്രമാത്രം പണം ലഭിക്കുന്നു മദ്യപിക്കുവാന്‍. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് മദ്യത്തിന്റെ ഇന്നത്തെ ഉപയോഗം കുറക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ആദ്യപടിയായി നടപ്പാക്കണം. വ്യാജനെതടയല്‍ പ്രസ്താവനകളില്‍ മാത്രം ആകാതിരിക്കണം. വനമേഘലയായതിനാല്‍ വ്യാജമദ്യത്തിനു ഒരു ക്ഷാമവും ഇല്യാത്ത സ്ഥലമാണ് വയനാട്.വയനാട്ടിലെ മറ്റൊരു പ്രശ്നം ചീട്ടുകളിയും വന്തോതിലുള്ള വ്യാജലോട്ടറിയുമാണ്. പലപ്പോഴും കടക്കെണിയില്‍ പെടുന്നതിന്റെ ഒരു കാരണം പണം വച്ചുള്ള ചീട്ടുകളിയും അതിനായി പലിശക്കെടുക്കുന്ന എടുക്കുന്ന പണവുമാണ്.നടപ്പാക്കാന്‍ പോകുന്ന കര്‍ഷക പാക്കേജിനെകുറിച്ചു വര്‍ണ്ണനകള്‍ക്കിടയിലും ആഗോളവല്‍ക്കരണവും കേന്ദ്രത്തിന്റെ ഇറക്കുമതിനയത്തെകുറിച്ചും വിമര്‍ശിക്കുന്നതിനു മുമ്പും ഓര്‍ക്കുക, ബീവറേഞ്ഞിന്റെ വന്‍ തോതിലുള്ള ലാഭക്കണക്കുകളില്‍ ആത്മഹത്യചെയ്ത കര്‍ഷകന്റെ വിയര്‍പ്പും അവരുടെ നിരാലംബരാക്കപ്പെട്ട കുടുമ്പത്തിന്റെ കണ്ണീരും ഉണ്ടെന്ന്. കര്‍ഷകപാക്കുജുകള്‍ക്കുമുമ്പെ വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തിക്ക് തടയിടുക. അല്ലെങ്കില്‍ ഇത്തരം പ്രദേശങ്ങളില്‍ മദ്യത്തിനു റേഷനോ സബ്സീഡിയോ അനുവദിക്കുക.ഇതെല്ലാം വായിച്ചിട്ട് കര്‍ഷകര്‍ ഉല്‍പ്പന്നത്തിന്റെ വിലയിടിവുമൂലം ഉണ്ടായ നഷ്ടവും ബ്ലേഡ് മാഫിയാ ബാങ്ക് ജപ്തി എന്നിവയുടെ ശല്യവും കൊണ്ടല്ല ആത്മഹത്യചെയ്യുന്നത് എന്ന് സമര്‍ഥിക്കുവാനുള്ള ശ്രമമാണന്ന് കരുതരുത്. മദ്യവും ചീട്ടുകളിയും പലിശയുമാണ് അവിടത്തെ ഭൂരിപക്ഷം ആത്മഹത്യകള്‍ക്കും കാരണം എന്നതില്‍ തര്‍ക്കമില്ല.
Monday, October 30, 2006
ബസ്സ് സമരത്തിന്റെടേല്‍ "ഗ്രൂപ്പുകളി..."
പരദൂഷണം പാരവെപ്പ് തുടങ്ങിയ നാടന്‍ കലകള്‍ അന്യം നിന്നുപോകാതിരിക്കാന്‍ നിരന്തരം ഇടക്കിടെ നാട്ടിലുള്ള ചുള്ളന്മാരുമായും മോഹനേട്ടനുമായൊക്കെ (പുള്ളിയെ ഇനിയും ചുള്ളനായി അംഗീകരിച്ചിട്ടില്ല നട്ടുകാര്‍, മാത്രമല്ല അക്ഷരപദ്ധതിയില്‍ കക്ഷി ഇനിയും ചേര്‍ന്നിട്ടില്ലാത്തതിനാല്‍ കമ്പ്യൂട്ടര്‍ വിജ്ഞാനം നഹി) ഇടക്കിടെ ഈ-മെയില്വാദികള്‍ വഴി വിവരം കൈമാറാറുണ്ട്. നാട്ടിലേക്ക് ഫോണ്‍ വിളിക്കാതെ കഴിച്ചുകൂട്ടുവാന്‍ ഉള്ള ഒരു മാര്‍ഗ്ഗമെന്നനിലക്കും വിവരങ്ങള്‍ കുറഞ്ഞചിലവില്‍ വിശദമായി എത്തുമെന്നതിനാലും ഒരു അനുഗ്രഹം ആയിരുന്നു ഈ-മെയില്‍. ഒരുത്തന്റെ പ്രേമം ഉണ്ടാക്കിയ പുലിവാലുമൂലം ഇനി ഈ മെയില്‍ അയക്കണേല്‍ റേഷങ്കാര്‍ഡ്,തിരിച്ചറിയല്‍കാര്‍ഡെന്ന പേരുള്ളതും എന്നാല്‍ അവനവനുപോലും സ്വന്തം ഫോട്ടോ തിരിച്ചറിയാന്‍ കഴിയാത്തതുമായ കാര്‍ഡും, വീടിന്റെ ആധാരം, നികുതിയടച്ച് രസീത്,സഹകരണ ബാങ്കിന്റെ തിരിച്ചറിയല്‍കാര്‍ഡ്,s.s.l.c ബുക്കിന്റെ അറ്റസ്റ്റുചെയ്തകോപ്പി,തുടങ്ങി ഒരുപാട് രേഖകള്‍ ഹാജരാക്കി സത്യവാങ്മൂലം നല്‍കിയാലേ ഇനി ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാനാകൂന്നാ അവന്മാര്‍ പറയുന്നെ. ഇതില്‍ എത്രമാത്രം കഴുമ്പുണ്ടെന്ന് ആര്‍ക്കറിയാം. അങ്ങിനെ ഇന്നത്തെ വിവരങ്ങള്‍ അറിയുവാനായി പ്രതിയെന്ന ചുള്ളന്റെ മൊബെയിലില്‍ രാവിലെ തന്നെ വിളിക്കുന്നു.
"അടിച്ചവന്റെ പല്ലെടുക്കെടാ.....കൂമ്പിടിച്ച് കലക്കടാ...."
ഫോണില്‍ മറുതലക്കല്‍ നിന്നും ഒരു ആക്രോശം.വന്‍ ബഹളവും കേള്‍ക്കുന്നു. ഞാന്‍ ചുറ്റും നോക്കി ഇവിടെ ആരുടെ പല്ല് എടുക്കും ആരുടെ കൂമ്പിടിച്ച് കലക്കും. അവനിവിടെ ആരാ ശത്രുക്കള്‍ തുടങ്ങിയ ചോദ്യങ്ങള്‍ നിമിഷനേരംകൊണ്ട് എന്റെ മനസ്സിലൂടെ കടന്നുപോയി.
നാട്ടില്‍ ഇമ്മാതിരി സംഭാഷണങ്ങള്‍ പൂരങ്ങള്‍ പല്ലിപ്പെരുന്നാള് തുടങ്ങിയവൗണ്ടാകുമ്പോ മാത്രമേകേള്‍ക്കാറുള്ളൂ.
"ഹലോ ആര്‍ടെ കൂമ്പിടിക്കുന്ന കാര്യാടാ" ഞാന്‍ ചോദിച്ചു.
"ഇവിടെ ബസ്സ് സമരാടാ" മറുതല
"അതിനു നീയെന്തിനാ കൂമ്പിടിച്ചുകലക്കുന്നെ"
"അതെ ചക്കേമ്മെ ഈച്ചപൊതിയുന്ന മാതിരി കിട്ടിയവണ്ടിക്ക് ആളുകള്‍ പൊത്തിപ്പിടിച്ച് കയറി പോയ്കൊണ്ടിരിക്കാ അതിന്റെടേല് ഒരു ജോസഫ് ഗ്രൂപ്പുകാരന്‍."
"ബസ്സുസമരത്തിന്റെടേല്‍ ജോസഫ് ഗ്രൂപ്പോ. അവര്‍ക്കെന്തോന്ന് ഇതില്‍ കാര്യം"
" ടാ മബു (മന്ദബുദ്ധിയുടെ ലോപിച്ച രൂപം) ഒരു മാമ്മന്‍ ഇമ്മടെ ഒരു ചുള്ളിയെ ഒന്ന് ഞോണ്ടി" മറുതല.
"എന്നിട്ട് വേഗം പറ" ഇത്തരം കാര്യങ്ങളില്‍ ഒരു മലയാളിയുടെ ആകാംഷ എനിക്കും ഉണ്ടായി.മരുതലക്കല്‍ നിന്നും ഒരുപാടു പേരുടെ ആക്രോശം ഒരാളുടെ ദയനീയമായ ന്യായീകരണങ്ങള്‍.
"അവള്‍ ബഹളം ഉണ്ടാക്കി.ഇമ്മടെ ഗട്യോള്‍ ഇടപെട്ടപ്പോ ചുള്ളന്‍ ന്യായീകരിക്കാന്‍ നിക്കാ.നല്ല വിളക്ക് വിളക്കുന്നുണ്ട്.. നീ പിന്നെ വിളി കുറച്ചുനാളായി ഒരുത്തനിട്ട് കീറീട്ട്"
അവന്‍ ഫോണ്‍ കട്ടു ചെയ്തു. ഞാനാ ജോസഫ് ഗ്രൂപ്പുകാരന്റെ പുറത്ത് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണശേഷിയുള്ള നാട്ടുകാര്‍ പൂരം നടത്തുന്നതും ആലോചിച്ച് ഇരുന്നുപോയി.
ഒപ്പം മലയാളഭാഷയില്‍ പുതിയ ഒരു പദോദയവും.

Wednesday, October 18, 2006
ബൂര്‍ഷ്വാ സ്ങ്കള്‍പ്പമല്ലെ സഖാവേ?
കേട്ട കഥ-1
തൃശ്ശൂരിലെ ഏതോ വൈകുന്നേരങ്ങളിലെ സൊറപറച്ചിലിനിടയില്‍ എന്റെ പ്രിയസുഹൃത്തും എഞ്ചിനീയറുമായ ശ്രീ ഭരതേട്ടന്‍ ഒരു കഥ പറയുകയുണ്ടായി. അതു ഓഷോ യുടെ ഒരു നര്‍മ്മകഥയാണെന്നും ഒന്നാണെന്നും ഒരു വാദമുണ്ട് അറിയില്ല.
ഒരിക്കല്‍ ഒരു പ്രമുഖ താടിക്കാരന്‍ സഖാവ് മരിച്ചപ്പോ സ്വാഭാവികമായും തന്റെ ദൈവനിഷേധത്തിന്റെ പേരില്‍ നരകത്തില്‍ എത്തിയത്രെ. അവിടെ ചെന്നതും അവിടത്തെ കൊടും പീഠനങ്ങളും അന്യായങ്ങളും കണ്ട് സഖാവിന്റെ വിപ്ലവവീര്യം പുറത്തുചാടി. അദ്ദേഹം ഭൂമിയില്‍ താന്‍ ഉണ്ടാക്കിയ സമരങ്ങളെയും വിപ്ലവങ്ങളെയും അവിടെയും അങ്ങട് തുടങ്ങാന്‍ തീരുമാനിച്ചു.
കുറച്ചാളുകളെ കൂട്ടി പൊതുയോഗം വിളിച്ചു. ജീവിച്ചിരുന്നപ്പോ ഭൂമിയില്‍ ഉണ്ടായിരുന്ന അറിയപ്പെടുന്ന പുണ്യാളന്മാര്‍ നേതാക്കന്മാര്‍ സാമൂഹികപ്രവര്‍ത്തകര്‍ ബുദ്ധിജീവികള്‍ ഒക്കെ ആയിരുന്നു കൂടുതലും. മരണശേഷം ഭൂമീലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് അവര്‍ക്ക് നേരിട്ട് നരകത്തില്‍ക്ക് എണ്ട്രി ലഭിച്ചതാണ്. ആദ്യ മീറ്റിങ്ങില്‍ തന്നെ പണിമുടക്കും സമരവും പ്രഖ്യാപിച്ചു. നരകത്തില്‍ പിന്നെ സമരങ്ങളുടേയും ഹര്‍ത്താലുകളുടേയും ഒരു നീണ്ട നിര. nsrtc (നരക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ്സുകള്‍ പന്തം കൊളുത്തിപ്പട അഗ്നിക്കിരയായി, കടകമ്പോളങ്ങള്‍ അടഞ്ഞു. നരകം ആകെ സ്തംബിച്ചു. ഇരിക്കപ്പൊറുതിയില്ലാണ്ടായപ്പോ നരകത്തിന്റെ ഇഞ്ചാര്‍ജുള്ള ചുള്ളന്‍ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറായി. ഒരു ഫലവും ഇല്ല. സമരക്കാര്‍ പുള്ളിയെ തടഞ്ഞു വച്ചു.. റിപ്പോര്‍ട്ടുചെയ്യാന്‍ ചെന്ന മാധ്യമക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായി. എഴുത്താളര്‍ വേറെ സമരം നടത്തി. ചുരുക്കിപ്പറഞ്ഞാ ത്രിവര്‍ണ്ണക്കാര്‍ ഭരിക്കുമ്പള്‍ത്തെ കേരളത്തിന്റെ അവസ്ഥയായി.
നരകത്തില്‍ നിന്നും മാസത്തില്‍ ഒരിക്കല്‍ റിപ്പോര്‍ട്ട് സ്വര്‍ഗ്ഗത്തില്‍ നേരിട്ടെത്തിക്കുന്ന ഒരു പരിപാടിയുണ്ട്.റിപ്പോര്‍ട്ട് ഏതാണ്ട് കേരളത്തിലെ സമരദിനങ്ങളുടെ പത്രങ്ങള്‍ മാതിരി. സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരനായ മാലാഖയോട് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ നരകകാവല്‍ക്കാരന്‍ വിശദമായി പറഞ്ഞു. പുതിയതായി എത്തിയ ഒരുവന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണിതൊക്കെ എന്നും അവനെ എത്രയും വേഗം ഒതുക്കാന്‍ ഒരു ഉപായം ഉണ്ടാക്കിത്തരണം എന്നും നരകകാവല്‍ക്കാരന്‍ കരഞ്ഞു പറഞ്ഞു. തല്‍ക്കാലം അവനെ ദൈവം അറിയാതെ ഒരാഴ്ച്ച ഇവിടെ പാര്‍പ്പിക്കണം എന്നും അതോടെ പ്രശ്നങ്ങള്‍ തെരുമെന്നു പറഞ്ഞു.
"ഹേയ് കേട്ടടത്തോളം അതോണ്ടൊന്നും അവന്‍ നേരയാകുന്ന് തോന്നുന്നില്ല."സ്വര്‍ഗ്ഗത്തിലെ കാവല്‍ക്കാരന്‍ പറഞ്ഞു.
"തീര്‍ച്ചയായും ഇവിടെയുള്ള ഈ സുഖഭോഗങ്ങളും സുന്ദരിമാരേയും കണ്ടാല്‍ അവന്റെ വിപ്ലവം അതോടെ തീരും. ഭൂമിയില്‍ അതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്."
ജനങ്ങള്‍ പ്രതീക്ഷയോടെ തിരഞ്ഞെടുത്ത് ഡര്‍ഹിയിലെക്കയച്ച ചിലരുടെ ഉദാഹരണം നിരത്തി നരകത്തിന്റെ കാവല്‍ക്കാരന്‍ തെന്റെ വാദം സമര്‍ഥിച്ചു.
ഒടുവില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നമാകും എന്ന് മനസ്സിലാക്കിയ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
"ഒരാഴ്ച്ച ഇവിടെ നിര്‍ത്താം അതിനുള്ളില്‍ അവിടെയുള്ള മുഴുവന്‍ സമരക്കാരെയും അടിച്ചു നിരത്തിയേക്കണം.ദേ ദൈവം അറിഞ്ഞാ എന്റെ പണി പോകും, എല്ലാം നിന്റെ ഈ സങ്കടം കണ്ടിട്ടാ ഓര്‍മ്മവേണം" സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്‍ പറഞ്ഞു.
"ശരി"
അങ്ങിനെ സഖാവ് സ്വര്‍ഗ്ഗത്തില്‍ എത്തി.ഒരാഴ്ച്ചകൊണ്ട് നമ്മുടെ വിദ്യാര്‍ഥികളെ അടിച്ചോതുക്കുന്നപോലെ മൃഗീയ മായ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകപ്രയോഗങ്ങള്‍ ഇടിമുറികള്‍ എന്നിവകൊണ്ട് നരകത്തെ പുള്ളി ശരിപ്പെടുത്തി.
ദിവസങ്ങള്‍ പെട്ടന്നു പോയി. അടുത്തയാഴ്ച്ച മനസ്സില്ല മനസ്സോടെ നരകത്തിന്റെ കാവല്‍ക്കാരന്‍ സഖാവിനെ തിരികെ കൊണ്ടുവരാന്‍ അനുചരന്മാരുമായി പുറപ്പെട്ടു.
അവിടെ ചെന്നാപ്പ്പ്പോ ഒരു സമ്മേളനം നടക്കുന്നു. എന്താകര്യമ്ന്ന് തിരക്കി വരാന്‍ ഒരു കിങ്കരനെ വിട്ടു.കുറച്ചു കഴിഞ്ഞപ്പോ അവന്‍ തിരികെ വന്നു.
"അവിടേയ് ഒരു സമ്മേളനം നടക്കുകയാ നമുക്ക് പിന്നെ വരാം."
"സ്വര്‍ഗ്ഗത്തില്‍ സമ്മേളനമോ? ഇവിടെ ആട്ടവും പാട്ടും മാത്രമേ ഉണ്ടാകാറുള്ളൂ. ശരി ഞാന്‍ തന്നെ നേരിട്ടു പോയി അന്വേഷിക്കാം"
നരകത്തിനെ കാവല്‍ക്കാരന്‍ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്റെ അടുക്കല്‍ മടിച്ചുമടിച്ച് എത്തുന്നു,കാരണം മറ്റേചുള്ളനെ തിരികെ ഏല്‍പ്പിക്കുമല്ലോ.
എന്തായി അവന്‍ കുഴപ്പം വല്ലതും ഉണ്ടാക്കിയോ. ദൈവം അറിഞ്ഞില്ലല്ലോ? പിന്നെ ഒരാഴ്ചകൂടെ അവിടെ കാര്യങ്ങള്‍ നേരെയാകുവാന്‍ എടുക്കും അതുവരെ അവന്‍ ഇവിടെ...നരക കാവല്‍ക്കാരന്‍ പൂര്‍ത്തിയാക്കും മുമ്പേ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കരന്റെ മറുപടി
"ദൈവോ അതൊരു ഭൂര്‍ഷ്വാ സങ്കല്‍പ്പമല്ലെ സഖാവേ"
*ദൈവനിന്ദയായി ആരും കണക്കാക്കല്ലെ. പിന്നെ ഈ കഥയിലെ സ്വര്‍ഗ്ഗവും നരകവും ഏതെങ്കിലും മതക്കരുടെ സ്വന്തം അല്ല. ഇനി അതിന്റെ മേല്‍ കുതിരകയറാനും തല്ലുണ്ടാക്കാനും നിക്കണ്ട. അതൊരു സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗവും നരകവും ആണ് അതുപോലെ കഥാ പാത്രങ്ങളും.

Sunday, October 08, 2006
ഒരു ഗുനിയാ ദുസ്വപ്നം....
രണ്ടീസം പനിയുടെ ശക്തമായ ആക്രമണത്തെ ചെറുത്തുനില്‍ക്കുവാനുള്ള പോരാട്ടത്തിലായിരുന്നു ഞാന്‍.പെനഡോള്‍കൊണ്ടുള്ള പോരാട്ടം വിജയിച്ചില്ല മാത്രമല്ല ടി.വി യില്‍ ചിക്കന്‍ ഗുന്യാ ചിക്കന്‍ ഗുന്യാ ന്നുള്ള വാര്‍ത്തകളും ഉയര്‍ന്നുവരുന്ന മരണങ്ങളും കേട്ടതോടെ ഒരു വെള്ളിടി എവിട്ന്നാന്നറിയില്ല അങ്ങ്ട് വെട്ടി. പിന്നെ ഒട്ടും താമസിച്ചില്ല കിട്ടിയ നമ്പര്‍ കറക്കി ഒരു കുറുമാലി കീരിയെ(അവന്‍ പുലിയാന്ന് സ്വയം വിശേഷിപ്പിക്കുമന്‍ങ്കിലും ഞങ്ങള്‍ പൊതുവേ അല്‍പ്പം ലോകവിവരം ഉള്ളവര്‍ അതിനോട് തീരെ യോജിക്കാറില്ല,കുറുമാലീന്ന് നേരെ നെടുമ്പാശ്ശേരി-ഗള്‍ഫിലെ എയര്‍പ്പോര്‍ട്ട്. പിന്നെ ഓഫീസ് ടു ഫ്ലാറ്റ് താഴത്തെ കോള്‍ഡ്സ്റ്റോര്‍ അത്ര തന്നെ,അവന്റെ കൂടെ ജോലി ചെയ്യുന്ന അറബികള്‍ ജീവിക്കാന്‍ വേണ്ടി ഇപ്പോ മലയാളം വരെ പഠിച്ചെന്നാണ് പാരമൊഴി)കൂട്ടി അടുത്തുള്ള ആശൂത്രീല്‍ക്ക് തെറിച്ചു. അവിടെ നേഴ്സ്മാരോട് സൗഹൃദം സ്ഥപിക്കുന്ന തിരക്കില്‍ അവനെന്റെ കാര്യം മറന്നു.
ഡോക്ടറുടെ മുന്നില്‍ അവശനായി പ്രത്യ്ക്ഷപ്പെട്ട എന്നെ നേഴ്സ് പനിപരിശോധിക്കാനും പ്രഷര്‍ ചെക്കുചെയ്യാനും സഹായിച്ചുകൊണ്ടിരുന്നു.ഇതിനിടയില്‍ "ഇത് സാധാരണ ഉള്ള പനിയാന്നേ, പേടിക്കാനൊന്നുമില്ലന്നേ" എന്ന തെക്കന്‍ സ്ലാങ്ങില്‍ ഒരു ആശ്വസിപ്പിക്കലും.
"റെസ്റ്റെടുക്കണം പിന്നെ തണുത്തവെള്ളം, കോഴിമുട്ട ഇവ ഒഴിവാക്കണം" തുടങ്ങിയ പതിവ് ഉപദേശങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ കുറിച്ച സ്ലിപ്പിനോടൊപ്പം കിട്ടി.
"സാര്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കൂടെ വേണം" എന്റെ അപേക്ഷ കേള്‍ക്കേണ്ട താമസം അതും എഴുതിത്തന്നു. ഒരു വേള നാട്ടിലെ ആശൂത്രീം ഡോക്ടറുടെ മുഖത്ത് മെഡിക്കല്‍ ലീവ് എഴുതിത്തരാനുള്ള മടിയും തുടര്‍ന്ന് മേശയില്‍ വെക്കുന്ന അമ്പതിന്റെ നോട്ടും മനസ്സില്ലാമനസ്സോടെ പുള്ളി മെഡിക്കല്ലീവ് ലെറ്ററില്‍ എഴുതി സൈഞ്ചെയ്യുന്ന രംഗവും എല്ലാം ഓര്‍ത്തുപോയി.
"ഹേയ് ഡോണ്ട് വറി, ഇറ്റ് ഈസ് നോര്‍മല്‍.....കൂടുതല്‍ ചിന്തിക്കാനൊന്നും ഇല്ല പെട്ടെന്ന് ശര്യാവും" പുള്ളിക്കാരന്‍ ആംഗലേയത്തില്‍ ആശ്വസിപ്പിച്ചു. എനിക്കുപറയാമ്പറ്റോ ഞാന്‍ നാട്ടിലെ ആശൂത്രീടെ കാര്യം ആലോചിച്ചോണ്ടിരിക്കാന്നും താങ്കള്‍ വിചാരിക്കുന്ന പോലല്ല അതൊന്നും ഒരിക്കലും നേരെയാവില്ലാന്നു.
പുറത്തിറങ്ങി നോക്കുമ്പോ കുറുമാലിക്കാരന്റെ പൊടിപോലുമില്ല.തിരക്കിനിടയില്‍ മൊബെയില്‍ എടുക്കാനും മറന്നതിനാല്‍ ഒന്ന് വിളിക്കാനും പറ്റില്ല. പിന്നെ ആസ്പത്രി മുഴുവന്‍ അവനെ പേരെടുത്തു വിളിച്ച് നടക്കാന്തക്ക ശേഷി തോണ്ടക്കില്ലാത്തതിനാലും നിശ്ശബ്ദത പാലിക്കുക എന്ന് മലയാളത്തിലും ഇംഗ്ലീഷിലും മാത്രം എഴുതിവെച്ചിട്ടുള്ളതിനാലും തിരികെ പോരാന്‍ ഒരു ടാക്സിവിളിക്കേണ്ടി വന്നു.
ഫ്ലാറ്റില്‍ ഏത്തിയപാടെ ഡോക്ടര്‍ അനായാസമായി എഴുതുകയും മെഡിക്കല്‍ഷോപ്പുകാരന്‍ തപ്പിയെടുത്ത് തന്നതുമായ ഒരു നട മരുന്നടിച്ചുകിറുങ്ങി ഏതാണ്ട് പകുതി ബോധത്തോടെ കിടപ്പായി.അപ്പോള്‍ കണ്ടത് സ്വപ്നാനാണോ സത്യാണോന്നറിയില്ല അത് ഏതാണ്ടിങ്ങനെ ഒക്കെ ആയിരുന്നു.
ടിവിയില്‍ വീണ്ടും ചിക്കന്‍ ഗുന്യാ ഗുന്യാ ന്നുള്ള വാര്‍ത്തയും ചര്‍ച്ചയും പിന്നെ മിന്നിമറയുന്ന ദൃശ്യങ്ങളും. റിപ്പോര്‍ട്ടര്‍ ആശൂത്രീടെ മുമ്പിലും കൊതുകുകളുടെ സംസ്ഥന സംഘടനാ പ്രതിനിധി ആലപ്പുഴസ്റ്റുഡിയോയിലും,കോഴിക്കോട്ടുനിന്നും കവിയും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഒരാള്‍ പിന്നെ ഏതോ രാഷ്ട്രീയ പര്‍ട്ടിയുടെ നേതാവ് ഗുനിയാ ബധിതപ്രദേശത്തെ നാട്ടുകാരന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലുമായുള്ള ചര്‍ച്ച തുടരുന്നു.
സാംസക്കാരിക നായകന്‍" ഇത് ലോക കമ്പോള ശക്തികള്‍ എല്ലായിടത്തും പിടിമുറുക്കുന്നതിന്റെ ഒരു ഭാഗമാണെന്നേ ഞാന്‍ കാരുതുന്നുള്ളൂ. ആലപ്പുഴയേക്കുറിച്ച് പറഞ്ഞാല്‍ ആഭാഗങ്ങളില്‍ നിന്നും ഒരുപാട് സാംസക്കാരിക വളര്‍ച്ച ആധുനിക കേരളത്തിനുണ്ടായിട്ടുണ്ട് അതിനെ തകിടം മറിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.ഇതിന്റെ ഒരു മറുവശം കൂടെനാം കാണേണ്ടതുണ്ട് ഇത്തരം പകര്‍ച്ചവ്യാധികള്‍ പലപ്പോഴും മികച്ച സാഹിത്യ രചനകള്‍ക്ക് ഇടയാകാറുണ്ട്.ഉദാഹരണമായി "ലൗ ഇന്ത കോളറാ ടൈം" എന്നപോലെ ലൗ ഇന്ത ഗുനിയാടൈം ഒരു കവിതാസമാഹാരത്തെക്കുറിച്ച് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കയാണ്."ചില വരികള്‍ ചൊല്ലാന്‍ തുടങ്ങുന്നു...
"മിസ്റ്റര്‍ താങ്കളിലേക്ക് തിരിച്ചുവരാം ഇപ്പോള്‍ ഗുനിയാ പരത്തുന്ന കൊതുകുകളുടെ ആലപ്പുഴയിലെ ഏരിയാ നേതാവ് ലൈനിലുണ്ട്.
"ഹലോ മിസ്റ്റര്‍ ഗുന്യാ താങ്കള്‍ക്ക് കേള്‍ക്കാമോ?"
'കേള്‍ക്കാം"
"എന്തുകൊണ്ടാണ് ഇങ്ങനെ തുടരെ തുടരെ നിങ്ങള്‍ ഒരു പ്രത്യേക ജില്ലയെ ലക്ഷ്യം വെച്ച് വിവിധ തരത്തില്‍ ആക്രമണം നടത്തുന്നത്? എന്താണ് ഇപ്പോഴത്തെ ആക്രമണത്തിനു കാരണം?"
"ടൂറിസത്തിനു അനുകൂലമായ സ്ഥലത്തൊക്കെ രോഗം പരത്തുക എന്നത് ഞങ്ങളും രോഗാണുക്കളുടെ ആഗോള കമ്പനിയുമായുള്ള ഉടമ്പടിയുടെ ഭാഗമാണ്. ഞങ്ങള്‍ക്കതില്‍ നിന്നും പിന്മാറാന്‍ സാധിക്കില്ല.കരാര്‍ ലംഘിച്ചാല്‍ അതു കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുക"
"ശ്രീ മുക്കന്‍ കൊതുകുകളുടെ പ്രധിനിധി പറയുന്നു അവര്‍ രോഗാണുക്കളുടെ കമ്പനിയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് ഇത്ര പേരില്‍ രോഗം പരത്തണമെന്ന്.ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ എന്താണ് നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പറയാനുള്ളത്"
"ഒരിക്കലും നീതീകരിക്കന്‍ പറ്റാത്ത കാര്യമാണവര്‍ പറയുന്നത്. അവര്‍ ആക്രമണം ഉടന്‍ നിര്‍ത്തിവെക്കണം. ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടിയായിരിക്കും അധികാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉണ്ടാവുക"
സാംസ്ക്കാരികനായകന്‍:"ഞങ്ങള്‍ ഗുനിയാക്കെതിരായി കോഴിക്കോട് ഒരു കവിയരങ്ങും സാംസ്ക്കാരിക സമ്മേളനവും നടത്തും. ഇവിടെ സാമ്രാജ്യത്വ ശക്തികളുടെ ചട്ടുകമായ ഗുനിയായാണിതിനെല്ലാം കാരണം"
"ശ്രീ ഗുന്യാ താങ്കള്‍ കേട്ടുവല്ലോ ശക്തമായ നടപടികള്‍ ആണ് നിങ്ങള്‍ക്ക് നേരെ ഉണ്ടാവുക എന്നാണ് മറുവിഭാഗത്തിന്റെ താക്കീത്.നിങ്ങളാണിതില്‍ പ്രതിസ്ഥനത്ത് എന്നാണിവര്‍ ആരോപിക്കുന്നത്. എന്താണ് ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം?"
"ഞങ്ങളുടെ എത്ര കൊതുകുകളെ ഇവര്‍ക്ക് പ്രതികളാക്കാനും പിടികൂടാനോ കൊല്ലാനോ പറ്റി? ഞങ്ങളോ അതോ ഇതിനെതിരെ നടപടി എടുക്കേണ്ട അധികൃതരോ ആരാണ് കുറ്റക്കാര്‍ എന്ന് വളരെവ്യക്തമാണ്. ഇവിടെ ഞങ്ങളെ സമ്പന്തിച്ചേടത്തോളം വളരെ സുരക്ഷിതമായ ഒരു മേഘലയാണ്. പിന്നെ ഇവര്‍ പറയുന്ന നടപടിയൊക്കെ വെറുതെ പത്രങ്ങളിലും ടിവി വാര്‍ത്തകളിലും ഒതുങ്ങും. നിങ്ങള്‍ നേരത്തെ കാണിച്ച ദൃശ്യങ്ങളില്‍ നിന്നുതന്നെ അവിടത്തെ ആശുപത്രികളുടെ സ്ഥിതി മനസ്സിലാക്കാവുന്നതാണ്.ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം നിരവധി പേര്‍ മരിക്കുകപോലും ചെയ്തിട്ടും അധികൃതര്‍ ഞങ്ങളുടെ പ്രവര്‍ത്തനംകൊണ്ടാണ് മരണം എന്ന് പറയാന്‍ തയ്യാറായിരുന്നില്ല. ഭീഷണികളോ മറ്റു നടപടികളോ ഞളുടെയടുത്ത് വിലപ്പോകില്ല മാത്രമല്ല മറ്റു ചില വൈറസ്സുകളുമായി ഞങ്ങള്‍ ഇതിനിടയില്‍ കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഇതുകഴിഞ്ഞിട്ടുവേണം അടുത്ത ആക്രമണം തുടങ്ങാന്‍. ഇതിനു വേണ്ട എല്ലാ സഹകരണവും ഇന്നത്തെ സാഹചര്യത്തില്‍ അധികാരികളില്‍ നിന്നും ഉണ്ടാവു എന്നാണ് പ്രതീക്ഷിക്കുന്നത്."
ഇതിനിടയില്‍ ഒരു കക്ഷി ഇടപെടുന്നു
"ഞങ്ങള്‍ നാട്ടുകാര്‍ക്ക് പറയാനുള്ളത് നിങ്ങള്‍ ഞങ്ങള്‍ സാധാരണക്കാരെ ആക്രമിക്കാതെ ഇതിനുത്തരവാദിത്വപ്പെട്ടവരെ ആക്രമിക്കണമെന്നതാണ്.ജീവിക്കാന്‍ അരിമേടിച്ചില്ലേലും തിരിമേടിക്കേണ്ട ഒരു ഗതികേടിലാണ് ഞങ്ങള്‍ ഇപ്പോള്‍"
"ജീവിക്കാന്‍ അരിമേടിച്ചില്ലേലും തിരിമേടിക്കേണ്ട ഒരു ഗതികേടിലാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്താണ് നിങ്ങളുടെ മറുപടി"
തുടര്‍ന്ന് ഗുന്യായുടെ മറുപടി
"അവരെ നിങ്ങളാണ് ശമ്പളംകൊടുത്ത് നിലനിര്‍ത്തിയിരിക്കുന്നത് ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. മാത്രമല്ല അവരുടെ അനാസ്ഥ തുടര്‍ന്നില്ലേല്‍ അത് ഞങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബധിക്കും.പിന്നെ തിരിയെക്കുറിച്ച് അവര്‍ കൃത്യമായി ഞങ്ങള്‍ക്ക് റൊയല്‍റ്റിതരുന്നുണ്ട്.ഈയ്യിടെ ചൈ..ക്കാരുടെ ഒരു തിരിസംഘം ഇവിടെ വന്നിരുന്നു,ഞങ്ങള്‍ ചില നിര്‍ദ്ധേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട് മിക്കവാറും ഇരു പക്ഷത്തിനും ദോഷമുണ്ടാക്കാത്തരീതിയിലുള്ള തിരികള്‍ ഉടന്‍ വിപണിയില്‍ ഇറങ്ങും "
"എന്താണീ ഇരുപക്ഷത്തിനും ദോഷം ഉണ്ടാകാത്തരീതിയില്‍ ഉള്ള തിരികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ഒന്ന് വ്യക്തമാക്കാമോ?"
"വിപണിയില്‍ വന്തോതില്‍ വിറ്റഴിക്കാവുന്നതും എന്നാല്‍ ഞങ്ങള്‍ കൊതുകുകള്‍ക്ക് ആരോഗ്യപ്രശ്നം ഉണ്ടാക്കാത്തതും നാട്ടുകാര്‍ക്ക് ആരോഗ്യശ്നങ്ങള്‍ ഉണ്ടാക്കുന്നതുമ്മായ തിരികള്‍. കൂടാതെ ഇത്തരം തിരികള്‍ ഉണ്ടാക്കുന്ന പുതിയ രോഗങ്ങള്‍ പുതിയമരുന്നുകള്‍ക്ക് വിപണിയൊരുക്കുന്നതും ആയിരിക്കണം."
"എന്താണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇത് ആരോഗ്യരംഗത്തു നിലനില്‍ക്കുന്നു എന്ന് കരുതാവുന്ന ഒരു വലിയ മാഫിയായുടെ രൂപം വ്യക്തമാക്കുകയാണൊ?"
"അതു നിങ്ങള്‍ മാധ്യമക്കാരുടെ സ്ഥിരം പ്രയോഗമാണെന്നെ പറയാനൊക്കൂ.കാര്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കാതിര്‍ക്കുകയും ചെയ്യാത്തിടത്തോളം ഇത്തരം കാര്യങ്ങള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കും"
"ശ്രീ വിക്കന്‍, മിസ്റ്റര്‍ ഗുന്യായുടെ പുതിയ വെളിപ്പെടുത്തല്‍ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു?"
"തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഞങ്ങളും ഗുന്യായുടെ അഭിപ്രായത്തോട് യോജിക്കുന്നു. വിലകുറഞ്ഞ തിരികള്‍ വരട്ടെ ഇക്കാര്യത്തില്‍ കേന്ദ്രസഹായം ഉടന്‍ വേണം ഇവിടത്തെ സാധാരണക്കാര്‍ക്ക് റേഷങ്കടവഴി തിരി സബ്സീഡിയോടെ നല്‍കണം.വിദേശകമ്പനികളുടെ പുതിയ പ്ലാന്റുകള്‍ ഇവിടെ സ്ഥാപിക്കണം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒരു സംഘത്തെ വിദേശത്തേക്കയക്കണം എന്നാണെന്റെ അഭിപ്രായം. തന്നെയുമല്ല നിങ്ങള്‍ കൊതുകുകള്‍ പുതിയ വൈറസ്സുകളേയും അതിന്റെ മരുന്നുകമ്പനികളേയും ഉടന്‍ ഇന്റ്രൊഡ്യൂസ് ചെയ്യണം"
സാംസ്ക്കാരികപ്രവര്‍ത്തകന്‍: "ഇത്
ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ശക്തമായ ഒരു സാംസ്കാരിക ജനകീയ ഗുനിയാവിരുദ്ധ കൂട്ടായ്മയുടെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്റെ പുതിയകവിതയില്‍ ഇതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്....
പ്രതിഷേധക്കാരുടേം പ്രസ്ഥാവനക്കാരുടേം വിവിധ ദൃശ്യങ്ങള്‍.
"നന്ദി ശ്രീ... മിസ്റ്റര്‍ ഗുനിയാ മിസ്റ്റര്‍ മുക്കന്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്.നമ്മള്‍ക്ക് സമയപരിമിതി ഉള്ളതിനാല്‍ ഈ ചര്‍ച്ച ഇവിടെ വച്ച് നിര്‍ത്താം. തീര്‍ച്ചയായും ഞങ്ങളും മനസ്സിലാക്കുന്നത് അഥവാ മനസ്സിലാക്കാന്‍ കഴിയുന്നത് കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയാത്ത ഒരു സംവിധാനം നിലനില്‍ക്കുന്നിടത്തൊക്കെ നിങ്ങള്‍ക്കെല്ലാം വിജയിക്കാനാകും എന്നാണ്."
എന്റെ മനസ്സില്‍ ഗുന്യായുടെ ഭീതി മെല്ലെമെല്ലെ വര്‍ദ്ധിക്കാന്‍ തുടങ്ങി.കാരണം മറ്റൊന്നുമല്ല കഴിഞ്ഞയാഴ്ച കല്യാണത്തിനു നാട്ടില്‍പോയ പോളിനെ ഫോണ്‍ വിളിച്ചതിന്റന്നു രാത്രിയിലാണ് എനിക്ക് പനി തുടങ്ങിയത്. ഇനി ഫോണിലൂടങ്ങാണ്‍ ഗുന്യാ വരോ? പിന്നെം ചില രംഗങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. വീട്ടുകാര്‍ എന്റെ എല്‍ ഐ സീടെ പോളിസി പുതുക്കീട്ടുണ്ടാവോ? ഇനി പുതുക്യാതന്നെ കാശുകിട്ടാന്‍ എത്രകൊല്ലം ഒരോരോ ഓഫീസു കയറി ഇറങ്ങേണ്ടിവരും എന്നൊക്കെ. ഇതിനിടയില്‍ എപ്ലോ എന്റെ ഉണ്ടായിരുന്ന ബോധംകൂടെ പോയി.
പിന്നെ ഏതാണ്ട് ഉച്ചയോടെ നമ്മുടെ കുറുമാലി ചുള്ളന്‍ നേഴ്സുമാരുമായുള്ള ബ്ലോഗ്ഗിങ്ങും കമന്റ്സും കഴിഞ്ഞ് കുറച്ച് ഫ്രൂട്സുമായി എത്തി എന്നെ വിളിച്ചുണര്‍ത്തിയപ്പ്പ്പോഴാണ് ഞാന്‍ ജീവനോടെ ഇരിപ്പുണ്ടെന്ന് അറിയുന്നെ.
*ആരേയും കളിയാക്കാനോ അല്ലെങ്കില്‍ ദുരന്തത്തെ പരിഹാസപൂര്‍വ്വം കാണാനോ അല്ല മറിച്ച് ചിക്കന്‍ ഗുന്യാബാധിച്ച് ആളുകള്‍ മരിക്കുന്നത് തുടരുകയും എന്നാല്‍ അധികൃതര്‍ക്ക് ഇതിനെ ഇതുവരെ എന്തുകൊണ്ട് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ചിന്തിക്കേണ്ടവിഷയമാണ്.സംഭവത്തെ ഇത്രയും മോശമായ രീതിയിലേക്ക് എത്തിച്ച നിരുത്തരവാദപരമായ സംവിധാനത്തോടുള്ള എതിര്‍പ്പാണ് അല്‍പ്പം വൈകിയാണെങ്കിലും കുറിപ്പിടുവാന്‍ കാരണം.അധികൃതര്‍ തുടക്കത്തില്‍ തന്നെ വേണ്ട മുങ്കരുതല്‍ സ്വീകരിക്കാഞ്ഞതെന്തെ? ഇവര്‍ മനുഷ്യജീവനെ വളരെ നിസ്സാരമായിട്ടാണോ കാണുന്നത്?

Sunday, October 01, 2006
രാഷ്ട്രീയക്കാര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ല?
ഓരോദിവസവും കേരളം ഉണരുന്നത് കടക്കെണിയില്‍പെട്ട കര്‍ഷകരുടേയോ ചെറുകിട വ്യാപാരി/വ്യവസായിയുടേയോ വിദ്യാര്‍ഥികളുടേയോ ആത്മഹത്യാ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്.എന്നാല്‍ ഒരു രാഷ്ട്രീയക്കാരനും സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തതായി വാര്‍ത്തകളൊന്നും പ്രത്യക്ഷപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. (അടുത്ത കാലാത്ത് ഏറ്റവും അധികം കര്‍ഷക ആത്മഹത്യകള്‍ നടന്ന വയനാട്ടില്‍ ഏതെങ്കിലും "രാഷ്ട്രീയ കൃീഷിക്കാരന്‍" ആത്മഹത്യ ചെയ്തിട്ടില്ല)കേരളത്തില്‍ എന്തുകൊണ്ട് അധ്വാനിച്ച് ജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുവാനാകാതെ ആത്മഹത്യ ചെയ്യുകയും എന്നാല്‍ പ്രത്യേകിച്ച് തൊഴിലോ "പ്രത്യക്ഷത്തില്‍" വരുമാനമോ ഇല്ലാത്ത രാഷ്ട്രീയ തൊഴിലാളികളും രാഷ്ട്രീയവ്യാപാരികളും ആത്മഹത്യ ചെയ്യുന്നില്ല എന്നത് ചിന്തിക്കേണ്ട ഒരു വിഷയമാണ്‌പ്രത്യേകിച്ച് തൊഴില്‍ ഒന്നും ഇല്ലാത്ത ഇന്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് ആര്‍ഭാടകരമായജീവിതം മുന്നോട്ടുകൊണ്ടുപോകുവാന്‍ എങ്ങിനെ സാധിക്കുന്നു. തിരഞ്ഞെടുപ്പു പരാജയങ്ങളും സ്ഥാനമാനങ്ങള്‍ നഷ്ട്ടപ്പെടുന്നതൊന്നും ഇവര്‍ക്ക് ആത്മഹത്യാ കാരണങ്ങള്‍ ആകുന്നില്ല, എന്നാല്‍ പരീക്ഷയില്‍ തോല്‍ക്കുമ്പോഴും ബിസിനസ്സിലും കൃഷിയിലും പരാജയം ഉണ്ടാകുമ്പോഴും ഇവിടെ മനുഷ്യര്‍ ജീവനൊടുക്കുന്നു. എന്താണ് വിചിത്രമായ ഈ സമസ്യക്ക് കാരണം?ചില പ്രസ്ഥാനങ്ങള്‍ തങ്ങളുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് ചെറിയ ഒരു തുക ശമ്പളമായി നല്‍കുന്നു എന്നത് നേരുതന്നെ, എന്നാല്‍ അത് അത്ര വലിയ ഒരു തുകയൊന്നും അല്ല.അപ്പോള്‍ അഴിമതിയിലൂടെയും മറ്റുമാര്‍ഗ്ഗങ്ങളിലൂടേയും വന്തോതില്‍ സമ്പത്താര്‍ജിക്കുവാനുള്ള ഒരു വേദിയായി തീര്‍ന്നിരിക്കുന്നു എന്ന് വ്യക്തം.
ഒരുകാലത്ത് സേവനം മാത്രം ലക്ഷ്യമാക്കിയിരുന്നവര്‍ ആയിരുന്നു ഈരംഗത്തേക്ക് കടന്നുവന്നിരുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയം ഒരു തൊഴില്‍ മേഘലയായും ബിസിനസ്സായും അധ്:പതിച്ചിരിക്കുന്നു എന്നുകരുതിയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല..സമീപകാലത്തെ ചില പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം എടുത്തുനോക്കിയാല്‍ ഇതിന്റെ ഭീകരമായ സത്യാവസ്ഥ വെളിവാകും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സമൂഹത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയും കാണിക്കാതെ ചിലവ്യക്തികളുടെ താല്‍പര്യാര്‍ഥം രാജിവെക്കുകയും മറ്റൊരു പ്രസ്ഥാനവുമായി രംഗത്തുവരികയും ചെയ്യുന്നു. തങ്ങളെ തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ ചിലവിട്ട നികുതിപ്പണത്തേക്കുറിച്ചോ ജനങ്ങള്‍ തങ്ങളില്‍ ഏല്‍പ്പിച്ച വിശ്വാസത്തേയും ഉത്തരവാധിത്വത്തേയും കുറിച്ചോ ചിന്തിക്കാതെ ഇത്തരം ഒരു തീരുമാനം എടുക്കുകയും ആവ്യക്തിയോടുള്ള കൂറിനേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവര്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തെ വെല്ലുവിളിക്കുകയല്ലെ ചെയ്യുന്നത്. കേവലം ഒരു വര്‍ഷംകൊണ്ട് പുതിയ പ്രസ്ഥാനത്തില്‍ നിന്നും രാജിവെച്ച് പഴയ സ്ഥലത്തേക്കുതന്നെ തിരികെ വരുന്നവര്‍ക്ക് പഴയ സ്ഥാനമാനങ്ങളോാടെ തിരിച്ചെടുക്കുവാന്‍ തയ്യാറായാല്‍ അത് അതിലും വലിയ അപരാധമെന്നേ പറയാനൊക്കൂ. ഇത്തരക്കാരെ യാതൊരു കാരണവശാലും തികെ എടുക്കാതിരിക്കുകയോ അല്ലെങ്കില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവധിക്കുയോ ആണ് നേതാക്കന്മാര്‍ ചെയ്യേണ്ടത്.
പഴയ പ്രസ്ഥാനത്തെയും അവരുടെ ഭരണത്തിന്റെ പോരായമകളേയും കേരളമൊട്ടുക്ക് വിമര്‍ശിച്ചു നടന്നവര്‍ ഏതാനും നാളുകള്‍ക്കകം പുതിയപ്രസ്ഥനം വിട്ട് യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും പഴയപ്രസ്ഥാനത്തെ പുകഴ്ത്തിക്കൊണ്ട് നമുക്കിടയിലേക്ക് വരുമ്പോള്‍ സ്വയം ചിന്തിക്കുക നമ്മള്‍ എന്തിനിവരെ ചുമക്കണം. സംഘടന വിടുമ്പോള്‍ അതില്‍ ഉള്ളവര്‍ക്കെതിരായി കോടികളുടെ അഴിമതി ആരോപണങ്ങള്‍ ആണ് ഇക്കൂട്ടര്‍ നടത്തുക. പിന്നീട് തിരികേവരുമ്പോള്‍ അത് അന്ന് തങ്ങളുടെ നേതാവിന്റെ സമ്മര്‍ദ്ധം മൂലം നടത്തിയ പരാമര്‍ശങ്ങള്‍ ആണെന്ന് തിരുത്തിപ്പറയുമ്പോള്‍ ഇത്തരക്കാരുടെ വാക്കുകള്‍ക്ക് എന്തു വിലയാണുള്ളത്. ഒരു പൊതു പ്രവര്‍ത്തകന്‍ കേവലം ഒരു ചട്ടുകം മാത്രമായി വര്‍ത്തിക്കുന്ന ഇവര്‍ക്ക് എന്ത് ആദര്‍ശം എന്ത് സത്യസന്ധത ! നാളെ മറ്റൊരാളുടെ "രാഷ്ട്രീയ കമ്പനിയില്‍" ചേക്കേറുമ്പോള്‍ വീണ്ടും ഇതാവര്‍ത്തിക്കില്ലെ?
"അവസരവാദത്തിന്റെ" കലയാണ് രാഷ്ട്രീയം എന്ന വാചകത്തെ വേദവാക്യമായി കരുതുന്നവര്‍ക്ക് ആദര്‍ശവും അവസരങ്ങള്‍ക്കനുസരിച്ച് മാറ്റുവാന്‍ യാതൊരു മടിയും ഇല്ലാ എന്ന് തിരിച്ചറിയുക. ഇത്തരക്കാരുടെ സമൂഹത്തോടുള്ള പതിബദ്ധത എത്രമാത്രമെന്ന് സ്വയം ചിന്തിക്കുക.
അടുത്തകാലത്തെ ചില രാഷ്ട്രീയ നാടകങ്ങള്‍ക്ക് മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കുന്നതായി തോന്നി.കേവലം വ്യക്തിതാല്‍പ്പര്യങ്ങള്‍ മുന്‍ നിറുത്തി ചിലര്‍ നടത്തുന്ന വിട്ടുപോകലും തിരികെ വരലും ഇത്രയധികം സമയം ന്യൂസില്‍ ചര്‍ച്ച് ചെയ്യേണ്ടതുണോ? ജനങ്ങളുമായി ബന്ധപ്പെട്ട എന്റെങ്കിലും വിഷയങ്ങള്‍ ആണോ ഇത്തരക്കാരുടെ "നാടകങ്ങളുടെ" അടിസ്ഥാനം അല്ലെന്നിര്‍ക്കെ ജനങ്ങളും മാധ്യമങ്ങളും ഇത്തരക്കാരെ തള്ളിക്കളയുകായാണ് വേണ്ടിയിരുന്നത്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ബന്ധുക്കളുടേയും ആസ്ഥി പരിശോധിക്കുവാന്‍ "കുറ്റമറ്റ" സംവിധാനം ഉണ്ടായേതീരൂ. അതിനായി ഉദ്ധ്യോഗസ്ഥ-ജനകീയ അന്വേഷണ സംവിധാനം കൊണ്ടുവരേണ്ടിയിരിക്കുന്നു. നിലവിലുള്ള സംവിധാനങ്ങളെ ഭരിക്കുന്നത് രാഷ്ട്രീയനേതൃത്വങ്ങള്‍ ആണെന്നിരിക്കെ ജനങ്ങളുടെ കൂടെ പങ്കാളിത്തത്തോടെയുള്ള ഒരു സംവിധാനമാണിനി വേണ്ടത്. ഇപ്രകാരം ഉള്ള അന്വേഷണത്തില്‍ കണ്ടെത്തുന്ന അനധികൃത സ്വത്തുക്കള്‍ ഖജനാവിലേക്ക് കാലതാമസം ഒട്ടും ഇല്ലാതെ കണ്ടുകെട്ടുകയും വേണം. ഓരോ വ്യക്തിയും സ്ഥാനാര്‍ഥികളായി നില്‍ക്കുമ്പോള്‍ അവര്‍ തിരഞ്ഞെടുപ്പുകമ്മീഷനു മുമ്പാകെ വരുമാനവും സ്വത്തുവിവരങ്ങളും പ്രഖ്യാപിക്കുക ആവശ്യമാണല്ലോ അതുപോലെ അവര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം ഒഴിയുമ്പോളും സ്വത്തുവിവരം പ്രഖ്യാപിക്കുന്ന രീതി കൊണ്ടുവരേണ്ടിയിരിക്കുന്നു.വിവിധ പ്രസ്ഥാനങ്ങള്‍ ഇന്നലത്തെ മഴയില്‍ പൊട്ടിമുളക്കുന്ന "തകര" കളെ സ്ഥാനാര്‍ഥികളാക്കി ജെയിപ്പിക്കാറുണ്ട്. ഇതിനു തടയിടുവാന്‍ ജനങ്ങള്‍ തന്നെ തീരുമാനിക്കണം. ഇത്തരം പേയ്‌മന്റ് സീറ്റുകളില്‍ ജയിക്കുന്നവര്‍ക്ക് യാതൊരു വിധ പ്രവര്‍ത്തിപരിചയവും ഇല്ലാ എന്നിരിക്കെ ഒരു ജനപ്രധിനിധി എന്ന നിലയില്‍ എന്താണിവരില്‍ നിന്നും നാം പ്രതീക്ഷിക്കുക.സമൂഹത്തെ ഒരേസമയം ചൂഷണം ചെയ്യുകയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന നയങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന വരെ തിരിച്ചറിയുകയും തള്ളിക്കളയുകയും ആണ് ജനങ്ങള്‍ ചെയ്യേണ്ടത്. നമ്മളുടെ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട നികുതിപ്പണത്തില്‍ നിന്ന് ഇവര്‍ക്ക് ശമ്പളമായും ബത്തകളായും പിന്നീട് പെന്‍ഷനായും നമ്മള്‍ തന്നെ നല്‍കണം എന്നത് മറന്നുകൂടാ.
രാഷ്ട്രീയം ചെറുകിട വ്യവസായമായി കൊണ്ടു നടക്കുന്നവര്‍ തട്ടിക്കൂട്ടുന്ന ബ്രാക്കറ്റ് പ്രസ്ഥാനങ്ങള്‍ ചില സമുദായപിന്തുണയോടെ ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റി അവരുടെ സഹായത്താല്‍ ജനപ്രധിനിധികളെ ഉല്‍പ്പാദിപ്പിക്കുന്നു. പിന്നീട് ഇവര്‍ മന്ത്രിസ്ഥാനങ്ങളും മറ്റും നേടിയെടുത്ത് കൊഴുക്കുന്നു.ഭരണം നിലനിര്‍ത്താന്‍ തങ്ങള്‍ അനിവാര്യമാണെന്ന് നിലവന്നാല്‍ പിന്നെ ഇവര്‍ നടത്തുന്ന സമ്മര്‍ദ്ധ തന്ത്രങ്ങള്‍ക്ക് നാം നിരവധി തവണ സാക്ഷ്യം വഹിച്ചതും അതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചതും ആണല്ലോ?
അര്‍ഹമായ പ്രാധിനിധ്യം ലഭിച്ചില്ല എന്ന് പറഞ്ഞു വിവിധ സമുദായ സംഘടനകള്‍ പ്രസ്ഥാവനയിറക്കാറുണ്ട്, ഒരു പൊതുപ്രവര്‍ത്തകന്‍ ജാതിമതാതീതനായി ജനങ്ങളെ സേവിക്കുവാന്‍ സദാ സന്നദ്ദനാണെന്ന പൊതു തത്വം വച്ചുനോക്കിയാല്‍ പിന്നെ എന്തിനാണീ സാമുദായിക പരിഗണന വച്ചുള്ള സ്ഥാനമാനങ്ങള്‍ പങ്കിടല്‍.അപ്പോള്‍ സ്വാഭാവികമായും ഓരോ സമുദായവും സ്പോണ്‍സര്‍ ചെയ്യുന്നവര്‍ അതതു സമുദായത്തിനനുകൂലമായ നിലപാടുകള്‍ എടുക്കുവാന്‍ ബാധ്യസ്ഥനാകുന്നു. ഇത്തരത്തില്‍ സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുമ്പോള്‍ അതു മറ്റുവിഭാഗങ്ങള്‍ക്കെതിരകുന്നതോ പൊതു സമൂഹത്തിനു ദോഷം വരുന്നതോ ആയിരിക്കുമല്ലോ? സ്വാഭാവികമായും ഇവിടെ സാമൂഹിക നീതി ഇല്ലാതക്കപ്പെടുന്നു.
ഇതേക്കുറിച്ച് ഒരു സജീവ ചര്‍ച്ചയും ജനങ്ങള്‍ക്ക് ഒരു അവഭോധവും വേണമെന്നത് അത്യാവശ്യമാണ്‌ന്ന് തോന്നുന്നു.

Tuesday, September 26, 2006
ഓണസമ്മാനം.
ഇത്തവണ ഓണായിട്ട് വീട്ടിലേക്ക് ഒരു ഡ്രാഫ്റ്റും പിന്നെ കൊടകരപുരാണത്തിന്റെ ഒരു കോപ്പിയും സുഹൃത്തിന്റെ കയ്യില്‍ കൊടുത്തയക്കുമ്പോ അറിയാണ്ടെ പണ്ടത്തെ ഒരു ഓണക്കാലം ഓര്‍ത്തുപോയി.
പണ്ടൊക്കെ ഓണായിട്ട് ഗള്‍ഫീന്ന് ഫാദറിന്റെ വക പുതിയ ഷര്‍ട്ടിന്റെ തുണി,പാന്റ് പീസ് അതില്‍ ഭാക്കിയുണ്ടേല്‍ അനിയസിനൊരു ട്രൗസര്‍ ഇതൊക്കെയായിരുന്നു കിട്ടിക്കൊണ്ടിരുന്നത്.നമ്മള്‍ കേരം കേന്ദ്രത്തിനു കൊടുക്കുന്ന മാതിരി പുതിയ BSA SLR സൈക്കിള്‍,സ്ക്കൂളീന്നു ടൂറുപോകാന്‍ അനുമതിയും സാമ്പത്തികസഹായവും തുടങ്ങി ചില നിവേദനങ്ങള്‍ അങ്ങോട്ടയച്ചുകൊടുക്കും അദ്ദേം അതൊക്കെ കേന്ദ്രം ചെയ്യുന്നപോലെ പരിഗണിക്കാം എന്നുപറയും. അത്രതന്നെ.
ഗള്‍ഫിലുള്ള മറ്റു ബന്ധുക്കളും സുഹൃത്തുക്കളും ലീവിനുവരുമ്പോള്‍ ഭാര്യസമേതം കാര്യങ്ങള്‍ നേരിട്ടറിയാന്‍ ഒരു വരവുണ്ട്. സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പാകുമ്പോ ബൂത്തുതലത്തില്‍ ഉള്ള സന്ദര്‍ശം പോലെ സകല ബന്ധുവീടുകളിലുംകയറും. കായവര്‍ത്തതും ചായയും കുടിച്ച് അവരുടെ വക പിള്ളേഴ് സിനു ചില ഉപദേശോം.ഗള്‍ഫ് സ്വപ്നങ്ങളുമായി തേരാപാരാ നടക്കുന്ന ബാച്ചിലേഴ്സിനു ചില വാഗ്ദാനങ്ങള്‍.
പിന്നെ വെള്ളപ്പൊക്കത്തെകുറിച്ച് പഠിക്കാന്‍ വരുന്ന കേന്ദ്ര സംഘത്തെപ്പോലെ രണ്ടുമാസം കറങ്ങിത്തിരിഞ്ഞ് അവര്‍ അങ്ങുപോകും.ഒരിക്കലും അവരുടെ റിപ്പോര്‍ട്ട് കേന്ദ്രത്തില്‍ എത്തുകയോ അതിന്മേല്‍ എന്ത്ങ്കിലും നടപടി ഉണ്ടാകുകയോ ഇന്നേവരെ ഉണ്ടായിട്ടില്ല.
അങ്ങിനെ ഒരിക്കല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു അച്ഛന്റെ ഒരു ഫണ്ടിന്റേം ഭാര്യയുടേയും വരവ്.ഇന്നത്തെമാതിരി ടെലിഫോണ്‍ സൗകര്യം ഒന്നും ഇല്ലാത്തകാലം. മുങ്കൂട്ടിയുള്ള വിവരം ഒന്നും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ പതിവുപോലെ ഗോലി കളിച്ച് വഴിയില്‍ തന്നെയുണ്ടായിരുന്നു. വഴിക്കന്നെ കയ്യില്‍പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോന്നു.കളി തടാസ്സപ്പെട്ടു എങ്കിലും അങ്ങോരുടെ കയ്യിലുള്ള മാള്‍ബോറോയുടെ കവറിന്റെ വലിപ്പം എന്റെ നടത്തത്തിന്റെ ഉഷാറുകൂട്ടി.
"എത്ര ദിവസം ലീവുണ്ട്" എന്ന പതിവു ചോദ്യത്തോടെ കുടുമ്പത്തുള്ളവര്‍ അദിഥിയെ സ്വേീകരിക്കുന്നു.ഇരുമ്പിന്റെ കസാരയില്‍ ഇരുന്ന് മെല്ലെ ചുറ്റുപാടും നിരീക്ഷിച്ച് തെങ്ങിനെക്കുറിച്ചും ഗള്‍ഫിലെ ചൂടിനെക്കുറിച്ചും മറ്റും പതിയെ പൊതു ചര്‍ച്ചയിലേക്ക് കടക്കുന്നു.
"മക്കളെകൊണ്ടുവരാഞ്ഞതെന്തെ?" വീട്ടിലുള്ളവരുടെ ചോദ്യം
"അവര്‍ ഇംഗ്ലീഷ് മീഡിയത്തിലല്ലെ ഒരുപാടു പടിക്കാനുണ്ട്. പിന്നെ റ്റൂഷ്യനും." (രണ്ടുപേരും കൂടേ മക്കളെ വീട്ടില്‍ ഏല്‍പ്പിച്ച് തൃശ്ശൂര്‍ രാഗത്തില്‍പോയി സിനിമേം കണ്ട് പത്തന്‍സീന്ന് മസാലദോശേം കഴിച്ചിട്ടാണ് വന്നിരിക്കണേന്ന് ഊഹിക്കാനുള്ള വിവരം ഒക്കെ അന്നെനിക്കുണ്ടായിരുന്നു) പിന്നെ മക്കളെക്കുറിച്ചുള്ള പൊങ്ങച്ചങ്ങള്‍ തുടാങ്ങായി.ഇടക്ക് ഒരു ഇടവേള വരുമ്പോ മാള്‍ബോറൊ പൊതി എന്റെ കയ്യിലോട്ട് തന്നിട്ട് ഒരു കാച്ഛാണ്.
"ടാ മര്യാദക്ക് പഠിച്ചാല്‍ നിനക്ക് സൈക്കിള്‍ വാങ്ങിത്തരാന്ന അച്ചന്‍ പറഞ്ഞിരിക്കുന്നെ. കണക്കിലും ഇഗ്ലീഷിലും എത്ര മാര്‍ക്കുണ്ടായിരുന്നു കഴിഞ്ഞ പരീക്ഷയില്‍"
അന്തിക്കാടുസ്ക്കൂളിന്റെ വരാന്തയില്‍* നിന്നു പഠിച്ച വിദ്വാന്റെ ഈ ചോദ്യം കേള്‍ക്കുമ്പോ തന്നെ അരിശം വരും.
അദ്ധ്യാപകതൊഴിലാളികള്‍ അധികവും ഇടതുപക്ഷ യൂണിയനില്‍ പെട്ടാവരായതിനാല്‍ അവരുടെ പാര്‍ട്ടിക്കൂറ് കാണിച്ചിരുന്നത് പലപ്പോഴും എന്നെപ്പോലുള്ളവരുടേ പരീക്ഷാപേപ്പറില്‍ ചുവന്നമഷികൊണ്ട് ആയിരുന്നു.നാളികേരത്തിനും നെല്ലിനും തറവില നിശ്ചയിക്കുന്നപോലെ 14-17 വരെ റേഞ്ചിലുള്ള തറവിലയാണന്ന് എന്റെ ടീച്ചര്‍മാര്‍ കണക്കിനും ഇഗ്ലീഷിനും നിശ്ചയിച്ചിരുന്നത്. അതിനപ്പുറം കൊടുക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും അവര്‍ കണ്ടിരുന്നില്ല.
ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം ഉയര്‍ത്തി വിലകൂടുതല്‍ വാങ്ങുക എന്നത് ഒരു പഴഞ്ചന്‍ ഏര്‍പ്പാടായിട്ടാണ് എനിക്കും തോന്നിയിരുന്നത്. അതു ശരിയായിരുന്നൂന്ന് ദാ ഇപ്പൊ ചൈന തെളിയിക്കുന്നു. എന്റെ അന്നത്തെ ഒരു ദീര്‍ഘവീക്ഷണത്തില്‍ ഇപ്പോ അഭിമാനം തോന്നുന്നു.അതുപോട്ടെ.
ചോദിച്ച ഉടനെ ഉത്തരം നല്‍കാന്‍ അവര്‍ മൈശ്രേട്ടൊന്നും അല്ലല്ലൊ. ചോദ്യം ഒന്നുകൂടെ ആവര്‍ത്തിക്കപ്പെടും.
കണക്കില് 17
ഇഗ്ലീഷ് 14
അവര്‍ പ്രതീക്ഷിച്ച ഒരു മറുപടി തന്നെ ലഭിച്ച സന്തോഷം.
"ഇങ്ങനെ ഒന്നും ആയാപ്പോരാ. ഗ്രാമറില്‍ ഒക്കെ നല്ല വണ്ണം ശ്രദ്ധിക്കണം. "
തങ്ങള്‍ ഗള്‍ഫില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സിനോട് ഇഗ്ലീഷ് വെള്ളം പോലെയാണ് പറയുന്നതെന്നും പിന്നെ അതിന്റെ വിശേഷങ്ങളായി.ഇതിനിടയില്‍ പുട്ടിനു തേങ്ങാപ്പീരയിടുന്നപോലെ അമ്മയുടെ വക പഠിപ്പില്‍ തീരെ ശ്രദ്ധയില്ല കളിക്കാന്‍ ഉള്ള താല്‍പ്പര്യമേയുള്ളൂ തുടങ്ങിയ വിഷയങ്ങള്‍ കടന്നുവരും.
ട്രാഫിക്ക് ജാമിന്റെ ഇടയില്‍ ഓട്ടൊര്‍ഷകയറ്റുന്നപോലെ തന്റെ അവസരത്തിനു കാത്തിരിക്കുകയായിരുന്ന ഈ വിദ്വാന്റെ ഭാര്യയും അതോടെ ചര്‍ച്ചയില്‍ ഇടം പിടിക്കും.പിന്നെ അവിടെ ശ്രീകണ്ടന്‍ നായരുടെ റോളില്‍ ഇദ്ദേഹം കത്തിക്കയറും. ഇടക്കിടെ താന്‍ കടയില്‍ അറബികസ്റ്റമേഴ്സിനോട് അറബിസംസാരിച്ചതും,സായിപ്പിന്റെ ഭാര്യക്ക് അവീലിന്റെ പാചകക്കുറിപ്പ് എഴുതിക്കൊടുത്തത് തുടങ്ങിയവയും യാതോരു ദയവുമില്ലാതെ തട്ടിവിടും.എന്റെ നില്‍പ്പും ഭാവവും കണ്ടാല്‍ തന്റെ പുളുവടി ചെക്കനു രസിക്കുന്നില്ല എന്ന് ഇദ്ദേഹത്തിനു മനസ്സിലാകും അതോടെ അറബിയെ വിട്ട് അടുത്തമെക്കിട്ടുകയറ്റം തുറ്റങ്ങായി.
"നിന്നെ ഒരു എഞ്ചിനീറാക്കണമ്ന്നാ അച്ഛന്‍ പറയുന്നെ."അച്ഛനങ്ങനെ ഒരു ഉദ്ദേശവും ഇല്ലാന്ന് എനിക്ക് നല്ലോണം അറിയാം. പണ്ടേ മക്കളെക്കുറിച്ച് അച്ഛനങ്ങിനെയുള്ള അതിമോഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.
"ഉം ഇവന്‍ ഇഞ്ചിനീരാകും ഈ നിലക്ക് പോയാല്‍.വല്ല രണ്ടു പോത്തുങ്ങളേം വാങ്ങിക്കൊടുക്കന്‍ പറ കോളില്‍ പൂട്ടാന്‍ പോകാം. "
അമ്മയുടെ വക മറുപടി.
വന്നകക്ഷികള്‍ ഇന്‍ഷൂറന്‍സു ചേര്‍ത്താന്‍ വന്നവരെപ്പോലെ തല്‍ക്കാലം വിടുന്ന ലക്ഷണം ഇല്ല. "മോള്‍ക്ക് 97 പേര്‍സന്റാ കഴിഞ്ഞ തവണ. യുകേജീലാണേലും രണ്ടാമത്തോനു ഡോക്ടറാകാനാ ഇപ്പോഴേ ആഗ്രഹം"."മോളെ പറ്റിയാല്‍ കലാമണ്ടലത്തീ വിടണമെന്നാ ചേട്ടന്‍ പറയുന്നെ,പനികാരണം യൂത്ത് ഫെസ്റ്റിവെല്ലില്‍ ഇത്തവണ പങ്കെടുക്കാന്‍ പറ്റിയില്ല." പെണ്‍പിള്ളയുടെ വക.
"മൂത്തവാനാണിത്തവണ ക്ലാസില്‍ ഫസ്റ്റ്, രണ്ടാമത്തവനു കണക്കില്‍ നൂറില്‍ നൂറുകിട്ടി" തുടങ്ങിയ ചീളുകേസ് നാലാളുകളുടെ മുമ്പില്‍ കാച്ചുന്ന ചില അല്‍പന്മാരായ പിതാക്കന്മാരും അവരുടെ ഭാര്യമാരും വേണ്ടത്രയുള്ള നാടാണേങ്കിലും എന്റെ പിതാശ്രീ ഇക്കാര്യത്തില്‍ മറ്റുള്ളവര്‍ക്കൊരു മാതൃകാപുരുഷനായിരുന്നു.സ്വന്തം മക്കളെക്കുറിച്ച് പൊങ്ങച്ചം അടിക്കുന്നപരിപാടി പണ്ടേ ഞങ്ങളുടെ അച്ഛനുണ്ടായിരുന്നില്ല. അതിനുള്ള അവസരം ഞങ്ങളോട്ടു കൊടുത്തിരുന്നുമില്ല.കഷ്ട്ടപ്പെട്ട് ഒന്നാംസ്ഥനത്തെത്തുക പിന്നെ അതു നിലനിര്‍ത്താനുള്ള നെട്ടോട്ടം ആരെക്കാണിക്കാനാ..... നാലാളോട് പറഞ്ഞാ അടുത്ത പരീക്ഷ അവരു വന്ന് എഴുതിത്തരോ?
പൊങ്ങച്ചം അതിന്റെ ഉച്ചകോടിയും കഴിഞ്ഞു പിന്നേം മേളിലോട്ട് പോകും.ഇതിനിടയില്‍ ഞാന്‍ മെല്ലെ അടുക്കളേല്‍ക്ക് വലിയും. വല്ലതും തിന്നാന്‍ തടായോന്ന് വിചാരിച്ചിട്ടൊന്നും അല്ല.എത്ര അട ഇതിനോടകം ചുട്ടുകഴിഞ്ഞു എന്ന് നോക്കാനാ. ഈകാലനും കുടുമ്പവും ഒന്ന് ഒഴിവാകണമല്ലോ.ചായയും ഉപ്പേരിയും വെട്ടിവിഴുങ്ങി സ്ഥാനാര്‍ഥിയം കുടുമ്പവും അടുത്ത സമ്മേളനസ്ഥലത്തേക്ക് പോകുമ്പൊ വില്ലേജാപ്പീസീന്ന് വരുമാനസര്‍ട്ടീഫിക്കറ്റു ലഭിച്ചവന്റെ സന്തോഷം എന്റെ മുഖത്തും പടരും.
*അന്നൊക്കെ സമരം തല്ലൂട്ടം പരീക്ഷക്ക് തോല്വി തുടങ്ങിയ പാഠ്യേതര വിഷയങ്ങളില്‍ മികവുകാട്ടിയവര്‍ക്ക് ബെഞ്ചിന്റെ മുകളിലും വരാന്തയിലും ആയിരുന്നു സ്ഥാനം.

Wednesday, September 20, 2006
ആനയും ഉറുമ്പും
ആനയും ഉറുമ്പും
ബെന്യാമീന്‍ എന്ന എന്റെ സുഹൃത്ത് പറഞ്ഞ മൂത്തകുന്നത്തെ ഒരു ഷാപ്പില്‍ നിന്നും അല്‍പ്പം അകത്താക്കിയതായിരുന്നു കുന്നംകുളം ഗിരീശന്‍ എന്ന ആന. അടിച്ച് പിമ്പിരിയായപ്പോ പുള്ളി മോഹന്‍ലാലിന്റെ ആടുതോമാസ്റ്റെയിലില്‍ മുണ്ടൂരി തലേക്കെട്ടി ചില നാടന്‍ പാട്ടുകളുടെ അകമ്പടിയോടെ ദേശീയപാത ഉപരോധം എന്ന കേരളീയ കലാരൂപം അവതരിപ്പിക്കാന്‍ തുടങ്ങി. അപ്പോഴാണ് തന്റെ ശത്രുവും ബൈജു ശിശിഷ്യനുമായ ഉറുമ്പിന്റെ കാര്യം ഓര്‍മ്മവന്നത്. നേരെ അന്തിക്കാട്ടേക്ക് പുറപ്പെട്ടു. പോണവഴിക്ക് തടസ്സം പിടിക്കാന്‍ വാഴ തെങ്ങ് തുടങ്ങിയ മധ്യസ്തന്മാരെ കാലപുരിക്കയച്ച് ഏതാണ്ട് സന്ധ്യയോടെ അന്തിക്കാട് "സെണ്ട്രീല്‍" എത്തി.
കക്ഷിയുടെ മുമ്പില്‍ വന്ന ഓട്ടോറിക്ഷ കള്ളിലെ ഈച്ചയാണെന്ന് കരുതി പറപ്പിച്ചു.കണ്ണീകണ്ടോരെ ഒക്കെ ചീത്തവിളിച്ചു ഉറുമ്പിനു നേരെ വെല്ലുവിളി തുടങ്ങി. ആളുകള്‍ കൂടിയതോടെ ആനക്ക് ആവേശം മൂത്തു ഉറുമ്പിന്റെ പൊടിപോലും കാണാനില്ല. ഇതിനിടയില്‍ ആരോ ഉറുമ്പിനൊരു എസ്.എം. എസ്. വിട്ടു. ഉറുമ്പിന്റെ കൂടപ്പിറപ്പാണെന്ന് കരുതി അതുവഴി വന്ന ഒരു മാരുതി ഓമ്നിയെ ആന പൊക്കിയെടുത്തു നിലത്തടിച്ചു. കെ.കെ മേനോന്‍ ശ്രീശങ്കര തുടങ്ങിയ ബസ്സുകള്‍ വഴിമാറി ഓടി.
ഏതാണ്ട് പത്തിരുപതു മിനിറ്റ് കഴിഞ്ഞുകാണും വടക്കെ ആലിന്റെ അവിടുന്ന് ഉറുമ്പിന്റെ തല കാണാന്‍ തുടങ്ങി.വില്ലെജുകാരും പി.ഡബ്ലിയൂക്കാരും നിരവധി തവണ അളന്നതാണെങ്കിലും അതു ശരിയല്ല സ്വയം അളന്ന് ബോധ്യപ്പെട്ടാലേ വിശ്വസിക്കൂ എന്ന് പറഞ്ഞു കക്ഷി അവിടെ നിന്നും ഉള്ള ദൂരം അളന്നുകൊണ്ടാണ് വരവ്. ഉറുമ്പിനെ കണ്ടതും ആന ഒന്നുകൂടി ഉഷാറായി.
"ടാ വേണ്ട്ര ഗട്യേ നീ ഇപ്പങ്ങ്ട് പോണ്ട്രാ ആന നിന്നെ കൊല്ലുന്ന് പറഞ്ഞാ നിക്കണെ." ഉറുമ്പിനെ സമാധാനിപ്പിക്കാന്‍ പ്രതിയും മറ്റു നാട്ടുകാരും ശ്രമിച്ചെങ്കിലും കക്ഷിയും വാശിയില്‍ തന്നെ.
"അവനെ അങ്ങനഗ്ട് വിട്ടാപിന്നെ ഇമ്മളൊക്കെ പിന്നെന്തിനാ ആണുങ്ങളാണെന്ന് പറഞ്ഞ് നടക്കുന്നെ?' ഉറുമ്പിന്റെമറുചോദ്യം കേട്ട് അവര്‍ പിന്തിരിഞ്ഞു.
"ടാ പീക്കിരീ ദൈര്യമുണ്ടേല്‍ ഇങ്ങ് അടുത്തുവാ നിന്റെ പണി ഞാന്‍ ഇന്നു തീര്‍ക്കും" ആന വെല്ലുവിളിച്ചു.
ആളുകള്‍ ശ്വാസം പിടിച്ച് നില്‍പ്പാണ് എന്തും സമ്പവിക്കാം.ഉറുമ്പിനു യാതൊരുകൂസലും ഇല്ല.ഉറുമ്പിന് എന്തെങ്കിലും പറ്റ്യാല്‍ നേരം കളയാണ്ടെ എത്തിക്കാന്‍ വേണ്ടി ചിലര്‍ അന്തിക്കാടാശുപത്രീല്‍ക്കുള്ള വഴിയില്‍ കിടന്ന വണ്ടികള്‍ ഒതുക്കി ഇട്ടു.
ഉറുമ്പ് തന്റെ തലേക്കെട്ട് ഒന്നുകൂടെ മുറുക്കിക്കെട്ടി മീശയ ഒന്നുകൂടെ പിരിച്ച് മേളിലോട്ട് വച്ചു പിന്നെ ഒന്നും മിണ്ടാതെ ആനേടെ അടുത്തുവന്ന് തുമ്പികയ്യിനകത്തേക്ക് ഒറ്റ ഊത്. ദേ കിടക്കുന്നു ആന ബൊധം കെട്ട്.
എന്തായിരിക്കാം അനേടെ വീഴ്ച്ചക്ക് കാരണം?
ആര്‍ക്കെങ്കിലും അറിയുന്നുണ്ടേല്‍ പറ.

Subscribe to:
Posts (Atom)