Tuesday, January 06, 2009

ഗാസയിലെ കുരുതി നിർത്തുക

പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയും അവരുടെ ഇളം മാംസത്തിലേക്ക്‌ വെടിയുണ്ടപായിച്ചും നടത്തുന്ന ഈ ക്രൂരകൃത്യത്തെ അപലപിക്കുക.മനുഷ്യത്വരഹിതമായ ഈ കിരാതത്വം കേവലം വാക്കുകൾകൊണ്ട്‌ പ്രതിഷേധിച്ചതല്ലാതെ അതു തടയാൻ നോക്കാതെ ഇനിയും നോക്കിനിൽക്കുന്ന അന്താരാഷ്ട്ര സമൂഹമേ കാലം നിങ്ങൾക്ക്‌ മാപ്പുതരില്ല.മുറിവേറ്റുപിടയുന്ന കുഞ്ഞുങ്ങളുടീ ദീനരോധനങ്ങൾ നിസ്സഹായരായി അലമുറയിടുന്ന അമ്മമാരുടെ,പെങ്ങന്മാരുടെ ദയനീയ മുഖങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലേ?

മനുഷ്യത്വം മരവിക്കാത്ത സമൂഹങ്ങൾ ഇനിയെങ്കിലും ശക്തമായി ഒറ്റക്കെട്ടായിനിന്ന് ഈ ക്രൂരതയെ നിർത്തുവാൻ വേണ്ടതു ചെയ്യുക.ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ഒരു സമൂഹത്തെ സഹായിക്കുവാൻ ശ്രമിക്കുക.ചീറിയടുക്കുന്ന ടാങ്കറുകൾക്കുനേരെ കല്ലെടുത്തെറിയുന്ന പിഞ്ചുബാലന്റെ ആർജ്ജവമെങ്കിലും കാണിക്കുക.....

ആനകളെ എന്തുചെയ്യണം?

നമ്മുടെ സംസ്കാരത്തിന്റേയും ക്ഷേത്രാ ആചാരങ്ങളുടേയും ഭാഗമാണ്‌ ആനയെഴുന്നയെ എഴുന്നള്ളിക്കുക എന്നത്‌. നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ്‌ ഇതെങ്കിലും അടുത്തകാലത്തായി വ്യത്യസ്ഥമായ അഭിപ്രായങ്ങളുടെ സമന്വയത്തോടെ ഇതു നിരോധിക്കണം എന്ന ആവശ്യങ്ങൾ ചില കോണുകളിൽ നിന്നും ഉയർന്നുവരുന്നു.ക്ഷേത്രങ്ങളിൽ മാത്രമല്ല പള്ളികളിലെ നേർചയിലും ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാളിനും എല്ലാം ചിലയിടങ്ങളിൽ സാംസ്കാരികമായ സമന്വയത്തിന്റെ ഭാഗമായി ആനകളെ പങ്കെടുപ്പിക്കുന്നു.ഇത്തരം സാംസ്കാരിക കൊടുക്കൽ വാങ്ങലുകളെ തങ്ങളുടെ മതചടങ്ങുകളിലും ആചാരങ്ങളിലും "അന്യമത" സ്വാധീനം കൊണ്ടുവരുന്നതായി കണക്കാക്കി കടുത്ത മതമൗലികബോധം വചുപുലർത്തുന്നവർ ഇതിനെ ശക്തമായി എതിർക്കുന്നുമുണ്ട്‌.എന്നാൽ ഇവിടങ്ങളിൽ ഇത്തരക്കാരുടെ സ്വാധീനം മൂലം ആനകളെ പങ്കെടുപ്പിക്കുന്നത്‌ നിർത്തിയാലും അത്‌ ആഘോഷത്തിന്റെ മാറ്റും സാംസ്കാരിക സമന്വയവും കുറക്കും എങ്കിലും അവിടത്തെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുന്നില്ല.

ഇത്തരം വാദമുഖങ്ങൾ ഉന്നയിക്കുന്നവർ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട്‌ ഉയർന്ന ഒരു കാര്യം അവയെ പകൽ എഴുന്നള്ളികരുതെന്നാണ്‌. കേന്ദ്രഗവൺമന്റിലെ വന്യജീവിവിഭാഗം ഇറക്കിയെന്ന് പറയുന്ന ഉത്തരവ്‌ പ്രകാരം പകൽ ആനയെ എഴുന്നള്ളിക്കുന്നതിനു ചില നിബന്ധനകൾ ഉണ്ട്ത്രെ. (ചിലർ ഇതിന്റെ പേരിൽ കോടതിയിൽ പോകുന്നു.)എന്നാൽ കേരളത്തിലെ ക്ഷേത്രോത്സവങ്ങളെ കുറിച്‌ വ്യക്തമായ ധാരണയില്ലാത്ത വടക്കേ‍ീന്ത്യക്കാരെ ഇതു പറഞ്ഞുബോധ്യപ്പെടുത്തുവാനും പിശകുകൾ ഉണ്ടെങ്കിൽ അതു തിരുത്തുവാനും എന്തുകൊണ്ടോ കേരളത്തിൽ നിന്നും ഉള്ള ജനപ്രതിനിധികൾക്ക്‌ കഴിയാതെ പോകുന്നു. നിലവിൽ മിക്ക പൊരങ്ങളും ഉച്ചക്ക് 3 മaഇക്ക് ശേഷം ആണ് ആരംഭിക്കുന്നത് എന്നാൽ ഇത്‌ തൃശ്ശൂർ പൂരം അടക്കം തുടർച്ചയായി ചടങ്ങുകൾ ഉള്ള ഉത്സവങ്ങളെ ബാധിക്കുന്നു.(നമ്മൾ തമിഴ്‌നാട്ടിലോ ആന്ത്രയിലോ ആയിരുന്നേൽ ഈ പ്രശനം അവർ നിഷ്പ്രയാസം കേന്ദ്ര ഗവൺമന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമായിരുന്നില്ലേ എന്ന് ചിന്തിചാൽ തെറ്റുപറയുമോ?) ഗുരുവായൂർ ക്ഷെഠ്രത്തിലെ ആനപ്പുറത്തെ ശീവേലിയും,"ഭൂമിയിലെ ദേവസംഗമം" എന്നറിയപ്പെടുന്ന ആറാട്ടുപുഴപാടത്തെക്ക്‌ തൃപ്രയാർ തേവരുടെ എഴുന്നള്ളത്തും,പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും തുടങ്ങി പലതും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്‌.ഇതിലെ ആനകളുടെ സാന്നിധ്യം ഇല്ലാതെ ആക്കുക എന്ന് ആവശ്യപ്പെടുമ്പോൾ അവിടെ ആ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഭാഗികമായി തടസ്സം വരുത്തുക എന്നതായിരിക്കാം ഉദ്ദേശിക്കുന്നത്‌.മൃഗപീഠനം,ആനകൾ വിരണ്ടോടിയുണ്ടാക്കുന്ന ആളപായവും മറ്റു നഷ്ടങ്ങളും എന്നുപറഞ്ഞ്‌ ആനകളെ ഉത്സവപ്പറമ്പുകളിൽ നിന്നും ഒഴിവക്കുവാനുള്ള ശ്രമം വിജയിചാൽ തുടർന്ന് ക്ഷേത്രങ്ങളിലെ പൂജകളും മറ്റു ആചാരങ്ങളും അപരിഷ്കൃതവും അനാവശ്യവും ആണെന്ന് പറഞ്ഞ്‌ അടുത്ത ഘട്ടം വാദകോലാഹലങ്ങൾ ആരംഭിക്കാം.

കേരളത്തിൽ ഏകദേശം 700-800 വരെ നാട്ടനകൾ ഉണ്ട്‌.ഇതിൽ തന്നെ കൊമ്പന്മാരുടെ എണ്ണമാണ്‌ 98 ശതമാനവും.ആനയെ പരിപാലിക്കുന്നവരുടെ പ്രധാന വരുമാനം ഉത്സവാഘോഷങ്ങളിൽ നിന്നും അപൂർവ്വം ചിലർ ആനയെ തടിപ്പണിക്കയക്കുന്നതിൽ നിന്നും ആണ്‌.(ഇവരണ്ടും ആനയെ പീഠിപ്പിക്കരുതെന്ന് പറയുന്നവരുടെ കണക്കിൽ നിരോധിക്കേണ്ട സംഗതിയാണ്‌. പ്രത്യേകിച്‌ കഴിഞ്ഞ്‌ ദിവസം ഒരാന തടിപിടിക്കുന്നതിനിടയിൽ പാലത്തിൽ നിന്നും തോട്ടിലേക്ക്‌ വീഴുകയും ആനയുടെ അടിയിൽ പെട്ട്‌ പപ്പാൻ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ) ക്ഷേത്രോത്സവങ്ങളിൽ നിന്നും ഇവയെ മാറ്റിനിർത്തിയാൽ ഇവയുടെ സംരക്ഷണം ആർ ഏറ്റെടുക്കും.ഒരാനയെ തീറ്റിപ്പോറ്റുക എന്നത്‌ നിസ്സാര സംഗതിയല്ല.ഗുരുവായൂർ ദേവസ്വം പോലുള്ള ഇടങ്ങളിൽ കെട്ടും തറിയിൽ നിൽക്കുന്ന ആനകളെ സ്വന്തം ഫണ്ടിൽ നിന്നും(സർക്കാരിൽ ജനം നൽകുന്ന നികുതിയിൽ നിന്നും അല്ല ദേവസ്വങ്ങൾ മുന്നോട്ടു പോകുന്നത്‌,മറിച്‌ അവ സർക്കാരിനു അങ്ങോടു പണമ്നൽകുന്നുമുണ്ട്‌) ചിലവിനു കൊടുത്തു മുന്നോട്ടുപോകുന്നു. എന്നാൽ സ്‌വകാര്യ ആന മുതലാളിമാരുടെ സ്ഥിതി അതല്ല. ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളിപ്പ്‌ നിർത്തിയാൽ അവരുടെ കാര്യം കഷ്ടത്തിലാകും.അവരുടെ മാത്രമല്ല ആനത്തൊഴിലാളികൾ ,ചമയം വാടകക്ക്‌ നൽകുന്നവർ തുടങ്ങി ഈ മേഘലയുമായി ബന്ധപ്പെട്ട്‌ കഴിയുന്നവരുടെ ജീവിതത്തെയും അത്‌ സരമായി ബാധിക്കും.

പനമ്പട്ടയും തെങ്ങിൻ പട്ടയം കഴിച്ച്‌ ജീവിക്കുന്ന എകദേശം 700-800 ആനകൾ ഒറ്റയടിക്ക്‌ കേരളത്തിലെ വനങ്ങളീലേക്ക്‌ അയക്കണം എന്നാണോ "ആനവിരോധികൾ" ഉദ്ദേശിക്കുന്നത്‌?നാട്ടാനകളിൽ പലതും ചികിത്സ ആവശ്യം ഉള്ളവയും സ്വഭാവത്തിന്റെ പ്രത്യേകതകൾ ഉള്ളവയും ആണ്‌.മനുഷ്യരുമായി ദീർഘകാലം ഇണങ്ങി ജീവിച അവയ്ക്ക്‌ പെട്ടെന്നുള്ള വനവാസം ഒരു പക്ഷെ ദുഷ്കരമാകാം.ഇത്തരത്തിൽ അയക്കപ്പെടുന്നവയിൽ എത്രകൊമ്പന്മാർ ആനക്കൊമ്പുവേട്ടക്കാരുടെ കണ്ണിൽപെടാതെ ജീവനോടെ ഇരിക്കും? കേരളത്തിലെ വനങ്ങളിൽ ഉള്ള ആനകൾക്ക് തന്നെ തീറ്റയുടെ ക്ഷാമം അനുഭവിക്കുഅയും അവ കൃഷിയിടങ്ങളിൽ ഇറങ്ങി വാഴയും മറ്റും തിന്നുന്നതും വയനാട് ജീവിതത്തിനിടയിൽ ഞാൻ നേരി കണ്ടിട്ടുള്ളതാണ്. അപ്പോൽ അവയുടെ ജീവിതം കൂടുതൽ ദുരിതം നിറഞ്ഞതാക്കണോ അല്ലെങ്കിൽ ജീവൻ തന്നെ ഇല്ലാതാക്കണോ?

ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ ഈ ചോദ്യങ്ങൾക്ക് മറുപടി കൂടെ നൽകിയാൽ കൊള്ളാം.

ആനകളെ പീഠിപ്പിക്കുന്നത്‌ തടയുക തന്നെ വേണം.അതുപോലെ ആനയിടഞ്ഞോടുന്നത്‌ നിയന്ത്രിക്കുകയും ജനത്തെ ഇത്തരം സ്ഥലങ്ങളിൽ നിന്നുമ്നിർബന്ദമായ്ം ഒഴുവാക്കുകയും വേണം. നിരവധി തവണ നേരിൽ കണ്ടിട്ടുള്ള ആളുമാണ്‌ ഞാൻ.ഇതിനു പരിഹാരം കാണുന്നതിനു പകരം ഇതിന്റെ പേരിൽ ക്ഷേത്രോത്സവങ്ങളിൽ നിന്നും ആനയെഴുന്നള്ളത്തിനെ തടയണം എന്നു പറയുന്നതിനോട്‌ യോജിക്കുവാൻ കഴിയില്ല. അനകളുടെ എണ്ണം ക്രമീകരിചും ആവശ്യ്മായ മുങ്കരുതൽ എടുത്തും ഉത്സവങ്ങളെ നടത്തിക്കൊണ്ടുപോകുകതന്നെ വേണം.

Friday, January 02, 2009

പുതുവത്സരാശംസകൾ

എല്ലാ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ...

Thursday, December 25, 2008

നക്ഷത്രപ്രഭയാൽ പ്രകാശപൂരിതമായ......

നക്ഷത്രപ്രഭയാൽ പ്രകാശപൂരിതമായ മഞ്ഞുപെയ്യുന്ന ഒരു രാത്രിയിൽ ലോകത്ത്‌ പുതിയ ഒരു ദർശനത്തിനു ജന്മം നൽകിയ പുണ്യപുരുഷൻ ഒരു പുൽക്കൂട്ടിൽ പിറവിയെടുത്തു.ആ പുണ്യദിനം സമാധാനകാംഷികളായവർ ലോകമെന്നും സന്തോഷത്തോടെ ക്രിസ്തുമസ്സായി കൊണ്ടാടുന്നു. അദ്ദേഹം നിയോഗിക്കപ്പെട്ടത്‌ സ്നേഹവും സഹനവും ലാളിത്യവും ഉള്ള ഒരു ലോകത്തിനായി പ്രവർത്തിക്കുവാൻ ആയിരുന്നു.തന്റെ അനുയായികളെ അതായിരുന്നു അദ്ദേഹം ഉപദേശിചതും, അസഹിഷ്ണുക്കളും അക്രമോത്സുകരുമായ ഒരു കൂട്ടത്തിനു മുമ്പിൽ ആദർശങ്ങൾക്കുവേണ്ടി തന്റെ ജീവിതം ബലിനൽകിയതും. മഹത്തയ ആ ദർശനത്തിന്റെ പ്രചാരകർ ഇന്ത്യയിലും എത്തി. ആ ദർശനങ്ങളിൽ ആകൃഷ്ടരായവർ പിന്നീട്‌ പരിവർത്തനം ചെയ്തു ക്രിസ്ത്യാനികളുമായി. രാഷ്ടീയ ഘടന മതാതിഷ്ഠിതമായി രുന്നില്ലാതിരുന്നതിനാൽ കാര്യമായ എതിർപ്പുണ്ടായിരുന്നില്ലെന്ന് മാത്രമല്ല അന്നത്‌ ഒരു വ്യവസായമോ നിർബന്ധിത/പ്രലോപനങ്ങളില്ലൊടെ ഉള്ള പരിവർത്തനമോ ആയിരുന്നില്ല.അതിനാൽ തന്നെ സംഘർഷങ്ങളും കുറവയിരുന്നു.ഇന്നതിന്റെ രൂപവും ഭാവവും മാറിയതോടെ നിർഭാഗ്യവശാൽ മതം ഒരു വ്യവസായ-രാഷ്ടീയ വിപണനചരക്കായി അധ:പതിചതോടെ സംഘർഷങ്ങൾ ഉടലെടുത്തു, തലപര കക്ഷികൾ സംഘർഷങ്ങൾ വർഗ്ഗീയതയായി മാറ്റി.ഒറീസ്സകൾ ഉണ്ടായി.

സമാധാനത്തിന്റെയും സഹനത്തിന്റേയും പാതയിലൂടെ മാനവമോചനത്തിനായി ത്യാഗം അനുഷ്ഠിച ഒരു മഹാത്മാവിന്റെ ജന്മദിനത്തെ ഹർത്താലിലൂടേ തടയുവാനും ക്രിസ്തുമസ്സ്‌ ആഘോഷങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട്‌ അവഹേളിക്കുവാനും ശ്രമിക്കുന്നവർ സ്വയം അവഹേളിതരാകുക മാത്രമല്ല രാജ്യത്തിനു തന്നെ അപമാനവുമാണ്‌.ഒറീസ്സയിൽ എന്തായാലും ക്രിസ്തുമസ്സ്‌ ദിനത്തിൽ ബന്ധ്‌/ഹർത്താൽ നടത്തുവാൻ ഉള്ള തീരുമാനത്തിൽ നിന്നും സംഘടനകൾ പിൻവാങ്ങി എന്നവാർത്തകൾ ആശ്വാസം നൽകുന്നു. പരിവാർ ആയാലും പരിവാർ സഹയാത്രികരായാലും ഓർക്കേണ്ട ഒന്നുണ്ട്‌ ഇതൊരു ജനാധിപത്യ രാജ്യമാണ്‌.രാഷ്ട്രീയ ലാഭങ്ങൾക്കായി നടത്തുന്ന വൃത്തികെട്ട പ്രീണനങ്ങൾക്കപ്പുറം ചിന്തിക്കുവാൻ കഴിയുന്നവർ കൂടെ സമത്വത്തോടേയും സാഹോദര്യത്തോടെയും ജീവിക്കുന്ന ഒരു രാജ്യത്ത്‌ ഇത്തരം ശിലായുഗനിയമങ്ങൾ കൊണ്ടുവരുവാൻ ശ്രമിക്കുന്നത്‌ അങ്ങേയറ്റം പ്രതിഷേധാർഹവും.ഇന്ത്യയൊട്ടുക്കും ആഘോഷിക്കുന്ന ഗണപതി ആഘോഷവും,കുംഭമേളയും തുടങ്ങി കേരളത്തിലെ ഉത്സവാഘോഷങ്ങൾ വരെ അരെങ്കിലും തടസ്സപ്പെടുത്തുവാൻ തുനിഞ്ഞാൽ എങ്ങനെ ഇരിക്കും ഒന്ന് ഓർക്കുന്നത്‌ നന്നായിരിക്കും.( ഉദാ:കേരളത്തിലെ ഉത്സവങ്ങളിൽ ആനകളെ പങ്കെടുപ്പിക്കുന്നത് മൃഗസ്നേഹത്തിന്റെ പേരിലും,വെടിക്കെട്ട്‌ അപകടത്തിന്റെ പേരിലും,ബോധപൂർവ്വം ഉണ്ടാക്കുന്ന സംഘർഷങ്ങളിലൂടെയും ദീർഘവീക്ഷണത്തോടെ അട്ടിമറിക്കുവാൻ(?) ഉള്ള ശ്രമങ്ങൾ ..)

ക്രിസ്തുമസ്സിനു മാറ്റു നൽകുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് പുൽക്കൂടും നക്ഷത്ര ദീപാലങ്കാരങ്ങളും. ചിലർ ഇതിനെതിരെ വൈദ്യുതി ദൂർത്തെന്ന് പറഞ്ഞ് മുറവിളികൂട്ടുന്നു.തീർച്ചയായും വൈദ്യുതി വിലപ്പെട്ടതാണ് എങ്കിലും വർഷത്തിൽ ഒന്നോരണ്ടോ ദിവസം ഇത്തരം ആഘോഷത്തിനായി ചിലവിടുന്ന വൈദ്യുതിയെകുറിച്ച് ആകുലരാകുന്നവർ പകൽ മുഴുവൻ കത്തിനിൽക്കുന്ന പൊതുലൈറ്റുകളെ കുറിച്ചും,ആഡംബര ജീവിതം നയിക്കുന്നവരു എ.സിപോലുള്ള ആഭാഡങ്ങൾ ദിവസവും ഉപയോഗിക്കുന്നതിനെയും, കെട്ടിടനിർമ്മാണവേളയിൽ ഉപയോഗിക്കുവാനായും മറ്റും മോഷ്ടിക്കുന്ന വൈദ്യുതിയെകുറിച്ചും നിശ്ശബ്ദമാകുന്നത് മറക്കാതിരിക്കുക.

തീവ്രവാദികളുടേയും വർഗ്ഗീയവാദികളുടേയും അവരുടെ മനുഷ്യാവകാശങ്ങളെ കുറിച്‌ വാചാലരാകുന്നവരുടേയും നടുവിൽ നിന്ന് ആഘോഷിക്കുന്ന ക്രിസ്തുമസ്സിനു പുറം മാറ്റുകുറയും എങ്കിലും എല്ലാ ക്രിസ്ത്യാനികളും മറ്റു സമാനചിന്താഗതിക്കാരും ഈ ക്രിസ്തുമസ്സും ആഘോഷപൂർവ്വം സന്തോഷത്തോടെ കൊണ്ടാട്ടെ എന്ന് ആശംസിക്കുന്നു.

ഓർക്കുക ആഘോഷങ്ങളെയും ആചാരങ്ങളെയും തടസ്സപ്പെടുത്താതിരിക്കുക പറ്റുമെങ്കിൽ അതിൽ പങ്കാളികളാകുക എന്നതാണ്‌ ഒരു പരിഷ്കൃതസമൂഹത്തെ തയുയർത്തിപ്പിടിച്‌ മുന്നോട്ടുനയിക്കുന്നതിനു പര്യാപ്തമാക്കുന്നത്‌.

എല്ലാ വായനക്കാർക്കും എന്റെ ക്രിസ്തുമസ്സ് ആശംസകൾ.

Monday, December 22, 2008

ആനചിത്രങ്ങൾ-അനന്ദപത്മനാഭൻ

ആ നിലവു കണ്ടോ......
അനന്ദപത്മനാഭൻ എന്നാണത്രെ ഇവന്റെ പേർ... ഇവനാണിത്തവണ വിഷ്ണുവും,പാർഥനും,വിനായകനും ഒക്കെ ഉള്ളിടത്തേക്ക് മത്സരത്തിനിറങ്ങുന്നതന്ന് കേൾക്കുന്നു.....

ശ്യോ ആ പെണ്ണ് നോക്യേപ്പൊ ഇക്ക് നാണായി....
കടപ്പാട്: പടം എടുത്തവർക്കും അയച്ചുതന്നെ ജെ.പി (ജീവിച്ചുപൊക്കോട്ടെ) എന്ന സുഹൃത്തിനും...

Sunday, December 21, 2008

ഉത്സവങ്ങളുടെ നാളൂകൾ..

കേരളത്തിലെ വിവിധ ഉത്സവപ്പറമ്പുകൾ വീണ്ടും സജീവമായിരിക്കുന്നു.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ ഗരിമയും മേളപ്രമാണിമാരുടെയും വെടിക്കെട്ടുകരുടേയും കലാവിരുതുകൾ വീണ്ടും കാണീകൾക്ക്‌ ആവേശം പകരാൻ തുടങ്ങിയിരിക്കുന്നു.മറ്റു ജില്ലക്കാരെ അപേക്ഷിച്ച്‌ ഉത്സവങ്ങളോടുള്ള കമ്പം തൃശ്ശൂർ കാരന്റെ രക്തത്തിൽ വേർതിരിക്കുവാൻ പറ്റാത്തവിധം അലിഞ്ഞിരിക്കുന്നു. ലോകത്തിന്റെ ഏതുകോണിലായാലും മേളം കേട്ടാൽ താളമ്പിടിക്കുന്ന മനസ്സാണവരുടേത്‌.

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും,ഭൂമിയിലെ ദേവസംഗമമെന്നറിയപ്പെടുന്ന ആറാട്ടുപുഴിലെ ഉത്സവവും,ഉത്രാളി,ചിറവരമ്പത്തുകാവ്‌,പെരിങ്ങോട്ടുകര,ആയിരംകണ്ണി തുടങ്ങി എല്ലാം അവർക്ക്‌ ആവേശം പകരുന്നു. മറ്റു ഉത്സവങ്ങളെ അപേക്ഷിച്ച്‌ തൃശ്ശൂർ പൂരത്തിനു ചടങ്ങുകൾ കൂടുതൽ ആണ്‌ ഇതുതന്നെ ആണതിന്റെ കൊഴുപ്പുകൂട്ടുന്നതും.ചെറുപൂരങ്ങളുടെ വരവോടെ ആരംഭിച്ച്‌ മഠത്തിൽ വരവും,ഇലഞ്ഞിത്തറയിൽ നാദവിസ്മയത്തിന്റെ കാലങ്ങൾ കൊട്ടിത്തീർത്തുള്ള തെക്കോട്ടിറക്കവും,കുടമാറ്റവും,രാത്രിയിലെ വെടിക്കെട്ടും,ഉപചാരം ചൊല്ലിപ്പിരിയലും എല്ലാം ചേരുമ്പോൾ കാണീളുടെ മനസ്സു നിറയുന്നു. ആറാട്ടുപുഴയിൽ പ്രധാനം തൃപ്രയാർ തേവരുടെ എഴുന്നള്ളത്തിൽ ആരംഭിച്ച്‌ വിവിധ ഭഗവതിമാരും മറ്റു ദേവന്മാരും ആറാട്ടുപുഴ പാടത്ത്‌ ഒത്തുചേരുന്നതും കൂട്ടി എഴുന്നള്ളിപ്പും ആണ്‌.അവിടേയും ഉപചാരം ചൊല്ലലും അടുത്തവർഷത്തെ കൂടിക്കാഴ്ചക്കായ്‌ ക്ഷണിക്കലും ഒക്കെ ഉണ്ട്‌.

മേളപ്രമാണിമാർ അംഗീകരിക്കില്ലെങ്കിലും ഇന്ന് ഉത്സവങ്ങളെ സജീവമാക്കുന്ന ഒരു മേളമാണ് ശിങ്കാരിമേളം.രൌദ്രതാളത്തിന്റെ അലകടൽ തീർക്കുന്ന കാണീകളെ ആവേശത്തിന്റെ നെറുകയിൽ എത്തിക്കുന്ന ഇതിനു മറ്റു മേളങ്ങളെ പോലെ പ്രത്യേക നിയമങ്ങളോ ചിട്ടകളോ ഇല്ലെന്ന് പറയാം.എങ്കിലും ഇലത്താളവും ചെണ്ടയും കൊണ്ട് ഈ കലാകാരന്മാർ തീർക്കുന്ന ശബ്ദവിസ്മയം ലഹരിയായി പടരുമ്പോൾ കാണികൾ ആവേശംകൊണ്ട് നൃത്തംവെക്കുകയും കൈകൾ ഉയർത്തി താളം പിടിക്കുകയും ചെയ്യുന്ന കാഴ്ച സാധാരണമാണ്.വിവിധ സ്ഥലങ്ങളിൽ നിന്നും പുറപ്പെട്ട് പ്രധാനക്ഷേത്രത്തിൽ എത്തുന്ന ഉത്സവങ്ങളിൽ കൊഴുപ്പുകൂട്ടുവാൻ ഇത് ഒരു പ്രധാനഘടകമായി മാറുന്നു.ദേവനൃത്തവും,കരകാട്ടവും,കാവടിയും എല്ലാം ഇതിന്റെ അനുബന്ധമായി മാറുന്ന കാഴ്ചയാണിന്നുള്ളത്.

തൃശ്ശൂർ ആറാട്ടുപുഴ തുടങ്ങി ചുരുക്കം ചില ക്ഷേത്രങ്ങളെ ഒഴിവാക്കിയാൽ മറ്റു പല ക്ഷേത്രങ്ങളിലും പ്രധാനം ആനകളുടെ തലയെടുപ്പിനാണ്‌.ഭൂരിഭാഗവും ആനയുടെ നിലവും തലയെടുപ്പും മാനദണ്ഡമാക്കുംമ്പോൾ ചിലർ ഉയരം ആണ്‌ നോക്കുന്നത്‌.തോളുയരം കുറവും തലയുയരം കൂടുതലും ഉള്ള ധാരാളം ആനകൾ ഉള്ളതിനാൽ പലപ്പോഴും തലയെടുപ്പുള്ളവർക്ക്‌ മുൻഗണന ലഭ്യമാകാതെ പോകുന്നതും തർക്കങ്ങൾക്ക്‌ ഇടയാകാറുണ്ട്‌. തലയെടുപ്പിൽ ഇന്നു കേരളത്തിൽ തന്നെ മുൻ നിരയിൽ നിൽക്കുന്നത്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ എന്ന ഗജവീരൻ ആണ്‌.ഉഗ്രപതാപത്തോടെ തലയെടുത്തുപിടിച്ചുള്ള അവന്റെ നിലവിനു മുമ്പിൽ മറ്റുപലരും നിഷ്പ്രഭരാകുന്ന കാഴ്ചയാണിന്ന് ഉത്സവപ്പറമ്പുകളിൽ കണ്ടുവരുന്നത്‌. ഗുരുവായൂർപ്പത്മനാഭൻ, അഴകിലും ലക്ഷണങ്ങളിലും മുമ്പനായ തിരുവമ്പാടിയുടെ ശിവസുന്ദർ,മന്ദലാംകുന്ന് കർണ്ണൻ,മന്ദലാം കുന്ന് അയ്യപ്പൻ,ഗുരുവായൂർ വലിയകേശവൻ,പാമ്പാടിരാജൻ തുടങ്ങി ലക്ഷണമൊത്ത മുൻ നിരയും തൊട്ടുപിന്നാലെ ചെർപ്ലശ്ശേരി പാർത്ഥനും,ചുള്ളിപ്പറമ്പിൽ വിഷ്ണു,ചിറക്കൽ മധുവേട്ടന്റെ ആനകളൂം ,ഈരാറ്റുപേട്ട അയ്യപ്പൻ,കോഴിപ്പറമ്പിൽ അയ്യപ്പൻ, ജയറാം കണ്ണൻ തുടങ്ങി സജീവമാക്കുന്ന യുവ/രണ്ടാം നിരയും കൊണ്ട്‌ ഉത്സവപ്പറമ്പുകൾ സജീവമാകുന്നു.പേരെടുത്തുപറയാൻ ഇനിയും ഉണ്ട്‌ ഇതിൽ.

ഈ വർഷം പൂരങ്ങളെ സജീവമാക്കുവാൻ തലയെടുപ്പോടെ ഒരു പുതുമുഖം കൂടെ എത്തുന്നു എന്നവാർത്തകൾ ഉണ്ട്‌.കൊല്ലം അനന്തപ്ത്മനാഭൻ. ഇതിനോടകം പലയിടങ്ങളിലും മുൻവർഷത്തെപോലെ ചില ആനകൾ ഇടഞ്ഞ്‌ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എങ്കിലും ആനപ്രേമികൾ ആവേശത്തിലാണ്‌.ചുള്ളിപ്പറമ്പിൽ വിഷ്ണുവാണോ പാർത്ഥനാണോ പൂതൃക്കോവിൽ വിനായകനാണോ അതോ പുതുമുഖം അനന്തപ്തമനാഭനാണോ ഇത്തവണ യുവനിരയിലെ ഒന്നാമൻ ആകുക എന്ന് ഇപ്പോളേ അവർ ചർചചെയ്തുതുടങ്ങിയിരിക്കുന്നു. മേളങ്ങളുടേയും ആരവങ്ങളുടേയും ഉത്സവപ്പറമ്പുകളിലേക്ക് പോകുവാൻ അതിൽ സ്വയം ലയിക്കുവാൻ കൊതിയാകുന്നു.

*ഒരുപക്ഷെ കണ്ടമ്പുള്ളി ബാലനaഅരായണൻ(എഴുത്തശ്ശൻ ശങ്കരനാരായണൻ എന്നു അവസാനകാലത്ത്‌ അറിയപ്പെട്ടിരുന്നു)ചരിഞ്ഞതിൽ പിന്നെ ചുള്ളിപ്പറമ്പിൽ സൂര്യനാകാം ഔദ്യോഗികമായി ഉയരം കൂടുതൽ പക്ഷെ വ്യത്യാസം അറിയണേൽ സൂര്യനും തെചിക്കോട്ടുകാരും ഒന്നിചുനിൽക്കുന്ന ഉത്സവം നേരിട്ടുതന്നെ കാണണം.

Sunday, December 14, 2008

തുണിയുരിഞ്ഞുള്ള മലയാളിയഭിമാനങ്ങൾ.

സ്ത്രീകൾക്ക്‌ മാറുമറക്കുവാൻ അനുമതിക്കായി പ്രക്ഷേ‍ാഭം നടത്തിയവരാണ്‌ മലയാളികൾ.ഒരു പക്ഷെ ചരിത്രത്തിൽ ഇത്തരം ഒരു പ്രക്ഷോഭം മറ്റെവിടെയും ഉണ്ടായിട്ടുണ്ടാകില്ല. പൊതുസമൂഹത്തിന്റെ നോട്ടങ്ങൾക്ക്‌ മുമ്പിൽ തങ്ങളുടെ മാറും മറ്റും പ്രദർശിപ്പിക്കുന്നതിനെതിരെ ആത്മാഭിമാനം ഉള്ള സ്തീകൾ ചെറുത്തുനിന്ന ആ നാട്ടിൽ നിന്നും പതിറ്റാണ്ടുകൾക്ക്‌ ശേഷം ഒരുവൾ മാറും അരക്കെട്ടും മറ്റും പരമാവധി പ്രദർശിപ്പിച്ച്‌ ലോകസുന്ദരിപ്പട്ടത്തിന്റെ ഒരുചുവട്‌ പിന്നിൽ നിലയുറപ്പിചിരിക്കുന്നു.മാധ്യമങ്ങൾ ഇതിനെ മലയാളിയുടെ മികവായി വിളിചോതുന്നു. വളരെ വിചിത്രമായ വൈരുധ്യം തന്നെ.ഒരു സമൂഹത്തിന്റെ മാറ്റത്തിന്റെ ദൃഷ്ടാന്തമായി ഇതിനെ കണക്കാൻ പറ്റുമോ?മാറുമറക്കുവാൻ സമരം നടത്തിയ മലയാളിക്ക്‌ ആഗോളവൽക്കരണം സമ്മാനിച കിരീടം കൊള്ളാം.

പാർവ്വതി ഓമനക്കുട്ടൻ എന്ന മലയാളിപെണ്ണിനു ലോകസുന്ദരിപ്പട്ടത്തിനായുള്ള മൽസരത്തിൽ രണ്ടാം സ്ഥാനം ലഭിചപ്പോൾ പലരും വിളിചുകൂവി മലയാളിക്ക്‌ അഭിമാനിക്കം എന്ന്,ചില മലയാളികൾ എങ്കിലും ഇതിൽ രോമാഞ്ചം കൊണ്ടു.എന്നാൽ ആഗോളതലത്തിൽ തന്നെ ശ്രദ്ദേയമായ നേട്ടങ്ങൾ കൈവരിക്കുന്ന മലയാളിക്ക്‌ അഭിമാനത്തിനുള്ള വക ഒരു പെണ്ൺ പൊതുസമൂഹത്തിനു മുമ്പിൽ തുണിയുരിഞ്ഞ്‌ ഉണ്ടാക്കേണ്ടതുണ്ടോ? സ്വന്തം മകൾ പാന്റിയും ബ്രായും ഇട്ട്‌ ബീച്ചിൽ പരസ്യമായി മേനിപ്രദർശനം നടത്തുന്നത്‌ കണ്ട്‌ അഭിമാനിക്കുവാൻ തക്കവണ്ണം എത്ര മാതാപിതാക്കന്മാർക്ക്ലുടെ മനസ്സ്‌ പാകപ്പെട്ടിട്ടുണ്ട്‌? ഇത്‌ കേരളസമൂഹം സ്വയം ചോദിക്കേണ്ട ചോദ്യമാണ്‌.

ആഗോളവൽക്കരണം മനുഷ്യനെ എല്ലാവിധത്തിലും ചൂഷണം ചെയ്ത്‌ ധനവും,ആധിപത്യവും ഉണ്ടാക്കുക എന്നത്‌ മാത്രമാണ്‌ ലക്ഷ്യം വെക്കുന്നത്‌.സംസ്ക്കാരവും പാരമ്പര്യവും എല്ലാം അതിനായി അവർ പലവിധത്തിൽ തകർത്തുകളയും.അതിനായി ഉള്ള എളുപ്പവഴികളാണ്‌ ഇത്തരം മൽസരങ്ങൾ.സ്തീയുടെ തുളുമ്പുന്ന മാംസളതയിലും അച്ചിലിട്ട മറുപടികളിലും മുലയുടേയും, തുടയുറ്റേയും,അരക്കെട്ടിന്റേയും,ചന്തിയുടേയും മറ്റും പ്രത്യേക അഴകളവുകളെ മാനദണ്ടമാക്കിക്കൊണ്ടുള്ള ഇത്തരം മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ആണോ ലോകത്തിലെ ഏറ്റവും സൗന്ദര്യം ഉള്ള പെണ്ണുങ്ങൾ? ഒരു നാട്ടുപെണ്ണിന്റെ സൗദര്യം പോലും ഇല്ലാത്ത ഒരുവളെ ലോകസുന്ദരിമാരിൽ രണ്ടാമത്തവൾ ആയി കാണുന്നതിന്റെ അർത്ഥശൂന്യതയെ തിരിചറിയുമ്പോളും അതിനെ ബോധപൂർവ്വം മറചുവെച്‌ ഇത്തരം പെൺകൊടികളുടെ "പ്ലാസ്റ്റിക്ക്‌" ചിരികളെയും,അർദ്ധനഗ്നമായ പൂച്ചനടത്തത്തേയും വാതോരാതെ പുകഴ്ത്തുവാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? ഇതാണ്‌ കമ്പോളവ്യവസ്ഥിതിയുടെ കഴിവ്‌.ആഗോളജനതയിൽ നിന്നും അവരുടെ സ്വന്തം സംസ്കാരത്തെയും പൈതൃകത്തേയും തുടചുമാറ്റി തങ്ങളുടെ ഇചക്കനുസരിചുള്ള ഒരു ലോകക്രമം അല്ലെങ്കിൽ സൗന്ദര്യത്തെകുറിച്‌ തങ്ങൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ലോകസമൂഹത്തിലേക്ക്‌ കൊണ്ടുവരുവാനും അംഗീകരിപ്പികുവനും ഉള്ള ബഹുരാഷ്ട്ര കുത്തകകളുടെ "സിന്ദിക്കേറ്റിന്റെ" അജണ്ടപ്രകാരം നടക്കുന്ന ഇത്തരം പേക്കൂത്തിൽ നമ്മൾ മലയാളികൾ പോലും വീണുപോകുന്നു. സ്വന്തം മകളുടെ നഗ്നത പൊതുസമൂഹത്തിന്റെ നയനഭോഗങ്ങൾക്കായി വീട്ടുകൊടുത്ത് അതിൽ അഭിമാനിക്കുവാൻ തക്കവണ്ണം മാതാപിതാക്കളുടെ മനസ്സ് പാകപ്പെടുത്തുവാൻ അവർക്കാകുന്നു.

പാർവ്വതി സ്വന്തം നിലക്ക്‌ ഇത്തരം മൽസരങ്ങൾ പങ്കെടുക്കുന്നതിനോ സ്വന്തം മേനി തുറന്നുകാണിക്കുന്നതിനോ വയ്ക്തിപരമയി എതിർപ്പില്ല എന്നാൽ അത്‌ മലയാളിയുടെ അഭിമാനം ആയി ചിത്രീകരിക്കുമ്പോൾ പ്രതികരിക്കാതിരിക്കുന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല. മലയാളിയായ നയന്താരയും മറ്റും മേനിപ്രദർശിപ്പിച്ച്‌ ചലചിത്രങ്ങളിൽ ഇളകിയാടുന്നതിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ അതിനെ ആരും മലയാളിയുടെ അഭിമാനം ആയി കാണുന്നില്ല.ലൈംഗീകമായി ആനന്ദം നൽകുന്ന കാഴ്ചകളെയും,പ്രവർത്തികളേയും മനുഷ്യസഹചമായ വികാരങ്ങളാൽ ആളുകൾ ആസ്വദിചെന്നിരിക്കും എന്നാൽ അതിന്റെ പേരിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ ആരും ഒരു സമൂഹത്തിന്റെ അഭിമാനസ്ഥംഭം അയി ഉയർത്തിക്കാണിക്കാറില്ല.മാത്രമല്ല ഇത്തരം പ്രവണതയെ ആത്മാഭിമാനം ഉള്ളവർക്ക്‌ അംഗീകരിക്കുവാനും കഴിയില്ല.

പാശ്ചത്യസംസ്ക്കാരത്തിന്റെ ഭാഗമായി ഉള്ള മേനിപ്രദർശന മൽസരങ്ങൾ അവിടെ നടന്നുകൊള്ളട്ടെ നമ്മുടെ പെൺകുട്ടികൾക്ക് അതിൽ തിളങ്ങുവാൻ വേണ്ടി തുണിയുരിയേണ്ട അവസ്ഥ ഉണ്ടാക്കരുതു. നമ്മുടെ സമൂഹമനസ്സ് പാശ്ചാത്യരുടേതിനു സമമല്ല. പുറം കാഴ്ചകളിൽ പാശ്ചാത്യ അനുകരണങ്ങൾ കാണാം എങ്കിലും നമ്മുടെ സമൂഹത്തിന്റെ ഉപഭോധമനസ്സിൽ മൂല്യംങ്ങലെ കുറിച്ചും മാനാഭിമാനത്തെ കുറിച്ചും ഓർമ്മപ്പെടുത്തുന്ന ഒരു സംസ്കാരം ഉണ്ട്. എന്നാൽ പാശ്ചാത്യ സമൂഹമനസ്സിനു ഇത്തരം സംഘർഷത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.ഡേറ്റിങും ഗ്രൂപ്പ് സെക്സും, സ്പ്സുസ് റാപ്പിങ്ങു, സ്റ്റ്ടിപ്പ് ഡാൻസും അവരുടേ ജീവിതത്തിന്റെ ഭാഗമാണ്. കാര്യങ്ങൾ ഇങ്ങിനെ പോകുമ്പോൾ ഇനി നാളെ അതെല്ലാം നമുക്കും ആകാം എന്ന് വാദിക്കുവാൻ നമ്മൾക്കിടയിൽ ആളുകൾ ഉണ്ടായെന്നിരിക്കും.

തങ്ങളുടെ ഉൽ‌പ്പങ്ങൾക്ക് വിശാലമായ വിപണിയൊരുക്കുവാൻ ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നവർ നമ്മുടെ സംസ്കാരത്തെ ജീവിതത്തിന്റെ സ്വസ്ഥതയെ എല്ലാം ആണ് കവർന്നെടുക്കുന്നത്. തുണിയുരിഞ്ഞും വ്യഭിചരിച്ചും അല്ല നാം നാടിന്റെ അഭിമാനം ഉയർത്തിക്കാട്ടേണ്ടത്തെന്ന് പുതുതലമൂറയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.കമ്പോളവ്യവസ്ഥിതിയിൽ അതിന്റെ താല്പര്യങ്ങളുടെ ഏറാം മൂളികളായ മാധ്യമങ്ങൾ വച്ചുനീട്ടുന്ന ദൃശ്യങ്ങൾ കണ്ട് വളരുന്ന കുട്ടികൾ വഴിതെറ്റിപ്പോകുന്നു.മൊബൈൽ ഫോണിനും ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ സ്വന്തം ശരീരത്തെ തന്നെ വില്പനചരക്കാക്കുവാൻ തയ്യാറാകുന്ന കൌമാരങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിക്കുന്നു അല്ലെങ്കിൽ ചതിയിൽ പെട്ടുപോകുന്നു.ഇതു തിരിച്ചറിഞ്ഞ് നാം ജാഗ്രത പാലിക്കുവാൻ ശ്രമിച്ചില്ലെങ്കിൽ ഇനിയും നമ്മുടെ പെൺകുട്ടികൾ കൂട്ടമായി ക്ലാസ് റൂമിൽ വിഷം കഴിച്ചും,റെയിൽ‌വേട്രാക്കിലും ജീവിതമവസാനിപ്പിക്കുവാൻ ഇടവരും.

പാരമൊഴി:ലോകസുന്ദരിമത്സരത്തിൽ പെണ്ണിന്റെ സൗന്ദര്യം ടൂപീസിൽ ഒളിപ്പിച്ച്‌ പ്രദർശിപ്പിക്കുന്നതിനോട്‌ തീരെ യോജിപ്പില്ല. എല്ലാം തുറന്നു കാണിക്കണം.ഇത്രയും കാണിക്കുന്ന സ്ഥിതിക്കു ചില ഭാഗങ്ങളിലെ സൗന്ദര്യം ഒളിചുവെക്കുന്നത്‌ ശരിയാണോ? ഒരു പക്ഷെ ഏറ്റവും മനോഹരം ഈ കുഞ്ഞുതുണിക്കുള്ളിൽ തുടിക്കുന്ന മാംസത്തിനാണെങ്കിലോ?

Thursday, December 04, 2008

ഉരുകുന്ന പ്രവാസം

ലജ്ജയില്ലാത്ത ഒരു സമൂഹത്തിന്റെ ഇരകൾ ആണ് എന്നും പ്രവാസികൾ. കടൽ കടന്ന് അറബിനാടിലേക്ക് ഓരോ മലയാളിയും അവന്റെ ജീവിതം മാത്രമല്ല കരുപ്പിടിപ്പിക്കുന്നത് മൊത്തം കേരളത്തിന്റെ സാമ്പത്തിക സാമൂഹിക അടിത്തറയാണവൻ കെട്ടിയുയർത്തുന്നത്. പകിട്ടുള്ള കെട്ടിടങ്ങളാലും റോഡുകളാലും അലംകൃതമായ ഇന്നത്തെ കേരളത്തിന്റെ ഭ്രമാത്മകമായ ഈ "ആധുനീകവൽക്കരണം" തീർച്ചയായും അവന്റെ വിയർപ്പിന്റെ കഷ്ടപ്പാടിന്റെ സൃഷ്ടിയാണ്. എന്നാൽ മണലാരണ്യത്തിൽ സ്വന്തം ജീവിതം ഹോമിച്ച് കേരളത്തിനു പുതിയൊരു കേരളീയ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഈ സാധുക്കളോട് മലയാളിസമൂഹം എങ്ങിനെ നന്ദി പ്രകടിപ്പിക്കുന്നു എന്നത് തീർച്ചയായും ചിന്തനീയമാണ്.
കൂടുതൽ ഈ ലക്കം നാട്ടുപച്ചയിൽ....
www.nattupacha.com

Tuesday, December 02, 2008

എന്തോവിഷൻ അത്താഴവാർത്തകൾ

നമസ്കാരം ഞാൻ സുകേഷ് ,എന്തോവിഷൻ അത്താഴവാർത്തകളിലേക്ക് സ്വാഗതം.

ഇന്നത്തെ പ്രധാന വാർത്ത.

നഗരത്തിൽ ഒരു പാർപ്പിടസമുച്ചയത്തിൽ നുഴഞ്ഞുകയറിയവർ പരിഭ്രാന്തിപരത്തുന്നു..എക്സ്ക്ലൂസീവ്...
ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാം.ഇന്ന് വൈകീട്ട് എട്ടുമണിയോടെ ആണ് ഇവർ കെട്ടിടത്തിൽ പരിഭ്രാന്ത്രി സൃഷ്ടിക്കുവാൻ തുടങ്ങിയയ്ത് ഇതേ കുറിച്ച് സംഭവ സ്ഥലത്തുനിന്നും രാജപ്പൻ റിപ്പോർട് ചെയ്യുന്നു.

രാജപ്പൻ കേൾക്കാമോ?കേൾക്കാമെങ്കിൽ പറയൂ എന്താണ് അവിടെ നടക്കുന്നത്? എപ്പോഴാണ് സംഭവം തുടങ്ങിയത്? എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇതു സംഭവിച്ചത്?
(റോഡിൽ മൈക്കുമായി കിടക്കുന്ന ഒരു പയ്യൻ.അവനു പുറകിൽ ദൂരെ ആയി ഒരു കെട്ടിട സമുച്ചയം)

രാജപ്പൻ:സുകേഷ് ഏതാണ്ട് എട്ടുമണിയോടെ ആണ് സംഭവം.എങ്ങിനെ അല്ലെങ്കിൽ എന്തുകൊണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരം പറയുക പ്രയാസം എങ്കിലും എനിക്ക് തോന്നുന്നത് നുഴഞ്ഞുകയറിയവർക്ക് പ്രത്യ്യേക ലക്ഷ്യം ഒന്നും ഉണ്ടയിരുന്നില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്.
സുകേഷ്: അങ്ങിനെ പ്രത്യേകിച്ച് ലക്ഷ്യം ഒന്നും ഇല്ലാതെ നഗരത്തിലെ ഇത്രയും വലിയ ഒരു കെട്ടിടത്തിൽ അതും ജനവാസകേന്ദ്രമായ ജന നിബിഡമായ ആളുകൾ തിങ്ങിത്താമസിക്കുന്ന ഒരുപാട് വി.ഐ.പികൾ വന്നുപോകുന്ന,വെള്ളവും വെളിച്ചവും കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു കെട്ടിടത്തിൽ നുഴഞ്ഞുകയറി എന്നത് നിസ്സാരമാണോ?

രാജപ്പൻ: (പറഞുതുടങ്ങുന്നു എങ്കിലും സുകേഷ് ഇടപെടുന്നു)
ഒരു നിമിഷം തിരിച്ചുവരാം ഇതേകുറിച്ച് പ്രതികരിക്കുവാൻ പ്രമുഖ വാചകാവകാശ പ്രവർത്തകൻ ആ‍.ഈ.ഊ കുഞ്ഞൻ, ഭരണകക്ഷി നേതാവ് ബഓറടിയൻ പിള്ളയും സ്റ്റുഡിയോയിൽ ഉണ്ട്.

ആ‍.ഈ.ഊ കുഞ്ഞൻ: ഇത് ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഇരകളുടെ പ്രതിരോധമാണ്.ഇതിന്റെ രീതികൾ വച്ചുനോക്കുമ്പോൾ ഇരകൾ വേട്ടക്കാരന്റെ താവളം തേടിവരുന്നു എന്നാൺ ആധുനീകസമൂഹത്തിന്റെ വൈതാളിക മാനവ സംഘർഷത്തിൽ ഊന്നിയ കീഴാള പ്രത്യയശാസ്ത്ര പരിണാമങ്ങളിൽ ഊന്നിക്കൊണ്ടുവ്വെണം ഈ വിഷയത്തെ നാം കാണേണ്ടത്. ഉപരിപ്ലവമായ ഉട്യോപ്യൻ സങ്കൽ‌പ്പങ്ങളിൽ ആണിന്നും മനുഷ്യാന്തരാളങ്ങൾ....

സുകേഷ്(ഒന്നും മനസ്സിലായില്ലെങ്കിലും മേശയിൽ കൈമുട്ട് ഊന്നി മുഖത്തെ കീഴ്ത്താടി ചുളുക്കി ഒന്നുകൂടെ മുന്നോട്ട് ആഞ്ഞുക്കൊണ്ട്) ആ‍.ഈ.ഊ കുഞ്ഞൻ പറയുന്നു ഇര വേട്ടക്കാരൻ കീഴാളൻ.ഇതിൽ ഏതാണെന്ന് നമുക്ക് പരിശോധിക്കാം അതിനു മുമ്പ്
പാരപ്പടയുടെ സംസ്ഥാന നേതാവ് പാരജാതൻ ലൈനിൽ ഉണ്ട്.പാരജാതൻ എന്താണ് താങ്കൾക്ക് തോന്നുന്നത്?എങ്ങിനെ ഇതു സംഭവിച്ചു?

പാരജാതൻ: ഇത് സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ള വീഴ്ച തന്നെ ആണ് ആഭ്യന്തരമന്ത്രി രാജിവെക്കണം.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇത് നാളെയും തുടരും...

സുകേഷ്: ഒരു നിമിഷം താങ്കളിലേക്ക് തിരിച്ചുവരാം. ശ്രീ പാരജാതൻ പറയുന്നു സർക്കാരിന്റെ വീഴ്ചയാണെന്ന്.ആഭ്യന്തര മന്ത്രി രാജിവെക്കണമെന്ന്.എന്തു പറയുന്നു ഈ നിരീക്ഷണത്തോട്?
(സ്റ്റുഡിയോയിൽ ഇരിക്കുന്ന താടിക്കാരൻ സ്കീനിൽ)
ബോറടിയൻ പിള്ള: ശുദ്ധ അസംബന്ധം.വിവരം കേട്ട ഉടനെ മന്ത്രി വേണ്ടനടപടി എടുത്തുകഴിഞ്ഞു.മാത്രമല്ല ഇതേകുറിച്ച് പഠിച്ച് വിവരം ധരിപ്പിക്കുവാൻ ആനവിഴുങ്ങി ദാമുവിനെ ചെയർമാനാക്കി ഒരു കമ്മറ്റിയെ നിയോഗിച്ചു.ഇനി എന്താണ് വേണ്ടത്.പാരജാതനെപ്പോലുള്ളവരുടെ നേതാക്കളല്ല പൊട്ടകുളം സംസ്ഥാനം ഭരിക്കുന്നത്.2995-ൽ ഇത്തരം ഒരു വിഷയം ഉണ്ടായപ്പോൾ ഇയ്യാളുടെ പാർട്ടിക്കാർ രാജിവെച്ചോ?..ഇവനൊക്കെ അന്ന് എന്താണ് ചെയ്തത്....

സുകേഷ് : (ഇടപെട്ടുകൊണ്ട് )അതേ മിസ്റ്റർ ബോറടിയൻ പിള്ളയുടെ ചോദ്യം പാരജാതനോടാണ്..അദ്ദേഹം ചോദിക്കുന്നു ഈ ചെറ്റയൊക്കെ അന്ന് എന്താണ് ചെയ്തത് എന്ന്...
പരജാതൻ: ചെറ്റ അവന്റെ കുടുമ്മത്തുള്ളവർ ആണ്.ഞാനല്ല...പിന്നെ ബോറടിയന്റെ ബാലിശമായ ചോദ്യങ്ങളെ ഞാൻ അവഗണിക്കുന്നു...ഈ സർക്കാർ നിഷ്ക്രിയമാണ്......

സുകേഷ്: ബോറടിയൻ പാ‍രജാതൻ പറയുന്നു താങ്കളുടെ പിതവ് ചെറ്റയാണെന്ന്.ആണോ? ആണെങ്കിൽ എന്തുകൊണ്ട് അങ്ങിനെ സംഭവിച്ചു? ഒരുകുടുമ്പം ചെറ്റയാണെന്ന് ഇങ്ങനെ പരസ്യമായിപറയുമ്പോൾ അതിനോട് പ്രതികരിക്കേണ്ടതില്ലേ?

ബോറടിയൻ പിള്ള: ചെറ്റ അവന്റെ അപ്പൂപ്പനാണ് നാറി......**##@@@
പരജാതൻ: എന്റെ അല്ലെടാ നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പനാ....%$@@@000**&@###
സുകേഷ്:അവർ പരസ്പരം പഴിക്കുന്നു അല്ലെങ്കിൽ തെറിവിളിക്കുന്നു.അത് അവരുടെ വിഷയം പക്ഷെ ഇതിനെ താങ്കൾ എങ്ങിനെ നോക്കിക്കാണുന്നു?

ആ‍.ഈ.ഊ കുഞ്ഞൻ:ഞാനിതിനെ മറ്റൊരു രീതിയിൽ ആണ് നോക്കിക്കാണുന്നത്. പ്രമുഖ തീവ്ര ചിന്തകനായ ഗ്രാസ്പറിമോസണോവ്സ്കിയുടെ ..... എന്ന പ്രുസ്തകത്തിൽ ഇതേ കുറിച്ച് പരാമർശം ഉണ്ട്....... പുരവെട്ടുമ്പോൾവാഴകത്തുക എന്ന് അതിനെ ചുരുക്കിപ്പറയാം പിന്നീട് അത് മേലാളന്മാരായ ആളുകൾ അതിനെ പുരകത്തുമ്പോൾ വാഴവെട്ടുക എന്നാക്കി സവർണ്ണവൽക്കരിച്ച് മാറ്റി തങ്ങളുടെ സ്വന്തമാക്കി.“പിടിക്കപ്പെടുന്ന തീവ്രവാദിയുടെ മനുഷ്യാവകാശ സംഹിത“ എന്ന എന്റെ വരാനിരിക്കുന്ന പുസ്തകം ഇതേ കുറിച്ച് സംസാരിക്കും. ...

(ഇതിനിടയിൽ വീണ്ടും രാജപ്പൻ) അവിടെ പതിനാലാം നിലയിൽ നിനും പതിനചാം നിലയിലേക്ക് സംഘത്തിലെ ഒരാൾ പോയതായി അറിയുന്നു.ഇതിനിടയിൽ ഒരു കുട്ടി ബാൽകണിയിൽ വന്നു നിന്ന് ആകാശത്തേക്ക്കൈ വീശൂന്നുണ്ട്.ഒരു പക്ഷെ സഹായം അഭ്യർഥിച്ചാകാം.

സുകേഷ്:ആളുകൾ പരിഭ്രാന്തരാണോ? ആണെങ്കിൽ എന്തുകൊണ്ട്..കെട്ടിടത്തിലേക്ക് ഇനിയും ആളുകൾ കടന്നുപോകുന്നത് കാ‍ണാം. എന്തുകൊണ്ട് അവർ കയറിപ്പോകുന്നു.?നുഴഞ്ഞുകയറിയവർ എന്തെങ്കിലും ആവശ്യങ്ങളുന്നയിച്ചിട്ടുണ്ടൊ? കെട്ടിടത്തിൽ നിന്നും പുക വരുന്നതായി ദൃശ്യങ്ങളിൽ കാണുന്നു എന്താണത്?

രാജപ്പൻ: സുകേഷ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തിരക്കുപിടിച്ച് നടക്കുന്നുണ്ട്,സ്മോളടിച്ച ചിലർ വാളുവെക്കുന്നുണ്ട്. ഇപ്പോൾ ഇതാ ആകെട്ടിടത്തിന്റെ അടുത്താണ് ഞാൻ നിൽക്കുന്നത്.നമ്മളുടെ ചാനൽ അല്ലാതെ മറ്റു ചാനലുകാ‍ാർ ഒന്നും ഇതുവരെ എത്തിയിട്ടില്ല. ദാ ഈ കെട്ടിടത്തിന്റെ സെക്യൂരിറ്റിയോട് ചോദിക്കാം എന്താണെന്ന്.

ഒരു മീശക്കാരൻ: ഉം എന്താകാര്യം? ഇവിടെ എന്താ ക്യാമറയൊക്കെ ആയിട്ട്?
ഞങ്ങൾ ടി.വിക്കാർ ആണ്. കെട്ടിടത്തിന്റെ മുകൾ നിലയിൽ തീവ്രവാദികൾ കയറിയതായി കേൾക്കുന്നു.എത്ര തീവ്രവാദികൾ ഉണ്ട്. എന്താണവരുടെ ഡിമാന്റ്? ആളുകളെ ഒഴിപ്പിക്കുന്നില്ലെ?കെട്ടിടത്തിൽ നിന്നും പുക ഉയരുന്നുണ്ടല്ലോ?

സെക്യൂരിറ്റികാരൻ: ഏയ് അത് തീവ്രവാദികൾ ഒന്നും അല്ല.വൈനേരം ആയാൽ ഇവിടെ താമസിക്കുന്നന്വർ കൊതുകിനെ പുകക്കും അതിവിടെ പതിവാണ്‌. അപ്പൊൾ എലികൾ ഒരു ഫ്ലോറീന്ന് അടുത്ത ഫ്ലോറിലേക്ക് പോകും.അതിനെന്തിനാ ആളോളെ ഒഴിപ്പിക്കുന്നെ?നിങ്ങ്ക്കെന്താ പ്രാന്തുണ്ടോ?

രാജപ്പൻ:അപ്പോൾ കുട്ടി കൈവീശിയതോ?
സെക്യൂരിറ്റിക്കാരൻ: അതു ആകാശത്തുക്കൂടെ എയർ ഇന്ത്യാ എക്സ്പ്രസ്സ് കൃത്യസമയത്തുപോണകണ്ട് സന്തോഷം കൊണ്ട് കൈവീശിയതാടോ മണ്ടാ...

രാജപ്പൻ: പണിപാളി സുകേഷ്.
ഇളിഞ്ഞ ചിരിയോടെ സുകേഷ്: നന്ദി ബോറടിയൻ പിള്ള&പാരാജാതൻ അവിടെ ഒരു തെവ്രവാദി ആക്രമണത്തിന്റെ രീതിയിൽ ആയിരുന്നു കാര്യങ്ങൾ പക്ഷെ അത് എലികൾ ആയിരുന്നു എന്നാണിപ്പോൾ കിട്ടിയ വിവരം. എന്തായാലും നമുക്കിനി മറ്റൊരു വിഷയവുമായി നാളെ വൈകീട്ട് വരാം.

പിന്മൊഴി:ഞാനൊരു കാർടൂണിസ്റ്റല്ല അല്ലെങ്കിൽ ഇതു കാർടൂൺ ആക്കാമായിiരുന്ന്നു. വരികൾക്ക് വരയുടെ ശക്തിയും ഇല്ല. ഇത് തികച്ചും നർമ്മം നിറഞ്ഞ ഭവനയാണ്.ജീവിച്ചിരിക്കുന്നവരുമായോ അല്ലെങ്കിൽ ഇന്നു നടക്കുന്ന സംഭവങ്ങളുമായോ ഒരു ബന്ധവും ഇല്ല.ഇനി സ്തിരമായി ടി.വി കാണുന്ന നിങ്ങൾക്ക് അങ്ങനെ തോന്നുന്നു എങ്കിൽ ഞാനല്ല നിങ്ങളുടെ ബുദ്ധിയാണ് അതിന്റെ ഉത്തരവാദി എന്ന് പറഞാൽ കുഴപ്പം ആകുമൊ?

Monday, December 01, 2008

വി.എസ്സിന്റെ വാക്കുകൾ ക്രൂരമായി

മാധ്യമങ്ങളിൽ വി.എസ്സ് നടത്തിയ പരാമർശവും അതേകുറിച്ചുള്ള വാർത്തകളും ഒരു ഞെട്ടലോടേയാണ് കേട്ടത്. വി.എസ്സ് സമചിത്തത പാലിക്കണം ഇത്ര്ും ക്രൂരമായ വാക്കുകൾ താങ്ക് പ്രയോഗിച്ചുകൂടാ.ഭരണപരമായി യാതൊരു കഴിവും ഇല്ലാതെ നിരവധി മന്ത്രിമാർ ചുമ്മാതിരിക്കുന്ന ഒരു സംസ്ഥാന്റ്ത് ഏതെങ്കിലും ഒരു മന്ത്രിയെ ആ വീരനായകന്റെ സംസ്ക്കാര ചടങ്ങുകളിൽ അയക്കാത്ത താങ്കൾക്ക് എന്ത് അവകാശമാണ് ഉള്ളത് ഇത്രയും കടുത്ത വാക്കുകൾ പറയുവാൻ.

അവിടെ ഒരു പട്ടാളക്കാരന്റെ പിതാവിന്റെ വികാരപ്രകടനം മോശമായി എന്ന് പറയുമ്പോൾ വി.എസ്സ് ഓർക്കേണ്ട് ഒന്നുണ്ട് രാജ്യത്തിന്റെ മാനം കാക്കുവാൻ,ത്വിലാക്കപ്പെട്ടവരെ മോചിപ്പിക്കുവാൻ സ്വജീവൻ ബലിനൽകിയ ധീര ജവാനു അന്ത്യാഞ്ജലി അർപ്പിക്കുവാൻ തടിച്ചുകൂടിയ ജനാവലിയെ തടയാതെ എന്തുകൊണ്ട് തങ്ങളെ ആ പടിചവിട്ടുന്നതിൽ നിന്നും ശ്രീ ഉണ്ണികൃഷൻ വിലക്കി എന്ന്.മകന്റെ ചേതനയറ്റ ശരീരം കണ്ടിട്ടും അവൻ രാജ്യത്തിനുവേണ്ടി പോരാടി എന്ന് പതറാതെ പറഞ്ഞ ആ പിതാവിന്റെ നിയന്ത്രണം എന്തുകൊണ്ട് തങ്ങളെ കണ്ടപ്പോൾ കൈവിട്ടുപോയി എന്ന്.

വി.എസ്സ്. താങ്കൾ അല്പം കൂടെ മാന്യമായി സംസാരിക്കണമായിരുന്നു. ചുരുങ്ങിയപക്ഷം ത്ങ്കൾ ഒരു മുഖ്യമന്ത്രിയാണെന്നും, പ്രീണനത്തിന്റേയും, കഴിവില്ലായ്മയുടേയും , വിട്ടുവീഴ്ചകളുടേയും ഭരണസംവിധ്നത്തിന്റെ ഫലമായുണ്ടായ ഭീകരാക്രമൺനങ്ങൾക്ക് മുമ്പിൽ നെടുങ്ങിപ്പോയ ഒരു ജനതയുടെ നേതാവാണെന്ന് ഓർക്കണമായിരുന്നു. വി.എസ്സ് താങ്കൾ വി.എസ്സാണ് അല്ലാതെ കൊഞ്ഞാണ്ടനോ” “പ്രൊഫഷണൽ” രാഷ്ടീയക്കാരനോ അല്ല.ആ ബഹുമാനവും ആദരവും ജനങ്ങൾ നൽകുന്നുമുണ്ട് അദ്ദേഹത്തിന്. അതൊരിക്കലും അദ്ദേഹം മറക്കരുത്.മേജർ സന്ദീപ് ഉണ്ണികൃഷണന്റെ വീടല്ലായിരുന്നെങ്കിൽ ഒരു പട്ടിയും അങ്ങോട് പോകില്ലായിരുന്നു എന്ന് പറയുമ്പോൾ മറ്റു സാധാരണക്കാരായ ആളുകൾ മരിക്കുകയോ കൊല്ലപ്പെടുകയ്യൊ ചെയ്താൽ പോകില്ല എന്നാണോ വി.എസ്സ് പറഞ്ഞുവരുന്നത് ?

പ്രിയ വി.എസ്സേ ത്ങ്കളുടെ ഭാഷയിൽ പറഞ്ഞാൽ സംസ്ഥാൻ സർക്കാരിന്റെ ഒരു പട്ടിയും വന്നില്ലെങ്കിലും ധീരനായ ആ ദേശാഭിമാനിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുവാൻ നിരവധി രാജ്യസ്നേഹികളായ മലയാളികൾ അവിടെ എത്തിയിരുന്നു. അതു തന്നെ ആണ് ഒരു ധീരനായ പട്ടാളക്കാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവും.

Saturday, November 29, 2008

രാജ്യസ്നേഹികളായ മലയാളികളേ ലജ്ജിക്കുക

തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണികൃഷണന്റെ സംസക്കാര ചടങ്ങുകളിൽ സർക്കാർ പ്രതിനിധി പങ്കെടുക്കുകയോ, അദ്ദേഹത്തിന്റെ കുടുമ്പത്തെ അനുശോചനം അറിയിക്കുവാൻ കേരള സർക്കർ തയ്യാറാകുകയോ ചെയ്തില്ല എന്ന വാർത്ത വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണല്ലോ. നാം മതത്തിനും,ഭാഷക്കും,രാഷ്ടീയത്തിനതീതമായി തെവ്രവാദത്തെ ഒറ്റക്കെട്ടായി എതിർക്കുന്നു. തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കും നാം ആദരാഞ്ഞലികൾ അർപ്പിക്കുന്നു.അവർക്ക് വേണ്ടി പ്രാർഥിക്കുന്നുആവരുടെ സമരവീര്യത്തെ രാജ്യസ്നേഹത്തെ ആദരവോടെ കാണുന്നു.എന്നാൽ കേരളഭരണകർത്താക്കൾ തീവ്രവാദികൾക്കെതിരെ പടനയിച്ച് വീരമൃത്യുവരിച്ച മലയാളിയായ മേജർസന്ദീപ് ഉണ്ണികൃഷണനോട് കാണിച്ച അവഗനയിൽ നാം ലജ്ജിക്കുക.
സർക്കാറിൽ നിന്നോ അവരെ അനുകൂലിക്കുന്ന പ്രസ്ഥാനന്നളിൽ നിന്നോ ഒരുപക്ഷെ അദ്ദേഹം മലയാളിയാണെങ്കിലും ബാംഗ്ലൂരിലാണ് താമസം എന്നൊരു ന്യായീകരണം ഉണ്ടായാൽ നാം അൽഭുതപ്പെടേണ്ടതില്ല.

ഇത്തരം തെവ്രവാദി അകൃമണ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അതിനുശേഷം അധികം താമസിയാതെ ഒരു കൂട്ടം ആളുകൾ തീവ്രവാദിയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുവാനും എഴുതുവാനും ഉണ്ടാകും.ഇത്തവണയും നമുക്ക് അത് പ്രതീക്ഷിക്കാം.ഈ വിഭാഗത്തെ ഓരോ രാജ്യസ്നേഹിയും അർഹിക്കുന്ന അവഞ്ഞ്ജയോടെ തള്ളിക്കളയുകതന്നെ വേണം.മേജർ രവി പറഞ്ഞപോലെ ഡിപ്ലോമസിയല്ല അല്ലെകിൽ ശത്രുവിന്റെ മനുഷ്യാവകാശമല്ല നാം നോക്കേണ്ടത് നമ്മുടെ മണ്ണിൽ വന്ന് നമ്മുടെ ജനതയെ കൊന്നൊടുക്കുകയും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നവനും അവനു ഒത്താശ ചെയ്യുന്നവനും എന്ത് മനുഷ്യാവകാശമാണ് ഉള്ളത്? സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യത്തെ തകർക്കുവാൻ ശ്രമിക്കുന്നവനെ ഏതു രാജ്യസ്നേഹിക്കാണ് ന്യായീകരിക്കുവാൻ കഴിയുക?

നമ്മുടെ രാജ്യത്തെ രക്ഷിക്കുവാൻ,നമ്മുടെ രാജ്യം സന്ദർശിക്കുവാനും മറ്റുമായി എത്തിയ വിദേശികളെയും, പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ പാർളമെന്റ് അംഗങ്ങളെയും, ഹോട്ടൾ ജീവനക്കാർ മറ്റുള്ളവർ എന്നിവരെ തീവ്രവാദികളിൽ നിന്നും രക്ഷിക്കുവാനും രാജ്യത്തിന്റെ അഭിമാനം കാക്കുവാൻ മുന്നോട്ടുകുതിച്ചവരാണവർ.അതിന്റെ സ്പ്രിരിട് ഉൾക്കൊള്ളുവാൻ എല്ലാ രാജ്യസ്നേഹികൾക്കും ആകും. എന്നാൽ രാഷ്ടീയക്കരെ സംബന്ധിച്ച് ഒരു പക്ഷെ ഇത് അത്ര ഗൌരവമായ കാര്യമായി എടുക്കേണ്ടതില്ല എന്ന് തോന്നിയിരിക്കാം.അനുഭാവികളായ തെരുവു ഗുണ്ടകൾ പോലും കൊല്ലപ്പെട്ടാൽ അവർക്ക് വേണ്ടി ഹർത്താലും പണപ്പിരിവും നടത്തുവാനും പ്രതിഷേധ യോഗങ്ങളും അനുശോചന യോഗങ്ങളും നടത്തുവാനും യാതൊരു മടിയും ഇല്ലാത്ത,ബോംബ് കേസിൽ പ്രതിയായി അറസ്റ്റുചെയ്യുകയും ഒടുവിൽ തെളിവുകളുടെ അഭാവറ്റ്tതിലും മറ്റും കോടതി വെറുതെ വിടുകയും ചെയ്ത ഒരു വ്യക്തി ജയിൽ മോചിതനായപ്പോൾ നൽകിയ സ്വീകരണത്തിൽ നിരവധി മന്ത്രിമാർ മണിക്കൂറുകളോളം ചിലവിട്ടപ്പോൾ,ഒറീസ്സയിൽ വർഗ്ഗീയ ലഹളയുണ്ടായപ്പോൾ അവിടെ സന്ദർശിക്കുവാൻ നിരവധി ജനപ്രതിനിധികൾ ഉണ്ടായപ്പോൾ, എന്തിനു ഇറക്കിൽ സദ്ദാം വധിക്കപ്പെട്ടപ്പോൽ പ്രതിഷേധ യോഗങ്ങൾ നടത്തിയ ആളുകൾ ഭരിക്കുന്ന കേരളം പക്ഷെ തങ്ങളുടെ പാർടിയിലെ ഒരു എം.പിയെ അടക്കം ഉള്ളവരുടെ ജീവിൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലിനൽകിയ സൈനികനെ തീർത്തും അവഗണിച്ചു എന്നത് രാജ്യസ്നേഹികളെ വേദനിപ്പിക്കുന്ന താണ്. .ഉൽഘാടനങ്ങൾക്കും മറ്റും ജനത്തിന്റെ നികുതിപ്പണത്തിൽ വിമാനയാത്രവരെ നടത്തുന്ന മന്ത്രിമാർ, എം.എൽ.എ / എം.പി മാരിലും നിന്ന് ഒരാൾ എങ്കിലും സർക്കാരിന്റെ പ്രതിനിധിയായി മേജറുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാമായിരുന്നില്ലെ?ഒരു പക്ഷെ വധിക്കപ്പെട്ട സൈനീകൻ ഒരു വോട്ടുബാങ്കിന്റെ ആളല്ലാ എന്നതാകുമോ ഈ അവഗണക്ക് കാരണം?



ഓരോ സൈനീകൻ മാത്രമല്ല അവരുടെ കുടുംബവും തങ്ങളുടെ രാജ്യസ്നേഹം വെളിവാക്കിയ സന്ദർഭം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. കർക്കറെ വധിക്കപ്പെട്ടപ്പോൽ അവിടെ വന്ന വൻ തുക നഷ്ടപരിഹാരം നൽകും എന്ന് പ്രസ്ഥാവന നടത്തിയ വ്യക്തിയോട് ശ്രീമതി കർക്കറെ ആ തുക ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു. അതാണ് ആത്മാഭിമാനം.



രാഷ്ടീയക്കാരൻ സ്വാർഥലക്ഷ്യങ്ങൾക്കു വേണ്ടി മാനം പണയം വെക്കുമ്പോൾ പട്ടാളക്കരൻ സ്വന്തം രാജ്യത്തിനു വേണ്ടി ജീവൻ ബലിനൽകുന്നു...
തീവ്രവാദി ആക്രമണങ്ങളെ ചെറുക്കുന്നതിനിടയിൽ വീരമൃത്യ്‌വരിച്ച എല്ലാ ഭാരത പുത്രന്മാർക്കും,ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ള വർക്കും എന്റെ ആദരാഞ്ജലികൾ
വന്ദേമാതരം.

Thursday, November 27, 2008

ആദരാഞ്ജലികൾ

ഇന്നലത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുഴുവൻ പേർക്കും എന്റെ ആദരാഞ്ജലികൾ.പ്രത്യേകിച്ച് അവസാന ശ്വാസം വരെ ഭീകരർക്കെതിരെ പൊരുതിയ ധീരന്മാരായ ഉദ്യോഗസ്ഥന്മാർക്ക്.ഇന്ത്യക്കെതിരെ ഉള്ള യുദ്ധപ്രഖ്യാപനമായി നാം ഇതിനെ ഓരോ ദേശസ്നേഹിയ്യും കാണുക.തീവ്രവാദികളെ മതവും രാഷ്ടീയവും പണവും വോട്ടുബാങ്കും നോക്കാതെ ഒറ്റപ്പെടുത്തുക.ബ്രിട്ടീഷുകാരൻ സ്വാതന്ത്രം തന്നത്തോടൊപ്പം ഇവിടെ വിതച്ച വർഗ്ഗീയ വിഷത്തിന്റെ പർത്തീനിയം ചെടികൾ ഇന്ന് വളർന്ന് പന്തലിച്ചിരിക്കുന്നു. ശത്രുരാജ്യത്തുനിന്നും വളം വലിച്ചെടുത്ത് അത് ഇന്ത്യൻ മണ്ണിനെ ചോരക്കളമ്മാക്കുന്നു.

“ഇരകളുടെ” പോരാട്ടം എന്ന് ന്യായീകരിക്കുവാൻ/സൈനീക നടപടിയെകുറിച്ച വിമർശിക്കുവാൻ മുതിരുന്നവർ ഉണ്ടയേക്കാം. അവരോട് ഒന്നും പറയുവാൻ ഇല്ല കാരണം ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തിന്റെ ശാപമാണത്തരക്കാർ.

Tuesday, November 25, 2008

ഗുണ്ടകളും കേരളീയ സമൂഹവും.

കാശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദിഗ്രൂപ്പിൽ പെട്ട മലയാളി ഒരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട്‌ അധികം നാളുകൾ ആയിട്ടില്ല.എന്നാൽ ഇതിനെ സാമാന്യ ബുദ്ധിയുള്ള ആർക്കും അതിനെ കേവലം ഒരു ഗുണ്ട "കൊട്ടേഷൻ" വാങ്ങി ഭീകരപ്രവർത്തനത്തിനു പോയി എന്നു ലഘുവായികാണുവാൻ കഴിയുകയുമില്ല. ഗുണ്ട എന്ന വാക്ക്‌ കേൾക്കുമ്പോൾ തടിച്ച്‌ മസിലൊക്കെ പെരുപ്പിച്ച്‌ ചോരക്കണ്ണും കപ്പടാ മീശയും കയ്യിലൊരു കത്തിയും ആയി നടക്കുന്ന ഒരു രൂപം ആയിരുന്നു മനസ്സിൽ വന്നിരുന്നത്‌. എന്നാൽ കാലം മാറിയതോടെ ഗുണ്ടയുടെ രൂപത്തിലും മാറ്റം സംഭവിചിരിക്കുന്നു.

രാഷ്ടീയഗുണ്ടകൾ,സാമ്പത്തീക ഗുണ്ടകൾ തുടങ്ങി ഗുണ്ടകളിൽ തന്നെ പല വിഭാഗങ്ങൾ.ന്യൂ ജനറേഷൻ സാമ്പത്തീക സ്ഥാപനങ്ങൾ കിട്ടാക്കടം പിരിക്കുവാനും സി.സി അടക്കാത്ത വണ്ടികൾ പിടിച്ചെടുക്കുവാനും മറ്റും നിയോഗിക്കുന്ന ടൈകെട്ടിയ കളക്ഷ്ടൻ ഏജന്റ്‌/മാനേജർ തുടങ്ങിയ പതവിയോടുകൂടിയ ഗുണ്ടകൾ പുറമേക്ക്‌ മോഡിയിൽ വസ്തധരണം ചെയ്തവരും മാന്യമായി പെരുമാറുന്നവരും ആയിരിക്കും.പക്ഷെ കടം തിരിച്ചടക്കുവാൻ സാധിക്കാത്തവനെ മാനസീകമായും ശാരീരികമായും അവർ വളരെ "പ്രോഫഷണൽ" രീതിയിൽ തന്നെ ആയിർക്കും കൈകാര്യം ചെയ്യുന്നതും.ആഡംബര ജീവിതത്തിന്റെ പുറമോടിയിൽ ഭ്രമിച്ച്‌ ലോണെടുക്കുകയും പിന്നീട്‌ തിരിച്ചടക്കാൻ പറ്റാതെ വരികയും ചെയ്യുന്ന പല മലയാളികളൂം ഇവരുടെ രീതികൾ അറിഞ്ഞിട്ടുള്ളവർ ആയിരിക്കും.ഇത്തരം ഗുണ്ടകൾക്ക്‌ പൊതുവെ ലൈഫ്‌ റിസ്ക്‌ കുറവാണ്‌.കാരണം സമൂഹത്തിലെ മാന്യന്മാരോ പ്രതികരിക്കുവാൻ നിവൃത്തിയില്ലാത്തവരോ ആയിരിക്കും ഇവരുടെ ഇരകൾ.അതിനാൽ തന്നെ ഈവിഭാഗത്തിൽ പെടുന്ന ഗുണ്ടകൾക്ക്‌ ജീവപായം കുറവായിരിക്കും.

രാഷ്ടീയ ഗുണ്ടകൾ പക്ഷെ മേൽപറഞ്ഞ രീതിയിൽ ഉള്ളവർ അല്ല.അവർ രാഷ്ടീയ/വർഗ്ഗീയ പ്രസ്ഥാനങ്ങൾക്കു വേണ്ടി എതിർ ചേരിയിലെ പ്രവർത്തകരുടെ കൊലപാതകങ്ങൾ അടക്കമുള്ള ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നു.രാഷ്ടേ‍ീയ വൈരത്തിനിടയിൽ തങ്ങളുടെ പാർട്ടിക്ക്‌ ഉണ്ടായ "ക്ഷീണം" തീർക്കുവാൻ എതിർപ്പക്ഷത്തിനു ശക്തമായ "ത്രിരിച്ചടി" നൽകുക എന്നതാണിവരുടെ രീതി.കുറ്റകൃത്യം ചെയ്താലും ഇവരെ സംരക്ഷിക്കുവാനും അഥവാ പിടിക്കപ്പെട്ടാൽതന്നെ രക്ഷപ്പെടുത്തുവാനും ഇവർക്ക്‌ അതതു പ്രസ്ഥാനങ്ങൾ വേണ്ട ഒത്താശകൾ ചെയ്യുമത്രെ.സാക്ഷിമൊഴികളുടെ "അഭാവത്തിൽ" കോടതികളിൽ ചിലപ്പോൾ ഇവരുടെ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെടുവാൻ ബുദ്ധിമുട്ടാകും.പക്ഷെ ഇക്കൂട്ടരെ കോടതി വിധിയേക്കാൾ വലിയ ശിക്ഷയായിരിക്കും പലപ്പോഴും കാത്തിരിക്കുന്നത്‌. ഏതെങ്കിലും ഒരു ദിവസം മറ്റൊരുടീമിന്റെ മൃഗീയമായ ആക്രമണത്തിൽ കൊല്ലപ്പെടുക എന്ന അത്യതികം ദാരുണമായ അന്ത്യവിധിതന്നെ ആയിരിക്കും അത്‌.

പണം നൽകിയാൽ അതിനനുസരിച്ച് കാര്യങ്ങൾ നീക്കുന്ന കൂട്ടരാണ് കൊട്ടേഷൻ ടീം
കൊട്ടേഷൻ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ മലയാളികളെ സംബന്ധിച്‌ ഗുണ്ടകളുടെ അപരനാമം ആയിമാറിയിരിക്കുന്നു. ശത്രുവിനെ ഒതുക്കുവാൻ പലരും ഇന്ന് കൊട്ടേഷൻ ടീമുകളെ ആശ്രയിക്കുന്നു. ഒരുകൂട്ടം യുവാക്കൾ പണം ലഭിക്കുകയാണെങ്കിൽ എന്തിനും തയ്യാറായി പലയിടങ്ങളിലായി തങ്ങളുടെ താവളങ്ങൾ സൃഷ്ടിക്കുന്നു.ഓരോ ടീമിനും അവരുടേതായ ഒരു സംഘപ്പേരും തലവനും ഉണ്ടായിരിക്കും.പലപ്പോഴും കൊട്ടേഷൻ ടീമുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടലുകൾ സാധരണമാണ്‌.ടൂൾസ്‌ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിവിധ തരത്തിലുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഇവർ സധാ കൈവശം വെക്കുകയോ തങ്ങളുടെ താവളങ്ങളിലോ മറ്റോ സൂക്ഷിക്കുകയോ ചെയ്യുനു.

ഗുണ്ടകളെ കുറിച്ച്‌ കൊട്ടേഷൻ എന്ന ഒരു ചിത്രവും പുറത്തുവന്നു.(അതിനു മുമ്പ്‌ സ്റ്റോപ്‌ വയലൻസും വന്നിരുന്നു)ഈ ചിത്രം അവരുടെ ചില ജീവിത രീതികളും മലയാളിക്ക്‌ മുമ്പിൽ തുറന്നു കാണിച്ചു.ഒരിക്കൽ പെട്ടുപോയാൽ പിന്നെ തിരിച്ച്‌ പോരുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു മേഘലയാണിത്‌. ഒരു വാളിന്റെ മിന്നലാട്ടത്തിൽ എപ്പോൾ വേണമെങ്കിലും തീരാവുന്നതാണ്‌ തങ്ങളുടെ ജീവിതം എന്ന് ഇവർ സദാ ഓർത്തുകൊണ്ടിരിക്കുന്നു.ഈ ഭയമാണ്‌ പലപ്പോഴും ഇവരെ തങ്ങളുടെ ശത്രുഗ്രൂപ്പിനെതിരെ തിരിയുവാൻ പ്രേരിപ്പിക്കുന്ന ഘടകവും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി സമകാലിക കേരളീയ സമൂഹത്തിൽ ഗുണ്ടകൾ സ്വര്യജീവിതം കെടുത്തുന്ന ഘടകമായി ഒരു മാറിക്കൊണ്ടിരിക്കുന്നു.അവർ ഉണ്ടാക്കുന്ന സാമൂഹ്യപ്രശനങ്ങൾ സർക്കാർ ഗൗരവപരമായി ഇനിയും കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഗുണ്ടാനിയമം നിലവിൽ വന്നെങ്കിലും ഗുണ്ടകൾ ഇപ്പോഴും അഴിഞ്ഞാടുന്നു എന്നാണ്‌ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്‌.ജനങ്ങൾക്ക്‌ സ്വസ്ഥമായി ജീവിക്കണമെങ്കിൽ അധികാരികളും രഷ്ടീയ പ്രസ്ഥാനങ്ങളും ഇതിനൊറു അറുതിവരുത്തുവാൻ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

വാൽമൊഴി:സമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അറിഞ്ഞതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ആണ്‌ മുകളിൽ പരാമർശിച്ചത്‌. ആരും എനിക്ക് കൊട്ടേഷൻ വെക്കരുത് പ്ലീസ്..ജീവിച്ച് പൊക്കോട്ടെ. നമ്പറുമാറിയോ മറ്റൊ ഒരു “ ബഹുമാന്യനായ“ ഗുണ്ട എന്റെ ഫോണിൽ വിളിച്ച് ചീത്ത വീളിച്ചതിന്റെ ഓർമ്മയാണിത് എഴുതുവാൻ കാരണം.

Wednesday, September 10, 2008

ഓണാശംസകൾ

ഈ ഓണദിനങ്ങൾ മദ്യദുരന്തത്തിന്റെ വാർത്തകൾ സമ്മാനിക്കാതെ കടന്നുപോകട്ടെ എന്ന് പ്രാർഥിച്ചുകൊണ്ട്...എല്ലാവായനക്കാർക്കും എന്റെ

ഓണാശംസകൾ

Sunday, August 03, 2008

ആനയൂട്ടും ചില ഓർമ്മകളും.

കർക്കിടക മാസത്തിൽ ആനയെക്കാണുന്നതുപോലെ എന്നൊരു പഴം ചൊല്ലുണ്ട്‌. എന്നാൽ ഞങ്ങൾ തൃശ്ശൂർക്കാർക്ക്‌ കർക്കിടകമാസത്തിൽ ആണ്‌ ഒരു പക്ഷെ ഏറ്റവും അധികം ആനകളെ കാണുവാൻ പറ്റുക. അതാണ്‌ വടക്കുമ്നാഥനിലെ ആനയൂട്ടിന്റെ പ്രത്യേകത.ഉത്സവകാലം കഴിഞ്ഞ്‌ ഒരു വിധപ്പെട്ട ആനകൾ ഒക്കെ വിശ്രമത്തിൽ ആയിരിക്കും .ചിലർ നീരിലും.ഏകദേശം ഇരുപത്തഞ്ചുവർഷത്തിൽ മേലെയായി എല്ലാവർഷവും കർക്കിടകം ഒന്നാം തിയതി വടക്കും നാഥനിൽ ആനയൂട്ടുണ്ട്‌.അതിൽ നിരവധി ആനകൾ പങ്കെടുക്കാറുമുണ്ട്‌.മഴയെ അവഗണിച്ച്‌ അവിടെ എത്തുന്ന ആളുകളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരികുന്നു.

വടക്കും നാഥനിൽ ഈ കർക്കിടകം ഒന്നാംതിയതിയതി നടന്ന ആനയൂട്ടിന്റെ ദൃശ്യങ്ങൾ ടി.വിയിൽ കണ്ടപ്പോൾ കഴിഞ്ഞവർഷത്തെ ആനയൂട്ടുകളെ കുറിച്ച്‌ ഓർത്തുപോയി. വടക്കും നാഥനിലേത്‌ വർഷങ്ങളായി നടന്നുവരുന്ന ആനയൂട്ടാണ്‌.അതുകൊണ്ടുതന്നെ സംഘാടകർക്ക്‌ അതിനെക്കുറിച്ച്‌ നല്ല നിശ്ചയവും ഉണ്ട്‌.ഇതിനെ അനുകരിച്ച്‌ പലയിടത്തും പുതുതായി ആളുകൾ ആനയൂട്ടുനടത്തുന്നു.പ്രതീക്ഷിച്ച എണ്ണം ആനകൾ വന്നില്ലെങ്കിൽ അവിടെ കരുതിയിരിക്കുന്ന ഭക്ഷണം വന്ന അനകൾക്ക്‌ നൽകുന്നു. കഴിഞ്ഞ ഒന്നുരണ്ടു വർഷങ്ങളിൽ നടന്ന ചില ആനയൂട്ടുകൾ കഴിഞ്ഞ്‌ അസുഖം ബാധിച്ച്‌ ആനകൾ ചരിഞ്ഞിരുന്നു.(വടക്കും നാഥനിലെ അല്ല) അമിതമായി ശർക്കരയും കൊട്ടത്തേങ്ങയും കഴിച്ച്‌ ദഹനക്കേടുവന്നിട്ടായിരുന്നു ആനകൾ ചരിഞ്ഞത്‌. എരണ്ടക്കെട്ട്‌ എന്ന് പറയുന്ന ഈ അസുഖം ബാധിച്ചാൽ അതും മുങ്കെട്ട്‌ വന്നാൽ പിന്നെ ആ ആന രക്ഷപ്പെടുക അപൂർവ്വ്വങ്ങളിൽ അപൂർവ്വം. പാമ്പാടിരജൻ എന്ന ആന കഴിഞ്ഞവർഷം രക്ഷപ്പെട്ടിരുന്നു.

ഇത്തരത്തിൽ ചരിഞ്ഞതിൽ എടുത്തുപറയേണ്ടത്‌ സാജ്പ്രസാദിന്റെ കാര്യം തന്നെ. അഴകുള്ള ഒരു കൊമ്പനെ ആണ്‌ ആനപ്രേമികൾക്ക്‌ നഷ്ടമായത്‌.ഉത്സവപ്പറമ്പുകളിൽ മറ്റൊരു തെച്ചിക്കോട്ടുകാവിനെപ്പോലെ വിരിഞ്ഞ മസ്തകവും തലയെടുപ്പുമായി അവൻ നിൽക്കുന്നത്‌ മനസ്സിൽ നിന്നും മായുന്നില്ല. മറ്റൊരു സംഭവം വാടാനപ്പള്ളിക്കടുത്ത്‌ ഗണേശമംഗലം ക്ഷേത്രത്തിൽ നടന്ന ആനയൂട്ടുകഴിഞ്ഞു മടങ്ങുമ്പോൾ ചേറ്റുവക്കടുത്തുവച്ച്‌ ആനയിടഞ്ഞതും പാപ്പാനെ കുത്തിയും ചവിട്ടിയും കൊലപ്പെടുത്തിയതാണ്‌.കലിതുള്ളിയ കരിവീരൻ പാപ്പാനെ ചീന്തിയെറിഞ്ഞു. പപ്പാന്റെ ചിതറിത്തെറിച്ച ശരീരത്തിന്റെ ഭീകരദൃശ്യങ്ങൾ ഇന്നും മനസ്സിനെ വേട്ടയാടുന്നു. ആനയൂട്ടെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത്‌ ഈ രണ്ടു സംഭവങ്ങളാണ്‌.

പിങ്കുറിപ്പ്‌: വടക്കും നാഥന്റെ തിരുമുറ്റത്തെ തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഈ കഴിഞ്ഞ ദിവസം നടന്ന ആനയൂട്ടിൽ പങ്കെടുത്ത ആനകളിൽ തലയെടുപ്പിനെ തമ്പുരാൻ തെച്ചിക്കൊട്ടുകാവ്‌ രാമചന്ദ്രൻ എത്തിയോ എന്നൊരു സംശയം.കൈരളി ടിവിയിലെ ഈ. ഫോർ എലിഫെന്റ്‌ പരിപാടിയിലെ ദൃശ്യങ്ങൾക്കിടയിൽ അവന്റെപോലെ ഒരു ആന ഇടതുവശത്ത്‌ പാപ്പാൻ മണിയുമായി കടന്നുവന്ന് മറ്റാനകൾക്കിടയിലേക്ക്‌ കയറുന്നതുപോലെ തോന്നി.

Tuesday, July 01, 2008

ആനകള്‍ക്ക്‌ മൈക്രോചിപ്പ്‌

‍സംസ്ഥാനത്തെ എഴുന്നൂറില്‍ പരം നാട്ടാനകള്‍ ഉള്ളതില്‍ തൊണ്ണൂറുശതമാനത്തോളം എണ്ണത്തിനും മൈക്രോചിപ്പ്‌ പിടിപ്പിച്ചതായി വാര്‍ത്തകണ്ടു. ഒരു ആനയെകുറിച്ച്‌ സമഗ്രമായ വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റ ഗവണ്‍മെണ്റ്റിണ്റ്റെ കൈയ്യില്‍ ഉണ്ടാകേണ്ടത്‌ അത്യാവശ്യം തന്നെയാണ്‌.ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണത്രെ ഈ ചിപ്പ്‌. ചെറിയ ഒരു ചിപ്പ്‌ ആനയുടെ ചെവിയുടെ പുറകിലായി തൊലിക്കുള്ളില്‍ സ്ഥാപിക്കുന്നു.പ്രത്യേകം തയ്യാറാക്കിയ ഒരു ഉപകരണം ചിപ്പു ഘടിപ്പിച്ച ആനയുടെ അടുത്തുകൊണ്ടുചെന്നാല്‍ ആ ആനയെ സംബന്ധിച്ച്‌ ചിപ്പിലുള്ള വിവരങ്ങള്‍ ഈ ഉപകരണത്തിണ്റ്റെ മോണിട്ടറില്‍ ലഭ്യ്മാകും. ഭീഹാറില്‍ നിന്നും മറ്റും ഇനി ആനയെ കള്ളക്കടത്തുനടത്തിക്കൊണ്ടുവരുവാന്‍ സാധിക്കില്ല എന്ന്‌ കരുതാം.

ഇനി വേണ്ടത്‌ ആനകള്‍ക്ക്‌ ഉത്സവകാലങ്ങളില്‍ വേണ്ടത്ര വിശ്രമം ഉറപ്പുവരുത്തുവാന്‍ ഉള്ള ശ്രമമാണ്‌.കേരളത്തില്‍ സമീപകാലത്ത്‌ ആനകള്‍ ഇടയുന്നത്‌ ഒരു നിത്യസംഭവം ആയിരിക്കുന്നു.പലപ്പോഴും വേണ്ടത്ര വിശ്രമം ഇല്ലാത്തതും അടിക്കടിമാറിവരുന്ന പാപ്പന്‍മാരുമായുള്ള "അഭിപ്രായ വ്യത്യാസവും"ആണ്‌ ഭൂരിപക്ഷം ആനയിടയലിണ്റ്റേയും പുറകിലെ കാരണം.ഒരു സീസണില്‍ ഒരു ആനക്ക്‌ എടുക്കാവുന്ന ഏക്കത്തിണ്റ്റെ എണ്ണം സര്‍ക്കാര്‍ നിശ്ചയിക്കുകയും അവ കൃത്യമായി പാലിക്കപ്പെടുന്നുണ്ട്‌ എന്ന്‌ ഉറപ്പുവരുത്തുകയും വേണം.ഉദാഹരണമയി ഫോറസ്റ്റുഡിപ്പാര്‍ട്ടുമെണ്റ്റില്‍ ആനയുടമയും ഉത്സവക്കമ്മറ്റിയും സംയുക്തമായി ഒരു അപേക്ഷനല്‍കി അതിന്‍ പ്രകാരം എഴുന്നള്ളിപ്പിനു അനുമതി നല്‍കുന്ന സമ്പ്രദായം കൊണ്ടുവരിക.കൃത്യമായി കമ്പ്യൂടറൈസ്‌ ചെയ്തുമാത്രം ഇതു നടപ്പിലാക്കുക.ഒരിക്കല്‍ തിയതി എണ്ട്രി ചെയ്താല്‍ ആ ഓഫീസില്‍ തിരുത്തല്‍ അനുവദിക്കാത്തരീതിയില്‍ ആയിരിക്കണം ഇതിണ്റ്റെ സംവിധാനം.ഒരു നിശ്ചിത ദിവസം കൂടുമ്പോള്‍ ആനക്ക്‌ ഒരു ദിവസത്തെ ഇടാവേള നല്‍കുന്ന രീതിയില്‍ ആയിരിക്കണം ടൈംഷെഡ്യൂള്‍ തയ്യാറാക്കാന്‍. .ഭൂരിപക്ഷം ഉടമകളും തങ്ങളുടെ ആനകളെ പരമാവധി ശ്രദ്ധിക്കുന്നവരാണെങ്കിലും പലപ്പോഴും പാട്ടത്തിനെടുക്കുന്നവര്‍ പരമാവധി ലാഭം ഉണ്ടക്കാനായി ആനകളെ വിശ്രമം ഇല്ലാത്തെ എഴുന്നള്ളിപ്പുകള്‍ക്ക്‌ അയക്കുന്നു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.കേരളത്തിലെ തലയെടുപ്പുള്ള ഒരു കൊമ്പന്‍ നിയരന്തമായി ഉത്സവങ്ങള്‍ക്ക്‌ പങ്കെടുത്ത്‌ ക്ഷീണീതനായി തലകുമ്പിട്ടുനില്‍ക്കുന്ന കാഴ്ച ഇന്നും മനസ്സില്‍ നിന്നും മാറുന്നില്ല.

ലോറികളില്‍ കയറ്റി ആനകളെ കൊണ്ടുപോകുമ്പോള്‍ പലപ്പോഴും അവ താഴെ വീണ്‌ അപകടം സംഭവിക്കാറുണ്ട്‌. ഇക്കാര്യത്തിലും ചില നിയന്ത്രണങ്ങളൂം നിര്‍ദ്ദേശങ്ങളും ഗവണ്‍മണ്റ്റ്‌ കൊണ്ടുവരേണ്ടതുണ്ട്‌

Friday, February 29, 2008

ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌-13 ന്‌.


തൃശ്ശൂര്‍ ജില്ലയിലെ പടിഞ്ഞാറുഭാഗം വലപ്പാടുമുതല്‍ ചേറ്റുവ വരെ അറിയപ്പെടുന്നത്‌ മണപ്പുറം എന്നാണ്‌. മണപ്പുറത്തെ ഏറ്റവും വലിയ ഉത്സവം ആയ ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌ 13 ന്‌ ആണ്‌.വാടാനപ്പള്ളിയില്‍ നിന്നും കഷ്ടിച്ച്‌ മൂന്നുകിലോമീറ്റര്‍ വടക്കുമാറി ഈസ്റ്റ്‌ ടിപ്പുസുല്‍ത്താന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ചെറിയ ക്ഷേത്രത്തില്‍ ഉത്സവത്തിനു എത്തുന്നത്‌ ആയിരങ്ങളാണ്‌.ജില്ലയിലെ അറിയപ്പെടുന്ന മല്‍സരപ്പൂരമായ ആയിരംകണ്ണിയില്‍ നാല്‍പതിലധികമാനകള്‍പങ്കെടുക്കാറുണ്ടെങ്കിലും അധികൃതരുടെ കര്‍ശനനിര്‍ദ്ദേശത്തെതുടര്‍ന്ന് ഇത്തവണ പകല്‍പ്പൂരത്തിനു അണിനിരക്കുന്നത്‌ മുപ്പത്തിമൂന്ന് ഗജവീരന്മാരായിരിക്കും.വഴിപാടുപൂരങ്ങള്‍ രാവിലെ എട്ടുമുതല്‍ പതിനൊന്നുമണിവരെ ആയിരിക്കും ഉണ്ടാകുകതിടമ്പ്‌ തലയെടുപ്പിന്റെയും ആനയഴകിന്റേയും കേരളത്തിലെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ ഉറപ്പിച്ചുകഴിഞ്ഞു..

മണപ്പാടുകമ്മറ്റി,ഷൂട്ടേഴ്സ്‌ പോയന്റ്‌,ഹരിശ്രീ എലൈറ്റുപടി,വീരസവര്‍ക്കര്‍ ഉത്സവകമ്മറ്റി, ചന്തപ്പടി,ഏത്തായ്‌,ഗോള്‍ഡന്‍ മൈതാനം തുടങ്ങിയവരാണ്‌ ഈ ഉത്സവത്തിനു പ്രധാനമായും തലയെടുപ്പുള്ള ഗജവീരന്മാരെ അണിനിരത്താറുള്ളത്‌.മണപ്പാടുദേശം വര്‍ഷങ്ങളായി അണിനിരത്തിയിരുന്നത്‌ കണ്ടമ്പുള്ളിബാലനാരായണന്‍ എന്ന ആനയെ ആയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ നാട്ടാനയായി അറിയപ്പെട്ടിരുന്ന കണ്ടമ്പുള്ളി ചരിഞ്ഞതോടെ ആരായിരിക്കും ഇനി ഒന്നാമന്‍ എന്ന തര്‍ക്കം ഉത്സവപ്രെമികള്‍ക്കിടയില്‍ സജീവമായിരിക്കുന്നു. ചുള്ളിപ്പറമ്പില്‍ സൂര്യനാണോ അതോ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണോ എന്നതാണ്‌ പ്രധാന തര്‍ക്കം. പൊക്കത്തില്‍ സൂര്യന്‍ അല്‍പം മികച്ചുനിന്നേക്കാമെങ്കിലും അഴകിലും നടപ്പിലും തെളിഞ്ഞകൊമ്പനായ തെച്ചിക്കോട്ടുകാവ്‌ ഒറ്റനിലവിലും തലയെടുപ്പിലും സൂര്യനെ കവച്ചുവെക്കും എന്നാണ്‌ ഭൂരിപക്ഷം ആനപ്രേമികളും പറയുന്നത്‌.

ഇതിനോടകം തന്നെ വിവിധ കമ്മറ്റിക്കാര്‍ തങ്ങളുടെ ആനകളെ പ്രഖ്യാപിച്ചുകഴിഞ്ഞു.പലരും ഫ്ലക്സുകളും സ്ഥാപിച്ചു. ഇത്തവണ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ അണിനിരത്തിക്കൊണ്ട്‌ ഉത്സവപ്പറമ്പിലേക്ക്‌ വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റി എത്തുമ്പോള്‍ പൊക്കുളങ്ങര കിഴക്കുഭാഗത്തുള്ള ഷൂട്ടേഴ്സ്‌ പോയന്റ്‌ യുവരാജന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറുമായാണ്‌.തന്റെ തലയെടുപ്പുകൊണ്ട്‌ ശ്രദ്ധേയനായ വിഷ്ണു ഇതിനോടകം നീരില്‍ നിന്നും അഴിച്ച്‌ ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ തുടാങ്ങിയിരിക്കുന്നു.വിഷ്ണുശങ്കറിന്റെ സാന്നിദ്ധ്യം ഒന്നുമാത്രം മതി ഉത്സവപ്പറമ്പുകളില്‍ യുവജനങ്ങളെ ഇളക്കിമറിക്കുവാന്‍.അവന്റെ തലപിടുത്തത്തിന്റെ പ്രത്യേകത ഒന്ന് കാണേണ്ടകാഴ്ചതന്നെയാണ്‌.ഉ

ത്സവങ്ങളുടെ തിരക്കുകാരണം കോള്‍ഷീറ്റില്ലാത്ത അവസ്ഥയിലാണ്‌ ആനകളിലെ സൂപ്പര്‍താരം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‌.എങ്കിലും ഉത്സവപ്രേമികള്‍ അവനെ ഇത്തവണ ആയിരം കണ്ണിയിലേക്ക്‌ നേരത്തെ തന്നെ ബുക്കുചെയ്തു.കഴിഞ്ഞവര്‍ഷം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ മറ്റൊരു ഉത്സവത്തിനായി വന്‍ തുകക്കായിരുന്നു അവിടത്തെ ഒരുകമ്മറ്റിക്കാര്‍ റാഞ്ചിക്കൊണ്ടുപോയത്‌. ആ ക്ഷീണം ഇത്തവണ തീര്‍ക്കുവാനായി വാശിയോടെ വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റി അവനെ നേരത്തെ സ്വന്തമാക്കി.വളരെ മനോഹരമായ ഒരു ഫ്ലക്സാണ്‌ അവര്‍ ഏഴാം കല്ലില്‍ ഒരുക്കിയിരിക്കുന്നത്‌. ആദ്യം സ്ഥാപിച്ച്‌ ഫ്ലക്സ്‌ ചില സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരുന്നു എങ്കിലും അല്‍പം മാറി അവര്‍ മറ്റൊരു ഫ്ലക്സ്‌ സ്ഥാപിച്ചു.

ഗുരുവായൂര്‍ പത്മനാഭനും ശങ്കരന്‍ കുളങ്ങര ഗണപതിയും എല്ലാം നിറഞ്ഞുനിന്നിരുന്നിടത്തേക്ക്‌ അവരുടെ അസാന്നിധ്യത്തില്‍ ഇനിയാര്‌ എന്ന ചോദ്യത്തിനു ഉത്തരവുമായി എത്തിയ താരങ്ങളാണ്‌ തെച്ചിക്കോട്ടുകാവും,വിഷ്ണുശങ്കറും,ചരിഞ്ഞ സാജ്പ്രസാദും എല്ലാം.വിഷ്ണു എന്ന യുവരാജന്റെ താരോദയത്തിനു പിന്നില്‍ ഷൂട്ടേഴ്സ്‌ പോയന്റിന്റെ അക്ഷീണപ്രയത്നം ഒന്നുമാത്രമാണ്‌.ഷൂട്ടേഴ്സ്‌ പോയന്റ്‌ എന്നും കാഴ്ചക്കാര്‍ക്ക്‌ കണ്ണിനും മനസ്സിനും കുളിരേകുന്ന ദൃശ്യവിരുന്ന് ഒരുക്കാറുണ്ട്‌.അവരും തങ്ങളുടെ അഭിമാനമായ വിഷ്ണുശങ്കറിന്റെ ഫ്ലക്സുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.ദേവനൃത്തം, കാവടി,ശിങ്കാരിമേളം തുടങ്ങി നിരവധി പരിപാടികളുടെ അകമ്പടിയോടെയാണ്‌ ആയിരം കണ്ണിയിലേക്ക്‌ വിഷ്ണുശങ്കര്‍ എന്ന യുവരാജന്റെ നേതൃത്വത്തില്‍ അവര്‍ ആയിരം കണ്ണിയിലെത്തുക.

ഹരിശ്രീ എലൈറ്റുപടിയും ഉത്സവത്തിനു മാറ്റുകൂട്ടുവാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്‌.ഇത്തവണ അവര്‍ അണിനിരത്തുന്നത്‌ കര്‍ണ്ണന്‍ എന്ന ഏറനാടിന്റെ അഭിമാനത്തെ ആണ്‌.സൂര്യനെ അണിനിരത്തി ഉത്സവത്തിനെത്തുന്നത്‌ പുളിഞ്ചോട്‌ സെന്റര്‍ ആണ്‌.വിവിധ കമ്മറ്റിക്കാര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സൂര്യന്‍ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.ചന്തപ്പടി കമ്മറ്റി ഒരു അവസരം സ്ഥിരമായി കൊണ്ടുവന്നിരുന്നത്‌ ഗുരുവായൂര്‍ പത്മനാഭനെ ആയിരുന്നു.ഇടാക്കാലത്ത്‌ അവനെ പുറത്തു പൂരങ്ങള്‍ക്കയക്കാതെ വന്നപ്പോള്‍ അവര്‍ ആനയെ മാറ്റി.വീണ്ടും പത്മനാഭന്‍ ഉത്സവപ്പറമ്പുകളില്‍ എത്തിയെങ്കിലും ആയിരംകണ്ണിയില്‍ എത്താറില്ലെന്നാണ്‌ അറിഞ്ഞത്‌. ഇത്തവണയും പത്മനാഭന്റെ സാന്നിദ്ധ്യം ഉണ്ടാകാന്‍ വഴിയില്ല.

പൂതൃക്കോവില്‍ വിനായകന്‍ എന്ന പുതുമുഖം ആദ്യമായി എത്തുന്ന പൂരം കൂടെയാണ്‌ ഇത്തവണ ആയിരം കണ്ണിയിലേത്‌.അവന്റെ മിന്നുന്ന പ്രകടനത്തിനായി കാണികള്‍ കാത്തിരിക്കുന്നു. കര്‍ണ്ണനും ചെര്‍പ്ലശ്ശേരി പാര്‍ത്ഥനും നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ബാസ്റ്റ്യന്‍ വിനയ ചന്ദ്രനും, ചുള്ളിപ്പറമ്പില്‍ ശ്രീറാമും എല്ലാം തലേക്കെട്ടും അണിഞ്ഞു തലയെടുപ്പോടെ എത്തും എന്നാണ്‌ ഉത്സവപ്രെമികള്‍ കരുതുന്നത്‌.

തളിക്കുളത്തെ എരണേഴത്ത്‌ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ അവിടെ ഒരു ആനപ്രേമി ചോദിച്ചു."ഇത്തവണ തിരുവമ്പാടി ശിവസുന്ദര്‍ ആയിരം കണ്ണിക്ക്‌ ഉണ്ടാകുമോ?""അറിയില്ല""കണ്ടില്ലെ അവന്റെ നില്‍പ്പ്‌, ആനാന്ന് പറഞ്ഞാല്‍ ശിവസുന്ദറും തെച്ചിക്കോട്ടുകാവും തന്നെ"തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ശിവസുന്ദറിനെ നോക്കി അയാള്‍ പറഞ്ഞു.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പൂക്കോടന്‍ ശിവന്‍ തിരുവമ്പാടി ശിവസുന്ദറായതിനുശേഷം ആയിരം കണ്ണിയില്‍ ഇതുവരെ എത്തിയിട്ടില്ല.

ആനപ്രേമികളെ വേദനയില്‍ ആഴ്ത്തിയ സംഭവം ആയിരുന്നു കഴിഞ്ഞതവണ ആയിരംകണ്ണിയിലെ ഉത്സവപ്പറമ്പില്‍ നിറഞ്ഞുനിന്ന സാജ്പ്രസാദെന്ന കൊമ്പന്റെ അകാല വിയോഗം.കഴിഞ്ഞ വര്‍ഷം വീരസവര്‍ക്കര്‍ കമ്മറ്റിക്കാര്‍ പതിച്ച്‌ സാജ്പ്രസാദിന്റെ ചെവിയാട്ടിപ്പിടിച്ച്‌ തലയെടുപ്പോടെ നില്‍ക്കുന്ന പോസ്റ്ററുകള്‍ ഇനിയും ഒളിമങ്ങാതെ പല ചുമരുകളിലും നില്‍ക്കുന്നു.കണ്ടമ്പുള്ളിയും സാജ്പ്രസാദും കണ്ടമ്പുള്ളീ വിജയനും താരങ്ങളായി വിലസിയ ക്ഷേത്രമുറ്റത്ത്‌ ഇത്തവണ അവരുടെ തലയെടുപ്പുള്ള ഓര്‍മ്മകളുമായി ആനപ്രേമികള്‍ എത്തും .

പൊക്കുളങ്ങര്‍ ഉത്സവം മാര്‍ച്ച്‌ 12ന്‌. നാഷ്ണല്‍ ഹൈവേ 17 ല്‍ വാടാനപ്പള്ളിയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന പൊക്കുളങ്ങര ഉത്സവം മല്‍സരപ്പൂരത്തിന്റെ മറ്റൊരു വേദിയാണ്‌. ഇവിടെയുംതിടമ്പ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍.

ഉഷാറില്ലാത്ത പെരിങ്ങോട്ടുകര ഉത്സവം.

അന്തിക്കാട്ടുകാരെ സംബന്ധിച്ചിടത്തോളം തിരുവോണം പോലെ ഒന്നാണ്‌ പെരിങ്ങോട്ടുകര ഉത്സവം.ബന്ധുവീടുകളീല്‍ നിന്നും വിരുന്നുകാര്‍ വരും ദൂര ദേശങ്ങളില്‍ നിന്നുപോലും ഉത്സവത്തിനു ലീവെടുത്ത്‌ ആളുകള്‍ എത്തും അത്രക്കും ഉത്സവം അവരുടെ ജീവിതവുമായി ഇഴപിരിക്കാനാവാത്ത രീതിയില്‍ ബന്ധപ്പെട്റ്റുകിടക്കുന്നു.ചെത്തുതൊഴിലാളീകളെ സംബന്ധിച്ചേടത്തോളം ഉത്സവത്തിനു ബോണസ്സുമുണ്ട്‌.

പെരിങ്ങോട്ടുകര ഉത്സവം എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക തലയെടുപ്പുള്ള ഏഴുകൊമ്പന്മാരെയും വൈകുന്നേരത്തെ വെടിക്കെട്ടുമാണ്‌.കഴിഞ്ഞവര്‍ഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ടിനു ഉഷാറുകുറവായിരുന്നു.ചുള്ളിപ്പറമ്പില്‍ സൂര്യന്‍,ബാസ്റ്റ്യന്‍ വിനയശങ്കര്‍,പട്ടത്ത്‌ ശ്രീകൃഷ്ണന്‍,ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍,പാമ്പാടിരാജന്‍ തുടങ്ങിയ കൊള്ളാവുന്ന ഗജവീരന്മാര്‍ തന്നെയാണ്‌ പെരിങ്ങോട്ടുകര ഉത്സവത്തിനു ഇത്തവണയും അണിനിരന്നത്‌,പക്ഷെ ആനകള്‍ തലയുയര്‍ത്തിപ്പിടിക്കുവാന്‍ മടിക്കുന്ന കാഴ്ചയാണ്‌ അവിടെ കണ്ടത്‌.ഏതുത്സവത്തിനു ചെന്നാലും അവിടെ തന്റെ തലപിടുത്തം കൊണ്ട്‌ മൊത്തം കാണികളെ തന്നിലേക്ക്‌ ആകര്‍ഷിക്കുന്ന വിഷ്ണുശങ്കര്‍ പോലും എന്തുകൊണ്ടോ തലപൊക്കിപ്പിടിക്കാതെ നില്‍ക്കുന്നത്‌ കാണികളില്‍ നിരാശയുളവാക്കി.ആനകളില്‍ തിടമ്പ്‌ ചുള്ളീപ്പറമ്പില്‍ സൂര്യനും വലം കൂട്ട്‌ പട്ടത്ത്‌ ശ്രീകൃഷ്ണനും ഇടം കൂട്ട്‌ ബാസ്റ്റ്യന്‍ വിനയശങ്കറും ആയിരുന്നു.തുടര്‍ന്ന് പാമ്പാടിരാജന്‍ ,ചുള്ളിപ്പറമ്പില്‍ വിഷ്ണു,പട്ടിമറ്റം രാമന്‍ കുട്ടി,ചുള്ളിപ്പറമ്പില്‍ ശ്രീരാം എന്നിവര്‍ യഥാക്രമം സ്ഥാനങ്ങളില്‍ അണിനിരന്നു.

ആനപ്രേമികളെ സംബന്ധിച്ചേടത്തോളം പാമ്പാടിരാജനു ഇത്‌ രണ്ടാം ജന്മമാണ്‌. എരണ്ടക്കെട്ടില്‍ നിന്നും ഒരു പറ്റം ആളുകളുടെ പ്രാര്‍ഥനയും വൈദ്യന്മാരുടെ മികച്ച ചികിത്സയും പരിചരണവും കൊണ്ട്‌ മാത്രം രക്ഷപ്പെട്ട അവനെ അതുകൊണ്ടുതന്നെ ആനപ്രേമികള്‍ പ്രത്യേകം ശ്രദ്ദിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ആനയുടെ പാപ്പാന്‍ ആനയെ അനാവശ്യമായി തോട്ടികൊണ്ട്‌ കുത്തിയും തല്ലിയും അസ്വസ്ഥനാക്കുന്ന കാഴ്ചയാണ്‌ കാണുവാന്‍ കഴിഞ്ഞത്‌.പല ആനപ്രേമികളും ഇതിനെതിരെ രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു.

അടിച്ചുപൂസായി ആനപ്പുറത്തുകിടന്ന്

ഈ വര്‍ഷവും ആനകള്‍ വിരണ്ടോടുവാന്‍ തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം ഞാന്‍ ആദ്യമായി അറ്റന്റു ചെയ്തത്‌ മുല്ലശ്ശ്രിയിലേ ആനയോട്ടമാണ്‌.നല്ല ചൂണയുള്ള ആനയാണ്‌. തലേന്ന് ഓടി പിറ്റേന്നാണ്‌ കക്ഷിയെ തളച്ചത്‌.

മറ്റൊരു സംഭവം പാപ്പാന്‍ അടിച്ചുപൂസായി ആനപ്പുറത്തുകിടന്ന് പാവറട്ടിയില്‍ നിന്നും ചാവക്കാടിന്റെ പ്രാന്തപ്രദേശത്തേക്ക്‌ നടത്തിയ യാത്രയാണ്‌.ഈ സംഗതി ഗിന്നസ്‌ ബുക്കില്‍ ഇടം പിടിക്കേണ്ടതാണ്‌.മൂന്നു പാപ്പാന്മാരില്‍ രണ്ടുപേര്‍ ഫിറ്റായി നേരത്തെ പാവറട്ടില്‍ സൗകര്യം ഒത്തുവന്ന സ്ഥലങ്ങളില്‍ കിടപ്പായി.പുറത്തിരുന്ന ചുള്ളന്‍ താഴെ ഇറങ്ങി റോഡുവക്കില്‍ കിടക്കാനൊന്നും മിനക്കെട്ടില്ല.ഇനി അധവാ റോഡുസൈഡില്‍ കിടന്നാല്‍ ആരുകാണാന്‍. കക്ഷി ആനപ്പുറം വിഷ്ണുലോകമാക്കി. പാപ്പാന്മാര്‍ സ്മോളടിച്ചപ്പോള്‍ തനിക്ക്‌ തരാഞ്ഞതൊന്നും ആന അതൊന്നും കാര്യമാക്കിയില്ല കക്ഷി നടപ്പുതുടര്‍ന്നു.പുറത്തു ഫിറ്റായി കിടക്കുന്ന പാപ്പാനെ കണ്ട്‌ ഒരു രസികന്‍ ചോദിച്ചത്രെ
"കുമാരോ പാപ്പാന്‍ ആനപ്പുറത്തിരുന്ന് വാളുവെക്കോ?"പാപ്പാനെ ഉണര്‍ത്തിയാല്‍ ആന ഇടയുമോന്ന് ഒരു അഭിപ്രായം "പണ്ടാരമടങ്ങാന്‍ ആ കുരിപ്പെങ്ങാനും ആനേടേ കാലിന്റെ ചുവട്ടിലൊട്ട്‌ വീണു പപ്പടാവോ?" തു വേറെ ഒരു കൂട്ടര്‍.
ആനപ്പുറത്തുനിന്നും പാപ്പാന്‍ അഥവാ താഴെവീഴുകയാണെങ്കില്‍ അതു ലൈവില്‍ പകര്‍ത്തുവാന്‍ ക്യാമറാക്കാര്‍.ആനപ്പുറത്തു "വെള്ളപ്പുറത്തുകിടക്കുന്ന" ചുള്ളന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെപ്പിത്തോട്ടി താഴെ വീണപ്പോള്‍ ആന അതെടുത്ത്‌ ചുള്ളനൊരു പെടകൊടുത്ത്‌ തിരികെ ഏല്‍പ്പിച്ചു. "ഇടഞ്ഞ പാപ്പാന്റെ കൃഷ്ണമണിയില്‍ തോട്ടികേറ്റല്ലേ ആനേ" എന്ന് വീണ്ടും കമന്റ്‌.കാര്യങ്ങള്‍ നിയന്ത്രിക്കുവാനെത്തിയ പോലിസും ആനക്കാരനും ഇതിനിടയില്‍ ഒന്ന് ഇടഞ്ഞുവത്രെ!സംഗതി കേട്ടറിഞ്ഞു ചെല്ലുമ്പോഴേക്കും ആനയെ തളച്ചു.

സംഗതി കാണുവാന്‍ നൂറേനൂറില്‍ അന്തിക്കാട്ടുകാരനായ സനീബെന്ന ചെത്തുകാരന്റെ വണ്ടിയില്‍ ആയിരുന്നു പോയത്‌. "ഈ സംഭവം കൊടകരയില്‍ ആയിരുന്നേല്‍ നിന്റെ ആ ഗഡി കഥയാക്കിയേനേ" എന്നു പറഞ്ഞത്‌ സജീവേട്ടന്‍ എന്ന പുരാണക്കാരനെ വായനക്കാര്‍ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നുള്ളതിനു തെളിവായി.

Tuesday, October 16, 2007

ആനകളുടെ ഏക്കത്തുക വര്‍ദ്ധിക്കുന്നു.


photo courtasy to google search


ജില്ലയിലെ പ്രധാനപ്പെട്ട ഉത്സവങ്ങള്‍ക്ക്‌ ഇനിയും മൂന്നുനാലു മാസങ്ങള്‍ ഉണ്ടെങ്കിലും മല്‍സരപൂരങ്ങളില്‍ പങ്കെടുക്കുന്ന മിക്കവാറും കമ്മറ്റികള്‍ തങ്ങളുടെ ആനകളെ ബുക്കുചെയ്തുകഴിഞ്ഞു. ആനയുടെ തലയെടുപ്പും നിലവും നോക്കി സ്ഥാനം നിശ്ചയിക്കുന്ന ഉത്സവങ്ങളില്‍ തിടമ്പ്‌ ഏറ്റുവാനും തിടാമ്പേറ്റിയ ആനയുടെ വലം കൂട്ടും ഇടംകൂട്ടും ലഭിക്കുവാനും ആണ്‌ പ്രധാനമായും മല്‍സരം നടക്കുക. ചില ക്ഷേത്രങ്ങളില്‍ കമ്മറ്റിനിശ്ഛയിക്കുന്ന ജൂറിയായിരിക്കും ഉത്സവത്തിനു മുമ്പെ ആനയെ അളന്ന് തിട്ടപ്പെടുത്തി സ്ഥാനങ്ങള്‍ നിശ്ചയിക്കുക.ഇതില്ലാത്ത ചിലയിടങ്ങളില്‍ പൂരം നിരത്തിനിറുത്തിയിരിക്കുന്ന സമയത്തായിരിക്കും ആനയുടെ തലയെടുപ്പ്‌ നോക്കി സ്ഥാനം നിശ്ചയിക്കുക, ഈ സമയത്ത്‌ പാപ്പാന്മാര്‍ തോട്ടികൊണ്ടും കത്തികൊണ്ടും ആനയുടെ കീഴ്താടിയിലും മറ്റും കുത്തി ആനയുടെ തല ഉയര്‍ത്തുവാന്‍ ശ്രമിക്കും ഇത്‌ പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. ഉത്സവങ്ങള്‍ക്കിടയില്‍ തിടമ്പുലഭിക്കുന്നത്‌ സംബന്ധിച്ച്‌ കമ്മറ്റിക്കാര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പലപ്പോഴും സംഘട്ടനത്തില്‍ ആയിരിക്കും കലാശിക്കുക.


കേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരില്‍ പലരും തൃശ്ശൂരിന്റെ തട്ടകത്തിനു സ്വന്തം. നാണു എഴുത്തശ്ശന്‍ ശങ്കരനാരായണനും തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും ചുള്ളിപ്പറമ്പില്‍ സൂര്യനും ഗുരുവായൂര്‍ പത്മനാഭനും തിരുവമ്പാടി ശിവസുന്ദറും എല്ലാം തൃശ്ശൂരിലെ മുന്‍ നിരനായകരാകുന്നു.ഉത്സവങ്ങളില്‍ തങ്ങളുടെ പക്ഷെത്തുനിന്നും തലയെടുപ്പുള്ള ആനയെ തന്നെ പങ്കെടുപ്പിക്കുവാനുള്ള ഉത്സവകമ്മറ്റിക്കാരുടെ വീറും വാശിയും വര്‍ദ്ധിച്ചതോടെ ആനകളുടെ ഏക്കവും കുതിച്ചുയര്‍ന്നു.ഒന്നിലധികം പൂരങ്ങള്‍ ഉള്ള ദിവസങ്ങളില്‍ തലയെടുപ്പുള്ള പല കൊമ്പന്മാര്‍ക്കും കഴിഞ്ഞ വര്‍ഷത്തെ ഏക്കത്തുകയുടെ ഇരട്ടിവരെയാണിപ്പോള്‍ ഒരു ദിവസത്തെ ഏക്കം.ഇന്ന് മിക്ക ഉത്സവങ്ങള്‍ക്കും തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ എന്ന ആനക്കാണ്‌ ഏറ്റവും ഡിമാന്റ്‌. പലപ്പോഴും ടെണ്ടര്‍ വച്ചും ലേലമ്മ് വിളിച്ചും ആണ്‌ ഇവനെ ഉത്സവകമ്മറ്റിക്കാര്‍ സ്വന്തമാക്കുന്നത്‌. അഴകിലും നിലവിലും മുമ്പിലായ ഇവന്‍ ഇന്ന് ഏറ്റവും അധികം ആരാധകരുള്ള ആനയാണ്‌.


സൂപ്പര്‍താരങ്ങള്‍ക്കെന്നപോലെ ആനകള്‍ക്കും ഫാന്‍സുകാര്‍ ധാരാളം.തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ തന്നെ ആനപ്രേമികളുടെ മെഗാസ്റ്റാര്‍.കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആരാധകര്‍ ഇവനെ തങ്ങളുടെ ഉത്സവത്തില്‍ പങ്കെടുപ്പിക്കുവാനായി പരസ്പരം മല്‍സരിക്കുകയാണ്‌.ആനകമ്പക്കാര്‍ തങ്ങളുടെ ഇഷ്ടപ്പെട്ട ആനകളുടെ കൂറ്റന്‍ ഫ്ലക്സുകള്‍ ആണ്‌ പലയിടത്തും സ്ഥാപിക്കുന്നത്‌. ചുള്ളിപ്പറമ്പില്‍ സൂര്യനും, ഗുരുവായൂര്‍ പത്മനാഭനും,നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും,ചെര്‍പ്ലശ്ശേരി പാര്‍ഥനും,കര്‍ണ്ണനും,പാമ്പാടിരാജനും,പൂക്കോടന്‍ ശിവനെന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദറും,ഗുരുവായൂര്‍ വലിയകേശവനും,പട്ടത്തുശ്രീകൃഷ്ണന്‍ തുടങ്ങി ഉത്സവകമ്പക്കാരുടെ പ്രിയതാരങ്ങള്‍ നിരവധിയാണ്‌.


തലപിടുത്തത്തിന്റെ പ്രത്യേകതകൊണ്ട്‌ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍ എന്ന ഇളം മുറക്കാരന്‍ ഉത്സവപറമ്പുകളില്‍ യുവാക്കളുടെ ഹരമായിമാറിയിട്ടുണ്ട്‌. ഇതിനിടയില്‍ അടുത്തകാലത്തു ചരിഞ്ഞഇപ്പോഴിതാ ഉത്സവപറമ്പുകളില്‍ ഇഞ്ചോടിഞ്ചുപൊരുതുവാന്‍ പുതുതായി തൃശ്ശൂരില്‍ ഒളരിക്കു സമീപം പൂതൃക്കോവില്‍ വിനായകന്‍ എന്ന ഒത്ത ഉയരക്കാരനും എത്തിയിരിക്കുന്നു.


സാജ്പ്രസാദിന്റെയും കണ്ടമ്പുള്ളിവിജയന്റേയും അഭാവം ഉത്സവപറമ്പുകളില്‍ എടുത്തുകാണിക്കും.


പഴയതില്‍ നിന്നും വ്യത്യസ്ഥമായി ഓരോ ഉത്സവങ്ങള്‍ക്കും പങ്കെടുക്കുന്ന ആനകളുടെ എണ്ണം വര്‍ദ്ധിച്ചതും പുതുതായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരുന്നതില്‍ ഉള്ള നിയന്ത്രണങ്ങളും ആനകളുടെ ഏക്കത്തുക വര്‍ദ്ധിച്ചതില്‍ പ്രധാന പങ്കുവഹിക്കുന്നു.ഉത്സവങ്ങള്‍ക്ക്‌ ആനകളെ പങ്കെടുപ്പിക്കുന്നതിനൂള്ള നിബന്ധനകള്‍ വന്നതും ആനപരിചരണ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതും കൂടാതെ കഴിഞ്ഞവര്‍ഷം അടുത്തകാലത്തെങ്ങും ഇല്ലാത്തവിധം ആനകള്‍ ഇടഞ്ഞോടി ആളുകളെ കൊന്നതുമെല്ലാം ഉത്സവപ്രേമികള്‍ക്കും ആനകമ്പക്കാര്‍ക്കും ഇടയില്‍ നിരാശപടര്‍ത്തിയിരിക്കുന്നു.നിയയമങ്ങള്‍ കര്‍ശനമാക്കിയതോടെ പല ഉത്സവകമ്മറ്റികളും ആനകളെ പങ്കെടുപ്പിക്കുന്നത്‌ വേണ്ടെന്ന തീരുമാനത്തിലും എത്തിയിട്ടുണ്ട്‌.

Wednesday, May 16, 2007

ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-2

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്‌ ആദ്യമായി ഒരു ആനമുതലാളിയെ അടുത്ത്‌ കാണുന്നത്‌.തച്ചപ്പുള്ളി അരവിന്ദാക്ഷേട്ടനെ.അദ്ദേഹത്തിന്റെ വിജയന്‍ എന്ന ഒറ്റക്കൊമ്പന്‍ അല്‍പം വികൃതികാട്ടി ഒടുവില്‍ പുഴയില്‍ ചാടിയതിനുശേഷം അതിനെ ഒരിടത്തു കെട്ടിയിരിക്കുന്നത്‌ കാണുവാന്‍ പോയപ്പോള്‍.ആനയോട്‌ പാപ്പാനല്ലാതെ ഒരാള്‍ ഇടഞ്ഞു നില്‍ക്കുമ്പോള്‍ അടുത്തുപോകുന്നത്‌ കണ്ട്‌ ഞാന്‍ അല്‍പ്പം ഭയംകലര്‍ന്ന അല്‍ഭുതത്തോടെ നിന്നു.പിന്നീട്‌ ഒരു ബന്ധുകൂടിയായ ഡോക്ടര്‍ രാമകൃഷ്ണന്‍ ആനയെവാങ്ങിയതോടെ ഇടക്കിടെ അവിടെ പോകുക ഒരു പതിവായി.ഗ്രില്ലിനിടയിലൂടെ ആനക്ക്‌ പഴം നല്‍കും.പിറ്റേന്ന് അതേക്കുറിച്ച്‌ ക്ലാസ്സിലെ സഹപാഠികളോടെ അല്‍പ്പം മേമ്പൊടിചേര്‍ത്ത്‌ പറയും.ഡോക്ടറുടെ ആദ്യ ആനയെ വിറ്റതിനുശേഷം ബീഹാറില്‍ നിന്നും ഒരു ഒറ്റക്കൊമ്പനെ കൊണ്ടുവരികയുണ്ടായി.സാധാരണ ആനകളെപ്പൊലെ ചങ്ങലയൊന്നും അതിനുണ്ടായിരുന്നില്ല. കയറില്‍കെട്ടിയാണതിനെ നിര്‍ത്തിയിരുന്നത്‌.

ആനയെകയറുകൊണ്ട്‌ കെട്ടിയിടുമോ? ആനകയറുപൊട്ടിക്കില്ലെ? ഇതൊക്കെയായിരുന്നു പഠിക്കാനിരിക്കുമ്പോള്‍ എന്റെ ചിന്തകള്‍.പിന്നീട്‌ നേരിട്ട്‌ ചെന്ന് കണ്ടപ്പോഴാണ്‌ കാലില്‍ ആണികള്‍ തറച്ച ഒരു ബെല്‍റ്റ്‌ ഇട്ടിരിക്കുന്നതും അതില്‍ നിന്നും കയര്‍ കെട്ടിയിരിക്കുകയാണെന്നതും. ആന അല്‍പം വേഗത്തില്‍ നടന്നാല്‍ കയര്‍ മുറുകും ബെല്‍റ്റിലെ ആണികള്‍ കാലില്‍ തുളയും എന്നത്‌ മനസ്സിലായത്‌. അങ്ങനെയിരിക്കെ ഒരുദിവസം കേട്ടു രാത്രി ആന കെട്ടഴിഞ്ഞുപോയെന്ന്.അടുത്തവീട്ടിലെ ആള്‍ അനക്കം കേട്ട്‌ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ വൈക്കോല്‍ തുറു നിന്ന് അനങ്ങുന്നു.അയാള്‍ ടോര്‍ച്ചുമായി പുറത്തിറങ്ങി ടോര്‍ച്ചടിച്ചപ്പോള്‍ ആനനിന്നു വൈക്കോല്‍ വാരിവീശുന്നു. ഒച്ചയുണ്ടാക്കതെ പുറകുവശത്തുക്കൂടെ ചെന്ന് ഡോക്ടറെ വിളിച്ചുണര്‍ത്തികാര്യം പറഞ്ഞു. പാപ്പന്‍ വന്ന് വിളിച്ചപ്പോള്‍ കക്ഷി ഒരു പിടിവൈക്കോലുമായികൂടെ പോരുകയും ചെയ്തു. അതിനുശേഷം അവന്റെ കാലുകളില്‍ ചങ്ങലകിലുക്കം വന്നു.

ഇക്കാലത്താണ്‌ ആനയുടെ പുറത്തൊന്ന് കയറിയാല്‍ കൊള്ളാം എന്ന് ആഗ്രഹം മനസ്സില്‍ മുളപൊട്ടിയത്‌. വളരെപെട്ടെന്നുതന്നെ അത്‌ ആനയോളം വളര്‍ന്നു.ഡോക്ടറുടെ മണികണ്ഠന്‍ എന്ന ബീഹാറി ആള്‍കുഴപ്പക്കാരനല്ലെന്ന് അല്‍പ്പകാലത്തിനകം മനസ്സിലായി.ഇതിനിടയില്‍ പാപ്പാനുമായി സൗഹൃദം സ്ഥാപിച്ച്‌ ആനയെ തൊടുകയും പഴം കൊടുക്കുകയുമൊക്കെ ചെയ്യുവാന്‍ ധൈര്യമായി. അങ്ങനെയിരിക്കെ ഒരുദിവസം ആനയുടെ പുറത്തുകയറുവാന്‍ കക്ഷി അനുവാദം തന്നു.അതിനയാള്‍ ദക്ഷിണയായി ഒരുകുപ്പി കള്ളിനുള്ള കാശും വാങ്ങി.മുങ്കൈകള്‍ മടക്കി ആന ഇരുന്നു. മെല്ലെ പാപ്പാന്റെ സഹായത്താല്‍ ആനയുടെ ചെവിയില്‍ പിടിച്ച്‌ (ചെവിക്ക്‌ പിടിച്ചാല്‍ ഇനി ആനക്ക്‌ വേദനയാകുമോന്ന് കരുതി ബലം കുറച്ചാണ്‌ പിടിച്ചത്‌) കയറി. രണ്ടുകാലും ഇരുവശത്തേക്കുമായി ഇരുന്നു. വട്ടക്കയറില്‍ മുറുക്കെ പിടിച്ചോന്ന് പാപ്പാന്‍ പറഞ്ഞതു പ്രകാരം പരമാവധി ഇറുകെ പിടിക്കുകയും ചെയ്തു.എന്നിട്ട്‌ ചെട്ടന്‍ കയറുന്നില്ലെ എന്ന് രണ്ടാം പാപ്പാനോട്‌ ചൊദിക്കുവാന്‍ പോകുമ്പോഴേക്കും ആന നിവര്‍ന്നു നിന്നു.ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നീട്‌ ആ ഇരുപ്പില്‍ അല്‍പ്പം ഗമയൊക്കെ തോന്നി.ആനനടക്കാന്‍ തുടങ്ങിയപ്പോള്‍ ആ താളത്തില്‍ ഞാനും ആടുവാന്‍ തുടങ്ങി. അല്‍പ്പദൂരം നടന്ന് റോഡിലെത്തിയതോടെ സംഗതി ഗുലുമാലായി. വീട്ടുകാര്‍ അറിയാതെ പാപ്പാനുമായി രഹസ്യമായിനടത്തിയ സംഗതി ചുറ്റുവട്ടത്തുള്ളവരൊക്കെ കണ്ടു. വീട്ടില്‍ നിന്നും അല്‍പ്പം വഴക്കു കേട്ടെങ്കിലും അത്‌ മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു.

ആനയുടെ വിലയെക്കുറിച്ചും അതുചത്താല്‍ ഇന്‍ഷൂര്‍ലഭിക്കും എന്നും മറ്റും ഡോക്ടര്‍ പറഞ്ഞാണ്‌ അറിയുന്നത്‌.ഉയരംകൊണ്ട്‌ കേമന്മാരാണെങ്കിലും അഴകില്‍ പിന്നോക്കം നില്‍ക്കുന്ന ബീഹാറി ആനകളുടെ വരവും കൂടാന്‍ തുടങ്ങിയ സമയം ആയിരുന്നു അത്‌. ബീഹാറില്‍ സോണ്‍പൂരെന്ന ഒരു സ്ഥലമുണ്ടെന്നും അവിടെ വര്‍ഷത്തില്‍ ഒരിക്കള്‍ ആനകളെ ആടുമാടുകളെപ്പോലെ കൊണ്ടുവന്ന് വില്‍ക്കുന്ന മേളയുണ്ടെന്നും അറിയുന്നത്‌. ബീഹാറില്‍ ആനകള്‍ക്ക്‌ വിലകുറവായിരുന്നു പിന്നെ ഇവിടെയെത്തുമ്പോഴാണത്രെ വിലകൂടുന്നത്‌.ഇവിടെ കൊണ്ടുവന്ന് മലയാളം പഠിപ്പിച്ച്‌ അവയെ ഉത്സവങ്ങള്‍ക്കിറക്കുവാന്‍ തയ്യാറാക്കുന്നു.സ്വര്‍ണ്ണക്കുമിളകള്‍ ഉള്ള നെറ്റിപ്പട്ടത്തിനു പകരം ചാക്കുകൊണ്ടുള്ള "ചാക്കുപട്ടങ്ങള്‍" കെട്ടിയായിരിക്കും ആദ്യം പരിശീലനം. പിന്നീട്‌ ഉത്സവങ്ങളില്‍ പേരെടുക്കുന്നതോടെ അവയുടെ വില മോഹവിലയായി മാറുന്നു.മോഹവിലയെക്കുറിച്ച്‌ പറയുമ്പോള്‍ ഓര്‍മ്മവരിക പൂക്കോടന്‍ ശിവന്റെ കാര്യമാണ്‌. പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദറിനെ മോഹവിലക്ക്‌ വാങ്ങാന്‍ പലരും തയ്യാറായെങ്കിലും ഉടമ അതിനെ വില്‍ക്കുവാന്‍ തയ്യാറായില്ല. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞപ്പോള്‍ തട്ടകത്തിനു ലക്ഷണമൊത്ത പുതിയ ആനയെതിരഞ്ഞ്‌ നടന്നവരുടെ നോട്ടം ചെന്നെത്തിയത്‌ പൂക്കോടന്‍ ശിവനില്‍. ഒടുവില്‍ തൃശ്ശൂരിലെ സുന്ദര്‍മേനോന്‍ വഴി അവന്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗമായി.എങ്കിലും വില ഒട്ടും മോശമായില്ല.ലക്ഷണമൊത്ത ആ ഗജവീരനു 28 ലക്ഷത്തോളം മുടക്കിയെന്നാണ്‌ കേട്ടത്‌.പിന്നീട്‌ അടുത്തകാലത്ത്‌ കൈരളിടിവിയുടെ പ്രോഗ്രാമ്മില്‍ പറയുന്നത്‌ കേട്ടു അരക്കോടിവരെ മോഹവിലയുള്ള ആനകേരളത്തില്‍ ഉണ്ടെന്ന്. ആരായിരിക്കാം ആ കേമന്‍? തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍? അതോ തിരുവമ്പാടിശിവസുന്ദറോ? ഇനിയഥവാ പാമ്പാടിരാജനോ?

Wednesday, May 09, 2007

ഓര്‍മ്മകളിലെ ആനക്കാര്യങ്ങള്‍-1

ഏതുകര്‍ക്കിടകമാസത്തിലും തൃശ്ശൂര്‍കാര്‍ക്ക്‌ ആനയുടെ ചങ്ങലകിലുക്കം സുപരിചിതം.ആനകളും ഉത്സവങ്ങളും ഒഴിവാക്കി തൃശ്ശൂര്‍കാര്‍ക്ക്‌ ഒരു ജീവിതമില്ല.ഓണവും കൃസ്തുമസ്സും കഴിഞ്ഞാല്‍ ഒരുപക്ഷെ തൃശ്ശൂര്‍കാര്‍ അന്യദേശങ്ങളില്‍ നിന്നും കൃത്യമായി അവധിയെടുത്ത്‌ എത്തുന്നത്‌ തട്ടകത്തെ ഉത്സവം കൂടുവാന്‍ ആയിരിക്കും.അതുകൊണ്ടു തന്നെ തൃശ്ശൂര്‍പൂരത്തിനെതിരെ ചിലര്‍ പാരയുമായി ഇറങ്ങിയപ്പോള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും തൃശ്ശൂര്‍ക്കാര്‍ എല്ലാം മറന്ന് പ്രതികരിച്ചതും പ്രതിഷേധിച്ചതും.ഉത്സവങ്ങളിലെ അവിഭാജ്യ ഘടകമായ ആനകളും ആനക്കഥകളും ചെറുപ്പം മുതലേ അവന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കും. ഇന്നും ആനയെകാണുമ്പോള്‍ എത്രതിരക്കിലാണെങ്കിലും നാം അറിയാതെ അല്‍പനേരമെങ്കിലും നോക്കിനിന്നുപോകും.ആനക്കഥകള്‍ കേട്ടാലും കേട്ടാലും മതിവരില്ല. ആനക്കഥകള്‍ വായിച്ചും ഇന്നു ടി.വിയില്‍ കണ്ടും നാം എത്രയോ സമയം ചിലവിടുന്നു.

ഉത്സവങ്ങള്‍ എന്നും ലഹരിയായിരുന്ന എന്റെ ഓര്‍മ്മകളിലേക്ക്‌ ആദ്യമായി ചെവിയാട്ടി ചങ്ങലകിലുക്കി കടന്നു വന്ന ആന ഏതായിരിക്കും? പലപ്പോഴും ഞാന്‍ ഓര്‍ത്തുനോക്കാറുണ്ട്‌ പക്ഷെ കൃത്യമായ ഒരു ഉത്തരം കിട്ടാറില്ല.ഒരു പക്ഷെ അത്‌ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏതെങ്കിലും ആനയാകാം അല്ലെങ്കില്‍ ഉത്സവങ്ങളിലെ തിളങ്ങുന്ന നെറ്റിപ്പട്ടം ചാര്‍ത്തിയ ഏതെങ്കിലും കൊമ്പനുമാകാം. പെരിങ്ങോട്ടുകര ഉത്സവവും അന്തിക്കാട്ടെ കാളീടെ അമ്പലത്തിന്റെ ഉത്സവവും പിന്നെ ഏങ്ങണ്ടിയൂരിലെ ശിവരാത്രി പൊക്കുളങ്ങര ആയിരം കണ്ണി ക്ഷേത്രങ്ങളിലെ ഉത്സവം വാടാനപ്പള്ളി ക്ഷേത്രോത്സവം തളിക്കുളം എരണേഴത്ത്‌ അമ്പലത്തിലെ ഉത്സവം അങ്ങിനെ പല ഉത്സവങ്ങളും ഇന്നും എന്റെ മനസ്സില്‍ ഉണ്ട്‌ എങ്കിലും ആദ്യമായി കണ്ട ആനയുടെ പേര്‍ ഇനിയും അറിയില്ല.പേരുകള്‍ ഓര്‍ത്തെടുക്കുവാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ ആദ്യം ഓടിയെത്തുക ഗുരുവായൂര്‍ പത്മനാഭന്‍, ശങ്കരങ്കുളങ്ങര ഗണപതി,കണ്ടമ്പുള്ളി ബാലനാരായണന്‍ തുടങ്ങിയ പേരുകളായിരിക്കും.ഉയരം കൊണ്ട്‌ കേമനായിരുന്ന കണ്ടമ്പുള്ളി പക്ഷെ സൗന്ദര്യത്തില്‍ ഒരിക്കലും പത്മനാഭന്റെ ഏഴയലത്തുപോലും എത്തില്ല.



അക്കാലത്ത്‌ ആയിരം കണ്ണിക്ഷേത്രത്തിലെ ഉത്സവത്തിനാണ്‌ കൂടുതല്‍ ആനകള്‍ പങ്കെടുത്തിരുന്നത്‌. വാടാനപ്പള്ളിമുതല്‍ ചേറ്റുവ വരെയുള്ള പ്രദേശത്തുനിന്നും വിവിധ ആഘോഷകമ്മറ്റികള്‍ മല്‍സര ബുദ്ധിയോടെ അതില്‍ പങ്കുകൊണ്ടു.ഉയരം നോക്കി ആനകള്‍ക്ക്‌ സ്ഥാനം നിശ്ചയിക്കുന്ന പതിവായിരുന്നു അവിടെ.ആനകള്‍ തലയുയര്‍ത്തുവാന്‍ പാപ്പാന്മാര്‍ അവയുടെ താടിയിലും ചെവിക്കുന്നിയിലും കത്തിയോ കുന്തമോ ഉപയോഗിച്ച്‌ കുത്തും. അതോടെ അവ തലകൂടുതല്‍ ഉയര്‍ത്തും. ആരൊക്കെ മല്‍സരിച്ചാലും മണപ്പാട്‌ ഉത്സവക്കമ്മറ്റി കൊണ്ടുവരുന്ന ബീഹാറിയായ കണ്ടമ്പുള്ളി ബാലനാരായണനു തന്നെയായിരുന്നു എല്ലാ വര്‍ഷവും തിടമ്പ്‌. വിജയന്‍ എന്ന ആനയെ വലം കൂട്ടായും ഇടം കൂട്ടായി ഗണപതിയേയും തിരഞ്ഞെടുക്കുന്നതോടെ പത്മനാഭനെ കൊണ്ടുവന്ന വിഭാഗം ഒന്നുകില്‍ ആനയെ നടുഭാഗത്തുനിന്നും പിന്വലിച്ച്‌ വടക്കേ അറ്റത്തേക്ക്‌ മാറ്റിനിര്‍ത്തും.അല്ലെങ്കില്‍ രാത്രി കക്ഷിയെ വലം കൂട്ടായി നിര്‍ത്തും.മിക്കവാറും വര്‍ഷങ്ങളില്‍ ഇതായിരുന്നു പതിവ്‌ ഇതിനിടയില്‍ ആയിരം കണ്ണി ഉത്സവത്തിനു തലേന്നുള്ള പൊക്കുളങ്ങര പൂരവും കൂടുതല്‍ നന്നാകുവാന്‍ തുടങ്ങി. അവിടെയും ആനകളുടെ പൊക്കം തന്നെയായിരുന്നു മാനദണ്ഡം.അവിടെ പക്ഷെ ഗുരുവായൂര്‍ പത്മനാഭനും ഗണപതിയും ഒന്നു പങ്കെടുക്കാറില്ല.



പിന്നീട്‌ ഓര്‍മ്മയില്‍ വരുന്ന തലയെടുപ്പുള്ള ആന പന്നിശ്ശേരി ആണ്ടവന്‍ ആയിരുന്നു.അഴകില്‍ മികച്ചുനിന്ന ചീരോത്ത്‌ രാജീവ്‌ ഇന്ന് ഓര്‍മ്മയായി.തിരുവമ്പാടി ചന്ദ്രശേഖരനും പാറമേക്കാവ്‌ ശ്രീപരമേശ്വരനും ഒന്നും ഈ ഉത്സവങ്ങളില്‍ പങ്കാളികള്‍ ആയിരുന്നില്ല.പൂക്കോടന്‍ ശിവന്‍ എന്ന ഇന്നത്തെ തിരുവമ്പാടി ശിവസുന്ദര്‍ അന്ന് പങ്കെടുക്കാറുണ്ടായിരുന്നോ എന്ന് അറിയില്ല. അക്കാലത്ത്‌ ഗുരുവായൂരിലേയും മറ്റും ദേവസ്വം ആനകളെ ഒഴിവാക്കിയാല്‍ ചുരുക്കം ചില ആനകള്‍ക്കേ കഴുത്തില്‍ പേരെഴുതിയ ലോക്കറ്റ്‌ ഉണ്ടാകാറുള്ളൂ.എന്നാല്‍ കര്‍ണ്ണനേയും മന്ദലാംകുന്ന് ഗണപതിയേയും തിരിച്ചറിയുവാന്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നുമില്ല.ഉയരം കൊണ്ട്‌ സൂര്യനും,നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി.നല്ല സൗന്ദര്യമുള്ള പട്ടത്തുശ്രീകൃഷ്ണന്‍ പിന്നീടെത്തി.

ഇടക്കെപ്പോഴോ വാടാനപ്പള്ളിക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിയ രാമചന്ദ്രന്‍ വളരെ പെട്ടെന്നു തന്നെ ഉത്സവപ്രേമികളുടെ മനസ്സില്‍ കയറിക്കൂടി.ഉത്സവപ്പറമ്പുകളില്‍ കൂട്ടാനകള്‍ക്കിടയില്‍ അല്‍പ്പം ചില കുസൃതികള്‍ കാണിക്കും എങ്കിലും അവനെ ആളുകള്‍ക്ക്‌ വലിയ ഇഷ്ടമായി.ആയിരം കണ്ണിയടക്കം പ്രമുഖരായ ആനകള്‍ പങ്കെടുക്കുന്ന വേദികളില്‍ തന്റെ സൗന്ദര്യവും തലയെടുപ്പും കൊണ്ട്‌ അവന്‍ വിജയക്കൊടി പാറിച്ചു. പൊക്കം കൊണ്ട്‌ കണ്ടമ്പുള്ളിയാണെകിലും തലയുയര്‍ത്തിപ്പിടിച്ചാല്‍ അവന്‍ കണ്ടമ്പുള്ളി ബാലനാരായണനേയും കവച്ചുവെക്കുന്ന വിസ്മയകരമായ കാഴച പല ഉത്സവപ്പറമ്പുകളിയം ആനപ്രേമികളെ കോരിത്തരിപ്പിച്ചു.ഉയരത്തിന്റെ കാര്യത്തില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ ഒരുപക്ഷെ കേരളത്തില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കും എങ്കിലും രാമചന്ദ്രന്റെ തലയെടുപ്പ്‌ ഒന്ന് വേറെതന്നെ. ഇന്നു കേരളത്തിലെ ഉത്സവപ്പറമ്പുകളിലെ സൂപ്പര്‍സ്റ്റാര്‍പദവി തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനുതന്നെ. കേരളത്തില്‍ ഏറ്റവും അധികം കലണ്ടറുകളും ഫോട്ടോകളും വിറ്റുപോകുന്നതും ഏറ്റവും അധികം സ്വീകരണങ്ങള്‍ ലഭിക്കുന്നതും ഫ്ലെക്സ്‌ ബോര്‍ഡുകളും തെച്ചിക്കോട്ടുകാവിന്റേതു തന്നെ. ഇന്നു തെച്ചിക്കോട്ടുകാവിന്റെ ഏക്കത്തുക മറ്റേതാനയേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നു.(നെന്മാറ വല്ലങ്ങി വിഭാഗത്തിന്റെ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ തുകക്ക്‌ ഏക്കം ഉറപ്പിച്ച ഗുരുവായൂര്‍ പത്മനാഭന്റെ ചരിത്രം മറക്കുന്നില്ല, എന്നാല്‍ മറ്റുത്സവങ്ങള്‍ക്ക്‌ ഇന്ന് രാമചന്ദ്രനു തന്നെയാണ്‌ കൂടുതല്‍ ഏക്കം) അഴകും ഉയരവും ഒക്കെയുണ്ടെങ്കിലും വടക്കും നാഥന്റെ മുമ്പില്‍ ചമയങ്ങളുമായി തലയെടുപ്പോടെ നില്‍ക്കുവാന്‍ ഇനിയും അവനു സാധിച്ചിട്ടില്ല എന്നാണറിവ്‌.

തുടരും..............

Friday, April 27, 2007

തൃശ്ശൂര്‍ പൂരത്തിനു ആന ഓടി,അട്ടിമറിയോ?

ഓരോ തൃശ്ശൂര്‍ക്കാരനും ഇത്തവണ പൂരപ്പറമ്പിലേക്ക്‌ എത്തിയത്‌ അല്‍പ്പം അഹങ്കാരത്തോടെ തന്നെയായിരുന്നു. ആനകളില്‍ ചിലര്‍ അല്‍പ്പം കൂടെ തലയുയര്‍ത്തിപ്പിടിച്ചതിനു പിന്നിലെ കാരണം മറ്റൊന്നും അല്ല പൂരം കലക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെ പരാജയപ്പെടുത്തിയതിന്റെ അഭിമാനം കൊണ്ടുതന്നെ.എന്നാല്‍ അവരെ അലപ്പനേരത്തേക്ക്‌ നിരാശരാക്കിക്കൊണ്ട്‌ രണ്ട്‌ ആനകള്‍ ഓടി.സമീപകാലത്ത്‌ പലയിടങ്ങളിലും ആനകള്‍ ഓടാറുണ്ടെങ്കിലും തൃശ്ശൂര്‍ പൂരത്തിനു അടുത്തകാലത്തൊന്നും ആന വിരണ്ടതായി അറിവില്ല.പാറമേക്കാവു വിഭാഗം ഇലഞ്ഞിത്തറയിലും തിരുവമ്പാടി വിഭഗം വടക്കുംനാഥന്റെ പടിഞ്ഞാറേ നടക്കലുമായി മേളം പെയ്തിറങ്ങുമ്പോള്‍ ആയിരങ്ങള്‍ താളം പിടിക്കുകയും ആവേശം കൊള്ളൂകയും ചെയ്യുന്നതിനിടയിലാണ്‌ ഒരാന തെക്കോട്ട്‌ പേടിച്ചോടിയത്‌.പൊതുവെ ശാന്തസ്വഭാവക്കാരും ലക്ഷണമൊത്തവരുമായ ആനകളെ കര്‍ശനമായ നിയന്ത്രണങ്ങളോടെയും വൈദ്യപരിശോധനയുടേയും അടിസ്ഥാനത്തില്‍ മാത്രമേ പൂരത്തില്‍ പങ്കെടുപ്പിക്കാറുള്ളൂ. രാവിലെ ചെറുപൂരങ്ങള്‍ വരുമ്പോള്‍ മുതല്‍ പൂരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ആസ്വാദകന്‍ എന്ന നിലയില്‍ പൂരപ്പറമ്പില്‍ ഒരാനയും പ്രശ്നം കാട്ടിയിരുന്നില്ല എന്ന് പറയാനാകും.

ഇത്തവണ തുടക്കം മുതല്‍ തൃശ്ശൂര്‍പൂരം കലക്കാന്‍ പലരും "തൊരപ്പന്‍" പണി(ക്ഷമിക്കുക ഞാന്‍ ഒരു പൂരക്കമ്പമുള്ള തൃശ്ശൂര്‍ക്കാരനായിപ്പോയി)നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ തൃശ്ശൂരിലെ ജനങ്ങളും ദേവസ്വങ്ങളും ജനപ്രതിനിധികളും കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചു. ഒടുവില്‍ മിനിഞ്ഞാന്ന് വടക്കും നാഥന്റെ ആകാശത്ത്‌ അമിട്ടുകള്‍ പൊട്ടിവിരിഞ്ഞപ്പോള്‍ ഹര്‍ഷാരവത്തോടെ തൃശ്ശൂര്‍ക്കാര്‍ തങ്ങളുടെ വിജയം ആഘാഷിച്ചു.വെടിക്കെട്ടു നിരോധിക്കുവാന്‍ കേസു സുപ്രീം കോടതിയില്‍ എത്തിയെങ്കിലും ചില നിബന്ധനകളോടെ പൂരം നടത്തുവാന്‍ അനുമതിനല്‍കി.

അതു കഴിഞ്ഞപ്പോള്‍ പകല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിനെ കുറിച്ചായി തര്‍ക്കം.എന്നാല്‍ പൂരത്തിനു ആനയെ എഴുന്നള്ളിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂലമായവിധി ദേവസ്വങ്ങള്‍ നേടിയെടുത്തു.അങ്ങിനെ രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ വരവായി പനമുക്കുമ്പിള്ളീ, ചെമ്പൂക്കാവ്‌,നെയ്തലക്കാവ്‌,കാരമുക്ക്‌,അയ്യന്തോള്‍ കാര്‍ത്ത്യായനിക്ഷേത്രം തുടങ്ങി എട്ടു ക്ഷേത്രങ്ങളില്‍ നിന്നും ചെറുപൂരങ്ങള്‍ വന്നു വടക്കുമ്ന്നാഥന്റെ മുമ്പില്‍.വൈകീട്ട്‌ ഏതാണ്ട്‌ നാലേമുക്കാലിനാണ്‌ ആന ഓടിയത്‌. കുടമാറ്റം തുടങ്ങുന്നതിനുമുമ്പുതന്നെ തെക്കേഗോപുരനടയില്‍ ജനസമുദ്രം ആയിരുന്നു.അക്കൂട്ടത്തില്‍ ഒരു സ്ഥാനം പിടിക്കുവാന്‍ ഞാനും തെക്കോട്ടു നീങ്ങി. ഇതിനിടയില്‍ ഒരാന പാഞ്ഞുവരുന്നതുകണ്ടു കൂടെ ഒരു ക്യാമറാമാനും പാപ്പാന്മാരും.പുറത്തു രണ്ടു പേര്‍ ഇറുക്കിപ്പിടിച്ചിരിപ്പുണ്ട്‌.ആളുകളെ ഉപദ്രവിക്കുവാന്‍ മുതിരാതെ വല്ലാതെ ഭയപ്പെട്ടാണ്‌ ആന ഓടിയിരുന്നത്‌.(ആഴ്ചകള്‍ക്ക്‌ മുമ്പ്‌ ചേറ്റുവയില്‍ വിരണ്ട ആന കലിപിടിച്ച്‌ പാഞ്ഞുനടക്കുകയായിരുന്നു)ആന കുറുപ്പം റോഡുവഴി തെക്കോട്ട്‌ ഓടിയെങ്കിലും അതിനെ കൊക്കാലക്കുസമീപം വെച്ച്‌ പിടിച്ചതായി അറിയുന്നു.മറ്റൊരാന പൂരപ്പറമ്പില്‍ വട്ടം കറങ്ങി നടക്കുന്നുണ്ടയിരുന്നെങ്കിലും അതിനെയും തളച്ചു.ആളുകള്‍ ആനയെ പ്രകോപിപ്പിക്കുന്നത്‌ നിയന്ത്രിക്കുവാന്‍ കഴിയാത്തത്‌ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കും എന്നതിനു ചേറ്റുവയിലെ അനുഭവം ധാരാളമാണ്‌.ഇവിടേയും ഇതു തന്നെയാണ്‌ നടന്നിരുന്നത്‌.


ഇപ്പോള്‍ കുടമാറ്റം നടന്നുകൊണ്ടിരിക്കുന്നു.ഉത്സവത്തിന്റെ മാറ്റിനുയാതൊരു പൊലിമക്കുറവും ഇല്ലാതെ പൂര്‍വ്വാതികം നന്നായിത്തന്നെ കുടകള്‍ മാറിക്കൊണ്ടിരിക്കുന്നു.പാറേമേക്കാവ്‌ വിഭാഗത്തിന്റെ കുടകള്‍ ആണു കൂടുതല്‍ നന്നായിരിക്കുന്നത്‌.പൊതുവെ ശാന്തവും സമാധാനപരമായും നടന്നിരുന്ന ഉത്സവത്തിനിടയില്‍ പ്രകോപനം ഒന്നും ഇല്ലാതെ ആന വിരണ്ടത്‌ പൂരപ്രേമികളെ ആശങ്കയിലാക്കി.എന്തുകൊണ്ട്‌ ആന പെട്ടെന്ന് ഓടി എന്നതതിന്റെ ദൃശ്യങ്ങള്‍ കണ്ടാലെ അറിയാന്‍ കഴിയൂ.


"ഇതിലെന്തോ തരികിടയുണ്ട്‌ അല്ലാണ്ടെ ആന ഓടില്ല" ഇതു തന്നെയാണ്‌ പൂരപ്പറമ്പില്‍ ഓരോരുത്തര്‍ക്കും പറയാനുള്ളത്‌.(ക്യാമറയുമായി രാവിലെ മുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്ന ചങ്ങതിയെ ആനയിടഞ്ഞതിനിടയില്‍ കൂട്ടം തെറ്റിപ്പോയി ഇല്ലേല്‍ ആ ചിത്രം കൂടെ ചേര്‍ക്കാമായിരുന്നു)

Thursday, April 26, 2007

ഉഷാറില്ലാത്ത തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട്‌.

വടക്കും നാഥന്റെ ആകാശത്ത്‌ കാണികളെ കോരിത്തരിപ്പിക്കുന്ന സാമ്പിള്‍ വെടിക്കെട്ട്‌ ഇത്തവണ പക്ഷെ ചില പൂരം കലക്കികളുടേയും മറ്റും ഇടപെടല്‍ മൂലം തണുപ്പനായിപ്പോയി.ഇന്ന് ഏഴുമണിയോടെ ആദ്യം വടക്കു ഭാഗത്താണ്‌ (പാറേമേക്കാവാണോ തിരുവമ്പാടിയാണോ എന്ന് അറിയില്ല) അമിട്ടുകള്‍ ആകാശത്തേക്ക്‌ കുതിച്ച്‌ വര്‍ണ്ണം വിതറിയത്‌. പക്ഷെ അവരുടേ കൂട്ടപ്പൊരിച്ചില്‍ അത്ര കേമം ആയില്ല. തുടര്‍ന്ന് തെക്കുഭാഗത്ത്‌ മറുവിഭാഗം വെടിക്കെട്ടിനു തുടക്കം ഇട്ടു. അവരുടേ കൂട്ടപ്പൊരിച്ചില്‍ അല്‍പ്പം നന്നായി. തുടര്‍ന്ന് ഇരുപക്ഷവും അമിട്ടുകള്‍ മല്‍സരിച്ച്‌ പൊട്ടിക്കുവാന്‍ തുടങ്ങി. ഇതില്‍ കൂടുതല്‍ നന്നായത്‌ വടക്കു ഭാഗത്തുള്ളവരുടേതായിരുന്നു.

എന്തായാലും പഴയ കാല സാമ്പിള്‍ വെടിക്കെട്ടിന്റെ നാലയലത്തുപോലും എത്തുന്നതായില്ല ഇത്തവണത്തെ വെടിക്കെട്ട്‌. ഓരോ പാരകള്‍മൂലം സാമ്പിളിന്റെ സൗന്ദര്യം നഷ്ടപ്പെട്ടു..ഡേസിബെല്‍ അളവുകാര്‍ പോയപ്പോഴാകും ഏതാണ്ട്‌ എട്ട്‌ മണിക്ക്‌ ശേഷം ഇരുഭാഗവും അല്‍പ്പം ചില ഉഷാര്‍ അമിട്ടുകള്‍ പൊട്ടിച്ചു.നിരവധി നിലകള്‍ പൊട്ടുന്നവയൊക്കെ ഇനി ഒര്‍മ്മമാത്രം.ചിലര്‍ക്ക്‌ പേരെടുക്കുവാന്‍ ചെയ്യുന്ന ശ്രമങ്ങള്‍മൂലം തൃശ്ശൂര്‍പൂരത്തിന്റെ തനതു സൗന്ദര്യം ആണ്‌ ഇല്ലാണ്ടാവുന്നെ.


പൂരത്തിനു പാരവെക്കുന്നവര്‍ അറിയുവാന്‍.ഇന്നത്തെ വെടിക്കെട്ട്‌ കണ്ടും കേട്ടും ആരുടേയും ചെവി പൊട്ടുകയോ ഏതെങ്കിലും പെണ്ണിന്റെ ഗര്‍ഭം അലസുകയോ ചെയ്തിട്ടില്ലാന്നാണ്‌ കേട്ടത്‌.എന്തായാലും എന്നെപ്പോലുള്ള "പൂരപ്രാന്തന്മാര്‍" ആശ്വസിക്കുന്നു പേരിനെങ്കിലും സാമ്പിള്‍വെടിക്കെട്ടു നടന്നല്ലോ. ഇനി പൂരവും കേമമാകും എന്ന് പ്രതീക്ഷിക്കുന്നു.

Wednesday, April 11, 2007

കലിതുള്ളുന്ന കരിവീരന്മാര്‍

തൃശ്ശൂര്‍ ജില്ലയില്‍ ഇതു ആനയിടയലിന്റെ കാലം. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ജില്ലയില്‍ വലുതും ചെറുതുമായി നിരവധി ആനകള്‍ ഇടയുകയുണ്ടായി.കൊമ്പന്മാരില്‍ ഒരാള്‍ 25 കിലോമീറ്റര്‍ വരെ ഓടി.അതിനടുത്ത ദിവസം ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയില്‍ തെച്ചിക്കോട്ടുകാവ്‌ ദേവീദാസന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌.പാപ്പാനെ കുത്തിക്കൊന്ന ആന ഓട്ടോതകര്‍ത്തെറിഞ്ഞും റേയില്വേഗേറ്റുതകര്‍ത്തും ജനങ്ങളെ ഭയപ്പെടുത്തി. ഒടുവില്‍ ഒരു വയലിനു നടുവിലൂടെയുള്ള റോഡില്‍ എത്തിയ ആനയെ ഇരുവശത്തുനിന്നും തീയ്യിട്ടു അതിനുള്ളില്‍ തടഞ്ഞുനിര്‍ത്തി. പിന്നീട്‌ വടം ഉപയോഗിച്ച്‌ കുടുക്കി.ഈ രണ്ടു ആനകളും ഓടുന്നതിനിടയില്‍ പൈപ്പില്‍നിന്നും ഡ്രമ്മുകളില്‍ നിന്നും വെള്ളം കുടിക്കുന്നത്‌ കാണാമായിരുന്നു. വേണ്ടത്ര ഭക്ഷണവും വെള്ളവും വിശ്രമവും ലഭിക്കാത്തതും പാപ്പാന്മാരില്‍ നിന്നും ഉള്ള പീഠനവും ആണിവരുടെ വിറളിപിടിക്കലിനും തുടര്‍ന്നുള്ള ഓട്ടത്തിനും കാരണം എന്ന് വ്യക്തമായിരുന്നു.


ദേവീദാസന്റെ പരാക്രമങ്ങള്‍ കഴിഞ്ഞതും വാടാനപ്പള്ളിയില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ എന്ന ആനയുടെ ഊഴമായി. വാടാനപ്പള്ളിയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഈ കൊമ്പന്‍ ഇടഞ്ഞോടി. ഓട്ടത്തിനിടയില്‍ ഓട്ടോറിക്ഷതകര്‍ത്തെറിഞ്ഞു എന്നാല്‍ വഴിയില്‍ ആളുകളെ ഒന്നും ഉപദ്രവിക്കാതെ അവന്‍ തന്റെ യാത്ര തുടര്‍ന്നു. ഇടക്ക്‌ ഒരു പഞ്ചായത്തു പൈപ്പില്‍ നിന്നും വെള്ളം വരുന്നതുകണ്ടപ്പോള്‍ കക്ഷി അവിടെ കൂടി വെള്ളം കുടിച്ചും അല്‍പം മേലേക്കൊഴിച്ചും മനസ്സും ശരീരവും തണുപ്പിച്ചു.


8-ആം തിയതി ചേറ്റുവയിലെ ചന്ദനക്കുടം നേര്‍ച്ചായിലായിരുന്നു അടുത്ത ആനയോട്ടത്തിന്റെ ഊഴം.നേര്‍ച്ചയോടനുബന്ധിച്ചുള്ള പ്രദര്‍ശനതിലാണ്‌ ആനകള്‍ ഇടഞ്ഞത്‌.മൂന്നുവശവും സ്കൂള്‍ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടൂരു കോമ്പൗണ്ടിനകത്തെ മൈതാനത്തായിരുന്നു ഇത്‌.ആനയുടെ അഴകും പൊക്കവും കൂടാതെ മര്യാദക്കാരനായ ആനക്കും സമ്മാനമുണ്ടായിരുന്നു.


പതിനൊന്ന് ആനകള്‍ പങ്കെടുത്ത അവിടെ മൂന്നു ആനകള്‍ ഇടഞ്ഞു.ആദ്യം ഒരു ആന ഇടഞ്ഞു വെങ്കിലും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുമുമ്പെ അവനെ അവിടേനിന്നും മാറ്റി.എന്നാല്‍ മറ്റുരണ്ടനകള്‍ ഈ പരാക്രമങ്ങള്‍ കണ്ടു വിരണ്ടു.വിനയനെന്ന കൊമ്പന്റെ പുറത്തുണ്ടായിരുന്നവരില്‍ ഒരാളൊഴികെ ഭാക്കിയെല്ലാവരും ചാടി രക്ഷപ്പെട്ടു എന്നാല്‍ സുബൈര്‍ എന്ന ചെറുപ്പക്കാരന്‍ അറ്റിന്റെ പുറത്തുനിന്നും ചാടാനാകാതെ ഇരുന്നു. തന്റെ പുറത്തിരുന്ന ആളെ തട്ടിയിടുവാന്‍ ആന നിരവധിതവണ തലകുടഞ്ഞൂം കൊമ്പുകുത്തിയും ശ്രമിച്ചെങ്കിലും അയാള്‍ വീണില്ല. ഇടക്കെപ്പോഴോ പിടിയൊന്നയഞ്ഞതും ആന കുടഞ്ഞതും ഒരുമിച്ചായി. അയാള്‍ ആനയുടെ മുന്നിലേക്കുവീണു. പലതവണ സുബൈറിനെ ആനകുത്തിയെങ്കിലും അയാള്‍ ഉരുണ്ടുമാറി.ഇതിനിടയില്‍ അയാളെ രക്ഷിക്കുവാനായി പാപ്പാന്‍ ആനയുടെ കൊമ്പില്‍ തൂങ്ങിയും വട്ടക്കയര്‍ പിടിച്ചും ശ്രദ്ധതിരിക്കുവാന്‍ ശ്രമിച്ചു. സുബൈറിനെ കൊമ്പില്‍ കോര്‍ക്കാന്‍ സാധിക്കാതായതോടെ ആന പാപ്പനെ തുമ്പിക്കൈകൊണ്ട്‌ തട്ടിയെറിഞ്ഞു.പലതവണകുത്തിയെങ്കിലും അയാള്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, കാണികളില്‍ ചിലര്‍ ആനയുടെ ശ്രദ്ധതിരിക്കുവാന്‍ കല്ലും വടിയും എടുത്ത്‌ ആനയെ എറിയുന്നുണ്ടായിരുന്നു. പാപ്പാനെ തന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍ കുത്തിക്കൊമ്പില്‍ കോര്‍ത്തു മൈതാനത്തു തലങ്ങും വിലങ്ങും പാഞ്ഞു. ഇടക്കെപ്പോഴോ ആനയുടെ കൊമ്പില്‍ കുടുങ്ങിയ പാപ്പാന്‍ തഴെവീണു. പിങ്കാലുകൊണ്ട്‌ അയാളെ തട്ടിയെറിഞ്ഞു ആന മുന്നോട്ടുകുതിച്ചു.ഇത്തവണ തെക്കുവശത്തെ ക്ലാസ്രൂമുകളുടെ വരാന്തയില്‍ കുടുങ്ങിയ ആളുകളായിരുന്നു ലക്ഷ്യം.അങ്ങോട്ടു പാഞ്ഞടുത്ത അനയെ ആളുകള്‍ കല്ലെറിഞ്ഞു ശ്രദ്ധതിരിച്ചു.വീണ്ടും ഗ്രൗണ്ടിന്റെ നടുവിലെത്തിയ കൊമ്പന്‍ അവിടെനിന്നിരുന്ന മറ്റൊരു ആനയെ കുത്തിമലര്‍ത്തി.തുടര്‍ന്ന് അവനെ കുത്തിയും ഉരുട്ടിയും സ്കൂള്‍ വരാന്തയിലേക്ക്‌ കയറ്റി.

ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക്‌ വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത്‌ പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.

വിശദമായി പിന്നീടു എഴുതുന്നതാണ്‌.


(ഞാന്‍ നേരിട്ട്‌ ഈ ദൃശ്യങ്ങളില്‍ ചിലതിനു സാക്ഷിയായി. ഭാര്യ ചെറിയ മുറിവുകളുമായി അല്‍ഭുതകരമായിട്ടാണ്‌ രക്ഷപ്പെട്ടത്‌.ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക്‌ വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത്‌ പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.)

Friday, April 06, 2007

പൂരം കലക്കികള്‍ തോറ്റു

തൃശ്ശൂര്‍ക്കാരുടേ രക്തത്തില്‍ അലിഞ്ഞതാണ്‌ വടക്കുന്നാഥന്റെ സന്നിധിയില്‍ നടക്കുന്ന 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരം.ലോകത്തിന്റെ ഏതുകോണിലായാലും അവന്റെ മനസ്സില്‍ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും എല്ലാം നിമിഷനേരം കൊണ്ട്‌ നിറയും.ഉത്സവം അലങ്കോലമാക്കുന്നവരെ നാടന്‍ ഭാഷയില്‍ പൂരംകലക്കികള്‍ എന്നുതന്നെയാണ്‌പറയുക.

വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍പൂരവും ഭൂമിയിലെ ദേവസംഗമം എന്ന് അറിയപ്പെടുന്ന ആറാട്ടുപുഴപൂരവും എല്ലാം ഇത്തവണനടക്കുമോ എന്ന ആശങ്കയിലായിരുന്നു ലോകമെമ്പാടുമുള്ള പൂരപ്രേമികള്‍.ഒരിക്കലെങ്കിലും ഇലഞ്ഞിത്തറമേളം ആസ്വദിച്ചിട്ടുള്‍ലവര്‍ അതിന്റെ ലഹരിയില്‍ ഭ്രമിച്ചുപോയിട്ടുള്ളവര്‍ വീണ്ടും അടുത്തവര്‍ഷം ആ ദിവസത്തിനായി കാത്തിരിക്കും.എന്നാല്‍ പൊതുതാല്‍പര്യാര്‍ഥം എന്ന പേരില്‍ ചില പൂരം കലക്കികള്‍ തൃശ്ശൂര്‍പൂരത്തിനെതിരെ കോടതികയറുകയുണ്ടായല്ലോ? ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തവ്‌ തുണച്ചതുകൊണ്ട്‌ ഇത്തവണയും തൃശ്ശൂര്‍പൂരം ഉണ്ടാകും.

ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല തൃശ്ശൂര്‍പൂരംവും അനുഭന്ധിച്ചുള്ള വെടിക്കെട്ടും എങ്ങനെയെങ്കിലും ഒന്നു നിര്‍ത്തുവാനുള്ള ചിലരുടെ ശ്രമങ്ങള്‍. വെടിക്കെട്ടപകടം ഉണ്ടായി എന്നപേരില്‍ ഇന്ത്യാമഹാരാജത്ത്‌ വെടിമരുന്നു നിരോധിച്ചിട്ടില്ല എന്നത്‌ നാം മറന്നുകൂട.അപ്പോള്‍ പൂരം ഇല്ലാതായാല്‍ സാംസ്കാരിക തലസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സംഭവം നിര്‍ത്തുവാന്‍ കഴിയും എന്ന ചേതോവികാരം ആയിരിക്കാം ഇതിന്റെ പിന്നില്‍.ഇതുകേവലം ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ഉത്സവമല്ല. എല്ലാവിഭാഗവും കൊണ്ടാടുന്നു ഈ പൂരം.(ചില മന്ദബുദ്ധികള്‍ ഉത്സവത്തിനെതിരാണെന്ന് മനസ്സിലാക്കുന്നു.അതു സങ്കുചിതമായ ചില വിഷയങ്ങള്‍ ഉള്ളതുകൊണ്ടുമാത്രമാണ്‌.ബുദ്ധി പണയം വെച്ച അക്കൂട്ടരെ ഒറ്റപ്പെടുത്താതെ നിലനിര്‍ത്തുന്നത്‌ നാളെ വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്നതില്‍ സംശയമില്ല)

മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ആകാശത്തെ അഗ്നിവര്‍ഷവും ഇല്ലാതെ എന്തോന്ന് തൃശ്ശൂര്‍പൂരം? അനുകൂലമായ കോടതിവിധിവന്നതോടെ തൃശ്ശൂര്‍ക്കാര്‍ക്ക്‌ അതു പൂരദിവസത്തേക്കാള്‍ സന്തോഷം ഉള്ള ദിവസമായിമാറി.ഒരുപൂരം കഴിയുമ്പോള്‍ അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പാണ്‌ ഓരോതൃശ്ശൂര്‍ക്കാരനും. ഇതിനിടയില്‍ ചില അരസികന്മാര്‍ ഷൈഞ്ചെയ്യുവാന്‍ ഉള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതില്‍ ആളുകള്‍ക്ക്‌ അമര്‍ഷം തോന്നുക സ്വാഭാവികം.ഹൈന്തവ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ഇത്തരം ഉടക്കുണ്ടാക്കിയാലും ആരും ചോദിക്കില്ല എന്ന് ഉറപ്പിന്മേല്‍ ഉള്ള ചില കാര്യങ്ങള്‍ അത്രതന്നെ.ആറാട്ടുപുഴപൂരം ഭംഗിയായി തന്നെ നടന്നു.ഗംഭീര വെടിക്കെട്ടോടുകൂടിതന്നെ.നിരവധി ഗജകേസരികളുടെ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായ ആ ഉത്സവം കണ്ടവരാരും അതു നിര്‍ത്തുവാന്‍ ആവശ്യപ്പെടില്ല.

സാങ്കേതികമായ നൂലാമാലകള്‍മൂലം പൂരം ഉണ്ടാകില്ല എന്ന ആശങ്കപരന്നപ്പോള്‍ തൃശ്ശൂര്‍ നഗരത്തില്‍ ശക്തമായ പ്രതിഷേധമാണുണ്ടായത്‌.എന്നാല്‍ അനുകൂലമായ വിധിവന്നതോടെ അവര്‍ അതു ആഘോഷിക്കുകയും ചെയ്തു. ഇനി 27 ആം തിയതിവരെ കാത്തിരിപ്പ്‌.അതിനിടയില്‍ പൂരത്തിന്റെ തയ്യാറെടുപ്പുകള്‍.ഇരുപക്ഷത്തുമായി അണിനിരക്കുന്ന ഗജവീരന്മാരെകുറിച്ചുള്ള ചര്‍ച്ചകള്‍ കുടമാറ്റത്തിന്റെയും ആകാശത്തില്‍ പൊട്ടിവിരിയുന്ന അമിട്ടിന്റെ വര്‍ണ്ണപ്രഭയെകുറിച്ചുള്ള സ്വപ്നങ്ങള്‍.

ഏപ്രില്‍ 27നു വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം വടക്കുന്നാഥന്റെ മുന്നില്‍ നടക്കുമ്പോള്‍ നമ്മള്‍ക്ക്‌ പൂരം കലക്കാന്‍ശ്രമിച്ച്‌ പരാജയപ്പെട്ടവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കാം. ഉത്സവത്തിനു അനുമതിനല്‍കിയ കോടതിക്കും അതുപോലെ പൂരത്തിന്റെ ചടങ്ങുകള്‍ക്ക്‌ മങ്ങലേല്‍ക്കാതെ നടക്കുവാനുള്ള അനുമതിക്കായി സുപ്രീംകോടതിയില്‍ വാദിച്ച വക്കീല്‍മാര്‍ക്കു നന്ദിപറയുന്നു.

ഇ.എം.എസ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികവും ധൂര്‍ത്തും.

ഇ.എം.എസ്‌ മന്ത്രിസഭയുടെ അമ്പതാം വാര്‍ഷികം ഇന്നത്തെ ഗവണ്‍മന്റ്‌ വളരെയധികം ആഘോഷപൂര്‍വ്വം കൊണ്ടാടുകയാണല്ലോ? ഇതിനായി ചിലവിടുന്നത്‌ ഗവണ്‍മന്റ്‌ ഖജനാവില്‍ നിന്നും ഉള്ള പണമാനെന്നത്‌ നാം മറന്നുകൂട. പല യോഗങ്ങളിലും നടക്കുന്നതാകട്ടെ സമീപകാല കോടതിവിധിയുടേയും മറ്റും വിശദീകരണമാണ്‌. ജനങ്ങളുടെ ചിലവില്‍ പാര്‍ട്ടിവിശദീകരണവും മറ്റും നടത്തുന്നത്‌ അനുയോജ്യമാണോ എന്ന ചോദ്യം ഇവിടെ ഉയര്‍ന്നുവരുന്നു.

57-ലെ ഇ എം എസ്‌ മന്ത്രിസഭയുടെ തുടര്‍ച്ചയാണെന്നൊക്കെ ചില മാധ്യമ ചര്‍ച്ചകളിലും മറ്റും ഉയര്‍ന്നു വരുന്നുണ്ട്‌. എന്ത്‌ അടിസ്ഥാനത്തിലാണിതെന്ന് മനസിലാകുന്നില്ല. അന്നത്തെ മന്ത്രിസഭയും ഇടതുപക്ഷവും തമ്മില്‍ പേരിലല്ലാതെ വേറേ എന്തെങ്കിലും ബന്ധമുണ്ടോ?ഇടതുപക്ഷത്തിനു വന്നിട്ടുള്ള മൂല്യശോഷണത്തിന്റെ ഉത്തമ ദൃഷ്ടാന്തമല്ലെ ബങ്കാളിലെ സംഭവ വികാസങ്ങള്‍. ഭൂമി ജന്മികളില്‍ നിന്നു പിടിച്ചെടുത്ത്‌ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും നല്‍കാന്‍ നടപടിയെടുത്ത ഇടതുപക്ഷം ഇന്നു അതു തിരികെപിടിച്ച്‌ ബഹുരാഷ്ട്രകുത്തകകള്‍ക്ക്‌ നല്‍കുവാന്‍ കര്‍ഷകരെ വെടിവെച്ച്‌ കൊല്ലുന്ന ചിത്രം നമ്മുടെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നു. കേരളത്തില്‍ എ.ഡി.ബിക്കെതിരെ സമരവും ബന്ധും നയിച്ചവര്‍ തെരുവില്‍ തല്ലുകൊണ്ടും വാഹനങ്ങള്‍ തല്ലിപ്പൊളിച്ചും പ്രതിഷേധിച്ചവര്‍ പിന്‍വാതിലിലൂടെ എ.ഡി.ബിക്ക്‌ പരവതാനി വിരിച്ചു.വിദ്യഭ്യാസരംഗത്ത്‌ ഇന്നു കുത്തകകളും കച്ചവടക്കാരും കൊടികുത്തിവാഴുന്നു.

എന്തിനീ ആഘൊഷങ്ങള്‍?യദാര്‍ത്തത്തില്‍ ഈ പ്രകടങ്ങള്‍ അന്നത്തെ സര്‍ക്കാരിനു അപമാനമല്ലെ എന്ന് തോന്നിപ്പോകുന്നു.ഇതിനു മുമ്പുള്ള സര്‍ക്കാരുകള്‍ ഒന്നും ഇത്തരത്തില്‍ ആഘോഷങ്ങള്‍ നടത്തിയിട്ടില്ല. മറ്റൊന്ന് കേരളപ്പിറവിപോലെ സാധാരണക്കാര്‍ക്ക്‌ ഇതു വലിയ സംഭവം ഒന്നും അല്ലെന്നിരിക്കെ എന്തോന്ന് ഇത്ര ആഘോഷിക്കുവാന്‍. ഇത്‌ പാര്‍ട്ടി സ്വന്തം നിലയില്‍ ചെയ്യേണ്ട ആഘോഷമാണ്‌.(അയ്യോ ഇനി ഇതിന്റെ പേരിലും ബക്കറ്റുപിരിവുണ്ടാവോ?)

NB:ലോകത്താദ്യമായി ബാലറ്റുപെട്ടിയിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭ 57-ലെ ഇ.എം.എസ്‌ മന്ത്രിസഭയല്ല എന്ന് ഇടതുനേതാക്കള്‍ ഓര്‍ക്കുന്നത്‌ നല്ലതാണ്‌. ഇതേകുറിച്ച്‌ സഖാവുതന്നെ പറഞ്ഞതായിട്ടാണ്‌ അറിവ്‌.

Tuesday, February 13, 2007

സാമുദായിക സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍.

ദര്‍പ്പണം


കേരളത്തില്‍ വിവിധ രാഷ്ടീയ കക്ഷികളും വ്യാപാരികള്‍ വാഹന ഉടമകള്‍ എന്നിവരെകൂടാതെ സാമുദായിക സംഘടനകളും ഹര്‍ത്താലുമായി രംഗത്തുവരുന്നു. ആലുവ തൃക്കുന്നത്ത്‌ സെമിനാരി യാക്കോബായ വിഭാഗത്തിനു തുറന്നുകൊടുത്തതില്‍ പ്രതിഷേധിച്ച്‌ മലങ്കര ഓര്‍ത്തഡോക്സ്‌ സഭനടത്തിയ പ്രതിഷെധമാര്‍ച്ച്‌ അക്രമാസക്തമാകുകയും പോലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തുകയും ചെയ്തതു.ഇതില്‍ പ്രതിഷേധിച്ചാണത്രെ നാളെ ഹര്‍ത്താലിനു പ്രഖ്യാപിച്ചിട്ടുള്ളത്‌. തൃശ്ശൂര്‍ ജില്ലയില്‍ ഒരു രാഷ്ര്ടീയകൊലപാതകത്തില്‍പ്രതിഷെധിച്ച്‌ ഇന്ന് ഹര്‍ത്താലാണ്‌. ഇനി നാളെയും ഹര്‍ത്തലായാല്‍?

സഭകളുടെ തര്‍ക്കങ്ങള്‍ ഒരു ചെറുവിഭാഗത്തെ ബാധിക്കുന്ന പ്രശ്നമാണ്‌.പരസ്പരം സ്നേഹിക്കുവാന്‍ പറഞ്ഞ മഹാത്മാവിന്റെ അനുയായികള്‍ ദേവാലയത്തിന്റെ പേരില്‍ പരസ്പരം ഏറ്റുമുട്ടുന്ന വൈരുധ്യം!

ഇനി കേരളത്തിലെ വിവിധ സാമുദായിക സംഘടനകളും അവരുടെ നേതാക്കന്മാരും സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി ഈ സമര മാര്‍ഗ്ഗം സ്വീകരിച്ചുതുടങ്ങിയാല്‍ എന്താവും സ്ഥിതി.പ്രത്യെകിച്ച്‌ പല സാമുദായിക നേതാക്കന്മാര്‍ക്കും എതിരെ അന്വേഷണങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍.

ഒരു ആധുനിക സമൂഹത്തിനു പറ്റിയ സമ്പ്രദായമല്ല ഈ പണിമുടക്കുകളും ഹര്‍ത്താലുകളും.മറ്റുള്ളവരുടെ അടിസ്ഥാന സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റങ്ങളാണിവയൊക്കെ.

Sunday, February 11, 2007

വരൂ നമുക്ക്‌ തമിഴ്‌നാട്ടുകാരനാകാം!

രാഷ്ടീയ പ്രബുദ്ധരാണ്‌ മലയാളികളെന്നും മറ്റും നാം സ്ഥാനത്തും അസ്ഥാനത്തും അഭിമാനപൂര്‍വ്വം പറയാറുണ്ട്‌. എന്നാല്‍ ഈവക പ്രബുദ്ധതയൊന്നും തൊട്ടടുത്ത സംസ്ഥനമായ തമിഴന്‍ പറയാറില്ല. അവരെ സംബന്ധിച്ചേടത്തോളം മക്കള്‍ രാഷ്ടീയമാണ്‌ പ്രധാനം.നമ്മള്‍ മതേതരത്വം മണ്ണാംങ്കട്ടയെന്നൊക്കെ പ്രസംഗിച്ചും എഴുതിയും കഴിയുമ്പോള്‍ അവര്‍ വികസനം ആനുകൂല്യങ്ങള്‍ തുടങ്ങിയവ പരമാവധി നേടിയെടുക്കുവാന്‍ ശ്രമിക്കുകയും അതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നു.കേന്ദ്രത്തില്‍ ഏതു ഗവണ്മെന്റു വന്നാലും തമിഴ്‌നാട്‌ തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ നെടുന്നതില്‍ വിജയിക്കാറുണ്ട്‌.

കേന്ദ്രത്തില്‍ ബി.ജെ.പി ഭരിക്കുമ്പോഴൊഴികെ കേന്ദ്രഗവണ്മെന്റില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ള സംസ്ഥനമായിരുന്നു കേരളം. എന്നാല്‍ അതിനു അനുസൃതമായ ഒരു വികസനമോ ആനുകൂല്യങ്ങളോ കേരളത്തിനു നേടിത്തരുവാന്‍ നമ്മുടെ ജനപ്രതിനിധികള്‍ക്കായില്ല. തമിഴ്‌നാടാകട്ടെ തങ്ങളുടെ ജനങ്ങളില്‍ നിന്നും ഉള്ള ആവശ്യങ്ങള്‍ പരിഗണിച്ച്‌ അതിനനുസൃതമായ സമ്മര്‍ദ്ധം കേന്ദ്രത്തില്‍ ചലുത്തി കാര്യങ്ങള്‍ നേടിക്കൊണ്ടിരുന്നു.അന്താരാഷ്ട്ര കമ്പനികളുടെ പുതുസംരംഭങ്ങളും കേന്ദ്രഗവണ്മെന്റിന്റെ പങ്കാളിത്തമുള്ള വ്യവസായങ്ങളുമെല്ലാം തമിഴ്‌നാട്ടിലേക്ക്‌ അവര്‍ കൊണ്ടുവരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തില്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക്‌ മുന്തൂക്കം ലഭിച്ചുകൊണ്ടിരിക്കുന്നു കൂടാതെ ഏറ്റവും ഒടുവില്‍ പാലക്കാട്ടെ ഒലവക്കോട്‌ ഡിവിഷന്‍ ഭാഗിച്ച്‌ തമിഴ്‌നാട്ടിലെ സേലത്തു പുതിയ ഡിവിഷന്‍ തുടങ്ങി. വെറും നാലു എം.പി മാരുടെ സമ്മര്‍ദ്ധവും ഒരു സഹമന്ത്രിയും കൂടെ അതങ്ങട്‌ നേടിയെടുത്തു. നമുക്കിവിടെ പ്രതിരോധ മന്ത്രിയും സഹമന്ത്രിമാരടക്കം ഇരുപതു എം.പി മാര്‍ അതും കേന്ദ്രഭരണത്തെ താങ്ങിനിര്‍ത്തുന്ന ഇടതുപക്ഷത്തുനിന്നുതന്നെ പത്തൊമ്പതുപേരുണ്ടായിട്ടും പാലക്കാട്‌ ഡിവിഷന്‍ വിഭജനത്തെ തടയാനായില്ല.

പാര്‍ളിമെന്റിനകത്ത്‌ ഗവണ്മെന്റിനെ അനുകൂലിച്ച്‌ കൈപൊക്കുകയും പുറത്ത്‌ ശക്തമായ പ്രക്ഷോഭപരിപാടികളും ഒക്കെയായി "വൈരുദ്ധ്യാത്മക ജനാധിപത്യം" നടപ്പാക്കുന്ന ഇടതുപക്ഷംകേരളഭരണം കയ്യാളുക കൂടിചെയ്യുമ്പോള്‍ ഇങ്ങനെ ഒരു സംഭവം തികച്ചും നാണക്കേടുതന്നെയാണ്‌.പലപ്പോഴും ഇടതുപക്ഷം പറയാറുള്ളത്‌ കേന്ദ്രഗവണ്മെന്റിന്റെയും ഇവിടെനിന്നും ഉള്ള കോണ്‍ഗ്രസ്സ്‌ എം.പി മാരുടേയും പിടിപ്പുകേടാണ്‌ ഇവിടേക്ക്‌ വികസനം എത്താത്തതിന്റെ കാരണം എന്ന്. ഇപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തെ കേരളത്തിലും കേന്ദ്രത്തിലും ആവശ്യത്തിലധികം അംഗങ്ങളെ തിരഞ്ഞെടുത്ത്‌ അയച്ചു. ഇനിയെന്നാണാവോ കേരളത്തിലെ ജനപ്രധിനിധികള്‍ക്ക്‌ ആനുകൂല്യങ്ങള്‍ക്കായി ശബ്ദിക്കുവാന്‍ അവസരം ലഭിക്കുക.ഇല്ലാത്ത ആദര്‍ശം പറഞ്ഞ്‌ കേന്ദ്രഭരണത്തില്‍ പങ്കാളികളാകാതെ പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുന്നതുകൊണ്ട്‌ നമുക്കെന്തു പ്രയോജനം?

ഇടതുപക്ഷം ഇടക്കിടെ പറയുന്ന ഒരു കാര്യമുണ്ട്‌ കേന്ദ്രഗവണെമെന്റിനുള്ള പിന്തുണയെകുറിച്ച്‌ പുനരാലോചനനടത്തുമെന്ന്. ഭരിക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും അറിയാം ഇതൊന്നും സംഭവിക്കില്ലാന്ന്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ്സ്‌ ഗവണ്‍മന്റ്‌ അവരുടെ നയങ്ങളുമായി മുന്നോട്ടുപോകുന്നു.പിന്തുണപിന്‍ വലിച്ച്‌ രാജ്യത്ത്‌ മറ്റൊരു തിരഞ്ഞെടുപ്പിനു സാഹചര്യം ഒരുക്കിയാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ച്‌ നിലവില്‍ ഉള്ള സീറ്റുകളില്‍ പകുതിപോലും ജയിക്കുവാന്‍ കഴിയില്ല എന്നത്‌ ഒരു രാഷ്ട്രീയസത്യമാണ്‌.ഇടതുപക്ഷം നടത്തുന്ന രാഷ്ടീയസമരങ്ങള്‍ അതിലേറെ രസകരമാണ്‌. രാവിലെ കര്‍ഷകര്‍ക്ക്‌ അവരുടെ ഉല്‍പ്പങ്ങള്‍ക്ക്‌ വിലവര്‍ദ്ധനവു വേണമെന്ന് പറഞ്ഞ്‌ സമരം നടത്തുന്നവര്‍ ഉച്ചക്ക്‌ റോഡുപരോധിക്കുന്നത്‌ സര്‍ക്കാര്‍ ജീവനക്കാരുടെ കൂലിവര്‍ദ്ധനവിനായും വൈകീട്ട്‌ സായാഹ്നധര്‍ണ്ണയിലാകട്ടെ കേന്ദ്രഗവണ്‍മന്റ്‌ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധിപ്പിച്ചതിലെ പ്രതിഷേധവും. ഇതിലും വലിയ തമാശ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ നടത്തുന്ന ജാഥകള്‍ ചങ്ങലകള്‍ ട്രെയിന്‍ തടയല്‍ എന്നിവയോക്കെ ഒരു വഴിക്ക്‌ നടക്കുന്നതും മറ്റൊരു വഴിക്ക്‌ സംസ്ഥാനത്തു പത്തുപേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന കമ്പനികളുടെ മുമ്പില്‍ സമരം നടത്തുന്നതും തുടര്‍ന്ന് അവ അനിശ്ചിതകാലത്തേക്കോ എന്നെന്നേക്കുമായോ അടച്ചുപൂട്ടുന്നതും. വൈരുദ്ധ്യങ്ങള്‍ക്ക്‌ ഇനിയും പഞ്ഞമില്ല കമ്പൂട്ടറിനെതിരെ സമരം നടത്തി ഒരുകാലത്ത്‌ പിന്നീട്‌ അതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുവാന്‍ നെട്ടോട്ടം, കോളാകമ്പനിക്ക്‌ അനുമതികൊടുക്കുന്നു പിന്നീട്‌ അതിനെതിരെ സമരം നടത്തുന്നു!

കേരളത്തെ സംബന്ധിച്ചേടത്തോളം വളരെപ്രധാനപ്പെട്ട ഒരു സംഗതിയാണ്‌ പ്രവാസികളും അവരുടെ കുടുമ്പങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍. കേരളത്തിന്റെ സാമ്പത്തിക രംഗത്ത്‌ ഇത്രയധികം നേട്ടങ്ങള്‍ക്ക്‌ പ്രധാന കാരണം പ്രവാസികളാണെന്നതില്‍ സംശയമില്ല. എന്നാല്‍ വിമാനയാത്രാക്കൂലിയടക്കം പ്രവാസികള്‍ നെരിടുന്ന പ്രശ്നങ്ങളില്‍ ഇനിയും ഇടതും വലതും ഒളിച്ചുകളി നടത്തുകയാണ്‌.ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ പ്രത്യേകിച്ചും ഗള്‍ഫ്‌ മേഘലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ ഏറ്റവും അധികം കേരളീയരാണ്‌. നല്ലൊരു വിഭാഗം മലയാളി കുടുമ്പങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ വിദേശമലയാളികളെ ആശ്രയിക്കുന്നു. എന്നിട്ടും അവര്‍ക്ക്‌ അവഗണനമാത്രം. ഒരുപക്ഷെ ഇത്രയധികം പ്രവാസികള്‍ തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരായിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം സംഭവങ്ങള്‍ നടക്കുമായിരുന്നു.

പ്രവാസികാര്യവകുപ്പും അതിനു മന്ത്രിയും എല്ലാം ഉണ്ട്‌ എന്നിട്ടും പ്രവാസികള്‍ക്കും കുടുമ്പത്തിനും പല നിസ്സാരകാര്യങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കെണ്ടിവരുന്നു.പ്രവാസികളുടെ പ്രധാന ആവശ്യങ്ങളീല്‍ ഒന്നായ വിമാനയാത്രാക്കൂലി കുറക്കണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല എന്നാല്‍ ദൂരക്കൂടുതല്‍ ഉള്ള അമേരിക്കന്‍ സെക്ടറില്‍ യാത്രാ കൂലി താരതമ്യേന കുറവും ആണെന്നത്‌ ഗള്‍ഫ്‌ മലയാളികളോടുള്ള ഗവണ്‍മന്റ്‌ നിലപാടിനെ വ്യക്തമാക്കുന്നു. ചില പ്രവാസി വ്യവസായികള്‍ ചെര്‍ന്ന് ഒരു കമ്പനി രൂപീകരിച്ച്‌ വിമാനസര്‍വ്വീസ്‌ നടത്താനുള്ള അനുമതിക്ക്‌ സമീപിച്ചപ്പോളാകട്ടെ അതിനു നിരവധി "സാങ്കേതിക" തടസ്സങ്ങളും. എന്നാല്‍ തമിഴന്മാരായിരുന്നു ഇത്തരം ഒരു ശ്രമത്തിനു മുതിര്‍ന്നതെങ്കില്‍ തീര്‍ച്ചയായും അതു യാദാര്‍ത്ഥ്യമായേനേ.

കേരളത്തിലെ എം.പിമാരില്‍ ഒരാള്‍ പാര്‍ളിമെന്റില്‍ കയറിയതിനു പതിനൊന്നു ദിവസം അതിനു പത്തുലക്ഷം അനൂകൂല്യങ്ങളും ഭത്തയുമൊക്കെയായി വാങ്ങുകയും ചെയ്തു എന്ന് അറിയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത നമുക്ക്‌ മനസ്സിലാക്കവുന്നതേയുള്ളൂ.നാം എന്തിനിവരെപ്പോലുള്ളവരെ ചുമക്കണം? പ്രവാസികളേ നിങ്ങള്‍ക്ക്‌ വോട്ടവകാശം ഇല്ലെങ്കിലും നിങ്ങളുടെ കുടുമ്പത്തിനു വോട്ടവകാശം ഉണ്ടെന്നും അതു നിര്‍ണ്ണായകമാണെന്നും അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും കേരളത്തിലെ രാഷ്ടീയനേതൃത്വത്തെ ഓര്‍മ്മിപ്പിക്കുവാന്‍ ഉപയോഗപ്പെടുത്തുക. വാര്‍ഡുതലത്തില്‍ വരെ പ്രവാസ സംഘടനകള്‍ നമുക്കുണ്ട്‌ എന്തിനുവേണ്ടിയെന്ന് സ്വയം ഒരു പുനര്‍ ചിന്തനടത്തുക!

ഇനിയിപ്പോ ഒരു രക്ഷയെയുള്ളൂ നമ്മുടെ എം.പിമാര്‍ക്കും എം.എല്ലെമാര്‍ക്കും നല്‍കുന്ന സ്വീകരണവും മറ്റും തമിഴ്‌നാട്ടിലെ എം.എല്‍ എല്ലെമാര്‍ക്കും എം.പിമാര്‍ക്കും നല്‍കി നോക്കാം അവര്‍ വിചാരിച്ചാല്‍ എന്തെങ്കിലും ഒക്കെ നേടിത്തരും.

Friday, February 09, 2007

പത്മപ്രിയ അവാര്‍ഡ്‌ കളഞ്ഞുകുളിച്ചതോ?

കേരളാ ഗവണ്‍മെണ്റ്റിണ്റ്റെ ൨൦൦൬-ലെ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ പതിവുപോലെ വിവാദങ്ങള്‍ക്ക്‌ തുടക്കം കുറിക്കുകയും ചെയ്തു. ഇത്തവണത്തെ വിവാദങ്ങള്‍ക്കുള്ള സ്കോപ്പ്‌ നല്‍കുന്നത്‌ അവാര്‍ഡുകളില്‍ അധികവും ഇടതുപക്ഷ അനുകൂലികളോ അല്ലെങ്കില്‍ കാഴ്ചപ്പാടുള്ളവര്‍ക്കോ ലഭിച്ചു എന്നാണത്രെ! സൂക്ഷ്മമായി നോക്കിയാല്‍ അതില്‍ കഴമ്പില്ലാ എന്ന്‌ പറയാനും പറ്റില്ല.എന്നാല്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴക്ക്‌ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നു എന്നതാണ്‌ പലരുടേയും നിരീക്ഷണം. ഇതിനു മുമ്പും ഒരു ചിത്രത്തിനു തന്നെ നിരവധി അവാര്‍ഡുകള്‍ ലഭിച്ച്ച്ച ചരിത്രം ഉണ്ട്‌ അതുകൂടാതെ പ്രേക്ഷകര്‍ കണ്ടില്ലെങ്കിലും രാത്രിമഴയുടെ സംവിധായകന്‍ ഇതിനു മുമ്പും നിരവധി അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള കലാകാരനാണ്‌.

മികച്ച നടിക്കുള്ള അവാര്‍ഡ്‌ ശ്രീമതി ഉര്‍വ്വശിക്ക്‌ അവാര്‍ഡുലഭിച്ച്ച്ചത്‌ അതും മധുചന്ദ്രലേഖപോലുള്ള ഒരു ചിത്രത്തിലെ അഭിനയത്തിനു അല്‍പ്പം കടന്നകയ്യായില്ലെ എന്നു സംശയിക്കുന്നത്‌ സ്വാഭാവികം.(നിലവാര്‍ക്കൂടുതല്‍കാരണം മധുചന്ദ്രലേഖ മുഴുവന്‍ കാണാന്‍ ഉള്ള ക്ഷമയില്ലാതെ അതിനു മുമ്പു ഞാനും ഇറങ്ങിപ്പോന്നു എന്നതാണ്‌ വാസ്തവം.) വളരെ മികച്ച അഭിനയം കാഴ്ച്ചവെച്ച്ച പത്മപ്രിയ രണ്ടാം സ്ഥാനത്തേക്ക്‌ തഴയപ്പെട്ടത്‌ അവര്‍ അടുത്ത ദിവസം ചെന്നു ചാടിയ ഡബ്ബിങ്ങ്‌ ആര്‍ടിസ്റ്റുകളുമായി ബന്ധപ്പെട്ട വിവാദവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? ആവോ ആര്‍ക്കറിയാം! കറുത്തപക്ഷികളിലെ കഥാപാത്രത്തിനു അവര്‍ തന്നെയാണ്‌ ഡബ്ബുചെയ്തിരിക്കുന്നത്‌. എന്തായാലും ബുദ്ധിജീവികളുടെ കാഴ്ച്ചപ്പാടല്ലല്ലോ പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ച്ച്ചയായും ഇത്തവണത്തെ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ച്ച്ചാല്‍ പ്രേക്ഷകര്‍ നിസ്സംശയം തിരഞ്ഞെടുക്കുക പത്മപ്രിയയെ തന്നെയായിരിക്കും എന്നതില്‍ യാതൊരു സംശയവും ഉണ്ടാകില്ല.കറുത്തപക്ഷികളിലും മറ്റും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സമീപകാല മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌.അര്‍ഹതയുള്ള പലരേയും രണ്ടാം സ്ഥാനത്തേക്ക്‌ തള്ളിയെന്ന നടന്‍ ജഗതിശ്രീകുമാറിണ്റ്റെ പരാമര്‍ശത്തെ ആര്‍ക്കും തള്ളുവാന്‍ കഴിയില്ല.പ്രത്യേകിച്ചും പത്മപ്രിയയുടെ കാര്യത്തില്‍.

ക്ളാസ്‌മേറ്റ്‌സിനെ കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തെ തിരഞ്ഞെടുത്തതില്‍ അപാകതയില്ലെന്ന്‌ കരുതാം.കാരണം ഇതല്ലാതെ ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ മറ്റൊരു ചിത്രം കഴിഞ്ഞ വര്‍ഷം ഉണ്ടായോ എന്നത്‌ സംശയം.വ്യത്യസ്ഥമായ പ്രമേയവും അതു കൈകാര്യം ചെയ്ത രീതിയും ക്ളാസ്മേറ്റ്‌സിനെ ശ്രദ്ധേയമാക്കി.

ഒരു വേഷത്തെ ഒരു നടന്‍ എങ്ങനെ അവതരിപ്പിച്ചൊ എന്നാണ്‌ പരിഗണിച്ചതെന്ന ജൂറിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്‌. മിമിക്രികാട്ടിയും മേക്കപ്പ്‌മാണ്റ്റെ മാത്രം കഴിവിലും അവാര്‍ഡുവാങ്ങിയവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്ഥനാണ്‌ പ്രിഥിരാജ്‌.മനോജ്‌ കെ ജയനു ശേഷം യുവത്വം നിറഞ്ഞ ആണ്‍കരുത്തിണ്റ്റെ ഒരു ഭാവം മലയാളസിനിമയില്‍ കണ്ടത്‌ പ്രിഥ്വീരാജിണ്റ്റെ വരവോടെ തന്നെയാണ്‌. പല മികച്ച സംവിധായകരുടേയും തിരക്കഥാക്ര്‍ഹ്ത്തുക്കളുടേയും ചിത്രങ്ങളില്‍ അദ്ദേഹത്തിനു എന്തുകൊണ്ടോ അവസരം ലഭിക്കുന്നില്ല എന്നത്‌ ഒരു വാസ്തവമാണ്‌. ഒരു നടന്‍ എന്ന നിലയില്‍ പ്രിഥിയുടെ കഴിവുകള്‍ പ്രകടമാക്കാന്‍ ഇനിയും അവസരങ്ങള്‍ വരാന്‍ ഇരിക്കുന്നേ ഉള്ളൂ എന്ന്‌ കരുതാം.

തിരക്കഥയില്‍ കമലിണ്റ്റെ കറുത്തപക്ഷികളും ബ്ളെസ്സിയുടെ പളുങ്കും പിന്തള്ളപ്പെട്ടത്‌ തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി എന്നേ പറയാന്‍ പറ്റൂ. എന്തായാലും ഭാഗ്യം കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രമായോ മികച്ച രണ്ടാമത്തെ ചിത്രമായൊന്നും മധുചന്ദ്രലേഖയെ തിരഞ്ഞെടുക്കാഞ്ഞത്‌!

കാടാമ്പുഴയും കൊടിയേരിയും.

കാടാമ്പുഴ ക്ഷേത്രത്തില്‍ ബഹുമാനപ്പെട്ടമന്ത്രി കൊടിയേരി ബാലക്ര്‍ഹ്ഷ്ണ്റ്റെ ഭാര്യയും മകനും പൂമൂടല്‍ നടത്തിയെന്ന രൂപേണ ഒരു പ്രസിദ്ധീകരണം വാര്‍ത്തകൊടുക്കുകയും അത്‌ വിവാദമാകുകയും ചെയ്തിരിക്കുകയാണല്ലോ. തണ്റ്റെ കുടുമ്പം ഇത്തരം ഒരു വഴിപാടുനടത്തിയിട്ടില്ലെന്ന്‌ മന്ത്രിയും എന്നാല്‍ നടത്തിയെന്ന്‌ ക്ഷേത്രം അധിക്ര്‍ഹ്തരും തറപ്പച്ച്ച്ചുപറയുന്നു. പിന്നീടുവന്ന ചില വാര്‍ത്തകളില്‍ അവിടെ മന്ത്രിയുടെ ഭാര്യയോ മകനോ അങ്ങിനെ ഒരു പൂമൂടല്‍ നടത്തിയിട്ടില്ലെന്നും അതു കണ്ണൂറ്‍ ജില്ലയില്‍ കോടിയേരിയുടെ സമീപത്തുള്ള ഒരു മറ്റൊരു വ്യക്തിയാണെന്നും അദ്ദേഹം ഒരു അദ്യാപകനാണെന്നും വ്യക്തമാകുന്നു. അദ്ദേഹത്തിണ്റ്റെ മകണ്റ്റെ പേര്‍ ബിജോയ്‌ ആണെന്നും പിന്നീട്‌ അറിയിക്കുകയുണ്ടായി. ബാലക്ര്‍ഹ്ഷ്ണനെന്നപേരും ബിജോയ്‌ എന്ന പേരും എടുത്തുപറയുന്ന മാധ്യമങ്ങള്‍ വിട്ടുപോയ മറ്റൊരു സംഗതി മന്ത്രിയുടെ മകണ്റ്റെ പേര്‍ ബിനീഷ്‌ എന്നാണ്‌ എന്നതാണ്‌.

ഇവിടെ ബഹു:കൊടിയേരിയുടെ കുടുമ്പം ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതോ വഴിപാടു നടത്തുന്നതോ അല്ല. ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുക എന്നത്‌ ആര്‍ക്കും നിഷിദ്ധമല്ല. ചിലയിടങ്ങളില്‍ അന്യമതസ്ഥര്‍ക്ക്‌ വിലക്കുണ്ട്‌ എന്നത്‌ അങ്ങീകരിക്കുന്നു. കാടാമ്പുഴക്ഷേത്രത്തില്‍ ഏതാണ്ട്‌ നാല്‍പ്പതു വര്‍ഷത്തേക്കുള്ള പൂമൂടല്‍ ടോക്കണുമായി ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ വി. ഐ. പി കള്‍ക്ക്‌ അനായാസം അവിടെ പൂമൂടല്‍ നടത്താം എന്നതു തന്നെയാണ്‌. എന്താണീ പൂമൂടലിനു വി. ഐ. പി പരിഗണക്ക്‌ ആധാരം? മന്ത്രിമാരും മറ്റും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിയോഗിക്കപ്പെട്ട ആളുകളാന്‌. അതിനവര്‍ ക്ര്‍ഹ്ത്യമായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാങ്ങുന്നുമുണ്ട്‌.അവരുടെ തിരക്കു പരിഗണിച്ച്ച്ച്‌ ചിലയിടങ്ങളില്‍ അവര്‍ക്കു പ്രത്യേക പരിഗണന നല്‍കേണ്ടതാണ്‌. ക്യൂവിലും മറ്റും കൂടുതല്‍ സമയം കാത്തുനില്‍ക്കുന്നതില്‍ അവര്‍ക്ക്‌ ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്‌ എന്നത്‌ അംഗീകരിക്കുന്നു പക്ഷെ പൂമൂടലിനു അതുവേണോ?

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ പ്രസ്തുത വഴിപാടുനടത്തിയെന്ന്‌ അവകാശപ്പെടുന്ന അധ്യാപകനുമായി ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടുത്തിയിരുന്നു. അതില്‍ പറയുന്നത്‌ അദ്ദേഹത്തെ ക്ഷേത്രദര്‍ശനത്തിനിടയില്‍ പരിചയപ്പെട്ട ഉദ്യോഗസ്ഥനും അതുവഴി ഈ പൂമൂടല്‍ തരപ്പെടുത്തിയെന്നും ആണ്‌. അപ്പോള്‍ കേവലം ഒരു അധ്യാപകനു അവിടെ പരിചയം ഉണ്ട്‌ എന്ന ഒറ്റക്കാരണത്തല്‍ ഇത്രയും ആളുകളെ വഞ്ചിച്ച്ച്ച്‌ പിന്‍ വാതിലിലൂടെ പൂമൂടല്‍ നടത്താം, ഇങ്ങനെ നടത്തുന്ന വഴിപാട്‌ ദേവി കൈകൊള്ളുമോ എന്നത്‌ തീര്‍ച്ച്ച്ചയായും സംശയമാണ്‌. വി.ഐ.പി എന്ന പരിഗണന ലഭിക്കുവാന്‍ ഒരു അര്‍ഹതയും ഇല്ലാത്ത വ്യക്തിക്ക്‌ ഇത്തരത്തില്‍ ഒരു വഴിപാടുനടത്തുവാന്‍ അവസരം ഒരുക്കിയ അധിക്ര്‍ഹ്തരെ സര്‍ക്കാര്‍ ഉടന്‍ സസ്പെണ്റ്റ്‌ ചെയ്ത്‌ നടപടിയെടുക്കുകയാണ്‌ വേണ്ടത്‌.നടപടിയെടുക്കുവാന്‍ പുറപ്പെട്ടാല്‍ അവരെ സംരക്ഷിക്കുവാന്‍ രാഷ്ട്രെയപാര്‍ട്ടിക്കാരും അല്ലെങ്കില്‍ ജോലിക്കാരുടെ സംഘടനകളും ഒക്കെയുണ്ടാകും എന്നതിനെ വിസ്മരിക്കുന്നില്ല. ഭക്തരോടും മറ്റു വിശ്വാസികളോടും വാന്‍ വഞ്ചന നടത്തിയ ഉദ്യോഗസ്ഥന്‍മാരെ ഇനിയും തുടരുവാന്‍ അനുവദിക്കുന്നതിണ്റ്റെ അനൌചിത്യം മനസ്സിലാകുന്നില്ല്‌.

ഈ അവസരത്തില്‍ വഴിപാടുനടത്തുവാന്‍ ടോക്കണുമായി വര്‍ഷങ്ങളായി കാത്തിരിക്കുന്ന ജനങ്ങള്‍ അവരെ കൈകാര്യം ചെയ്യുകയല്ലെ വേണ്ടത്‌? ജനകീയവിചാരണകള്‍ തിരികെവരേണ്ടതിണ്റ്റെ അനിവര്യതയിലേക്ക്‌ വിരല്‍ ചൂണ്ടുന്നതാണ്‌ ഇത്തരം സംഭവങ്ങള്‍. തീവ്രവാദപ്രമായ ഒരു നിലപാടല്ല എടക്ക്‌ ചില ചെരുപ്പുമാലകള്‍ ഇത്തരക്കാര്‍ക്ക്‌ ലഭിച്ചാലേ കാര്യങ്ങള്‍ ശരിയാകൂ.

Sunday, January 28, 2007

ടൂറിസവും കേരളമോഡല്‍ വെട്ടലും.

കേരളത്തെ ഇന്ത്യയിലെ ടൂറിസത്തിന്റെ "ഹബ്‌" ആക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയാണല്ലോ കേരളാ ഗവണ്‍മന്റ്‌.അതിനായി നിരവധി പ്രസംഗമാമാംഗങ്ങളും മറ്റും ഇവിടെ നടക്കുന്നുമുണ്ട്‌.ഇവിടേക്കുവരാന്‍ പോകുന്ന ടൂറിസ്റ്റുകളുടെ എണ്ണവും അതിലൂടെ ഒഴുകിവരാന്‍പോകുന്ന കോടികളും ഒക്കെ ചാനലുകളിലെ വാര്‍ത്താപ്രോഗ്രാമ്മുകളിലൂടെ ഒഴുകിയെത്തുന്നു.

ഗവണ്മെന്റു ആദ്യം ചെയ്യേണ്ടത്‌ ഇവിടെയെത്തുന്ന ടൂറിസ്റ്റുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ്‌.സ്വീഡങ്കാരിയായ ഇവാകോസ്റ്റരും അവരുടെ ഭര്‍ത്താവും ആക്രമിക്കപ്പെട്ടത്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വെച്ചുതന്നെ.ഇവിടത്തെ കാഴ്ചകള്‍ കണ്‍നിറയെകാണുവാന്‍ വന്ന അവര്‍ക്ക്‌ തിരികെപോകുമ്പോള്‍ ഒരു കണ്ണ്‍ നഷ്ടപ്പെട്ടു.എന്നിട്ടും പോകുമ്പോള്‍ തങ്ങള്‍ക്ക്‌ പരാതിയില്ലെന്നും ക്ഷണിച്ചാല്‍ ഇനിയും വരുമെന്നും ഉള്ള ആ ദമ്പദിമാരുടെ വാക്കുകള്‍ക്കുമുമ്പില്‍ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.


വെട്ടുകത്തികൊണ്ട്‌ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതിയെപറ്റി മദ്യപാനിയും ലഹരിയുടെ ഉപയോഗം ഉള്ളവനാണെന്നും ഒക്കെയാണ്‌.എന്താ മദ്യപിച്ചാല്‍ എന്തും ചെയ്യുവാനുള്ള ലൈസന്‍സ്‌ ലഭിച്ചൂന്നാണോ? കേസ്‌ കോടതിയില്‍ എത്തുമ്പോള്‍ വാദിയില്ലാ എന്നകാരണത്താല്‍ പ്രതി ശിക്ഷിക്കപ്പെടാതെ പോകരുത്‌. ഇയാളെ മാതൃകാപരമായി ശിക്ഷിക്കുകയും അത്‌ പുറം ലോകം അറിയുകയും വേണം.കാരണം ഈ സ്ത്രീ ആക്രമിക്കപ്പെട്ടവിവരം ഇതിനോടകം ലോകം മുഴുവന്‍ അറിഞ്ഞുകഴിഞ്ഞു. തുടര്‍ന്ന് കേരളത്തിലെത്തുന്നവര്‍ സുരക്ഷിതരല്ലാ എന്ന ഒരു ഭീതിയും ഉടലെടുക്കാനുള്ള സാധ്യതയുണ്ട്‌.

ഗോവയില്‍ മദ്യപിച്ച്‌ ടൂറിസ്റ്റുകള്‍ക്കെതിരെ ആരും ആക്രമണം നടത്തുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌.മദ്യപിച്ച്‌ ആക്രമണങ്ങളും മറ്റും നടത്തുന്നവര്‍ക്ക്‌ ശിക്ഷ കൂടുതല്‍ നല്‍കുന്ന സംവിധാനം ഇവിടെ ഉണ്ടായേപറ്റൂ.

മറ്റൊരു കാര്യം ഇവിടെനടത്തുന്ന ഹര്‍ത്താലുകളും ബന്ധുകളും അന്തര്‍ദേശീയതലത്തില്‍ നമ്മുടെ ടൂറിസം ഐ.ടി മേഘലകളെ വലിയതോതില്‍ ദോഷകരമായി ബാധിക്കുന്നു എന്നതാണ്‌.പല വിദേശികളും ഒരു നിശ്ചിത ദിവസം ഇവിടെ ചിലവഴിക്കുവാനും അതിനിടയില്‍ പലസ്ഥലങ്ങളൂം സന്ദര്‍ശിക്കുവാനും മുങ്കൂട്ടി ചാര്‍ട്ടുചെയ്തിട്ടായിരിക്കും വരിക. ഇവിടെയ്ത്തിയിട്ട്‌ ഉണ്ടാകുന്ന ഇന്‍സ്റ്റന്റ്‌ ഹര്‍ത്താലുകള്‍ പലപ്പോഴും അവരുടെ ആ വര്‍ഷത്തെ ടൂര്‍ പ്രോഗ്രാമ്മിനെ തന്നെ ഭാധിക്കും.ലോകം മാറുകയാണെന്ന കാര്യം ഈ പ്രാകൃതസമരമുറകളില്‍ ഇന്നും ആവേശം കൊള്ളുന്ന രാഷ്ടീയക്കാര്‍ അറിയുന്നില്ല.

ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുവാന്‍ ഭരണകക്ഷിയോളം പറ്റിയ പാര്‍ട്ടി ഇന്ന് കേരളത്തില്‍ ഇല്ല.

ഇവിടത്തെ രാഷ്ടീയക്കാരും ആദ്യം ചെയ്യേണ്ടത്‌ അനാവശ്യമായി നടക്കുന്ന ബന്ദുകളും ഹര്‍ത്താലുകളും നിര്‍ത്തലാക്കുക എന്നതുതന്നെയാണ്‌.

----------------------------
അദിഥി ദേവോ ഭവ എന്നൊക്കെ പണ്ടുള്ളവര്‍ പറഞ്ഞതും പിന്നെ ദൈവത്തിന്റെ സ്വന്തം നാടെന്നു ലോകം മുഴുക്കെയുള്ള പരസ്യം കണ്ടിട്ടുമൊക്കെയാവും അവര്‍ ഇവിടെ എത്തുന്നത്‌.എത്തിയാലോ ചെകുത്താന്റെ സ്വന്തം ജനങ്ങളുടെ കൈയ്യില്‍നിന്നുമുണ്ടാകുന്നതിക്താനുഭവങ്ങളൊരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കുവാനും ഉണ്ടാകും.

കളരിയെയും കളരിപ്പയറ്റിനെയും കുറിച്ച്‌ കെട്ടവര്‍ ഇവിടെ വന്നപ്പോള്‍ വെട്ടുകത്തിപ്രയോഗം നേരിട്ടനുഭവിച്ചു.

കോവളത്തെ ന്യൂയിയര്‍ പ്രോഗ്രാമ്മിനിടയില്‍ കേരളീയയുവത്വം കാട്ടിക്കൂട്ടുന്നത്‌ ടി.വിയില്‍ കണ്ടതാണല്ലോ?

Tuesday, January 16, 2007

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടു.

ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐക്ക്‌ വിട്ടു.


ലാവ്‌ലിന്‍ ഇടപാട്‌ സംബന്ധിച്ച കേസ്‌ സി.ബി.ഐ. അന്വേഷണത്തിനുവിടുവാന്‍ ഹൈക്കോടതി ഉത്തരവായതായി ദീപികയില്‍ ന്യൂസ്‌ വന്നിരിക്കുന്നു.

ഒരു പക്ഷെ ഈ അന്വേഷണത്തിലൂടെ ലാവ്‌ലിന്‍ ഇടപാടുകളെ സംബന്ധിച്ചുള്ള ദീര്‍ഘകാലമായ അവ്യക്തതയും ആരോപണങ്ങളും ഇതോടെ അവസാനിച്ചേക്കാം.മറ്റൊരു രാജ്യത്തുകൂടെ ഉള്ള സ്ഥാപനവും ഉള്‍പ്പെട്ട കേസായിട്ടുപോലും സി.ബി.ഐ ഇടതുപക്ഷം അന്വേഷണത്തെ എന്തുകൊണ്ട്‌ എതിര്‍ത്തുവെന്നുള്ളതിനു സാമാന്യബുദ്ധിക്കുനിരക്കുന്ന ന്യായം ഒന്നും ഇടതുപക്ഷത്തിനില്ലായിരിക്കും. എന്തായാലും കോടതി വിധിയെ സാധാരണക്കാര്‍ സ്വാഗതം ചെയ്യും എന്നതില്‍ തര്‍ക്കമില്ല.

ചര്‍ച്ചകളും ആരോപണങ്ങളുമായി മാധ്യമങ്ങള്‍ രംഗം കൊഴുപ്പിക്കുവാന്‍ തുടങ്ങുകയായി.വാര്‍ത്തകളിലൂടെ മലയാളിക്കിനി അത്‌ ആവോളം ആസ്വദിക്കാം.

Thursday, January 04, 2007

മലയാളി അമേരിക്കന്‍ വിരുദ്ധനോ?

സദ്ദാമിന്റെ വധശിക്ഷയും അതുമായി ബന്ധപ്പെട്ട്‌ കേരളീയര്‍കാട്ടിക്കൂട്ടിയ "കോപ്രായങ്ങള്‍"ഉമാണീതരത്തിലൊരു ചിന്തക്ക്‌ പ്രേരകമായത്‌. എന്തിനായിരുന്നു നമ്മുടെ കൊച്ചുകേരളത്തില്‍മാത്രം ഇത്രവലിയ പ്രതിഷേധം? ആരെകാണിക്കാന്‍. ഇതേകുറിച്ച്‌ കിരണ്‍ തോമാസിന്റെ ബ്ലോഗ്ഗില്‍ ഇതിന്റെ ചര്‍ച്ച സജീവമായി മുന്നേറുന്നുന്നതിനാല്‍ പറയുന്നില്ല.

എന്റെ ചോദ്യം മറ്റൊന്നാണ്‌ യദാര്‍ഥത്തില്‍ മലയാളി അമേരിക്കന്‍ വിരുദ്ധനോ? അല്ലെന്നാണ്‌ ഈയുള്ളവന്റെ നിരീക്ഷണം. അമേരിക്ക എന്നത്‌ മലയാളിയുടെ സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗരാജ്യമാണ്‌.മകനോ മകളോ അമേരിക്കയില്‍ സെറ്റില്‍ ചെയ്തവരെ കല്യാണം കഴിക്കണം അല്ലെങ്കില്‍ അവരെ അമേരിക്കയില്‍ അയച്ചുപഠിപ്പിക്കണം ഒത്താല്‍ നാട്ടിലെ തെങ്ങും റബറും ഒക്കെ വല്ലവരെയും ഏല്‍പ്പിച്ചോ വിറ്റോ വയസ്സുകാലത്ത്‌ മക്കളുടെ കൂടെ അമേരിക്കയില്‍ താമസമാക്കണം.
ഇതൊക്കെയല്ലെ മലയാളിയുടെ സ്വപ്നങ്ങള്‍. ചികിത്സിക്കുവാന്‍ വിപ്ലവകാരിയും-ബൂര്‍ഷ്വാസിയും ഒരുപോലെ കക്ഷിവ്യത്യാസമില്ലതെ അമേരിക്കക്ക്‌ പറക്കുന്നു. ജോലിസാധ്യതകള്‍ തേടി പറക്കുന്നു/പറക്കാന്‍ ഒരുങ്ങുന്നു.നേഴ്സിങ്ങ്‌ രംഗത്തെ വന്‍ തൊഴില്‍ സാധ്യത കണ്ട്‌ പുരുഷന്മാര്‍ വരെ അത്തരം കോഴ്സുകളിലേക്ക്‌ തിരിയുന്നു.ഐടി രംഗത്തുനിന്നും ആരോഗ്യരംഗത്തുനിന്നും തൊഴില്‍ചെയ്ത്‌ മലയാളിയയക്കുന്ന അമേരിക്കയില്‍ നിന്നുവരുന്ന ഡോളറുകള്‍ കൈപറ്റുന്നു.


മറ്റൊന്ന് ഔട്ട്‌ സോഴ്സിങ്ങും കോള്‍സെന്ററുകളുമാണ്‌.കേരളത്തിനു വന്‍ സാധ്യതയാണീരംഗത്തുള്ളത്‌ നിര്‍ഭാഗ്യവശാല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ 5 വര്‍ഷം സമരത്തിനായും ഭരണംകിട്ടിയാല്‍ 5 വര്‍ഷം എതിര്‍ത്തതൊക്കെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുവാനും മാത്രം അറിയാവുന്ന കക്ഷികളുടെ പിടുത്തത്തില്‍ നിന്നും കുതറിമാറാന്‍ മലയാളിക്കാവുന്നില്ല.ടെക്നോളജിയെകുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും യാതൊരു വിവരവും ഇല്ലാത്ത രാഷ്ടീയക്കാര്‍ കേരളത്തില്‍ അനാവശ്യസമരങ്ങള്‍ നമ്മുടെ വികസനത്തെ തടസ്സപ്പെടുത്തുന്നു,നമ്മുടെ ചെറുപ്പക്കാര്‍ അന്യസംസ്ഥാനങ്ങളില്‍ ചേക്കേറി അന്യായ വാടകയും കൊടുത്ത്‌ ഇതേ തൊഴില്‍ തന്നെ ചെയ്യേണ്ടിവരുന്നു.അവരയക്കുന്ന കാശുകൊണ്ട്‌ സമരക്കാര്‍ ഉണ്ടുറങ്ങുന്നു.പ്രതികരിക്കേണ്ടത്‌ ഇവിടത്തെ ബോധമുള്ള പുതുതലമുറയാണ്‌ അവരുടെ ഭാവിയാണിത്തരക്കാര്‍ കുളംതോണ്ടുന്നത്‌.

ഇവിടെ സമരാഹ്വാനം ചെയ്യുന്നവരുടെമക്കള്‍ സ്വാശ്രയകോളേജില്‍ പഠിക്കുന്നു, ചിലര്‍ അമേരിക്കയിലും യൂറോപ്പിലും ജോലി ചെയ്യുന്നു.(അതു അവരുടെ വ്യക്തി സ്വാതന്ത്രം എന്ന് പറഞ്ഞേക്കാം, അപ്പോള്‍ നാട്ടുകാര്‍ക്കും ഇല്ലെ ഈ വ്യക്തി സ്വാതന്ത്രം) ഏകാദിപത്യപ്രവണതയെകുറിച്ച്‌ പറയുവാന്‍ ധാര്‍മ്മികമായി അവകാശമുള്ള ആളുകള്‍ തന്നെയാണോ ഈ സമരങ്ങള്‍ക്ക്‌ ആഹ്വാനം നല്‍കുന്നത്‌. രാഷ്ട്രീയക്കാര്‍ ആത്മപരിശോധന നടത്താറില്ലല്ലോ അല്ലെ?

മലയാളിക്ക്‌ ടെക്നോളജിയും മറ്റും അമേരിക്കന്‍ ആയാല്‍ കൊള്ളാം.അമേരിക്കന്‍ നിര്‍മ്മിതം എന്ന് പറഞ്ഞാല്‍ മനം നിറഞ്ഞു,അമേരിക്കന്‍ ലാബില്‍ പ്രൂവ്‌ ചെയ്തത്‌,അമേരിക്കയില്‍ വ്യാപകമായി ഉപയോഗിക്കുന്നത്‌ എന്നൊക്കെ കേട്ടാല്‍ രോമാഞ്ചം വരും. ഒരുകാലത്തിവിടെ വന്‍ പ്രചാരം നേടിയിരുന്ന ഒരു സംഗതിയാണല്ലോ ആംവേ.ഇവരുടെ പ്രോഡക്ട്സ്‌ വിറ്റിരുന്നത്‌ അമേരിക്കന്‍ നിര്‍മ്മിതമാണെന്ന ലേബലിലല്ലെ?പേസ്റ്റു മുതല്‍ പേന്‍ ഈരുന്ന ചീര്‍പ്പ്‌ വരെ!

മാധ്യമങ്ങളെ സമ്പന്തിച്ചേടത്തോളം അന്നന്നത്തേക്കുള്ള വാര്‍ത്തകള്‍ ഉണ്ടാക്കുക എന്നതാണ്‌ അവരുടെ അന്നന്നത്തേക്കുള്ള അരിക്കുള്ള വക.മാധ്യമങ്ങള്‍ ഇത്തരം കാട്ടിക്കൂട്ടലുകളെ പ്രോത്സാഹിപ്പിക്കുന്നത്‌ നിര്‍ത്തേണ്ടിയിരിക്കുന്നു.

അമേരിക്കക്ക്‌ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കാം അവര്‍ മറ്റുപലയിടങ്ങളിലും ഇടപെടുകയും ചെയ്യുന്നുണ്ടായിരിക്കാം എന്ന് കരുതി പ്രതികരിക്കേണ്ടതിനു പ്രതികരിക്കാതെ ചില പിന്തിരിപ്പന്‍ രാഷ്ട്രീയക്കാര്‍ സങ്കുചിതതാല്‍പര്യാര്‍ഥം നടത്തുന്ന ചെയ്തികള്‍ക്ക്‌ പുറകെ നാമും കോപ്രായങ്ങള്‍ക്ക്‌ നിന്നുകൊടുക്കണോ?

മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ (ചില മന്ത്രിമാര്‍ അറിഞ്ഞില്ലാ എന്ന് പറയുന്നില്ല,മുഖ്യമന്ത്രി പറയുന്നത്‌ അദ്ദേഹം അറിഞ്ഞില്ലാന്നാണ്‌) എ.ഡി.ബി കരാര്‍ ഒപ്പിട്ടവര്‍ക്ക്‌ എന്ത്‌ ജനകീയതാല്‍പര്യമാണുള്ളത്‌. എന്ത്‌ സാമ്രാജ്യത്വ വിരുദ്ധനിലപാടാണുള്ളത്‌?

മറ്റൊന്ന് നമ്മുടെ പ്രധാനമന്ത്രി അമേരിക്കയില്‍ പോകുമ്പോ പൊക്കുമ്പോ ഓരോ കരാറില്‍ ഒപ്പുവേക്കുന്ന സ്ഥിതിയാണുള്ളത്‌.പാര്‍ലമെന്റില്‍ പരഞ്ഞതുപ്രകാരമല്ല അദ്ദേഹം ചെയ്യുന്നതെങ്കില്‍ എന്തുകൊണ്ട്‌ അത്‌ ചോദ്യം ചെയ്യുവാനും തിരുത്തുവാനും ഇടതുകള്‍ക്ക്‌ കഴിയുന്നില്ല.യദാര്‍ഥത്തില്‍ ഇവരും ഇതില്‍ പങ്കാളികളാണ്‌. അകത്തുകൈപൊക്കി പുറത്ത്‌ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത്‌ സാമാന്യഭാഷയില്‍ പറഞ്ഞാല്‍ ....യില്ലായമയാണ്‌. ഇവരെയാണ്‌ യദാര്‍ഥത്തില്‍ ജനങ്ങള്‍ ജാഗ്രതയോടെ കാണേണ്ടത്‌.

ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുകൊണ്ട്‌ നമ്മുടെ സ്വാതന്ത്രം അവര്‍ക്ക്‌ അടിയറവെക്കണമെന്നല്ല പറഞ്ഞുവരുന്നത്‌. എന്നാല്‍ വസ്തുനിഷ്ടമായി നോക്കിയാല്‍ മലയാളി ഒരിക്കലും അമേരിക്കന്‍ വിരുദ്ധചേരിയില്‍ നില്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ചിലര്‍ രാഷ്ട്രീയ താല്‍പര്യാര്‍ത്ഥം അങ്ങനെ നടിക്കുന്നു എങ്കിലും.സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ മുഖം മൂടിയണിയുവാന്‍ മലയാളികള്‍ക്ക്‌ ഒരു അഭിവാഞ്ചകൂടുതലാണ്‌.അതുകൊണ്ടുതന്നെയാണ്‌ ചന്ദ്രനില്‍ ചെന്നാലും ചായക്കടനടത്തുന്ന മലയാളിയെ കാണാമെന്ന് മറ്റുള്ളവര്‍ തമാശയായിപറയുന്നതും.