Sunday, September 10, 2006

സമര്‍പ്പണം

കൂടെപ്പിറപ്പായ മടിയെ പുണര്‍ന്ന് ഒരു അവധി ദിവസത്തിന്റെ ലഹരിയില്‍ അങ്ങനെ മുഴുകിക്കിടക്കുമ്പോഴാണ്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട്‌ എന്റെ ഗുരുനാഥന്‍ കൊടകരവിശാലന്‍ ജി അരുള്‍ ചെയ്യുന്നത്‌.
"മതീടാ ഗട്യ കിടന്നുറങ്ങിയത്‌. നീ എന്റെ പോസ്റ്റില്‍ കയറി കമന്റാതെ സ്വന്തമായി ഒരെണ്ണം അങ്ങ്ട്‌ ഉണ്ടാക്ക്ന്ന്."
മറുപടി ഒന്നും പറയാണ്ടായപ്പോ വീണ്ടും അരുള്‍പ്പാട്‌.

" എന്തൂട്രാ ഇത്രക്ക്‌ ആലോയ്ക്കാന്‍ അന്തിക്കാട്ടെ പുലികളെക്കുറിച്ച്‌ ഒരു ബ്ലോഗങ്ങ്ട്‌ പൂശ്‌"

ഗുരുവിനെ ധിക്കരിക്കല്‍ തല്‍ക്കാലം വേണ്ടാന്ന് കരുതീട്ടാ അല്ലാണ്ടെ എനിക്ക്‌ വേറെ ബ്ലോഗ്ഗില്ലാഞ്ഞിട്ടല്ല.ആകെയുള്ള അഞ്ചുസെന്റ്‌ ഭൂമിയും പിന്നെ പതിനഞ്ചുപറനിലവും കിട്ടിയവിലക്ക്‌ വിറ്റുകളയാന്‍ ഒരു ഉദ്ദേശവും തല്‍ക്കാലം ഇല്ലാത്തതിനാല്‍ കടുപ്പംകുറച്ച്‌ ആളോള്‍ടെ പേരുമാറ്റി എഴുതാം എന്ന് കരുതുന്നു. തല്ലുകൊണ്ടാലും ഫാര്‍മസിനടത്തുന്ന കുട്ടാണിയുമായുള്ള സൗഹൃതം ഉപകാരപ്പെടും എന്നണു പ്രതീക്ഷ.പിന്നെ തലയില്‍ മുണ്ടിട്ടുള്ള ആ ഇരിപ്പുകണ്ടാല്‍ അറിയാം ഗുരുവില്‍ യാതൊരു പ്രതീക്ഷയും വേണ്ടാന്ന് . ദര്‍പ്പണം നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

കഥയും ലേഖനങ്ങളുമായി വിവിധവിഷയങ്ങള്‍ പൊസ്റ്റിങ്ങുകളില്‍ പ്രതിപാതിക്കാന്‍ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

4 comments:

Visala Manaskan said...

ആദ്യത്തെ കമന്റ് എന്റെ വക തന്നെയാവട്ടേ. നമ്മുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അരവിന്ദ് പുലിക്കും ആദ്യത്തെ കമന്റ് എന്റെ വക യായിരുന്നു.

ബഹുമാന്യരായ വിശ്വവും അനിലും സിബുവും ഉമേഷും തുടങ്ങിയങ്ങിനെ പലരും ഇനീഷ്യേറ്റീവ് എടുത്ത് ഉണ്ടാക്കിയെടുത്ത ഈ ബൂലോഗം എനിക്ക് ഒരു സ്‌നേഹത്തുരുത്താണ്. ഇവിടത്തെ വിശേഷങ്ങള്‍ വലിയ വലിയ വിശേഷങ്ങളും.

ബൂലോഗത്ത് എഴുതുന്നവനും വായിക്കുന്നവനും തമ്മിലുള്ള ബന്ധമല്ല, അതിലുമെത്രയോ അപ്പുറത്താണീ ബന്ധനം.

അത് ഒരു കുന്ന് അനുഭവിക്കാന്‍ മഹാഭാഗ്യമുണ്ടായ ഒരു ബ്ലോഗനെ നിലയില്‍ താങ്കളെയും താങ്കളുടെ വിശേഷങ്ങളേയും ഈ ബൂലോഗത്തിന്റെ വിശാലതയിലേക്ക് ഞാന്‍ സ്വാഗതം ചെയ്യുന്നു.

‘അപ്പോ അലക്കിപ്പൊള്‍ക്ക്യല്ലേ?‘

kusruthikkutukka said...

സ്വാഗതം
ഗുരുവിന്റെ പേരു ധന്യമാക്കൂ ശിഷ്യാ...

Rasheed Chalil said...

ദര്‍പ്പണമേ സ്വാഗതം.

Aravishiva said...

അന്തിക്കാട് മറ്റൊരു വെണ്ണിക്കുളമായി പേരെടുക്കട്ടെ എന്നാശംസിക്കുന്നു...