Sunday, December 14, 2008

തുണിയുരിഞ്ഞുള്ള മലയാളിയഭിമാനങ്ങൾ.

സ്ത്രീകൾക്ക്‌ മാറുമറക്കുവാൻ അനുമതിക്കായി പ്രക്ഷേ‍ാഭം നടത്തിയവരാണ്‌ മലയാളികൾ.ഒരു പക്ഷെ ചരിത്രത്തിൽ ഇത്തരം ഒരു പ്രക്ഷോഭം മറ്റെവിടെയും ഉണ്ടായിട്ടുണ്ടാകില്ല. പൊതുസമൂഹത്തിന്റെ നോട്ടങ്ങൾക്ക്‌ മുമ്പിൽ തങ്ങളുടെ മാറും മറ്റും പ്രദർശിപ്പിക്കുന്നതിനെതിരെ ആത്മാഭിമാനം ഉള്ള സ്തീകൾ ചെറുത്തുനിന്ന ആ നാട്ടിൽ നിന്നും പതിറ്റാണ്ടുകൾക്ക്‌ ശേഷം ഒരുവൾ മാറും അരക്കെട്ടും മറ്റും പരമാവധി പ്രദർശിപ്പിച്ച്‌ ലോകസുന്ദരിപ്പട്ടത്തിന്റെ ഒരുചുവട്‌ പിന്നിൽ നിലയുറപ്പിചിരിക്കുന്നു.മാധ്യമങ്ങൾ ഇതിനെ മലയാളിയുടെ മികവായി വിളിചോതുന്നു. വളരെ വിചിത്രമായ വൈരുധ്യം തന്നെ.ഒരു സമൂഹത്തിന്റെ മാറ്റത്തിന്റെ ദൃഷ്ടാന്തമായി ഇതിനെ കണക്കാൻ പറ്റുമോ?മാറുമറക്കുവാൻ സമരം നടത്തിയ മലയാളിക്ക്‌ ആഗോളവൽക്കരണം സമ്മാനിച കിരീടം കൊള്ളാം.

പാർവ്വതി ഓമനക്കുട്ടൻ എന്ന മലയാളിപെണ്ണിനു ലോകസുന്ദരിപ്പട്ടത്തിനായുള്ള മൽസരത്തിൽ രണ്ടാം സ്ഥാനം ലഭിചപ്പോൾ പലരും വിളിചുകൂവി മലയാളിക്ക്‌ അഭിമാനിക്കം എന്ന്,ചില മലയാളികൾ എങ്കിലും ഇതിൽ രോമാഞ്ചം കൊണ്ടു.എന്നാൽ ആഗോളതലത്തിൽ തന്നെ ശ്രദ്ദേയമായ നേട്ടങ്ങൾ കൈവരിക്കുന്ന മലയാളിക്ക്‌ അഭിമാനത്തിനുള്ള വക ഒരു പെണ്ൺ പൊതുസമൂഹത്തിനു മുമ്പിൽ തുണിയുരിഞ്ഞ്‌ ഉണ്ടാക്കേണ്ടതുണ്ടോ? സ്വന്തം മകൾ പാന്റിയും ബ്രായും ഇട്ട്‌ ബീച്ചിൽ പരസ്യമായി മേനിപ്രദർശനം നടത്തുന്നത്‌ കണ്ട്‌ അഭിമാനിക്കുവാൻ തക്കവണ്ണം എത്ര മാതാപിതാക്കന്മാർക്ക്ലുടെ മനസ്സ്‌ പാകപ്പെട്ടിട്ടുണ്ട്‌? ഇത്‌ കേരളസമൂഹം സ്വയം ചോദിക്കേണ്ട ചോദ്യമാണ്‌.

ആഗോളവൽക്കരണം മനുഷ്യനെ എല്ലാവിധത്തിലും ചൂഷണം ചെയ്ത്‌ ധനവും,ആധിപത്യവും ഉണ്ടാക്കുക എന്നത്‌ മാത്രമാണ്‌ ലക്ഷ്യം വെക്കുന്നത്‌.സംസ്ക്കാരവും പാരമ്പര്യവും എല്ലാം അതിനായി അവർ പലവിധത്തിൽ തകർത്തുകളയും.അതിനായി ഉള്ള എളുപ്പവഴികളാണ്‌ ഇത്തരം മൽസരങ്ങൾ.സ്തീയുടെ തുളുമ്പുന്ന മാംസളതയിലും അച്ചിലിട്ട മറുപടികളിലും മുലയുടേയും, തുടയുറ്റേയും,അരക്കെട്ടിന്റേയും,ചന്തിയുടേയും മറ്റും പ്രത്യേക അഴകളവുകളെ മാനദണ്ടമാക്കിക്കൊണ്ടുള്ള ഇത്തരം മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ ആണോ ലോകത്തിലെ ഏറ്റവും സൗന്ദര്യം ഉള്ള പെണ്ണുങ്ങൾ? ഒരു നാട്ടുപെണ്ണിന്റെ സൗദര്യം പോലും ഇല്ലാത്ത ഒരുവളെ ലോകസുന്ദരിമാരിൽ രണ്ടാമത്തവൾ ആയി കാണുന്നതിന്റെ അർത്ഥശൂന്യതയെ തിരിചറിയുമ്പോളും അതിനെ ബോധപൂർവ്വം മറചുവെച്‌ ഇത്തരം പെൺകൊടികളുടെ "പ്ലാസ്റ്റിക്ക്‌" ചിരികളെയും,അർദ്ധനഗ്നമായ പൂച്ചനടത്തത്തേയും വാതോരാതെ പുകഴ്ത്തുവാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? ഇതാണ്‌ കമ്പോളവ്യവസ്ഥിതിയുടെ കഴിവ്‌.ആഗോളജനതയിൽ നിന്നും അവരുടെ സ്വന്തം സംസ്കാരത്തെയും പൈതൃകത്തേയും തുടചുമാറ്റി തങ്ങളുടെ ഇചക്കനുസരിചുള്ള ഒരു ലോകക്രമം അല്ലെങ്കിൽ സൗന്ദര്യത്തെകുറിച്‌ തങ്ങൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ ലോകസമൂഹത്തിലേക്ക്‌ കൊണ്ടുവരുവാനും അംഗീകരിപ്പികുവനും ഉള്ള ബഹുരാഷ്ട്ര കുത്തകകളുടെ "സിന്ദിക്കേറ്റിന്റെ" അജണ്ടപ്രകാരം നടക്കുന്ന ഇത്തരം പേക്കൂത്തിൽ നമ്മൾ മലയാളികൾ പോലും വീണുപോകുന്നു. സ്വന്തം മകളുടെ നഗ്നത പൊതുസമൂഹത്തിന്റെ നയനഭോഗങ്ങൾക്കായി വീട്ടുകൊടുത്ത് അതിൽ അഭിമാനിക്കുവാൻ തക്കവണ്ണം മാതാപിതാക്കളുടെ മനസ്സ് പാകപ്പെടുത്തുവാൻ അവർക്കാകുന്നു.

പാർവ്വതി സ്വന്തം നിലക്ക്‌ ഇത്തരം മൽസരങ്ങൾ പങ്കെടുക്കുന്നതിനോ സ്വന്തം മേനി തുറന്നുകാണിക്കുന്നതിനോ വയ്ക്തിപരമയി എതിർപ്പില്ല എന്നാൽ അത്‌ മലയാളിയുടെ അഭിമാനം ആയി ചിത്രീകരിക്കുമ്പോൾ പ്രതികരിക്കാതിരിക്കുന്നത്‌ ശരിയാണെന്ന് തോന്നുന്നില്ല. മലയാളിയായ നയന്താരയും മറ്റും മേനിപ്രദർശിപ്പിച്ച്‌ ചലചിത്രങ്ങളിൽ ഇളകിയാടുന്നതിനെ ആസ്വദിക്കുന്നുണ്ടെങ്കിൽ അതിനെ ആരും മലയാളിയുടെ അഭിമാനം ആയി കാണുന്നില്ല.ലൈംഗീകമായി ആനന്ദം നൽകുന്ന കാഴ്ചകളെയും,പ്രവർത്തികളേയും മനുഷ്യസഹചമായ വികാരങ്ങളാൽ ആളുകൾ ആസ്വദിചെന്നിരിക്കും എന്നാൽ അതിന്റെ പേരിൽ ഇത്തരം പ്രവർത്തികൾ നടത്തുന്നവരെ ആരും ഒരു സമൂഹത്തിന്റെ അഭിമാനസ്ഥംഭം അയി ഉയർത്തിക്കാണിക്കാറില്ല.മാത്രമല്ല ഇത്തരം പ്രവണതയെ ആത്മാഭിമാനം ഉള്ളവർക്ക്‌ അംഗീകരിക്കുവാനും കഴിയില്ല.

പാശ്ചത്യസംസ്ക്കാരത്തിന്റെ ഭാഗമായി ഉള്ള മേനിപ്രദർശന മൽസരങ്ങൾ അവിടെ നടന്നുകൊള്ളട്ടെ നമ്മുടെ പെൺകുട്ടികൾക്ക് അതിൽ തിളങ്ങുവാൻ വേണ്ടി തുണിയുരിയേണ്ട അവസ്ഥ ഉണ്ടാക്കരുതു. നമ്മുടെ സമൂഹമനസ്സ് പാശ്ചാത്യരുടേതിനു സമമല്ല. പുറം കാഴ്ചകളിൽ പാശ്ചാത്യ അനുകരണങ്ങൾ കാണാം എങ്കിലും നമ്മുടെ സമൂഹത്തിന്റെ ഉപഭോധമനസ്സിൽ മൂല്യംങ്ങലെ കുറിച്ചും മാനാഭിമാനത്തെ കുറിച്ചും ഓർമ്മപ്പെടുത്തുന്ന ഒരു സംസ്കാരം ഉണ്ട്. എന്നാൽ പാശ്ചാത്യ സമൂഹമനസ്സിനു ഇത്തരം സംഘർഷത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല.ഡേറ്റിങും ഗ്രൂപ്പ് സെക്സും, സ്പ്സുസ് റാപ്പിങ്ങു, സ്റ്റ്ടിപ്പ് ഡാൻസും അവരുടേ ജീവിതത്തിന്റെ ഭാഗമാണ്. കാര്യങ്ങൾ ഇങ്ങിനെ പോകുമ്പോൾ ഇനി നാളെ അതെല്ലാം നമുക്കും ആകാം എന്ന് വാദിക്കുവാൻ നമ്മൾക്കിടയിൽ ആളുകൾ ഉണ്ടായെന്നിരിക്കും.

തങ്ങളുടെ ഉൽ‌പ്പങ്ങൾക്ക് വിശാലമായ വിപണിയൊരുക്കുവാൻ ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നവർ നമ്മുടെ സംസ്കാരത്തെ ജീവിതത്തിന്റെ സ്വസ്ഥതയെ എല്ലാം ആണ് കവർന്നെടുക്കുന്നത്. തുണിയുരിഞ്ഞും വ്യഭിചരിച്ചും അല്ല നാം നാടിന്റെ അഭിമാനം ഉയർത്തിക്കാട്ടേണ്ടത്തെന്ന് പുതുതലമൂറയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓരോ മലയാളിക്കും ഉണ്ട്.കമ്പോളവ്യവസ്ഥിതിയിൽ അതിന്റെ താല്പര്യങ്ങളുടെ ഏറാം മൂളികളായ മാധ്യമങ്ങൾ വച്ചുനീട്ടുന്ന ദൃശ്യങ്ങൾ കണ്ട് വളരുന്ന കുട്ടികൾ വഴിതെറ്റിപ്പോകുന്നു.മൊബൈൽ ഫോണിനും ആഡംബര ജീവിതത്തിനുമായി പണം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ സ്വന്തം ശരീരത്തെ തന്നെ വില്പനചരക്കാക്കുവാൻ തയ്യാറാകുന്ന കൌമാരങ്ങൾ നമ്മുടെ നാട്ടിൽ വർദ്ധിക്കുന്നു അല്ലെങ്കിൽ ചതിയിൽ പെട്ടുപോകുന്നു.ഇതു തിരിച്ചറിഞ്ഞ് നാം ജാഗ്രത പാലിക്കുവാൻ ശ്രമിച്ചില്ലെങ്കിൽ ഇനിയും നമ്മുടെ പെൺകുട്ടികൾ കൂട്ടമായി ക്ലാസ് റൂമിൽ വിഷം കഴിച്ചും,റെയിൽ‌വേട്രാക്കിലും ജീവിതമവസാനിപ്പിക്കുവാൻ ഇടവരും.

പാരമൊഴി:ലോകസുന്ദരിമത്സരത്തിൽ പെണ്ണിന്റെ സൗന്ദര്യം ടൂപീസിൽ ഒളിപ്പിച്ച്‌ പ്രദർശിപ്പിക്കുന്നതിനോട്‌ തീരെ യോജിപ്പില്ല. എല്ലാം തുറന്നു കാണിക്കണം.ഇത്രയും കാണിക്കുന്ന സ്ഥിതിക്കു ചില ഭാഗങ്ങളിലെ സൗന്ദര്യം ഒളിചുവെക്കുന്നത്‌ ശരിയാണോ? ഒരു പക്ഷെ ഏറ്റവും മനോഹരം ഈ കുഞ്ഞുതുണിക്കുള്ളിൽ തുടിക്കുന്ന മാംസത്തിനാണെങ്കിലോ?

18 comments:

-: നീരാളി :- said...

വിപണനം, അതിനായി നിര്‍മ്മിച്ചെടുക്കുന്ന കൃത്രിമ ഉല്‍പന്നം. അതില്‍ പെണ്ണും പെടുന്നു എന്നു മാത്രം. സെക്‌സിനോടുള്ള അഭിനിവേശം സൃഷ്ടിക്കല്‍ എറ്റവും നല്ല ചരക്കായി മാറിയ പുതിയ കാലത്തെ നട്ടും ബോള്‍ട്ടുമാണല്ലൊ ഇവര്‍. കയ്യടിച്ചാര്‍ത്തു ചിരിക്കുന്ന ഈ അച്ഛനമ്മമാരെപ്രതി ലജ്ജ തോന്നുന്നു.

ബഷീർ said...

നാണവും മാനവുമുള്ള സഹോദരിമാരെ ലജ്ജിക്കുക. തുണിയുരിഞ്ഞുള്ള അഭിമാനം അഭിമാനമല്ല അപമാനമാണെന്ന് തിരിച്ചറിയുക. ഇന്ത്യന്‍ ജനതയുടെ അഭിമാനമുയര്‍ന്നെന്ന് ഗീര്‍വാണം വിടുന്നവരുടെ കെണികളില്‍ വീഴാതിരിക്കുക

തുണിയുരിഞ്ഞ അഭിമാനം നമുക്ക്‌ വേണോ ?

ആശംസകള്‍

paarppidam said...

തുണിയുരിഞും വ്യഭിചരിച്ചും ആണ് അഭിമാനം കൊള്ളേണ്ടതെന്ന് ഒരു ജനതയെ പഠിപ്പിക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക എന്നത് ഓരോ മലയാളിയുടേയും ബാധ്യയ്തയാണ്.അല്ലെങ്കിൽ നാളെ സ്വയം തുണിയുരിയേണ്ടിവരും.

Anonymous said...

ആക്ചൊലി ഇവിടിപ്പൊ എന്ത പ്രശ്നം , ലോകസുന്ദരി മത്സരത്തില്‍ ഒരു മലയാളി പെണ്‍കുട്ടി പങ്കെടുത്തു , അതാണൊ ഇപ്പൊ കേരളം നേരിടുന്ന പ്രധാന പ്രശ്നം, ലോകസുന്ദരി മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ മലയാളി ആയതുകൊണ്ടു സെറ്റുസാരി ഉടുക്കാന്‍ പറ്റില്ലല്ലൊ, ഓരൊ മത്സരത്തിനും അതിന്റേതായ രീതി ഉണ്ടല്ലൊ, പിന്നെ തൊലിവെളുപ്പില്‍ മാത്രം അധിഷ്ഠിതമായ സൌന്ദര്യ സങ്കല്‍പ്പങ്ങളുള്ള ഒരു നാട്ടിലെ ആള്‍ക്കാരാണു സദാചാരത്തിന്റെ കാവല്‍ക്കാരാകുന്നതു എന്നതു കേള്‍ക്കുമ്പോള്‍ എന്തു ചെയ്യാന്‍! ഇതു തീര്‍ച്ചയായും പാര്‍വ്വതി എന്ന കുട്ടിയുടെ വ്യക്തിപരമായ നേട്ടം മാത്രം, ആ കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു

-: നീരാളി :- said...

അന്നേ, മലയാളി നേരിടുന്ന പല പ്രശ്‌നങ്ങളുമുണ്ട്‌. അറിഞ്ഞറിഞ്ഞെല്ലാവരും പ്രതികരിക്കാറുമുണ്ട്‌. അതിനൊട്ടും മലയാളിക്ക്‌ മടിയില്ല.

സെറ്റുസാരി ഉടുക്കണമെന്നാരെങ്കിലും പറഞ്ഞാല്‍ തല്ലിക്കോ, പക്ഷെ അടിവസ്‌ത്രം മാത്രം ഉടുത്താല്‍ മതിയെന്നു പറഞ്ഞാല്‍ ഞങ്ങള്‍ തല്ലും, അങ്ങിനെ പറയുന്നുണ്ട്‌ അവിടെ.

സദാചാരത്തിന്റെ കാവല്‍ക്കാരല്ലാത്ത ആ കച്ചവടക്കാല്‍ തൊലിവെളുപ്പു നോക്കാതെയാണോ മാര്‍ക്കിടാറുളളത്‌ ?

Anonymous said...

നീരജ്, അവസാനത്തെ അഞ്ചു പെരില്‍ വന്ന Miss Angola: Brigith dos Santos, അവരെ കണ്ടിരുന്നൊ, കറുത്ത സുന്ദരി, നമ്മുടെ നാട്ടിലും നടക്കുന്നണ്ടല്ലൊ ഇതുപോലുളള പരിപാടികള്‍, അതില്‍ എന്നെങ്കിലും കണ്ടിട്ടുണ്ടൊ ഇതുപോലുളള ഒരു പെണ്ണിനെ, ഇതല്ല ഇവിടുത്തെ വിഷയം എന്നാലും നീരജ് ചോദിച്ചതുകൊണ്ടു പറഞ്ഞതാണു

simy nazareth said...

പാര്‍വ്വതിയ്ക്ക് അടിവസ്ത്രം ഉടുക്കാന്‍ പ്രശ്നമില്ലെങ്കില്‍ പിന്നെ ബാക്കിയുള്ളവര്‍ക്കെന്താ?

മാറുമറയ്ക്കല്‍ സമരവും ഇതുമായി കൂട്ടിക്കെട്ടരുത് - ആരും സ്വന്തം ഇഷ്ടപ്രകാരമല്ല അന്ന് മാറുമറയ്ക്കാതെ നടന്നത്. ആരും നിര്‍ബന്ധിച്ചിട്ടല്ല സൌന്ദര്യമത്സരത്തില്‍ ഒരു സ്ത്രീ സ്വിം സ്യൂട്ട് ഇടുന്നത്.

പുരുഷ സൌന്ദര്യമത്സരങ്ങളില്‍ പുരുഷന്മാര്‍ ലങ്കോട്ടിമാത്രം ഇട്ട് പണ്ടുമുതല്‍ക്കേ കേരളത്തില്‍ മസിലുകള്‍ പ്രദര്‍ശിപ്പിക്കുന്നു. അന്നൊന്നും ഈ അപമാനം / സംസ്കാരച്ച്യുതി - കേട്ടിട്ടില്ലല്ലോ.

പെണ്ണുങ്ങളും ജീവിക്കട്ടെന്നേ.

arivu thedi said...

സിനിമയും സൌന്ദര്യ മല്‍സരവും ഒന്നല്ല. ഉദാഹരണമായി നയന്‍താരയും ശകീലയും അല്ലെങ്ങില്‍ മറ്റുള്ള നടീ നടന്‍മാര്‍ തുണി അഴിച്ചു കാണിച്ചാല്‍ അത് ഇന്ത്യയുടെ അല്ലെങ്ങില്‍ കേരളത്തിന്റെ അഭിമാനമായി ആരും കാണാറില്ല അല്ലെങ്ങില്‍ പറയാറില്ല. അത് പോലെ പാര്‍വതിയുടെയും തുണി ഉരിയ്ല് (സോറി സൌന്ദര്യ മത്സരം) കേരളത്തിന്റെയോ ഇന്ത്യയുടെയോ അഭിമാനമായി കാണാതെ അത് പാര്‍വതിയുടെ കോപ്രായങ്ങള്‍ മാത്രമായി കണ്ടാല്‍ പ്രശ്നമില്ല. ഒരു പച്ച മനുഷ്യന്‍ എന്നുള്ള തറയില്‍ നിന്നു ഞാന്‍ ഒരു കാര്യം പറയാം എന്റെ മോള്‍ അല്ലെങ്ങില്‍ മോന്‍ തുണിയില്ലാതെ (അതിന് പേര്‍ എന്ത് വിളിച്ചാലും) നാടുകാരുടെ അല്ലെങ്ങില്‍ ലോകരുടെ മുന്പില്‍ നില്‍കുന്നത്‌ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല ശക്തമായി എതിര്‍കുകയും ചെയ‌ും.

മദാമ്മ എന്നല്ല എതിര്‍ ലിംഗത്തിലുള്ള ആരും അടി വസ്ത്രം മാത്രം ഉടുത്ത് (അല്ലെങ്ങില്‍ ഒന്നും ഇടാതെ) വന്നാല്‍ കേറിപിടികുന്നത് മാനസിക പ്രശ്നമാണ്‌, പക്ഷെ ആരുടെ? കേറി പിടിച്ചവന്റെയല്ല മറിച്ച് ഒന്നും ഇടാതെ വന്നവന്‍/വന്നവളെയാണ് മെന്റല്‍ ഹോസ്പിറ്റലില്‍ പ്രവേഷിപ്പിക്കെണ്ടാത്.
പാശ്ചാത്യര്‍ എല്ലാം വഴിവിടു നടക്കുന്നവര്‍ തന്നെയാണ്. എന്റെയോ നിങ്ങളുടെയോ വീട്ടിലുള്ള സദാചാരമോ അച്ചടക്കാമോ അവരിലില്ല. പാശ്ചാത്യനായ ഏത് മഹാന്റെ / മഹതിയുടെ ജീവിതം എടുത്തു നോകിയാലും അത് മനസിലാകും. എന്തിന് അവരുടെ കല്യാണത്തിനു അവരുടെ കുഞ്ഞും ഉണ്ടാകും (നമ്മുടെ നാട്ടില്‍ / രീതി കല്യാണത്തിന് ശേഷം കുഞ്ഞു എന്നുള്ളതാണ്). മനസ്സില്‍ വന്ന ചെറിയ ഒരു ഉദാഹരണം പറയാം ഡയാന രാജകുമാരി കാറപകടത്തില്‍ പെടുമ്പോള്‍ കൂടെ ഉണ്ടായിരുന്നത് അവരുടെ വല്യച്ഛന്റെയോ അമ്മായിയുടെയോ മോനായിരുന്നില്ല എന്നാണ് ഈ ഉള്ളവന്‍ വിശ്വസികുന്നത് . ഏതായാലും തുണി ഇല്ലാതെ നടകുന്നത് ഒകെ കൊള്ളാം പക്ഷെ ദയവായി ഇന്ത്യയുടെ അഭിമാനമായി പറയാതിരിക്കുക.

മുക്കുവന്‍ said...

what the heck happend after this contest? did every start wearing bikinis in public places? I guess not..

if you dont like it, dont compete in it. some else did it because they felt it right. its their right to do so.

there are many priest/leaders/ministor sons are raping girls/ladies and no one intrested to talk about that. they are worried about omanakkuttan... what a world :)

CrusaderHiFi said...

Dude... still living in 7th century BC.. wake up itz going to be 2009...the problem is with ones outlook and exposure...the way the system is and how we all got educated...What Parvathi was able to achieve is really great.. which requires tremendous effort and work. We are not living in Saudi Arabia or Iran...itz her wish, her career and her deeds. Good for her.
Good for the country.

കിഷോർ‍:Kishor said...

സൌന്ദര്യമുള്ളവർ അത് പുറത്തു കാണിക്കട്ടെ.. മത്സരിക്കട്ടെ..പണവും പ്രശസ്തിയും നേടട്ടെ..

അതിലെന്തിനാണ് ഈ അസൂയ? :-)

കാവാലം ജയകൃഷ്ണന്‍ said...

മിണ്ടല്ലേ... നാട്ടുകാരു കേട്ടാല്‍ തല്ലിക്കൊല്ലും

ഇതൊന്നു കണ്ടു നോക്കൂ...

http://hrudayathudippukal.blogspot.com/2008/06/blog-post_19.html

ആശംസകള്‍

paarppidam said...

പാർവ്വതി ഓമനക്കുട്ടൻ എന്ന വ്യക്തി എന്തുചെയ്താലും നേടിയാലും എനിക്ക് എതിർപ്പില്ല.. എന്നാൽ അതിനെ ഞാനടക്കം ഉള്ളവരുടെ അഭിമാനം ഉയർത്തുവാൻ വേണ്ടി അല്ലെങ്കിൽ ഉയർത്തി എന്നരീതിയിൽ വരുമ്പോൾ നമ്മുടെ സമൂഹം അത്തരം രീതികളിലൂടെ അല്ല മുന്നോട്ടുപോകുന്നതെന്നിരിക്കെ തീർച്ചയായും അതിനെ എതിർക്കേണ്ടിവരും.

കോവളത്തും മറ്റും ഉള്ള ബീച്ചുകളിൽ പാന്റിയും ബ്രായും ഇട്ട് വെയിൽ കാണുന്ന എത്ര മലയാളിപെണ്ണുങ്ങളെ നിങ്ങൾക്ക് കാണുവാൻ കഴിയും?

പിന്നെ ക്രൂസെഡർഹൈഫി നമ്മൾ ഏഴാം നൂറ്റാണ്ടിറ്റ്ലോ അല്ലെങ്കിൽ താങ്കൾ സൂചിപ്പിച്ച രാജ്യങ്ങളിലോ അല്ല ജീവിക്കുന്നതെന്ന് എനിക്കും അറിയാം.ആധുനികതയെയും ആഗോളവൽക്കരണത്തിന്റെ നല്ല വശങ്ങളെയും അനധമായി എതിർക്കുന്നും ഇല്ല.കേരളത്തിൽ കോഹാബിറ്റേഷൻ/ഡേറ്റിങ്ങ് ഒക്കെ ഒരു വിഭാഗം ആളുകൾ ആഘോഷിക്കുന്നുമുണ്ട്.എന്നാൽ ഇന്നും ഉപഭോധമനസ്സിൽ ചില സാംസ്കാരിക് മൂല്യങ്ങൾ സൂസ്ഖിക്കുന്ന മലaയാളിക്ക് ഇത്തരം കോപ്രായങ്ങൾ അനുകരിക്കുവാൻ ശ്രമിച്ചാൽ പലപ്പോഴും ജീവിതത്തിൽ നിരാശയാകും ഫലം.

ഇവിടെ ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് താങ്കൾ വ്യക്തമായി മനസ്സിലാക്കിയാൽ കൊള്ളാം.പീഠനവും ആത്മഹത്യയും കന്യകമാരല്ലാത്ത പ്ലസ്റ്റുക്കാരുടെ എണ്ണം വർദ്ധിക്കുന്നതുമായ സമകാലിക സംഭവങ്ങളും വാർത്തകളും ഒന്ന് കണ്ണോടിക്കുന്നത് നന്ന്

ജിവി/JiVi said...

ബീച്ചിലും കളിക്കളത്തിലും സിനിമയിലും പോലും ശരീരപ്രദര്‍ശനം എന്ന ലക്ഷ്യത്തോടെ അതു ചെയ്യുമ്പോള്‍ ആഭാസമാണ്. കേരളത്തില്‍ എന്നല്ല ലോകത്തെല്ലായിടത്തും. ഇവിടെ ശരീരപ്രദര്‍ശനം ഒരു കോമ്പറ്റീഷന്‍ ഐറ്റം ആണ്. അതായത് ആഭാസത്തിന് ഒരു കോമ്പറ്റീഷന്‍. അതില്‍ മത്സരിക്കാന്‍ ഒരു മലയാളിപ്പെണ്‍കുട്ടി. പിന്തുണയുമായി മാതാപിതാക്കളും മുത്തശ്ശിയും മാമകളും. അഭിമാനമുള്ള മലയാളികള്‍ ഇതിനെതിരെ പ്രതികരിച്ചുപോവും.

ആരും നിര്‍ബന്ധിച്ചിട്ടില്ലല്ലോ, മറ്റെന്തെല്ലാം പ്രശ്നങ്ങളുണ്ട് എന്ന കമന്റുകള്‍ എഴുതുന്നവരോട് പറയാനുള്ളത് നിങ്ങളുടെ മൌനം പാര്‍വതിയുടെ പ്രകടനത്തൊട് എന്നതുപോലെ ഈ എതിരഭിപ്രായങ്ങളോടും കാണിക്കുക.
അതല്ല, പാര്‍വ്വതിയുടെ ‘നേട്ടം’ അഭിമാനകരം എന്ന് കരുതുന്നവര്‍ അവരുടെ ആര്‍ഗ്യുമെന്റ്സ് എഴുതട്ടെ.

Anonymous said...

ഇതു വെറും തട്ടിപ്പാണ്.ഇത്തരം കുറിപ്പുകൾ എഴുതുക “ഒരു രോഗമായി മാറിയിരിക്കുന്നു”.നിങ്ങൾ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് ഹെ?

ഇത്തരം കുറിപ്പെഴുതുന്നത് ശരീരം മൊറ്റ്tതം പൊതിഞ്ഞു നടക്കുവാൻ പറയുന്നവർക്ക് വിടുപണി ചെയ്യലാണ് സുഹൃത്തെ. ഇനിയെങ്കിലും ഒരു ആധുനികനാകുവാൻ നോക്കുക. മനുഷ്യനെ അഞ്ചാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുവാൻ ആഹ്വാനം ചെയ്യാതെ...പ്ലീസ്.മലപ്പുറം മാത്രം അല്ല ലോകം

എത്ത്ര മാത്രം കഷ്ടപ്പെട്ടിട്ടും പ്രാ‍ക്ടീസ് ചെയ്തിട്ടും ആയിരിക്കും ആ പെൺകുട്ടി നേടിയതെന്ന് നിങ്ങൾക്ക് അറിയുമോ? ഒന്നും ഇല്ലേലും അതിനെ അംഗീകരിക്കുവാൻ തയ്യാറാകുക.

Anonymous said...

"ഇനിയെങ്കിലും ഒരു ആധുനികനാകുവാൻ നോക്കുക" എന്താണാവോ ഈ "ആധുനികത" എല്ലാം തുറന്നു കാനിക്കലാണോ തന്റെ ആധുനികത എന്നാല്‍ നീ സ്വയം അങ്ങ് സ്വീകരിച്ചാല്‍ മതി. അത് കണ്ടു ഞങ്ങള്‍ രസിക്കാം. അല്ല പിന്നെ.

അനീഷ് രവീന്ദ്രൻ said...
This comment has been removed by the author.
Anonymous said...

പാർവ്വതി ഓമനക്കുട്ടൻ ഉയർത്തിക്കാട്ടിയത് എന്താണെന്ന് കേരളക്കാർക്ക് എന്തായാലും രണ്ടഭിപ്രായമില്ല. എന്തിന് എന്നും ആവിശ്യമായിരുന്നോ എന്നും മാത്രമേ അഭിപ്രായവ്യത്യാസമുള്ളൂ.

പടം പോലും കണ്ടാൽ മലയാളിക്ക് ബോധക്ഷയം വരുത്തുന്ന ഐശ്വര്യറായി എന്ന ഇന്നത്തെ ബോളിവുഡ് നടി ടൂ പീസ് ധരിച്ചു കൊണ്ട് തന്നെയായിരുന്നു ഇൻഡ്യൻ സൌന്ദര്യത്തിന്റെ മാനദണ്ഡമായി മനസ്സുകളിലേക്ക് നടന്നു കയറിയത് എന്ന വസ്തുത നമ്മൾക്ക് സൌകര്യപൂർവ്വം മറന്നു കളയാം.

“അതെ അത് മംഗലാപുരംകാരിയല്ലേ?“ അയലോക്കത്തെ പെണ്ണ് പെഴച്ച് പെറ്റാൽ നമുക്കെന്നാ? അല്ലെങ്കിൽ തന്നെ നമ്മൾ അഭിഷേക് ബച്ചനെക്കൊണ്ട് കെട്ടിച്ച് അത് സോൾവ് ചെയ്തല്ലോ.

ഇറ്റലിക്കാരിയെ പ്രധാനമന്ത്രിയാക്കാൻ നോമ്പ് നോറ്റിരിക്കുന്ന നമ്മൾക്കിതൊക്കെ ഒരു ചെറിയ നേരം പോക്കല്ലേ? പിള്ളേർ ലോകസുന്ദരിക്ക് പഠിച്ച് ബിരുദാനന്തര ബിരുദം എടുത്ത് കൂടുതൽ രാജ്യങ്ങളിൽ വരിവരിയായി നടക്കട്ടെ മിസ്സ്. കുറ്റിക്കാട്ടിലും, മിസ്സ്. വല്ലാർപാടവും ടൂ പീസിലോ സിംഗിൾ പീസിലോ നടക്കട്ടെ. സംഭവം പീസല്ലേ. മാനം മാനം മുട്ടെത്തന്നെ പറക്കട്ടെ.

പറയുന്നത് കേട്ടാൽ ഇന്ത്യാക്കാരും മലയാളികളും കുത്തിയിരുന്ന് ഉറക്കമൊഴിഞ്ഞ് പഠിപ്പിച്ചിട്ടാനെന്നു തോന്നും അഭിനവ് ബിന്ദ്ര സ്വർണ്ണം വാങ്ങിയതും മിസ്സ്. ഓമനക്കുട്ടൻ റണ്ണർ അപ്പായതും. ചുമ്മാ ചുളുവിൽ ക്രെഡിറ്റ് എടുക്കാനും കൂടെ നിന്ന് ഫോട്ടോ പിടിക്കാനും പിന്നെ റെയിൽ വേസ്റ്റേഷനിലെ സ്വന്തം ചായക്കടക്ക് പാർവ്വതി ഓമനക്കുട്ടനെ വെച്ചൊരു പരസ്യം ചെയ്യിക്കാനും ആഘോഷിക്കുന്നതല്ലേ. പരസ്യം ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാലും കുഴപ്പമില്ല. അതിന് മോഹൻ ലാലുണ്ടല്ലോ.

“നാണമില്ലാത്തവന്റെ...ആലല്ലാ കൂൺ കിളിച്ചാലും മതിയെന്നായി”

ഇനി പറഞ്ഞാൽ പാർപ്പിടത്തിൽ നിന്ന് എന്നെ പുറത്താക്കും.

ലേഖകന് ആശംസകൾ!