Tuesday, January 06, 2009

ഗാസയിലെ കുരുതി നിർത്തുക

പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയും അവരുടെ ഇളം മാംസത്തിലേക്ക്‌ വെടിയുണ്ടപായിച്ചും നടത്തുന്ന ഈ ക്രൂരകൃത്യത്തെ അപലപിക്കുക.മനുഷ്യത്വരഹിതമായ ഈ കിരാതത്വം കേവലം വാക്കുകൾകൊണ്ട്‌ പ്രതിഷേധിച്ചതല്ലാതെ അതു തടയാൻ നോക്കാതെ ഇനിയും നോക്കിനിൽക്കുന്ന അന്താരാഷ്ട്ര സമൂഹമേ കാലം നിങ്ങൾക്ക്‌ മാപ്പുതരില്ല.മുറിവേറ്റുപിടയുന്ന കുഞ്ഞുങ്ങളുടീ ദീനരോധനങ്ങൾ നിസ്സഹായരായി അലമുറയിടുന്ന അമ്മമാരുടെ,പെങ്ങന്മാരുടെ ദയനീയ മുഖങ്ങൾ നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലേ?

മനുഷ്യത്വം മരവിക്കാത്ത സമൂഹങ്ങൾ ഇനിയെങ്കിലും ശക്തമായി ഒറ്റക്കെട്ടായിനിന്ന് ഈ ക്രൂരതയെ നിർത്തുവാൻ വേണ്ടതു ചെയ്യുക.ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ഒരു സമൂഹത്തെ സഹായിക്കുവാൻ ശ്രമിക്കുക.ചീറിയടുക്കുന്ന ടാങ്കറുകൾക്കുനേരെ കല്ലെടുത്തെറിയുന്ന പിഞ്ചുബാലന്റെ ആർജ്ജവമെങ്കിലും കാണിക്കുക.....

16 comments:

paarppidam said...

മനുഷ്യത്വം മരവിക്കാത്ത സമൂഹങ്ങൾ ഇനിയെങ്കിലും ശക്തമായി ഒറ്റക്കെട്ടായിനിന്ന് ഈ ക്രൂരതയെ നിർത്തുവാൻ വേണ്ടതു ചെയ്യുക.ഭക്ഷണവും മരുന്നും ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ഒരു സമൂഹത്തെ സഹായിക്കുവാൻ ശ്രമിക്കുക.ചീറിയടുക്കുന്ന ടാങ്കറുകൾക്കുനേരെ കല്ലെടുത്തെറിയുന്ന പിഞ്ചുബാലന്റെ ആർജ്ജവമെങ്കിലും കാണിക്കുക.....

പ്ഞ്ചുബാല്യങ്ങൾ പിടഞ്ഞുവീഴുന്ന ദൃശ്യങ്ങൾ കാണുമ്പോൾ ഒന്ന് പൊട്ടിക്കരയുവാൻ പോലും കഴിയാത്ത ജാനസമൂഹത്തെ കുറിച്ച് ഇനിയും എഴുതണം എന്നുണ്ട്..വാക്കുകൾ പക്ഷെ അതിനൂന്നും പകരമാകില്ല.മാത്രമല്ല മനസ്സിലുള്ളത് എഴുതുവാൻ പരിമിതികൾ ഉണ്ണ്ടുതാനും.എങ്കിലും ചേറിചേരാ നയം കൊണ്ട് ഒരുകാലത്ത് പ്രസിദ്ധമായിരുന്ന എന്റെ മാതൃ രാജ്യത്തിന്റെ ശക്തമായ ഇടപെടൽ ഈ വിഷയത്തിൽ പ്രതീക്ഷിച്ച ഞാൻ പക്ഷെ ഇന്നത്തെ അവസ്ഥയിൽ നിരാശനാണെന്ന് പറയാതെ വയ്യ.

കാസിം തങ്ങള്‍ said...

പിഞ്ചുപൈതങ്ങളെ പോലും നിഷ്ഠൂരമായി കൊന്നൊടുക്കുന്ന ഇസ്രായേലീ ഭീകരത ഗാസയില്‍ സംഹാര താണ്ഡവമാടുമ്പോഴും ലോക രാഷ്ട്രങ്ങള്‍ ഉറക്കം നടിക്കുകയാണ്. മനസ്സാക്ഷിയുള്ളവരുടെ കരള്‍ പിളര്‍ക്കുന്ന കാഴ്ചകള്‍ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നു. ശക്തമായൊന്നു അപലപിക്കാന്‍ പോലും മടികാണിച്ച് നില്‍ക്കുന്നു ഏവരും.

smitha adharsh said...

മനസ്സില്‍ ഊറി വരുന്ന വേദന..അങ്ങനെ ഒന്നു, എനിക്ക് തൊട്ടരിയാനാകുന്നു..എന്ത് ചെയ്യാം സങ്കടപ്പെടുകയല്ലാതെ?

നരിക്കുന്നൻ said...

ലോക ജനത കണ്ണ് തുറക്കട്ടേ.
ഓർമ്മ വച്ചകാലം മുതൽ കേട്ട് തുടങ്ങിയ ഈ പ്രശ്നത്തിന് ഒരു അവസാനം ഉണ്ടാകില്ലേ?

നമുക്ക് പ്രാർത്ഥിക്കാം.

Manikandan said...

പാലസ്തീനിൽ നടക്കുന്ന നരഹത്യ സങ്കടകരം തന്നെ. എന്നാൽ ഈ ദൃശ്യങ്ങൾ കാണുമ്പോൾ എനിക്കു പലപ്പോഴും തോന്നാറുണ്ട്, സ്വന്തം പൗരന്മാരെ മറയാക്കുന്ന ഹമാസ് തന്നെയല്ലെ ഈ മരണങ്ങൾക്കെല്ലാം പകുതി ഉത്തരവാദി എന്ന്. ലോകത്തിലെ മികച്ച രഹസ്യാന്വോഷണ ഏജൻസികളിൽ ഒന്നാണ് മൊസാദ് എന്നതിൽ ആർക്കും തർക്കം കാണില്ല. തങ്ങളുടെ രാജ്യത്തേയ്ക്ക് ചാവേറുകളെ അയക്കുകയും അവർക്ക് പരിശീലനങ്ങൾ നൽകുകയും ചെയ്യുന്ന ഹമാസിന്റെ നേതാക്കളെ വധിക്കുന്നതിന് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ അല്ലെ ഈ ദുരുതങ്ങൾക്ക് കാരണം. ജനസാന്ദ്രതയുള്ള ഗാസപോലുള്ള പ്രദേശങ്ങൾ തങ്ങളുടെ വിഘടനവാദ, വിധ്വംസക പ്രവർത്തനങ്ങൾക്ക് തിരഞ്ഞേടുക്കുന്ന ഹമാസും ഇസ്രായേലിനേപ്പോലെ തന്നെ ഈ മനുഷ്യക്കുരുതിക്ക് ഉത്തരവാദികളാണ് എന്ന് ഞാൻ കരുതുന്നു.

M.A Bakar said...

ഈ ലജ്ജിപ്പിക്കുന്ന മൌനങ്ങളും ഭീകരതയല്ലെ ????

Suvi Nadakuzhackal said...

ഇന്ത്യയ്ക്കും ഇസ്രയേലിനെ മാതൃക ആക്കി, ബോംബെ ആക്ക്രമണം നടത്തിയ പാക്കിസ്ഥാന്‍ തീവ്രവാദികളെ ഇങ്ങനെ നേരിടാം. അല്ലാതെ അവരെ വിട്ടു തരണം എന്നും ആവശ്യപ്പെട്ടിരുന്നാല്‍ കിട്ടിയത് തന്നെ!!

ഇസ്രയേലിനെ ഉന്മൂല നാശം വരുത്തണമെന്ന് സ്വന്തം ഭരണ ഘടനയില്‍ എഴുതി ചേര്‍ത്തിട്ടുള്ള, സ്ഥിരമായി ഇസ്രയേലിലേയ്ക്ക് റോക്കറ്റ് ആക്ക്രമണം നടത്തുന്ന, ഹമാസിനെ ഭരണത്തിലേയ്ക്ക് തിരഞ്ഞെടുത്തു കയറ്റി വിട്ട പലസ്തീന്‍ ജനത ഈ മറുപടി ചോദിച്ചു വാങ്ങിയത് ആണ്.

Anil cheleri kumaran said...

എന്റെ പ്രതിഷേധം കൂടി..

arivu thedi said...

എന്താണ് ഫലസ്തീന്‍, ഇസ്രയേല്‍ എങ്ങിനെ ഉണ്ടായി എന്നൊക്കെ പഠിക്കുമ്പോള്‍ മനികണ്ടാന്റെയും സമാന മനസ്കരുടെയും തെറ്റിധാരണകള്‍ മാറും. ലളിതമായി ഒരു ഉദഹരണം പറയാം. ഒരാള്‍ മണികണ്ടന്റെ വീട്ടില്‍ കയറി ചട്ടിയും പാത്രങ്ങളും എടുതെരിയുകയും അച്ഛനെയും അമ്മയെയും ആട്ടി പുറത്താക്കുകയോ അല്ലെങ്ങില്‍ മോശമല്ലാത്ത രീതിയില്‍ നന്നായിട്ട് തരുകയും ചെയ്താല്‍ മണികണ്ടന്‍ എന്താ ചെയ‌ുക. സാധ്യമായ രീതിയിലൊക്കെ ചെരുതുനിള്‍ക്കും കയ്യില്‍ കിട്ടിയതുകൊണ്ടോക്കെ ആക്രമികും. അപ്പോള്‍ കണ്ടു നില്‍കുന്ന ഞങ്ങള്‍ പറയും മണികണ്ടന്‍ വിധ്വംസക വിഖടന പ്രവര്‍ത്തികളാണ് ചെയ്യുന്നത് അവന് അത് തന്നെ വരണം. ഇതു തന്നെയാണ് ഫലസ്തീനിലും നടകുന്നത്. അല്ലാതെ വേറെ ഒരു വിഖടന പ്രവര്‍ത്തിയും അവിടെ ഇല്ല. തനിക്ക് വിരോധമുള്ള ഒരു സമൂഹമാണ് അവിടെ ഇരകള്‍ എന്നുള്ളതുകൊണ്ട് മാത്രം നമ്മള്‍ ഇസ്രയേലിനെ അനുകൂലിക്കാനോ? മനസ്സു ഇനിയും വര്‍ഗീയമായി അന്ധത ബാധികാതവര്‍ക്കൊക്കെ ഇതു മനസിലായിട്ടുണ്ട്.

saa said...

മതം മനുഷ്യനെ അടിച്ചേല്‍പ്പിക്കുന്ന മതപണ്ഡിതന്മാര്‍.

ഗാസയില്‍ നടക്കുന്ന ഇസ്രയേലിന്റെ കടന്നാക്രമണമാണ്‌ ഇന്ന ലോകത്താകമാനം ചര്‍ച്ചചെയ്യപ്പെടുന്നത്‌. പക്ഷെ ഇതിനെല്ലാം പുറകിലുള്ള കള്ളകളികള്‍ നമ്മള്‍ മനസ്സിലാക്കുന്നില്ല എന്ന്‌ മാത്രം.

യുദ്ധം ചെയ്യാന്‍ കെല്‌പുള്ളവരും മൂന്നു രാജ്യങ്ങളോട്‌ ഒരേ സമയം പൊരുതി ജയിക്കുകയും ചെയ്‌ത ഇസ്രായേലിന്റെ അടുത്തേക്ക്‌ കല്ലുകള്‍ മാത്രം ആയുധമാക്കി കടന്നചെല്ലാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന മുസ്ലീം മത പണ്ഡിതന്മാരെയും നേതാക്കന്മാരെയുമാണ്‌ ആദ്യം മര്യാദ പഠിപ്പിക്കേണ്ടത്‌. തീ തുപ്പുന്ന ടാങ്കുകളുടെ അടുത്തേക്ക്‌, മരിക്കാന്‍ തയ്യാറാക്കി വിടുന്ന കൗമാരജീവിതത്തെ ഓര്‍ത്ത്‌ വേവലാതിപ്പെടുന്നത്‌ അമ്മമാര്‍ മാത്രം. അവര്‍ക്ക്‌ സ്വര്‍ഗ്ഗം വാഗ്‌ദാനം ചെയ്യുന്നത്‌ മതപണ്ഡിതന്മാര്‍. ഒരുമനുഷ്യന്‌ അവന്റെതല്ലാത്ത ഒരു സ്വര്‍ഗ്ഗം എങ്ങനെ മറ്റൊരുവന്‌ വാഗ്‌ദാനം ചെയ്യാന്‍ കഴിയും?

സ്വര്‍ഗ്ഗം നന്മ നിരൂപിക്കുകയും ചെയ്യുകയും ചെയ്യുന്നവര്‍ക്ക മാത്രമുള്ളതാണ്‌, അല്ലാതെ പ്രത്യേകമായ്‌ ഒരു മതവിഭാഗത്തിനായ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടതല്ല. ഞങ്ങളുടെ മതത്തില്‍ ചേര്‍ന്നാല്‍ ചുമ്മാ സ്വര്‍ഗ്ഗം കിട്ടും എന്ന്‌ പഠിപ്പിക്കുന്നവര്‍ വെറുതെ ആളുകളെ ഓടിച്ചിട്ടുപിടിക്കുന്നവരാണ്‌, അങ്ങനെ വിശ്വിസിക്കുന്നവര്‍ വേദങ്ങള്‍ ശരിയായ ദിശയില്‍ പഠിക്കാത്തവരും വിഢികളുമാണ്‌. അതിനുപിന്നിലുള്ള ലാക്ക്‌ എന്താണ്‌? ഒന്ന്‌ ഉറപ്പാണ്‌, ഒരു വലിയസമൂഹത്തെ വഴിതെറ്റിച്ചതിന്‌ തീര്‍ച്ചയായും സ്വര്‍ഗ്ഗം അവര്‍ക്ക്‌ നഷ്ടപ്പെടുക തന്നെ ചെയ്യും.

വിശുദ്ധ യുദ്ധം എന്നത്‌ ഏതൊരു പ്രാദേശിക നേതാവിനും ഇറക്കാവുന്ന ഒരു ഫത്വയാണോ? എന്തുകൊണ്ട്‌ മുസ്ലീം പരമ്മോന്നത കമ്മറ്റി അത്‌ തങ്ങളുടേത്‌ അനുവാദമില്ലാതെ പ്രഖ്യാപിച്ചുകൂടാ എന്ന ഫത്വ പുറപ്പെടുവിക്കാത്തത്‌. അല്ലെങ്കില്‍ ഈ ഭൂമിമുഴുവന്‍ മുസ്ലീംവല്‍ക്കരിക്കാനുള്ള തീവ്രവാദികളുടെ അജണ്ടകളെ നമ്മുടേ നേതാക്കന്മാര്‍ പിന്‍താങ്ങുന്നുവോ? അമുസ്ലീങ്ങളെ രണ്ടാം തരം ആളുകളായ്‌ കാണാന്‍ പരിശുദ്ധ ഖുറാന്‍ പഠിപ്പിക്കുന്നില്ല എന്നിട്ടും മത നേതാക്കന്‍മാര്‍ അങ്ങനെ പഠിപ്പിക്കുന്നു. എന്തിന്‌? ഇതല്ലാതെ മുസ്ലീം സമൂഹത്തെ ഒറ്റകെട്ടായ്‌ നിര്‍ത്താന്‍ വേറെ ഒരു വഴിയുമില്ലേ?

കൊച്ചുകഞ്ഞുങ്ങള്‍ മരിക്കും എന്നു ഉറപ്പുള്ളപ്പോഴും, തോല്‍ക്കുമെന്ന്‌ അറിഞ്ഞിട്ടും പലസ്‌തീന്‍ യുദ്ധത്തിന്‌ ചെല്ലുന്നു. ഇസ്രായേല്‍ സൈന്യത്തിന്‌ മരണക്കെണിയാണ്‌ ഗാസ എന്ന്‌ അവര്‍ ആവര്‍ത്തിക്കുന്നു. എന്നിട്ട്‌ സൈന്യം വന്നു സാധാരണ ജനതകളെ കൊന്നൊടുക്കികഴിയുമ്പോള്‍ യുദ്ധത്തിന്‌ വെല്ലുവിളി നടത്തിയവര്‍ തന്നെ വിലപിക്കുന്നു. ആദ്യം രോക്ഷം നിറഞ്ഞതും തോക്കേന്തിയതുമായ പലസ്‌തീന്‍ പോരാളികളുടെ ചിത്രം പ്രസിദ്ധീകരിക്കുന്ന അറബ്‌ പത്രങ്ങള്‍ പിന്നെ മരിച്ചുകിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആര്‍ക്കാണ്‌ ലാഭം? പലസ്‌തീന്‍ പോരാളികള്‍ക്ക്‌ തന്നെ. അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അത്‌ ഉപയോഗിക്കുന്നു. ഇസ്രായേലിന്റെ പേരും പറഞ്ഞ്‌ ഒരു തരം കുരുതികൊടുപ്പ്‌.

ഹദിത്തുകളില്‍ പറഞ്ഞിട്ടുള്ള കാല്‌പനികതകള്‍ ആരാധനയാലയങ്ങളിലും മുസ്ലീം കൂട്ടായ്‌മകളിലും പ്രചരിപ്പിച്ച്‌, നാലുനേരം പരസ്യമായ്‌ നിസ്‌ക്കരിച്ച്‌ നെറ്റിയുരസി പാടുവരുത്തി പണ്ഡിതന്മാരായ്‌ ചമയുകയും, ജനതകളുടെ നേതാക്കന്മാരായ്‌ തീരുകയും ചെയ്യുന്ന ഇവര്‍ ഐതീഹങ്ങളെയും പ്രവചനങ്ങളെയും തീപ്പൊരി പ്രസംഗങ്ങളായ്‌ അവതരിപ്പിച്ച്‌ മതത്തിന്റെ പേരില്‍ യുവാക്കുളുടെ രക്തത്തിളപ്പിനെയാണ്‌ ചൂഷണം ചെയ്യുന്നത്‌. മുസ്ലീം മതത്തില്‍ വിദ്വേഷം കുത്തിവയ്‌ക്കുന്ന ഇത്തരം മൃഗങ്ങളെ പുറന്തള്ളുവാന്‍ സമയമായിരിക്കുന്നു. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെ സഹിഷ്‌ണതയുടെയും കഥ പറയുന്ന പരിശുദ്ധ ഖുറാനെ ആയുധമാക്കി മാറ്റുകയാണ്‌ ഇത്തരം കള്ളനാണയങ്ങള്‍, അവര്‍ എത്ര ആരാദ്യരായാലും, സമൂഹത്തിലെ എത്ര ഉന്നതരായാലും അവരുടെ മുഖം മൂടി വലിച്ചെറിയാന്‍ മുസ്ലീം ജനതയ്‌ക്കാകണം. പണ്ട്‌ ക്രിസ്‌ത്യന്‍ പുരോഹിതരാണ്‌ ക്രിസ്‌ത്യാനികളുടെ മതവികാരങ്ങളെ ചൂഷണം ചെയ്‌ത്‌ സുഖമായ്‌ ജീവിച്ചിരുന്നത്‌. അടിമപ്പണിയുടെയും, ഫ്യൂഡല്‍ വ്യവസ്‌ഥിതിയുടേയും കാലഘട്ടത്തില്‍ ശരിയെന്ന്‌ ഭൂരിഭാഗം പേര്‍ക്ക്‌ തോന്നിയത്‌ പിന്നീട്‌ ശരിയല്ലാതായ്‌, ജനം തള്ളിപറഞ്ഞു.

ഖുറാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മുസല്‍മാന്‍ (കാണാപാഠം പഠിക്കുന്നവനല്ല) ആക്രോശങ്ങളും, വിദ്വേഷങ്ങളുമില്ലാതെ, ശാന്തമായ്‌ ജീവിക്കുന്നവനാണ്‌. അങ്ങനെ നോക്കിയാല്‍ പുരാണത്തിലെ കാരുണ്യവാന്മാരായ മഹര്‍ഷിമാരുടെയും, ക്രിസ്‌തീയ വിശുദ്ധനമാരുടേയും, പഴയകാല സൂഫിമാരുടെയും അന്തര്‍ലീന ഭാവം ഒന്നു തന്നെയാണ്‌. വേഷവിധാനങ്ങളിലും ആരാധനാചാരങ്ങളിലും മാത്രമെ വത്യാസമുള്ളൂ, മാനസിക ഭാവം ഒന്നു തന്നെ, അവര്‍ അനുഭവിക്കുന്ന ദൈവീക സന്തോഷം ഒന്നു തന്നെ. ആ ഒരു തലത്തില്‍ നിന്ന്‌ ഇന്നത്തെ മുസ്ലീം സമൂഹത്തെ മതനേതാക്കന്മാര്‍ മാറ്റിമറിച്ചിരിക്കുന്നു.

ബഹുഭാര്യത്തം പിരിശുദ്ധ ഖുറാന്‍ അനുവദിക്കുന്നു എന്നു വാദിക്കുന്ന ഒരു മഹാനെ ഇന്നലെ മാധ്യമങ്ങളില്‍ കാണാന്‍ ഇടയായ്‌. ഖുറാനില്‍ എഴുതപ്പെട്ടവ തെറ്റായ്‌ വ്യാഖാനിച്ച്‌ അപൂര്‍ണ്ണമാക്കുന്ന വലിയൊരു സമൂഹം മുസ്ലീം ജനതയെ ആകമാനം പൊതിഞ്ഞിരിക്കുന്നു. അവരുടെ തന്നെ സ്വാര്‍ത്ഥയ്‌ക്ക്‌ മറ പിടിക്കാനാണ്‌ അവര്‍ അങ്ങനെ ചെയ്യുന്നത്‌. അവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഒറ്റപ്പെടുകയൊ കൊല്ലപ്പെടുകയൊ ചെയ്യുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ സംരക്ഷിക്കുന്ന സമതി എന്തുകൊണ്ട്‌ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വീഴ്‌ച്ചകാണിക്കുന്നു. ഷരിയത്ത്‌ നിയമങ്ങള്‍ അതാത്‌ കാലഘട്ടങ്ങളുടെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌ മാഹാന്മാരായ മുസ്ലീം പണ്ഡിതന്മാരാല്‍ മാറ്റങ്ങള്‍ വരുത്തപ്പെട്ടവയാണ്‌. ഇന്നത്തെ കാലഘട്ടത്തിന്‌ അനുസരിച്ച അവ സുതാര്യമാക്കേണ്ടതാണ്‌. നേതാകന്മാരുടെ സാമൂഹ്യവും സാമ്പത്തികവുമായ സുരക്ഷിതത്ത്വത്തിനുവേണ്ടി, അണികളെ കരുവാക്കുന്നു. നിയമങ്ങളെ വളച്ചൊടിക്കുന്നു.

മുസ്ലീം സമൂഹത്തില്‍ വിപ്ലവങ്ങളുണ്ടാവേണ്ട കാലമായിരിക്കുന്നു. ചങ്കുറപ്പോടെ ഖുറാന്‍ ശരിയായ ദിശയില്‍ പഠിക്കേണ്ട കാലമായിരിക്കുന്നു, മത നേതാക്കന്മാരില്ലാതെയും ജീവിക്കാന്‍ കഴിയുന്ന ഒരു തലത്തിലേക്ക്‌ മുസ്ലീം ജനത എത്തേണ്ടിയിരിക്കുന്നു. എഴുതവാന്‍ തുടങ്ങേണ്ടകാലമായിരിക്കുന്നു.

ഇസ്രായേലിന്‌ ഞാന്‍ പിന്‍താങ്ങുന്നില്ല. പിന്‍താങ്ങാന്‍ ഇസ്രായേല്‍ എന്റെ അമ്മാച്ചനുമല്ല. പക്ഷെ പലസ്‌തീന്‍ ജനതയുടെ പേരു പറഞ്ഞ്‌ ഹമാസ്‌ കാട്ടികൂട്ടുന്നകൊള്ളരുതായ്‌മകളെ വെള്ളപൂശാന്‍ ഞാനില്ല. പ്രത്യേകിച്ച്‌ മനുഷ്യരെ ബലിയാടാക്കി ജനപ്രീത ആര്‍ജിക്കാന്‍ ശ്രമിക്കുന്ന കാടത്തത്തെ.

ഇസ്രായേലിന്‌ ഞാന്‍ പിന്‍താങ്ങുന്നില്ല. പിന്‍താങ്ങാന്‍ ഇസ്രായേല്‍ എന്റെ അമ്മാച്ചനുമല്ല. പക്ഷെ പലസ്‌തീന്‍ ജനതയുടെ പേരു പറഞ്ഞ്‌ ഹമാസ്‌ കാട്ടികൂട്ടുന്നകൊള്ളരുതായ്‌മകളെ വെള്ളപൂശാന്‍ ഞാനില്ല. പ്രത്യേകിച്ച്‌ മനുഷ്യരെ ബലിയാടാക്കി ജനപ്രീതി ആര്‍ജിക്കാന്‍ ശ്രമിക്കുന്ന കാടത്തത്തെ.

Manikandan said...

തീർച്ചയായും സാധ്യമായ രീതിയിൽ എല്ലാം ചെറുത്തുനിൽക്കും. പക്ഷേ അതൊരിക്കലും പിഞ്ചുകുഞ്ഞുങ്ങളേയും വയസ്സായ അച്ഛനമ്മമാരെയും മുൻപിൽനിറുത്തി അവരെ മറയാക്കിയിട്ടാവില്ല എന്നു മാത്രം. ആദ്യം എന്റെ മരണം. അല്ലാതെ മറ്റുള്ളവരെ മുൻപിൽ നിറുത്തി അവരെ കൊലക്കുകൊടുത്ത് അവരുടെ ശവത്തിനുമുൻപിൽ ഇരുന്നു വിലപിച്ചു മറ്റുള്ളവരുടെ സഹതാപം ഇരക്കുന്ന സമ്പ്രദായത്തോട് എനിക്കു പുച്ഛമാണ് സുഹൃത്തേ. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തോടുള്ള അമർഷമോ വെറുപ്പോ അല്ല. അങ്ങനെ ഒരു മതത്തോടും, മത വിശ്വാസികളോടും അന്ധമായ ഒരു വിരോധവും എനിക്കില്ല.

arivu thedi said...

"തീർച്ചയായും സാധ്യമായ രീതിയിൽ എല്ലാം ചെറുത്തുനിൽക്കും" മണികണ്ടന്റെ വാദത്തോട് യോജികുന്നതോടൊപ്പം ഒരു ചെറിയ വിയോജനം കൂടി. ഹമാസ് ഒരിക്കലും സ്ത്രീകളെയും കുട്ടികളെയും മറയാകി യുദ്ധത്തില്‍ ഏര്‍പെട്ടിട്ടില്ല. ഇസ്രായേലിന്റെ ബോംബ് വര്ഷം ശ്രധിചില്ലന്നു തോന്നുന്നു. സ്കൂളുകള്ക് നേരെയും സാധാരണ ജനങ്ങള്‍ തിങ്ങി പാര്കുന്നിടവും ഒക്കെയാണ് ആക്രമണം. ഇവിടെയൊക്കെ ഹമാസിന്റെ പോരാളികള്‍ ഒളിച്ചിരികുന്നതുകൊണ്ടാനെന്നു ഇസ്രയേല്‍ പോലും പറഞ്ഞിട്ടില്ല. സാധാരണ ഇത്തരം നുണകള്‍ പറഞ്ഞുകൊണ്ടാണ് ആക്രമണം നടത്താറ് അതുപോലും പറഞ്ഞിട്ടില്ല (ഒര്കുന്നില്ലേയ് അമേരിക്ക ഇറാഖ് പിടിക്കാന്‍ പറഞ്ഞ ന്യായം സദ്ദാമിന്ടദുക്കല് ലോകത്തിനു ഭീഷണിയായിട്ടുള്ള രാസായുധം ഉണ്ടെന്നു. അതുപോലെ വര്‍ഷങ്ങല്കും മുന്പ് സുഡാനില്‍ ആയുധ പുരയാനെന്നു പറഞ്ഞു ഒരു മരുന്ന് കമ്പനിക്ക് നേരേ ബോംബ് വര്‍ഷിച്ചത്). അപ്പോള്‍ സ്ത്രീകളെയും കുട്ടികളെയും മരയാകി എന്നൊക്കെ പറയുന്നതു വെറുതെയാണ്. നിവര്തിയില്ലഞ്ഞിട്ടാണ് സ്വന്തം ജീവനും കൂടി പോകും എന്നും അറിഞ്ഞിട്ടും ചാവെരകാന്‍ പോലും അവര്‍ തയ്യാറാകുന്നത്. അല്ലെങ്ങില്‍ സ്വന്തം ജീവന്‍ പോകും എന്നറിയുന്ന ആരെങ്ങിലും ഈ പണിക്ക് തുനിയുമോ? എനിക്കും നിങ്ങല്കുമോന്നും ദൈവത്തിന്റെ അനുഗ്രഹത്താല്‍ ഇത്തരം പ്രതിസന്ധികലെയോന്നും മുഖാ മുഖം നേരിടേണ്ടി വന്നിട്ടില്ല. അതുകൊണ്ടാണ് ഇങ്ങിനെ വെട്ടാന്‍ വരുന്ന പോത്തിനെ കാണുമ്പോള്‍ വേദം ഓതാന്‍ തോനുന്നത്. ഒരു കല്ലുകൊണ്ട് എറിഞ്ഞിട്ടും ഒരു ഇസ്രായേലി പോലും മരികുന്നില്ല എന്ന് എറിയുന്നവര്കും അറിയാം. അപ്പോള്‍ പിന്നെയും എറിയുന്നതെധിനാനെന്നോ? തങ്ങളുടെ ഉറ്റവരും ഉദയവരുമായി എഴുന്നൂറിലധികം മനുഷ്യര്‍ ഇസ്രായേലിന്റെ ബോംബ് വര്‍ഷത്തിലും മറ്റും കൊല്ലപെട്ടു കിടകുന്നത് കണ്ടു സഹികാത്തത് കൊണ്ടാണ് കല്ലെടുകുന്നത്. എല്ലാവര്ക്കും നല്ലത് വരട്ടേ.

madhumuraleekrishnan said...

enthinANU UN ENNA SAMKADANA,INNALE PRAMEYAM PAASAKKIYIRIKKUNNU...ITHUVARE 700 NIRAPARADHIKAL KOLLAPPETTU.INDIAYUDE PRATHJKARANAM VALARE NIRASHAJANAKAM.YUDDHAKKOTHIYANMAR THULAYATEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEEE....

saa said...

പ്രിയ arivu thedi,
ഇസ്രായേലിനെ ഞാന്‍ ന്യായീകരിക്കുന്നില്ല. പക്ഷെ വിനാശം വിളിച്ചുവരുത്തുന്ന ഹമാസിന്റെ സ്വഭാവത്തെ തീര്‍ച്ചയായും വിമര്‍ശിക്കുന്നു. റോക്കറ്റുകള്‍ വരുന്ന ദിശയും ഗ്രനേഡുകള്‍ വരുന്ന ദിശയും തേടിയാണ് ഇസ്രായേല്‍ സൈന്യം മുന്നേറുക. ആ നീക്കത്തില്‍ അവരുടെ മുന്നില്‍ വന്നുപെടുന്ന പിഞ്ചുജീവതങ്ങള്‍പോലും വിലയില്ലാതാവുന്നു എന്നത് ശരിതന്നെ. എന്നിരുന്നാലും എന്തുകൊണ്ട് പലസ്തീനായിലെ ജനവാസകേന്ദങ്ങളില്‍ നിന്ന് റോക്കറ്റുകള്‍ വരുന്നു?

ഹമാസിന്റെ നിവര്‍ത്തികേട് എന്ന് പറഞ്ഞില്ലെ? എന്താണ് ഹമാസിന്റെ നിവര്‍ത്തികേട്? പലസ്തീനായ്ക്ക് ഒരു പ്രസിഡന്റ് ഉള്ള കാര്യം സൌകര്യപൂര്‍വ്വം ഹമാസ് മറന്നുകളഞ്ഞത്ത് എന്തേ? മഹമൂദ് അബ്ബാസിനെ അനുസരിക്കാനോ പലസ്തീന്‍ ഒന്നാണ് എന്ന് ചിന്തിക്കാനോ ഹമാസ് തയ്യാറായില്ല, മറിച്ച് ഗാസായുടെ നിയന്ത്രണം അവര്‍ അബ്ബാസില്‍ നിന്ന് പിടിച്ചെടുക്കുകയാണ് ചെയ്തത്. പര്സപരം മരിച്ചുവീണത് എത്ര പലസ്തീനികളാ എന്ന് അറിയാമോ? അന്ന് വെടിയേറ്റു വീണ കൌമാരക്കാരുടെ കണക്കുകള്‍ ആര്‍ക്കുമറിയില്ല. ഇങ്ങനെയൊക്കെ കാണിക്കുന്ന ഹമാസിനെ വെള്ളപൂശരുത്. അവരുടെ ഉദ്ദേശശുദ്ധി ശരിയായിരുന്നെങ്കില്‍ അബ്ബാസിനെ അനുസരിക്കുകയും പലസ്തീന്‍ പ്രസിഡന്റിന് ഒപ്പം നിന്നേനെ.

ഹമാസിനും ഹിസ്ബുള്ളയ്ക്കും ആയുധങ്ങള്‍ വിതരണം ചെയ്യുന്ന ഇറാനെയും സിറിയയെയും നമ്മളള്‍ മറന്നുപോകരുത്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ബലാബലത്തിന്റെ കളികളാണ്. ഇറാനും സിറിയയ്ക്കും റഷ്യയുടെ മികച്ച പിന്തുണ ഉണ്ടാവുന്നു. അപ്പോള്‍ ഇസ്രായേലിന് അമേരിക്കയുടെ പിന്തുണ ഉണ്ടാവുന്നത് സ്വാഭാവികം. ജനങ്ങള്‍ വിഢികളാവുകയാണ്. പക്ഷെ സഹതാപത്തിന്റെ പേരില്‍ ഹമാസിനെ വെള്ളപൂശരുത്.

അനുബന്ധം.. ഹമാസ് ഒരു സായുധ മുസ്ലീം സംഘടനയാണ്, പലസ്തീനായില്‍ മുസ്ലിം ജനത മാത്രമല്ല, ക്രിസ്ത്യാനികള്‍ കൂടിയുണ്ട്, അവര്‍ ഹമാസിനെ അംഗീകരിക്കുന്നില്ല. അംഗീകരിക്കാത്തതുമുലവും ഹമാസില്‍ ചേരാത്തതുമൂലവും, ഹമാസിന്റെ അമര്‍ഷം ഒരു വശത്ത്, ഇസ്രായേലിന്റെ ആക്രമണം മറുവശത്ത്. ഇസ്രായേലിനെതിരെ മറയായ് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വീടുകള്‍ ഉപയോഗിക്കന്നതായ് എന്റെ ഒരു പലസ്തീന്‍ സഹൃത്തിന്റെ കത്തുണ്ടായിരുന്നു.

arivu thedi said...

മഹ്മൂദ് അബ്ബാസ് കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ ഇരിക്കുന്ന പ്രസിടെന്റാനെന്നു "സാ" മറന്നോ? ഫലസ്തീന്‍ പ്രധാനമന്ത്രി ഹമാസിന്റെ നേതാകളിലോരളായ ഇസ്മായീല്‍ ഹനിയയാണ്‌ എന്ന കാര്യം ബോധപൂര്‍വം മറച്ചു വെക്കുന്നതാണോ? പിന്നെ ഏതൊരു രാജ്യത്തും അധികാരത്തിന്റെ അപ്പകശ്നതിനു വേണ്ടി ശത്രുകലുമായി രാജിയകുന്നവരെ നമുക്കു ചുറ്റും കാണാം. ഇനി ഹമാസിനെ കുറിച്ചു. ഹമാസ് ഒരു സായുധ മുസ്ലിം സംഘടനയാണെന്ന് പറഞ്ഞല്ലോ. ഇരച്ചു കയറുന്ന ടാങ്കറുകളും തീ മഴ പെയ്യിക്കുന്ന ഷെല്‍ വര്ഷവും, മിസ്യ്ലെ, രോകെറ്റ്, ബോംബ് തുടങ്ങിയവ കൊണ്ടുള്ള ആക്രമണങ്ങളും ഇസ്രയീല്‍നിന്നും തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍ ഹമാസ് മാത്രം തിരിച്ചു ഒന്നും ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതു ലളിതമായി പറഞ്ഞാല്‍ ശുന്ധ തെമ്മാടിത്തരം മാത്രം. (മണ്ടക്ക് നല്ല ചൊട്ടു കിട്ടുമ്പോള്‍ എതിര്‍തോന്നു തുപ്പാനെന്ഗിലുമുല്ല സ്വാതത്ര്യം അനുവദിച്ചുകൂടെ?). ഹോലോകോസ്ടിന്റെ പേരില്‍ ഇപ്പോഴും നിലവിളിക്കുന്ന ഒരു സമൂഹമാണ്‌ മറ്റൊരു സമൂഹത്തിന് മേല്‍ വേറൊരു ഹോളോകോസ്റ്റ് നടപ്പിലാകുന്നത്!!. അമ്മയെ തല്ലിയാലും കാണുമല്ലോ രണ്ടു പക്ഷം. അങ്ങിനെയേ ഞാന്‍ ഇത്തരകാരെ കാണുന്നുള്ളൂ.