Thursday, April 30, 2009

തൃശ്ശൂർ പൂരലഹരിയിലേക്ക്‌...

തിരഞ്ഞെടുപ്പ്‌ ചൂടിൽ നിന്നും ഒഴിഞ്ഞു തൃശ്ശൂർ ഇതാ പൂരങ്ങളുടേ പൂരത്തിനെ വരവേൽക്കുവാൻ തയ്യാറായിക്കൊണ്ടിരിക്കുന്നു.കൊടിയേറ്റം കഴിഞ്ഞതോടെ പങ്കാളികളായ ക്ഷേത്രങ്ങളിലും ചടങ്ങുകൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.തൃശ്ശൂർ റൗണ്ടിലും പരിസരങ്ങാളിലും പന്തലുകളും തോരണങ്ങളും ഉയർന്നുകഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉള്ള ആളുകൾ ഒഴുകിയെത്തുന്ന താളമേള ദൃശ്യശബ്ദവിസ്മയങ്ങളുടെ 36 മണിക്കൂറുകൾ നീളുന്ന മഹോത്സവത്തിന്റെ ലഹരിയിലേക്ക്‌ ആളുകളുടെ മനസ്സ്‌ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നു.ആനകളെ കുറിച്ചും, മേളത്തെകുറിച്ചും,കുടമാറ്റത്തെ കുറിച്ചും സേമ്പിളിന്റെ ഗരിമയെകുറിച്ചും ഒക്കെ ഇപ്പോളേ ചർച്ചതുടങ്ങി.

കണിമംഗലം ശാസ്ത്രാവ്‌ "വെയിലും മഞ്ഞുകൊള്ളാതെ" വരുന്നതും, അതുപോലെ ചൂരക്കോട്ടുകാവ്‌, നെയ്തലക്കാവ്‌,കാരമുക്ക്‌, ലാലൂർ തുടങ്ങിയ ചെറുപൂരങ്ങളുടെ വരവോടെ രാവിലെ ആരംഭിക്കുന്ന പൂരം പിറ്റേന്ന് ഉച്ചക്ക്‌ ഉപചാരം ചൊല്ലിപ്പിരിയുന്നതുവരെ നീളും. പൂരത്തിന്റെ പ്രധാന ആകർഷണങ്ങൾ സാമ്പിൾവെടിക്കെട്ടും,ആനചമയ പ്രദർശ്ശനവും പൂരദിവസത്തെ തിരുവമ്പാടിയുടെ മഠത്തിൽ വരവും, വടക്കുന്നാഥസന്നിധിയിലെ ഇലഞ്ഞിത്തറമേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടർന്നുള്ള കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും ആണെന്ന് പറയാം.

പറമേക്കാവ്‌ ദേവസ്വവും തിരുവമ്പാടിദേവസ്വവും ആണ്‌ പ്രധാനമായും പൂരത്തിന്റെ ചുക്കാൻ പിടിക്കുന്നത്‌.കേരളത്തിലെ അഴകിലും അച്ചടക്കത്തിലും മുന്നിട്ടുനിൽക്കുന്ന മികച്ച ആനകൾ ആണ്‌ ഇരുവിഭാഗത്തുമായി അണിനിരക്കുക.തിരുവമ്പാടിയുടെ ശിവസുന്ദർ തന്നെ ആയിരിക്കും ഇത്തവണയും പൂരത്തിലെ താരം.ഇരുവിഭാഗവും തങ്ങളുടെ മികവ്‌ പരമാവധി എടുത്തുകാണിക്കുന്ന വിധത്തിലായിരിക്കും ആനചയമപ്രദർശ്ശനം ഒരുക്കുക.ഇതിനായി മികച്ച കലാകാരന്മാർ മാസങ്ങളോളമായി അദ്വാനം തുടങ്ങിയിട്ട്‌.കുടമാറ്റവും വെടിക്കെട്ടും ഇരുവിഭാഗങ്ങളും തമ്മിലുള്ള ആരോഗ്യകരമായ മൽസരത്തിലൂടെ കാണികൾക്ക്‌ കാശ്ചയുടെ വിരുന്നൊരുക്കുന്നു.

13 comments:

മാണിക്യം said...

പുരത്തിനു ആശംസകള്‍ !!
വിവരണവും ആയി ഒരു നല്ല പോസ്റ്റ് പ്രതീക്ഷിക്കട്ടെയോ?

വികടശിരോമണി said...

അങ്ങനെ എന്റേയും പാർപ്പിടത്തിന്റേയുമൊക്കെ നല്ല നാളുകളായി:)
ഞാൻ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനുണ്ടാവും;മറ്റു ഭ്രാന്തൊന്നും കലശലല്ലാത്തോണ്ട് അതു കഴിഞ്ഞാൽ മടങ്ങാംന്ന് വിചാരിക്കുന്നു.

ramanika said...

ee post vayichappozhanu orthathu innanu sample vedikettu
appo sari samplinu potte....

smitha adharsh said...

ഈ ഓര്‍മ്മപ്പെടുത്തലിന് നന്ദി...
പൂരം...അതിന്റെ ഓര്‍മ്മകള്‍...എല്ലാം വീണ്ടെടുക്കാനായി...ഈ പോസ്റ്റിലൂടെ.

Rajesh T.C said...

പൂരത്തിന്റെ ഒർമ്മയിലേക്ക് ഒരിക്കൽ കൂടി കൊണ്ട് പോയതിന് നന്ദി..പൂരം ത്രിശൂർക്കാരന് എന്നും ഒരു ലഹരിയാണ്.ഇതു വായിച്ചപ്പോൾ പഴയ ഒരു പൂരാഘോഷം ഒർമ്മവരുന്നു.97-ൽ ആദ്യമായി നാട് വിട്ടുപോയി,യു.പിയിൽ ജോലി ചെയ്യുന്ന സമയം.ഒരു വർഷത്തിനു ശേഷം നാട്ടിൽ വരികയാണ്.4 ദിവസത്തെ യാത്രയുണ്ട്, അതുകൊണ്ട് എന്ന് എത്തുമെന്ന് ക്രിത്യമായി വീട്ടിൽ അറിയിച്ചിരുന്നില്ല.ഞാനും പത്തനംതിട്ടക്കാരൻ സുനിലും വീട്ടുകാരെ കാണാനുള്ള ആകാംഷയുമാ‍യി കേരള എക്സ്പ്രസ്സിൽ വരുന്നു,വണ്ടി പാലക്കാട് എത്തിയപ്പോഴാണ് അറിയുന്നത് അന്ന് ത്രിശൂർ പൂരമാണന്ന്,സുനിലിന് ഒരു ആഗ്രഹം,ഇതുവരെ കാണാത്ത ത്രിശൂർ പൂരം ഒന്ന് കാണണം,ഞാൻ കൂടെ ഉണ്ടങ്കിൽ ഒരു കൂട്ടുമായല്ലോ.പിന്നെ ഒന്നും ആലോചില്ല,അവനും എന്റെ ഒപ്പം ത്രിശൂരിൽ ഇറങ്ങി.ഒരു മുറിയെടുത്തതിനു ശേഷം രണ്ടാളും പൂരത്തിന്റെ ലഹരിയിലേക്ക് ഇറങ്ങി-ഇലഞ്ഞിത്തറമേളവും, വൈകുന്നേരത്തെ തെക്കോട്ടിറക്കവും തുടർന്നുള്ള കുടമാറ്റവും രാത്രിയിലെ വെടിക്കെട്ടും,പിന്നെ പിറ്റേന്നുള്ള പകൽ പൂരവും കണ്ട്,അവനെ തെക്കോട്ടുള്ള തീവണ്ടി കയറ്റിവിട്ടിട്ടാണ് ഞാൻ വീട്ടിലേക്ക് പോയത്...ജീവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടാത്തിൽ പിന്നീടോരിക്കലും എനിക്ക് ത്രിശൂർപൂരം കാണാൻ കഴിഞ്ഞില്ലെങ്കിലും ഇന്നും മനസ്സിൽ അന്നത്തെ ആ പൂരം ഒരു പച്ചതുരുത്തായി കിടപ്പുണ്ട്.......
മറ്റന്നാൾ എന്തായാലും ടിവി യുടെ മുന്നിൽ ഞാൻ ഉണ്ടാവും ലൈവായി പൂരം കാണാൻ.....

ഹന്‍ല്ലലത്ത് Hanllalath said...

നന്ദി..

പാവപ്പെട്ടവൻ said...

പൂര ആശംസകള്‍

മരമാക്രി said...

മരമാക്രിയെ ചിന്തയില്‍ നിന്ന് പുറത്താക്കിയ വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ. പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം.

paarppidam said...

എല്ലാവർക്കും സ്വാഗതം...കഴിഞ്ഞ കാലത്തിനിടയിൽ ഒരു ഒമ്പതുവർഷത്തെ പൂരമെങ്കിലും മനസ്സിലുണ്ട്‌...
രാവിലെ പൂരപ്പറമ്പിൽ എത്തിയാൽ പിന്നെ വെടിക്ക്ട്ട്‌ വരെ അവിടെ തന്നെ......
ഭരതേട്ടനും അഭിയും ജെയ്സനും അങ്ങിനെ ഒരു സംഘം.....ഇതിനിടയിൽ രന്റുവർഷം മുമ്പത്തെ ആനയോട്ടം ലൈവും....

മഠത്തിൽ വരവും,തെക്കോട്ടിറക്കവും,കുടമാറ്റവും എല്ലാം മനസ്സിൽ മിഴിവോടെ ഉണ്ട്‌.ഇലഞ്ഞിത്തറയിലെ നാദവിസ്മയം ചെവിയിൽ ഇരമ്പുന്നു.....
വെടിക്കെട്ട്ന്ന് പറഞ്ഞാൽ അത്‌ തൃശ്ശൂർ പൊരത്തിന്റെ തന്ന്യോ...വേറെ എവിടേ പടക്കം പൊട്ടിച്ചും കാര്യമില്ല....റ്റൃ^ശ്ശൂർ പൂരത്തിന്റെ അമിട്ട പൊട്ടണ പോലേന്ന്.... അതങ്ങ്ട്‌ വിരിയണ കണ്ടാൽ ഉള്ള സന്തോഷം...

ഇനി അൽപം ആനക്കാര്യം....
അപ്പോ ശിവസുന്ദർ ഇപ്രാവശ്യം അൽപം ക്ഷീണത്തിലാ അല്ലേ....ഇത്തിത്താനത്തെ ഗജമേളയിൽ കാര്യായിട്ട്‌ ശോഭിക്കാൻ കഴിഞ്ഞില്ലാത്രേ! അവിടെ തെച്ചിക്കോട്ട്കാവ്‌ ഗജരത്നം നേടീട്ടാ ചുള്ളാ...
മന്ദലാം കുന്ന് അയ്യപ്പൻ നല്ല ഉഷാറാമാഷേ!
രാജശേഖരനും ഉണ്ണികൃഷണനും വല്ല കുസൃതിയും ഒപ്പിക്ക്യോ?
ഹേയ്‌...നല്ല ബന്ദവസല്ലേ!!

അടിയാട്ട്‌ അയ്യപ്പനെ കണ്ടോ എന്താ അവന്റെ ഒരു ചേല്‌.ആന നിലത്തൊന്നുമല്ല ഗജകുമാരപ്പട്ടം കിട്യേപ്ലേ...
ബാസ്റ്റ്യനും നല്ല ഫോമിലാ...ഇക്കൊല്ലം കുറേ പൂരത്തിനു ഉണ്ടായേ....ഗുരുവായൂർ വലിയ കേശവൻ ഉണ്ടാവോ?

എന്റെ മേന്‌നേ പല്ലാവൂരുകാരുടെ മേളത്തിന്റെ മികവ്‌ ഒന്നു വേറെ തന്നെ ആയിരുന്നേ....
ഹേയ്‌ പെരുവനം കുട്ടന്മാരാരുടെ മേളം കൊഴുക്കുമ്പോ കാണാം അതൊക്കെ....
കുടമാറ്റത്തിനു പുത്യേ ഐറ്റംസ്‌ ഉണ്ടെന്നാ..തിരുവമ്പാടിയാകും മികച്ച്‌ നിൽക്കാ... ചമയം കലക്കീട്ടുണ്ട്‌...

ഉം സാമ്പിൾ കണ്ടില്ലേ...തകർക്കും.....

ഒരു നിമിഷം ഞാൻ വടക്കും നാഥസന്നിധിയിലെ പൂരപ്പറമ്പിലേക്ക്‌ പോയതാ...അവിടത്തെ ചർച്ചകൾ.....

paarppidam said...

പറയൂ എന്താണിപ്പോൾ പൂരങ്ങളുടെ പൂരത്തിന്റെ നാട്ടിൽ നിന്നും ഉള്ള വിഷേഷങ്ങൾ....

സുകേഷ്‌..... പൂരം അതിന്റെ സകലവിധ ആഡ്യത്വത്തോടും അന്തസ്സോടെയും ആരംഭിച്ചിരിക്കുന്നു....ചെറുപൂരങ്ങൾ അഥവാ ഘടകപൂരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നു....അൽപസമയത്തിനകംതന്നെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തിൽ വരവ്‌ ആരംഭിക്കും.പൂരങ്ങളുടേ പൂരത്തിന്റെ പ്രധാന ആകർഷണമായ ഈ ചടങ്ങിൽ മേളവിസമയം തീർക്കുവാൻ പഞ്ചവാദ്യത്തിന്റെ കുലപതിയായ അന്നമന്നടപരമേശ്വരമാരാർ പ്രാമാണിത്വം വഹിക്കും.

ആളുകൾ ആവേശഭരിതരാണോ?...
സുകേഷ്‌ തീർച്ചയായും ആളുകൾ ആവേശഭരിതരാണ്‌.....നിരവധി വിദേശികളും ഇവിടെ സ്വദേശികൾക്കൊപ്പം പൂരം ആസ്വദിച്ചുകൊണ്ടിരിക്കുന്നു.....അവർ ആകാശത്തേക്ക്‌ ആവേശപൂർവ്വം കൈയുയർത്തിക്കൊണ്ട്‌ താളമ്പിടിക്കുന്നുണ്ട്‌......

എന്താണ്‌ ആനകളുടെ സ്ഥിതി..ഇത്തവണ നിരവധി പുതുമുഖങ്ങൾക്ക്‌ പ്രാധാന്യം നൽകിയതായി അറിയുന്നു..ഇത്‌ ഏതെങ്കിലും വിധത്തിൽ പൂരത്തെ ബാധിക്കുന്നുണ്ടോ?
ആനകളിൽ പലതും പുതുമുഖങ്ങളാണെന്ന് തോന്നുന്നു. പലതും അഴകിൽ കഴിഞ്ഞവർഷത്തെപോലെ മികവ്‌ പുലർത്തുന്നവയല്ല എന്നാണ്‌ തോന്നുന്നത്‌.എങ്കിലും കാലങ്ങളായി പൂരത്തിൽ കാണാൻ കഴിയാതിരുന്ന ചില മികച്ച ആനകൾക്ക്‌ ഇത്തവണ പൂരത്തിൽ ഇടം കണ്ടെത്തുവാൻ ആയി എന്നും പറയാം....

ഇതിനിടയിൽ പൂരം കലക്കികൾ ചില കേസും കൂട്ടവും ആയി രംഗത്തെത്തിയിരുന്നു.. അതെന്തെങ്കിലും വിധത്തിൽ പൂരത്തിന്റെ മാറ്റിനെ ബാധിച്ചിട്ടുണ്ടോ?

തീർച്ചയായും ഇല്ലെന്നുതന്നെ പറയാം.പൂരം കലക്കികൾ ഓരോ വർഷവും വിവിധ കാര്യം പറഞ്ഞ്‌ പരാതിയുമായി മുന്നോട്ടുവരാറൂണ്ട്‌. റൗണ്ടിൽ ആളുകൾ കൂറ്റുതൽ വരാൻ പാടില്ല.അതുപോലെ പടക്കം പൊട്ടിക്കാൻ പാടില്ല....ആന പിണ്ടമിടാൻ പാടില്ല....ആളൂകൾ ശ്വാസം വലിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ്‌. എന്നാൽ അതൊന്നും തൃശ്ശൂരിലെ വടക്കുന്നാഥന്റെ മണ്ണിൽ വിലപ്പോകില്ല അല്ലെങ്കിൽ അനുവധിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്‌ ആളൂകൾ ആവേശപൂർവ്വം പൂരത്തെ വരവേൽക്കുന്ന കാശ്ചയാണ്‌ കാണുവാൻ കഴിയുന്നത്‌...

നന്ദി.....ശ്രീ...

paarppidam said...
This comment has been removed by the author.
paarppidam said...

കാലത്തുതന്നെ ജയരാജേട്ടൻ ഉഷാറായി പൂരപ്പറമ്പിൽ ഉണ്ട്‌....അതുപോലെ പല പ്രമുഖരേയും പൂരപ്പറമ്പിൽ പലയിടത്തായി കാണാം അവരാരെല്ലാവരും ഈ മഹാ ജനപ്രവാഹത്തിൽ ഒരാളായി മാത്രം നിന്ന് പൂരം ആഘോഷിക്കുകയാണ്‌.അതിൽ ആഹ്ലാദിക്കുകയാണ്‌.

ശരി കുട്ടപ്പൻ...നമുക്ക്‌ സ്റ്റുഡിയോയിൽ ചിലർ എത്തിയിട്ടുണ്ട്‌.അവരോട്‌ പൂരത്തെ കുറിച്ച്‌ ചോദിക്കാ.....ശ്രീ ഹ്ലക്സൻ എന്താണ്‌ താങ്കൾക്ക്‌ പൂരത്തെ കുറിച്ച്‌ പറയാൻ ഉള്ളത്‌...എന്താണ്‌ ഓർമ്മ.

സീ സാനീ...തൃശൂർ പൂരം ഞാൻ ഡെീയിൽ വച്ച്‌ പടത്തിൽ ഒക്കെ കാണാറുണ്ട്‌....പിന്നെ മറ്റൊരു കാര്യം എന്റെ ഫ്ലക്സ്‌ ഒരെണ്ണം പൂരപ്പറമ്പിൽ വെക്കുവാൻ പറഞ്ഞിട്ടുണ്ട്‌.....കുറ്റികൾ അത്‌ കേടക്കാഞ്ഞാൽ മതിയായിരുന്നു..... തൃശ്ശൂർ പൂരത്തീ കുറിച്ച്‌ കേട്ടിട്ടുണ്ട്‌...പിന്നെ എന്റെ സെക്രട്ടറിയോട്‌ ചോദിച്ചു മനസ്സിലാക്കിയിട്ടുണ്ട്‌... ഞാൻ ഒരു തൃശ്ശൂർ കാരനാണ്‌... (ഈ മൊതലൊക്കെ എങ്ങനാ തൃശ്ശൂക്കാരനാവാ അല്ലെ ഗട്യോൾസ്‌)

സാംസ്കാരിക നായകൻ: ഉത്സവം എന്നത്‌ കേരളീയരുടെ പ്രത്യേകിച്ച്‌ തൃശ്ശൂർക്കാരുടെ സംസ്കാരത്തിന്റെ ഭാഗമാണ്‌....ഉത്സവങ്ങൾ ഇല്ലാതെ ഒരു നാഗരികതക്കും ചരിത്രം തന്നെ ഉണ്ടാകുന്നില്ല...സാംസ്കാരിക തനിമ വ്യക്തമാക്കുന്നു എന്നത്‌ മായിമാത്രമല്ല അത്‌ ജീവിതത്തെ ആഹ്ലാദകരമാക്കുക കൂടെ ചെയ്യുന്നുണ്ട്‌.

ആ. ഇ.ഉ.എം.കുഞ്ഞൻ എന്താണ്‌ താങ്കൾക്ക്‌ പൂരത്തെ കുറിച്ച്‌ പറയാൻ ഉള്ളത്‌?പ്രത്യേകിച്ച്‌ ധാരാളം വിദേശികൾ ഇതിൽ പങ്കെടുക്കുമ്പോൾ?

ഇത്‌ സയണിസ്റ്റുകളുടേയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റേയും വ്യക്തമായ ഇടപെടലാണ്‌. ആഘോഷങ്ങളിൽ ജനങ്ങളെ തളച്ചിടുകയും അതിന്റെ ആന്തോളനങ്ങളീലൂടെ കടന്നുകയറുകയും ചെയ്യുകയാണവർ..മറ്റൊന്നു ഘടകപൂരങ്ങൾ..എന്താണീ ഘടകപൂരങ്ങൾ? മൂന്നാം ലോകരാജ്യങ്ങളുടെ പ്രതീകാമായാണ്‌ ഞാനീ ഘടകപൂരങ്ങളെ കാണുന്നത്‌....മാത്രമല്ല പാലസ്തീനിലോ അല്ലെങ്കിൽ പാക്കിസ്ഥാനിലോ നമുക്ക്‌ ഇത്തരം ഉത്സവങ്ങൾ കാണുവാൻ കഴിയില്ല....
ഇതു സാംസ്കാരികമായ ഒരു ആഘോഷമായി പലരും കൊട്ടിഘോഷിക്കുമ്പോൾ ഞാനിതിനെ നോക്കിക്കാണുന്നത്‌ കീഴാളന്മാർക്കു മേൽ മേലാള സംസ്കാരത്തിന്റെ അധീശ്വതത്തെ ആണിവിടെ ദർശ്ശിക്കുവാൻ കഴിയുക. ഇത്തരം ആഘോഷങ്ങളെ ഞാൻ ഒരുവിധത്തിലും ഉൾക്കൊള്ളൂവാൻ കഴിയാത്തവൻ ആണ്‌ ഞാൻ....

(എന്റെ ചുള്ളാ പോയി വല്ലതും എഴുതാൻ നോക്കുക.ഞങ്ങൾ ക്രിസ്ത്യാനിയും,ചോനും,നായരും മുസ്ലീമും മേറ്റ്ല്ലാവരും ഒരേ പോലെ ആണ്‌ ആഘോഷിക്കുന്നത്‌.ഇമ്മാതിരി ഉടായ്പ്‌ ഇറക്കാണ്ടെ വേറെ വല്ല പണിയും നോക്കുക)

തൽക്കാലം നമുക്ക്‌ ഉത്സവപ്പറമ്പിലേക്ക്‌ ക്യാമറ തിരിക്കാം...എന്താണ്‌ അവിടേ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

സാനീ...ചെറുപൂരങ്ങൾ ഒന്നൊന്നായി വന്ന് വടക്കുമ്നാഥനെ വണങ്ങി പോയിക്കൊണ്ടിരിക്കുന്നു....പൂരം ഇത്തവണ പതിവിലും ം ഉഷാറായി കൊണ്ടിരിക്കുന്നു.....ഇനിയിപ്പോൾ മഠത്തിൽ വരവാണ്‌...അതിനു തിരുവമ്പാടിയുടെ പ്രസ്റ്റീജ്‌ താരം തിരുവമ്പാടി ശിവസുന്ദർ(പഴ്യ പൂക്കോടൻ ശിവൻ) തിടമ്പേറ്റും. സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന തലേക്കെട്ടും മറ്റു ചമയങ്ങലൂമായി തലയെടുപ്പോടെ കേരളത്തിലെ മികച്ച ആനകളിൽ മുമ്പനായ അവൻ നിലകൊള്ളും....കൊടും ചൂടിനെ അവഗണിച്ചുകൊണ്ട്‌ നാദലഹരിയിൽ സ്വയം അലിയുവാൻ ആയിരങ്ങൾ ആണിവിടെ വന്നുകൊണ്ടിരിക്കുന്നത്‌....

Rajesh T.C said...

ചാനൽ ചർച്ചയിൽ ഒരാളെ വിട്ടു പോയി.
ഫ്രോ: മ്രഗസ്നേഹി:- ഇതു തീർത്തും ക്രൂരമായ ഒരു വിനേദമാണന്നാണ് എന്റെ അഭിപ്രയം.മിണ്ടാപ്രണികളെ ഏറെ നേരം കോലംകെട്ടിച്ച്,വെള്ളവും പുല്ലും കൊടുക്കാതെ വെയിലത്ത് നിർത്തുക അതു കണ്ട് പുരുഷാരം ആർത്ത് ഉല്ലസിക്കുക,തികച്ചും പ്രാക്ര്‌തം.. അൺസിവിലൈസ്ഡ് (ഗട്യയ് ചുള്ളത്തി പറഞ്ഞതിന്റെ അർത്ഥം എന്തൂട്ടാണാവേ ?)

ടി വിക്കാരുടെ കണ്ണിലൂടെ ലൈവായി പൂരം കണ്ടുക്കൊണ്ടിരിക്കുന്നു..പക്ഷെ എന്തൂട്ടോ ഒരു കൊറവുണ്ടല്ലോ.പൂരത്തിന്റെ മണം ഇല്ലാ..ഒരു ആ‍നചൂരടിക്ക്കുന്നില്ലോ..ക്യമറക്ക് പൂരകാഴ്ച്ച തരാൻ പറ്റൂം പക്ഷെ പൂരത്ത്റ്റിന്റെ ചൂര് തരാൻ പറ്റില്ലല്ലോ