Friday, November 13, 2009

പഴശ്ശിരാജയും ആനകളൂം..

പഴശ്ശിയുടെ യുദ്ധങ്ങളിൽ ഭൂരിഭാഗവും വയനാടൻ കാടുകളിൽ വച്ചാണ്‌ ൻഅടക്കുന്നത്‌. ഇന്നും വയനാടൻ വനങ്ങളിൽ സജീവ സാന്നിധ്യമാണ്‌ ആനകൾ.എന്നാൽ ഈ ചിത്രത്തിൽ ആനകളെ കണ്ടതായി ഓർക്കുന്നില്ലേ ഇല്ല.എന്തുകൊണ്ട്‌ ഇത്തരത്തിൽ സംഭവിച്ചിരിക്കാം. പരമാവധി കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്തിരിക്കുന്നു ഈ ചിത്രത്തിൽ എന്നിട്ടും കാടിന്റെ പ്രധാന ജീവിവർഗ്ഗത്തെ അവഗണിച്ചു.. ഈ കാലത്തും സജീവമായ കാട്ടാനക്കൂട്ടങ്ങളെ "അവഗണിച്ചത്‌" തികച്ചും പ്രതിഷേധാർഹമാണ്‌.. ആനപ്രേമികൾ ഇതിൽ പ്രതിഷേധിച്ചുകണ്ടില്ല...ഹഹഹഹ്‌

ഒരാനപ്രേമി പഴശ്ശിരാജ സിനിമയിലെ പുരുഷവേഷങ്ങളെ നമ്മുടെ പ്രിയപ്പെട്ട നാട്ടാനകളുമായി താരതമ്യം ചെയ്താൽ എങ്ങിനെ ഇരിക്കും...ഒരു ഭാവനയാണിത്‌......ഞാനതിനെ ഇങ്ങനെ പറയും..

തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെപ്പോലെ സകലപ്രതാപങ്ങളോടും കൂടി തലയുയർത്തിപ്പിടിച്ച്‌ ഉറച്ച കാൽവെപ്പുകളോടെ മമ്മൂട്ടി. തൊട്ടടുത്തായി തിരുവമ്പാടി ശിവസുന്ദറിനെപ്പോലെ ഒട്ടും കുറവില്ലത്ത ഗാംഭീര്യവുമായി ശരത്‌ കുമാർ. വിഷ്ണുശങ്കറിന്റെ ചോരത്തിളപ്പുമായി മനോജ്‌ കെ.ജയൻ!! മന്ദലാംകുന്ന് അയ്യപ്പനെ ഓർമ്മിപ്പിച്ചുകൊണ്ട്‌ കൂടെ സേനയിലെ മറ്റൊരു പ്രമുഖൻ( ഗുരുവായൂർ കാരനായ ആ നടനെ പേർ അറിയില്ല)......

രാജാവായി തിലകനെ കാണുമ്പോൾ എഴുത്തശ്ശൻ ശ്രീനിവാസനെ ഓർമ്മവരുന്നു... പട്ടത്ത്‌ ശ്രീകൃഷണനെപ്പോലെ ഒരു തടിയൻ സായ്പും......ഈരാറ്റുപേട്ട അയ്യപ്പനെപ്പോലെ പഴയംവീടൻ ചന്തുവായി സുമൻ!!

ഇത്രപോരെ? മതി മതി ആലോചിക്കുന്നത്‌ മാക്കമായി ആരെ എന്നല്ലേ? അതോ നീലിയായി ആർ എന്നോ? സോറി. സ്വയം കണ്ടുപിടിച്ചാൽ മതി...

4 comments:

ഞാന്‍ ആചാര്യന്‍ said...

haha nice..

Unknown said...

കഴമ്പുള്ള വല്ല കാര്യവും എഴുതിക്കൂടെ ?ആനപ്രാന്തനാണെന്ന് തോന്നുന്നു!!

നിരക്ഷരൻ said...

ആനകളെ ഉള്‍പ്പെടുത്തുന്നതെങ്ങിനാ ? ഒളിപ്പോരല്ലായിരുന്നോ ? :)

ഗുരുവായൂര്‍ക്കാരന്‍ നടന്‍ - സുരേഷ് കൃഷ്ണ.

paarppidam said...

ഹ.ഹ.ഹ
വിനയാ കഴമ്പുള്ളത്‌ എഴുതുവാൻ ശ്രമിക്കുന്നുണ്ട്‌..പിന്നെ കുറച്ച്‌ ഇതൊക്കെ വേണ്ടെ....ആനപ്രാന്ത്‌!! അൽപം ഇല്ലാതില്ല..ഒന്നുമില്ലേലും പൂരങ്ങളുടെ സ്വന്തം നാട്ടിൽ നിന്നല്ലേ?

നിരക്ഷരോ

നന്ദി..പിന്നെ നിങ്ങൾ കാട്ടിൽ കയറിനോക്കൂ...ആന നിങ്ങളേ ആയ്ദം കണ്ടാൽ അതൊടെ തീർന്നു പരിപാടി.അതു അനങ്ങാതെ ചെവിവട്ടാം പിടിച്ച്‌ നിൽക്കും..അറിയുകപോലും ഇല്ല തൊട്ടതു ചെന്നൽ പോലും...ആനയുള്ള കാട്ടിൽ ആനചൂരു സാധാരണയായി ഉണ്ടാകുന്നതില നമ്മൾ ശ്രദ്ധിക്കുകയും ഇല്ല..പണി എപ്പോ കിട്ടി എന്നു ചോദിച്ചാൽ മതി. .ബത്തേരിയിൽ നിന്നും വ്വടക്കോട്ട്‌ പോയാൽ വടക്കനാട്‌ എന്നൊരു സ്ഥലം ഉണ്ട്‌..പണ്ട്‌ ഒരു നല്ല അനുഭവം കിട്ടീടുന്റ്‌.....