Sunday, December 05, 2010

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ നീരുകാലത്ത്

6 comments:

paarppidam said...

കഴിഞ്ഞ വര്‍ഷം ഈ ദിവസം ഒരു ആന പടം പോസ്റ്റിയതിനു ഒരു മെയില്‍ വന്നിരുന്നു. എന്നാല്‍ പിന്നെ “പെണ്‍“ നാമധാരിയായ ആ വിഷ വിത്തിന് കാണുവാന്‍ കെടക്കെ ഈ വര്‍ഷം ഒരെണ്ണം. അതും തലയെടുപ്പിന്റെ അവസാന വാക്കായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തന്നെ.

അനില്‍@ബ്ലോഗ് // anil said...

ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടേണ്ട ഒരുവന്‍ !!
ഒരു കണ്ണിന് കാഴ്ചയില്ല, അതോണ്ട് തന്നെ അപടകാരി.

paarppidam said...

ഹഹ...രണ്ടു കണ്ണും കാഴ്ചയുള്ളവരിലും അപകടകാരികള്‍ കുറവല്ല.
രണ്ടു കണ്ണും കാണാത്ത എത്രയാനകള്‍ ഇന്ന് നമ്മുടെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നു. അല്പം പോക്രിത്തരം ഉള്ള അധികം ആനകള്‍ക്കും ഒരു കണ്ണിനു കാഴ്ചയില്ല എന്ന് അറിയില്ലേ അനിലേ?

അനില്‍@ബ്ലോഗ് // anil said...

ഒരു കണ്ണിനു കാഴ്ചയില്ലാത്തതുകൊണ്ടാണ് അവര്‍ പോക്രികളാകുന്നത്, പാര്‍പ്പിടം.
അവനു വിസിബിലിറ്റി ഇല്ലാത്ത ഭാഗത്ത് എന്തെങ്കിലും ശബ്ദമോ വേദനയോ അല്ലെങ്കില്‍ പരിഭ്രാന്തനാക്കുന്ന എന്തെങ്കിലുമോ ഉണ്ടായാല്‍ അവന്‍ പരിഭ്രാന്തനാകും, കാരണം ആ ഭാഗം അവന് അജ്ഞാതമായതിനാല്‍. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ അവസാന പരാക്രമം ഇത്തരത്തില്‍ കാഴ്ചയില്ലാത്ത ഭാഗത്തുണ്ടായ പ്രശ്നങ്ങളിലൊന്നാണ്.

പരാക്രമം കുറക്കാന്‍ കണ്ണിന്റെ കാഴ്ച കളഞ്ഞതാണെന്നും പറയപ്പെടുന്നു. എന്തായാലും അവന്‍ കൂടുതല്‍ അപകടകാരിയാണിപ്പോള്‍.

ഇവനെ ടോട്ടലി ബാന്‍ ചെയ്യുകയാണ് വേണ്ടത്.

paarppidam said...

ആ ആനയെ ബാന്‍ ചെയ്താല്‍ എന്താണ് സംഭവിക്കുക? അവന്‍ പട്ടിണി കിടന്ന് ചാകും.

അടുത്ത് നടന്ന അപകടം കുന്നംകുളം കാട്ടക്കാമ്പലിലേതാണ്. അതിന്റെ കാരണം ആനയുടെ കാലിനിടയില്‍ പടക്കം പൊട്ടിച്ചതും ആളുകള്‍ ആനയുടെ തൊട്ടുമുമ്പില്‍ അല്ലെങ്കില്‍ ആനയുടെ ശരീരത്തില്‍ തൊട്ടുകൊണ്ട് ആഹ്ലാദപ്രകടനം നടത്തിയതിന്റെയും ഫലമാണ്. തിരക്കിനിടയില്‍ പയ്യന്‍ താഴെ ആനയുടേ കാലിനടിയില്‍ വീണു.

മണിയേട്ടനും മഹേഷും (മഹേഷ് ഇപ്പോള്‍ അടുത്ത് കര്‍ണ്ണനാനയുടെ പപ്പാനായി) ഇരുപുറവും നിന്ന് ആണ് അവനെ കൊണ്ടു നടക്കുന്നത്. പഴയ പാപ്പാന്‍ കടുവാ വേലായുധേട്ടനും ഇവനെ നല്ല നിലക്കാണ് കൊണ്ടു നടന്നിരുന്നത്. ഒരാന മറ്റൊരാനയെ കുത്തുന്നത് അവന്റെ കുറുമ്പുകൊണ്ടുമാത്രമല്ല. അതിനു പല കാരണങ്ങള്‍ ഉണ്ട്. മദപ്പാടോ, വറ്റുനീരോ ഉള്‍ക്കോളൊ ഉള്ള ആനകളെ അടുത്ത് നിര്‍ത്തിയാല്‍ മറ്റാനകള്‍ ഭയംകൊണ്ട് ആക്രമണകാരിയാകാറുണ്ട്. സ്വരക്ഷക്ക് അവര്‍ അങ്ങോട്ട് ആക്രമിക്കും.

paarppidam said...
This comment has been removed by the author.