Sunday, September 10, 2006

മുന്നറിയിപ്പ്‌

വേണ്ട്രാ വേണ്ട്രാന്ന് മനസ്സുപറഞ്ഞാലും കുപ്പികണ്ടാല്‍ മലയാളികള്‍ തലയും കുത്തിവീഴും... ഓണത്തിന്റന്ന് "സുബ്ബോദത്തോടെ" നടന്നാല്‍ ഇനി മാവേലി വന്നില്ലേലോ എന്നാണ്‍ മലയാളീസിന്റെ ചിന്ത.
ലോകത്ത്‌ എവിടെ ചെന്നാലും.നാടെവിട്യാന്ന് ആണ്‍ ആദ്യം മലയാളീസ്‌ പരസ്പരം ചോദിക്കുക.
"അന്തിക്കാട്‌. "
കാസര്‍ഗ്ഗോട്ജില്ലക്ക്‌ പുറത്തും എന്നാല്‍ കര്‍ണ്ണാടകത്തില്‍ അല്ലാത്തതുമായ ഒരു സ്ഥലം ഉണ്ടല്ലോ അവിടുന്നുള്ള ആളൂകള്‍ ആയാലും അടുത്ത ചോദ്യം .
"അന്തിക്കാട്‌ എവിട്യാ എക്സാറ്റ്‌ സ്ഥലം."(ഏതാണ്ട്‌ അവിടെ നല്ല പരിചയം ഉള്ളപോലെ ഒരു ചിരി)
"കുട്ടം കുളം ഷാപ്പിന്റെ അടുത്താ." പിന്നെ ചോദ്യം ഇല്ല.
അന്തിക്കാട്ന്ന് കേട്ടാല്‍ ആളോള്‍ക്കൊരു ചിന്തയുണ്ട്‌ മുഴുവന്‍ കള്ളുകുടിയന്മാരാണെന്ന്. ഒത്തിരി രാഷ്ട്രീയനേതക്കന്മാരും ഒരു എമ്മല്ലെ പിന്നെ ഒരു മന്ത്രി എന്നിവരും കൂടാതെ സത്യേട്ടനും ഷിബുവും അനില്‍ സി മേനാന്‍ ചാക്കോ ഡി അന്തിക്കാട്‌ ( ചാക്കോ ഓടി അന്തിക്കാട്ടേക്ക്‌ എന്ന് ചിലര്‍പറയും അതു കാര്യക്കണ്ട)തുടങ്ങികലാകാരന്മാരും ഉള്ള നാടാണ്‍.പക്ഷെ മലയാളീസ്‌ ആദ്യം ഓര്‍ക്ക കള്ളിന്റെ കാര്യാ

കുറച്ച്‌ ചെത്തുതൊഴിലാളീകള്‍ ഉണ്ടായിപ്പോയീന്നും അല്‍പ്പം ചിലര്‍ മദ്യപിച്ച്‌ കലാപരിപാടികള്‍ അവതരിപ്പിക്കാറുണ്ടെന്നതും ഒരു അപരാധമാണോ? ചെത്തുകാരുടെ എണ്ണം അല്‍പ്പം കൂടുതലും അവര്‍ ഇടക്ക്‌ സമരം ചെയ്യും എന്നതും നല്ലകള്ള്‌ നല്‍കും എന്നതും കള്ളിന്റെ തലസ്ഥാനം എന്നൊരു സ്ഥാനപ്പേരും നല്‍കി ആദരിക്കുവാന്‍ ആള്‍ക്കാര്‍ക്ക്‌ ഒരു കാരണം ആയി.

കള്ളിനോട്‌ സ്നേഹം കാണിക്കുന്ന കള്ളിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മലയാളിക്ക്‌ എവിടെ ചെന്നാലും അന്തിക്കാട്ടുകാരോട്‌ ഒരു പ്രത്യേക സ്നഹം ആണ്‍.ഓണക്കാലമായാല്‍ പിന്നെ അളിയന്മാര്‍ സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ ഒരു ഒഴുക്കാണ്‍ അന്തിക്കാട്ടേക്ക്‌. അടുത്തപ്രദേശത്തുനിന്നും പോരാഞ്ഞ്‌ മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ കുടിയേറിയ അന്തിക്കാട്‌ നിവാസികള്‍ അധികകൂലികൊടുത്തും കള്ളവണ്ടികയറിയും ഓണത്തിനു കുടുമ്പത്തെത്തും.മിക്കവാറും കൂടേ കൊണ്ടുവരുന്ന "മാന്യന്മാരും" സഹമുറിയന്മാരുമായ അന്യനാട്ടുകാര്‍ കൂടെയുണ്ടാകും. കന്യാകുമാരിയില്‍ പോകുമ്പോള്‍ കക്കയില്‍ ഉണ്ടാക്കിയമാലവാങ്ങുന്നപോലെ അന്തിക്കാട്ടേ സന്തര്‍ശനത്തിന്റെ ഓര്‍മ്മക്കായി പലപ്പോഴും നല്ല അടിയും വാങ്ങിയാണു തിരികേപോകാറുള്ളത്‌.

അതിധി ദേവോഭവ എന്ന് കരുതുന്നവരാണ്‍ അന്തിക്കാട്ടുകാര്‍ എങ്കിലും കൊണ്ടാടാ തല്ല് കൊണ്ടാടാ തല്ല് എന്ന് പറഞ്ഞ്‌ തല്ലുവാങ്ങുവാന്‍ വരുന്നവര്‍ക്ക്‌ യാതൊരു പഞ്ഞവും ഇല്ലാതെ നല്ല മായമില്ലാത്ത നടന്‍ തന്നെ നല്‍കാന്‍ അന്തിക്കാട്ടുകാര്‍ക്കൊരു മടിയും ഇല്ല.

അങ്ങനെ പൂശും വാങ്ങി പോകുന്നവര്‍ പക്ഷെ "അടിച്ചുപോളിയായിരുന്നു ട്രിപ്പ്‌. അവിടെ ഒന്നുരണ്ട്‌ ഗട്യോള്‍ മുട്ടാന്‍ വന്നു നമ്മ നല്ല വിളക്കങ്ങട്‌ വിളക്കീന്നൊക്കെ" വഗ്ച്ചു കീച്ചും. നാടുകാണാന്‍ കൂട്ടിക്കൊണ്ടോയിട്ട്‌ തല്ലുകൊള്ളിച്ചൂന്ന് ആളോളെക്കൊണ്ട്‌ പറയിക്കാണ്ടിരിക്കാന്‍ നമ്മുടെ നാട്ടുകാരന്‍ മിണ്ടാണ്ടെ ഇരിക്കും. എന്നിട്ട്‌ കുട്ടാണീടേ വൈദ്യശാലേലെ കൊട്ടംചുക്കാതിക്കും കുഴമ്പിനും മനസ്സില്‍ നന്ദിപറയും.

ഒരിക്കല്‍ ഞാനും ഇത്തരത്തില്‍ ഒരു അബദ്ധം ചെയ്തു. പഠിക്കുന്ന കാലത്ത്‌ വയനാട്‌ കണ്ണൂര്‍ തുടങ്ങിയ സ്ഥലത്തുള്ള സുഹൃത്തുക്കള്‍ക്ക്‌ ഇവിടം ഒന്ന് സന്ദര്‍ശിക്കാന്‍ അനുമതികൊടുത്തു. മറ്റുള്ള "ടൂറിസ്റ്റുകളെപ്പോലെ" ഇവരും പതിവുതെറ്റിച്ചില്ല. പരിചയത്തില്‍ ഒരു പല്ലുഡോക്ടര്‍ ഉണ്ടായിരുന്നതിനാല്‍ വന്നവരില്‍ ഒരുത്തന് തിരികെപോയത്‌ വെപ്പുപല്ലുമായിട്ടാണ്‍. പല്ല് വെപ്പാണെന്ന് ഇന്നും അവന്റെ വീട്ടുകാര്‍ക്കോ കെട്ടാന്‍ പോകുന്ന പെണ്ണിനോ അറിയില്ല. ഇത്രേം എഴുതിയത്‌ ഇനി വരാന്‍പോകുന്നവര്‍ക്ക്‌ ഇതൊരു മുന്നറീപ്പാവോലോന്ന് കരുതീട്ടാ അല്ലാണ്ടെ പേടിപ്പിക്കനൊന്നല്ല.


(വിചാരിച്ചമാതിരി സമയം കിട്ടുന്നില്ല എന്നല്‍ പിന്നെ എഴുതാണ്ടെ ഇരുന്നൂടേന്ന് ചോദിച്ചാല്‍ അതിനും പറ്റുന്നില്ല. എന്തായാലും തല്‍ക്കാലം നിര്‍ത്തട്ടെ)
തുടരും...

4 comments:

Aravishiva said...

അന്തിക്കാടിന്റെ കഥ ഇഷ്ടമായി...അവിടുത്തെ നിഷ്കളങ്കരായ മനുഷ്യരെക്കുറിച്ച് സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്റര്‍വ്യൂവില്‍ വായിച്ചതോര്‍ക്കുന്നു...നിറയെ തെങ്ങിന്‍ തോപ്പുകള്‍ ഉള്ള സ്ഥലമാണെന്നു കേട്ടിട്ടുണ്ടു....അന്തിക്കാടിന്റെ കള്ളു പുരാണം പുതുമയുള്ളതായി...കള്ള് കൂടുതല്‍ കഥകള്‍ സമ്മാനിക്കുമെന്നു കരുതുന്നു...

അഭയാര്‍ത്ഥി said...

അന്തിക്കാട്ടുകാര ഇങ്ങിനെ പറഞ്ഞ്‌ പേടിപ്പിക്കാതെ.
മ്മളൊക്കെ ഒരു നാട്ടാരല്ലെ. ചെമ്മാപ്പിള്ളി, കാഞ്ഞാണി കണ്ടശ്ശാം കടവ്‌ പെരിങ്ങോട്ടുകര ഒക്കമ്മടെ ലൊക്കാല്‍ട്ട്യന്നെ.

അനില്‍ സി മേനോന്‍ ചങ്ങരത്തെ ആണൊ?. ബാബു സി മോഹന്ദാസിനെ അറിയാര്‍ന്നോണ്ട്‌ ചോദിച്ചതാ?.

അന്തിക്കാട്ടാരും നവീന റ്റോഡിയും പസ്റ്റല്ലേ?. രണ്ടും തലക്കു പിടിച്ചാല്‍ കൊട്ടും. ശരീരത്തില്‍ പടവെട്ടുള്ളോണ്ട്‌ അന്തിക്കാട്ടാരും ചെമ്മാപ്പിള്ളീക്കാരൊന്നും കൈവച്ചില്ലാന്നെ.
ഫാഗ്യം എന്റെ ഫല്ലു ഫോകാഞ്ഞത്‌.

ബെന്യാമിന്‍ said...

അന്തിക്കാടിന്റെ കള്ളുകഥ ഇഷ്‌പ്പെട്ടു. എന്നാല്‍ അന്തിക്കാടിനെക്കാള്‍ ശുദ്ധമായ കള്ളിന്‌ കേരളത്തില്‍ പേരുകേട്ട സ്ഥലം പറവൂരിനും കൊടുങ്ങല്ലൂരിനും അടുത്തുള്ള മൂത്തുകുന്നം ആണെന്നാണ്‌ എന്റെ അഭിപ്രായം. ഒരാഴ്ചക്കാലം അവിടെത്താമസിച്ച്‌ ശുദ്ധമായ കള്ളിന്റെ രുചി അറിഞ്ഞവന്റെ ഒരു സത്യപസ്ഥാവന. ചെന്നത്‌ ഒരു അധ്യാപകന്റെ ഭവനത്തിലേക്കാണെങ്കിലും എനിക്കാദ്യം നീട്ടപ്പെട്ടത്‌ ചായയ്ക്കു പകരം അന്തിക്കള്ള്‌!! അത്രവലിയ അതിഥി പാരമ്പര്യം അന്തിക്കാടിന്‌ വിളമ്പാനുണ്ടോ..? അന്തിക്കാടിന്റെയും മൂത്തുകുന്നത്തിന്റെയും കള്ളുരുചി അനുഭവിച്ചിട്ടുള്ള വല്ലവരും ഉണ്ടെങ്കില്‍ അഭിപ്രായം ബോധിപ്പിക്കട്ടെ.

SunilKumar Elamkulam Muthukurussi said...

Sudhir, Go to EDIT PROFILE in your settings after signing in to blogger.com and list all the blogs under your ID -S-