Monday, December 04, 2006

സംവരണ പഠന കമ്മറ്റികളും കുട്ടികളും

ചൈനയില്‍ ഓരോ ദമ്പതിമാര്‍ക്കും ഒന്നിലധികം കുട്ടികള്‍ പാടില്ല എന്നും ഒന്നിലധികം കുട്ടികള്‍ ഉണ്ടായാല്‍ അവര്‍ക്ക്‌ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുമെന്നും ഒരു സുഹൃത്ത്‌ പറയുന്നതുകേട്ടു. സംഗതി സത്യമാണെങ്കില്‍ അത്‌ ഒരു നിലക്ക്‌ നല്ലതു മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ അവിടത്തെ ആളുകളുടെ മാനസീകനിലയില്‍ വളരെയധികം പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണ്‌. ഉദാഹരണമായി ഒരു ദമ്പതികള്‍ക്ക്‌ ഒരു പെണ്‍കുട്ടിയാണുള്ളതെന്നിരിക്കട്ടെ വിവാഹശേഷം അവള്‍ ഭര്‍ത്താവിനോടൊപ്പം താമസമാക്കുമ്പോള്‍ ഒന്നുകില്‍ അയാളുടെ വീട്ടില്‍ അല്ലെങ്കില്‍ മറ്റൊരു വീടെടുത്ത്‌ അവിടെ. രണ്ടായാലും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഒറ്റപ്പെടില്ലെ? അവിടെയുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ജോലിചെയ്യുമെങ്കിലും രക്ഷിതാക്കള്‍ക്ക്‌ ജോലിചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ മകന്‍/മകള്‍ ഒറ്റക്ക്‌ ആ കുടുമ്പത്തിന്റെ ഉത്തരവാധിത്വം ഏറ്റെടുക്കേണ്ടിവരില്ലെ? ഇതേക്കുറിച്ച്‌ കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുണ്ട്‌ അറിയുന്നവര്‍ എഴുതുമല്ലോ?



ഇന്ത്യയും ജനസംഖ്യയുടെ വന്തോതിലുള്ള വര്‍ദ്ധനവിനാല്‍ പുരോഗതി മന്തീഭവിക്കുന്ന രാജ്യങ്ങളില്‍ മുന്‍ നിരയിലാണ്‌. കേരളത്തിലും അതിന്റെ പ്രത്യക്ഷമായ പ്രശ്നങ്ങള്‍ കാണാം. ഒറ്റപ്പെണ്‍കുട്ടിയുള്ളവര്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റും നല്‍കുന്ന രാജ്യത്ത്‌ രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെക്കുറിച്ച്‌ ആരും ഒന്നും മിണ്ടുന്നില്ല.രണ്ടിലധികം കുട്ടികള്‍ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങള്‍ നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യുവാന്‍ പ്രീണനരാഷ്ട്രീയക്കാര്‍ക്ക്‌ മടിയുണ്ടാകും എന്നാല്‍ സമ്പൂര്‍ണ്ണസാക്ഷരര്‍ ഉള്ള കേരളത്തില്‍ ഇന്ന് ചിലയിടങ്ങളില്‍ അതും വിദ്യാസമ്പന്നര്‍ക്കിടയില്‍ പോലും 3-5 വരെ കുട്ടികള്‍ ഇന്നും കാണാം. ഇതിന്റെ പുറകിലെ അജണ്ട വേറെയാണെങ്കിലും നമ്മുടെ രാജ്യത്തോടു ചെയ്യുന്ന ദ്രോഹമായി ആരും ഇതു ഗണിക്കുന്നില്ല. കൂടുതല്‍ കുട്ടികള്‍ നാളത്തെ കൂടുതല്‍ വോട്ടുകളായി മാറും എന്ന് കരുതിയിരിക്കുന്ന രാഷ്ട്രീയ വ്യാപാരികള്‍ നാളയെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കേണ്ടതുണ്ട്‌. പ്രത്യേകിച്ചും ചില കമ്മറ്റികളും കമ്മീഷനുകളും കണക്കെടുപ്പ്‌ നടത്തുമ്പോള്‍ അവഗണിക്കപ്പെട്ടു എന്ന നിഗമനത്തില്‍ എത്തും പക്ഷെ അവര്‍ ഒരു വീട്ടിലെ കുട്ടികളുടെ എണ്ണം കണക്കിലെടുക്കാനും അതു പ്രസിദ്ധീകരിക്കുവാനും എന്തെ മടിക്കുന്നു.പക്ഷെ പിന്നെ ആകമ്മറ്റി റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ഒഴിവുനികത്തണം ആനുകൂല്യം നല്‍കണം എന്നൊക്കെ പറഞ്ഞു ജാഥയും തിരഞ്ഞെടുപ്പില്‍ വിലപേശലും നടക്കും

രണ്ടിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിയന്ത്രണം വരുത്തേണ്ടത്‌ അത്യാവശ്യമാണ്‌. മേല്‍ജാതി വിഭാഗത്തില്‍ പെട്ടുപോയി എന്ന ഒറ്റക്കാരണംകൊണ്ട്‌ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന മറ്റുള്ളവരോട്‌ നീതിപുലര്‍ത്തുവാന്‍ കൂടെ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്‌.അസംഘടിതരും താരതമ്യേന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ ഒരു വിഭാഗത്തെ സവര്‍ണ്ണര്‍ എന്ന് മുദ്രകുത്തി തിരസ്കാരിക്കുന്നത്‌ നീതിയാണോ? ഒരുകാലത്ത്‌ അവരുടെ കൈയ്യില്‍ ഉണ്ടായിരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയും മറ്റുള്ളവര്‍ക്ക്‌ വീതം വെച്ചും അവരെ ഇന്നത്തെ സ്ഥിതിയില്‍ ആക്കിയത്‌ ആരാണ്‌.അവരെ ഇന്നത്തെ അവസ്ഥയിലേക്ക്‌ എത്തിച്ചതില്‍ ഇവിടത്തെ രാഷ്ട്രീയ കക്ഷികള്‍ക്ക്‌ ഉത്തവാദിത്വം ഇല്ലെ?ഇവിടെ കരയുന്നകുഞ്ഞിനേപാലുള്ളൂ എന്ന തത്വം ശരിയാണെന്ന് സമര്‍ഥിക്കുന്ന രീതിയിലാണ്‌ കാര്യങ്ങള്‍. തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ മാത്രമേ രാഷ്ട്രീയക്കാര്‍ ചര്‍ച്ച ചെയ്യുന്നുള്ളൂ. ഭൂരിപക്ഷത്തിനോ അവരിലെ ന്യൂനപക്ഷമായ നായര്‍ നമ്പൂതിരി മേനോന്‍ തുടങ്ങിയ വിഭാഗത്തിനോ എന്തെങ്കിലും പ്രാധാന്യം ഈ ചര്‍ച്ചകളില്‍ കാണുന്നില്ല. ആരാണ്‌ അതിനു ഉത്തരവാധികള്‍?

2 comments:

paarppidam said...

കമ്മറ്റികളും കുട്ടികളും
a post

Anonymous said...

എസ്‌.കുമാര്‍,
താങ്കളുടെ ബ്ലൊഗില്‍ പല പ്രാവശ്യം വന്ന് വിഷമത്തോടെ തിരിച്ചു പോകേണ്ടിവന്നിരിക്കുന്നു.
ഒന്നും വായിക്കാനാകുന്നില്ല. നിറയെ കുത്തും , പുള്ളിയും മാത്രം!!!!
ചിത്രകാരന്റെ കംബ്യൂട്ടറില്‍ ഫോണ്ടില്ലാത്തതു കൊണ്ടാണോ..????

ചിത്രകാരന്റെ പോസ്റ്റിലെ കമന്റിനുള്ള മറുപടി:(അസ്ഥാനത്തായെങ്കില്‍ ക്ഷമിക്കുക)

തങ്കളോട്‌ മോശമായി ഒന്നും ചിത്രകാരന്‍ പ്രവര്‍ത്തിച്ചതായി ഓര്‍മ്മയില്ല. പലപ്പോഴും വ്യക്തിഗതമായ ചോദ്യത്തിന്‌ പൊതുവായ ഉത്തരം നല്‍കുന്ന ഒരു ദുശ്ശീലം ചിത്രകാരനുണ്ടെന്ന് സ്വയം ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. അതു തിരുത്താന്‍ ശ്രമിച്ചു വരുന്നു.
തങ്കളുടെ കമന്റു ഡിലീറ്റ്‌ ആയത്‌ എങ്ങിനെയാണെന്ന്‌ ചിത്രകാരനും അറിവില്ല. മറുപടി കമന്റിനു താഴെ തന്നെ കൊടുത്തിരുന്നു. എസ്‌. കുമാര്‍ന്റെ നല്ല വാക്കുകള്‍ക്ക്‌ എപ്പോഴും സ്വാഗതം... വിമര്‍ശനങ്ങള്‍ക്കും.
പിന്നെ വ്യക്തിപരമായി അറിയിക്കാനുള്ള വഴി കംബ്യൂട്ടര്‍ നിരക്ഷരനായ ചിത്രകാരന്‌ സത്യമായും അറിയില്ല.
സമയമുള്ളപ്പോള്‍ കുമാര്‍ സഹായിക്കുക.

www.chithrakaran.blogspot.com