Friday, February 09, 2007

പത്മപ്രിയ അവാര്‍ഡ്‌ കളഞ്ഞുകുളിച്ചതോ?

കേരളാ ഗവണ്‍മെണ്റ്റിണ്റ്റെ ൨൦൦൬-ലെ സിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ പതിവുപോലെ വിവാദങ്ങള്‍ക്ക്‌ തുടക്കം കുറിക്കുകയും ചെയ്തു. ഇത്തവണത്തെ വിവാദങ്ങള്‍ക്കുള്ള സ്കോപ്പ്‌ നല്‍കുന്നത്‌ അവാര്‍ഡുകളില്‍ അധികവും ഇടതുപക്ഷ അനുകൂലികളോ അല്ലെങ്കില്‍ കാഴ്ചപ്പാടുള്ളവര്‍ക്കോ ലഭിച്ചു എന്നാണത്രെ! സൂക്ഷ്മമായി നോക്കിയാല്‍ അതില്‍ കഴമ്പില്ലാ എന്ന്‌ പറയാനും പറ്റില്ല.എന്നാല്‍ ശ്രീ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത രാത്രിമഴക്ക്‌ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നു എന്നതാണ്‌ പലരുടേയും നിരീക്ഷണം. ഇതിനു മുമ്പും ഒരു ചിത്രത്തിനു തന്നെ നിരവധി അവാര്‍ഡുകള്‍ ലഭിച്ച്ച്ച ചരിത്രം ഉണ്ട്‌ അതുകൂടാതെ പ്രേക്ഷകര്‍ കണ്ടില്ലെങ്കിലും രാത്രിമഴയുടെ സംവിധായകന്‍ ഇതിനു മുമ്പും നിരവധി അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള കലാകാരനാണ്‌.

മികച്ച നടിക്കുള്ള അവാര്‍ഡ്‌ ശ്രീമതി ഉര്‍വ്വശിക്ക്‌ അവാര്‍ഡുലഭിച്ച്ച്ചത്‌ അതും മധുചന്ദ്രലേഖപോലുള്ള ഒരു ചിത്രത്തിലെ അഭിനയത്തിനു അല്‍പ്പം കടന്നകയ്യായില്ലെ എന്നു സംശയിക്കുന്നത്‌ സ്വാഭാവികം.(നിലവാര്‍ക്കൂടുതല്‍കാരണം മധുചന്ദ്രലേഖ മുഴുവന്‍ കാണാന്‍ ഉള്ള ക്ഷമയില്ലാതെ അതിനു മുമ്പു ഞാനും ഇറങ്ങിപ്പോന്നു എന്നതാണ്‌ വാസ്തവം.) വളരെ മികച്ച അഭിനയം കാഴ്ച്ചവെച്ച്ച പത്മപ്രിയ രണ്ടാം സ്ഥാനത്തേക്ക്‌ തഴയപ്പെട്ടത്‌ അവര്‍ അടുത്ത ദിവസം ചെന്നു ചാടിയ ഡബ്ബിങ്ങ്‌ ആര്‍ടിസ്റ്റുകളുമായി ബന്ധപ്പെട്ട വിവാദവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? ആവോ ആര്‍ക്കറിയാം! കറുത്തപക്ഷികളിലെ കഥാപാത്രത്തിനു അവര്‍ തന്നെയാണ്‌ ഡബ്ബുചെയ്തിരിക്കുന്നത്‌. എന്തായാലും ബുദ്ധിജീവികളുടെ കാഴ്ച്ചപ്പാടല്ലല്ലോ പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ച്ച്ചയായും ഇത്തവണത്തെ തിരഞ്ഞെടുക്കുവാന്‍ അവസരം ലഭിച്ച്ച്ചാല്‍ പ്രേക്ഷകര്‍ നിസ്സംശയം തിരഞ്ഞെടുക്കുക പത്മപ്രിയയെ തന്നെയായിരിക്കും എന്നതില്‍ യാതൊരു സംശയവും ഉണ്ടാകില്ല.കറുത്തപക്ഷികളിലും മറ്റും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സമീപകാല മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌.അര്‍ഹതയുള്ള പലരേയും രണ്ടാം സ്ഥാനത്തേക്ക്‌ തള്ളിയെന്ന നടന്‍ ജഗതിശ്രീകുമാറിണ്റ്റെ പരാമര്‍ശത്തെ ആര്‍ക്കും തള്ളുവാന്‍ കഴിയില്ല.പ്രത്യേകിച്ചും പത്മപ്രിയയുടെ കാര്യത്തില്‍.

ക്ളാസ്‌മേറ്റ്‌സിനെ കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തെ തിരഞ്ഞെടുത്തതില്‍ അപാകതയില്ലെന്ന്‌ കരുതാം.കാരണം ഇതല്ലാതെ ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ മറ്റൊരു ചിത്രം കഴിഞ്ഞ വര്‍ഷം ഉണ്ടായോ എന്നത്‌ സംശയം.വ്യത്യസ്ഥമായ പ്രമേയവും അതു കൈകാര്യം ചെയ്ത രീതിയും ക്ളാസ്മേറ്റ്‌സിനെ ശ്രദ്ധേയമാക്കി.

ഒരു വേഷത്തെ ഒരു നടന്‍ എങ്ങനെ അവതരിപ്പിച്ചൊ എന്നാണ്‌ പരിഗണിച്ചതെന്ന ജൂറിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്‌. മിമിക്രികാട്ടിയും മേക്കപ്പ്‌മാണ്റ്റെ മാത്രം കഴിവിലും അവാര്‍ഡുവാങ്ങിയവര്‍ക്കിടയില്‍ തികച്ചും വ്യത്യസ്ഥനാണ്‌ പ്രിഥിരാജ്‌.മനോജ്‌ കെ ജയനു ശേഷം യുവത്വം നിറഞ്ഞ ആണ്‍കരുത്തിണ്റ്റെ ഒരു ഭാവം മലയാളസിനിമയില്‍ കണ്ടത്‌ പ്രിഥ്വീരാജിണ്റ്റെ വരവോടെ തന്നെയാണ്‌. പല മികച്ച സംവിധായകരുടേയും തിരക്കഥാക്ര്‍ഹ്ത്തുക്കളുടേയും ചിത്രങ്ങളില്‍ അദ്ദേഹത്തിനു എന്തുകൊണ്ടോ അവസരം ലഭിക്കുന്നില്ല എന്നത്‌ ഒരു വാസ്തവമാണ്‌. ഒരു നടന്‍ എന്ന നിലയില്‍ പ്രിഥിയുടെ കഴിവുകള്‍ പ്രകടമാക്കാന്‍ ഇനിയും അവസരങ്ങള്‍ വരാന്‍ ഇരിക്കുന്നേ ഉള്ളൂ എന്ന്‌ കരുതാം.

തിരക്കഥയില്‍ കമലിണ്റ്റെ കറുത്തപക്ഷികളും ബ്ളെസ്സിയുടെ പളുങ്കും പിന്തള്ളപ്പെട്ടത്‌ തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി എന്നേ പറയാന്‍ പറ്റൂ. എന്തായാലും ഭാഗ്യം കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രമായോ മികച്ച രണ്ടാമത്തെ ചിത്രമായൊന്നും മധുചന്ദ്രലേഖയെ തിരഞ്ഞെടുക്കാഞ്ഞത്‌!

5 comments:

s.kumar said...

വളരെ മികച്ച അഭിനയം കാഴ്ച്ചവെച്ച്ച പത്മപ്രിയ രണ്ടാം സ്ഥാനത്തേക്ക്‌ തഴയപ്പെട്ടത്‌ അവര്‍ അടുത്ത ദിവസം ചെന്നു ചാടിയ ഡബ്ബിങ്ങ്‌ ആര്‍ടിസ്റ്റുകളുമായി ബന്ധപ്പെട്ട വിവാദവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? ആവോ ആര്‍ക്കറിയാം! കറുത്തപക്ഷികളിലെ കഥാപാത്രത്തിനു അവര്‍ തന്നെയാണ്‌ ഡബ്ബുചെയ്തിരിക്കുന്നത്‌.

G.manu said...

The award was not propper ia m sure.. vayalar sarath was rejected and lefitst prabhavarma got it..

and urvashis case is worst..

but pridhvi deserves the award

മുക്കുവന്‍ said...

I do agree with gmanu. I couldn't watch that film completely. such horrible film... prithvi is ok. he did enough work last year.

s.kumar said...

നന്ദി സുഹൃത്തുക്കളെ, സമാനമായ ചിന്തകള്‍ മറ്റു ചില സുഹൃത്തുക്കളുടേയും ബ്ലോഗ്ഗുകളില്‍ കാണുകയുണ്ടായി. തീര്‍ച്ചയായും ഇവിടെ ഉര്‍വ്വശിയേക്കാളും മികച്ചുനിന്നത്‌ പത്മപ്രിയയും മീരാജാസ്മിനുമാണ്‌.മതു ചിത്രങ്ങളെകുറിച്ച്‌ പറയുകയാണെങ്കില്‍ ഇനിയും "സ്ക്രീന്‍" കാണാത്ത ചിത്രങ്ങളെ കുറിച്ച്‌ അഭിപ്രായം പറയുവാന്‍ ജനങ്ങള്‍ക്ക്‌ പറ്റില്ലല്ലോ?

prema said...

yes i agree with u .hope 4 a better tommorow .happy that padma priya got 2nd at least.was very much impressed by her acting in karutha pakshigal.