Saturday, November 29, 2008

രാജ്യസ്നേഹികളായ മലയാളികളേ ലജ്ജിക്കുക

തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണികൃഷണന്റെ സംസക്കാര ചടങ്ങുകളിൽ സർക്കാർ പ്രതിനിധി പങ്കെടുക്കുകയോ, അദ്ദേഹത്തിന്റെ കുടുമ്പത്തെ അനുശോചനം അറിയിക്കുവാൻ കേരള സർക്കർ തയ്യാറാകുകയോ ചെയ്തില്ല എന്ന വാർത്ത വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണല്ലോ. നാം മതത്തിനും,ഭാഷക്കും,രാഷ്ടീയത്തിനതീതമായി തെവ്രവാദത്തെ ഒറ്റക്കെട്ടായി എതിർക്കുന്നു. തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കും നാം ആദരാഞ്ഞലികൾ അർപ്പിക്കുന്നു.അവർക്ക് വേണ്ടി പ്രാർഥിക്കുന്നുആവരുടെ സമരവീര്യത്തെ രാജ്യസ്നേഹത്തെ ആദരവോടെ കാണുന്നു.എന്നാൽ കേരളഭരണകർത്താക്കൾ തീവ്രവാദികൾക്കെതിരെ പടനയിച്ച് വീരമൃത്യുവരിച്ച മലയാളിയായ മേജർസന്ദീപ് ഉണ്ണികൃഷണനോട് കാണിച്ച അവഗനയിൽ നാം ലജ്ജിക്കുക.
സർക്കാറിൽ നിന്നോ അവരെ അനുകൂലിക്കുന്ന പ്രസ്ഥാനന്നളിൽ നിന്നോ ഒരുപക്ഷെ അദ്ദേഹം മലയാളിയാണെങ്കിലും ബാംഗ്ലൂരിലാണ് താമസം എന്നൊരു ന്യായീകരണം ഉണ്ടായാൽ നാം അൽഭുതപ്പെടേണ്ടതില്ല.

ഇത്തരം തെവ്രവാദി അകൃമണ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അതിനുശേഷം അധികം താമസിയാതെ ഒരു കൂട്ടം ആളുകൾ തീവ്രവാദിയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുവാനും എഴുതുവാനും ഉണ്ടാകും.ഇത്തവണയും നമുക്ക് അത് പ്രതീക്ഷിക്കാം.ഈ വിഭാഗത്തെ ഓരോ രാജ്യസ്നേഹിയും അർഹിക്കുന്ന അവഞ്ഞ്ജയോടെ തള്ളിക്കളയുകതന്നെ വേണം.മേജർ രവി പറഞ്ഞപോലെ ഡിപ്ലോമസിയല്ല അല്ലെകിൽ ശത്രുവിന്റെ മനുഷ്യാവകാശമല്ല നാം നോക്കേണ്ടത് നമ്മുടെ മണ്ണിൽ വന്ന് നമ്മുടെ ജനതയെ കൊന്നൊടുക്കുകയും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നവനും അവനു ഒത്താശ ചെയ്യുന്നവനും എന്ത് മനുഷ്യാവകാശമാണ് ഉള്ളത്? സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യത്തെ തകർക്കുവാൻ ശ്രമിക്കുന്നവനെ ഏതു രാജ്യസ്നേഹിക്കാണ് ന്യായീകരിക്കുവാൻ കഴിയുക?

നമ്മുടെ രാജ്യത്തെ രക്ഷിക്കുവാൻ,നമ്മുടെ രാജ്യം സന്ദർശിക്കുവാനും മറ്റുമായി എത്തിയ വിദേശികളെയും, പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ പാർളമെന്റ് അംഗങ്ങളെയും, ഹോട്ടൾ ജീവനക്കാർ മറ്റുള്ളവർ എന്നിവരെ തീവ്രവാദികളിൽ നിന്നും രക്ഷിക്കുവാനും രാജ്യത്തിന്റെ അഭിമാനം കാക്കുവാൻ മുന്നോട്ടുകുതിച്ചവരാണവർ.അതിന്റെ സ്പ്രിരിട് ഉൾക്കൊള്ളുവാൻ എല്ലാ രാജ്യസ്നേഹികൾക്കും ആകും. എന്നാൽ രാഷ്ടീയക്കരെ സംബന്ധിച്ച് ഒരു പക്ഷെ ഇത് അത്ര ഗൌരവമായ കാര്യമായി എടുക്കേണ്ടതില്ല എന്ന് തോന്നിയിരിക്കാം.അനുഭാവികളായ തെരുവു ഗുണ്ടകൾ പോലും കൊല്ലപ്പെട്ടാൽ അവർക്ക് വേണ്ടി ഹർത്താലും പണപ്പിരിവും നടത്തുവാനും പ്രതിഷേധ യോഗങ്ങളും അനുശോചന യോഗങ്ങളും നടത്തുവാനും യാതൊരു മടിയും ഇല്ലാത്ത,ബോംബ് കേസിൽ പ്രതിയായി അറസ്റ്റുചെയ്യുകയും ഒടുവിൽ തെളിവുകളുടെ അഭാവറ്റ്tതിലും മറ്റും കോടതി വെറുതെ വിടുകയും ചെയ്ത ഒരു വ്യക്തി ജയിൽ മോചിതനായപ്പോൾ നൽകിയ സ്വീകരണത്തിൽ നിരവധി മന്ത്രിമാർ മണിക്കൂറുകളോളം ചിലവിട്ടപ്പോൾ,ഒറീസ്സയിൽ വർഗ്ഗീയ ലഹളയുണ്ടായപ്പോൾ അവിടെ സന്ദർശിക്കുവാൻ നിരവധി ജനപ്രതിനിധികൾ ഉണ്ടായപ്പോൾ, എന്തിനു ഇറക്കിൽ സദ്ദാം വധിക്കപ്പെട്ടപ്പോൽ പ്രതിഷേധ യോഗങ്ങൾ നടത്തിയ ആളുകൾ ഭരിക്കുന്ന കേരളം പക്ഷെ തങ്ങളുടെ പാർടിയിലെ ഒരു എം.പിയെ അടക്കം ഉള്ളവരുടെ ജീവിൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലിനൽകിയ സൈനികനെ തീർത്തും അവഗണിച്ചു എന്നത് രാജ്യസ്നേഹികളെ വേദനിപ്പിക്കുന്ന താണ്. .ഉൽഘാടനങ്ങൾക്കും മറ്റും ജനത്തിന്റെ നികുതിപ്പണത്തിൽ വിമാനയാത്രവരെ നടത്തുന്ന മന്ത്രിമാർ, എം.എൽ.എ / എം.പി മാരിലും നിന്ന് ഒരാൾ എങ്കിലും സർക്കാരിന്റെ പ്രതിനിധിയായി മേജറുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാമായിരുന്നില്ലെ?ഒരു പക്ഷെ വധിക്കപ്പെട്ട സൈനീകൻ ഒരു വോട്ടുബാങ്കിന്റെ ആളല്ലാ എന്നതാകുമോ ഈ അവഗണക്ക് കാരണം?



ഓരോ സൈനീകൻ മാത്രമല്ല അവരുടെ കുടുംബവും തങ്ങളുടെ രാജ്യസ്നേഹം വെളിവാക്കിയ സന്ദർഭം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. കർക്കറെ വധിക്കപ്പെട്ടപ്പോൽ അവിടെ വന്ന വൻ തുക നഷ്ടപരിഹാരം നൽകും എന്ന് പ്രസ്ഥാവന നടത്തിയ വ്യക്തിയോട് ശ്രീമതി കർക്കറെ ആ തുക ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു. അതാണ് ആത്മാഭിമാനം.



രാഷ്ടീയക്കാരൻ സ്വാർഥലക്ഷ്യങ്ങൾക്കു വേണ്ടി മാനം പണയം വെക്കുമ്പോൾ പട്ടാളക്കരൻ സ്വന്തം രാജ്യത്തിനു വേണ്ടി ജീവൻ ബലിനൽകുന്നു...
തീവ്രവാദി ആക്രമണങ്ങളെ ചെറുക്കുന്നതിനിടയിൽ വീരമൃത്യ്‌വരിച്ച എല്ലാ ഭാരത പുത്രന്മാർക്കും,ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ള വർക്കും എന്റെ ആദരാഞ്ജലികൾ
വന്ദേമാതരം.

25 comments:

സുല്‍ |Sul said...

എത്ര പറഞ്ഞാലും, എത്ര കേട്ടാലും, എത്രയെത്ര കൊണ്ടാലും ഒന്നിലും ഒരു ചളിപ്പില്ലാത്ത വര്‍ഗ്ഗമായിരിക്കുന്നു ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍.

വന്ദേമാതരം.
-സുല്‍

Appu Adyakshari said...

ഈ രാഷ്ട്രീയക്കാര്‍ തന്നെയല്ലേ ഈയിടെയായി ഏറ്റവും വലിയ രാജ്യദ്രോഹികളും? വീരമൃത്യു വരിച്ച ആ ധീരയോദ്ധാക്കള്‍ക്ക് സല്യൂട്ട്.

Anonymous said...

മനോരമയ്ക്കാണ് വിവാദമായത്. മാതൃഭൂമിയില്‍ അത്തരം പ്രയോഗം കണ്ടതായി ഓര്‍ക്കുന്നില്ല.

വാര്‍ത്ത താഴെകൊടുക്കുന്നു.

തിരുവനന്തപുരം: മുംബൈയില്‍ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി എന്‍.എസ്‌.ജി. കമാന്‍ഡര്‍ മേജര്‍ സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ ബംഗളൂരുവിലെ വസതി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഞായറാഴ്‌ച സന്ദര്‍ശിക്കും.

മുംബൈ സി.എസ്‌.ടി. ടെര്‍മിനലില്‍ ആക്രമണത്തില്‍ കൊലപ്പെട്ട തിരുവനന്തപുരം വലിയശാല സ്വദേശി മുരുകന്‍, മകന്‍ അനീഷ്‌ പ്രഭു എന്നിവരുടെ വീട്‌ മന്ത്രി എം.വിജയകുമാര്‍ സന്ദര്‍ശിച്ച്‌ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ്‌ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും അറിയിച്ചു.

രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കാന്‍ ഭീകരര്‍ നടത്തിയ കിരാതമായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സേനാംഗങ്ങള്‍, മറ്റാളുകള്‍ എന്നിവരുടെ കുടുംബങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അനുശോചനം അറിയിച്ചു.

മനുഷ്യത്വരഹിതവും ഹീനവുമായ ആക്രമണത്തില്‍ നിരവധിപേര്‍ക്ക്‌ ജീവഹാനി സംഭവിച്ചതിലും ഏറ്റുമുട്ടലില്‍ പോലീസ്‌-സൈനിക ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചതിലും മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ....അല്ലേ മാഷേ?

കർക്കറെ വധിക്കപ്പെട്ടപ്പോൽ അവിടെ വന്ന വൻ തുക നഷ്ടപരിഹാരം നൽകും എന്ന് പ്രസ്ഥാവന നടത്തിയ വ്യക്തിയോട് ശ്രീമതി കർക്കറെ ആ തുക ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു. അതാണ് ആത്മാഭിമാനം.

ഇതിലെ വ്യക്തി നരേന്ദ്ര മോഡിയാണോ?

paarppidam said...

വാർത്ത ആരു പ്രസിദ്ധീകരിച്ചു എന്നതിനല്ല സംഗതി സത്യമാണോ എന്നതിനു ഉത്തരം പറയുക അനോണീ.ഈ വിഷയത്തിൽ വന്നപ്പോൾ മാതൃഭൂമി നല്ലത് അല്ലെ? കൊള്ളാം മാഷേ.മനോരമ മാത്രമല്ല ഏഷ്യാനെറ്റും വാർത്ത കൊടുത്തതായിട്ടാണ് അറിയുന്നത്.ഇത് അല്ലാതെ ദേശാഭിമാനിയിൽ തിരഞ്ഞാൽ കാണുമോ? അല്ലെങ്കിൽ ഇത് ആ പ്രത്രത്തിലോ കൈരളിയിലോ വരുമോ?

ആരാണ്‌ നമ്മുടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്‌ മേജറുടേ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്‌ പറയുക അനോണീ? സംസ്ക്കാരം കഴിഞ്ഞ്‌ സംഗതിവിവാദമായപ്പോൾ മുഖം രക്ഷിക്കുവാൻ പോകുന്നതിൽ എന്തു കാര്യം?

തീർചയായും ആരാണ്‌ വോട്ടുകിട്ടുന്ന അകിട്ൻ ചുവട്ടിൽ നാലുമണിക്കൂർ കടപ്പുറത്തെ വേദിയിൽ കുത്തിയിരുന്നതെന്ന് അറിയാമല്ലോ?സത്യം പറയുമ്പോൾ പൊള്ളേണ്ട അനോണീ.

പിന്നെ മറ്റുള്ള രണ്ടു മലയാളികളുടെ കാര്യത്തിൽ താങ്കൾ പറഞ്ഞ വാർത്ത ഞാനും കേട്ടു,അതിൽ സന്തോഷവും ഉണ്ട്‌.പക്ഷെ അതല്ലല്ലോ എന്റെ പോസ്റ്റിലെ വിഷയം?

തീർചയായും മോഡിതന്നെ.

എന്തായാലും ഈ ഗുരുതരമായ വീഴ്ചയെ കേവലം ഒരു പത്രത്തിന്റെ സൃഷ്ടിയായി ചിത്രീകരിക്കുവാനുള്ള മനസ്സിന്റെ അല്പത്വം ഞാൻ തിരിച്ചറിയുന്നു.

പ്രയാണ്‍ said...

അപ്പു പറഞ്ഞതു ശരിയാണു.......രാഷ്ട്രീയക്കര്‍ക്കു വന്‍ശനാശം വന്നലെ രാജ്യം നന്നാവുകയുള്ളു....

krish | കൃഷ് said...

രാഷ്ട്രീയക്കാരെ (കേരള മുഖ്യമന്ത്രിയേയും അഭ്യന്തര മന്ത്രിയേയും) കാണാന്‍ താല്‍പ്പര്യമില്ലെന്ന്, വീരമൃത്യു വരിച്ച മേജര്‍ ഉണ്ണികൃഷ്നന്റെ പിതാവ് അറിയിച്ചതായി വാര്‍ത്ത.
ഇനിയെന്തുചെയ്യും?

Anonymous said...

please see this

keralafarmer said...

അനേകം പേര്‍ മരിക്കാനിടയായ ഈ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും ചിലരെ കൊല്ലുകയായിരുന്നോ ലഷ്യം എന്ന് സംശയം തോന്നിപ്പോകുന്നു. ലൈവ് ടെലക്കാസ്റ്റ് നടത്തി കൊല്ലേണ്ട തലകളെ കാട്ടിക്കൊടുത്ത ചാനലുകാരെയും അനുമോദിക്കാന്‍ ആളുണ്ടാവുമോ? മൊത്തം ഭാരതീയര്‍ക്കും ലജ്ജിക്കാം.
തീവ്രവാദികള്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ചവര്‍ക്ക് ഒരു വിമുക്തഭടന്റെ സലൂട്ട്.

Kvartha Test said...

ഈ വീഡിയോ കാണൂ., വീ എസ്സിന്‍റെ കമന്റ് കേള്‍ക്കൂ.

ഇത്രയും ബോധഹീനനായ ഒരു മുഖ്യമന്ത്രി കിട്ടിയതില്‍ നമുക്കു ലജ്ജിക്കാം, ഭീകരവാദികള്‍ എത്രയോ മെച്ചം എന്ന് തോന്നിപ്പോകുന്നു. രക്തസാക്ഷിയായ ഒരു കമ്മാന്റോയെ ഭീകരര്‍ വീയെസ്സിനേക്കാള്‍ കൂടുതല്‍ ബഹുമാനിക്കുമായിരുന്നു.

krish | കൃഷ് said...

മിക്ക ദേശീയ ന്യൂസ് ചാനലുകളിലും ഈ വാര്‍ത്ത ഫ്ലാഷ് ന്യൂസ് ആയി കാണിക്കുന്നുണ്ട്. ഒരു മുഖ്യമന്ത്രി ഇത്തരം തരംതാണ അഭിപ്രായം (പട്ടി പ്രയോഗം ) നടത്തിയത് വളരെ ലജ്ജാവഹം എന്നാണ് ചാനലുകളില്‍ വിശേഷിപ്പിക്കുന്നത്.
നമുക്കും ലജ്ജിക്കാം.

Sureshkumar Punjhayil said...

Theevravadikale Recruit cheyyan Avasaramorukkunna kerala rashtreeya nethakkalekkurichu nammalenthinu vilapikkanam. Prathikarikkukayanu vendathu.

കിരണ്‍ തോമസ് തോമ്പില്‍ said...

വി.എസിനെ വിമര്‍ശിക്കുന്നവര്‍ സൂക്ഷിക്കുക. ചിലപ്പോള്‍ ഫാന്‍സ്‌ ഇളകുകയും ഉണ്ണികൃഷ്ണന്റെ കോലം കത്തിക്കുകയും ചെയ്തേക്കാം.

വി.എസിന്റെ പ്രശ്നം പ്രായത്തിന്റെയാണ്‌ അത്‌ അദ്ദേഹം ഇടക്കിടെ പറയുന്നുണ്ട്‌ 85 വയസായി എന്ന്. ഇതില്‍ നിന്ന് എല്ലാം വ്യക്തം. ഒരു 85 കാരനായ കടും പിടുത്തക്കാരന്‌ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്ന് വരില്ല. തനിക്കെതിരെ ഉള്ള ഏത്‌ വിമര്‍ശങ്ങളെയും അതിശക്തമായ ഭാക്ഷയില്‍ നേരിടാറുള്ള വി.എസ്‌ ഇവിടെയും അത്‌ ആവര്‍ത്തിച്ചു എന്ന് മാത്രം. എന്നാല്‍ ദേശിയ മാധ്യമംങ്ങള്‍ രാഷ്ട്രീയക്കാരെ വലവീശിപ്പിടിച്ച്‌ വധിക്കുന്ന സമയത്ത്‌ അദ്ദേഹം വലിയ മീനായി മാറുന്നു എന്നതാണ്‌ ഇപ്പോള്‍ സംഭവിച്ചത്‌. Times Now ഉം Head lines tody യുമൊക്കെ വിഷയം ഏറ്റെടുക്കുന്നു. കേരളത്തിന്റെ ഇമേജ്‌ ദേശിയ തലത്തില്‍ ഇടിയുന്നു. മാധ്യമങ്ങള്‍ കെട്റ്റിപ്പൊക്കിയ വി.എസിന്റെ പ്രതിഛായ മാധ്യമങ്ങളിലൂടെ ഇടിയുന്നു. മാപ്പ്‌ പറഞ്ഞ്‌ തടിയൂരുന്നതാണ്‌ വി.എസിന്‌ അഭികാമ്യം. മാധ്യമങ്ങള്‍ തെറ്റായി റിപ്പൊര്‍ട്ട്‌ ചെയ്തു എന്ന പതിവ്‌
നമ്പര്‍ ഏല്‍ക്കും എന്ന് തോന്നുന്നില്ല

krish | കൃഷ് said...

അതെ, മാധ്യമങ്ങളാല്‍ കെട്ടിപൊക്കിയ വി.എസ്സിന്റെ ഇമേജ്, ഈ ഒരൊറ്റ പ്രസ്ഥാവനകൊണ്ട് മാധ്യമങ്ങള്‍ ഇടിച്ച് തകര്‍ക്കുകയാണ്. ലോകമെങ്ങും എത്തുന്ന ദൃശ്യങ്ങള്‍.

keralafarmer said...

ഇത് മലയാളികള്‍ക്ക് ലജ്ജിക്കുവാന്‍ മറ്റൊരു കാരണം കൂടിയായി.

Anonymous said...

സന്ദീപിന്റെ വീടല്ലായിരുന്നുവെങ്കില്‍ "പട്ടി പോലും തിരിഞ്ഞു നോക്കില്ല" എന്നാണ് വി.എസ് പറഞ്ഞത്. അല്ലാതെ ആരെയും പട്ടിയെന്ന് വിളിച്ചില്ല. മാത്രമല്ല സന്ദീപിനെക്കുറിച്ച് നല്ല രീതിയില്‍ തന്നെ ലിങ്കിലെ വീഡിയോയില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട് . വി.എസ്സിനെതിരെ ഉണ്ണികൃഷ്ണന്‍ ശകാരവര്‍ഷം ചൊരിഞ്ഞു എന്ന് ആഹ്ലാദപൂര്‍വം പത്രങ്ങള്‍ അച്ചു നിരത്തിയല്ലോ. ആ പിതാവിന്റെ വികാരം മനസ്സിലാക്കി നമുക്കാ ശകാരവര്‍ഷത്തെ നിസ്സാരമാക്കി തള്ളിക്കളയാം എന്നല്ലാതെ, സന്ദര്‍ശനത്തിനു ചെന്ന നമ്മുടെ മുഖ്യമന്ത്രിയെ ഒരാള്‍ ശകാരിക്കുമ്പോള്‍ നമുക്കൊന്നും തോന്നുന്നില്ലെന്നതും, നാം ആഹ്ലാദിക്കുക കൂടി ചെയ്യുന്നു എന്നതും രാഷ്ട്രീയക്കാരെ അത്രക്കങ്ങ് വെറുക്കുന്നതുകൊണ്ടാണോ? അതോ തെറി പിടിക്കാന്‍ രാഷ്ട്രീയക്കാരനായി എന്ന ഒറ്റക്കാരണത്തിനു വി.എസ്സിന് തലയിലെഴുത്ത വല്ലതും ഉണ്ടോ?

Anonymous said...

അനോണി,
മറ്റൊരു വാര്‍ത്ത കൂടി ഉണ്ടായിരുന്നു. തന്റെ വീട്ടില്‍ കേരളത്തില്‍ നിന്ന് ഒരു രാഷ്ട്രീയക്കാരനും തന്റെ വീട്ടില്‍ വരണ്ട എന്ന പറഞ്ഞിട്ടും പോയത് തെറ്റുതന്നെയാണ്. മാത്രവുമല്ല ഉണ്ണികൃഷ്ണന്‍ കൊടിയേരിയുടെ അടുത്തെത്തുന്നതിനിടെ മറുവശത്ത് ഇരുട്ടില്‍ക്കൂടി വി.എസ്സിനെ പോലീസ് വീടിനടുത്തെത്തിച്ചു. വി.എസ്സും ഏതാനും പോലീസുകാരും വീട്ടിനുള്ളില്‍ കയറി മേയര്‍ സന്ദീപിന്റെ ഫോട്ടോയില്‍ മാലയിട്ടു. തുടര്‍ന്ന് സന്ദീപിന്റെ അമ്മ ധനലക്ഷ്മിയുടെ അടുത്തെത്തി. ഇതിനിടെ വീടിന്റെ പുറത്തെ വാതില്‍ പോലീസ് അകത്തുനിന്ന് കുറ്റിയിടുകയും ചെയ്തു.
ഇതെന്തുന്യായം. അതും ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്.
ഒരു മലയാളി

keralafarmer said...

സ്വന്തം മകന്‍ മരിച്ച ദുഃഖത്തേക്കാള്‍ വേദനിപ്പിക്കുന്ന സമീപനങ്ങള്‍ ഇവിടെ കാണാം.

paarppidam said...

ഒരു ധീരസൈനീകന്റെ വീട്ടിൽ വി.എസ്സിനെപ്പോലെ ഒരാൾക്ക് പോലീസിന്റെ സഹായത്തോടെ കടക്കേണ്ട ഗതികേട് എന്തുകൊണ്ടുണ്ടായി? വി.എസ്സ് വി.എസ്സാണ് അല്ലാതെ “കൊഞ്ഞാണ്ടനോ” “പ്രൊഫഷണൽ” രാഷ്ടീയക്കാരനോ അല്ല.ആ ബഹുമാനവും ആദരവും ജനങ്ങൾ നൽകുന്നുമുണ്ട് അദ്ദേഹത്തിന്. അതൊരിക്കലും അദ്ദേഹം മറക്കരുത്.

മേജർ സന്ദീപ് ഉണ്ണികൃഷണന്റെ വീടല്ലായിരുന്നെങ്കിൽ ഒരു പട്ടിയും അങ്ങോട് പോകില്ലായിരുന്നു എന്ന് പറയുമ്പോൾ മറ്റു സാധാരണക്കാരായ ആളുകൾ മരിക്കുകയോ കൊല്ലപ്പെടുകയ്യൊ ചെയ്തaഅൽ പോകില്ല എന്നാണോ വി.എസ്സ് പറഞ്ഞുവരുന്നത് ?

രഷ്ടീയ നേതൃത്വത്തിന്റെ പിടിപ്പുകേടിന്റെയും കഴിവില്ലാത്തവരെ തലപ്പത്ത് വച്ച് ഇന്ത്യൻ ദേശീയതയെ തകർക്കുവാൻ ശ്രമിക്കുന്നവർക്ക് അവസരം ഉണ്ടാക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ നയങ്ങളോടും ഉള്ള പ്രതിഷേധം കൂടിയാണ് ഉണ്ണികൃഷണന്റെ വാക്കുകളിൽ എന്ന് നാം കരുതുന്നതിൽ തെറ്റുണ്ടോ?

Anonymous said...

വി.എസ്സ് അവിടെ എത്തിയപ്പോള്‍ ഉണ്ടായ ബഹളത്തിനിടയില്‍ പോടാ എന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നുണ്ടല്ലോ. അതില്‍ കുഴപ്പമില്ലേ? ഒരു പട്ടിയും വരില്ല എന്നത് ആരെയെങ്കിലും പട്ടിയാക്കുകയോ, മറ്റാരെങ്കിലും മരിച്ചാല്‍ ചെല്ലേണ്ട എന്നൊ ഒന്നുമല്ല. ഒച്ചപ്പാടുണ്ടാക്കാന്‍ വ്യാഖ്യാനിക്കാം എന്ന് മാത്രം. ആദ്യം പട്ടിയെന്നു വിളിച്ചു എന്നതായിരുന്നു പ്രശ്നം. ഇപ്പോള്‍ മാലയിട്ടതും പോലീസ് സഹായം തേടിയതുമായി പ്രശ്നം.

നടക്കട്ടെ. സമയം പോകണ്ടേ.

Anonymous said...

എത്ര തന്നെ പ്രകോപനം ഉണ്ടായാലും അച്യുതാനന്ദനെ പോലെ ഒരാള്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത് തെറ്റായി പോയി. അഥവാ പ്രതികരണം ഇഷ്ടപ്പെട്ടില്ലെന്കില്‍ മുകുന്ദന് കൊടുത്ത മറുപടി പോലെ അച്യുതാനന്ദന്‍ പക്വ മതി യായി സംസാരിക്കുകയായിരുന്നു വേണ്ടത്.

മാധ്യമങ്ങളുടെ ഇടപെടലിനെ കുറിച്ചു..
സംസ്കാര ദിവസം അച്യുതാനന്ദന്‍ ഉണ്ണികൃഷ്ണനെ വിളിച്ചു സംസാരിച്ചതും പൊളിറ്റിക്കല്‍ സെക്രട്ടറി ബാലഗോപാല്‍ സംസ്കാര ചടങ്ങില്‍ പന്കെടുത്തതും വാര്ത്ത ആയില്ല. ഇവിടെ കമന്റ് കല്‍ ഇട്ടവര്‍ പോലും അതൊന്നും അറിഞ്ഞിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനും മാധ്യമങ്ങള്‍ ഈ സംഭവം ഉപയോഗിച്ചു എന്നത് വേദന ജനകം ആണ്.

(ഗൂഗിള്‍ ID ഇല്ലാത്ത ഒരു അനോണി..)

Anonymous said...

ഉണ്ണികൃഷ്ണനെ ഈ അവസ്ഥയില്‍ കുറ്റപ്പെടുത്തുകയോ വിലയിരുതുകയോ ചെയ്യുന്നത് മനുഷ്യത്വത്തിനു നിരക്കുന്നതല്ല എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.

ഇതെഴുതുമ്പോള്‍ കാരാട്ടിന്റെ പ്രസ്താവന വന്നു. അത്രേം ആശ്വാസം.

(മേലെ കമന്റ് ഇട്ട അനോണി തന്നെ..)

Anonymous said...

വിവാദത്തിനുപിന്നില്‍ ദേശദ്രോഹികള്‍: വി എസ്

ബംഗളൂരു: ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ച സന്ദീപിന്റെ കുടുംബത്തോട് സംസ്ഥാനം അനാദരവ് കാണിച്ചെന്ന പ്രചാരണത്തിനുപിന്നില്‍ എന്തും വിവാദമാക്കുന്ന ദേശദ്രോഹികളാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ചയാളെന്ന നിലയില്‍ സന്ദീപിനോട് അങ്ങേയറ്റത്തെ ബഹുമാനവും ആദരവുമുണ്ട്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും ആ നിലയില്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. സംസ്കാരദിവസം പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ സന്ദീപിന്റെ വസതിയില്‍ പോകുകയും അച്ഛന്‍ ഉണ്ണിക്കൃഷ്ണനെ കണ്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് വന്നതെന്നുപറഞ്ഞ് ആദരവ് പ്രകടിപ്പിക്കുകയുംചെയ്തിരുന്നു. സന്ദീപിന്റെ മരണമറിഞ്ഞത് പിബി യോഗത്തിനുവേണ്ടി ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ്. 29ന് രാവിലെ പിബി യോഗം ചേര്‍ന്നത് മുംബൈയിലെ ഭീകരാക്രമണം ചര്‍ച്ചചെയ്യാനായിരുന്നു. ഭീകരവാദത്തിനെതിരെ പ്രമേയവും പിബി അംഗീകരിച്ചു. പിബി യോഗത്തിനിടയില്‍ സന്ദീപിന്റെ പിതാവിനെ നേരിട്ട് വിളിച്ച് ദുഃഖവും അറിയിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനംചെയ്തു. ആഭ്യന്തരമന്ത്രിയും ഞാനും താങ്കളെ കാണാനും ദുഃഖം പങ്കുവയ്ക്കാനും നേരിട്ട് വരാമെന്നു പറയുകയുംചെയ്തു. അത് അഭിമാനബോധത്തോടെ അദ്ദേഹം സ്വീകരിച്ചു. 30ന് ഏഴോടെ വിമാനത്താവളത്തില്‍ എത്തിയ ഞങ്ങള്‍ നേരെ സന്ദീപിന്റെ വീട്ടിലേക്കുപോയി. വീട്ടിലെത്തി ഞങ്ങള്‍ സന്ദീപിന്റെ ചിത്രത്തില്‍ പുഷ്പമാല്യം അര്‍പ്പിച്ചു. അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു. ഈ ഘട്ടത്തില്‍ ഉണ്ണിക്കൃഷ്ണന്‍ വികാരവിക്ഷുബ്ധനായി പ്രതിഷേധസൂചകമായ വാക്കുകള്‍ ഉപയോഗിക്കുന്നത് കേള്‍ക്കാമായിരുന്നു. പ്രകോപനപരമായ സമീപനം ഉണ്ണിക്കൃഷ്ണനില്‍നിന്ന് ഉണ്ടായത് ഞങ്ങളെ അത്ഭുതപ്പെടുത്തി. തലേദിവസം സൌഹൃദമായും അഭിമാനത്തോടെയും സംസാരിക്കുകയും പെരുമാറുകയുംചെയ്ത ഉണ്ണിക്കൃഷ്ണനില്‍നിന്ന് ഇങ്ങനെയൊരു സമീപനമുണ്ടായതില്‍ ദുരൂഹതയുണ്ട്. ഏതോ ചിലരുടെ പ്രേരണകള്‍ക്ക് വിധേയമായാണോ അദ്ദേഹം ഇങ്ങനെ പെരുമാറിയതെന്നു സംശയിക്കുന്നു. ഇതിനെ ചില മാധ്യമങ്ങള്‍ വികൃതമായി ചിത്രീകരിക്കുകയും രാഷ്ട്രീയമായി പ്രചാരണം നടത്താനും ഉപയോഗിച്ചത് ഖേദകരമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരവാദത്തിനും ഭീകരപ്രവര്‍ത്തനത്തിനുമെതിരെ ജീവന്‍കൊടുത്തും പോരാടിയ സൈനികന്‍ എന്ന നിലയ്ക്കാണ് സന്ദീപിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോയത്. ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചതായി ആര്‍ക്കും കാണാനാകില്ല. ധീരദേശാഭിമാനികള്‍ക്ക് അര്‍ഹിക്കുന്ന ആദരവും അംഗീകാരവും നല്‍കുന്ന പാരമ്പര്യമാണ് സര്‍ക്കാരിനുള്ളത്. മുംബൈയിലെ ഭീകരാക്രമണത്തില്‍ തിരുവനന്തപുരത്തെ അച്ഛനും മകനും മരിച്ചു. ആ കുടുംബത്തോടും സര്‍ക്കാര്‍ എല്ലാ ആദരവും പ്രകടിപ്പിച്ചിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

Anonymous said...

ജയ്‌പൂര്‍: വി.എസ്‌ അച്യുതാനന്ദന്റെ ചില പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന്‌ സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പ്രഖ്യാപിച്ചു.

ഇക്കാര്യത്തെക്കുറിച്ച്‌ വി.എസ്‌. അച്യുതാനന്ദനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചതായും, സന്ദീപ്‌ ഉണ്ണികൃഷ്‌ണന്റെ വീട്ടിലെത്തി അനുശോചനം അറിയിക്കാന്‍ മാത്രമേ താന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്ന്‌ വി.എസ്‌ പറഞ്ഞതായും കാരാട്ട്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

മൂന്നുവരികളുള്ള പ്രസ്‌താവനയാണ്‌ ഡല്‍ഹിയില്‍ പോളിറ്റ്‌ ബ്യൂറോയുടേതായി നല്‍കിയിരിക്കുന്നത്‌.

keralafarmer said...

മുഖ്യമന്ത്രി നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ചു
തിരുവനന്തപുരം: മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ പിതാവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ജനങ്ങള്‍ തന്നെ തെറ്റിദ്ധരിക്കാന്‍ ഇടയായതില്‍ ഖേദവും ദുഃഖവുമുണ്ടെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. സംഭവത്തെ കുറിച്ച് നിയമസഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു അദ്ദേഹം. മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീട്ടിലുണ്ടായ ബഹളം ആസൂത്രിതമായിരുന്നുവെന്ന് ഏഴു മിനിറ്റു നീണ്ട വിശദീകരണത്തില്‍ അദ്ദേഹം പറഞ്ഞു.

അവിടെയെത്തിയ മറ്റൊരു രാഷ്ട്രീയക്കാര്‍ക്കെതിരെയും അദ്ദേഹം ഇത്തരത്തില്‍ പെരുമാറിയില്ല. കര്‍ണാടക മുഖ്യമന്ത്രി അവിടെ ചെന്നപ്പോള്‍ സന്ദീപിന്റെ പിതാവ് അതില്‍ രാഷ്ട്രീയം കണ്ടിരുന്നില്ല. ഉണ്ണിക്കൃഷ്ണന്‍ വളരെ പരുഷമായാണ് പെരുമാറിയത്. എന്നാല്‍ അദ്ദേഹത്തിന്റ സഹധര്‍മിണി സ്നേഹത്തോടെയാണ് പെരുമാറിയത്. ഉണ്ണിക്കൃഷ്ണന്റെ വികാരങ്ങള്‍ കേട്ടു നിന്നു. പുറത്തിറങ്ങി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും ആദ്യം പ്രതികരിച്ചില്ല. എന്നാല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നിര്‍ബന്ധപൂര്‍വം ചോദിച്ചപ്പോഴാണ് പ്രസ്താവന നടത്തിയത്.

താന്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ വളച്ചു കെട്ടിയാണ് പറഞ്ഞത്. എന്റെ പേരില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതില്‍ ദുഃഖവും ഖേദവുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടപ്പാട് മനോരമ

arivu thedi said...

പിണറായി പറഞ്ഞതാണ് ഇവിടെ ശരി മോടികെതിരില്‍ കര്കരയൂടെ ഭാര്യയുടെ പ്രസ്താവന വന്നപ്പോള്‍ ഉണ്ടായ ചളിപ്പ്‌ മാറ്റാന്‍ മുഖ്യമന്ത്രി കേതിരില്‍ ചരട് വലികുകയായിരുന്നു. ഇപ്പോള്‍ എന്തായി മുംബൈ ആക്രമണവും അതിന്റെ പിന്നില്‍ കളിച്ചവരും ചര്‍ച്ചകളില്‍ നിന്നും പോയി പകരം ഇത്തരം വില കുറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇതേ കാര്യം തന്നെയാണല്ലോ മോടികും അനുഭവ പെട്ടത് 'പാര്‍പ്പിടം' മോഡിയുടെ ഭീകര, തീവ്രവാദ ബന്ധത്തെ കുറിച്ചും എഴുത്തും എന്ന് കരുതുന്നു. പ്ലീസ്, മോഡിയുടെയും സഘ്പരിവാരതിന്റെയും ഭീകര ചെയ്തികളെകുറിച്ചു താങ്കള്‍ എങ്ങിനെ എഴ്തുന്നു എന്ന് കാണാന്‍ ഒരു കൊതി. പാര്‍പ്പിടത്തിന്റെ ഒരു പാടു ബ്ലോഗ് കല്‍ ശ്രദ്ധിച്ചു ഒന്നിലും പരിവാറിന്റെ ഭീകരതയെ സ്പര്‍ഷികുന്നെയില്ല. ഭീകരത എകപക്ഷീയമാകാതെ. അതോ ഇനി സഘ്പരിവര്‍ ചെയ്യുന്നതൊന്നും ഭീകരതയല്ല പകരം ക്രിസ്ടിയാനികല്‍കും മുസ്ലിങ്ങള്‍കും മറ്റുമുള്ള ജിഹാദനൊ!?