Monday, December 01, 2008

വി.എസ്സിന്റെ വാക്കുകൾ ക്രൂരമായി

മാധ്യമങ്ങളിൽ വി.എസ്സ് നടത്തിയ പരാമർശവും അതേകുറിച്ചുള്ള വാർത്തകളും ഒരു ഞെട്ടലോടേയാണ് കേട്ടത്. വി.എസ്സ് സമചിത്തത പാലിക്കണം ഇത്ര്ും ക്രൂരമായ വാക്കുകൾ താങ്ക് പ്രയോഗിച്ചുകൂടാ.ഭരണപരമായി യാതൊരു കഴിവും ഇല്ലാതെ നിരവധി മന്ത്രിമാർ ചുമ്മാതിരിക്കുന്ന ഒരു സംസ്ഥാന്റ്ത് ഏതെങ്കിലും ഒരു മന്ത്രിയെ ആ വീരനായകന്റെ സംസ്ക്കാര ചടങ്ങുകളിൽ അയക്കാത്ത താങ്കൾക്ക് എന്ത് അവകാശമാണ് ഉള്ളത് ഇത്രയും കടുത്ത വാക്കുകൾ പറയുവാൻ.

അവിടെ ഒരു പട്ടാളക്കാരന്റെ പിതാവിന്റെ വികാരപ്രകടനം മോശമായി എന്ന് പറയുമ്പോൾ വി.എസ്സ് ഓർക്കേണ്ട് ഒന്നുണ്ട് രാജ്യത്തിന്റെ മാനം കാക്കുവാൻ,ത്വിലാക്കപ്പെട്ടവരെ മോചിപ്പിക്കുവാൻ സ്വജീവൻ ബലിനൽകിയ ധീര ജവാനു അന്ത്യാഞ്ജലി അർപ്പിക്കുവാൻ തടിച്ചുകൂടിയ ജനാവലിയെ തടയാതെ എന്തുകൊണ്ട് തങ്ങളെ ആ പടിചവിട്ടുന്നതിൽ നിന്നും ശ്രീ ഉണ്ണികൃഷൻ വിലക്കി എന്ന്.മകന്റെ ചേതനയറ്റ ശരീരം കണ്ടിട്ടും അവൻ രാജ്യത്തിനുവേണ്ടി പോരാടി എന്ന് പതറാതെ പറഞ്ഞ ആ പിതാവിന്റെ നിയന്ത്രണം എന്തുകൊണ്ട് തങ്ങളെ കണ്ടപ്പോൾ കൈവിട്ടുപോയി എന്ന്.

വി.എസ്സ്. താങ്കൾ അല്പം കൂടെ മാന്യമായി സംസാരിക്കണമായിരുന്നു. ചുരുങ്ങിയപക്ഷം ത്ങ്കൾ ഒരു മുഖ്യമന്ത്രിയാണെന്നും, പ്രീണനത്തിന്റേയും, കഴിവില്ലായ്മയുടേയും , വിട്ടുവീഴ്ചകളുടേയും ഭരണസംവിധ്നത്തിന്റെ ഫലമായുണ്ടായ ഭീകരാക്രമൺനങ്ങൾക്ക് മുമ്പിൽ നെടുങ്ങിപ്പോയ ഒരു ജനതയുടെ നേതാവാണെന്ന് ഓർക്കണമായിരുന്നു. വി.എസ്സ് താങ്കൾ വി.എസ്സാണ് അല്ലാതെ കൊഞ്ഞാണ്ടനോ” “പ്രൊഫഷണൽ” രാഷ്ടീയക്കാരനോ അല്ല.ആ ബഹുമാനവും ആദരവും ജനങ്ങൾ നൽകുന്നുമുണ്ട് അദ്ദേഹത്തിന്. അതൊരിക്കലും അദ്ദേഹം മറക്കരുത്.മേജർ സന്ദീപ് ഉണ്ണികൃഷണന്റെ വീടല്ലായിരുന്നെങ്കിൽ ഒരു പട്ടിയും അങ്ങോട് പോകില്ലായിരുന്നു എന്ന് പറയുമ്പോൾ മറ്റു സാധാരണക്കാരായ ആളുകൾ മരിക്കുകയോ കൊല്ലപ്പെടുകയ്യൊ ചെയ്താൽ പോകില്ല എന്നാണോ വി.എസ്സ് പറഞ്ഞുവരുന്നത് ?

പ്രിയ വി.എസ്സേ ത്ങ്കളുടെ ഭാഷയിൽ പറഞ്ഞാൽ സംസ്ഥാൻ സർക്കാരിന്റെ ഒരു പട്ടിയും വന്നില്ലെങ്കിലും ധീരനായ ആ ദേശാഭിമാനിക്ക് അന്ത്യാഭിവാദ്യം അർപ്പിക്കുവാൻ നിരവധി രാജ്യസ്നേഹികളായ മലയാളികൾ അവിടെ എത്തിയിരുന്നു. അതു തന്നെ ആണ് ഒരു ധീരനായ പട്ടാളക്കാരനു ലഭിക്കാവുന്ന ഏറ്റവും വലിയ ആദരവും.

27 comments:

Rejeesh Sanathanan said...

സുധാകരനില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ഈ വൃത്തികെട്ട ഭാഷയുടെ വിളയാട്ടം ഇപ്പോള്‍ മറ്റു മന്ത്രിമാരിലേക്കും പടര്‍ന്നതാകാം

Anonymous said...

കുമ്മനം രാജശേഖരൻ രാഷ്ട്രീയക്കാരനല്ലാതാകുകയും കേരള മുഖ്യമന്ത്രി രാഷ്ട്രീയക്കാരനാവുകയും ചെയ്യുന്നതിന്റെ ഗുട്ടൻസ് മനസ്സിലാക്കാൻ ഐൻസ്റ്റീൻ ആകുകയൊന്നും വേണ്ട.രാഷ്ട്രത്ഥിനു വേണ്ടി ജീവൻ ബലി കൊടുത്ത സന്ദീപിനോട് ഒരുപാട് ബഹുമാനം ഉണ്ട്. പുത്രൻ നഷ്ടമായ പിതാവിന്റെ വികാരവും മനസ്സിലാക്കാനാവുന്നുണ്ട്. പക്ഷെ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന ചെന്നായ്ക്കളുടെ വാക്ക് കേട്ട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അപമാനിച്ച ആ മാന്യദേഹത്ത്തിനോട് ഒരു തരം ബഹുമാനവും തോന്നുന്നില്ല മറിച്ച് പുഛവും ദേഷ്യവും മാത്രം..
(വി എസ് ആയതു കൊണ്ട് അത്രയേ പറഞ്ഞൊള്ളു)

paarppidam said...

പിതാവിന്റെ രോഷപ്രകടനം എന്തുകൊണ്ട് ഉണ്ടായീ എന്ന് ചിന്തിക്കൂ രാഷ്ടീയക്കാരാ.മനോരമയോ മറ്റു മാധ്യമങ്ങളോ ആണോ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത്? ആദ്യപ്രതിഷേധം മലയാളികളിൽ നിന്നും തന്നെ ആയിരുന്നു. അവരെ മാധ്യaമങ്ങളൊ പ്രതിപക്ഷമോ തെറ്റിദ്ധരിപ്പിച്ചിട്ടാണോ? വോട്ടു ബാങ്ക് സാധ്യത ഉണ്ടായിരുന്നെങ്കിൽ അവിടെ മന്ത്രിമാർ പറന്നെത്തുമായിരുന്നില്ലെ? ഇത് നാം നിത്യേന കാണുന്നതല്ല്ലേ?

വി.എസ്സിനെതിരെ നായയുടെ കഴുത്തിൽ ചിത്രം തൂക്കി സമരം നടക്കുന്നു എന്ന് കേൾക്കുന്നു.സത്യമാണോ?

Anonymous said...

സുഹൃത്തേ

കഥയറിയാതെ ആട്ടം കാണല്ലെ
“എനിക്ക് ഒരു പട്ടിയേയും കാണേണ്ട” എന്ന് സന്ദീപിന്റെ പിതാവ് പറഞ്ഞതിനോടാണ് വി എസ്
“ ഇത് സന്ദീപിന്റെ വീടല്ലായിരുന്നെങ്കിൽ ഒരു പട്ടിയും വരില്ലായിരുന്നു” എന്ന് പ്രതീകരിച്ഛത്.
കേരള മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചത് ഏത് കോപ്പിലെ ആളായാലും അത് ചെറ്റത്തരം തന്നെ

sanju said...

ഏകമകന്‍ നഷ്ടപ്പെട്ട ഒരച്ഛന്‍ വികാരത്തള്ളിച്ചയില്‍ പറഞ്ഞവാക്കുകള്‍(അതും ഇവന്മാരുടെ ചെറ്റത്തരം കൊണ്ട്) വലുതാക്കി എടുത്ത് ഈചെറ്റത്തരം പറഞ്ഞത് ഒരു സാധാരണപൌരനല്ല ഒരു മുഖ്യമന്ത്രിയാണ്. ഇത്രയും പ്രായമായിട്ടും അനുഭവപരിചയവും ഉണ്ടായിട്ടും വേണ്ടത്ര മാനസികവളര്‍ച്ചയും പക്വതയും ഉണ്ടാകത്ത ഒരുവ്യക്തി എങ്ങ്നെ ഒരു നല്ല രാഷ്ട്രിയക്കാരനും മുഖ്യമന്ത്രിയും ആകും. ഇയാള്‍ ഭരിക്കുന്ന നാട്ടില്‍ താമസിക്കുന്നതില്‍ നാണക്കേട് തോന്നുന്നു. നരേന്ത്രമൊദിയെയും മറ്റും വി എസ്സ് വളരെ പിന്നിലാക്കിയിരിക്കുന്നു.

sanju said...

ചിത്രകാരാ പട്ടി എന്ന വിളികേള്‍ക്കാന്‍ മാത്രം വേണ്ടചെറ്റത്തരം കാണിച്ചാല്‍ ഏത് കോപ്പിലെ ആളായാലും അതുകേള്‍ക്കും.

sanju said...

കയറണ്ടാഎന്നു പറഞ്ഞടുത്ത് ഇവന്മാരെന്തിനാ പോയത്. നേരെചൊവ്വെ പൊകാന്‍ പറ്റുമായിരുന്നപ്പൊള്‍ വേറെജോലി ഉണ്ടായിരുന്നല്ലൊ. ജോലി ഇല്ലാത്തവന്മാര്‍ ഉറക്കവും. അവസാനം മധ്യമങ്ങളും മറ്റും വിമര്‍ശിച്ചപ്പോ‍ള്‍ ഔദാര്യം പോലെ കയറിച്ചെല്ലുന്നത് എല്ലാ പ്രജകളും എപ്പോഴും സഹിച്ചു എന്ന് വരില്ല. നട്ടെല്ലുള്ളവര്‍ പ്രതികരിക്കും. മകന്‍ രാജ്യത്തിനു വേണ്ടിയാണ് മരിച്ചത് അതിനു ഞാന്‍ എന്തിന് ദുഖിക്കണമെന്ന് ചോദിച്ച് ഒരുപിതാവിനെ കരഞ്ഞ അവസ്തയില്‍ കൊണ്ടെത്തിച്ച കേരള രഷ്ട്രീയക്കാരെ നിങ്ങള്‍ക്കഭിവദ്യം ഭീകരവാദികള്‍ക്ക് കഴിയാത്തത് നിങ്ങള്‍ ചെയ്തു.

ഏകാന്ത പഥികന്‍ said...

times nowലും മറ്റൊരു ഹിന്ദി ചാനലിലും മുഖ്യ മന്ത്രി സംസാരിക്കുന്നതുകണ്ടു. 100% സക്ഷരരായ മലയാളികളില്‍ നിന്നും ഒരഭ്യര്‍ഥന. ദയവായി താങ്കള്‍ മലയാളത്തില്‍ സംസാരിക്കുക(മാത്രുഭാഷയില്‍ സംസാരിക്കുന്ന ഇഷ്ടം പോലെ നേതാക്കളുണ്ടല്ലോ.)Pleaseമലയാളികളുടെ മാനം കെടുത്താതിരിക്കുക

Anonymous said...

മകന്‍ രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി. ആ‍ ആത്മാവിന്റെ മുന്നില്‍ ആദരാഞ്ജലികള്‍.

പക്ഷെ മാധ്യമ പ്രവര്‍ത്ത്കര്‍ക്ക് മുന്നില്‍ “ഒരു പട്ടിയും എന്റെ പടിചവിട്ടണ്ട“ എന്ന് അലറിയിട്ട്, തനി സുരേഷ് ഗോപി സ്റ്റൈലില്‍ “ക്യാമറാമാന്‍ മാരെ ഒക്കെ “റണ്‍ ദ ക്യാമറ” എന്നു ആക്രോശിച്ച് അകത്തേക്ക് പാഞ്ഞ ശേഷം അവിടെ നിന്ന ആരെയ്യോ ആട്ടിപ്പായിച്ച അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്ന ഭാവം പുത്രനഷ്ടത്തിന്റെ ഭാവമായിരുന്നില്ല. പകരം മാ‍ധ്യമനിര “കാത്തു“നില്‍ക്കുന്നതിന്റെ മത്തായിരുന്നു. കുറേ ധാര്‍ഷ്ട്യവും. അതിനു മുന്‍പു തന്നെ ചാനലുകള്‍ക്ക് കൊടുത്ത ടെലഫോണിക് ഇന്റര്‍വ്യുവിലും ഒരു തരം സെല്‍ഫ് മാര്‍ക്കറ്റിങ്ങ് ആയിരുന്നു മുഴച്ചു നിന്നത്.

പട്ടികള്‍ പ്രയോഗം അവിടെ നിന്നാണ് ആദ്യം വന്നത്. അതും അച്യുതാനന്ദനു നേരേ. അതിനു മറുപടിയായി ഒരു പട്ടിയും വരില്ല എന്നു സി എം പരഞ്ഞപ്പോള്‍ അവിടേയും രക്തസാക്ഷിയുടെ പിതാവിനെ അല്ല ഉദ്ദേശിച്ചത്.

അടഞ്ഞ കണ്ണിലൂടെയല്ലാതെയും ഇതിനെ കാണാം.

മുക്കുവന്‍ said...

pm thambrante a@@ cover up cheyyan there are many kutty sakhakkal...

you can expect more from those LDF leaders. they can make hurtal for Saddam's death. not even a condolences for their own son :(

yes Mr Unnikrishnan told the right sentence. may be he should have used Mammoooty's KING sensibility speech :)

Anonymous said...

chettakaL, niiyokke aa paratta achuvinte pari kazuki kutikketa

Anonymous said...

what a pity.
we have got an insensitive CM.
why he entered the house through back door and locked the door from inside?
If sandeep was a party cadre, will he behave like this?
Sandeep gave his life for us, for the Nation.
But, definitely not for the Party.
So, they have not given any importance or priority.

He is not such an important person than blast accused Madani ( who was given a grand reception on return from jail).

Anonymous said...

മുക്കുവന്‍ said...

pm thambrante a@@ cover up cheyyan there are many kutty sakhakkal...

you can expect more from those LDF leaders. they can make hurtal for Saddam's death. not even a condolences for their own son :(

yes Mr Unnikrishnan told the right sentence. may be he should have used Mammoooty's KING sensibility speech :)
8:12 AM
Anonymous said...

chettakaL, niiyokke aa paratta achuvinte pari kazuki kutikketa


തെണ്ടികളെ നിങ്ങളൊക്കെ ചിന്തയും മനസും ഒക്കെ മരവിച്ചവരാണോ? അതോ ഇഞ്ചിപ്പെണ്ണിനെ പോലെ അങ്കീള്‍ & ആന്റി കമ്മ്യൂണിസ്റ്റുകള്‍ ആണോ?
ഇഞ്ചിപ്പെണ്ണ്‌ ഈ വിഷയത്തില്‍ മാത്രം വരില്ല. ബിക്കോസ് ഓളുടെ പ്രിയ അന്തോണിച്ചനും വയലാര്‍ രവിയച്ചനും ഈ രക്തസാക്ഷിയുടെ വീട്ടില്‍ പോയിട്ടില്ല, സുരേഷ്-ഉണ്ണികൃഷ്ണ-ഗോപിയെ അവര്‍ക്കും പേടി ഉണ്ടാകും.

Anonymous said...

അനോണി ഗഡിയേയ് അതു മാത്രമാവില്ല കുണ്ടാ കാ‍രണം. ഇന്നെ വേറേ ഒരു ഗതികെട്ട കോടതിവിധികൂടി ഉണ്ടായി. കൊന്തയും കുരിശും ഒക്കെ ചെകുത്താനെതിരെ എന്ന പോലെ മാധ്യമ ക്യാമറകള്‍ക്ക് നേരേ പിടിച്ച് ഇന്ന് മൂന്നാളുകള്‍ ജയില്‍ സന്ദര്‍ശനത്തിനു പോയിട്ടുണ്ട്.

എന്ന പോക്കായിരുന്നൂന്റെ ഈശോയേ..
രണ്ടു അച്ചന്‍ചേട്ടന്‍മാര്‍ ജയില്‍ വാസം പ്രതീക്ഷിച്ചു തന്നെ സാധരണ വേഷത്തില്‍ വന്നു. പക്ഷെ പാവം അഭയയുടെ മരണത്തിനു പിന്നിലെ കാമഭ്രാന്തിന്റെ ഉടമസ്ഥയായ ആ വ്രിത്തികെട്ട കന്യാ സ്തീ മാത്രാം ജയിലില്‍ കിടക്കാനും ലോഹയിട്ടു കയറി പോയി. ലോഹയോടുപോലും ബഹുമാനം ഇല്ലാത്തവള്‍.

എന്താ ചേച്ചീ വല്ലതും പറയാന്‍ തോന്നുന്നുണ്ടോ? ഞാന്‍ ഇതാ ഒരു സ്ത്രീയെ (ആ വ്രിത്തികെട്ട സിസ്റ്ററിനെ)മോശമായി ചിത്രീകരിച്ചു. എന്നെ കൊല്ലൂ.. പ്ലീസ്

sanju said...

പ്രിയ ശശിശങ്കര്‍ കയറണ്ട എന്നു പറഞ്ഞിടത്ത് എന്തിനാണ് മുഖ്യമന്ത്രി പോയത്. വീട്ടിന്റെ നായകനെ വീട്ടില്‍ നിന്ന് പോലീസിനെ കൊണ്ട് പുറത്താക്കിയിട്ട് താന്‍ കയറണ്ട എന്നു പറഞ്ഞിട്ടും രാജ്യത്തിനു വേണ്ടി മരിച്ച തന്റെ പുത്രന്റെ മ്രുതദേഹത്തെ അപമാനിച്ച അളെ പിന്‍ വാതിലിലൂടെ തന്റെ വീട്ടില്‍ കയറിയതു കണ്ട ആള്‍ പിന്നെ എങ്ങനെയാണ് പ്രതികരിക്കേണ്ടത്. മുഖ്യമന്ത്രി മാന്യനായിരുന്നെങ്കില്‍ ഉണ്ണിക്രിഷ്ണന്റ്റെ കോപം കെട്ടടങ്ങിയ ശേഷം അദ്ദേഹത്തിന്റെ അനുവാദത്തോടെ അവിടെ പോകുകയല്ലെ ചെയ്യാനുള്ളത്. അല്ലാതെ കള്ളനെപ്പോലെ അവിടെ കയറുകയാണൊ വേണ്ടിയിരുന്നത്.

Anonymous said...

കന്യാസ്ത്രീ-പള്ളീലച്ചന്മാരുടെ ലീലാവിലാസം&കൊലപാതക വിഷയം വാർത്തകളിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ടു.ഇപ്പോൾ ചർച്ചാവിഷയം അച്യുതാനന്ദൻ രാജിവെക്കണം എന്നതാൺ. ഇതു ഏത് സിന്ദിക്കേറ്റിന്റെ അജണ്ട?

ഇത് ബോധപൂർവ്വം ഉള്ള ഒരു ശ്രമം തന്നെ ആണ്. 16 വർഷം ആയി ഒരു തുമ്പും ഉണ്ടാക്കാണ്ടെ കൊണ്ടുനടന്ന സംഗതി ഇതാ പുറത്തായിരിക്കുന്നു.ആരൊക്കെ കുത്തിമറിഞ്ഞാലും കോടതി ചുമ്മാ വിടില്ല എന്ന് നാം മനസ്സിലാക്കി.എന്നാ പിന്നെ ഇടയലേഖകന്മാരുടെ ദാസന്മാർക്ക് ചെയ്യാവുന്ന ഒരു കാര്യം ഇതിന്റെ പ്രാധാന്യം കുറക്കുക എന്നതാണ്. നാളെയും വോട് ചോദിച്ച് ചെല്ലേണ്ട പടിയല്ലേ? പിന്നാമ്പുറത്തുക്കൂടേ ചെന്ന് ചോദിച്ചാൽ കിട്ടുന്നതല്ലല്ലോ വോട്ട്...എന്നാ‍ പിന്നെ അച്യുതനന്ദന്റെ മേക്കട്ട് കയറന്നെ, മാധ്യമങ്ങൾ രണ്ടീസം അത് ആഘോഷിക്കും.അപ്പോഴേക്കും ലോഹക്കാരുടെ നാണക്കേട് വാർത്ത ആറിയ കഞ്ഞിയാകും.പിന്നെ വല്ല ക്രൈം സീരീസിൽ ഉള്ള വാരികകളിൽ വരുന്ന മഞ്ഞ വാർത്തയാകും. ഹഹ എങ്ങിനെ ഉണ്ട് പുത്തി?

സഭക്കുമീതെ വാർത്തയും പരക്കില്ല....

arivu thedi said...

സന്ദീപിന്റെ അച്ഛന്‍ പറഞ്ഞതും (അതോ പരയിപ്പിച്ചതോ) മുഖ്യ മന്ത്രി പറഞ്ഞതും തെറ്റ്. രണ്ടു പേരും അത്തരം ഒരു സന്ദര്‍ഭത്തില്‍ സംയമനം പാലികേണ്ടിയിരുന്നു. പിന്നെ മുഖ്യ മന്ത്രിയുടെ പ്രസ്ടാവനക് ശേഷം പട്ടിയെ കൊണ്ടു മുഖ്യന്റെ ഫോട്ടോ കെട്ടി പ്രകടനം നടത്തിയവര്‍ക്ക് കേരളത്തില്‍ 'ഒരു പട്ടിയുടെ' വില പോലും ഇല്ലാ എന്ന് പല തിരഞ്ഞെടുപുകളിലും നാം മനസിലാകിയതാണ്. ഓരോ തിരഞ്ഞടുപ്പ് അടുകുംപോഴും "ഈയീ പട്ടി പ്രകടനക്കാര്‍" പറയും ഞങ്ങളുടെ പുഷ്പം ഇപ്രാവശ്യം എന്ത്ടയാലും വിരിയും. ഫലം വരുമ്പോള്‍ അവര്‍ അന്യേഷണ കമീഷനെ നിയോഗികുന്നത് കാണം ആരോകെ വോട്ട് ചെയ്തു ആരോകെയാണ് പ്രസിഡന്റ് പരയ്തേ വോട്ട് വിറ്റത് തുടങ്ങിയവ. ഇവരും പാര്‍പ്പിടവും ഒക്കെ കുടി ചേര്‍ന്നു ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമികുന്നത്. ജാഗ്രതൈ!.

paarppidam said...

ഫ ചെറ്റേ ഇന്ത്യയെ തകർക്കുവാൻ ശ്രമിക്കുന്നന്ത് ഞാനാണോടാ?മേലാൽ എന്റെ ബോഗ്ഗിൽ ഇത്തരം തന്തയില്ലായ്മ എഴുതിയേക്കരുത്...

Anonymous said...

പാര്‍പ്പിടമേ സൂക്ഷിച്ചൊ, എഫ് ബി ഐയും, പോലീസും പുറപ്പെട്ടിട്ടുണ്ടു, ഇന്ത്യയെ തകര്‍ക്കാന്‍ നോക്കുന്ന ആളെ കണ്ടെത്തിയല്ലൊ, എന്നാലും മനൂ തന്റെയൊരു ബുദ്ധി...

Anonymous said...

വി എസ്സിന്റെ ഭാഗത്തുനിന്നുണ്ടായതു ഒരു വീഴ്ചയാണെന്നു സമ്മതിക്കാന്‍ മടിയുളളവരാണു, ഈ വിഷയത്തില്‍ പ്രതികരിക്കുന്നവരെ ഇന്ത്യ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെന്നു മുദ്ര കുത്തുന്നതു, ഈ പോസ്റ്റു വായിച്ചിട്ടു ഇത്രെം വലിയ കണ്ടുപിടിത്തം നടത്തിയ മനു താങ്കള്‍ ഒരു സംഭവം തന്നെ

arivu thedi said...

തന്റെ മുഖം മൂടി പുറത്തുള്ളവര്‍ക്ക് മനസ്സിലായി എന്നറിഞ്ഞപ്പോള്‍ തെറി വിളികുന്നത് കണ്ടില്ലേ. ഈത്‌ തഞ്ഞെയാണ് ഫാസിസ്റ്റ്കളുടെ ലക്ഷണം. ഈത്‌ കേരളമാണ് തന്റെ ഗുജറാത്തിലെ ആ മുഖം മുടിയൊന്നും ഇവിടെ ചിലവാകില്ല മോനേ.

paarppidam said...

പ്രിയ ബ്ലോഗ്ഗേഴ്സ്,

മനു എന്ന ഒരു വ്യക്തിയോ വ്യക്തികളോ രാജ്യ ദ്രോഹി എന്നെല്ലാം ഉള്ള ചില കമന്റുകൾ എന്റെ ബ്ലോഗ്ഗിൽ ഇടുകയുണ്ടായത് നിങ്ങളുടേയും ശ്രദ്ധയിൽ പെട്ടുകാണുമല്ലോ? അയാളുടെ അടിസ്ഥന രഹിതമായ ആരോപണങ്ങൾ വായനക്കാരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുവാൻ ഇടയുണ്ട്.

ബലപ്രയോഗത്തിലൂടെയും ബോബ്സ്ഫോടനത്തിലൂടെയും നിരവധി സന്താനങ്ങളെ ഉണ്ടാക്കിയും മതം മാറ്റിയും വളർത്തേണ്ടതാണ് മതം എന്ന് വിശ്വസിക്കുന്ന വിഡ്ഡിയല്ല ഞാൻ. എന്റെ വിശ്വാസം എനിക്ക് മാത്രം ഉള്ളതാണ് അത് മറ്റുള്ളവരിൽ അടിച്ചേൽ‌പ്പിക്കുവാൻ ഉള്ളതല്ല എന്നും ,ഭരണഘടനയെ വകവെക്കാത്ത ജനാധിപത്യത്തെ മാനിക്കാത്ത മത വിശ്വാസം എനിക്ക് വേണ്ട എന്നും കരുതുന്ന വ്യക്തിയാണ്.

സ്വന്തന്ത്രൈന്ത്യൈലെ ഭരണ ഘടനയെ മാനിക്കുന്ന ഒരു വ്യക്തി. മുമ്പ് ഒരു ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ഞാൻ,വ്യക്തിപരമായ കാരണങ്ങളാലും അതിന്റെ പ്രവർത്തന ത്തിൽ ഉണ്ടായ വ്യതിയാനത്താലും ഇപ്പോൾ അതിൽ നിന്നും വിട്ടു നിൽകുന്നു.വയനാട്ടിലും മറ്റും സാധാരണക്കാരുടെ ഇiടയിൽ പഠിച്ചും പ്രവർത്തിച്ചും ജോലി ചെയ്തും മറ്റും കുറച്ചുകാലം കഴിഞ്ഞിട്ടുണ്ട്. ഇന്നും സാധാരണക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.രാഷ്ടീയ-സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കാറുണ്ട്.ചില വിഷയങ്ങളെ കുറിച്ച് ബ്ലോഗ്ഗിലും മറ്റും എഴുതുന്നു.എല്ലാ വിഭാഗത്തിൽ പെട്ട ആളുകളുമായും സൌഹൃദം സൂക്ഷിക്കുന്നു.ഒരു പാർപ്പിടത്തിന്റെ ഡിസൈൻ തയ്യാറാക്കുമ്പോൾ അത് ഹിന്ദു വീട്,മുസ്ലീം വീട് എന്നൊന്നും തരം തിരിച്ച് ചിന്തിക്കാറില്ല,കേരളത്തിൽ പലയിടത്തും വീടുപണിയുവാൻ എന്റെ ബ്ലോഗ്ഗിലെ പ്ലാനുകൾ ആളുകൾ ഉപയോഗിക്കുന്നു എന്നത് അവർ ഇത് ഒരു വർഗ്ഗീയവാദിയുടെ പ്ലാനാണെന്ന് കരുതുന്നില്ല എന്നതിന്റെ തെളിവുമാണ് അത്.

ബ്ലോഗ്ഗിങ്ങ് രംഗത്ത് ചിലർ കടന്നുവരികയും സജീവമായി മുന്നോട്ടു കൊണ്ടുപോകേണ്ട പല ചർച്ചകളേയും വർഗ്ഗീയവൽക്കരിച്ച് നശിപ്പിക്കുകയും ചെയ്യുന്ന പ്രവണത നാം കണ്ടുകഴിഞ്ഞു.ഇത്തരത്തിൽ ഉള്ള കമന്റുകളിലൂടെ ബ്ലോഗ്ഗേഴ്സിൽ തെറ്റിദ്ധാരണ ഉണ്ടാക്കുകയും ആളുകളെ പ്രതികരിക്കുവാൻ അനുവദിക്കാതെ വായടപ്പിക്കുകയും ആണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. അതിന്റെ ഒരു ഭാഗമാണ് ഈ മനു എന്നും കരുതുന്നു.

ബ്ലോഗ്ഗെഴുതുവാൻ തുടങ്ങിയിട്ട് ഇന്നുവരെ ഒരു മുഖം മ്മൂടിയുടെ ആവരണം അണിയേണ്ട ഗതികേട് എനിക്കുണ്ടായിട്ടില്ല.ഇത്രയും കാര്യങ്ങൾ ഇവിടെ എഴുതുന്നത് പ്രതികരിക്കുന്നവരെ ആർ.എസ്.എസ് ആക്കുന്ന ചില കുബുദ്ധികളുടെ ഗീർവാണങ്ങളിൽ നിങ്ങൾ തെറ്റിദ്ധരിക്കരുതെന്ന് കരുതിമാത്രം.

paarppidam said...

മുഖ്യമന്ത്രി സഖാവ് വി.എസ്സ്. അത്ന്റെ പ്രസ്താവനയിൽ ഉണ്ടായ ചില പരാമർശങ്ങൾക്ക് ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു.ഒരു വ്യക്തി ഒരു വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചാൽ പിന്നെയും അതിനെ ചൂഴ്ന്ന്വിവാദങ്ങൾ സൃ^ഷ്hടിക്കുന്നത് ശരീയല്ല. പക്ഷെ മാ‍ാധ്യമങ്ങൾ ഇനിയും അതിനെ വിടുന്ന ലക്ഷണം ഇല്ല.കാരണം ചർച്ചകൾ വി.എസ്സിനു പുറകിൽ തളച്ചിടുകയും മറ്റു പലത്hഇൽ നിന്നും ശ്രദ്ധ തിരിക്കുകയും ചെയ്യേണ്ടത് ആരുടെ ഒക്കെയോ താല്പര്യം നിലനിർത്തുവാൻ അനിവാര്യമാണ്.

ദേശീയതലത്തിൽ തീവ്രവാദി ആക്രമണവും,മലേഗാവും, കേരളത്തിൽ സിസ്റ്റർ അബയകേസിൽ നിർണ്ണായകമായ വഴിത്തിരിവും ഉള്ളപ്പോൾ ഇത്തരമ ചർച്ചകളിൽ അഭിരമിക്കുന്നത് ശരിയാണോ?

ആഗോള സാമ്പത്തീക പ്രതിസന്ധിയെ കുറിച്ചുള്ള ആവലാതികൾ ഇതാ കേവലം ഒരു പ്രസ്ഥാവനയിലേക്ക് ആവാഹിക്കുവാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു.

മാധ്യമങ്ങൾക്ക് തലച്ചോറു പണയപ്പെടുത്തുന്നത് ശരിയല്ല.അവർ അന്നന്നത്തെ വാർത്തകൾക്കായി വിവാദങ്ങൾ കുത്തിപ്പൂക്കുന്നു...

paarppidam said...

ക്രിയാത്മകമായി പ്രതികരിച്ചവർക്ക് നന്ദി..മുഖ്യൻ ഖേദം പ്രകടിപ്പിച്ച സ്ഥിതിക്ക് നമുക്ക് ഈ ചർച്ചകൾ മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ടോ? അതിനാൽ തൽക്കാലം ഇതിവിടെ നിർത്താം അല്ലെ?

Anonymous said...

മനുവിനെ എന്തിനു ഗൌനിക്കണം.ഹഹ ഇത്തരം ക്ഷുദ്രജീവികൾ ഇപ്പോൾ കുറേ ഉണ്ട്..കൂടും കുടുക്കയും എടുത്ത്.ഇവന്റെ പേരിൽ മാത്രേ മനു എന്ന് കാണൂ വല്ല തീവ്രവാദിയും ആകില്ലാന്ന് ആരുകണ്ടു?

യാമിനിമേനോന്‍ said...

താങ്കള്‍ക്ക് എന്തു മുഖം മൂടിയാണാവോ മനു പറയുന്നത്. താങ്കളുടെ വാക്കുകള്‍ ഒരു രാജ്യസ്നേഹിയുടെത് തന്നെ.എന്നാല്‍ മനുവിനെ പോലെ ഉള്ള ക്ഷുദ്ര ജീവികള്‍ ഉദ്ദേശിക്കുന്നത് നിങ്ങളെ നിശ്ശബ്ദനാക്കുവാനാണ്.നിങ്ങള്‍ ഇനിയും എഴുതുക. സ്വതന്ത്രനായ എഴുത്തുകാരന് തന്റെ സബ്ജക്ട് നിശ്ചയിക്കുവാന്‍ പൂറ്ണ്ണമായും അവകാശമുണ്ട്. അത് മറ്റാരെങ്കിലും പറയുന്ന രീതിയിലേക്ക് മാരുമ്പോള്‍ നിങ്ങള്‍ നിങ്ങള്‍ അല്ലാതാകും.സത്യം പറയുന്നവന്റെ ഫാസിസ്റ്റാക്കി മുദ്രകുത്തി വായടപ്പിക്കുക എന്നത് ഒരു കെണിയാണ് അതില്‍ വീഴാതിരിക്കുക.

താങ്കള്‍ പറഞ്ഞപോളെ ബ്ലോഗ്ഗില്‍ ബോധപൂര്‍വം ഒരു വര്‍ഗ്ഗീയവല്‍ക്കരണം നടക്കുന്നുണ്ട്.ഇത് ബ്ലോഗ്ഗിങ്ങില്‍ നിന്നും പ്രതിഭയുള്ളവരെ ഒഴിവാക്കുവാന്‍ ഉള്ള ഗൂഡ പദ്ധതിയാണ്.എന്റെ ഒരു പോസ്റ്റില്‍ അശ്ലീല പുസ്തകങ്ങളെ കുറിച്ച് വിമര്‍ശിച്ചതിനു ഒരുപാട് അസ്ലീല ചിത്രങ്ങളും കഥകളും ഈ മെയില്‍ അയച്ചവര്‍ ഒരു പക്ഷെ ഈ മനുവിന്റെ ജനുസ്സില്‍ പെട്ടവര്‍ ആയിരിക്കും.

സത്യം പറയുന്നവരെ അടിച്ചൊതുക്കുക.ഇതു ദീര്‍ഘകാല അജണ്ടയുടേ ഭാഗമാണ്.ജാഗ്രതയോടെ എന്നാല്‍ ഒട്ടും മോശമാക്കതെ എഴുതുക

arivu thedi said...

യാമിനി, പിടിച്ചതിലും വലുത് മാളതിലാനെന്നു ഇപ്പോഴാണ്‌ മനസ്സിലായത്. ഒരു അഭ്യര്‍ഥന മാത്രെമേ ഉള്ളൂ കേരളം സമാധാന കാംഷികളുടെ നാടാണ്‌. ഇവിടെ സംഘ്പരിവാറിന്റെ അജണ്ട നടപ്പാകാന്‍ ശ്രമിക്കരുത്. കേരളം മറ്റൊരു ഗുജറാതോ, ഒരിസ്സയോ ആക്കരുത്. ഇവിടെ ഉള്ള നല്ലവരായ മതവിശ്വാസികളായ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും നിങ്ങളുടെ അജണ്ടകെതിരാനെന്നു മനസ്സിലാകുക. ഗുജറാത്തില്‍ വംശീയ ഉന്മൂലനം നടത്തിയ, ഒറിസയിലെ പാവപെട്ട ക്രിസ്യനികളെ ബലാല്‍സന്ഘം ചെയ്യുകയും, മതേതരത്തിന്റെ പ്രതീകമായ ബാബറി മസ്ജിദ് തകര്‍കുകയും ചെയ്തവരെ കേരള മക്കള്‍ വെറുതെ വിടാത്തത്‌ കൊണ്ടാണ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു നിയമസഭ അംഗം പോലും ഇല്ലാത്തതു. അല്ലാതെ കേരളത്തില്‍ മുസ്ലിങ്ങലോ ക്രിസ്ട്യനികാലോ കൂടുതലുള്ളത് കൊണ്ടല്ല. ഇവിടെ എന്‍ എസ് എസും , എസ് എന്‍ ഡി പിയും മറ്റു സന്ഘടനകളും ഒക്കെ ഉണ്ട്. ഇവര്കല്ലാം സംഘപരിവാരത്തിന്റെ 'കുബുന്ധി' നന്നായി അറിയാം. നമ്മുടെ മഹാത്മജിയെ ഇല്ലാതാക്കിയവരുടെ കൂടെ ബുദ്ടിയുല്ലവര്‍ക്ക്‌ എങ്ങനെ കൂടാന്‍ കഴിയും? നാതൂരാം വിനായക് ഗോട്സേയെ ആരാധികുന്നവനും ഹിറ്റ് ലെരിന്റെ അനുയായികളും തമ്മില്‍ എന്താണ് വ്യത്യാസം?