Saturday, November 29, 2008

രാജ്യസ്നേഹികളായ മലയാളികളേ ലജ്ജിക്കുക

തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണികൃഷണന്റെ സംസക്കാര ചടങ്ങുകളിൽ സർക്കാർ പ്രതിനിധി പങ്കെടുക്കുകയോ, അദ്ദേഹത്തിന്റെ കുടുമ്പത്തെ അനുശോചനം അറിയിക്കുവാൻ കേരള സർക്കർ തയ്യാറാകുകയോ ചെയ്തില്ല എന്ന വാർത്ത വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണല്ലോ. നാം മതത്തിനും,ഭാഷക്കും,രാഷ്ടീയത്തിനതീതമായി തെവ്രവാദത്തെ ഒറ്റക്കെട്ടായി എതിർക്കുന്നു. തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്കും മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കും നാം ആദരാഞ്ഞലികൾ അർപ്പിക്കുന്നു.അവർക്ക് വേണ്ടി പ്രാർഥിക്കുന്നുആവരുടെ സമരവീര്യത്തെ രാജ്യസ്നേഹത്തെ ആദരവോടെ കാണുന്നു.എന്നാൽ കേരളഭരണകർത്താക്കൾ തീവ്രവാദികൾക്കെതിരെ പടനയിച്ച് വീരമൃത്യുവരിച്ച മലയാളിയായ മേജർസന്ദീപ് ഉണ്ണികൃഷണനോട് കാണിച്ച അവഗനയിൽ നാം ലജ്ജിക്കുക.
സർക്കാറിൽ നിന്നോ അവരെ അനുകൂലിക്കുന്ന പ്രസ്ഥാനന്നളിൽ നിന്നോ ഒരുപക്ഷെ അദ്ദേഹം മലയാളിയാണെങ്കിലും ബാംഗ്ലൂരിലാണ് താമസം എന്നൊരു ന്യായീകരണം ഉണ്ടായാൽ നാം അൽഭുതപ്പെടേണ്ടതില്ല.

ഇത്തരം തെവ്രവാദി അകൃമണ വിഷയങ്ങൾ ഉണ്ടാകുമ്പോൾ അതിനുശേഷം അധികം താമസിയാതെ ഒരു കൂട്ടം ആളുകൾ തീവ്രവാദിയുടെ മനുഷ്യാവകാശത്തെ കുറിച്ച് സംസാരിക്കുവാനും എഴുതുവാനും ഉണ്ടാകും.ഇത്തവണയും നമുക്ക് അത് പ്രതീക്ഷിക്കാം.ഈ വിഭാഗത്തെ ഓരോ രാജ്യസ്നേഹിയും അർഹിക്കുന്ന അവഞ്ഞ്ജയോടെ തള്ളിക്കളയുകതന്നെ വേണം.മേജർ രവി പറഞ്ഞപോലെ ഡിപ്ലോമസിയല്ല അല്ലെകിൽ ശത്രുവിന്റെ മനുഷ്യാവകാശമല്ല നാം നോക്കേണ്ടത് നമ്മുടെ മണ്ണിൽ വന്ന് നമ്മുടെ ജനതയെ കൊന്നൊടുക്കുകയും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്യുന്നവനും അവനു ഒത്താശ ചെയ്യുന്നവനും എന്ത് മനുഷ്യാവകാശമാണ് ഉള്ളത്? സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യത്തെ തകർക്കുവാൻ ശ്രമിക്കുന്നവനെ ഏതു രാജ്യസ്നേഹിക്കാണ് ന്യായീകരിക്കുവാൻ കഴിയുക?

നമ്മുടെ രാജ്യത്തെ രക്ഷിക്കുവാൻ,നമ്മുടെ രാജ്യം സന്ദർശിക്കുവാനും മറ്റുമായി എത്തിയ വിദേശികളെയും, പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ പാർളമെന്റ് അംഗങ്ങളെയും, ഹോട്ടൾ ജീവനക്കാർ മറ്റുള്ളവർ എന്നിവരെ തീവ്രവാദികളിൽ നിന്നും രക്ഷിക്കുവാനും രാജ്യത്തിന്റെ അഭിമാനം കാക്കുവാൻ മുന്നോട്ടുകുതിച്ചവരാണവർ.അതിന്റെ സ്പ്രിരിട് ഉൾക്കൊള്ളുവാൻ എല്ലാ രാജ്യസ്നേഹികൾക്കും ആകും. എന്നാൽ രാഷ്ടീയക്കരെ സംബന്ധിച്ച് ഒരു പക്ഷെ ഇത് അത്ര ഗൌരവമായ കാര്യമായി എടുക്കേണ്ടതില്ല എന്ന് തോന്നിയിരിക്കാം.അനുഭാവികളായ തെരുവു ഗുണ്ടകൾ പോലും കൊല്ലപ്പെട്ടാൽ അവർക്ക് വേണ്ടി ഹർത്താലും പണപ്പിരിവും നടത്തുവാനും പ്രതിഷേധ യോഗങ്ങളും അനുശോചന യോഗങ്ങളും നടത്തുവാനും യാതൊരു മടിയും ഇല്ലാത്ത,ബോംബ് കേസിൽ പ്രതിയായി അറസ്റ്റുചെയ്യുകയും ഒടുവിൽ തെളിവുകളുടെ അഭാവറ്റ്tതിലും മറ്റും കോടതി വെറുതെ വിടുകയും ചെയ്ത ഒരു വ്യക്തി ജയിൽ മോചിതനായപ്പോൾ നൽകിയ സ്വീകരണത്തിൽ നിരവധി മന്ത്രിമാർ മണിക്കൂറുകളോളം ചിലവിട്ടപ്പോൾ,ഒറീസ്സയിൽ വർഗ്ഗീയ ലഹളയുണ്ടായപ്പോൾ അവിടെ സന്ദർശിക്കുവാൻ നിരവധി ജനപ്രതിനിധികൾ ഉണ്ടായപ്പോൾ, എന്തിനു ഇറക്കിൽ സദ്ദാം വധിക്കപ്പെട്ടപ്പോൽ പ്രതിഷേധ യോഗങ്ങൾ നടത്തിയ ആളുകൾ ഭരിക്കുന്ന കേരളം പക്ഷെ തങ്ങളുടെ പാർടിയിലെ ഒരു എം.പിയെ അടക്കം ഉള്ളവരുടെ ജീവിൻ രക്ഷിക്കുവാൻ സ്വന്തം ജീവൻ ബലിനൽകിയ സൈനികനെ തീർത്തും അവഗണിച്ചു എന്നത് രാജ്യസ്നേഹികളെ വേദനിപ്പിക്കുന്ന താണ്. .ഉൽഘാടനങ്ങൾക്കും മറ്റും ജനത്തിന്റെ നികുതിപ്പണത്തിൽ വിമാനയാത്രവരെ നടത്തുന്ന മന്ത്രിമാർ, എം.എൽ.എ / എം.പി മാരിലും നിന്ന് ഒരാൾ എങ്കിലും സർക്കാരിന്റെ പ്രതിനിധിയായി മേജറുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാമായിരുന്നില്ലെ?ഒരു പക്ഷെ വധിക്കപ്പെട്ട സൈനീകൻ ഒരു വോട്ടുബാങ്കിന്റെ ആളല്ലാ എന്നതാകുമോ ഈ അവഗണക്ക് കാരണം?ഓരോ സൈനീകൻ മാത്രമല്ല അവരുടെ കുടുംബവും തങ്ങളുടെ രാജ്യസ്നേഹം വെളിവാക്കിയ സന്ദർഭം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്. കർക്കറെ വധിക്കപ്പെട്ടപ്പോൽ അവിടെ വന്ന വൻ തുക നഷ്ടപരിഹാരം നൽകും എന്ന് പ്രസ്ഥാവന നടത്തിയ വ്യക്തിയോട് ശ്രീമതി കർക്കറെ ആ തുക ഞങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞു. അതാണ് ആത്മാഭിമാനം.രാഷ്ടീയക്കാരൻ സ്വാർഥലക്ഷ്യങ്ങൾക്കു വേണ്ടി മാനം പണയം വെക്കുമ്പോൾ പട്ടാളക്കരൻ സ്വന്തം രാജ്യത്തിനു വേണ്ടി ജീവൻ ബലിനൽകുന്നു...
തീവ്രവാദി ആക്രമണങ്ങളെ ചെറുക്കുന്നതിനിടയിൽ വീരമൃത്യ്‌വരിച്ച എല്ലാ ഭാരത പുത്രന്മാർക്കും,ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റുള്ള വർക്കും എന്റെ ആദരാഞ്ജലികൾ
വന്ദേമാതരം.

Thursday, November 27, 2008

ആദരാഞ്ജലികൾ

ഇന്നലത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുഴുവൻ പേർക്കും എന്റെ ആദരാഞ്ജലികൾ.പ്രത്യേകിച്ച് അവസാന ശ്വാസം വരെ ഭീകരർക്കെതിരെ പൊരുതിയ ധീരന്മാരായ ഉദ്യോഗസ്ഥന്മാർക്ക്.ഇന്ത്യക്കെതിരെ ഉള്ള യുദ്ധപ്രഖ്യാപനമായി നാം ഇതിനെ ഓരോ ദേശസ്നേഹിയ്യും കാണുക.തീവ്രവാദികളെ മതവും രാഷ്ടീയവും പണവും വോട്ടുബാങ്കും നോക്കാതെ ഒറ്റപ്പെടുത്തുക.ബ്രിട്ടീഷുകാരൻ സ്വാതന്ത്രം തന്നത്തോടൊപ്പം ഇവിടെ വിതച്ച വർഗ്ഗീയ വിഷത്തിന്റെ പർത്തീനിയം ചെടികൾ ഇന്ന് വളർന്ന് പന്തലിച്ചിരിക്കുന്നു. ശത്രുരാജ്യത്തുനിന്നും വളം വലിച്ചെടുത്ത് അത് ഇന്ത്യൻ മണ്ണിനെ ചോരക്കളമ്മാക്കുന്നു.

“ഇരകളുടെ” പോരാട്ടം എന്ന് ന്യായീകരിക്കുവാൻ/സൈനീക നടപടിയെകുറിച്ച വിമർശിക്കുവാൻ മുതിരുന്നവർ ഉണ്ടയേക്കാം. അവരോട് ഒന്നും പറയുവാൻ ഇല്ല കാരണം ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തിന്റെ ശാപമാണത്തരക്കാർ.

Tuesday, November 25, 2008

ഗുണ്ടകളും കേരളീയ സമൂഹവും.

കാശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദിഗ്രൂപ്പിൽ പെട്ട മലയാളി ഒരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട്‌ അധികം നാളുകൾ ആയിട്ടില്ല.എന്നാൽ ഇതിനെ സാമാന്യ ബുദ്ധിയുള്ള ആർക്കും അതിനെ കേവലം ഒരു ഗുണ്ട "കൊട്ടേഷൻ" വാങ്ങി ഭീകരപ്രവർത്തനത്തിനു പോയി എന്നു ലഘുവായികാണുവാൻ കഴിയുകയുമില്ല. ഗുണ്ട എന്ന വാക്ക്‌ കേൾക്കുമ്പോൾ തടിച്ച്‌ മസിലൊക്കെ പെരുപ്പിച്ച്‌ ചോരക്കണ്ണും കപ്പടാ മീശയും കയ്യിലൊരു കത്തിയും ആയി നടക്കുന്ന ഒരു രൂപം ആയിരുന്നു മനസ്സിൽ വന്നിരുന്നത്‌. എന്നാൽ കാലം മാറിയതോടെ ഗുണ്ടയുടെ രൂപത്തിലും മാറ്റം സംഭവിചിരിക്കുന്നു.

രാഷ്ടീയഗുണ്ടകൾ,സാമ്പത്തീക ഗുണ്ടകൾ തുടങ്ങി ഗുണ്ടകളിൽ തന്നെ പല വിഭാഗങ്ങൾ.ന്യൂ ജനറേഷൻ സാമ്പത്തീക സ്ഥാപനങ്ങൾ കിട്ടാക്കടം പിരിക്കുവാനും സി.സി അടക്കാത്ത വണ്ടികൾ പിടിച്ചെടുക്കുവാനും മറ്റും നിയോഗിക്കുന്ന ടൈകെട്ടിയ കളക്ഷ്ടൻ ഏജന്റ്‌/മാനേജർ തുടങ്ങിയ പതവിയോടുകൂടിയ ഗുണ്ടകൾ പുറമേക്ക്‌ മോഡിയിൽ വസ്തധരണം ചെയ്തവരും മാന്യമായി പെരുമാറുന്നവരും ആയിരിക്കും.പക്ഷെ കടം തിരിച്ചടക്കുവാൻ സാധിക്കാത്തവനെ മാനസീകമായും ശാരീരികമായും അവർ വളരെ "പ്രോഫഷണൽ" രീതിയിൽ തന്നെ ആയിർക്കും കൈകാര്യം ചെയ്യുന്നതും.ആഡംബര ജീവിതത്തിന്റെ പുറമോടിയിൽ ഭ്രമിച്ച്‌ ലോണെടുക്കുകയും പിന്നീട്‌ തിരിച്ചടക്കാൻ പറ്റാതെ വരികയും ചെയ്യുന്ന പല മലയാളികളൂം ഇവരുടെ രീതികൾ അറിഞ്ഞിട്ടുള്ളവർ ആയിരിക്കും.ഇത്തരം ഗുണ്ടകൾക്ക്‌ പൊതുവെ ലൈഫ്‌ റിസ്ക്‌ കുറവാണ്‌.കാരണം സമൂഹത്തിലെ മാന്യന്മാരോ പ്രതികരിക്കുവാൻ നിവൃത്തിയില്ലാത്തവരോ ആയിരിക്കും ഇവരുടെ ഇരകൾ.അതിനാൽ തന്നെ ഈവിഭാഗത്തിൽ പെടുന്ന ഗുണ്ടകൾക്ക്‌ ജീവപായം കുറവായിരിക്കും.

രാഷ്ടീയ ഗുണ്ടകൾ പക്ഷെ മേൽപറഞ്ഞ രീതിയിൽ ഉള്ളവർ അല്ല.അവർ രാഷ്ടീയ/വർഗ്ഗീയ പ്രസ്ഥാനങ്ങൾക്കു വേണ്ടി എതിർ ചേരിയിലെ പ്രവർത്തകരുടെ കൊലപാതകങ്ങൾ അടക്കമുള്ള ക്രൂരമായ കൃത്യങ്ങൾ ചെയ്യുന്നു.രാഷ്ടേ‍ീയ വൈരത്തിനിടയിൽ തങ്ങളുടെ പാർട്ടിക്ക്‌ ഉണ്ടായ "ക്ഷീണം" തീർക്കുവാൻ എതിർപ്പക്ഷത്തിനു ശക്തമായ "ത്രിരിച്ചടി" നൽകുക എന്നതാണിവരുടെ രീതി.കുറ്റകൃത്യം ചെയ്താലും ഇവരെ സംരക്ഷിക്കുവാനും അഥവാ പിടിക്കപ്പെട്ടാൽതന്നെ രക്ഷപ്പെടുത്തുവാനും ഇവർക്ക്‌ അതതു പ്രസ്ഥാനങ്ങൾ വേണ്ട ഒത്താശകൾ ചെയ്യുമത്രെ.സാക്ഷിമൊഴികളുടെ "അഭാവത്തിൽ" കോടതികളിൽ ചിലപ്പോൾ ഇവരുടെ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെടുവാൻ ബുദ്ധിമുട്ടാകും.പക്ഷെ ഇക്കൂട്ടരെ കോടതി വിധിയേക്കാൾ വലിയ ശിക്ഷയായിരിക്കും പലപ്പോഴും കാത്തിരിക്കുന്നത്‌. ഏതെങ്കിലും ഒരു ദിവസം മറ്റൊരുടീമിന്റെ മൃഗീയമായ ആക്രമണത്തിൽ കൊല്ലപ്പെടുക എന്ന അത്യതികം ദാരുണമായ അന്ത്യവിധിതന്നെ ആയിരിക്കും അത്‌.

പണം നൽകിയാൽ അതിനനുസരിച്ച് കാര്യങ്ങൾ നീക്കുന്ന കൂട്ടരാണ് കൊട്ടേഷൻ ടീം
കൊട്ടേഷൻ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ മലയാളികളെ സംബന്ധിച്‌ ഗുണ്ടകളുടെ അപരനാമം ആയിമാറിയിരിക്കുന്നു. ശത്രുവിനെ ഒതുക്കുവാൻ പലരും ഇന്ന് കൊട്ടേഷൻ ടീമുകളെ ആശ്രയിക്കുന്നു. ഒരുകൂട്ടം യുവാക്കൾ പണം ലഭിക്കുകയാണെങ്കിൽ എന്തിനും തയ്യാറായി പലയിടങ്ങളിലായി തങ്ങളുടെ താവളങ്ങൾ സൃഷ്ടിക്കുന്നു.ഓരോ ടീമിനും അവരുടേതായ ഒരു സംഘപ്പേരും തലവനും ഉണ്ടായിരിക്കും.പലപ്പോഴും കൊട്ടേഷൻ ടീമുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടലുകൾ സാധരണമാണ്‌.ടൂൾസ്‌ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിവിധ തരത്തിലുള്ള മൂർച്ചയേറിയ ആയുധങ്ങൾ ഇവർ സധാ കൈവശം വെക്കുകയോ തങ്ങളുടെ താവളങ്ങളിലോ മറ്റോ സൂക്ഷിക്കുകയോ ചെയ്യുനു.

ഗുണ്ടകളെ കുറിച്ച്‌ കൊട്ടേഷൻ എന്ന ഒരു ചിത്രവും പുറത്തുവന്നു.(അതിനു മുമ്പ്‌ സ്റ്റോപ്‌ വയലൻസും വന്നിരുന്നു)ഈ ചിത്രം അവരുടെ ചില ജീവിത രീതികളും മലയാളിക്ക്‌ മുമ്പിൽ തുറന്നു കാണിച്ചു.ഒരിക്കൽ പെട്ടുപോയാൽ പിന്നെ തിരിച്ച്‌ പോരുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു മേഘലയാണിത്‌. ഒരു വാളിന്റെ മിന്നലാട്ടത്തിൽ എപ്പോൾ വേണമെങ്കിലും തീരാവുന്നതാണ്‌ തങ്ങളുടെ ജീവിതം എന്ന് ഇവർ സദാ ഓർത്തുകൊണ്ടിരിക്കുന്നു.ഈ ഭയമാണ്‌ പലപ്പോഴും ഇവരെ തങ്ങളുടെ ശത്രുഗ്രൂപ്പിനെതിരെ തിരിയുവാൻ പ്രേരിപ്പിക്കുന്ന ഘടകവും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്ഥമായി സമകാലിക കേരളീയ സമൂഹത്തിൽ ഗുണ്ടകൾ സ്വര്യജീവിതം കെടുത്തുന്ന ഘടകമായി ഒരു മാറിക്കൊണ്ടിരിക്കുന്നു.അവർ ഉണ്ടാക്കുന്ന സാമൂഹ്യപ്രശനങ്ങൾ സർക്കാർ ഗൗരവപരമായി ഇനിയും കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഗുണ്ടാനിയമം നിലവിൽ വന്നെങ്കിലും ഗുണ്ടകൾ ഇപ്പോഴും അഴിഞ്ഞാടുന്നു എന്നാണ്‌ സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്‌.ജനങ്ങൾക്ക്‌ സ്വസ്ഥമായി ജീവിക്കണമെങ്കിൽ അധികാരികളും രഷ്ടീയ പ്രസ്ഥാനങ്ങളും ഇതിനൊറു അറുതിവരുത്തുവാൻ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

വാൽമൊഴി:സമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അറിഞ്ഞതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ആണ്‌ മുകളിൽ പരാമർശിച്ചത്‌. ആരും എനിക്ക് കൊട്ടേഷൻ വെക്കരുത് പ്ലീസ്..ജീവിച്ച് പൊക്കോട്ടെ. നമ്പറുമാറിയോ മറ്റൊ ഒരു “ ബഹുമാന്യനായ“ ഗുണ്ട എന്റെ ഫോണിൽ വിളിച്ച് ചീത്ത വീളിച്ചതിന്റെ ഓർമ്മയാണിത് എഴുതുവാൻ കാരണം.