Monday, March 02, 2009

ആയിരം കണ്ണി ;മണപ്പുറത്തിന്റെ മഹോത്സവം.

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌.ഈ വർഷം അത്‌ മാർച്ച്‌ നാലിനാണ്‌.ചേറ്റുവമുതൽ വാടാനപ്പള്ളിവരെയുള്ള പ്രദേശത്തെ ആളുകൾ ജാതിമത ഭേധമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇത്‌ ഒരു ഒത്തുചേരലിന്റെ മുഹൂർത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം,വിദേശടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്നു.

നാഷ്ണൽ ഹൈവേയിൽ ആശാൻറോഡിനു കിഴക്കു ഭാഗത്ത്‌ ടിപ്പുസുൽത്താൻ റോഡിൽ സ്ഥിതിചെയ്യുന്ന ഭഗവതീക്ഷേത്രം കാതോട്‌ ട്രസ്റ്റിന്റെ കീഴിലാണ്‌.ഉച്ചയോടെ ദേവീക്ഷേത്രത്തിനു സമീപമുള്ള ദേവന്റെ അമ്പലത്തിൽ നിന്നും അനുമതിയും അനുഗ്രഹവും വാങ്ങി ആയിരംകണ്ണി ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരൻ തിരിചെത്തുന്നു.ഈ സമയത്തിന്റെ നാടിന്റെ നാനാദിക്കുകളിൽ നിന്നും കാവടി,ശിങ്കാരിമേളം,നാദസ്വരം,തെയ്യം,ദേവനൃത്തം,മേളം എന്നിവയുടെ അകമ്പടിയോടെ പൂരങ്ങൾ വരികയായി.ദേവിയുടെ തിടമ്പേറ്റിയ കൊമ്പൻ ഇവരെ എതിരേറ്റ്‌ ക്ഷേത്രനടയിൽ വരിവരിയായി നിർത്തുന്നു. പങ്കെടുക്കുന്ന ആനകളുടെ പേരുകൊണ്ടും, എണ്ണം കൊണ്ടും പ്രസിദ്ധമാണിവിടത്തെ പൂരം.മുൻ കാലങ്ങളിൽ നാപത്തഞ്ചോളം ആനകൾ ഇവിടെ പങ്കെടുക്കാറുണ്ട്‌.ഇപ്പോൾ അതു മുപ്പത്തിമൂന്നായി ചുരുക്കി.വഴിപാടു പൂരങ്ങൾ രാവിലെ മാത്രമാക്കി. ഉത്സ്വപ്രേമികൾക്ക്‌ ഹരം പകരുന്ന ഒരു മൽസരപ്പൂരം കൂടെ ആണിവിടത്തേത്‌.ഏറ്റവും തലയെടുപ്പുള്ള ആനക്കാണ്‌ കൂട്ടി എഴുന്നള്ളിപ്പിന്റെ സമയത്ത്‌ തിടമ്പ്‌. ഒരു കാലത്ത്‌ സ്ഥിരമായി തിടമ്പേറ്റിയിരുന്നത്‌ അടുത്തിടെ ചരിഞ്ഞ കണ്ടമ്പുള്ളി ബാലനാരായണൻ ആയിരുന്നു.അക്കാലത്ത്‌ ഗുരുവായൂർ പത്മനാഭനും,ഗണപതിയുടേയും ഇതിൽ പങ്കെടുക്കാറുണ്ട്‌.

തലയെടുപ്പിന്റെ തമ്പുരാൻ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്റെ അസാന്നിധ്യം പൂരപ്രേമികളിൽ നിരാശപടർത്തിയിട്ടുണ്ട്‌.ഉത്സവദിവസം രാവിലെ ക്ഷേത്രനടയിൽ ആനകളെ അളന്ന് സ്ഥാനം നിശ്ചയിക്കുന്നു. ഉയരക്കൂടുതലിനപ്പുറം പറയത്തക്ക പ്രത്യേകത ഒന്നും ഇല്ലാത്ത സൂര്യൻ ആകും തിടമ്പേറ്റുക.വലം കൂട്ടും ഇടം കൂട്ടും മിക്കവാറും പട്ടത്തു ശ്രീകൃഷണനും,മന്ദലാംകുന്ന് അയ്യപ്പനും തുടർന്ന് ബാസ്റ്റ്യൻ വിനയശങ്കറും ആയേക്കും. ഷൂട്ടേഷ്സ്‌ പോയന്റ്‌ എന്ന ക്ലബ്ബ്‌ ഇത്തവണ പുതുതായി കൊണ്ടുവരുന്ന പുത്തംകുളം അനന്തപ്ത്മനാഭൻ കാണികളുടെ ശ്രദ്ദ്ധയാകർഷിക്കുവാൻ ഇടയുണ്ട്‌.നിലവിന്റെ കാര്യത്തിൽ കാണികൾക്ക്‌ ആവേശം പകരുവാൻ യുവതാരങ്ങളായ ചെർപ്പ്ലശ്ശേരി പാർത്ഥാനും,ചുള്ളിപ്പറമ്പിൽ വിഷ്ണുവും ഉണ്ടാകും.കൂടാതെ ഗുരുവായൂർ വലിയകേശവൻ,പാമ്പാടിരാജൻ,ചെറക്കൽ കാളിദാസൻ തുടങ്ങി പേരെടുത്ത ഗജവീരന്മാർ വേറെയും ഉണ്ടാകും.

ഷൂട്ടേഴ്സ്‌ ക്ലബ്ബും,ടി.എ.സി ക്ലബ്ബും, അംബിളിക്ലബ്ബും ഒരുക്കുന്ന പ്രത്യേക പരിപാടികളും വലിയ ശിൽപങ്ങളും ഏറ്റുത്തു പറയേണ്ട പ്രത്യേകതയാണ്‌. നാടുനീളെ ഫ്ലക്സുകളും,തോരണങ്ങളും,ആനപ്പന്തലുകളും ഒക്കെയായി മണപ്പുറം ഉത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. പ്രവാസികൾ മനസ്സുകൊണ്ട്‌ ആ ഉത്സവാരവങ്ങളിൽ പങ്കാളികൾ ആകുന്നു.

ഇന്ന് മാർച്ച്‌-3 പൊക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവം.പതിനേഴ്‌ ഗജവീരന്മാർ പങ്കെടുക്കുന്ന ഉത്സവത്തിന്റെ ചടങ്ങുകൾ ആരംഭിച്ചിരിക്കുന്നു.

3 comments:

paarppidam said...

മണപ്പുറത്തിന്റെ മഹോത്സവമാണ്‌ തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ഉള്ള ആയിരം കണ്ണി ക്ഷേത്രത്തിലേത്‌.ഈ വർഷം അത്‌ മാർച്ച്‌ നാലിനാണ്‌.ചേറ്റുവമുതൽ വാടാനപ്പള്ളിവരെയുള്ള പ്രദേശത്തെ ആളുകൾ ജാതിമത ഭേധമന്യേ ഒത്തൊരുമയോടെ ഈ ഉത്സവം കൊണ്ടാടുന്നു.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇത്‌ ഒരു ഒത്തുചേരലിന്റെ മുഹൂർത്തമാണ്‌. പ്രവാസികളുടെ സജീവമായ സഹകരണം,വിദേശടൂറിസ്റ്റുകളുടെ സാന്നിധ്യം എന്നിവ ഈ ഉത്സവത്തിന്റെ മാറ്റു പതിന്മടങ്ങ്‌ വർദ്ധിപ്പിക്കുന്നു

kaithamullu : കൈതമുള്ള് said...

അയ്യൊ ഇന്നാണോ?

ആരെങ്കിലും ‘വിഡിയൊ‘ എടുത്ത് പോസ്റ്റാതിരിക്കില്ല, അല്ലേ?

paarppidam said...

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമമിട്ടുകൊണ്ട്‌,ആയിരക്കണക്കിനു വരുന്ന ആനപ്രേമികളുടെ പ്രാർത്ഥനകൾക്ക്‌ ഫലം കണ്ടു. ഒരു ഇടവേളക്ക്‌ ശേഷം ഇന്ന് തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ ആയിരംകണ്ണി‍ൂത്സവത്തിൽ പങ്കെടുക്കുന്നു. ആവേശഭരിതരായ ആഹ്ലാദാരവങ്ങളിൽ മുങ്ങിയ ആരാധകരെ ആണത്രെ രാവിലെ ആനകളുടെ ഉയരം അളക്കുന്നസമയത്ത്‌ കാണുവാൻ കഴിഞ്ഞത്‌.


ഉത്സവപ്പറമ്പുകളിൽ നിറസാന്നിദ്ധ്യമാകുവാൻ, ഉത്സവപ്രേമികളുടെ ആരവങ്ങളിൽ തലയെടുപ്പോടെ നിലകൊള്ളുവാൻ. കേരളക്കരയിലെ ഗജരാജന്മാരിൽ തലയെടുപ്പിന്റെ അവസാനവാക്കായ തെച്ചിക്കോട്ടുകാവ്‌ തിരിച്ചെത്തിയിരിക്കുന്നു...