Wednesday, July 29, 2009

പ്രിയപ്പെട്ട "കാട്ടുകുതിരക്ക്‌" ആദരാഞ്ജലികൾ........

മലയാള സിനിമക്കിതു നഷ്ടാങ്ങളുടെ നാളുകൾ. നിനച്ചിരിക്കാതെ കഥയുടെ പാഥേയം പാതിവഴിയിൽ തൊഒവി ലോഹിതദാസ്‌ കടന്നുപോയി.ഇപ്പോഴിതാ കരുത്തുറ്റ അഭിനയത്തിന്റെ "കാട്ടുകുതിരയെയും" നഷ്ടമായിരിക്കുന്നു. കാട്ടുകുതിരയെന്ന നാടകത്തിലെ കൊച്ചുവാവയെ മലയാള നാടകവേദിയിൽ നിറഞ്ഞാടിയ, കാർളോസിലൂടെ മലയാളസിനിമക്ക്‌ വില്ലൻ ഭാവങ്ങളുടെ പുതിയ ഭാഷ്യം സമ്മാനിച്ച ചേട്ടൻ ഭാവയിലും..,തൊമ്മനും മക്കളിലും തുടങ്ങി പല ചിത്രങ്ങളിലും ഹാസ്യത്തിന്റെ നിലയമിട്ടുകൾ തീർത്ത ആ മഹാനടൻ കാലയവനികക്കുള്ളിലേക്ക്‌ മറഞ്ഞു.

സിനിമയിൽ ധാരാളം വില്ലൻ വേഷങ്ങൾ കെട്ടിയ നടനെ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവർക്കൊപ്പം എന്റെയും പ്രണാമം.

1 comment:

paarppidam said...

കാലം നല്ലകലാകാരന്മാരെ നമ്മിൽ നിന്നും അടർത്തിയെടുക്കുമ്പോൾ അറിയാതെ അൽപം രോഷത്തോടെ ചോദിച്ചുപോകുകയാണ്‌. രാഷ്ടീയത്തിലെ വിഷുപ്പുകൾക്കും വില്ലന്മാർ ഉണ്ടെങ്കിൽ അവർക്കൊന്നും ഒരു കാലനും ഇല്ലേ?