Tuesday, August 03, 2010

“ആന ജോതിഷം“ പൊ‌ളിഞ്ഞു

നിങ്ങൾ മുൻ ജന്മത്തിൽ ആരായിരുന്നൂന്നും എന്തൊക്കെയാണ് നിങ്ങളുടെ മനസ്സിൽ ഉള്ളതെന്നും ഒക്കെ മോത്തും മേത്തും നോക്കി പറയുക ഇന്ന് ഏറ്റവും ഡിമാന്റുള്ള സംഗതിയാണല്ലോ. ഇമ്മാതിരി കാര്യങ്ങൾ അറിയാനും കേൾക്കാനും ഒക്കെ ആർക്കും താല്പര്യം ഉണ്ടാകും എന്നാൽ ആനകൾക്ക് ഇക്കാര്യത്തിൽ വല്ല താല്പര്യവും ഉണ്ടോന്ന് എനിക്കറിയില്ല. എന്തായാലും തൃശ്ശൂരിൽ ഇമ്മാതിരി ഒരു പ്രവചന പരിപാടി കഴിഞ്ഞ ദിവസം നടന്നു. പ്രവചനം നടത്തിയത് നമ്മുടെ നാട്ടുകാർ ആരെങ്കിലും അല്ലെന്നതാണ് പ്രത്യേകത.

ദിവ്യാജോഷി വാണരുളിയിരുന്ന തൃശ്ശൂരിൽ ആനയുടെ മനസ്സുവായിക്കുവാനും ഭാവിയും ഭൂതവും വർത്തമാനവും ഒക്കെ പറയുവാൻ എത്തിയത് അങ്ങ് ഇംഗ്ലന്റീന്ന് ഒരു മദാമ്മ. പേ‌രു മരിയ വിറ്റ് വർത്ത് . എന്തായാലും മനസ്സുവായിക്കുവാൻ തിരഞ്ഞെടുത്ത ആന കൊള്ളാം. ആദ്യമായി ശബരിമയ്ക്ക് കെട്ടു നിറച്ച് പോകുകയും ഭഗവാനെ ഒന്ന് നേരിട്ട് കാണുവാൻ ദേവസ്വം അധീകൃതരുടെ കാരുണ്യത്തിനായി ഒത്തിരി കാത്തു നിൽക്കേണ്ടിയും വന്ന ചിറക്കൽ മഹാദേവന്റെ. കേർളത്തിലെ മറ്റ്‍ാനകളിൽ നിന്നും വ്യത്യസ്ഥനാണ് ചിറക്കൽ മഹാദേവൻ . ആൾ ആന്റമാനിൽ കുറച്ചുകാലം തൊഴിലെടുക്കുവാൻ പോയി. ചെന്ന നാട്ടിൽ പിടിയാനകൾക്ക് ഒരു ക്ഷാമവും ഇല്ല. അവിടത്തെ സുന്ദരികളായ ആനകൾക്കിടയിൽ പൂണ്ട് വിളയാടിയ റോമിയോ ആണ് കക്ഷി. ആ ആനകാ‌മുകിമാരിൽ ചിലർക്കൊക്കെ ഇവനിൽ നിന്നും സന്താനയോഗവും ഉണ്ടായിട്ടുണ്ട്. അതിപ്പോൾ ആർക്കൊക്കെ എത്രെയൊക്കെ എന്നൊക്കെ ചുള്ളനു പോലും നല്ല നിശ്ചയം ഉണ്ടാകുന്ന് തോന്നണില്ല. എന്തായാലും ആനക്കാതലൻ അവിടെ നിന്നും തിരിച്ച് കേരളത്തിലേക്ക് വരുമ്പോൾ ഒരു പുത്രനെകൂടെ കൂട്ടി. അഴകൊത്തവൻ ‍ആ‍ണെങ്കിൽലു അവൻ ഒരു മോഴക്കുട്ടൻന‍ാണ്.

പറഞ്ഞു വന്നത് മരിയ പറഞ്ഞ വിറ്റുകൾ ആണ്. ഓൾകേരള എലിഫന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂരിൽ സംഘടിപ്പിച്ച പരിപാടി. മേൽ പറഞ്ഞ ചിറക്കൽ മഹാദേവനു മൂന്നുകുട്ടികൾ ഉണ്ടെന്നാണ് അവരുടെ ഒരു
വെളിപാട്. അവനെ 600 കിലോ മീറ്റർ അകലെ നിന്നാണത്രെ കൊണ്ടുവന്നത്. ആ‍നയുടെ പാപ്പാൻ ഇടയ്ക്കു മാറിയെന്നത് മറ്റൊരു കണ്ടെത്തൽ. കേരളത്തിൽ വർഷാ വർഷം പാപ്പാന്മാർ മാറുന്നത് ഏത് ആനയ്ക്കാ അറിയാത്തത്. എന്റെ അറിവിൽ തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന്റെ ഒപ്പം ഉള്ള മണിയേടനാണ് നാലാൾ അറിയുന്ന ഒരാനയ്ക്കൊപ്പം എറ്റവും കൂടുതൽ കാലം ഇപ്പോളും നിൽക്കുന്ന പാപ്പാൻ. എന്തായാലും മഹാദേവന്റെ ഉടമ മധുചേട്ടനു സമാധാനിക്കാം. ആന ഹാപ്പിയാ‍ണ് കാര്യമായ സങ്കടങ്ങൾ ഒന്നും അവനില്ലാന്നാണ് മദാമ്മ പറയുന്നത്. എന്തായാലും മദാമ്മ പറയുന്നത് മുഴുവ് അംഗീകരിക്കുവാൻ പറ്റില്ലെന്ന് മധൂച്ചേട്ടനും പരിപാടിയ്ക്കിടെ വ്യക്തമാക്കിയത്രെ.

മഹാദേവനെ വിട്ട് പിന്നെ ചെന്നത് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ വടക്കും നാഥനിൽ നിന്നും വയറു നിറച്ച് ഫുഡ്ദഡിച്ച് പോരണ വഴിക്ക് ഭാവി വേൾഡ് കപ്പിനായി പ്രാക്ടീസ് ചെയ്യുകയായിരുന്ന തൃശ്ശൂരിലെ റൊമാരിയോ, പയ്യന്മാരുടെ ഫുഡ്ബോൾ അടികൊണ്ട് അലമ്പുണ്ടാക്കിയ കൃഷ്ണൻ എന്ന ആനയുടെ അടുത്ത്. പന്തടിച്ച പയ്യന്മാരെയും പന്തിൽ നിന്നും തന്നെ പ്രൊടക്ട് ചെയ്യാതിരുന്ന പാപ്പാന്മാരെയും കയ്യിൽ കിട്ടാഞ്ഞ് വഴീൽ കിടന്ന മാരുതിയെ കൊമ്പിലെടുത്ത് അമ്മാനമാടിയ മൊതൽ. ഉള്ള നേരം കൊണ്ട് ഉണ്ടാക്കാവുന്ന നാശനഷ്ടം മുഴുവൻ ഉണ്ടാക്കി. ഉടമക്ക് നഷ്ടം മാധ്യമങ്ങൾക്ക് മിച്ചം. കണ്ടതൊക്കെ അടികും കുത്തിയും തകർത്തത് പോരാഞ്ഞ് ചൂള്ളൻ റെയിൽ‌വേ ട്രാക്കിൽ ഇറങ്ങി. ആ സമയത്ത് ട്രാക്കു വഴി വരാഞ്ഞത് ട്രെയിനിന്റെ ഭാഗ്യം. “ട്രെയിൻ ഉപരോധിക്കുവാൻ“ ശ്രമിച്ച് കാലിൽ പരിക്കു പറ്റിയതിനു ആനയെ ഉപദ്രവിച്ചെന്നും പറഞ്ഞ് മദമ്മ പാപ്പാന്മാർക്ക് നേരെ ചൂടായി. സി.എ സുന്ദർ മേനോന്റെ സമയോചിതമായ ഇടപെടൽ അവരെ ശാന്തായാക്കി. പാപ്പാൻ മദ്യപാനിയാണെന്ന് അവർ പ്രവചിച്ചെങ്കിലും അവരുടെ ആ പ്രവചനവും പാളി. അങ്ങെരു ജീവിതകാലത്ത് മദ്യം പോയിട്ട് മദ്യം ഒഴിച്ച ഗ്ലാസ്സ് പോലും ടച്ച് ചെയ്തിട്ടില്ല. മലയളീക്ക് യൂറോപിലൊക്കെ മദ്യപാനീന്ന് ഒരു വിളിപ്പേരുണ്ടെന്നും അത് ഒക്സ്ഫെഡുകാർ നിഘണ്ടുവിൽ ചേർക്കാൻ പോകാനെന്നൊക്കെ പറയുന്നത് കേൾക്കുന്നുണ്ട് . മദാമ്മയുംമത് കേട്ടുകാണും

മരിയയുടെ പ്രവചനത്തിനായി ആകാംഷയോടെ കാത്തുനിന്ന ആൾക്കാർക്കും ആനകൾക്കും കാര്യമായൊന്നും കിട്ടിയില്ല. എന്തായാലും ചിറക്കൽ മഹാദേവന്റെ ഭാഗ്യം തന്റെ പഴയ കാര്യങ്ങൾ മനസ്സിലാക്കി മദാമ്മ വല്ലതും പറഞ്ഞിരുന്നേൽ പിന്നെ എങ്ങിനെ തലയും ഉയർത്തിപ്പിടിച്ച് മറ്റാനകളുടെ മുഖത്തു നോക്കും?

പാരമൊഴി: സുരേഷ് ഗോപി നടയ്ക്കിരുത്തിയ ലക്ഷ്മീ നാരായണന്റെ അടുത്തോ, കെട്ടും തറിയിൽ വർഷങ്ങളായി നിൽകണ മുറിവാലൻ മുകുന്ദന്റെ അടുത്തോ കൂടെ കൊണ്ടുപോകേണ്ടതായിരുന്നു. ഇരുവർക്കും പറയുവാൻ ഏറെ സങ്കടം ഉണ്ടകും.

7 comments:

paarppidam said...

നിങ്ങൾ മുൻ ജന്മത്തിൽ ആരായിരുന്നൂന്നും എന്തൊക്കെയാണ് നിങ്ങളുടെ മനസ്സിൽ ഉള്ളതെന്നും ഒക്കെ മോത്തും മേത്തും നോക്കി പറയുക ഇന്ന് ഏറ്റവും ഡിമാന്റുള്ള സംഗതിയാണല്ലോ. ഇമ്മാതിരി കാര്യങ്ങൾ അറിയാനും കേൾക്കാനും ഒക്കെ ആർക്കും താല്പര്യം ഉണ്ടാകും എന്നാൽ ആനകൾക്ക് ഇക്കാര്യത്തിൽ വല്ല താല്പര്യവും ഉണ്ടോന്ന് എനിക്കറിയില്ല. എന്തായാലും തൃശ്ശൂരിൽ ഇമ്മാതിരി ഒരു പ്രവചന പരിപാടി കഴിഞ്ഞ ദിവസം നടന്നു. പ്രവചനം നടത്തിയത് നമ്മുടെ നാട്ടുകാർ ആരെങ്കിലും അല്ലെന്നതാണ് പ്രത്യേകത.

ദിവ്യാജോഷി വാണരുളിയിരുന്ന തൃശ്ശൂരിൽ ആനയുടെ മനസ്സുവായിക്കുവാനും ഭാവിയും ഭൂതവും വർത്തമാനവും ഒക്കെ പറയുവാൻ എത്തിയത് അങ്ങ് ഇംഗ്ലന്റീന്ന് ഒരു മദാമ്മ. പേ‌രു മരിയ വിറ്റ് വർത്ത് . എന്തായാലും മനസ്സുവായിക്കുവാൻ തിരഞ്ഞെടുത്ത ആന കൊള്ളാം

അങ്കിള്‍ said...

ഈ മദാമ്മയുടെ ഒരു കാര്യം.

വാക്കേറുകള്‍ said...

മലയളീക്ക് യൂറോപിലൊക്കെ മദ്യപാനീന്ന് ഒരു വിളിപ്പേരുണ്ടെന്നും അത് ഒക്സ്ഫെഡുകാർ നിഘണ്ടുവിൽ ചേർക്കാൻ പോകാനെന്നൊക്കെ പറയുന്നത് കേൾക്കുന്നുണ്ട് . മദാമ്മയുംമത് കേട്ടുകാണും
ha ha

the man to walk with said...

ha ha..:)

കുമാരന്‍ | kumaran said...

ഹഹഹ.. കൊള്ളാം.

kaithamullu : കൈതമുള്ള് said...

ദിവ്യാജോഷിയും മദാമ്മയും പിന്നെ ദര്‍പ്പണവും!

krish | കൃഷ് said...

ഈ മദാമ്മക്ക് “ഗജജോതിഷറാണി” എന്ന് ഒരു പട്ടം കൂടി നൽകാരുന്നു.

:)