Tuesday, February 13, 2007

സാമുദായിക സംഘടനകളും ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍.

ദര്‍പ്പണം

കേരളത്തില്‍ വിവിധ രാഷ്ടീയ കക്ഷികളും വ്യാപാരികള്‍ വാഹന ഉടമകള്‍ എന്നിവരെകൂടാതെ സാമുദായിക സംഘടനകളും ഹര്‍ത്താലുമായി രംഗത്തുവരുന്നു. ആലുവ തൃക്കുന്നത്ത്‌ സെമിനാരി യാക്കോബായ വിഭാഗത്തിനു തുറന്നുകൊടുത്തതില്‍ പ്രതിഷേധിച്ച്‌ മലങ്കര ഓര്‍ത്തഡോക്സ്‌ സഭനടത്തിയ പ്രതിഷെധമാര്‍ച്ച്‌ അക്രമാസക്തമാകുകയും പോലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തുകയും ചെയ്തതു.ഇതില്‍ പ്രതിഷേധിച്ചാണത്രെ നാളെ ഹര്‍ത്താലിനു പ്രഖ്യാപിച്ചിട്ടുള്ളത്‌. തൃശ്ശൂര്‍ ജില്ലയില്‍ ഒരു രാഷ്ര്ടീയകൊലപാതകത്തില്‍പ്രതിഷെധിച്ച്‌ ഇന്ന് ഹര്‍ത്താലാണ്‌. ഇനി നാളെയും ഹര്‍ത്തലായാല്‍?

സഭകളുടെ തര്‍ക്കങ്ങള്‍ ഒരു ചെറുവിഭാഗത്തെ ബാധിക്കുന്ന പ്രശ്നമാണ്‌.പരസ്പരം സ്നേഹിക്കുവാന്‍ പറഞ്ഞ മഹാത്മാവിന്റെ അനുയായികള്‍ ദേവാലയത്തിന്റെ പേരില്‍ പരസ്പരം ഏറ്റുമുട്ടുന്ന വൈരുധ്യം!

ഇനി കേരളത്തിലെ വിവിധ സാമുദായിക സംഘടനകളും അവരുടെ നേതാക്കന്മാരും സ്വകാര്യ താല്‍പര്യങ്ങള്‍ക്കായി ഈ സമര മാര്‍ഗ്ഗം സ്വീകരിച്ചുതുടങ്ങിയാല്‍ എന്താവും സ്ഥിതി.പ്രത്യെകിച്ച്‌ പല സാമുദായിക നേതാക്കന്മാര്‍ക്കും എതിരെ അന്വേഷണങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍.

ഒരു ആധുനിക സമൂഹത്തിനു പറ്റിയ സമ്പ്രദായമല്ല ഈ പണിമുടക്കുകളും ഹര്‍ത്താലുകളും.മറ്റുള്ളവരുടെ അടിസ്ഥാന സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റങ്ങളാണിവയൊക്കെ.

3 comments:

paarppidam said...

കേരളത്തില്‍ വിവിധ രാഷ്ടീയ കക്ഷികളും വ്യാപാരികള്‍ വാഹന ഉടമകള്‍ എന്നിവരെകൂടാതെ സാമുദായിക സംഘടനകളും ഹര്‍ത്താലുമായി രംഗത്തുവരുന്നു. ആലുവ തൃക്കുന്നത്ത്‌ സെമിനാരി യാക്കോബായ വിഭാഗത്തിനു തുറന്നുകൊടുത്തതില്‍ പ്രതിഷേധിച്ച്‌ മലങ്കര ഓര്‍ത്തഡോക്സ്‌ സഭനടത്തിയ പ്രതിഷെധമാര്‍ച്ച്‌ അക്രമാസക്തമാകുകയും പോലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തുകയും ചെയ്തതു.ഇതില്‍ പ്രതിഷേധിച്ചാണത്രെ നാളെ ഹര്‍ത്താലിനു പ്രഖ്യാപിച്ചിട്ടുള്ളത്‌. തൃശ്ശൂര്‍ ജില്ലയില്‍ ഒരു രാഷ്ര്ടീയകൊലപാതകത്തില്‍പ്രതിഷെധിച്ച്‌ ഇന്ന് ഹര്‍ത്താലാണ്‌. ഇനി നാളെയും ഹര്‍ത്തലായാല്‍?

Sreejith K. said...

കഷ്ടം. വന്ന് വന്ന് ഏത് ഇരുകാലിക്കും നമ്മുടെ നാട്ടില്‍ ബന്ദിനാഹ്വാനം ചെയ്യാം എന്നായിരിക്കുന്നു.

ഇത് കേട്ട് ഉടനേ വീട്ടില്‍ ചടങ്ങ് കൂടി ഇരിക്കുന്ന നാട്ടുകാരും തുല്യ കുറ്റക്കാര്‍ തന്നെ. ഇതില്‍ ഒരു കൂട്ടര്‍ക്കെങ്കിലും നാണം വന്നാല്‍ മതിയായിരുന്നു :(

കാട്ടാളന്‍ said...

ഇക്കേട്ടത് ശരിയെങ്കില്‍ ശുദ്ധ പോക്രിത്തരമാണ്, കഴിഞ്ഞ ഞായറാഴ്ച യു.ഡി.എഫും വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് ഒരു വഴിതടയല്‍ (സാധാരണ ജനങ്ങളുടെ) നടത്തി പക്ഷേ അതുകൊണ്ട് പാവപ്പെട്ടവന്‍ എരിപൊരിയുന്ന വെയിലത്ത് നാഷണല്‍ ഹൈവേയില്‍ വാഹനങ്ങളില്‍ ഒരു കാക്കയുടെ തണല്‍ പോലുമില്ലാതെ ഒരു മണിക്കൂര്‍ നരകിച്ചെങ്കിലെന്താ(കൈക്കുഞ്ഞുങ്ങളുമായി പൊരിയുന്ന ചൂടില്‍ കരച്ചിലിന്റെ വക്കോലമെത്തിയ അമ്മമാരുടെ അവസ്ത അതിദയനീയമായിരുന്നു)സാധനങ്ങളുടെ വില കുറഞ്ഞില്ലേ നമുക്കതുപോരേ? അരിയൊക്കെ ഇപ്പോള്‍ ഫ്രീയായിട്ടല്ലേ കൊടുക്കുന്നത്! എന്തായാലും ഇഥരം ഹര്‍ത്താലുകളില്‍ പ്രതിഷേധിച്ച് നമുക്കും പ്രഖ്യാപിക്കം ഒരു കേരളാ ഹര്‍ത്താല്‍ എന്താ നിങ്ങള്‍ റെഡിയാണോ?