Wednesday, April 11, 2007

കലിതുള്ളുന്ന കരിവീരന്മാര്‍

തൃശ്ശൂര്‍ ജില്ലയില്‍ ഇതു ആനയിടയലിന്റെ കാലം. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ജില്ലയില്‍ വലുതും ചെറുതുമായി നിരവധി ആനകള്‍ ഇടയുകയുണ്ടായി.കൊമ്പന്മാരില്‍ ഒരാള്‍ 25 കിലോമീറ്റര്‍ വരെ ഓടി.അതിനടുത്ത ദിവസം ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയില്‍ തെച്ചിക്കോട്ടുകാവ്‌ ദേവീദാസന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌.പാപ്പാനെ കുത്തിക്കൊന്ന ആന ഓട്ടോതകര്‍ത്തെറിഞ്ഞും റേയില്വേഗേറ്റുതകര്‍ത്തും ജനങ്ങളെ ഭയപ്പെടുത്തി. ഒടുവില്‍ ഒരു വയലിനു നടുവിലൂടെയുള്ള റോഡില്‍ എത്തിയ ആനയെ ഇരുവശത്തുനിന്നും തീയ്യിട്ടു അതിനുള്ളില്‍ തടഞ്ഞുനിര്‍ത്തി. പിന്നീട്‌ വടം ഉപയോഗിച്ച്‌ കുടുക്കി.ഈ രണ്ടു ആനകളും ഓടുന്നതിനിടയില്‍ പൈപ്പില്‍നിന്നും ഡ്രമ്മുകളില്‍ നിന്നും വെള്ളം കുടിക്കുന്നത്‌ കാണാമായിരുന്നു. വേണ്ടത്ര ഭക്ഷണവും വെള്ളവും വിശ്രമവും ലഭിക്കാത്തതും പാപ്പാന്മാരില്‍ നിന്നും ഉള്ള പീഠനവും ആണിവരുടെ വിറളിപിടിക്കലിനും തുടര്‍ന്നുള്ള ഓട്ടത്തിനും കാരണം എന്ന് വ്യക്തമായിരുന്നു.


ദേവീദാസന്റെ പരാക്രമങ്ങള്‍ കഴിഞ്ഞതും വാടാനപ്പള്ളിയില്‍ ചുള്ളിപ്പറമ്പില്‍ സൂര്യന്‍ എന്ന ആനയുടെ ഊഴമായി. വാടാനപ്പള്ളിയിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഈ കൊമ്പന്‍ ഇടഞ്ഞോടി. ഓട്ടത്തിനിടയില്‍ ഓട്ടോറിക്ഷതകര്‍ത്തെറിഞ്ഞു എന്നാല്‍ വഴിയില്‍ ആളുകളെ ഒന്നും ഉപദ്രവിക്കാതെ അവന്‍ തന്റെ യാത്ര തുടര്‍ന്നു. ഇടക്ക്‌ ഒരു പഞ്ചായത്തു പൈപ്പില്‍ നിന്നും വെള്ളം വരുന്നതുകണ്ടപ്പോള്‍ കക്ഷി അവിടെ കൂടി വെള്ളം കുടിച്ചും അല്‍പം മേലേക്കൊഴിച്ചും മനസ്സും ശരീരവും തണുപ്പിച്ചു.


8-ആം തിയതി ചേറ്റുവയിലെ ചന്ദനക്കുടം നേര്‍ച്ചായിലായിരുന്നു അടുത്ത ആനയോട്ടത്തിന്റെ ഊഴം.നേര്‍ച്ചയോടനുബന്ധിച്ചുള്ള പ്രദര്‍ശനതിലാണ്‌ ആനകള്‍ ഇടഞ്ഞത്‌.മൂന്നുവശവും സ്കൂള്‍ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടൂരു കോമ്പൗണ്ടിനകത്തെ മൈതാനത്തായിരുന്നു ഇത്‌.ആനയുടെ അഴകും പൊക്കവും കൂടാതെ മര്യാദക്കാരനായ ആനക്കും സമ്മാനമുണ്ടായിരുന്നു.


പതിനൊന്ന് ആനകള്‍ പങ്കെടുത്ത അവിടെ മൂന്നു ആനകള്‍ ഇടഞ്ഞു.ആദ്യം ഒരു ആന ഇടഞ്ഞു വെങ്കിലും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനുമുമ്പെ അവനെ അവിടേനിന്നും മാറ്റി.എന്നാല്‍ മറ്റുരണ്ടനകള്‍ ഈ പരാക്രമങ്ങള്‍ കണ്ടു വിരണ്ടു.വിനയനെന്ന കൊമ്പന്റെ പുറത്തുണ്ടായിരുന്നവരില്‍ ഒരാളൊഴികെ ഭാക്കിയെല്ലാവരും ചാടി രക്ഷപ്പെട്ടു എന്നാല്‍ സുബൈര്‍ എന്ന ചെറുപ്പക്കാരന്‍ അറ്റിന്റെ പുറത്തുനിന്നും ചാടാനാകാതെ ഇരുന്നു. തന്റെ പുറത്തിരുന്ന ആളെ തട്ടിയിടുവാന്‍ ആന നിരവധിതവണ തലകുടഞ്ഞൂം കൊമ്പുകുത്തിയും ശ്രമിച്ചെങ്കിലും അയാള്‍ വീണില്ല. ഇടക്കെപ്പോഴോ പിടിയൊന്നയഞ്ഞതും ആന കുടഞ്ഞതും ഒരുമിച്ചായി. അയാള്‍ ആനയുടെ മുന്നിലേക്കുവീണു. പലതവണ സുബൈറിനെ ആനകുത്തിയെങ്കിലും അയാള്‍ ഉരുണ്ടുമാറി.ഇതിനിടയില്‍ അയാളെ രക്ഷിക്കുവാനായി പാപ്പാന്‍ ആനയുടെ കൊമ്പില്‍ തൂങ്ങിയും വട്ടക്കയര്‍ പിടിച്ചും ശ്രദ്ധതിരിക്കുവാന്‍ ശ്രമിച്ചു. സുബൈറിനെ കൊമ്പില്‍ കോര്‍ക്കാന്‍ സാധിക്കാതായതോടെ ആന പാപ്പനെ തുമ്പിക്കൈകൊണ്ട്‌ തട്ടിയെറിഞ്ഞു.പലതവണകുത്തിയെങ്കിലും അയാള്‍ രക്ഷപ്പെടുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു, കാണികളില്‍ ചിലര്‍ ആനയുടെ ശ്രദ്ധതിരിക്കുവാന്‍ കല്ലും വടിയും എടുത്ത്‌ ആനയെ എറിയുന്നുണ്ടായിരുന്നു. പാപ്പാനെ തന്റെ കൈയ്യില്‍ കിട്ടിയപ്പോള്‍ കുത്തിക്കൊമ്പില്‍ കോര്‍ത്തു മൈതാനത്തു തലങ്ങും വിലങ്ങും പാഞ്ഞു. ഇടക്കെപ്പോഴോ ആനയുടെ കൊമ്പില്‍ കുടുങ്ങിയ പാപ്പാന്‍ തഴെവീണു. പിങ്കാലുകൊണ്ട്‌ അയാളെ തട്ടിയെറിഞ്ഞു ആന മുന്നോട്ടുകുതിച്ചു.ഇത്തവണ തെക്കുവശത്തെ ക്ലാസ്രൂമുകളുടെ വരാന്തയില്‍ കുടുങ്ങിയ ആളുകളായിരുന്നു ലക്ഷ്യം.അങ്ങോട്ടു പാഞ്ഞടുത്ത അനയെ ആളുകള്‍ കല്ലെറിഞ്ഞു ശ്രദ്ധതിരിച്ചു.വീണ്ടും ഗ്രൗണ്ടിന്റെ നടുവിലെത്തിയ കൊമ്പന്‍ അവിടെനിന്നിരുന്ന മറ്റൊരു ആനയെ കുത്തിമലര്‍ത്തി.തുടര്‍ന്ന് അവനെ കുത്തിയും ഉരുട്ടിയും സ്കൂള്‍ വരാന്തയിലേക്ക്‌ കയറ്റി.

ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക്‌ വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത്‌ പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.

വിശദമായി പിന്നീടു എഴുതുന്നതാണ്‌.


(ഞാന്‍ നേരിട്ട്‌ ഈ ദൃശ്യങ്ങളില്‍ ചിലതിനു സാക്ഷിയായി. ഭാര്യ ചെറിയ മുറിവുകളുമായി അല്‍ഭുതകരമായിട്ടാണ്‌ രക്ഷപ്പെട്ടത്‌.ഒരുപക്ഷെ സമീപകാല ആനയോട്ടങ്ങളുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ ദൃശ്യങ്ങള്‍ വേറെയൊരിടത്തും ഉണ്ടായിട്ടുണ്ടാകില്ല. നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക്‌ വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത്‌ പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.)

4 comments:

paarppidam said...

നേര്‍ച്ചയുടെ ഭാഗമായി ആനകള്‍ക്ക്‌ വളരെയധികം ദൂരം നടക്കേണ്ടിവരുന്നു ഇത്‌ പലപ്പോഴും അവയെ ദേഷ്യം പിടിപ്പിക്കും എന്നതില്‍ തര്‍ക്കമില്ല. സ്വദവേ ശാന്തസ്വഭാവക്കാരണായ വെട്ടത്തു വിനയന്റെ ശൗര്യമ്നാട്ടുകാരെ മാത്രമല്ല മറ്റുപാപ്പന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരപിച്ചു.

ജീവന്‍ കിട്ടിയതില്‍ ദൈവത്തോടു നന്ദിപറയുന്നു. ഒപ്പം ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ യുവാവിനെ ആന ചവിട്ടിക്കൊന്നു എന്ന വാര്‍ത്ത പത്രത്തില്‍ വരാന്‍ ഇടയായില്ലെന്നതു ആശ്വാസം.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

പത്രത്തില്‍ പടം വരാതെ രക്ഷപ്പെട്ടു അല്ലെ?

ഇവിടെ ആളുകള്‍ അതു സി.ഡിയാക്കി 150-250 രൂപക്ക്‌ വില്‍ക്കുകയും വിദേശത്തേക്ക്‌ കയറ്റിയയക്കുകയും ചെയ്യുന്നുണ്ട്‌.

സുശീലന്‍ said...

ആനകളുടെ ഉയരമത്സരങ്ങളൊക്കെ നിര്‍ത്തേണ്ട സമയം കഴിഞ്ഞു.

paarppidam said...

എന്റെ സുശീലാ ഉയരമല്‍സരം ഒക്കെ നിര്‍ത്തിയാല്‍ പിന്നെ ഞങ്ങളെപ്പോലുള്ള ആനപ്രേമികള്‍ക്ക്‌ എന്ത്‌ ഹരം?