Tuesday, January 06, 2009

ആനകളെ എന്തുചെയ്യണം?

നമ്മുടെ സംസ്കാരത്തിന്റേയും ക്ഷേത്രാ ആചാരങ്ങളുടേയും ഭാഗമാണ്‌ ആനയെഴുന്നയെ എഴുന്നള്ളിക്കുക എന്നത്‌. നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ്‌ ഇതെങ്കിലും അടുത്തകാലത്തായി വ്യത്യസ്ഥമായ അഭിപ്രായങ്ങളുടെ സമന്വയത്തോടെ ഇതു നിരോധിക്കണം എന്ന ആവശ്യങ്ങൾ ചില കോണുകളിൽ നിന്നും ഉയർന്നുവരുന്നു.ക്ഷേത്രങ്ങളിൽ മാത്രമല്ല പള്ളികളിലെ നേർചയിലും ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാളിനും എല്ലാം ചിലയിടങ്ങളിൽ സാംസ്കാരികമായ സമന്വയത്തിന്റെ ഭാഗമായി ആനകളെ പങ്കെടുപ്പിക്കുന്നു.ഇത്തരം സാംസ്കാരിക കൊടുക്കൽ വാങ്ങലുകളെ തങ്ങളുടെ മതചടങ്ങുകളിലും ആചാരങ്ങളിലും "അന്യമത" സ്വാധീനം കൊണ്ടുവരുന്നതായി കണക്കാക്കി കടുത്ത മതമൗലികബോധം വചുപുലർത്തുന്നവർ ഇതിനെ ശക്തമായി എതിർക്കുന്നുമുണ്ട്‌.എന്നാൽ ഇവിടങ്ങളിൽ ഇത്തരക്കാരുടെ സ്വാധീനം മൂലം ആനകളെ പങ്കെടുപ്പിക്കുന്നത്‌ നിർത്തിയാലും അത്‌ ആഘോഷത്തിന്റെ മാറ്റും സാംസ്കാരിക സമന്വയവും കുറക്കും എങ്കിലും അവിടത്തെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുന്നില്ല.

ഇത്തരം വാദമുഖങ്ങൾ ഉന്നയിക്കുന്നവർ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട്‌ ഉയർന്ന ഒരു കാര്യം അവയെ പകൽ എഴുന്നള്ളികരുതെന്നാണ്‌. കേന്ദ്രഗവൺമന്റിലെ വന്യജീവിവിഭാഗം ഇറക്കിയെന്ന് പറയുന്ന ഉത്തരവ്‌ പ്രകാരം പകൽ ആനയെ എഴുന്നള്ളിക്കുന്നതിനു ചില നിബന്ധനകൾ ഉണ്ട്ത്രെ. (ചിലർ ഇതിന്റെ പേരിൽ കോടതിയിൽ പോകുന്നു.)എന്നാൽ കേരളത്തിലെ ക്ഷേത്രോത്സവങ്ങളെ കുറിച്‌ വ്യക്തമായ ധാരണയില്ലാത്ത വടക്കേ‍ീന്ത്യക്കാരെ ഇതു പറഞ്ഞുബോധ്യപ്പെടുത്തുവാനും പിശകുകൾ ഉണ്ടെങ്കിൽ അതു തിരുത്തുവാനും എന്തുകൊണ്ടോ കേരളത്തിൽ നിന്നും ഉള്ള ജനപ്രതിനിധികൾക്ക്‌ കഴിയാതെ പോകുന്നു. നിലവിൽ മിക്ക പൊരങ്ങളും ഉച്ചക്ക് 3 മaഇക്ക് ശേഷം ആണ് ആരംഭിക്കുന്നത് എന്നാൽ ഇത്‌ തൃശ്ശൂർ പൂരം അടക്കം തുടർച്ചയായി ചടങ്ങുകൾ ഉള്ള ഉത്സവങ്ങളെ ബാധിക്കുന്നു.(നമ്മൾ തമിഴ്‌നാട്ടിലോ ആന്ത്രയിലോ ആയിരുന്നേൽ ഈ പ്രശനം അവർ നിഷ്പ്രയാസം കേന്ദ്ര ഗവൺമന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമായിരുന്നില്ലേ എന്ന് ചിന്തിചാൽ തെറ്റുപറയുമോ?) ഗുരുവായൂർ ക്ഷെഠ്രത്തിലെ ആനപ്പുറത്തെ ശീവേലിയും,"ഭൂമിയിലെ ദേവസംഗമം" എന്നറിയപ്പെടുന്ന ആറാട്ടുപുഴപാടത്തെക്ക്‌ തൃപ്രയാർ തേവരുടെ എഴുന്നള്ളത്തും,പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരവും തുടങ്ങി പലതും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്‌.ഇതിലെ ആനകളുടെ സാന്നിധ്യം ഇല്ലാതെ ആക്കുക എന്ന് ആവശ്യപ്പെടുമ്പോൾ അവിടെ ആ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഭാഗികമായി തടസ്സം വരുത്തുക എന്നതായിരിക്കാം ഉദ്ദേശിക്കുന്നത്‌.മൃഗപീഠനം,ആനകൾ വിരണ്ടോടിയുണ്ടാക്കുന്ന ആളപായവും മറ്റു നഷ്ടങ്ങളും എന്നുപറഞ്ഞ്‌ ആനകളെ ഉത്സവപ്പറമ്പുകളിൽ നിന്നും ഒഴിവക്കുവാനുള്ള ശ്രമം വിജയിചാൽ തുടർന്ന് ക്ഷേത്രങ്ങളിലെ പൂജകളും മറ്റു ആചാരങ്ങളും അപരിഷ്കൃതവും അനാവശ്യവും ആണെന്ന് പറഞ്ഞ്‌ അടുത്ത ഘട്ടം വാദകോലാഹലങ്ങൾ ആരംഭിക്കാം.

കേരളത്തിൽ ഏകദേശം 700-800 വരെ നാട്ടനകൾ ഉണ്ട്‌.ഇതിൽ തന്നെ കൊമ്പന്മാരുടെ എണ്ണമാണ്‌ 98 ശതമാനവും.ആനയെ പരിപാലിക്കുന്നവരുടെ പ്രധാന വരുമാനം ഉത്സവാഘോഷങ്ങളിൽ നിന്നും അപൂർവ്വം ചിലർ ആനയെ തടിപ്പണിക്കയക്കുന്നതിൽ നിന്നും ആണ്‌.(ഇവരണ്ടും ആനയെ പീഠിപ്പിക്കരുതെന്ന് പറയുന്നവരുടെ കണക്കിൽ നിരോധിക്കേണ്ട സംഗതിയാണ്‌. പ്രത്യേകിച്‌ കഴിഞ്ഞ്‌ ദിവസം ഒരാന തടിപിടിക്കുന്നതിനിടയിൽ പാലത്തിൽ നിന്നും തോട്ടിലേക്ക്‌ വീഴുകയും ആനയുടെ അടിയിൽ പെട്ട്‌ പപ്പാൻ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ) ക്ഷേത്രോത്സവങ്ങളിൽ നിന്നും ഇവയെ മാറ്റിനിർത്തിയാൽ ഇവയുടെ സംരക്ഷണം ആർ ഏറ്റെടുക്കും.ഒരാനയെ തീറ്റിപ്പോറ്റുക എന്നത്‌ നിസ്സാര സംഗതിയല്ല.ഗുരുവായൂർ ദേവസ്വം പോലുള്ള ഇടങ്ങളിൽ കെട്ടും തറിയിൽ നിൽക്കുന്ന ആനകളെ സ്വന്തം ഫണ്ടിൽ നിന്നും(സർക്കാരിൽ ജനം നൽകുന്ന നികുതിയിൽ നിന്നും അല്ല ദേവസ്വങ്ങൾ മുന്നോട്ടു പോകുന്നത്‌,മറിച്‌ അവ സർക്കാരിനു അങ്ങോടു പണമ്നൽകുന്നുമുണ്ട്‌) ചിലവിനു കൊടുത്തു മുന്നോട്ടുപോകുന്നു. എന്നാൽ സ്‌വകാര്യ ആന മുതലാളിമാരുടെ സ്ഥിതി അതല്ല. ക്ഷേത്രങ്ങളിൽ ആനയെഴുന്നള്ളിപ്പ്‌ നിർത്തിയാൽ അവരുടെ കാര്യം കഷ്ടത്തിലാകും.അവരുടെ മാത്രമല്ല ആനത്തൊഴിലാളികൾ ,ചമയം വാടകക്ക്‌ നൽകുന്നവർ തുടങ്ങി ഈ മേഘലയുമായി ബന്ധപ്പെട്ട്‌ കഴിയുന്നവരുടെ ജീവിതത്തെയും അത്‌ സരമായി ബാധിക്കും.

പനമ്പട്ടയും തെങ്ങിൻ പട്ടയം കഴിച്ച്‌ ജീവിക്കുന്ന എകദേശം 700-800 ആനകൾ ഒറ്റയടിക്ക്‌ കേരളത്തിലെ വനങ്ങളീലേക്ക്‌ അയക്കണം എന്നാണോ "ആനവിരോധികൾ" ഉദ്ദേശിക്കുന്നത്‌?നാട്ടാനകളിൽ പലതും ചികിത്സ ആവശ്യം ഉള്ളവയും സ്വഭാവത്തിന്റെ പ്രത്യേകതകൾ ഉള്ളവയും ആണ്‌.മനുഷ്യരുമായി ദീർഘകാലം ഇണങ്ങി ജീവിച അവയ്ക്ക്‌ പെട്ടെന്നുള്ള വനവാസം ഒരു പക്ഷെ ദുഷ്കരമാകാം.ഇത്തരത്തിൽ അയക്കപ്പെടുന്നവയിൽ എത്രകൊമ്പന്മാർ ആനക്കൊമ്പുവേട്ടക്കാരുടെ കണ്ണിൽപെടാതെ ജീവനോടെ ഇരിക്കും? കേരളത്തിലെ വനങ്ങളിൽ ഉള്ള ആനകൾക്ക് തന്നെ തീറ്റയുടെ ക്ഷാമം അനുഭവിക്കുഅയും അവ കൃഷിയിടങ്ങളിൽ ഇറങ്ങി വാഴയും മറ്റും തിന്നുന്നതും വയനാട് ജീവിതത്തിനിടയിൽ ഞാൻ നേരി കണ്ടിട്ടുള്ളതാണ്. അപ്പോൽ അവയുടെ ജീവിതം കൂടുതൽ ദുരിതം നിറഞ്ഞതാക്കണോ അല്ലെങ്കിൽ ജീവൻ തന്നെ ഇല്ലാതാക്കണോ?

ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവർ ഈ ചോദ്യങ്ങൾക്ക് മറുപടി കൂടെ നൽകിയാൽ കൊള്ളാം.

ആനകളെ പീഠിപ്പിക്കുന്നത്‌ തടയുക തന്നെ വേണം.അതുപോലെ ആനയിടഞ്ഞോടുന്നത്‌ നിയന്ത്രിക്കുകയും ജനത്തെ ഇത്തരം സ്ഥലങ്ങളിൽ നിന്നുമ്നിർബന്ദമായ്ം ഒഴുവാക്കുകയും വേണം. നിരവധി തവണ നേരിൽ കണ്ടിട്ടുള്ള ആളുമാണ്‌ ഞാൻ.ഇതിനു പരിഹാരം കാണുന്നതിനു പകരം ഇതിന്റെ പേരിൽ ക്ഷേത്രോത്സവങ്ങളിൽ നിന്നും ആനയെഴുന്നള്ളത്തിനെ തടയണം എന്നു പറയുന്നതിനോട്‌ യോജിക്കുവാൻ കഴിയില്ല. അനകളുടെ എണ്ണം ക്രമീകരിചും ആവശ്യ്മായ മുങ്കരുതൽ എടുത്തും ഉത്സവങ്ങളെ നടത്തിക്കൊണ്ടുപോകുകതന്നെ വേണം.

8 comments:

paarppidam said...

കേരളത്തിൽ ഏകദേശം 700-800 വരെ നാട്ടനകൾ ഉണ്ട്‌.ഇതിൽ തന്നെ കൊമ്പന്മാരുടെ എണ്ണമാണ്‌ 98 ശതമാനവും.ആനയെ പരിപാലിക്കുന്നവരുടെ പ്രധാന വരുമാനം ഉത്സവാഘോഷങ്ങളിൽ നിന്നും അപൂർവ്വം ചിലർ ആനയെ തടിപ്പണിക്കയക്കുന്നതിൽ നിന്നും ആണ്‌.(ഇവരണ്ടും ആനയെ പീഠിപ്പിക്കരുതെന്ന് പറയുന്നവരുടെ കണക്കിൽ നിരോധിക്കേണ്ട സംഗതിയാണ്‌. പ്രത്യേകിച്‌ കഴിഞ്ഞ്‌ ദിവസം ഒരാന തടിപിടിക്കുന്നതിനിടയിൽ പാലത്തിൽ നിന്നും തോട്ടിലേക്ക്‌ വീഴുകയും ആനയുടെ അടിയിൽ പെട്ട്‌ പപ്പാൻ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ) ക്ഷേത്രോത്സവങ്ങളിൽ നിന്നും ഇവയെ മാറ്റിനിർത്തിയാൽ ഇവയുടെ സംരക്ഷണം ആർ ഏറ്റെടുക്കും.

അനില്‍@ബ്ലോഗ് // anil said...

പാര്‍പ്പിടം,
ആനയുണ്ടായാലെ ഉത്സവം കൊഴുക്കൂ എന്നൊരു ധാരണ പൊതുവേ ഉണ്ട്. കൊഴുപ്പുണ്ടെന്നത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയെ ഒഴിവാക്കിയാല്‍ ഉത്സവം നിര്‍ജ്ജീവമായിപ്പോകും എന്നമട്ടിലുള്ള നിരീക്ഷണങ്ങളോട് യോജിക്കാനാവില്ല. ആനയില്ലാത്ത എത്രയോ ഉത്സവങ്ങള്‍ നടക്കുന്നു, ആഹ്ലാദ പൂര്‍വ്വം. ആന നിഷിദ്ധമായ ചില ക്ഷേത്രങ്ങള്‍ പോലും ഇല്ലെ?
വേണമെങ്കില്‍ ഒഴിവാക്കാം.

ആദ്യം ആന പിടുത്തം നിര്‍ത്തുക.

ഉത്സവത്തിനു ഉച്ചക്ക് എഴുന്നെള്ളിക്കരുതെന്ന് പറയുന്നതിന്റെ കാരണം എല്ലാവര്‍ക്കും അറിയാമല്ലോ, സോഫ്റ്റ് സോള്‍ ഉള്ള പാദങ്ങളാണ് ആനക്ക്, അതില്‍ പരിക്കു പറ്റും എന്നുള്ളതിനാലാണത്.

ആന ഒരു വ്യവസായമായി നില്‍ക്കുന്നതുകൊണ്ടാണ് ഉടമകളും തൊഴിലാളികളും ഉണ്ടായത്. ഘട്ടം ഘട്ടമായി അതു നിര്‍ത്തലാക്കാവുന്നതേ ഉള്ളൂ.

കാട്ടിലെ കൊമ്പനാനകളെ പോച്ചേഴ്സ് വേട്ടയാടുന്നു എന്നതിനു പരിഹാരമായി, അവയെ നാട്ടില്‍ കൊണ്ടു പാര്‍പ്പിക്കുക എന്ന വാദം കൌതുകകരമായി തോന്നുന്നു. വേട്ടയാടപ്പെടുന്ന ഒരുപാട് ജീവികളുണ്ട് കാട്ടില്‍ , അവയെ എല്ലാം സംരക്ഷിക്കാന്‍ ഈ രീതി പിന്തുടര്‍ന്നാല്‍ എന്താവും സ്ഥിതി?

ഞാന്‍ ഒരു എക്സ്ടിമിസ്റ്റല്ല. താങ്കളുടെ പോസ്റ്റിലെ വാദങ്ങളെ അധികരിച്ചു പറഞ്ഞു എന്നേ ഉള്ളൂ.
ആനകളെ മുഴുവന്‍ കാട്ടിലേക്കു വിടണം എന്ന അരും പറയുന്നില്ല, ലഭ്യമായ സ്ഥലസൌകര്യത്തിനും, കാലാവസ്ഥക്കും അനുസൃതം ആനകളുടെ എണ്ണമെങ്കിലും നിയന്ത്രിച്ചാല്‍ അത്രയുമായി.

ഭൂമിപുത്രി said...

ആനയെ എഴുന്നെള്ളിയ്ക്കൽ എന്നെങ്കിലും നിരോധിയ്ക്കപ്പെടുമെന്ന് യാതൊരു വിശ്വാസവും തോന്നുന്നില്ല.ആനയെ വളർത്തൽ ഒരു വരുമാനമാർഗ്ഗമായിരിയ്ക്കുന്നിടത്തോളം കാലം
ആ മിണ്ടാപ്രാണിയുടെ സൌഖ്യങ്ങൾ കണക്കിലെടുക്കുമെന്ന് കരുതാനും വയ്യ.
നിയമങ്ങൾ കർശനമായി നടപ്പാക്കുകയെങ്കിലും ചെയ്താൽ ആനകളുടെ നാട്ടുജീവിതം കുറേ ഭേദപ്പെട്ടേനെ.

വികടശിരോമണി said...

പാർപ്പിടം,
നിലവിലുള്ള ആനകളെ കാട്ടിൽ കൊണ്ടുപോയി വിടണം എന്നൊന്നും പറഞ്ഞില്ല.അവക്ക് വേണ്ട പരിരക്ഷ ഉറപ്പുവരുത്തുക തന്നെയാണ് വേണ്ടത്.പക്ഷേ,അനിൽ പറഞ്ഞ പോലെ,ഇനി ആനയെ പിടിക്കാതിരിക്കാം.
ഹിന്ദുമതാചാരങ്ങളെ തകർക്കാനുള്ള വഴിയായി ഒക്കെ ഇതിനെ വ്യാഖ്യാനിക്കുന്നത് നല്ല തമാശയായിരിക്കുന്നു.

paarppidam said...

ആനപിടുത്തം കേരളത്തിൽ പണ്ടേ നിർത്തിയിരിക്കുന്നു. പുറത്തുനിന്നും ആനകളെ കൊണ്ടുവരുന്നതും നിർത്തി.ആനകളെ വിൽക്കുന്നതും നിർത്തി.(പാട്ടത്തിനു നൽകലാണിപ്പോൾ)

ഘട്ടം ഘട്ടമായി എന്ന് പറയുമ്പോൾ നിലവിൽ ഉള്ള ആനകൾ ചരിഞ്ഞതിനു ശേഷം മാത്രമേ പറ്റൂ. അല്ലാതെ എങ്ങിനെ ഘട്ടം ഘട്ടം ആയി നിർത്തും?

ആനയുടെ എണ്ണം വർദ്ധിക്കണമെങ്കിൽ അവ പ്രജനനം നടത്ത്ണം .നാട്ടാനകളിൽ വളരെ അപൂർവമായി മാത്രമാണിത് ഇപ്പോൾ നടക്കുന്നത്.

ഞാൻ ഉന്നയിച്ച ചോദ്യം ഉത്സവങ്ങളിൽ നിന്നും ആനകളെ ഒഴിവാക്കിയാൽ നിലവിൽ ഉള്ള ആനകളെ എന്തു ചെയ്യും എന്നാണ്?

നിലവിൽ ഉള്ള ആനകളെ വനത്തിൽ വിടുവാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അവനേരിടുന്ന് പ്ര്ശനങ്ങൾ ആണ് ചൂണ്ടികാണിച്ചത്.മാത്രമല്ല കൊമ്പിനായി വേട്ടയാടപ്പെടുന്ന ആനകളുടെ കാര്യം നമുക്ക് അറിയാവുന്നതുമാണ്.മറ്റു മൃഗങ്ങളേEക്കാൾ ഡിമാന്റ് ആനക്കൊമ്പിനു തന്നെ എന്ന് അറിയാമല്ലോ?

ഉച്ചക്കുള്ള എഴുന്നള്ളത്തുകൾ 3 മണിക്ക് ശേഷമാണിപ്പോൾ,മാത്രമല്ല ആനയെ നിർത്തുന്നിടത്ത് വെള്ളം ഒഴിച്ചും,തഴെ പട്ടവിരിച്ചും തണുപ്പിക്കുന്നു.

വികടാ‍ ഞാൻ തമാശയായി പറഞ്ഞതല്ല.മറ്റുകാര്യങ്ങളുടേ കൂട്ടത്തിൽ ഇതും സൂചിപ്പിച്ചു എന്നേ ഉള്ളൂ. രണ്ടുപതിറ്റാണ്ടായി നടക്കുന്ന തൃശ്ശൂർ പൂരത്തിനെതിരെ അടുത്തകാലത്താണല്ലോ പരാതിയും പ്രതിഷേധവും ഉണ്ടായിത്തുടങിയത്.(ഞാനും ഒരു എക്സ്ട്രീമിസ്റ്റല്ല .അതുകൊണ്ട് കാര്യങ്ങളെ ദയവായി പോസിറ്റാവായി മാത്രം എടുക്കുക)

asdfasdf asfdasdf said...

ആനകളെ വളര്‍ത്തുകയാണെങ്കില്‍ പീഡിപ്പിക്കാതെ തരമില്ല. അതൊരു ബുദ്ധിയുള്ള ജീവിയല്ല. ഇത്രയും കാലം ഉണ്ടാവാതിരുന്ന ആനകളോടുണ്ടായിരുന്ന മനോഭാവത്തില്‍ വന്ന മാറ്റമാണ് പ്രശ്നങ്ങളുടെയെല്ലാം കാരണം. അത് ഒന്നൊന്നായി മാറ്റണം.

paarppidam said...

പോത്തിറച്ചിക്ക് പകരം സിംബാബ്വേയിൽ സൈനീകർക്ക് ആനയിറച്ചി നൽകുന്നതായി
മാതൃഭൂമിയിൽ
വന്ന വാർത്തകണ്ടില്ലെ?
കഷ്ടം ആനകൾ അന്യ്ം നിന്നുപോകും...

paarppidam said...

കണ്ണിൽ /കണ്ണിനരുകിൽ കുടകുത്തിയപ്പോൾ തെച്ചിക്കോട്ടുകാവ് പരിഭ്രാന്തനായിഉണ്ടാക്കിയ പരാക്രമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു എന്ന് പറഞ് ഇനി ആനവിരുദ്ധസംഘം പ്രശ്നങ്ങൾ ഉണ്ടാക്കാതിരുന്നാൽ മതി.