Wednesday, February 04, 2009

കുരങ്ങന്മാർ അവഹേളിക്കപ്പെടുമ്പോൾ!!

എന്നാലും ഇതിത്തിരി കടന്നകയ്യായിപ്പോയി...അല്ലേ വന്നുവന്നിപ്പോൾ "ബുജികളെ" പരാമർശിക്കാൻ കൂട്ടുപിടിച്ചതുകണ്ടില്ലേ? ഒന്നുമില്ലേലും ഈശ്വരവിശ്വാസമില്ലാത്തവരിൽ ചിലരുടെ സങ്കൽപ്പം അനുസരിച്ച്‌ പൂർവ്വികന്മാരായ കുരങ്ങന്മാരിൽ നിന്നല്ലേ മനുഷ്യർ ഉരുത്തിരിഞ്ഞതെന്നെങ്കിലും ഓർക്കണ്ടേ! ആ ബഹുമാനമെങ്കിലും വേണ്ടേ!!. എന്താ കുരങ്ങന്മാർ ഇത്രക്ക്‌ മോശക്കാരാണോ ഇമ്മാതിരി വാക്കുകൾകൊണ്ട്‌ അവഹേളിക്കുവാൻ?

പാവം കുരങ്ങന്മാർ അവർക്കിതുപോലെ അവഹേളനം ഉണ്ടായ സന്ദർഭം മർക്കടചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ല ഒരു പക്ഷെ ഇനി ഉണ്ടാകുവാനും പോകുന്നില്ല.അമ്മാതിരി കാച്ചല്ലേ കാച്ചിയത്‌. ജീവിതത്തിന്റെ സമസ്ഥമണ്ടലങ്ങളിലും പരമാവധി ഭൂരിപക്ഷ വർഗ്ഗീയതയെ കണ്ടെത്തുവാൻ ശ്രമിക്കുകയോ അല്ലെങ്കിൽ കാര്യങ്ങളെ അതിനോട്‌ ചേർത്തുവെക്കുകയോ ചെയ്യുക,ചിലർക്കെതിരെ ഉള്ള അഴിമതി അന്വേഷണങ്ങളെ ഇടതിനെതിരെ ഉള്ള സാമ്രാജ്യത്വ ആക്രമണമായും ചിത്രീകരിക്കുക, അഴിമതിക്കെതിരെ നിലകൊള്ളുന്ന ജനങ്ങളുടെ പിൻതുണയുള്ള നേതാവിനെ മോശം പരാമർശങ്ങൾ വായിൽകൊള്ളാത്തവാക്കുകൾ കൊണ്ട്‌ ഇസ്തിരിയിട്ട്‌ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും തട്ടിവിടുക.ചെറുവിഭാഗങ്ങൾ നടത്തുന്ന തീവ്രദത്തെ കണ്ടില്ലെന്ന് നടിക്കുകയും ഇനി അഥവാ കണ്ടാൽ തന്നെ ഇരകളുടേപ്രതിരോധമെന്നോ മറ്റോ ഉള്ള ഉടായ്പുകൾകൊണ്ട്‌ അലങ്കരിച്ച മേലങ്കിയണിയിച്ച്‌ മാന്യവൽക്കരിക്ക ഇതൊക്കെ ഏതെങ്കിലും സാംസ്കാരിക നായകൻ/തൊഴിലാളിചെയ്താലും ഏതെങ്കിലും കൊരങ്ങൻ ചെയ്യുമോ?

എത്ര തന്നെ അധ:പചിച്ചാലും ഒരുകുരങ്ങനും ഒരു "ബുദ്ധിജീവിയോ സാംസ്കാരികനായകൻ അല്ലെങ്കിൽ ഒരു സാംസ്കാരിക നായകന്റെ വേഷമണിഞ്ഞ ദല്ലാളോ ആകില്ല".കൊരങ്ങന്മാർക്ക്‌ അവരുടേതായ ഒരു അന്തസ്സില്ലേ? വാമൊഴിവഴക്കത്തിന്റെ സൗന്ദര്യത്തിനുവേണ്ടിയായാൽപോലും എന്തായാലും മനുഷ്യനെ നായ്ക്കളോടും,കപട ബുദ്ധിജീവികളെയും സാംസ്കാരിക ദല്ലാളന്മാരെയും കുരങ്ങന്മാരോടും ഉപമിക്കുന്നത്‌ ശരിയല്ല.

8 comments:

paarppidam said...

എത്ര തന്നെ അധ:പചിച്ചാലും ഒരുകുരങ്ങനും ഒരു "ബുദ്ധിജീവിയോ സാംസ്കാരികനായകൻ അല്ലെങ്കിൽ ഒരു സാംസ്കാരിക നായകന്റെ വേഷമണിഞ്ഞ ദല്ലാളോ ആകില്ല".കൊരങ്ങന്മാർക്ക്‌ അവരുടേതായ ഒരു അന്തസ്സില്ലേ? വാമൊഴിവഴക്കത്തിന്റെ സൗന്ദര്യത്തിനുവേണ്ടിയായാൽപോലും കുരങ്ങന്മാരോടും ഉപമിക്കുന്നത്‌ ശരിയല്ല.

അനില്‍@ബ്ലോഗ് said...

കുരങ്ങന്മാര്‍ക്കുവേണ്ടി ഞാനും പ്രതിഷേധിക്കുന്നു. ഒന്നുമില്ലേലും നമ്മുടെ മുത്തശ്ശന്മാരല്ലെ?
:)

മുണ്ഡിത ശിരസ്കൻ said...

"അവനെക്കണ്ടാൽ കൊരങ്ങൻ മാറിനിൽക്കും”
എന്ന് എന്നെപറ്റി പല അസൂയാലുക്കളും പരാമർശിച്ചിട്ടുണ്ടെങ്കിലും. അതിനെ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും മാനസികമായി ഞാനൊരു കൊരങ്ങൻ തന്നെയാണ്.

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ മാഞ്ഞ് പോയ താളുകളിൽ നാളെയെത്തിരഞ്ഞ കുരങ്ങൻ. സൈമൺ ബ്രിട്ടോയുടെ ദുരവസ്ഥ കാണാൻ വയ്യാതെ കണ്ണുപൊത്തിയ കുരങ്ങൻ. പിണറായി വിജയന്റെ അഹങ്കാരം നിറഞ്ഞ അട്ടഹാസം സഹിക്കവയ്യാതായപ്പോൾ ചെവി പൊത്തിയ കുരങ്ങൻ. അന്നും ഇന്നും എന്നും വായ് പൊത്തിപ്പിടിച്ചിരിക്കുന്ന കുരങ്ങൻ.

പ്രതിഷേധിച്ചല്ലേ പറ്റൂ.
ഇൻക്യുലാബ് സിന്ദാബാദ്!

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

“എത്ര തന്നെ അധ:പചിച്ചാലും ഒരുകുരങ്ങനും ഒരു "ബുദ്ധിജീവിയോ സാംസ്കാരികനായകൻ അല്ലെങ്കിൽ ഒരു സാംസ്കാരിക നായകന്റെ വേഷമണിഞ്ഞ ദല്ലാളോ ആകില്ല“

ക്ലാ‍പ്പ്... ക്ലാപ്പ്...

മുക്കുവന്‍ said...

ക്ലാ‍പ്പ്... ക്ലാപ്പ്...

കടവന്‍ said...

പാവം കുരങ്ങന്മാർ അവർക്കിതുപോലെ അവഹേളനം ഉണ്ടായ സന്ദർഭം മർക്കടചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടുണ്ടാകില്ല ഒരു പക്ഷെ ഇനി ഉണ്ടാകുവാനും പോകുന്നില്ല.ക്ലാ‍പ്പ്... ക്ലാപ്പ്...ക്ലാ‍പ്പ്... ക്ലാപ്പ്...ക്ലാ‍പ്പ്... ക്ലാപ്പ്...ക്ലാ‍പ്പ്... ക്ലാപ്പ്...ക്ലാ‍പ്പ്... ക്ലാപ്പ്...ക്ലാ‍പ്പ്... ക്ലാപ്പ്...

paarppidam said...

കുരങ്ങന്റെ പ്രത്യയശാസ്ത്രനിലപാടുകൾ എന്നപേരിൽ ഇനി പ്രബന്ധം എഴുതി പ്രസിദ്ധീകരിക്കാതിരിഉന്നൽ മതി...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

പാര്‍പ്പിടം, അതും വരുന്നുണ്ട്. ജാഗ്രതൈ!

കുരങ്ങനെന്നതിന്റെ വിവിധ വശങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന് ഒരഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു.

പിന്നെ ഒന്നു കൂടി പറഞ്ഞിട്ടുണ്ട്, കുരങ്ങനെന്നു വിളിക്കുമ്പോള്‍ നിന്റെ അച്ഛനെന്നു കൂടി വിളിക്കാനുള്ള അവകാശമുണ്ടത്രെ!(കുട്ടിക്കളികളില്‍). പക്ഷെ അങ്ങനെ അച്ഛനെ വിളിക്കുന്ന കുട്ടികളിക്കാര്‍ക്ക് നല്ല അടികിട്ടാറുണ്ടെന്ന് അദ്ദേഹം ഓര്‍ക്കാഞ്ഞതാണോ അതോ സൌകര്യപൂര്‍വ്വം മറന്നതാണോ എന്നറിയില്ല.