Saturday, May 16, 2009

മക്കളേ പൊന്നാനിയിൽ തോറ്റു മക്കളേ....

പൊന്നാനിയിൽ നമ്മുടെ പടനായകൻ തോറ്റുമക്കളേ...നമ്മളെ തോൽപിച്ചു മക്കളേ...

കേരളജനതയുടെ മുഴുവൻ വികാരവും പൊന്നാനിക്കാർ ഏറ്റെടുത്തുകൊണ്ട്‌ കേരളത്തിൽ അവിശുദ്ധകൂട്ടുകെട്ടുകളുടേ പരാജയം ഉറപ്പുവരുത്തിക്കൊണ്ട്‌ ഒടുവിൽ ഇതാ ആ ഫലം വന്നിരിക്കുന്നു.ജാതിമത ബേധമന്യേ ഒറ്റക്കെട്ടായി രണ്ടത്താണിയെ തോൽപ്പിച്ചുകൊണ്ട്‌ കേരളത്തിനു മാതൃകയായിരിക്കുന്നു പൊന്നാനിക്കാർ. അവിടെ പൊതുജനം കണ്ടത്‌ ലീഗിന്റെ സ്ഥാനർത്ഥിയായിട്ടല്ല അല്ലെങ്കിൽ ഇതൊരു ലീഗിന്റെ വിജയം ആയിട്ടല്ല അവർ ആഘോഷിക്കുന്നതും.
വർഗ്ഗീയതയെ സംബന്ധിച്ചുള്ള ഇടാതു നിലപാടിലും നയങ്ങളിലും ബഹുദൂരം പിന്നിലേക്ക്‌ പോകേണ്ടിവന്നു ചിലവ്യക്തികളുടെ താൽപര്യം മുൻ നിർത്തിയുള്ള ഈ കൂട്ടുകെട്ടിനുവേണ്ടി.ഇടതുപക്ഷത്തിലെ നല്ല ഒരു വിഭാഗവും ഇതിനെതിരായിരുന്നു,ഇത്തരം അപകടം പിടിച്ച കൂട്ടുകെട്ടുകളെ വേരോടെ പിഴുതെറിയുന്നതിന്‌ പൊതുജനം കാണിച്ച ജാഗ്രതയെ അഭിനന്ദിക്കാതെ വയ്യ.

സഖാവ്‌ വി.എസ്സ്‌ അച്യുതാനന്ദനെ പോലുള്ളവർ മുതൽ ഇടതുപക്ഷത്തെ ഉറച്ച്‌ പിന്താങ്ങുന്ന സധാരണക്കാർ പോലും ഈ കൂട്ടുകെട്ടിനെ തുടക്കം മുതൽ അനുകൂലിച്ചിരുന്നില്ല എന്നുവ്‌ വേണം കരുതാൻ.താൽക്കാലികമായ വിജയം കണക്ക്‌ കൂട്ടിയിട്ട്‌ ഉണ്ടാക്കിയതാകാം ഈ ഒടുവിൽ പൊന്നാനികാരണം പലയിടത്തും തോൽക്കേണ്ട ഗതികേടും ഉണ്ടായി.ഘടകകക്ഷികളെ ഒതുക്കിയും പിണക്കിയും നടത്തിയ പൊന്നാനി പരീക്ഷണം പണ്ട്‌ ഇന്ത്യ നടത്തിയിരുന്ന റൊക്കറ്റ്‌ വിക്ഷേപണം പോലെ ആയിരിക്കുന്നു. അതു ഭും...ശൂന്യം. വട്ടപൂജ്യം...

വീരവാദങ്ങൾ: ആരാധ്യനായ ബഷീറിന്റെ കഥാപാത്രമായ എട്ടുകാലിമമൂഞ്ഞിനെ ഓർത്തുപോകുന്നു. ആനക്ക്‌ ഗർഭമുണ്ടായാലും അതും ഞമ്മളെന്നെ എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ ഇനി മാധ്യമങ്ങളിൽ ഇടം പിടിക്കും.യുഡി.എഫുകാർ നെഗളിക്കണ്ട. ഞങ്ങളുടെ നിഷേധവോട്ടുകൾ കോണ്ടാണ്‌ സി.പി.എം തോറ്റതും യു.ഡി.എഫ്‌ ജയിച്ചതും.ഞങ്ങളുടെ വോട്ടില്ലായിരുന്നേൽ കാണാമായിരുന്നു.വടകരയിൽ ഒരുലക്ഷത്തിൽ പരം വോട്ട്‌.കോഴിക്കോട്ട്‌ അമ്പതിനായിരം മറിച്ചൂന്നൊക്കെ കേൾക്കേണ്ടിവരുമല്ലോ ഭഗവാനേ......

കണ്ണൂർ വി.എസ്സിന്റേയോ വിമതന്മാരുടേയോ ജനതാദളിന്റേയോ കോട്ടയല്ല.അതുകൊണ്ട്‌ ആ പരിപ്പ്‌ വേവില്ല.ഇനിയിപ്പോൾ കണ്ണൂരിലെ പരാജപ്പെടാൻ കാരണം തൃശ്ശൂരിൽ നിന്നും കൊണ്ടുവന്ന അമ്പതിനായിരം ഗുണ്ടകൾ ചെയ്ത കള്ളവോട്ടാണെന്ന് പറയരുതേ!!

13 comments:

paarppidam said...

കണ്ണൂർ വി.എസ്സിന്റേയോ വിമതന്മാരുടേയോ ജനതാദളിന്റേയോ കോട്ടയല്ല.അതുകൊണ്ട്‌ ആ പരിപ്പ്‌ വേവില്ല.ഇനിയിപ്പോൾ കണ്ണൂരിലെ പരാജപ്പെടാൻ കാരണം തൃശ്ശൂരിൽ നിന്നും കൊണ്ടുവന്ന അമ്പതിനായിരം ഗുണ്ടകൾ ചെയ്ത കള്ളവോട്ടാണെന്ന് പറയരുതേ!!

paarppidam said...

മക്കളേ തോറ്റുപോയി മക്കളേ പൊന്നാനിയിൽ പടനായകൻ തോറ്റുപോയി മക്കളേ....
ഹും ഞാനും എന്റെ ഗ്രൂപ്പും രംഗത്ത്‌ ഉണ്ടാകാഞ്ഞത്‌ നന്നായി. ഇല്ലേൽ ഇവറ്റകൾ ഒന്നും ജയിച്ചേനില്ല( ലീഡ്ര്ജ്ജി)

ശശിതരൂർ ഖദർ ഊരിവച്ച്‌ കോട്ടിട്ടുവോ?
കണ്ണൂരിൽ തൃശ്ശൂരിൽ നിന്നും വന്ന അമ്പതിനായിരം ഗുണ്ടകൾ കള്ളവോട്ട്‌ ചെയ്തുവോ?
അച്യുതാനന്ദൻ ആഹ്ലാദിക്കുകയാണോ?

അങ്ങേയറ്റം മൃഗീയവും പൈചാചികവും ആയ വിജയം...

ഒടുവിൽ ഷാനവാസും ജയിച്ചു.....നാണമില്ലല്ലോ ന്യായീകരിക്കുവാൻ...

arivu thedi said...

andhaymaaya ഇടതുപക്ഷ വിരോധം kaaranam, thaankal ഒരു കാര്യം മറന്നു പൊന്നാനി orikkalum ഇടതുപക്ഷത്തിന് kittiyitilla. ipravasyamengilum അതൊന്നു പിടിക്കാന്‍ nadathiya ചില sramangaleyaanu thankalepolullavar (lokam avasaaniche എന്നാ mattil) avatharipichu kondirikunnathu. pinne ഒരു പൊന്നാനി മാത്രമ്മല്ലല്ലോ ellaayidavum poyille. ponnaaniyil ithinu മുന്‍പൊക്കെ ഒരു lakshathinu mukalilaayirunnu ലീഗിന്റെ bhooripaksham angine vishakalnam ചെയ്യുമ്പോള്‍ majority ഒരു lakshathil താഴെ കൊണ്ട് vannille athum keralathile sakala neerkoli മുതല്‍, choolu kuppichillu ഒക്കെ leegine pinthunachittum. ഇനി ഇന്ത്യയെ ഒരു ഭയങ്കര sambhavamaakkan കാത്തിരുന്ന താങ്കളുടെ സ്വന്തം parivaram എവിടെ? pradhanamanthri aaraakanam അദ്വാനി വേണമോ atho ghujarath fame modi വേണമോ എന്തല്ലാം pukilaayirunnu? നമു‌ടെ pazhaya NDA convinare ormayille, pavam thottupoyi. ഏതായാലും thiranjeduppum ഫലം enikishtapettu.

Anonymous said...

@ Above.....

ആയ്യോ ഇങ്ങനെഒന്നും അല്ലല്ലൊ "ശവമായി" സഖാവു പറഞ്ഞതു. പൊന്നാനി ഞങ്ങള്‍ ഒലത്തും, ലീഗ് ഇപ്പ്രാവശ്യം ഡല്‍ഹി കാണില്ലാ.. എന്തെ? പിണറായിയുടെ പോലെ താങ്ങളും .....യെ മാറ്റി പറയുന്നുവൊ ഇപ്പൊ?
എന്നാലും അപാരം തന്നെ തൊലിക്കട്ടി. കണ്ട തീവ്രവാദികളെം മറ്റു ക്രിമി കീടങ്ങളെം ഒരു ഉളുപ്പും ഇല്ലാതെ കൂട്ടിയിട്ടു ഇപ്പൊ മാറ്റിപ്പറയുന്നതു കാണുംബൊ, തള്ളെ, കലിപ്പുകളു തീരണല്ലില്ലോ.......നീയൊക്കെ മുരിക്കില്‍ കേറി ഇറങ്ങടാ. അതെ ഉള്ളൂ ഇതിനു ഒരു വഴി.....

ഒരു ഗുണകാംഷി said...

മലപ്പുറത്തെ ‘കാക്കാന്മാര്‍‘ വെറും വിഡ്ഡികളല്ലെന്ന് സിപീഎം മനസ്സിലാക്കിയാല്‍ നല്ലത്.

അവര്‍ നിങ്ങള്‍ക്ക് തരുന്നതിന് അവരും വല്ലതും പ്രതീക്ഷിക്കുന്നു. വെറും വോട്ടുവാങ്ങിയാല്‍ പോരാ.. നിങ്ങള്‍ വല്ലതും തിരിച്ച് നല്‍കുമെന്ന് അവര്‍ക്കും ബോധ്യപ്പെടണം.

paarppidam said...

ഹഹ വന്നോ അറിവുതേടി.... പരിവാറുകാരൻ എന്നു എന്നെ വിളിക്കുവാൻ താങ്കളും പിന്നെ ചില അനോണിമാരും മാത്രെ ഉണ്ടാകാറുള്ളൂ..അതൊണ്ട്‌ താങ്കൾക്ക്‌ എന്തേലും സന്തോഷം ഉണ്ടാകു എങ്കിൽ ആയ്ക്കോട്ടെ എന്നേ പറയാനാകൂ...പോണവഴിക്ക്‌ തളിക്കന്നെ...

ഇടതു വിരോധം എന്ന പ്രയാഗം ആദ്യമെ നിഷേധിക്കുന്നു.കാരണം ഒരു തിരുത്തൽ ശക്തി ഇല്ലാത്തിടത്ത്‌ രാജ്യത്തിന്റെ പല താൽപര്യങ്ങളും ബലികഴിക്കപ്പെടും എന്ന് വിശ്വസിക്കുന്നവനാണ്‌ ഞാൻ.എന്തൊക്കെ പോരായമകൾ ഉണ്ടെങ്കിലും ഇടതുപക്ഷം തന്നെ ആണ്‌ അതു നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്‌.

പൊന്നാനി സംബന്ധിച്ച്‌ മുമ്പും ഞാൻ ഉന്നയിച്ചിട്ടുള്ളത്‌ പി.ഡി.പിയുമായുള്ള്‌ ബന്ധത്തെ പറ്റിയാണ്‌.പൊന്നാനിയിൽ സി.പി.ഐ ലക്ഷത്തിൽ പരം വോട്ടിനു തോൽക്കാറുള്ളത്‌ അറിയാത്തവൻ അല്ല ഞാൻ.മാത്രമല്ല പൊന്നാനിയടക്കം ഉള്ളിടങ്ങളിൽ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ലീഗ്‌ പിന്നാക്കം പോകുകയും ചെയ്തു. പൊന്നാനിയിലേത്‌ ഒരു പരീക്ഷണമായിരുന്നു. അതു വിജയിച്ചിരുന്നെങ്കിൽ ഇത്തരം കൂട്ടുകെട്ടുകൾ ഇനിയും അവർത്തിക്കുവാൻ സാധ്യതയുണ്ട്‌.ഇത്‌ കേരളത്തിൽ കടുത്ത വർഗ്ഗീയ ദ്രുവീകരണത്തിനു വഴിവെക്കും. അതുകൊണ്ടുതന്നെ ആണ്‌ പൊന്നാനി മറ്റിടങ്ങളിൽ നിന്നും വേറിട്ടുനിൽക്കുന്നത്‌.

ഇപ്പോൾ തന്നെ ഈ വിഷയം കൊണ്ട്‌ വർഗ്ഗീയമായി ആളുകൾ ചേരിതിരിയുവാൻ തുടങ്ങി എന്നതല്ലേ യാദാർത്ഥ്യം?

വർഗ്ഗീയത എന്നുപറയുമ്പോൾ അത്‌ ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഒരേ ഗൗരവത്തോടെ കാണേണ്ട സംഗതിയാണ്‌.മദനിസവും മോഡിസവും അല്ല ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത്‌ എന്ന് വളരെ വ്യക്തമാണ്‌.

എന്റെ സ്വന്തം പരിവാരം എന്നപ്രയോഗം അതു വസ്തുതകൾക്ക്‌ വിരുദ്ധമാണ്‌ എന്ന് ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ചുകൊള്ളട്ടെ.

അനോണി ആവേശം കൊള്ളാം പക്ഷെ ഭാഷ നന്നല്ല.

ഗുണകാംഷിയേ അഞ്ചുവർഷം കൂടുമ്പോൾ ബി.ജെ.പിയുടെ അമ്പലം പണിപോലെയാണ്‌ ഇവിടെ ഒരു കൂട്ടർക്ക്‌ പള്ളിവിഷയവും.പക്ഷെ അതല്ല ജനത്തിനാവശ്യം എന്ന് ഇരുകൂട്ടരും വ്യക്തമായി മനസ്സിലാക്കിയെന്ന് തോന്നുന്നു. ഇനി അഞ്ചുവഷം കഴിയണം രാമക്ഷേത്രം പൊന്തണേൽ...

Anonymous said...

VS
CPI
JAMA ATHE ISLAMI
NDF

MADANI..

ALL THIS FACTORS WORKED IN PONNANI AND MALAPPURAM

ജുജുസ് said...

അനിവാര്യമായ പരാജയം..കക്ഷത്തിലുള്ളതു വിട്ട് പറക്കുന്നതിനെ പിടിക്കാൻ പോയ കഥ പോലെ..കിട്ടാൻ സാധ്യത ഇല്ലാത്ത ഒരു സീറ്റിനു വേണ്ടി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കാൻ ഓടി നടന്ന സഖാക്കാൾക്ക് സ്വന്തം കാൽചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതു കാണാൻ കഴിഞ്ഞില്ല.

Anonymous said...
This comment has been removed by a blog administrator.
hAnLLaLaTh said...

:):)...തമ്മില്‍ തല്ലി സി പി എമ്മ് ജയിപ്പിച്ചു

Anonymous said...

ചെറുപ്പം മുതൽ സ്വന്തം വീട്ടിൽ കണ്ടുവരുന്നതും സ്വന്തം പിതാവു ചെയ്യുന്ന തുമായ പണിയാണ്‌ മറ്റുള്ളവർക്കെന്ന് കരുതിയാവും തൊട്ടുമുമ്പിൽ കമന്റിട്ട അനോണി മോശം പരാമർശ്ശങ്ങൾ ഇവിടെ എഴുതിയതെന്ന് നമുക്ക്‌ കരുതാം.മാത്രമല്ല ഈ അനോണി അടുത്തകാലത്തായി സി.പി.എം അടക്കം ഉള്ള സംഘടനകളിൽ നുഴഞ്ഞുകയറി തങ്ങളുടെ രഹസ്യ അജണ്ട നടപ്പിലാക്കുന്ന സംഘത്തിലെ ആളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ഇത്തരം നുഴഞ്ഞുകയറ്റക്കാർ നൽകിയ ഊറ്റം ആണ്‌ ഇന്ന് പാർട്ടിയെ ഈ പരുവത്തിൽ ആക്കിയത്‌.

പാർട്ടിയുടെ അനുഭാവികൾക്കും സഹയാത്രികർക്കും ഉള്ള ആശങ്കകൾ ആണിത്തരം പോസ്റ്റുകളിലൂടെയും പ്രസ്ഥാവനകളിലൂടെയും പുറത്തുവരുന്നതെന്ന് തിരിച്ചറിയേണ്ട ബാധ്യത ഒരുപക്ഷെ ഈ അനോണിക്കുണ്ടാകില്ല.ഇവിടെ അനോണിയെ ചൊടിപ്പിച്ച വിഷയം മദനിയെ പറഞ്ഞതാണ്‌.അല്ലതെ മറ്റൊരു വിഷയവും ആകാൻ ഇടയില്ല.

പാർട്ടിയെ സ്നേഹിക്കുന്നവർ പൊന്നാനികൂട്റ്റുകെട്ടിനെ പറ്റി നേരത്തെ പറഞ്ഞെങ്കിലും അതുകേൾക്കാതെ മദനിയെ ചുമക്കുവാൻ വലിയു ആവേശം ആയിരുന്നു ഒടുവിൽ മദനി ചിലർക്കിടയിലെങ്കിലും മാന്യനായെങ്കിലും മദനിയെപ്പോലുള്ളവരെ ചുമന്നവർ നാറിയിരിക്കുന്നു.


തേജസ്സ്‌ പറയുന്നത്‌ മുഴുവൻ മുഖവിലക്കെടുക്കണം എങ്കിൽ തലക്കകത്ത്‌ ആളുതാമസ്സം ഇല്ലാതിരിക്കണം.ജമാ അത്തെ ഇസ്ലാമിയും,സുന്നികളും ഒക്കെ പിടിക്കുന്നതിനേക്കാൾ കൂടുതൽ വോട്ട്‌ എൻ.ഡി.എഫിനുണ്ടെന്ന് വിശ്വസിക്കുക്കുവാൻ മാത്രം മണ്ടന്മാർ ആണോ നമ്മൾ.പതിനായിരക്കണക്കിനു വോട്ടുമറിക്കുവാൻ ഇത്തരം ഒരു നിഗൂഡസംഘത്തിനു കഴിയും എങ്കിൽ തീർച്ചയായും അതു അപകടം ആണ്‌.

യു.ഡി.എഫ്‌ മുസ്ലീം ലീഗുപോലുള്ള കക്ഷികളുമായി പരസ്യബന്ധം പണ്ടേ വച്ചുപുലർത്തുന്ന കക്ഷിയാണ്‌.എന്നാൽ അവരിൽനിന്നും വ്യത്യസ്ഥമായി മതേതരത്വത്തിനായി നിലകൊള്ളുന്ന എൽ.ഡി.എഫും ആ തരത്തിലേക്ക്‌ പോകുന്നത്‌ അപകടം ആണ്‌.

പാർപ്പിടവും മറ്റും നടത്തുന്നത്‌ ശരിയായ നിരീക്ഷണം തന്നെ ആണ്‌.പൊന്നാനിയിലെ സഖ്യം ഒരു മതേതരപ്രസ്ഥാനത്തിനു ചേർന്നതല്ല. സി.പി.ഐയ്യും,ആർ.എസ്പിയും എല്ലാം ഇത്‌ അന്നും ഇന്നും പറയുന്നുമുണ്ട്‌. സത്യം വിളിച്ചുപറയുന്നവരെ തെറിവിളിച്ചിട്ട്‌ കാര്യം ഇല്ല. രാജാവ്‌ നഗ്നനാൺ സഖാക്കളേ. അബ്ദുള്ളക്കുട്ടി മുല്ലപ്പള്ളിയെ അട്ടിമറിച്ച്‌ വിജയിച്ചതും തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ പാർട്ടി വിജയിച്ചുവരുന്നതും താങ്കൾ അറിഞ്ഞില്ലേ? വർഷങ്ങൾ ആയി കയ്യിൽ ഇരുന്ന വടകരയിൽ അട്ടിമറി പരാജയം. കണ്ണൂരിൽ മാത്രമല്ല ശക്തികേന്ദ്രങ്ങൾ ഒന്നൊന്നായി കയ്യിൽ നിന്നും പോയി.വെട്ടിനിരത്തിയും വെല്ലുവിളിച്ചും വാശിപിടിച്ചും ഒടുവിൽ എന്തായി.


ngopanmenon@gmail.com

Anonymous said...

ഇനിയും അഭിപ്രായം ഡിലീറ്റു ചെയ്യപ്പെടാം. വലിയ വായില്‍ ജനാധിപത്യവും
അഭിപ്രായ സ്വാതന്ത്രവുമൊക്കെ പറയുന്നത് അനുകൂലമായി പ്രതികരിക്കുന്നവര്‍ക്ക് മാത്രം ആണെന്ന് അറിഞ്ഞില്ല.ക്ഷമിക്കുക.
ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു.1977 ല് വട്ട പൂജ്യമാണ് സി.പി.എമ്മിന് കിട്ടിയത്.What happened then?Nothing. 84ല്-3 സീറ്റ്, 89 ല് -3 സീറ്റ്, 91 ല് 4, 96 ല് 10, 99 ല് 4 എന്നിങ്ങനെ. കണ്ണൂരില്‍ 4 വട്ടം മുല്ലപ്പള്ളി ജയിച്ചതാണ്,കഴിഞ്ഞ നൂറ്റാണ്ടില്‍ ഒന്നുമല്ല, രണ്ടു എലെക്ഷന്‍ കാലം മുമ്പ് വരെ. അബ്ദുള്ളക്കുട്ടി ജയിക്കനനമെങ്കില്‍ അത്ഭുതം വേണം എന്നാരോ പറഞ്ഞപ്പോളാണ് എങ്കില്‍ താന്‍ അല്ഭുതക്കുട്ടി ആകും എന്ന് അദ്ദേഹം അക്കാലത്ത് പറഞ്ഞത്. അതിനാല്‍ എന്തോ മലമറിഞ്ഞു എന്ന രീതിയില്‍ സ്വന്തം വലതു രാഷ്ട്രീയം ഇടതെന്ന രീതിയില്‍ അവതരിപ്പിക്കണോ.
വീണ്ടും പറയുന്നു,പാര്‍പ്പിടന്റെ എഴുത്തില്‍ നിന്ന് എത്ര ബാലിശനായ വികാരജീവി ആണ് നിങ്ങള്‍ എന്ന് മനസ്സിലാകുന്നു.
എന്‍.ഡി.എഫിന്റെ തേജസ്‌ പത്രം കഴിഞ്ഞ രണ്ടു മൂന്നു ദിനങ്ങളിലായി എടുത്തു വായിക്കുക. ഈ വിജയത്തില്‍ അവര്‍ എങ്ങനെ യു.ഡി.എഫ്‌ തലത്തില്‍ കൃത്യമായി ഇടപെട്ടു നടപ്പാക്കി എന്ന് എഴിതിയിട്ടുണ്ട്.അവിടെ ആണ് എന്‍.ഡി.എഫ്‌ ,യുഡി.എഫ്‌ പാര്‍പ്പിടന് ജനപക്ഷവും,സി.പി.എം വിരുദ്ധവും ആകുന്നതു എന്ന് ഞാന്‍ എഴുതിയത്. പൊന്നാനിയില്‍ മുനീറിന് പകരം (ചെമ്പട സിനിമാ ഗാനഭിനയ പ്രശ്നവും മറ്റും ഓര്‍ക്കുക) ഈ.ടി. ബഷീറിനെ സ്ഥാനര്‍ത്തിയാക്കാന്‍ എന്‍.ഡി.എഫ്‌ ആവശ്യപ്പെട്ടത്. ആ ബഷീറിനെ പിന്താങ്ങാന്‍, എന്‍.ഡി.എഫിനെ പിന്താങ്ങാന്‍ പരസ്യമായി ആവശ്യപ്പെട്ട പാര്‍പ്പിടന്റെ കാപട്യം ഇനിയും തുറന്നു കാട്ടും,ഇനിയും നിങ്ങള്‍ ഇതു ഡിലീറ്റുമായിരിക്കാം,സത്യം പറയാതെ വയ്യ സുഹൃത്തെ.

paarppidam said...

വിമർശനങ്ങൾ ആകാം എന്നാൽ അതുമാന്യമായതും സഭ്യമായതുമായ വാക്കുകൾ കൊണ്ട്‌ ആകണം. ക്രിയാത്മകമല്ലാത്തതും പരസ്പരം മോശം പരാമർശങ്ങൾ കൊണ്ട്‌ ചെളിവാരിയെറിയുന്നതുമായ കമന്റുകൾ ദയവായി ഒഴിവാക്കുക.
അല്ലാത്തപക്ഷെ അത്ത്രം കമന്റുകൾ നീക്കം ചെയ്യുകയല്ലാതെ നിവൃത്തിയില്ല.