Sunday, August 08, 2010

സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്

പഴ‌ശ്ശിരജ എന്ന സിനിമ കണ്ടവർ ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം ആയിരിക്കും ശരത് കുമാർ എന്ന തെന്നിന്ത്യൻ നടൻ അവതരിപ്പിച്ച കുങ്കൻ. കുങ്കനെ ശരത് കുമാറല്ലാതെ വേറെ വല്ല വങ്കനുമായിരുന്നു അവതരിപ്പിച്ചിരുന്നെങ്കിൽ ആ കഥാപാത്രം ഒരു പക്ഷെ ചരിത്ര ദുരന്തം ആകുമായിരുന്നു. ചിത്രത്തിലെ നായകനേക്കാൾ എന്തുകോണ്ടും മികച്ചു നിന്നത് കുങ്കനാണ്. തിരക്കഥയിലെപാളിച്ച കൊണ്ടാണോ അതോ മമ്മൂട്ടിയുടെ പ്രകടനത്തിലെ പിഴ്വാണോ അരിയില്ല കേന്ദ്ര കഥാപാത്രം പഴശ്ശിരാജ പലപ്പോഴും ഒരു ഉപകഥാപാത്രമായി ഫീൽ ചെയ്തു എന്നത് പറയാതെ വയ്യ. കുങ്കൻ/ശരത് കുമാറിന്റെ ചിത്രമായി ഇത് മാറി എന്ന് പറഞ്ഞാൽ അത് അധികം ആകും എന്ന് തോന്നുന്നില്ല, അത്രക്ക് മനോഹരവും പൂർണ്ണതയുമാണ് ശരത് കുമാർ തനിക്ക് ലഭിച്ച കഥാപാത്രത്തിനു നൽകിയത്. ഒരു സേനാനായകന്റെ ഗാംഭീര്യമാർന്ന ചലനങ്ങളും ഭാവവും മെയ്‌വഴക്കവും എല്ലാം ഉൾക്കൊണ്ടുക്കോണ്ടുള്ള അഭിനയവും ശരത്തിന്റെ ആരോഗ്യദൃഡഗത്രമായ ശരീരത്തിന്റെ സാധ്യത ക്യാമറ ശരിയാം വണ്ണം ഒപ്പിയെടുക്കുകയും ചെയ്തതോടെ കുങ്കൻ അവിസ്മരണീയമായി മാറി. ശത്രുക്കളാൽ വളയപ്പെട്ടപ്പോൾ അവർക്ക് മുമ്പിൽ കീഴടങ്ങാതിരിക്കുവാൻ സ്വയം ജീവനൊടുക്കുന്ന കുങ്കന്റെ ശരീരം വെള്ളത്തിലേക്ക് വീഴുന്ന രംഗം സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സിൽ മായാതെ നിൽക്കും.

അടുത്ത കാലത്ത് സുരേഷ് ഗോപിയുടേതായി വന്ന പ്രസ്ഥാവന കണ്ടു. കുങ്കനെ അവതരിപ്പിക്കുവാൻ ആകാഞ്ഞത് തന്റെ നഷ്ടം ആ‍ണെന്ന്. ചിത്രത്തിന്റെ ശില്പികൾ തന്നെ സമീപിച്ചെങ്കിലും അദ്ദേഹം അതിൽ നിന്നും പിന്മാറുകയായിരുന്നു എന്ന്.ആരുതന്നെ പറഞ്ഞാലും അഭിനയിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങിനെ ഉറപ്പിച്ച്/കടുപ്പിച്ച് പറഞ്ഞാൽ പിന്നെ അതിന്റെ പേരിൽ നഷ്ടബോധം ഉണ്ടാകേണ്ട വല്ല കാര്യവും ഉണ്ടോ? അതേ കുറിച്ച് പിന്നെ അന്ത്യം വരെ ദുഖിക്കേണ്ട വല്ല കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല.

കുങ്കനെ ഒഴിവാക്കിയ സുരേഷ് ഗോപിയുടെ തീരുമാനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ്. കാരണം ഇതുമൂലം എന്നെ പോലുള്ള പ്രേക്ഷകർക്ക് കുങ്കൻ എന്ന ചരിത്ര പുരുഷനെ അഭ്രപാളിയിൽ അദ്ദേഹം അർഹിക്കുന്ന അന്തസ്സോടെയും അഴകോടെയും ആഭിജാത്യത്തൊടെയും കാണുവാൻ അവസരം ഒരുങ്ങി. അതിനാൽ സുരേഷ് ഗോപിയോട് വ്യക്തിപരമായി അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ അവസരം ഒഴിവാക്കിയതിലൂടെ താങ്കൾ ഒരാൾക്കുണ്ടായതായി പറയുന്ന ദു:ഖം പക്ഷെ പ്രേക്ഷകരിൽ പലർക്കും സന്തോഷം പകർന്നു കാണും എന്നാണ് ഞാൻ കരുതുന്നത്. ഇക്കാര്യത്തിൽ മറ്റാരെങ്കിലും കാരണക്കാർ ആയിട്ടുണ്ടെങ്കിൽ അവരോടും നന്ദിപറയുന്നു. ഒപ്പം കുങ്കനെ അഭ്രപാളിയിൽ അനശ്വർനാക്കിക്കൊണ്ട് അവതരിപ്പിച്ച അതിനു സന്നദ്ധനായ ശരത് കുമാറിനോടും.

സുരേഷ് ഗോപിയുടെ സിനിമാ പ്രകടനം സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകൻ ആയതുകൊണ്ടാണ് ഇത്രയും എഴുതിയത്.

3 comments:

paarppidam said...

കുങ്കനെ ഒഴിവാക്കിയ സുരേഷ് ഗോപിയുടെ തീരുമാനം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നതാണ്. കാരണം ഇതുമൂലം എന്നെ പോലുള്ള പ്രേക്ഷകർക്ക് കുങ്കൻ എന്ന ചരിത്ര പുരുഷനെ അഭ്രപാളിയിൽ അദ്ദേഹം അർഹിക്കുന്ന അന്തസ്സോടെയും അഴകോടെയും ആഭിജാത്യത്തൊടെയും കാണുവാൻ അവസരം ഒരുങ്ങി. അതിനാൽ സുരേഷ് ഗോപിയോട് വ്യക്തിപരമായി അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈ അവസരം ഒഴിവാക്കിയതിലൂടെ താങ്കൾ ഒരാൾക്കുണ്ടായതായി പറയുന്ന ദു:ഖം പക്ഷെ പ്രേക്ഷകരിൽ പലർക്കും സന്തോഷം പകർന്നു കാണും എന്നാണ് ഞാൻ കരുതുന്നത്. ഇക്കാര്യത്തിൽ മറ്റാരെങ്കിലും കാരണക്കാർ ആയിട്ടുണ്ടെങ്കിൽ അവരോടും നന്ദിപറയുന്നു. ഒപ്പം കുങ്കനെ അഭ്രപാളിയിൽ അനശ്വർനാക്കിക്കൊണ്ട് അവതരിപ്പിച്ച അതിനു സന്നദ്ധനായ ശരത് കുമാറിനോടും.

b Studio said...

കുങ്കനെ അവതരിപ്പിച്ച ശരത് കുമാർ ആ കഥാപാത്രത്തിനോട് 100% നീതി പുലർത്തി എന്നത് സത്യം തന്നെ. പക്ഷെ എംടി മനസ്സിൽ കണ്ട കുങ്കൻ സുരേഷ്ഗോപി ആയിരുന്നല്ലോ. അതു കൊണ്ട് തന്നെ ആ വേഷം അദ്ദേഹം അവതരിപ്പിച്ചിരുന്നെങ്കിൽ ഒരിക്കലും മോശമാവുകയില്ല. ഇത്രത്തോളം നന്നായില്ലെങ്കിൽ കൂടി..!!

ഏറനാടന്‍ said...

താങ്കള്‍ 'ഒരു വടക്കന്‍ വീരഗാഥ' കണ്ടില്ലെന്നു കരുതുന്നു. അന്നും ശരത് കുമാര്‍ ഫീല്‍ഡില്‍ ഉണ്ടായിരുന്നു. പക്ഷെ സുരേഷ് ഗോപിയെ അതില്‍ നമുക്ക്‌ മറക്കാന്‍ കഴിയുമോ?