Sunday, May 10, 2009

ലാവ്ലിനും യു.ഡി.എഫ്‌ നാടകങ്ങളും.

എസ്‌.എൻ.സി ലാവ്ലിൻ കേസ്‌ വീണ്ടും ചൂടുപിടിച്ചിരിക്കുന്നു.സഖാവ്‌ വി.എസ്സിനു തന്റെ വ്യത്യ്സഥമായ നിലപാടുമായി എത്രനാൾ ഇങ്ങനെ മുന്നോട്ടുപോകാൻ കഴിയും എന്ന് പറയാൻ പറ്റില്ല.ഇതിങ്ങിനെ നീട്ടിക്കൊണ്ടുപോകുന്നതിൽ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുണ്ടെന്ന് മാധ്യമങ്ങളിലൂടെ നിരന്തരം വാർത്തകൾ വരുന്നുമുണ്ട്‌..കാര്യങ്ങൾ ഇനിയും കൂടുതൽ വഷളായാൽ എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയുടെ രാജി ഉണ്ടാകുകയും പകരക്കാരനായി പാലോളീയേയൊ അല്ലെങ്കിൽ മറ്റാരെയെങ്കിലും നിയോഗിക്കുകയും ചെയ്യതേക്കാം.അതോടെ ആ വിഷയം തീരുന്നു.(അഥവാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വൻ പരാജയം ഉണ്ടാകുകയാണെകിൽ ആ പേരിൽ രാജിവെപ്പിച്ചുകൊണ്ട്‌ മുഖവും രക്ഷിക്കാം) അല്ലാതെ ഈ വിഷയം കേരളത്തിലെ സി.പി.എം നോ പി.ബിയുടെ പിന്തുണയുള്ള പിണറായി വിജയനോ വലിയ ഒരു തലവേദനയുണ്ടാക്കുവാൻ പോകുന്നൊന്നുമില്ല.

വി.എസ്‌.പുറത്തുപോകുകയാണെങ്കിൽ പിന്നെ ഈ വിഷയം പാർട്ടിയുടെ നാലയലത്തു പോലും ചർച്ചചെയ്യുവാൻ ആരും തയ്യാറായെന്നും വരില്ല.ലാവ്‌ലിന്റെ പേരിൽ നികുതിപ്പണത്തിൽ നിന്നും കുറച്ചുകോടികൾ നഷ്ടപ്പെട്ടു എന്നതും ഒരു ഹർത്താൽ സഹിക്കേണ്ടിവന്നു കൂടാതെ ദിവസവും മാധ്യമങ്ങളീൽ വാതോരാതെ ചർച്ചനടക്കുന്നു എന്നുമാത്രം നമുക്ക്‌ മിച്ചം.തുക നഷ്ടപ്പെട്ടാലും ആ കരാർമ്മൂലം കേരളത്തിനു വലിയ തോതിൽ വൈദ്യുതി ലഭ്യ്മായെന്നും അതുമൂലം വൻതുക ലാഭം ഉണ്ടായിയെന്നും മറ്റും മാധ്യമ ചർച്ചകളിൽ ചിലർ പറയുന്നുണ്ട്‌. അതേതായാലും നന്നായി അഴിമതി നടന്നാലെന്താ അതിന്റെ ഫലമായി വലിയ ലാഭം ഉണ്ടായില്ലെ? കൊള്ളാം നല്ല കാഴ്ചപ്പാട്‌.

എസ്‌.എസ്ൻ.സി ലാവ്ലിൻ ഇടപാടുമായി ബന്ധപ്പെട്ട്‌ നടക്കുന്ന സി.ബി.ഐ അന്വേഷണത്ത്ന്റെ ഭാഗമായി പിണറായി വിജയനെ പ്രോസിക്യൂട്‌ ചെയ്യുവാൻ അനുമതി നിഷേധിച്ചതിൽ കോൺഗ്രസ്സും യു.ഡി.എഫും നടത്തുന്ന സമരത്തിനു യതൊരുവിധ ധാർമ്മികതയും ഉണ്ടെന്ന് പറയുവാൻ ആകില്ല.എന്തൊക്കെ പറഞ്ഞാലും ഇടതുപക്ഷ പ്രസ്ഥാനങ്ങളേക്കാൾ അധികം അഴിമതി ആരോപണങ്ങൾക്ക്‌ വിധേയരായിട്ടുള്ളത്‌ യു.ഡി.എഫുകാരാണെന്നത്‌ മറന്നുകൂട. പാമോയിലും അതുപോലെ നിരവധി അഴിമതി കേസുകളും ഇതിനു മുമ്പുണ്ടായിട്ടുണ്ട്‌.അതിൽ അവരുടെ കൂടെയുള്ള പല നേതാക്കന്മാരും ഇത്തരം പ്രതിസന്ധിയെ നേരിടേണ്ടിയും വന്നിട്ടുണ്ട്‌.

ഇനി ഇതിലും പ്രധാനപ്പെട്ട മറ്റൊരു കാര്യം പുതിയ കേന്ദ്രമന്ത്രിസഭയ്ക്കു വേണ്ടി ഇടതിന്റെ പിന്തുണയ്ക്കു കോൺഗ്രസ്സ്‌ ശ്രമിക്കുമ്പോൾ എന്താണിവർക്ക്‌ കേരളത്തിലെ ജനങ്ങളോട്‌ പറയുവാൻ ഉണ്ടാകുക? പിന്തുണ സ്വീകരിക്കേണ്ടിവരിക പിണറായികൂടെ ഉൾപ്പെടുന്ന സി.പി.എം നേതൃത്വത്തിന്റെ അംഗീകരാത്തോടെ ആയിരിക്കില്ലേ? അപ്പാൾ പിന്നെ പിന്തുണക്കുന്നവനെതിരെ എങ്ങിനെ സമരം നയിക്കും?

ഇതൊക്കെ ജനത്തിനും ആലോചിച്ചാൽ പിടികിട്ടാവുന്നതേ ഉള്ളൂ. ഇന്ന് യു.ഡി.എഫ്‌ നടത്തുന്ന പൊറോട്ടുനാടകം ജനം തിരിച്ചറിയാഞ്ഞിട്ടുമല്ല.വാഹനങ്ങൾ തല്ലിപ്പൊളിക്കുകയോ കടകളിലെ സാധനസാമഗ്രികൾക്ക്‌ കേടുവരുത്തുവരുത്തുകയോ ചെയ്യും എന്ന ഗതികേടുകൊണ്ട്മാത്രം ആണ്‌ ഹർത്താൽ ദിനത്തിൽ കുടുമ്പത്തിരിക്കുന്നത്‌. കൺവീനർ പറഞ്ഞമാതിരി സമാധാനപരമായിട്ടാണോ യു.ഡി.എഫ്‌ നടത്തിയ ഹർത്താൽ എന്ന് നാം ടി.വിയിൽ കണ്ടുകഴിഞ്ഞു.കോൺഗ്രസ്സുകാരാ ദയവായി ഈ ലാവ്ലിൻ നാടകം അവസാനിപ്പിക്കുക. പഴയതുപോലെ ഇവിടെ പരസ്പരം വാക്കുകളിലൂടേ പോരടിക്കുകയും അവിടെ പിന്തുണയും സ്വീകരിച്ച്‌ ഭരിക്കുകയും ചെയ്യുക തന്നെ അല്ലെ അഭികാമ്യം?

എന്തിനാ ജനത്തിനെ ബുദ്ധിമുട്ടിക്കുന്നേ?

4 comments:

SunilKumar Elamkulam Muthukurussi said...

അതിലേറെ രസം വെളിയത്തിന്റെ പ്രസ്താവന ആണ്. “ലാവ്‌ലിൻ വിഷയം പഴയതാണ്. അതിനി ചർച്ച ചെയ്യേണ്ടതില്ല.“ ഈ പഴയ വിഷയങ്ങളൊന്നും ചർച്ചിക്കേണ്ടെങ്കിൽ സി.ബി.ഐ എന്തിനാ ഇത്ര ബുദ്ധിമുട്ടണത്? പിന്നെ എത്ര കൊല്ലം കഴിഞാലാന്നാവോ “പഴയ”താകുക. ന്നാ പിന്നെ ഷ്രെഡ്ഡിങ്ങ് മെഷ്യനിലിടാലോ.

നമ്മളെ വിഡ്ഡികളാക്കുന്നത് സഹിക്കുക തന്നെ.
-സു-

SunilKumar Elamkulam Muthukurussi said...

ട്രാക്കിങ്ങ്

കടത്തുകാരന്‍/kadathukaaran said...

"പഴയതുപോലെ ഇവിടെ പരസ്പരം വാക്കുകളിലൂടേ പോരടിക്കുകയും അവിടെ പിന്തുണയും സ്വീകരിച്ച്‌ ഭരിക്കുകയും ചെയ്യുക തന്നെ അല്ലെ അഭികാമ്യം?"

അതെ ഇതു തന്നെയാ പിണറായിയും പറയുന്നേ...

Rajesh T.C said...

തങ്കച്ചന്റെ വാക്ക് പഴയ ചാക്ക് പോലെയായി..കല്ലേറും കടയടപ്പും ഇല്ലെങ്കിൽ എന്തൂട്ട് ബന്ത്.. sorry..ഹർത്താൽ.ഹർത്താൽ MM ഹസ്സൻ ഉൽഘാടനം ചെയ്തിരുന്നെങ്കിൽ കൂടുതെൽ നന്നായേന്നെ.. എന്തായാലും ഹർത്താൽ ദിവസം കോഴി കച്ചവടക്കാർക്കും,ബീവേറേജ്കാർക്കും കോളടിച്ചു.